✒️ ആർദ്ര അമ്മു
രുദ്രന്റെ കാർ ചെന്ന് നിന്നത് നീഹാരത്തിന് മുന്നിൽ ആയിരുന്നു.
കാറിൽ ഇരുന്നവൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു. ശേഷം ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറി.
അവന്റെ വരവ് കണ്ട് സോഫയിൽ ഇരുന്ന ജേക്കബ് എഴുന്നേറ്റു.
എന്താടാ ഇങ്ങ് പോന്നത്??????
അയാളുടെ ചോദ്യം കേട്ടവൻ നിന്നു.
അത് ഒരു സുഖമില്ലായിരുന്നു അതാ ഞാൻ……………….
മ്മ്മ്മ്………..
അയാളൊന്ന് മൂളി.
അമ്മയെന്തേ????????
അവൾ മുറിയിലുണ്ട് കിടക്കുവാ രാവിലെ കരഞ്ഞു തലവേദന വരുത്തി വെച്ചിട്ടുണ്ട് ഞാൻ മരുന്ന് കൊടുത്ത് നിർബന്ധിച്ചു കിടത്തിയതാ.
ജേക്കബ് പറയുന്നത് കേട്ടവൻ താഴത്തെ മുറിയിലേക്ക് കയറി.
ബെഡിൽ ഉറങ്ങി കിടക്കുന്ന ഗൗരിയുടെ അടുത്തായി ചെന്നിരുന്നു. കൈയുയർത്തി പതിയെ അവരുടെ തലയിൽ തഴുകി നെറ്റിയിൽ ചുംബിച്ചു.
ഗൗരിയുടെ കൈ തന്റെ കൈക്കുള്ളിൽ ആക്കി അവനിരുന്നു.
ഇതെല്ലാം കണ്ടുകൊണ്ട് വെളിയിൽ നിന്ന ജേക്കബിന്റെ കണ്ണുകൾ നിറഞ്ഞു.
കുറച്ചു നേരം അങ്ങനെ ഇരുന്നതിന് ശേഷം അവൻ മുറി വിട്ടിറങ്ങി.
നീ കഴിക്കുന്നില്ലേ??????
അവനെ കണ്ട ജേക്കബ് ചോദിച്ചു.
എനിക്കൊന്നും വേണ്ടപ്പാ വിശക്കുന്നില്ല.
അത്രയും പറഞ്ഞവൻ മുകളിലേക്ക് കയറി പോയി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
വന്നപാടെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്നു ലെച്ചു. ആദിയും അവളുടെ കൂടെ കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല.
അവൾ എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് നടന്നു. അതായിരുന്നു അവളുടെ ലോകം. കൊച്ചു കൊച്ചു സന്തോഷങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും നെയ്തു കൂട്ടിയ അവളുടെ ലോകം.
അവൾ മുറി തുറന്നു അകത്തേക്ക് കയറി.
ചെന്നൈയിൽ പോവുന്നതിന് മുന്നേ എങ്ങനെ താൻ സൂക്ഷിച്ചോ അതുപോലെ തന്നെ മുറി ഇന്നും സൂക്ഷിച്ചിരിക്കുന്നു. മുറിക്കുള്ളിലെ ഒരു സാധനത്തിന് പോലും സ്ഥാനമാറ്റം സംഭവിച്ചിട്ടില്ല എന്നത് അവളെ തെല്ലൊന്ന് അതിശയിപ്പിച്ചു.
അവളുടെ കൈകൾ മേശപ്പുറത്ത് വെച്ചിരുന്ന ചില്ല് പാത്രത്തിലേക്ക് ചലിച്ചു. അതിൽ സൂക്ഷിച്ചിരുന്ന മഞ്ചാടി കുരുക്കൾ അവൾ കയ്യിലെടുത്തു. നനുത്ത ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തി കളിച്ചു.
ഓർമ്മകൾ അവൾക്ക് കൂട്ടായി എത്തി.
കുഞ്ഞിലേ മുതൽ മഞ്ചാടികുരുക്കളോട് വല്ലാത്തൊരിഷ്ടമായിരുന്നു. എവിടെ കണ്ടാലും പെറുക്കി വീട്ടിൽ കൊണ്ടുവരും അതെല്ലാം ചില്ല് ഭരണികളിലാക്കി സൂക്ഷിച്ചു വെക്കും. ഓരോരോ വട്ടുകൾ……..
ചിരിയോടെ അവൾ തലയിൽ കൊട്ടി താഴേക്കിറങ്ങി.
പടിപ്പുരയിൽ മാനത്തേക്കും നോക്കിയിരുന്ന നന്ദന്റെ അരികിലായി അവളിരുന്നു. അവളുടെ സാന്നിധ്യം അറിഞ്ഞതും അയാൾ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു.
ചെറിയച്ഛ………..
അവൾ കൊഞ്ചലോടെ വിളിച്ചു.
എന്താടാ????????
വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി അയാൾ ചോദിച്ചു.
ഞാനൊന്ന് കുളപ്പുര വരെ പോയിട്ട് വരട്ടെ??????
അവളുടെ ചോദ്യം കേട്ടയാൾ അവളെ നോക്കി.
നിന്റെയീ വട്ട് ഇതുവരെ പോയില്ലേ കുട്ടി????????
ചിരിയോടെ നന്ദൻ ചോദിക്കുന്നത് കേട്ടവൾ കണ്ണുചിമ്മി ചിരിച്ചു.
മ്മ്മ്മ് പൊക്കോ പൊക്കോ……. പിന്നെ പതിയെ പോണം വഴുക്കലുള്ളതാ…….
അയാൾ ശാസനയോടെ പറഞ്ഞു.
അത് ഞാൻ നോക്കിക്കോളാം………..
പുറത്തേക്ക് ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
മുറിയിൽ കയറിയ രുദ്രൻ കട്ടിലിലേക്ക് വീണു. മനസ്സിൽ അപ്പോഴും പലവിധ ചിന്തകൾ ആയിരുന്നു.
മുന്നോട്ടുള്ള യാത്രയിൽ തന്നെത്തന്നെ നഷ്ടമാവുന്നത് പോലെ. എല്ലാത്തിൽ നിന്നും ഓടിയൊളിക്കാൻ ഹൃദയം പ്രേരിപ്പിക്കുന്നു. താൻ വീണ്ടും ദുർബലമായി പോവുകയാണോ?????? പാടില്ല………. ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്തു തീർക്കാനുണ്ട്.
ഇത്രയും നാളും മനസ്സിൽ കൊണ്ട് നടന്ന പക അത് വീട്ടിയെ മതിയാവൂ………..
തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും തച്ചുടച്ച അയാൾ എല്ലാം തകർന്നടിഞ്ഞു നിൽക്കുന്നതെനിക്ക് കാണണം………..
ഈ കൈ കൊണ്ട് വേണം എനിക്കയാളുടെ ജീവനെടുക്കാൻ…… എന്നാലേ ഇന്നോളം നെഞ്ചിൽ നെരിപ്പോടായി കത്തുന്ന പക തീരൂ…….
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചവൻ ബാൽക്കണിയിലേക്ക് നടന്നു.
കയ്യിൽ ഒരു സിഗരറ്റ് എടുത്തു അത് കത്തിച്ചു വലിച്ചു.
ഫോണിൽ എന്തോ നോട്ടിഫിക്കേഷൻ വന്ന സൗണ്ട് കേട്ടവൻ അകത്തേക്ക് കയറി ഫോൺ എടുത്തു നോക്കി.
പതിയെ അവനിൽ ഒരു ചിരി വിരിഞ്ഞു. പിന്നീടതൊരു വന്യഭാവം കൈ വരിച്ചു. തന്റെ ആദ്യപടി ജയിച്ചതിന്റെ സന്തോഷം അവനിൽ അലയടിച്ചു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
കുളപ്പുര തുറന്ന് അകത്തേക്ക് കയറിയ ആദിയുടെ കണ്ണുകൾ വിടർന്നു. പച്ച നിറത്തിൽ ശാന്തമായ കുളത്തിലേക്ക് നോക്കിയവൾ നിന്നു. പതിയെ പടവുകൾ ഇറങ്ങി താഴെ എത്തി കുളത്തിലേക്ക് കാലിന്റെ പേരുവിരൽ മുക്കി. വെള്ളത്തിന്റെ തണുപ്പ് കാലിലൂടെ ശരീരം മുഴുവൻ പടർന്നു. മനസ്സിനെ പോലും കുളിരണിയിക്കാൻ ആ വെള്ളത്തിന് സാധിക്കും എന്നവൾക്ക് തോന്നി.
അവൾ പതിയെ പടവിലേക്കിരുന്ന് കാലുകൾ വെള്ളത്തിലേക്കിട്ടു.
കാലിലൂടെ അരിച്ചു കയറുന്ന തണുപ്പിൽ അവളൊന്ന് വിറച്ചു.
കുഞ്ഞു മീനുകൾ അവളുടെ കാലിൽ മുത്തം വെച്ചു. അവയുടെ സ്നേഹചുംബനം ഏറ്റവൾ ഇക്കിളിയോടെ ചിരിച്ചു.
കൈകുമ്പിളിൽ വെള്ളം കോരിയെടുത്ത് മുഖത്തേക്കൊഴിച്ചു.
മനസ്സിൽ അത്രയും നേരം ഉണ്ടായിരുന്ന പിരിമുറുക്കങ്ങൾ എല്ലാം അയഞ്ഞതായി അവൾക്ക് തോന്നി.
ഒരു കൈ വെള്ളത്തിലേക്കിട്ടവൾ പടവിലേക്ക് കിടന്നു.
മനസ്സൊന്നു ശാന്തമായപ്പോൾ അവൾ തറവാട്ടിലേക്ക് തിരികെ നടന്നു.
അവൾ അകത്തേക്ക് കയറുമ്പോൾ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്ന നന്ദനെയും ലെച്ചുവിനെയും കണ്ടവൾ അങ്ങോട്ട് നടന്നു.
തീർന്നോ മനസ്സിലെ വിഷങ്ങളൊക്കെ????
നന്ദൻ ചോദിച്ചത് കേട്ടവൾ നിറചിരിയോടെ അയാൾക്കടുത്തായി ഇരുന്നു.
പണ്ട് മുതലേ ഇവൾ എന്ത് വിഷമം ഉണ്ടെങ്കിലും കുളപ്പുരയിലേക്ക് ഓടുന്നത് കാണാം. തിരികെ വരുമ്പോൾ മുഖത്തൊരു തിളക്കവുമുണ്ടാവും. ഇവളുടെ സങ്കടം മാറ്റാൻ മാത്രം എന്ത് തേങ്ങയാ അവിടെ ഉള്ളതെന്ന് മാത്രം എനിക്കിതുവരെ മനസ്സിലായിട്ടില്ല……..
താടിക്ക് കയ്യും കൊടുത്തിരുന്നു ലെച്ചു പറയുന്നത് കേട്ടവർ ചിരിച്ചു.
മോളെ ലെച്ചു അവിടെ എന്ത് തേങ്ങയാ ഉള്ളതെന്ന് മനസ്സിലാക്കണമെങ്കിൽ ഈ തലക്കകത്തു മിനിമം കളിമണ്ണെങ്കിലും വേണം.
നന്ദൻ അവളുടെ തലയിൽ കിഴുക്കി അവളെ കളിയാക്കി.
ഓഹ് വലിയൊരു ബുദ്ധിമാൻ വന്നിരിക്കുന്നു ഹും………
അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു.
ചായ റെഡി ചായ റെഡി……….
ഹേമ ഒരു ട്രേയിൽ കട്ടനുമായി അങ്ങോട്ട് വന്നു.
കട്ടൻ മാത്രേ ഉള്ളോ???????
ചുണ്ട് കോട്ടി ലെച്ചു ചോദിച്ചു.
അല്ലല്ലോ……. മറ്റൊരു സാധനം കൂടിയുണ്ട്.
ചിരിയോടെ പറഞ്ഞവർ അടുക്കളയിലേക്ക് നടന്നു.
എല്ലാവരും എന്താണെന്നറിയാൻ അങ്ങോട്ട് നോക്കി.
ഹേമ വേഗം ഒരു പാത്രവുമായി തിരികെയെത്തി അത് ഡൈനിങ്ങ് ടേബിളിലേക്ക് വെച്ചു.
ആദിയും ലെച്ചുവും പാത്രത്തിലേക്ക് നോക്കി. പുഴുങ്ങിയ മധുരകിഴങ്ങും കാന്താരി മുളക് ചമ്മന്തിയും കണ്ടവരുടെ നാവിൽ വെള്ളമൂറി.
കൊതിയോടെ രണ്ടു പേരും പത്രത്തിൽ നിന്ന് ഒരു പീസ് മധുരകിഴങ്ങെടുത്ത് ചമ്മന്തിയിൽ മുക്കി വായിലേക്ക് വെച്ചു.
നാവിൽ ഉപ്പും മധുരവും എരിവും കൂടി കലർന്ന രുചിയെത്തി.
സ്സ്……….
അവർ എരിവുവലിച്ച് പരസ്പരം നോക്കി.
പിന്നെ അങ്ങോട്ട് നടന്നത് മൂന്നാം ലോകമഹായുദ്ധം ആയിരുന്നു. കിഴങ്ങും ചമ്മന്തിയും കൊണ്ട് രണ്ടുപേരും പൊരിഞ്ഞ പോരാട്ടം ആയിരുന്നു.
നാവിൽ എരിവ് തോന്നുമ്പോൾ ആവി പറക്കുന്ന കട്ടൻ എടുത്തു കുടിക്കും. എരിവും ചൂടും കൂടി ചേരുമ്പോൾ ഉണ്ടല്ലോ എന്റെ സാറേ……………….
മക്കളുടെ ആക്രാന്തം കണ്ടു ചിരിച്ചു മറിയുകയാണ് ഹേമയും നന്ദനും. ഒടുവിൽ എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ എരിവ് കൊണ്ട് രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
ഹേമ രണ്ടുപേർക്കും കൽക്കണ്ടം കൊണ്ടുവന്ന് കൊടുത്തു. അത് വായിലിട്ടലിപ്പിച്ചു രണ്ടുപേരും എരിവിനെ ഒരുവിധം ഒതുക്കി.
പിന്നെ തലപൊക്കി പരസ്പരം നോക്കി ഇളിച്ചു. അതൊരു പൊട്ടിച്ചിരിക്ക് തിരികൊളുത്തി. ചിരിച്ചു ചിരിച്ചു നാലുപേരുടെയും കണ്ണുകൾ നിറഞ്ഞു.
പെട്ടെന്നാണ് മുകളിൽ നിന്ന് എന്തോ വീണ് പൊട്ടുന്ന ശബ്ദം കേൾക്കുന്നത്. പകപ്പോടെ പരസ്പരം നോക്കിയവർ മുകളിലേക്കോടി.
മുകളിൽ ചെന്ന അവർ കാണുന്നത് മുറിയിലെ പലതും എറിഞ്ഞു പൊട്ടിച്ചു രൗദ്രഭാവത്തിൽ നിൽക്കുന്ന ദേവനെയാണ്.
തുടരും……………………
ലെങ്ത് കുറവാണ് കുറച്ചു ബിസി ആയിപോയി സോറി 😌
നാളെ നല്ല ലെങ്ങ്തിൽ പോസ്റ്റ് ചെയ്യാം 🤗
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu