Skip to content

ആദിരുദ്രം – പാർട്ട്‌ 4

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ദേവന്റെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന മുഖം കണ്ട് തരിച്ചു നിൽക്കുകയായിരുന്നു എല്ലാവർക്കും.
എന്താണ് കാരണം എന്നറിയാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചോദിക്കാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല.

തലയുയർത്തി നോക്കിയ ദേവൻ കാണുന്നത് പകപ്പോടെ തന്നെ നോക്കുന്ന നാലു മുഖങ്ങളായിരുന്നു.
ആരോടും ഒന്നും മിണ്ടാതെ കനത്ത മുഖവുമായി അവൻ കാറ്റ്‌ പോലെ പുറത്തേക്ക് പാഞ്ഞു.
പോവുന്ന പോക്കിൽ ആദിയെ കലിയോടെ നോക്കി.

ഒന്നും മനസ്സിലാവാതെ എല്ലാവരും അങ്ങനെ നിന്നുപോയി.

ആദി അപ്പോഴും ദേവൻ തന്നെ കലിയോടെ നോക്കിയതിന്റെ അർത്ഥം മനസ്സിലാവാതെ നിൽക്കുകയായിരുന്നു.

നന്ദൻ അവളുടെ മുഖഭാവം കണ്ടവളെ ചേർത്ത് പിടിച്ചു.
അത് കണ്ടവൾ ചിരിയോടെ അയാളെ നോക്കി.

എന്റെ ചെറിയച്ഛ…… എന്റെ അച്ഛന്റെ സ്വഭാവം എനിക്കറിയില്ലേ ഇന്ന് ഓഫീസിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടായിക്കാണും ഞാനിവിടെ വന്ന ദിവസം ആയത് കൊണ്ട് അതിന്റെ കരണക്കാരിയും ഞാനാണെന്ന് അച്ഛനങ്ങു ഉറപ്പിച്ചു.
അതാണ് പോവാൻ നേരം എന്നെ ദേഷ്യപ്പെട്ടു നോക്കിയത്. എനിക്കതിൽ വിഷമം ഒന്നുല്ല കുഞ്ഞിലേ മുതൽ ഇങ്ങനുള്ള കാര്യങ്ങൾ എനിക്ക് ശീലമാണല്ലോ…….
അതുകൊണ്ട് എന്റെ ചെറിയച്ഛൻ അതോർത്ത് സങ്കടപ്പെടണ്ട നോക്കിയേ ഞാനെന്ത് ഹാപ്പിയാണെന്ന്
അത് പറഞ്ഞവൾ അയാളെ നോക്കി പുഞ്ചിരിച്ചു.

അത് കണ്ടയാളും ചിരിച്ചു.

ആഹ് ഇതുപോലെ ചിരിച്ചോണ്ടിരിക്കണം എന്റെ വാദ്യാർ കെട്ടോ????????
നന്ദന്റെ കവിളിൽ പിച്ചി കുറുമ്പൊടെ അവൾ പറഞ്ഞു.

ചിരിച്ചു കളിച്ചു നിൽക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സിന്റെ നൊമ്പരം അവർക്കെല്ലാം അറിയാമായിരുന്നു.
അയാൾ അവളെയും ചേർത്ത് പിടിച്ചു താഴേക്ക് നടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അത്താഴം കഴിക്കാനിരിക്കുമ്പോൾ രുദ്രനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു ജേക്കബ്.
അവന്റെ മുഖത്തെ തെളിച്ചത്തിന്റെ കാരണം അറിയാൻ അയാൾ അവനെ സംശയത്തോടെ നോക്കി.
അയാളുടെ നോട്ടം കണ്ടവൻ കണ്ണ് ചിമ്മി പുഞ്ചിരിച്ചു.
ഗൗരി ഇരിക്കുന്നതിനാൽ അയാൾക്കവനോടൊന്നും ചോദിക്കാൻ കഴിഞ്ഞില്ല.
ഭക്ഷണം കഴിച്ചു കഴിയാൻ അയാൾ കാത്തിരുന്നു.

കിടക്കുന്നതിനു മുന്നേ ബാൽക്കണിയിൽ നിന്ന് സിഗററ്റ് വലിക്കുമ്പോഴാണ് ജേക്കബ് അങ്ങോട്ട്‌ വരുന്നത്.

രുദ്രാ നിന്നോട് ഞാനും ഗൗരിയും പലതവണ പറഞ്ഞിട്ടില്ലേ ഈ വലി നിർത്തണമെന്ന്??????
ജേക്കബ് അവനോട് ദേഷ്യത്തിൽ ചോദിച്ചു.

അത് കേട്ടവൻ വേഗം സിഗരറ്റ് താഴെയിട്ടു.

അതപ്പാ ഞാൻ വലി കുറക്കുന്നുണ്ട്.
അവൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.

അത് കാണാനുണ്ട്.
താഴെ കിടന്ന സിഗരറ്റ് കുറ്റികളിൽ നോട്ടമുറപ്പിച്ചു കൊണ്ടയാൾ പറഞ്ഞു.

അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.

മ്മ്മ്മ് ഞാനായിട്ട് നിന്നെ ഇനി ഉപദേശിക്കുന്നില്ല. നിനക്ക്‌ തോന്നുന്നത് പോലെ ചെയ്തോ.

ഞാൻ ശ്രമിക്കാഞ്ഞിട്ടല്ലപ്പാ പക്ഷെ പറ്റണില്ല….. ദേഷ്യവും സങ്കടവും എല്ലാം കൂടി പിടിമുറുക്കുമ്പോൾ ഇത്‌ വലിക്കാതെ പറ്റില്ല.

അത് കേട്ടയാൾ അലിവോടെ അവനെ നോക്കി.

ആ പോട്ടെ…….
ഞാൻ മറ്റൊരു കാര്യം ചോദിക്കാനാ വന്നത്.

അയാൾ പറയുന്നത് കേട്ടവൻ ചിരിച്ചു.

ഇന്നത്തെ ദിവസം തന്നെ എന്റെ മുഖത്തുണ്ടായ സന്തോഷത്തിന്റെ അർത്ഥം എന്താണെന്നല്ലേ അറിയേണ്ടത്?????

അത് കേട്ടയാൾ അവനെ നോക്കി.

നമ്മളാദ്യത്തെ പടി വിജയിച്ചു.
ഇത്രയും നാൾ മനസ്സിൽ കൊണ്ടുനടന്ന പകയുടെ ആദ്യഘട്ടം പൂർത്തിയായി. ഇന്ന് മുതൽ അയാളുടെ പതനം തുടങ്ങുകയാണ്.
ക്രൂരമായ ചിരിയോടെ അവൻ പറയുന്നത് കേട്ടയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

വേണം മോനെ കഴിഞ്ഞ 23 വർഷമായി നമ്മളനുഭവിച്ചതിനൊക്കെ എണ്ണിയെണ്ണി പകരം ചോദിക്കണം.
പകയോടെ പറഞ്ഞയാൾ അവന്റെ പുറത്ത് തട്ടി പുറത്തേക്കിറങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ദേവൻ വൈകിട്ട് ഇറങ്ങി പോയതാണ് ഇതുവരെ തിരികെയെത്തിയിട്ടില്ല. അതൊരു പതിവ് സംഭവം ആയത് കൊണ്ട് ആരും അത് കാര്യമാക്കിയില്ല.

എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിഞ്ഞു അവരവരുടെ മുറികളിലേക്ക് ചേക്കേറി.

ഉറങ്ങാൻ കിടന്നിട്ടും ആദിക്ക് ഉറക്കം വന്നില്ല.
എന്തൊക്കെയോ ചിന്തകൾ അവളെ അലട്ടികൊണ്ടിരുന്നു.
അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഒരു തരത്തിലും നിദ്രാദേവി അവളെ കടാക്ഷിച്ചില്ല. അവൾ നേരെ എഴുന്നേറ്റു പുതപ്പും എടുത്തു പുറത്തേക്ക് നടന്നു.

വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് നന്ദനും ഹേമയും എഴുന്നേറ്റ് ലൈറ്റ് ഓണാക്കി.

ആദിമോളായിരിക്കും നീ ചെന്ന് വാതിൽ തുറന്നു കൊടുക്ക്.

നന്ദൻ പറയുന്നത് കേട്ട് ചിരിയോടെ അവർ വാതിൽ തുറക്കാൻ ചെന്നു.
വാതിൽ തുറക്കുമ്പോൾ മുന്നിൽ പുതപ്പുമായി നിൽക്കുന്ന ആദിയെ കണ്ടവർക്ക് ചിരി വന്നു.

കയറി വാ…… ഇത്രയും നേരം കാണാത്തതുകൊണ്ട് നീയുറങ്ങി കാണും എന്ന് വിചാരിച്ചു അല്ലെങ്കിൽ സാധാരണ ഇതിന് മുന്നേ വരേണ്ടതാണല്ലോ?????
ചിരിയോടെ ഹേമ പറയുന്നത് കേട്ടവൾ അവരെ നോക്കി ഇളിച്ചു. എന്നിട്ട് നേരെ ചെന്ന് കട്ടിലിൽ കിടന്ന നന്ദന്റെ നെഞ്ചിൽ തലവെച്ചു കിടന്നു.

ഹേമ അവളെയൊന്ന് നോക്കി കതകടച്ച് അവരുടെ അരികിൽ കിടന്നു.
അത് കണ്ട അവൾ അവരുടെ കൈ എടുത്തു തലയിൽ വെച്ചു. അതിന്റെ അർത്ഥം മനസ്സിലായതും ഹേമ അവളുടെ മുടിയിഴകളിലൂടെ തലയിൽ തഴുകി.
നന്ദന്റെ നെഞ്ചിലെ ചൂടും ഹേമയുടെ തലോടലുമേറ്റവൾ നിദ്രയെ പുൽകി.
നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ കെട്ടിപിടിച്ചവർ രണ്ടുപേരും കിടന്നു.

രാവിലെ ആദ്യം എഴുന്നേറ്റത് ഹേമയായിരുന്നു. നന്ദനെയും അവന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന ആദിയേയും നോക്കി അവരുടെ നെറ്റിയിൽ ചുംബിച്ച ശേഷം ബാത്‌റൂമിലേക്ക് കയറി.
അവർ കുളിച്ചിറങ്ങുമ്പോഴും രണ്ടുപേരും നല്ല ഉറക്കം.
അവരെ ശല്യം ചെയ്യാതെ ഹേമ താഴേക്ക് നടന്നു. ഉമ്മറത്തെ വാതിൽ തുറന്നു. അപ്പോഴാണ് മുറ്റത്തു കിടക്കുന്ന കാർ ശ്രദ്ധിക്കുന്നത്. അതിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിന്നുറങ്ങുന്ന ദേവനെ കണ്ടവർ അകത്തേക്ക് കയറി.
അടുക്കളയിൽ കയറി ചായക്ക് വെള്ളം വെക്കുമ്പോൾ അവർ ഓരോന്ന് ആലോചിക്കുകയായിരുന്നു.

കല്യാണം കഴിഞ്ഞിവിടെ വന്നു വർഷം ഇത്രയൊക്കെ ആയിട്ടും ദേവനോടിതുവരെ ഒന്ന് സംസാരിച്ചിട്ടില്ല. അല്ലെങ്കിലും എങ്ങനെ മിണ്ടാനാ നേരെ ഒന്ന് നോക്കാൻ തന്നെ ഭയമല്ലേ?????

ഓരോന്ന് ചിന്തിച്ചു നിൽക്കുന്ന സമയം കൊണ്ട് വെള്ളം തിളച്ചു. അവർ അതിലേക്ക് തേയിലയും ഏലക്കായും ചേർത്തു. ശേഷം പഞ്ചസാരയിട്ട് അരിച്ചെടുത്ത് മൂന്നു ഗ്ലാസ്സിലായി പകർത്തി.
നന്ദനും ആദിക്കും ലെച്ചുവിനും കിടക്കപ്പായിൽ തന്നെ കട്ടൻ കിട്ടണം. അവർ ട്രെയിൽ ചായയുമായി മുകളിലേക്ക് നടന്നു.

ലെച്ചുവിനെ കുത്തിപൊക്കി ചായ കൊടുത്തിട്ട് അവരുടെ മുറിയിലേക്ക് നടക്കുമ്പോൾ ദേവന്റെ മുറിയിൽ വെട്ടം കണ്ടു. ആളകത്ത് കയറിയെന്നവൾക്ക് മനസ്സിലായി.

ഹേമ ചായയുമായി മുറിയിലേക്ക് ചെന്ന് രണ്ടുപേരെയും തട്ടി വിളിച്ചു.
ഉറക്കം എഴുന്നേറ്റ ആദി കട്ടനെടുത്ത് ഹേമയുടെയും നന്ദന്റെയും കവിളിൽ ഒന്ന് ചുംബിച്ച് അവളുടെ മുറിയിലേക്ക് നടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഉറക്കം ഉണർന്ന രുദ്രൻ ഫോണെടുത്ത് സമയം നോക്കി. സ്ഥിരം സമയം ആയെന്ന് കണ്ടതും അവൻ ഒന്ന് മൂരിനിവർന്ന് ബാത്‌റൂമിലേക്ക് കയറി.
പല്ല് തേച്ച് മുഖം കഴുകി ഒരു ട്രാക്ക് പാന്റും ബനിയനും എടുത്തിട്ട് താഴേക്ക് നടന്നു.

ഗുഡ് മോർണിംഗ് അപ്പാ………
ഹാളിലെ സോഫയിൽ ഇരുന്ന ജേക്കബിനെ കണ്ടവൻ വിഷ് ചെയ്തു.

ഗുഡ് മോർണിംഗ് മോനെ……..
എങ്ങോട്ടാ ജോഗ്ഗിങ്ങിനാണോ??????
അയാൾ ചോദിച്ചു.

അതേ അപ്പനെ ഞാൻ വിളിച്ചതല്ലേ വരാഞ്ഞിട്ടല്ലേ?????

ഓഹ് ഈ വയസ്സാം കാലത്ത് ഞാൻ പോയി ഓടിയിട്ട് എന്നാത്തിനാ?????

അയാളുടെ മറുപടി കേട്ടവൻ ചിരിച്ചു.

ഇതിനെയാണ് മടിയെന്ന് പറയുന്നത്.

അവൻ പറയുന്നത് കേട്ടയാൾ മുഖം കോട്ടി പത്രമെടുത്ത് കയ്യിൽ പിടിച്ചു.

അമ്മാ………. ഞാൻ ജോഗ്ഗിങ്ങിനു പോയിട്ട് വരാം………..
അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞവൻ പുറത്തേക്കിറങ്ങി.

ജോഗിങ് കഴിഞ്ഞു തിരികെ വന്നവൻ സോഫയിൽ ഇരുന്നു കുറച്ചു നേരം പത്രം വായിച്ചു.
അത് കഴിഞ്ഞ് ഫ്രഷാവാൻ തന്റെ മുറിയിലേക്ക് പോയി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഹേമ രാവിലെ കഴിക്കാനായി ദോശയും ചമ്മന്തിയും ഡൈനിങ്ങ് ടേബിളിൽ എടുത്തു വെക്കുമ്പോഴാണ് ലെച്ചുവും നന്ദനും അങ്ങോട്ട്‌ വരുന്നത്. ഹേമ വിളമ്പുന്നത് കണ്ടതും അവർ ഡൈനിങ്ങ് ടേബിളിൽ സ്ഥാനം പിടിച്ചു.

അല്ല ആദി മോളെന്തേ??????
ഹേമ അവരോടായി ചോദിച്ചു.

ഞാനിവിടെ ഉണ്ടേ………..
സ്റ്റെയറിൽ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ടവൾ അങ്ങോട്ടേക്കെത്തി.

മോളെങ്ങോട്ടാ രാവിലെതന്നെ ????
കുളിച്ചു നല്ലൊരു ചുരിദാറുമിട്ട് ഒരുങ്ങി വരുന്ന അവളെ നോക്കി നന്ദൻ ചോദിച്ചു.

ചെറിയച്ഛ ഞാനൊന്ന് അമ്പലത്തിൽ പോവാന്നു കരുതി.
നന്ദന്റെ അടുത്തായി ഇരുന്നവൾ പറഞ്ഞു.

നീ പോവുന്നില്ലേ ലെച്ചു??????
ഹേമ ചോദിച്ചു.

ഓഹ് അമ്പലത്തിൽ പോവണമെങ്കിൽ ഇനി കുളിക്കണം എന്നെക്കൊണ്ടൊന്നും വയ്യ ഈ തണുപ്പത്ത് കുളിക്കാൻ.
അവൾ താല്പര്യല്ലാതെ പറഞ്ഞു അടുത്ത ദോശയെടുത്ത് പ്ലേറ്റിലേക്കിട്ടു.

ഇതരോടാ ഹേമേ നീയീ ചോദിക്കുന്നത് ഇന്നേവരെ രാവിലെ വെള്ളം കാണാത്ത ഇവളോടോ?????
നന്ദൻ അവളെ കളിയാക്കി.

എല്ലാ ദിവസവും കുളിച്ചാൽ പോരെ അതിപ്പോ രാവിലെ ആയാലെന്ത് വൈകുന്നേരം ആയാലെന്ത്?????
അവൾ കൈ മലർത്തി ചോദിച്ചു.

എന്ത് വന്നാലും ഇവൾ നന്നാവില്ല എന്നർത്ഥത്തിലവർ തലയാട്ടി.

ചെറിയച്ഛാ…. ചെറിയാമ്മേ….. ഞാനിറങ്ങുവാണേ…………
ഭക്ഷണം കഴിച്ചു കഴിഞ്ഞു മുറ്റത്തേക്കിറങ്ങി ആദി വിളിച്ചു പറഞ്ഞു.

മോളെ ഞാൻ സ്‌കൂളിലോട്ടാ….
പോകും വഴി നിന്നെ ഞാൻ ക്ഷേത്രത്തിൽ ഇറക്കി തരാം.
നന്ദൻ പുറത്തേക്കിറങ്ങികൊണ്ട് പറഞ്ഞു.

ഓഹ് വേണ്ട വാദ്യരെ ഞാൻ നമ്മുടെ പാടത്തൂടെ അങ്ങ് നടന്നു പൊക്കോളാം.
അവൾ മറുപടി കൊടുത്തു.

അല്ലെങ്കിലും അവളെന്നാ നടന്നല്ലാതെ അമ്പലത്തിൽ പോയിട്ടുള്ളത്??????
ആ പാടത്തൂടെ നടന്നാലേ അവൾക്ക് സമാധാനം കിട്ടൂ.
ഹേമ ചിരിയോടെ പറഞ്ഞു നന്ദന് നേരെ ചോറ്റുപാത്രം നീട്ടി.

അയാളത് വാങ്ങി ഹേമയോട് യാത്ര പറഞ്ഞു തന്റെ സ്കൂട്ടറിലേക്ക് കയറി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഭക്ഷണം കഴിക്കാനായി രുദ്രൻ താഴേക്കിറങ്ങി വന്നു.
ബ്ലാക്ക് ഷർട്ടും മുണ്ടും ധരിച്ചു വരുന്ന അവനെ കണ്ടു ജേക്കബ് ഒരു നിമിഷം അങ്ങനെ നിന്നുപോയി.

ഇതെന്താപ്പാ എന്നെ തന്നെ ഇങ്ങനെ വായിനോക്കി നിൽക്കുന്നത്?????
ഷർട്ടിന്റെ കൈ തെറുത്തു കൊണ്ടവൻ ചോദിച്ചു.

ഒന്നുല്ലേ ഈ വേഷത്തിൽ കണ്ടത് കൊണ്ട് നോക്കിനിന്നു പോയതാ.
അയാൾ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.

അല്ല നീയെങ്ങോട്ടാ ഈ മുണ്ടും ഷർട്ടുമൊക്കെ ഇട്ട്?????
അവനെ ഉഴിഞ്ഞു നോക്കികൊണ്ട്‌ ചോദിച്ചു.

ഞാനൊന്ന് അമ്മയെയും കൂട്ടി ക്ഷേത്രത്തിൽ പോകുവാ.
അവൻ ചിരിയോടെ പറഞ്ഞു.

മഹാദേവ ക്ഷേത്രത്തിലേക്കായിരിക്കും.

അവൻ ചിരിയോടെ തലയാട്ടി.

എനിക്കറിയില്ലേ എന്റെ ഗൗരികുട്ടിയെ….
പഴയ കാല ഓർമ്മകളിൽ അയാളൊന്ന് ചിരിച്ചു.

മ്മ്മ് മ്മ്മ്മ് കള്ളകാമുകൻ ഓർമ്മകൾ അയവിറക്കുവാണല്ലേ????
കുസൃതിയോടെ അവൻ ചോദിച്ചു.

പോടാ പോടാ…… ഈ പ്രണയത്തിന്റെ സുഖമൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഇതുവരെ പ്രേമിക്കാത്ത നിന്നോടത്തൊന്നും പറഞ്ഞിട്ട് കാര്യമില്ല.
അയാൾ കെറുവിച്ചു പറഞ്ഞു.

ഓഹ് എനിക്കൊന്നും അറിയാണ്ടായേ…..
കൈയ്യടിച്ചു തൊഴുതു കൊണ്ടവൻ ഡൈനിങ്ങ് ടേബിളിൽ പോയിരുന്നു.

ഗൗരി അപ്പോഴേക്കും ഭക്ഷണം എടുത്തു വെച്ചിരുന്നു.
പ്രാതൽ കഴിച്ചു കഴിഞ്ഞതും അവൻ ഗൗരിയേയും കൂട്ടി കാറിൽ കയറി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പാടത്തിന് നടുവിലെ വരമ്പിലൂടെ ക്ഷേത്രത്തിലേക്ക് നടക്കുകയാണ് ആദി. മുഖത്തേക്കടിക്കുന്ന സൂര്യരശ്മികളെ ഒരു കയ്യാൽ തടഞ്ഞു പതിയെ അവൾ നടന്നു.
വീശിയടിക്കുന്ന കാറ്റിന് മണ്ണിന്റെ ഗന്ധം ഉള്ളതായവൾക്ക് തോന്നി.
കാറ്റിലാടുന്ന നെല്ലോലകൾ അവളുടെ കയ്യിൽ തലോടി കിന്നാരം ചൊല്ലി. ഉച്ചത്തിൽ ചിലയ്ക്കുന്ന പക്ഷികളുടെ സ്വരം ശ്രവിച്ചവൾ ചിരിയോടെ മുന്നോട്ട് നടന്നു.
വഴിയിൽ പരിചയമുഖങ്ങൾ കാണുമ്പോൾ അവരെ നോക്കി പുഞ്ചിരിച്ച് അവരോടെല്ലാം വിശേഷങ്ങൾ ചോദിക്കും. വലിയ തറവാട്ടിലെ കുട്ടിയായിട്ട് പോലും എല്ലാവരോടും സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന അവളെ ആ ഗ്രാമത്തിൽ എല്ലാവർക്കും വലിയ കാര്യമായിരുന്നു.

എല്ലാവരോടും മിണ്ടിയും പറഞ്ഞുമവൾ ക്ഷേത്രത്തിലെത്തി.
ക്ഷേത്രത്തിന്റെ പടികെട്ടുകൾക്ക് താഴെ നിന്നവൾ മുകളിലേക്ക് നോക്കി.
എന്തോ ഒന്ന് അകത്തേക്ക് തന്നെ വലിച്ചടിപ്പിക്കും പോലെ അവൾക്ക് തോന്നി.
ഹൃദയം ശക്തമായി ഇടിക്കാൻ തുടങ്ങി.

തന്നെ കാത്തെന്തോ അകത്തുണ്ടെന്നവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.
അവളുടെ കാലുകൾ യാന്ത്രികമായി പടിക്കെട്ടുകളിലേക്ക് ചലിച്ചു.

തുടരും………………………

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!