✒️ ആർദ്ര അമ്മു
മ്മ്മ് നല്ല ആളാ നമ്പർ വാങ്ങി പോയപ്പോൾ ഞാൻ വിചാരിച്ചു അവിടെ എത്തിയപ്പോൾ തന്നെ വിളിക്കുമെന്ന്. എവിടെ???? കാൾ പ്രതീക്ഷിച്ചിരുന്ന ഞാൻ വെറും മണ്ടി.
അവൾ പരിഭവിച്ചു.
സോറി ആദി വിളിക്കണം എന്ന് ഞാൻ കരുതിയതാ പിന്നെ നമ്പർ കിട്ടിയ ഉടൻ വിളിച്ചാൽ ഞാൻ വല്ല കോഴിയും ആണോന്ന് നീ കരുതും എന്ന് വിചാരിച്ചു വിളിക്കാതിരുന്നതാ.
അവൻ ചമ്മലോടെ പറയുന്നത് കേട്ടവൾ പൊട്ടിച്ചിരിച്ചു.
ഓഹ് അപ്പൊ ഇമേജ് പോവുമോ എന്ന് പേടിച്ചാണ് വിളിക്കാതിരുന്നത് അല്ലെ?????????
അവൾ കുറുമ്പൊടെ ചോദിച്ചു.
ഏറെക്കുറെ.
മറുപടി പറഞ്ഞവൻ ബാൽക്കണിയിലേക്കിറങ്ങി.
ഫുഡ് കഴിച്ചോ?????
കഴിചിട്ടിപ്പോ റൂമിലേക്ക് വന്നതേയുള്ളൂ.
മറുപടി പറഞ്ഞവൾ ബെഡിലേക്കിരുന്നു.
കിടക്കാറായോ????????
അവൻ വീണ്ടും ചോദിച്ചു.
ഏയ് എനിക്ക് സാധാരണ ഈ സമയത്ത് ഉറങ്ങി ശീലമില്ല.
രുദ്രൻ കഴിച്ചോ??????
കഴിച്ചു കിടക്കാൻ പോവുമ്പോഴാ തന്നെ വിളിച്ചില്ലല്ലോ എന്നോർത്തത് എങ്കിൽ പിന്നെ വിളിച്ചിട്ട് കിടക്കാം എന്ന് കരുതി.
മ്മ്മ്മ്…………
ആദി……
എന്താ???????
നാളെ താൻ ഫ്രീയാണോ?????
നാളെ സൺഡേ അല്ലെ???? എനിക്ക് വേറെ പരിപാടി ഒന്നുമില്ല. എന്താ രുദ്രാ?????
എങ്കിൽ വൈകിട്ട് ബീച്ചിൽ വരുവോ????
അവൻ പ്രതീക്ഷയോടെ ചോദിച്ചു.
അതിനെന്താ വരാലോ ഞാനിവിടെ ഒറ്റക്കിരുന്ന് ബോറടിക്കുവാ.
അത് കേട്ടവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അല്ല എപ്പോഴാ വരേണ്ടത്???????
അത് ആദി തന്നെ തീരുമാനിച്ചോ.
മ്മ്മ്മ്മ് എങ്കിൽ 5 മണി ആവുമ്പോൾ വരാം അതാവുമ്പോൾ സൺസെറ്റും കാണാലോ.
അവൾ ആവേശത്തോടെ പറഞ്ഞു നിർത്തി.
ഓക്കേ.
എന്നാൽ താൻ കിടന്നോ നാളെ കാണാം.
ഗുഡ് നൈറ്റ്.
ഗുഡ് നൈറ്റ് രുദ്രാ………
കാൾ കട്ട് ചെയ്തവൾ ബെഡിലേക്ക് വീണു.
കാൾ കട്ട് ചെയ്തു കഴിഞ്ഞും ഒരുപാട് നേരം അവൻ ബാൽക്കണിയിൽ നിന്നു.
പിന്നെ തിരിച്ചു മുറിയിലേക്ക് കയറി ഫോൺ ടേബിളിൽ വെച്ച് സിഗരറ്റ് പാക്കറ്റ് കയ്യിലെടുത്ത് വീണ്ടും ബാൽക്കണിയിലേക്കിറങ്ങി.
സിഗരറ്റ് ഒരെണ്ണം എടുത്തു കത്തിച്ചു വലിക്കാൻ തുടങ്ങി.
ഓരോ പഫും എടുത്തു ഓരോ കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങി.
ആകാശത്ത് തിളങ്ങി നിൽക്കുന്ന രണ്ടു നക്ഷത്രങ്ങളിലേക്ക് അവന്റെ നോട്ടം ചെന്ന് നിന്നു.
കണ്ണിൽ നിന്ന് നീർതുള്ളി പൊടിഞ്ഞു. ഹൃദയത്തിൽ കൊത്തിവലിക്കുന്ന വേദന അവന് തോന്നി.
അവൻ സിഗരറ്റ് താഴെയിട്ട് കണ്ണുകൾ ഇറുകെ അടച്ചു.
രുദ്രാ………………………
കാതിൽ അലയടിക്കുന്ന മധുരമായ സ്ത്രീ ശബ്ദം അവനിൽ വേദന നിറച്ചു.
മുടിയിൽ കോർത്തു വലിച്ചവൻ മുഖം പൊത്തി നിലത്തേക്കിരുന്നു.
അവന്റെ കണ്ണുകളിൽ ദേഷ്യവും വേദനയും നിറഞ്ഞു.
കണ്ണുകളടച്ചു ശ്വാസം വലിച്ചു വിട്ട് പതിയെ മനസ്സിനെ ശാന്തമാക്കാൻ അവൻ ശ്രമിച്ചു.
ഒരുപാട് നേരത്തെ പരിശ്രമത്തിന്റെ ഫലമായി മനസ്സ് അവന്റെ ചൊൽപ്പടിക്ക് നിന്നു.
ഒരു തവണ കൂടി തിളങ്ങുന്ന ആ താരകങ്ങളെ നോക്കാൻ അവന് തോന്നിയെങ്കിലും മനസ്സിനെ കടിഞ്ഞാണിട്ടവൻ മുറിയിലേക്ക് കയറി.
ബെഡിലേക്ക് വീണ് ഉറങ്ങാൻ ശ്രമിച്ചെങ്കിലും അവനതിനു കഴിഞ്ഞില്ല.
ഓർമകളുടെ കുത്തൊലിക്കിൽ നിദ്ര എങ്ങോ പോയി ഓടിയൊളിച്ചു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
കട്ടനുമായി ആദിയെ വിളിക്കാൻ ചെന്ന ഹേമ കാണുന്നത് ചുണ്ടിൽ ചെറിയൊരു ചിരിയോടെ തലയണ കെട്ടിപിടിച്ചു കിടക്കുന്ന അവളെയാണ്.
ആദി……… മോളെ ആദി………
മ്മ്മ്…………….
ഒന്ന് മൂളിയവൾ തിരിഞ്ഞു കിടന്നു.
ആദി എഴുന്നേറ്റേ ദേ നേരം വെളുത്തൂട്ടോ.
അവർ വീണ്ടും അവളെ തട്ടി വിളിച്ചു.
ഉറക്കം തടസ്സപ്പെട്ട ദേഷ്യത്തിൽ കണ്ണ് തുറന്ന അവൾ കാണുന്നത് നിറ ചിരിയോടെ കയ്യിൽ കട്ടനുമായി അവളെ നോക്കുന്ന ഹേമയെയാണ്.
അത് കണ്ട അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ഗുഡ് മോർണിംഗ് ചെറിയമ്മേ……..
അവൾ എഴുന്നേറ്റിരുന്നു പറഞ്ഞു.
ഗുഡ് മോർണിംഗ് ഒക്കെ അവിടെ നിൽക്കട്ടെ എന്റെ കുട്ടി വേഗം പോയി പല്ല് തേച്ചു വന്നേ എന്നിട്ടീ കട്ടൻ കുടിക്ക്.
വാത്സല്യത്തോടെ അവളെ തലോടി അവർ പറഞ്ഞു.
ആയിക്കോട്ടെന്റെ ഹേമ കുട്ടി.
എഴുന്നേറ്റവരുടെ കവിളിൽ അമർത്തി ചുംബിച്ചവൾ ബാത്‌റൂമിലേക്ക് കയറി.
ഇങ്ങനൊരു പെണ്ണ്.
അവർ കവിളിൽ കൈ വെച്ച് പറഞ്ഞു.
അവൾ പല്ല് തേച്ചു മുറിയിലേക്ക് വന്നപ്പോൾ ഗ്ലാസ് അവളെ ഏൽപ്പിച്ചു ഹേമ അടുക്കളയിലേക്ക് പോയി.
ഗ്ലാസ് എടുത്തു ചുണ്ടോട് ചേർത്തവൾ ഫോണെടുത്തു ചുമ്മാ നോക്കി.
വാട്സാപ്പിൽ രുദ്രന്റെ ഗുഡ് മോർണിംഗ് വിഷ് കണ്ടവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.
തിരികെ ഒരു വിഷ് അയച്ചതിന് ശേഷം അവൾ ഡ്രസ്സുമായി ബാത്‌റൂമിലേക്ക് കയറി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
പതിവ് ജോഗ്ഗിങ് കഴിഞ്ഞു തിരികെ വരുമ്പോഴാണ് മുറ്റത്തു കിടക്കുന്ന കാർ അവൻ ശ്രദ്ധിക്കുന്നത്.
അതാരുടെയാണെന്ന് മനസ്സിലാക്കാൻ അവനധികം സമയം വേണ്ടി വന്നില്ല.
അവൻ അകത്തേക്ക് കയറുമ്പോൾ ഹാളിലെ സോഫയിൽ ജേക്കബിനൊപ്പം രണ്ടുപേർ സ്ഥാനം പിടിച്ചിരുന്നു.
അവനെ കണ്ടപ്പോൾ എല്ലാവരുടെയും ശ്രദ്ധ അവനിലായി.
ഹാ നീയെത്തിയോ ശങ്കരേട്ടനും ദേവു മോളും നിന്നെ കാണാൻ വന്നതാ.
ജേക്കബ് അവനെ നോക്കി പറഞ്ഞു.
അവൻ ശങ്കരനെ നോക്കി പുഞ്ചിരിച്ചു.
രുദ്രേട്ടൻ ജോഗ്ഗിങ്ങിന് പോയതാണോ?????
ദേവുവിന്റെ ചോദ്യം കേട്ടവൻ അവളെ നോക്കി.
ഒരിളം നീല നിറത്തിലുള്ള ദാവണി ആയിരുന്നു അവളുടെ വേഷം.
മ്മ്മ്………….
അവൻ താല്പര്യമില്ലാതെ മൂളി.
ഞാനൊന്ന് ഫ്രഷായി വരാം ശങ്കരേട്ടൻ വൈകിട്ടല്ലേ പോവൂ??????
അവൻ അയാൾക്ക് നേരെ തിരിഞ്ഞു ചോദിച്ചു.
അത് പിന്നെ അങ്ങനെയല്ലേ പതിവ്.
അയാൾ ഒരു ചിരിയോടെ പറഞ്ഞു.
അവർ സംസാരിക്കുന്ന സമയം അത്രയും ദേവുവിന്റെ കണ്ണുകൾ രുദ്രന്റെ മേലായിരുന്നു. വിയർത്തു കുളിച്ചു ഒട്ടിയ ബെനിയൻ അവന്റെ ഉറച്ച ശരീരം എടുത്തു കാണിച്ചു.
അവളുടെ നോട്ടം കണ്ട രുദ്രനിൽ ദേഷ്യം നിറഞ്ഞു. അവൻ കലിയടക്കി റൂമിലേക്ക് പോയി.
അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ നോക്കി നിന്നു.
റൂമിൽ കയറിയ ഉടൻ രുദ്രൻ ദേഷ്യത്തിൽ വാതിൽ കൊട്ടിയടച്ചു. ദേഷ്യം നിയന്ത്രിക്കാനാവാതെ അവൻ ടേബിളിന് മുകളിൽ ഇരുന്ന ഫ്ലവർ വേസ് എടുത്തു തറയിൽ എറിഞ്ഞു.
അവന്റെ കണ്ണുകൾ അപ്പോൾ രൗദ്രഭാവം കൈവരിച്ചിരുന്നു.
ഫോണിൽ നോട്ടിഫിക്കേഷന്റെ സൗണ്ട് കേട്ടവൻ ഫോണെടുത്ത് നോക്കി.
ആദിയുടെ ഗുഡ് മോർണിംഗ് മെസ്സേജ് കണ്ടതും അവനിൽ ഒരു പുഞ്ചിരി വിടർന്നു.
അത്രയും നേരം ഉണ്ടായിരുന്ന ദേഷ്യം അലിഞ്ഞില്ലാതാവുന്നത് അവനറിയുന്നുണ്ടായിരുന്നു.
അവൻ അവളുടെ ഡിപി എടുത്തു നോക്കി. നിറ ചിരിയോടെ നിൽക്കുന്ന അവളുടെ ഫോട്ടോ കാണും തോറും അവനിൽ എന്തൊ പേരറിയാത്ത ഒരു വികാരം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു.
അവൻ ബെഡിൽ ഇരുന്നു ആ ഫോട്ടോയിലേക്ക് തന്നെ ഉറ്റു നോക്കി.
പിന്നെ പതിയെ ഒരു ചിരിയോടെ തലക്ക് കൊട്ടി ബാത്‌റൂമിലേക്ക് കയറി.
ഫ്രഷായി റൂമിൽ നിന്ന് ഫോണും എടുത്തു അവൻ പതിയെ താഴേക്കിറങ്ങി.
അവൻ ഡൈനിങ്ങ് ഹാളിലേക്ക് ചെല്ലുമ്പോൾ ഗൗരിക്കൊപ്പം ടേബിളിൽ ഓരോന്ന് നിരത്തി വെക്കുന്ന തിരക്കിലായിരുന്നു ദേവു. ജേക്കബും ശങ്കരനും ടേബിളിൽ സ്ഥാനം പിടിച്ചിരുന്നു.
അവനെ കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു. അവനത് ശ്രദ്ധിക്കാതെ ജേക്കബിന്റെ അടുത്തിരുന്നു. ഗൗരിയുടെ മുഖത്തും അത്ര വലിയ തെളിച്ചം ഒന്നുമില്ലായിരുന്നു. ജേക്കബിനൊഴികെ മറ്റ് രണ്ടുപേർക്കും ദേവുവിനെ അത്ര ഇഷ്ടമൊന്നും ആയിരുന്നില്ല. ജേക്കബിന് പിന്നെ പെൺകുട്ടികളെ വല്യ കാര്യമായത് കൊണ്ട് അവളോട് സ്നേഹത്തോടെ ആയിരുന്നു പെരുമാറിയിരുന്നത്. എങ്കിലും അയാൾക്കും അവളുടെ ചില പ്രവർത്തികൾ ഇഷ്ടമായിരുന്നില്ല.
മോനെത്തിയോ ഞാനിപ്പൊ വിളമ്പി തരാം.
അവനെ കണ്ടതും ഗൗരി കാസറോളുമായി അവനടുത്തേക്ക് നടന്നു.
ഇങ്ങ് താ ആന്റി രുദ്രേട്ടന് ഞാൻ വിളമ്പി കൊടുത്തോളാം.
ഗൗരിയിൽ നിന്ന് പാത്രം വാങ്ങി അവൾ രുദ്രനടുത്തേക്ക് നടന്നു.
ഗൗരി അവളുടെ പ്രവർത്തിയിൽ വല്ലാതെയായി.
അത് വേണ്ട ദേവിക അമ്മ തന്നെ വിളമ്പിക്കോളും.
രുദ്രൻ തികട്ടി വന്ന ദേഷ്യം അടക്കി അവളോട് പറഞ്ഞു.
അതിനിപ്പോ എന്താ രുദ്രേട്ടാ എന്നായാലും ഇതൊക്കെ ഞാൻ തന്നെ ചെയ്തു തരേണ്ടതല്ലേ ഇപ്പോഴേ ശീലിക്കുന്നത് നല്ലതല്ലേ????????
വശ്യമായ ചിരിയോടെ അവൾ അവന്റെ പ്ലേറ്റിലേക്ക് ചപ്പാത്തി വിളമ്പി.
അത് കേട്ടവൻ രൗദ്രഭാവത്തിൽ അവളെ നോക്കി.
അവന്റെ നോട്ടത്തിൽ അവൾ പതറി. ഉള്ളിൽ ഭയം നിറഞ്ഞു.
ഗൗരിയും ജേക്കബും അവനെങ്ങനെ പ്രതികരിക്കും എന്നറിയാതെ പകപ്പോടെ അവനെ നോക്കി.
പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്യുന്നത്.
അവൻ ദേഷ്യത്തോടെ ഫോൺ കയ്യിലെടുത്തു.
ഡിസ്‌പ്ലേയിൽ തെളിഞ്ഞ ആദിയുടെ പേര് കണ്ടതും അത്രയും നേരം ഉണ്ടായിരുന്ന രൗദ്ര ഭാവം അവനിൽ നിന്ന് മറഞ്ഞു. പകരം ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു.
അവൻ കാൾ അറ്റൻഡ് ചെയ്തു അവിടെ നിന്നെഴുന്നേറ്റ് പോയി.
പെട്ടെന്ന് അവനിൽ വന്ന മാറ്റം അതിശയത്തോടെ നോക്കിയിരിക്കുകയായിരുന്നു ഗൗരിയും ജേക്കബും. സാധാരണ ഇതുപോലുള്ള സന്ദർഭങ്ങളിൽ ടേബിൾ ഇരിക്കുന്ന സകലതും തട്ടിയെറിയുന്നവനാണ് ഒരു കാൾ വന്നപ്പോൾ പുഞ്ചിരിയോടെ എഴുന്നേറ്റു പോയത്. അവന്റെ പ്രവർത്തിയിൽ വിസ്മയിച്ചവരിരുന്നു.
എന്നാൽ ദേവു ആദി ആരാണെന്നുള്ള ചിന്തയിലായിരുന്നു.
തുടരും………………..
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission