✒️ ആർദ്ര അമ്മു
ആദി എന്താ ഇവിടെ?????
സോറി എനിക്കങ്ങനെ വിളിക്കാമല്ലോ അല്ലെ??????
അവൻ സംശയത്തോടെ ചോദിച്ചു.
അതിനെന്താ അങ്ങനെ വിളിച്ചോളൂ.
ഇത് ഞാൻ പഠിച്ച സ്കൂളാണ് ഒന്ന് വരാൻ തോന്നി വന്നു.
അവൾ ചിരിയോടെ പറഞ്ഞു.
അല്ല ഇയാളെന്താ ഇവിടെ??????
അവൾ മറുചോദ്യം ഉന്നയിച്ചു.
ഇത് ഞങ്ങൾ വാങ്ങിയ സ്കൂളാണ് പുതുക്കി പണിയുന്നതിനെ പറ്റിയൊക്കെ ഒരാലോചന അതിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനും മറ്റും വന്നതാ.
ഓഹ് അപ്പൊ നിങ്ങളാണല്ലേ GK ഗ്രൂപ്പ്‌സിന്റെ പുതിയ ഓണർ.
അവൾ ചോദിച്ചു.
അതേ.
പിന്നെ ഈ ഇയാൾ അയാൾ താങ്കൾ എന്നൊന്നും വിളിക്കണ്ട രുദ്രനെന്ന് വിളിച്ചോളൂ.
അവൻ പുഞ്ചിരിയോടെ പറഞ്ഞു.
അത് പിന്നെ എന്നേക്കാൾ മൂത്തതാണെങ്കിൽ പേരെടുത്തു വിളിക്കണ്ടല്ലോ എന്ന് കരുതി അതാ……
അവൾ പൂർത്തിയാക്കാതെ നിർത്തി.
ഓഹോ അപ്പൊ ഈ പ്രായത്തിനു മൂത്തവരെ ഒക്കെ ഇയാളെന്നാണോ വിളിക്കാറ്????
അവൻ അവളെ കളിയാക്കി ചോദിച്ചു.
അങ്ങനെയല്ല ഇനിയിപ്പൊ പേര് വിളിച്ചാൽ ഇഷ്‍ടപ്പെടുമോ എന്നറിയില്ലല്ലോ.
അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.
അത് കണ്ടവനൊന്ന് ചിരിച്ചു.
എനിക്കങ്ങനെ പ്രോബ്ലം ഒന്നുല്ല ആദി നീയെന്നെ രുദ്രൻ എന്ന് തന്നെ വിളിച്ചോളൂ.
ആയിക്കോട്ടെ.
അവൾ തിരികെ അവനൊരു പുഞ്ചിരി സമ്മാനിച്ചു.
ആഹാ നീയിവിടെ ഇരിപ്പുണ്ടായിരുന്നൊ??????
ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ അവർ കാണുന്നത് നന്ദനെയായിരുന്നു.
ഞാനിവിടെ ചുമ്മാ.
അവൾ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
രുദ്രനും ഉണ്ടായിരുന്നോ????
അല്ല നിങ്ങൾ തമ്മിലെങ്ങനാ??????
അയാൾ സംശയത്തോടെ ചോദിച്ചു.
ഞങ്ങൾ രാവിലെ അമ്പലത്തിൽ വെച്ച് കണ്ട പരിചയമാണ്. ഇവിടെ കണ്ടപ്പോൾ ജസ്റ്റ് ഒന്ന് മിണ്ടുവായിരുന്നു.
രുദ്രൻ അയാളെ നോക്കി പറഞ്ഞു.
ആഹ് മോളെ ആദി ഇതെന്റെ ഫ്രണ്ടിന്റെ മോനാണ് രുദ്രൻ ഇവരാണ് സ്കൂൾ വാങ്ങിയിരിക്കുന്നത്.
നന്ദൻ അവളോടായി പറഞ്ഞു.
രുദ്രനെന്നോട് പറഞ്ഞിരുന്നു.
അവൾ അവനെ ഒന്ന് നോക്കികൊണ്ട് മറുപടി കൊടുത്തു.
എന്നാൽ പിന്നെ നിങ്ങൾ സംസാരിക്ക് നീയിവിടെ ഉണ്ടോന്നറിയാനായിരുന്നു വന്നത് അകത്തു ജേക്കബ് ഉണ്ട്.
പിന്നേ പോവുമ്പോൾ ഒരുമിച്ച് പോവാം രാവിലത്തെ പോലെ നടന്നു വരാം എന്നൊന്നും പറയണ്ട.
അവളുടെ കവിളിൽ തലോടി അയാൾ പറഞ്ഞു നിർത്തി.
ഇല്ലെന്റെ വാദ്യാരെ ഞാനിവിടെ തന്നെ കാണും.
കുറുമ്പൊടെ നന്ദന്റെ കണ്ണട ശരിയാക്കി വെച്ച് പറഞ്ഞു.
എന്നാൽ പിന്നെ ഇവിടെ നിന്ന് വെയിലൊന്നും കൊണ്ട് അസുഖം വരുത്തി വെക്കണ്ട അകത്തേക്ക് കയറി നിന്നൊ.
അയാളുടെ വാക്കുകളിൽ അവളോടുള്ള കരുതലും സ്നേഹവും നിറഞ്ഞിരുന്നു.
രുദ്രൻ അതെല്ലാം ശ്രദ്ധിക്കുകയായിരുന്നു. അയാൾ പറയുന്നതും അവൾ അയാൾക്ക് മറുപടി കൊടുക്കുന്നതും എല്ലാം അവൻ വീക്ഷിച്ചു.
അപ്പൊ ശരി മോനെ എന്റെ ഈ വായാടിയെ ഒന്ന് നോക്കിയേക്കണേ.
അയാൾ അവന്റെ തോളിൽ തട്ടി.
അവൻ ശരിയെന്ന രീതിയിൽ തലയാട്ടി.
നന്ദനങ്കിൾ ഭയങ്കര കേറിങ് ആണല്ലേ???
അവൻ ആദിയെ നോക്കി.
അവൾ ചിരിയോടെ തലയാട്ടി.
സത്യത്തിൽ ആദി പാലാഴിയിലെയാണെന്ന് എനിക്കറിയില്ലായിരുന്നു.
ഞാൻ രാവിലെ പറയാൻ വന്നതാ പക്ഷെ അപ്പോഴേക്കും രുദ്രനെ അമ്മ വിളിച്ചില്ലേ.
മ്മ്മ്………
നമുക്കൊന്ന് നടന്നാലോ???????
അവനടുത്തായി നിന്നവൾ ചോദിച്ചു.
അതിനെന്താ.
അവൻ ചിരിയോടെ അവൾക്കൊപ്പം നടന്നു.
നടക്കുന്ന വഴിയെല്ലാം അവൾ അവനോട് ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു. പണ്ട് പഠിച്ചിരുന്ന ക്ലാസ്സ് മുറികളും ഗ്രൗണ്ടും പഴയ ഓർമ്മകളും സൗഹൃദങ്ങളും അങ്ങനെ അങ്ങനെ ഓരോ അനുഭവങ്ങളും അവനോട് പങ്കുവെച്ചു.
അവൻ നല്ലൊരു ശ്രോതാവായി എല്ലാം കേട്ടു.
കുറച്ചു നേരം കൊണ്ട് തന്നെ വല്ലാത്തൊരടുപ്പം അവർക്ക് രണ്ടുപേർക്കും പരസ്പരം തോന്നിയിരുന്നു.
അവൾ സംസാരിക്കുമ്പോഴെല്ലാം അവൻ അവളെ തന്നെ നോക്കുകയായിരുന്നു. സംസാരിക്കുമ്പോൾ ചുണ്ടിൽ വിരിയുന്ന ചിരിയും ചെറുതാവുന്ന കണ്ണുകളും എല്ലാം അവൻ കണ്ണുകളാൽ ഒപ്പിയെടുത്തു.
ഒരു ചെറു ചിരി അവനിൽ വിരിഞ്ഞു.
കയ്യിൽ ആരോ തട്ടുന്നത് പോലെ തോന്നി. തിരിഞ്ഞു നോക്കിയ അവൻ കാണുന്നത് ഇടുപ്പിൽ കൈ കൊടുത്ത് തന്നെ കൂർപ്പിച്ചു നോക്കുന്ന അവളെയാണ്.
എന്താ???????
അവൻ ഞെട്ടലോടെ ചോദിച്ചു.
ആഹ് ബെസ്റ്റ് അപ്പൊ ഇത്രയും ഞാൻ വായിട്ടച്ചതൊക്കെ വെറുതെ ആയിരുന്നോ????? ഞാൻ ചോദിച്ചത് പോലും കേട്ടില്ല പകൽ കിനാവ് കാണുവായിരുന്നോ സാറ്?????
അവൾ അവനെ നോക്കി കണ്ണുരുട്ടി.
ഈൗ…………
അവനൊന്ന് ഇളിച്ചു കാണിച്ചു.
അയ്യാ എന്താ ഇളി.
അവൾ ചുണ്ട് കൂർപ്പിച്ചു പിണങ്ങി നിന്നു.
സോറിടൊ ഞാൻ പെട്ടെന്നെന്തോ ആലോചിച്ചു നിന്നുപോയി.
ഒന്ന് ഷമീർ.
അവൻ പറയുന്നത് കേട്ടവൾ അവനെയൊന്ന് നോക്കി.
പതിയെ ഒരു പുഞ്ചിരി അവളിൽ വിടർന്നു. പതിയെ അതൊരു പൊട്ടിച്ചിരിയായി മാറി.
അവളോടൊപ്പം അവനും ആ ചിരിയിൽ പങ്ക് ചേർന്നു.
നമുക്കൊന്ന് പുറത്തോട്ടിറങ്ങിയാലോ പുറത്തെ പെട്ടിക്കടയിൽ നല്ല ഒന്നാന്തരം ഉപ്പിലിട്ട നെല്ലിക്ക കിട്ടും കൂടെ നാരങ്ങാമിട്ടായിയും. പക്ഷെ അതിന്റെ പൈസ രുദ്രൻ കൊടുക്കേണ്ടി വരും എന്റെ കയ്യിലില്ല.
ഓഹ് അടിയൻ സമ്മതിച്ചു തന്നിരിക്കുന്നു തമ്പുരാട്ടി അവിടുന്ന് എഴുന്നള്ളിയാലും.
അവൻ നാടകീയമായി പറഞ്ഞു.
നോം ഇതാ വരുന്നു.
അവളും അതേ രീതിയിൽ മറുപടി നൽകി.
ചിരിച്ചു സംസാരിച്ചവർ സ്കൂൾ കവാടം കടന്നു പുറത്തേക്കിറങ്ങി.
ആദി അവനെയും കൊണ്ട് പെട്ടിക്കടയിൽ എത്തി.
കടയിൽ ഒരു ഭരണിയിലായി മുളകും ചേർത്ത് ഉപ്പിലിട്ടിരിക്കുന്ന നെല്ലിക്ക കണ്ടവളുടെ നാവിൽ വെള്ളമൂറി.
ചേട്ടാ രണ്ടു നെല്ലിക്ക.
അവൾ ആവേശത്തോടെ ഭരണിയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
കടക്കാരൻ അപ്പൊ തന്നെ അവർക്കായി അത് എടുത്തു കൊടുത്തു.
കയ്യിൽ കിട്ടിയപ്പോൾ തന്നെ അവളത് കടിച്ചു.
ഉപ്പും എരിവും ചേർന്ന നെല്ലിക്കയുടെ രുചി അവളുടെ ഉമിനീരിൽ അലിഞ്ഞു.
ഒറ്റ കണ്ണിറുക്കി അവൾ തല കുടഞ്ഞു.
അവളുടെ കുട്ടികളെ പോലുള്ള ഭാവം അവനിൽ ചിരി വിടർത്തി.
അവളെ നോക്കി ചിരിയോടെ അവൻ നെല്ലിക്കയിൽ കടിച്ചു.
അപ്പോഴേക്കും അവളുടെ കയ്യിലെ നെല്ലിക്ക കഴിഞ്ഞിരുന്നു.
അവളടുത്തത് വാങ്ങി.
ആസ്വദിച്ചവൾ ഓരോ നെല്ലിക്കയും കഴിച്ചു.
എത്ര വേഗമാണ് ഞാനിവളോടിണങ്ങിയത്. ഇതുവരെ ഒരു പെണ്ണിനോടും ഇങ്ങനെ സംസാരിച്ചിട്ടില്ല ഇത്രയും സമയം ചിലവഴിച്ചിട്ടില്ല.
എന്തോ ഇവളോട് സംസാരിക്കുന്ന ഓരോ നിമിഷവും താൻ ആസ്വദിക്കുകയാണ്. കലപില കൂട്ടുള്ള സംസാരവും നിഷ്കളങ്കമായ മുഖവും കുറുമ്പും എല്ലാം അവളിലേക്കടുപ്പിക്കുന്നത് പോലെ.
അവൻ കൺചിമ്മാതെ അവളെ നോക്കി നിന്നു.
വേണോ??????
തന്നെ നോക്കി നിൽക്കുന്ന അവനോടായി ചോദിച്ചു.
മ്മ്ഹ്ഹ്…..
ഇല്ലെന്നവൻ തലയാട്ടി.
അവൾ വീണ്ടും തന്റെ ജോലിയിലേക്ക് മുഴുകി.
ചേട്ടാ നാരങ്ങമിട്ടായി ഇല്ലേ?????
നെല്ലിക്ക തീർന്നതും അവൾ ചോദിച്ചു.
ഉണ്ടല്ലോ മോളെ.
അയാൾ ഭരണിയിൽ നിന്ന് മിട്ടായി എടുത്തു അവൾക്കായി നീട്ടി.
അവളത് വാങ്ങി അവന് നേരെ തിരിഞ്ഞു.
അതേ പൈസ കൊടുത്തില്ല.
ഏ???????
ഇതൊക്കെ വാങ്ങിയ പൈസ കൊടുത്തില്ലാന്നു.
അവൾ വീണ്ടും ആവർത്തിച്ചു.
ഓഹ്. എത്രയായി ചേട്ടാ?????
അവൻ കടക്കാരനോട് ചോദിച്ചു.
20 രൂപയായി.
അവൻ പോക്കറ്റിൽ നിന്ന് പൈസ എടുത്തു അയാൾക്ക് നൽകി.
പോവാം.
അവൻ അവളുടെ അടുത്തെത്തി ചോദിച്ചു.
ആഹ്.
തലയാട്ടി അവൾ അവനൊപ്പം നടന്നു.
അവളുടെ കയ്യിലെ നാരങ്ങ മിട്ടായി അവനും നൽകി.
അത് വായിലിട്ടു നുണഞ്ഞവർ അകത്തേക്ക് നടന്നു.
അവർ ചെല്ലുമ്പോൾ അകത്തു ജേക്കബും നന്ദനും അവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
ആഹ് വന്നല്ലോ രണ്ടാളും.
ജേക്കബ് അവരെ നോക്കി പറഞ്ഞു.
രണ്ടുപേരും ചിരിയോടെ അവർക്കരികിലെത്തി.
എന്താ മോളുടെ പേര്?????
വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി അയാൾ ചോദിച്ചു.
ആദ്വിക.
അവൾ ചിരിയോടെ പറഞ്ഞു.
ഞാനിട്ട പേരാ ആദീന്ന് വിളിക്കും.
നന്ദൻ കൂട്ടിച്ചേർത്തു.
അയാൾ സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു.
അല്ല നിങ്ങൾ എങ്ങോട്ടാ പോയത്????
നന്ദൻ രുദ്രന് നേരെ തിരിഞ്ഞു.
ഒന്ന് പുറത്തെ പെട്ടിക്കട വരെ പോയതാ.
അവൻ മറുപടിയായി പറഞ്ഞു.
രുദ്രനെ മുടിപ്പിച്ചോ മോളെ നീ?????
അവളെ കളിയാക്കി അയാൾ ചോദിച്ചു.
ഇതിനുള്ള മറുപടി ഞാൻ പിന്നെ തന്നോളാം ഹും.
ചുണ്ട് കോട്ടി അവൾ തിരിഞ്ഞു നിന്നു.
ഓഹ് ആയിക്കോട്ടെ. ഇവിടെ നിന്നൊ ഞാൻ പോയി സ്കൂട്ടി എടുത്തിട്ട് വരാം.
അയാൾ അവളോട് പറഞ്ഞു.
ആ രുദ്രാ നീ വണ്ടിയുടെ കീയിങ് തന്നേര് ഇനിയങ്ങോട്ട് ഞാനോടിച്ചോളാം.
ജേക്കബ് പറയുന്നത് കേട്ടവൻ താക്കോൽ അയാൾക്ക് നൽകി.
നീയിവിടെ മോളുടെ കൂടെ നിന്നൊ ഞാനിപ്പൊ വണ്ടി എടുത്തിട്ട് വരാം.
അയാൾ നന്ദനൊപ്പം പാർക്കിങ്ങിലേക്ക് നടന്നു.
അവർ പോവുന്നതും നോക്കി ആദിയും രുദ്രനും നിന്നു.
ആദി……..
അവൻ വിളിച്ചു.
മ്മ്മ്…….
അവൾ അവനെ നോക്കി.
താങ്ക്സ്.
താങ്ക്‌സോ??????? എന്തിനു ?????
സംശയത്തോടെ അവൾ ചോദിച്ചു.
നല്ലൊരു ദിവസം എനിക്ക് തന്നതിന്. തന്റെ കൂടെ ചിലവഴിച്ച സമയം ഞാനൊരുപാട് ആസ്വദിച്ചിരുന്നു. Thank you for giving such beautiful moments.
അവൻ പറയുന്നത് കേട്ടവൾ ചിരിച്ചു.
ഏയ് താങ്ക്സ് പറയേണ്ടത് ഞാനല്ലേ. ഇത്രയും നേരം എന്റെ വായിട്ടലക്കൽ സഹിച്ചില്ലേ നെല്ലിക്കയും നാരങ്ങമിട്ടായിയും വാങ്ങി തന്നില്ലേ എന്നിട്ടും ഞാൻ താങ്ക്സ് പറഞ്ഞില്ലല്ലോ കാരണം എന്താ??????
എന്താ??????
ഫ്രണ്ട്സിനിടയിൽ നോ സോറി നോ താങ്ക്സ് അതുകൊണ്ട് ഇപ്പൊ പറഞ്ഞത് വല്ല വേസ്റ്റ് ബാസ്‌ക്കറ്റിലും കൊണ്ടുപോയി തള്ളിയേക്ക്.
അവൾ കുറുമ്പൊടെ പറഞ്ഞു.
അത് കേട്ടവൻ ചിരിച്ചു.
ആദി ഇഫ് യു ഡോണ്ട് മൈൻഡ് എനിക്ക് തന്റെ നമ്പർ ഒന്ന് തരുവോ?????
അതിനെന്താ???????
അവൾ അപ്പോൾ തന്നെ അവന് നമ്പർ പറഞ്ഞു കൊടുത്തു.
അവനത് തന്റെ ഫോണിൽ നമ്പർ ആദി എന്ന് സേവ് ചെയ്തു.
ശരി ഞാൻ വിളിച്ചോളാം.
അവൻ അവളോട് പറഞ്ഞു.
അപ്പോഴേക്കും ജേക്കബും നന്ദനും എത്തിയിരുന്നു.
അവർ പരസ്പരം വിട പറഞ്ഞു വണ്ടിയിലേക്ക് കയറി.
നന്ദന്റെ സ്കൂട്ടിക്ക് പിന്നിൽ കയറി അവൾ അവനെ നോക്കി കൈവീശി.
അവൾ അകന്ന് പോവുന്നതും നോക്കി അവനിരുന്നു.
തുടരും……………….
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission