✒️ ആർദ്ര അമ്മു
മോനെ രുദ്രാ……………
ജേക്കബിന്റെ വിളി കേട്ടവൻ അവളിൽ നിന്ന് നോട്ടം മാറ്റി.
എന്താ അപ്പാ??????
മോനെന്തിനാ ഇങ്ങോട്ട് വന്നത്??????
അയാളുടെ ചോദ്യം കേട്ടാണ് അവന് ബോധം വന്നത്. സ്കൂൾ പുതുക്കി പണിയുന്നതിനെ പറ്റി ചർച്ച ചെയ്യാൻ വന്നിട്ട് ആദിയെ കണ്ടപ്പോൾ അതെല്ലാം മറന്നിരിക്കുന്നു.
അതപ്പാ ഞാൻ……………
അവനെന്ത് പറയണം എന്നറിയാതെ പരുങ്ങി.
മ്മ്മ് പോട്ടെ അതിന്റെ കാര്യമെല്ലാം ഞാൻ നന്ദനുമായി ചർച്ച നടത്തി തീരുമാനിച്ചിട്ടുണ്ട്. അവൻ നമ്പർ തന്നിട്ടുണ്ട് പിന്നെ ഉള്ള പ്ലാനിങ്ങും കാര്യങ്ങളും നിങ്ങൾ തമ്മിൽ ആയിക്കൊ.
അയാൾ ഗൗരവത്തോടെ പറഞ്ഞു നിർത്തി.
ശരിയപ്പാ……..
അവൻ തലയാട്ടി.
നിനക്കിതെന്ത് പറ്റി രുദ്രാ സാധാരണ വർക്കിന്റെ കാര്യത്തിൽ നീയിങ്ങനെ ഇറെസ്പോൺസിബിൾ ആകാറില്ലല്ലോ????????
ജേക്കബ് അവനെ നോക്കി ചോദിച്ചു.
അത് പിന്നെ ആദിയെ ഞാൻ രാവിലെ ക്ഷേത്രത്തിൽ വെച്ച് കണ്ടിരുന്നു അവളോട് സംസാരിക്കാൻ നിന്നപ്പോൾ അമ്മ വിളിച്ചു അത് കഴിഞ്ഞു പെട്ടെന്ന് ഇവിടെ വെച്ച് കണ്ടപ്പോൾ സംസാരിച്ചു നിന്നുപോയതാ.
അവൻ അയാളെ നോക്കാതെ പറഞ്ഞു.
അല്ല രുദ്രാ എന്ന് മുതലാ നീ പെൺകുട്ടികളോടൊക്കെ ഇത്ര അടുക്കാൻ തുടങ്ങിയത്??????
അവന്റെ ഉത്തരം കേട്ടയാൾ മറുചോദ്യം ഉന്നയിച്ചു.
ഞാനിത്രയും നാൾ കണ്ട പെൺകുട്ടികളെ പോലെയല്ല അവൾ സംതിങ് സ്പെഷ്യൽ.
അത് പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
മോനെ രുദ്രാ നീയവളോട് അടുക്കുന്നതിൽ പ്രശ്നമൊന്നുമില്ല പക്ഷെ നീയൊന്ന് മനസ്സിലാക്കണം അവൾ പാലാഴിയിലെ കുട്ടിയാ പണ്ട് മുതലേ പാലാഴി ബിസ്സിനെസ്സ് ഗ്രൂപ്പിന്റെ ശത്രു പക്ഷത്താ നമ്മൾ. ആ ശത്രുത ദേവനിപ്പോഴുമുണ്ട് പക്ഷെ നന്ദൻ അങ്ങനെയല്ല അവനെന്റെ ആത്മാർത്ഥ സുഹൃത്താണ്. അവന്റെ കണ്ണിൽ ഞാനിന്ന് കണ്ടതാ ആദിയോടുള്ള വാത്സല്യം. ആദിയെന്ന് പറഞ്ഞാൽ അവന് ജീവനാ. അതുകൊണ്ട് പറയുവാ നീ സൗഹൃദം നടിച്ചവളെ വേദനിപ്പിക്കരുത് അതൊരു പാവമാ.
അയാൾ അവനോട് പറഞ്ഞു.
അപ്പനങ്ങനെയാണോ എന്നെ കുറിച്ച് ധരിച്ചു വെച്ചിരിക്കുന്നത്???? ഒരു പെണ്ണിന്റെ സൗഹൃദം മുതലെടുക്കാൻ മാത്രം വൃത്തികെട്ടവനല്ല ഞാൻ. അവളെ ഞാൻ എന്റെ നല്ലൊരു സുഹൃത്തായിട്ട് തന്നെയാ ഞാൻ കാണുന്നത്. പാലാഴി തറവാട്ടിലെ ദേവനോടുള്ള ശത്രുതയൊന്നും ഞാനവളോട് കാണിക്കില്ല.
അവന്റെ ശബ്ദം ഉറച്ചതായിരുന്നു.
അത് കേട്ടയാൾ അവനെ നോക്കി പുഞ്ചിരിച്ചു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
നന്ദന്റെ സ്കൂട്ടി പാലാഴി ഗേറ്റ് കടന്നു അകത്തേക്ക് കയറി.
തറവാടിന് മുന്നിൽ വണ്ടി നിർത്തി. ആദി അപ്പോഴേക്കും അതിൽ നിന്നിറങ്ങി.
ആഹാ രണ്ടുപേരും ഇങ്ങെത്തിയോ????
അമ്മേ ദേ അച്ഛനും ആദിയുമെത്തി.
വരാന്തയിൽ ഇരുന്ന ലെച്ചു അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
ഇതെന്താടി ഞങ്ങൾ ഗൾഫിൽ നിന്നൊ മറ്റൊവാണോ വരുന്നത് ഇങ്ങനെ വിളിച്ചു കൂവാൻ??????
നന്ദൻ അവളെ കളിയാക്കി.
അപ്പോഴേക്കും ഹേമ അങ്ങോട്ട് എത്തിയിരുന്നു.
ആഹ് നല്ല ആളാ നന്ദേട്ടൻ ഉച്ചക്ക് വരുമായിരുന്നെങ്കിൽ പിന്നെന്തിനാ ചോറും കെട്ടി ചുമന്നു കൊണ്ടുപോയത്?????? വെറുതെ ഞാൻ രാവിലെ അടുക്കളയിൽ കഷ്ടപ്പെട്ടത് മിച്ചം.
പരിഭവത്തോടെ അവർ പറഞ്ഞു.
എന്റെ പൊന്നു ഹേമകുട്ടി ഇന്ന് തന്നെ പണിതുടങ്ങും എന്ന് കരുതിയാ ഞാനിരുന്നത് അതുകൊണ്ടല്ലേ ഞാൻ ചോറ് കൊണ്ടുപോവണം എന്ന് പറഞ്ഞത്. അല്ലാതെ അറിഞ്ഞുകൊണ്ട് ഞാനെന്റെ ഭാര്യയെ കഷ്ടപ്പെടുത്തുവോ???????
നന്ദൻ ഹേമയുടെ കഴുത്തിലൂടെ കൈചുറ്റി ചോദിച്ചു.
മാറി നിക്ക് നന്ദേട്ടാ വയസാം കാലത്താ ഒരു കിന്നാരം.
ഹേമ ചമ്മലോടെ നന്ദനിൽ നിന്ന് അടർന്നു മാറി.
അതിനാർക്കാ വയസ്സായത് ഞാനിപ്പോഴും ചെറുപ്പം ആടോ ഭാര്യേ.
മീശ പിരിച്ചയാൾ വീണ്ടും അവരെ ചേർത്ത് പിടിച്ചു.
അയ്യാ ഒരു ചെറുപ്പകാരൻ വന്നിരിക്കുന്നു കണ്ടാലും പറയും?????
ലെച്ചു കിട്ടിയ അവസരം മുതലെടുത്തയാളെ കളിയാക്കി.
ഒന്ന് പോയേടി……. എന്റെ ചെറിയച്ഛൻ ഇപ്പോഴും യങ്ങാ.
ലെച്ചുവിനെ നോക്കി ചുണ്ട് കോട്ടി അവൾ നന്ദന്റെ അടുത്തേക്ക് നിന്നു.
ഓഹ് വന്നല്ലോ ചെറിയച്ഛന്റെ പുന്നാരമോൾ വക്കാലത്തുമായി.
അവരെ നോക്കി ലെച്ചു ഒരു ലോഡ് പുച്ഛം വാരിവിതറി അകത്തേക്ക് പോയി.
അതേ ഇങ്ങനെ റൊമാൻസിച്ചു നിൽക്കാതെ അകത്തേക്ക് വന്നാട്ടെ വിശന്നിട്ടെന്റെ കുടല് കരിയുന്നു.
ആദി വയറിൽ കൈ വെച്ച് പറഞ്ഞു.
എന്നാൽ വാ നമുക്ക് കഴിക്കാം നിങ്ങൾ അകത്തേക്ക് ചെല്ല് ഞാൻ പോയി ഉച്ചക്ക് തന്നു വിട്ട ചോറെടുത്തുകൊണ്ട് വരാം.
നന്ദൻ പറയുന്നത് കേട്ടവർ രണ്ടുപേരും അകത്തേക്ക് നടന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
വീട്ടിൽ എത്തിയ ഉടനെ ജേക്കബ് കാർ പാർക്ക് ചെയ്തു പുറത്തേക്കിറങ്ങി. അയാൾക്കൊപ്പം അവനും അകത്തേക്ക് കയറി.
നീ കഴിക്കുന്നില്ലെടാ??????
മുകളിലേക്ക് കയറുന്ന രുദ്രനോടയാൾ വിളിച്ചു ചോദിച്ചു.
ഇപ്പൊ വേണ്ടപ്പാ ഞാൻ പിന്നെ കഴിച്ചോളാം.
പടികൾ കയറുന്നതിടയിൽ അവൻ മറുപടി കൊടുത്തു.
റൂമിൽ കയറിയ ഉടൻ അവൻ വാലറ്റും ഫോണും ടേബിളിലേക്ക് വെച്ച് ബെഡിലേക്ക് വീണു.
മനസ്സിൽ മുഴുവൻ ആദിയുമായി ചിലവഴിച്ച നല്ല നിമിഷങ്ങളായിരുന്നു. ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.
അവൾ പാലാഴിയിലെ ആണെന്ന് അറിയില്ലായിരുന്നു. ഇന്ന് അപ്പൻ അങ്ങനെ പറഞ്ഞത് ആരോടും അധികം അടുപ്പം കാണിക്കാത്ത എന്റെ ഈ മാറ്റം കണ്ടിട്ടായിരിക്കും. എന്തായാലും അവളോട് തനിക്ക് ദേഷ്യവും ശത്രുതയും കാണിക്കാൻ കഴിയില്ല കാരണം അവളൊരു പാവമാണ്. അല്ലെങ്കിലും നന്ദൻ അങ്കിളിന്റെ മകളോട് ഞാനെന്തിനാ ശത്രുത കാണിക്കേണ്ടത് എന്റെ പക അയാളോടല്ലേ ദി ഗ്രേറ്റ് ബിസ്സിനെസ്സ് മാൻ ദേവരാജനോട്.
പകയോടെ അവനാ പേരുച്ചരിച്ചു.
പക്ഷെ താനിന്ന് ആത്മാർത്ഥ സുഹൃത്തായി കാണുന്നത് തന്റെ ശത്രുവിന്റെ മകളെയാണെന്നവനറഞ്ഞില്ല.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
തന്റെ റൂമിലിരുന്ന് ഇന്ന് രുദ്രനെ കണ്ടതും പരിചയപ്പെട്ടതുമെല്ലാം ലെച്ചുവിനോട് വിശദീകരിക്കുകയായിരുന്നു ആദി.
എന്നിട്ട്??????????
ലെച്ചു ആകാംഷയോടെ ചോദിച്ചു.
എന്നിട്ടെന്താ ഞാൻ രുദ്രനെയും കൂട്ടി നമ്മുടെ ആ പെട്ടിക്കടയിലേക്ക് പോയി. അവിടുന്ന് നെല്ലിക്ക ഉപ്പിലിട്ടതും നാരങ്ങാമിട്ടായിയും വാങ്ങി കഴിച്ചു. എന്റെ കൂടെ രുദ്രനും കഴിച്ചു. നല്ല രസായിരുന്നു. അതുകഴിഞ്ഞു രുദ്രൻ അതിന്റെ പൈസ കൊടുത്ത് എന്നെയും കൂട്ടി തിരിച്ചു സ്കൂളിലേക്ക് നടന്നു. അപ്പോഴേക്കും ജേക്കബ് അങ്കിളും ചെറിയച്ഛനും ഞങ്ങളെ നോക്കി വെളിയിലേക്ക് ഇറങ്ങിയിരുന്നു. പിന്നെ ജേക്കബ് അങ്കിളിനെയും പരിചയപ്പെട്ടു തിരികെ പോന്നു.
അവൾ പറഞ്ഞു നിർത്തി ലെച്ചുവിനെ നോക്കി. അവൾ അതിശയത്തോടെ ആദിയെ നോക്കി ഇരിക്കുകയായിരുന്നു.
എന്താടി ഇങ്ങനെ മിഴിച്ചു നോക്കുന്നത്????
അവൾ ലെച്ചുവിന്റെ കൈയിൽ തട്ടി.
അല്ല ഇതെന്റെ ആദി തന്നെയാണോ എന്നൊന്ന് ഉറപ്പ് വരുത്തിയതാ.
നീയങ്ങനെ ആരോടും അടുക്കാത്തതാണല്ലോ പിന്നെന്തുപറ്റി????????
ലെച്ചു അവളോട് ചോദിച്ചു.
എന്തോ ആരോടും തോന്നാത്ത ഒരടുപ്പം രുദ്രനോട് തോന്നുന്നുണ്ട്.
അവൾ എന്തോ ആലോചനയിൽ പറഞ്ഞു.
അല്ലെടി നീയിന്നു സ്കൂളിൽ പോയപ്പോൾ പിള്ളേരും ടീച്ചേഴ്‌സും ഒന്നും ഉണ്ടായിരുന്നില്ലേ?????
ലെച്ചു സംശയത്തോടെ ചോദിച്ചു.
നീയീ കലണ്ടർ ഒന്നും നോക്കാറില്ലേ???? എടി പൊട്ടി ഇന്ന് ശനിയാഴ്ചയല്ലേ????
നെറ്റിയിൽ അടിച്ചവൾ ചോദിച്ചു.
ഓഹ് നമുക്കെന്തോന്നു ശനിയാഴ്ച എല്ലാം ഒരുപോലെയല്ലേ. രാവിലെ എഴുന്നേൽക്കുന്നു സമയാസമയം വല്ലതും കഴിക്കുന്നു കുടിക്കുന്നു ഉറങ്ങുന്നു അത്ര തന്നെ.
അവൾ പറയുന്നത് കേട്ട് ആദി ചിരിച്ചു.
അതെന്തും ആയിക്കോട്ടെ പൊന്നുമോൾ ഇന്ന് കൂട്ടുകൂടിയത് ആരോടാണെന്നറിയോ നിന്റെ അച്ഛന്റെ ബിസ്സിനെസ്സ് ശത്രുവിനോടാ. വല്യച്ഛൻ ഇതറിഞ്ഞാലുള്ള കാര്യം മോളാലോചിച്ചിട്ടുണ്ടോ????
അവൾ പറയുന്നത് കേട്ട് ആദി അവളെ നോക്കി. പിന്നെ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
അച്ഛനറിഞ്ഞാലെന്താ????? ഇന്നേവരെ എന്നോടൊന്ന് സംസാരിക്കാത്ത ആൾ ഇതൊക്കെ അറിഞ്ഞിട്ട് എന്ത് ചെയ്യാനാ????? അച്ഛന്റെ ശത്രു ആണെന്ന് കരുതി നല്ലൊരു സൗഹൃദം ഞാനെന്തില്ലാതാക്കണം?????
ഞാൻ പാലാഴിയിലെ കുട്ടിയാണെന്ന് അറിഞ്ഞിട്ടും രുദ്രനെന്നോട് ഒരാകൽച്ചയും കാണിച്ചില്ല. അതുപോലെ ജേക്കബ് അങ്കിളും ചെറിയച്ഛനും നല്ല സുഹൃത്തുക്കളല്ലേ പിന്നെന്താ പ്രശ്നം??????
ആദി അവളോട് ചോദിച്ചു.
മ്മ്മ് അതും ശരിയാണ്. എന്തായാലും നിനക്കീ സൗഹൃദം തുടരാൻ തന്നെയാണ് താല്പര്യമെങ്കിൽ തുടർന്നോ എല്ലാം നിന്റെയിഷ്ടം. പിന്നെ ആളെ എനിക്കും കൂടി ഒന്ന് പരിചയപ്പെടുത്തി തരണം.
ലെച്ചു അവളുടെ തോളിൽ കയ്യിട്ടു പറഞ്ഞു.
നിന്നെ ഞാൻ പരിചയപ്പെടുത്താതെ ഇരിക്കുമോ മുത്തേ????
അവളുടെ കവിളിൽ പിച്ചി ആദി കുറുമ്പൊടെ പറഞ്ഞു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രാത്രി കിടക്കാൻ മുറിയിലേക്ക് കയറിയതാണ് രുദ്രൻ. അവന് ആദിയെ ഒന്ന് വിളിക്കാൻ തോന്നി.
അവളെയൊന്ന് വിളിച്ചാലോ??????
വേണ്ട രാത്രി ഒരു പെൺകുട്ടിയുടെ ഫോണിലേക്ക് വിളിക്കുക എന്ന് പറഞ്ഞാൽ മോശമല്ലേ??????
എന്ത് മോശം അവളെന്റെ ഫ്രണ്ടല്ലേ പിന്നെന്താ പ്രശ്നം??????
അവന്റെ മനസ്സിൽ ഒരു പ്രതിവാദം തന്നെ നടക്കുന്നുണ്ടായിരുന്നു.
അവസാനം വിളിക്കാമെന്നുറപ്പിച്ചവൻ ഫോണെടുത്തു ആദി എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു.
ഇതേസമയം ഫോൺ റിങ് ചെയ്യുന്നത് കേട്ട് ആദി മുറിയിൽ ചാർജ് ചെയ്യാനിട്ട ഫോണിനടുത്തേക്ക് നടന്നു.
ഫോണിലെ അൺനൗൺ നമ്പർ കണ്ടവളുടെ നെറ്റി ചുളിഞ്ഞു.
സംശയത്തോടെ അവൾ കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് ചേർത്തു.
ഹലോ…………
ഹലോ ആദി ഇത് ഞാനാ രുദ്രൻ.
മറുപുറത്ത് നിന്നുള്ള ഉത്തരം കേട്ടവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
തുടരും……………………
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu