✒️ ആർദ്ര അമ്മു
ഫോണുമായി രുദ്രൻ നേരെ വരാന്തയിലേക്കായിരുന്നു പോയത്.
ഹലോ…………..
അവളുടെ ശബ്ദം കാതിൽ പതിച്ചതും അവനൊന്ന് ചിരിച്ചു.
ഹലോ…… രുദ്രാ…………..
അവനിൽ നിന്ന് മറുപടി ഒന്നും കാണാതായപ്പോൾ വീണ്ടും അവൾ വിളിച്ചു.
ഞാൻ കേൾക്കുന്നുണ്ട് ആദി.
അവൻ മറുപടി കൊടുത്തു.
ഓഹോ എന്നിട്ടാണോ മിണ്ടാതെ നിന്നത്??????????
ചുമ്മാ……….
കളിയായി അവൻ പറഞ്ഞു ചിരിച്ചു.
ആ ചിരി പതിയെ അവളിലേക്കും പടർന്നു.
എന്താ വിളിച്ചത്???????
അൽപ്പനേരത്തിനു ശേഷം അവൻ ചോദിച്ചു.
ചുമ്മാ………..
അതേ ട്യൂണിൽ അവൾ മറുപടി നൽകി.
ഓഹോ………..
ആഹാ………..
ഫുഡ് കഴിച്ചോ രുദ്രാ????????
ഇല്ല കഴിക്കാനിരുന്നപ്പോഴാ താൻ വിളിക്കുന്നത്.
അയ്യോ സോറി ഞാൻ വെറുതെ വിളിച്ചു ബുദ്ധിമുട്ടിച്ചല്ലേ എന്നാൽ രുദ്രൻ പോയി കഴിച്ചോളൂ.
അവൾ പറഞ്ഞു.
ഏയ് ഇറ്റ്സ് ഓക്കേ ആദി നീ വിളിച്ചത് ഒരു കണക്കിന് നന്നായി അല്ലെങ്കിൽ ഇവിടെ വല്ലതും ഒക്കെ നടന്നേനെ.
അവൻ പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസ്സിലായില്ല.
എങ്കിൽ ശരി രുദ്രാ പോയി ഫുഡ് കഴിച്ചോ നമുക്ക് വൈകിട്ട് കാണാം.
ഒക്കെ ആദി. അവിടെ എത്തിയിട്ട് എന്നെ ഒന്ന് വിളിച്ചാൽ മതി.
ശരി.
മറുപടി കൊടുത്തവൾ ഫോൺ കട്ട് ചെയ്തു.
കുറച്ചു നേരം പുഞ്ചിരിയോടെ അവൻ നിന്നു.
പിന്നെ തിരിച്ചകത്തെക്ക് കയറാൻ തിരിഞ്ഞ അവൻ കാണുന്നത് അവന്റെ പുറകിൽ നിന്ന് ഫോണിലേക്ക് എത്തി നോക്കാൻ ശ്രമിക്കുന്ന ദേവുവിനെയാണ്.
അവൻ കണ്ടെന്നു മനസ്സിലായതും അവൾ പതർച്ചയോടെ അവനെ നോക്കി ചിരിച്ചു.
ദേഷ്യം വന്നെങ്കിലും അവനത് പുറമെ കാണിക്കാതെ തിരിഞ്ഞകത്തേക്ക് കയറി.
അവന് പുറകെ പലതും ആലോചിച്ചുറപ്പിച്ചവളും അവളും കയറി.
ആരായിരുന്നു രുദ്രാ?????????
അവനെ കണ്ടതും ജേക്കബ് അവനോട് ചോദിച്ചു.
അതെന്റെ ഒരു ഫ്രണ്ടായിരുന്നപ്പാ.
അത്ര മാത്രം പറഞ്ഞവൻ സ്റ്റെയറിനടുത്തേക്ക് നടന്നു.
അയ്യോ മോൻ കഴിക്കുന്നില്ലേ??????
ശങ്കരൻ ആധിയോടെ അവനോട് ചോദിച്ചു.
എനിക്ക് വേണ്ട ശങ്കരേട്ടാ വിശപ്പില്ല.
അയാൾക്ക് നേരെ ഒന്ന് പുഞ്ചിരിച്ചവൻ അകത്തേക്ക് കയറിപോയി.
എല്ലാവരും അവന്റെ പോക്ക് നോക്കിയിരുന്നു.
ഒന്നും കഴിക്കാതെ അവൻ പോകുന്നത് കണ്ട് ഗൗരിയുടെ ഹൃദയം പിടഞ്ഞു.
ഞാൻ വന്നത് രുദ്രേട്ടനൊട്ടും ഇഷ്ടായിട്ടില്ല അതാ ഒന്നും കഴിക്കാതെ പോയത്.
ദേവു കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് പറഞ്ഞു.
ഏയ് അങ്ങനൊന്നുമല്ല മോളെ അവന് വിശപ്പില്ലായിരിക്കും അവൻ ചില ദിവസം അങ്ങനെയാണ്.
ജേക്കബ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അല്ല അങ്കിളെന്നെ സമാധാനിപ്പിക്കാൻ പറയുന്നതാ എനിക്കറിയാം രുദ്രേട്ടനെന്നെ ഒട്ടും ഇഷ്ടമല്ല. ഞാൻ വന്നപ്പോൾ മുതൽ ഏട്ടനെന്നോടൊന്ന് മിണ്ടിയിട്ടില്ല പോട്ടെ എന്നെയൊന്ന് നോക്കുക പോലും ചെയ്തില്ല.
എന്തിനേറെ പറയുന്നു ഞാൻ വിളമ്പിയത് ഇഷ്ടമാകാഞ്ഞിട്ടല്ലേ എഴുന്നേറ്റു പോയത്.
ഞാനെന്ത് ചെയ്തിട്ടാ ഏട്ടനെന്നോടിങ്ങനെ കാണിക്കുന്നത്???? ഏട്ടനെ എനിക്കൊരുപാടിഷ്ടായത് കൊണ്ടല്ലേ ഞാനിങ്ങോട്ട് വരുന്നത്???? എന്നിട്ടും എന്നെയിങ്ങനെ എന്തിനാ അവഗണിക്കുന്നത്.
പറഞ്ഞു തീർന്നതും അവൾ പൊട്ടിക്കരഞ്ഞു.
ഏയ് എന്താ മോളെയിത്….. അവന് നിന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല നിന്റെ സ്നേഹം പെട്ടെന്ന് അംഗീകരിക്കാൻ പറ്റുന്നുണ്ടാവില്ല. അതിനിങ്ങനെ കരഞ്ഞിട്ട് കാര്യമുണ്ടോ കുട്ടി????? അവന് കുറച്ചു സമയം കൊടുക്ക് മോളെ ഉറപ്പായും അവൻ നിന്നെ സ്നേഹിക്കും.
ജേക്കബ് അവളെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു.
അയ്യേ എന്താ ഇതെന്റെ മോളെ????? ഈ നിസാരകാര്യത്തിന് കരയുന്ന നീയാണോ രുദ്രന്റെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ പോവുന്നത്???????? മോശം മോശം…….
എന്റെ കുട്ടി മുഖം ഒക്കെ തുടച്ചേ എന്നിട്ട് ജേക്കബ് പറഞ്ഞത് പോലെ അവനിത്തിരി സമയം കൊടുക്ക്.
അല്ലാതെ വെറുതെ ഇരുന്നു കണ്ണീരൊഴുക്കിയിട്ട് കാര്യമുണ്ടോ??????
ശങ്കരൻ അവളുടെ കവിളിൽ തലോടി പറഞ്ഞു.
അത് കേട്ടതും അവൾ കണ്ണ് തുടച്ച് ചെറുതായി ഒന്ന് പുഞ്ചിരിച്ചു തലയാട്ടി.
അവർ പറയുന്നത് അംഗീകരിക്കാനോ അവളെയൊന്ന് സമാധാനിപ്പിക്കാനോ കഴിയാതെ ഗൗരി നിന്നു. അവർക്കുപ്പോഴും രുദ്രന്റെ സന്തോഷം തന്നെയായിരുന്നു വലുത്. അവൻ ഇഷ്ടമല്ലാത്തൊരു ജീവിതം ജീവിച്ചു തീർക്കാൻ അവരാഗ്രഹിച്ചിരുന്നില്ല. ഒന്നും മിണ്ടാതെ അവർ അടുക്കളയിലേക്ക് നടന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഭക്ഷണം കഴിച്ചു കഴിഞ്ഞതും ആദി ലെച്ചുവിനെയും കൂട്ടി മുറിയിലേക്ക് പോയി.
എന്താടി?????? നീയെന്തിനാ എന്നെയും പിടിച്ചു വലിച്ചിങ്ങോട്ട് വന്നത്?????
ലെച്ചു ബെഡിലേക്കിരുന്നു ചോദിച്ചു.
അതില്ലേ ഇന്നലെ രുദ്രൻ വിളിച്ചിട്ടുണ്ടായിരുന്നു.
ലെച്ചുവിനടുത്ത് ഇരുന്നവൾ പറഞ്ഞു.
ഏ?????? രുദ്രനോ??????????
അവൾ ഞെട്ടലോടെ ചോദിച്ചു.
ആഹ്.
നിന്റെ നമ്പർ അവനെവിടുന്നു കിട്ടി?????
അവൾ ആലോചനയോടെ ചോദിച്ചു.
സ്കൂളിൽ വെച്ച് എന്നോട് ചോദിച്ചപ്പോൾ ഞാൻ കൊടുത്തു.
അവൾ അലസമായി പറഞ്ഞു നിർത്തി.
നീ കൊടുത്തോ??????
അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഉയർന്നിരുന്നു.
എടി പതുക്കെ……..
ആദി അവളെ പിച്ചി.
സോറി സോറി പെട്ടന്ന് സൗണ്ട് കൂടിപ്പോയി.
അവൾ ആദി പിച്ചിയ ഭാഗം തടവികൊണ്ട് പറഞ്ഞു.
എന്നിട്ടെന്ത് പറഞ്ഞു??????
അവൾ ആദിയുടെ കയ്യിൽ പിടിച്ചു ചോദിച്ചു.
ഇന്ന് ബീച്ചിൽ വരുവോന്ന് ചോദിച്ചു.
അത് പറഞ്ഞവൾ ബെഡിലേക്ക് കിടന്നു.
എന്നിട്ട് നീയെന്ത് പറഞ്ഞു?????
അവൾക്കരികിൽ കിടന്നുകൊണ്ട് ലെച്ചു ആകാംഷയോടെ ചോദിച്ചു.
എന്ത് പറയാൻ????? വരാമെന്ന് പറഞ്ഞു.
ഏ????????? എന്നിട്ടെന്നിട്ട്???????
ഇന്നഞ്ചു മണിക്ക് കാണാമെന്ന് പറഞ്ഞു.
അപ്പൊ നീയിന്നവനെ കാണാൻ പോവുന്നുണ്ടോ?????
ലെച്ചു സംശയത്തോടെ ചോദിച്ചു.
പിന്നെ പോവാതെ ഞാനാ 5 മണിക്ക് വരാന്ന് പറഞ്ഞത് അതാവുമ്പൊ സൺസെറ്റും കാണാലോ?????
വർധിച്ച സന്തോഷത്തോടെ അവൾ പറയുന്നത് കേട്ട് ലെച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
എങ്കിൽ നീ വൈകിട്ട് അച്ഛന്റെ ആക്റ്റീവ എടുത്ത് പൊക്കോ.
ലെച്ചു അവളോട് പറഞ്ഞു.
അപ്പൊ നീ വരുന്നില്ലേ????
ഇല്ല.
അതെന്താ നീയല്ലേ രുദ്രനെ പരിചയപ്പെടണമെന്ന് പറഞ്ഞത്??????
അവൾ ലെച്ചുവിനെ കൂർപ്പിച്ചു നോക്കി.
ആഹ് അങ്ങനെ പറഞ്ഞിരുന്നു പക്ഷെ ഇന്ന് വേണ്ട എനിക്കിന്ന് തീരെ വയ്യാ വയറുവേദനയാ.
ലെച്ചു വയറിൽ കൈവെച്ചു പറഞ്ഞപ്പോൾ അവൾക്ക് വിഷമം തോന്നി.
പെണ്ണായി പിറന്ന എല്ലാവരും മാസാമാസം അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ.
അവൾ വേഗം താഴേക്കിറങ്ങി ഹോട്ട്ബാഗിൽ ചൂട് വെള്ളം നിറച്ചു ബെഡിൽ കിടന്ന ലെച്ചുവിന്റെ വയറിനു മുകളിൽ വെച്ചു.
ചൂട് തട്ടുമ്പോൾ വയറു വേദനയ്ക്ക് ആശ്വാസം വരുന്നത് അവളറിയുന്നുണ്ടായിരുന്നു. അവൾ കണ്ണിൽ നിന്നൊലിച്ചിറങ്ങിയ കണ്ണീർ തുടച്ച് ആദിയെ നോക്കി പുഞ്ചിരിച്ചു.
കുറച്ചു നേരം ഉറങ്ങിക്കോ അപ്പൊ വേദന അറിയില്ല. ഞാൻ ചെറിയമ്മയോട് ഉലുവ വെള്ളം തിളപ്പിക്കാൻ പറഞ്ഞിട്ടുണ്ട് ഉറങ്ങി എഴുന്നേൽക്കുമ്പോൾ കുടിച്ചാൽ മതി വേദന മാറിക്കോളും.
അവളെ പുതപ്പിച്ച് ആദി അവളുടെ കവിളിൽ ചുംബിച്ചു തലയിൽ തഴുകി.
അവളുടെ തഴുകലേറ്റ് ലെച്ചു കണ്ണുകളടച്ചു.
അവൾ ഉറങ്ങുന്നത് നോക്കി ആദി പുറത്തേക്കിറങ്ങി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രാവിലത്തെ ആഹാരം കഴിക്കാനെടുത്ത ഗൗരിക്ക് അത് കഴിക്കാനായില്ല.
രുദ്രൻ ഒന്നും കഴിച്ചിട്ടില്ല എന്ന ചിന്ത അവരെ അലട്ടി. തൊണ്ട കുഴിയിൽ നിന്ന് ആഹാരം ഇറങ്ങാത്തതുപോലെ അവർക്ക് തോന്നി.
അവർ ആഹാരം കഴിക്കാതെ ഒരു പ്ലേറ്റ് എടുത്തു അതിൽ രുദ്രനുള്ള ആഹാരമെടുത്ത് അവന്റെ മുറിയിലേക്ക് പോയി.
ഡോർ അടഞ്ഞു കിടക്കുന്നത് കണ്ട് അവർ ഡോറിൽ തട്ടി.
രുദ്രൻ വാതിൽ തുറക്കുമ്പോൾ മുന്നിൽ പ്ലേറ്റുമായി ഗൗരി.
ഇതെന്താമ്മേ???????
അവൻ സംശയത്തോടെ ചോദിച്ചു.
നീ ഒന്നും കഴിച്ചില്ലല്ലോ നിനക്കുള്ള ചപ്പാത്തിയും കറിയുമാ.
അതും പറഞ്ഞവർ അകത്തേക്ക് കയറി.
എനിക്ക് വിശപ്പില്ല എന്ന് ഞാൻ പറഞ്ഞതാണല്ലോ??????
അവൻ ചിരിയോടെ ചോദിച്ചു.
കള്ളം പറയുന്നോ????????
അവർ കളിയായി അവന്റെ ചെവിയിൽ പിടിച്ചു.
നിനക്ക് നല്ല വിശപ്പുണ്ട് എന്നെനിക്കറിയാം ദേവു വിളമ്പിയത് നിനക്കിഷ്ടപ്പെട്ടില്ല അതല്ലേ എഴുന്നേറ്റു പോന്നത്??????
അവർ പറയുന്നത് കേട്ടവൻ ചിരിച്ചു.
എനിക്കറിയില്ലേ നിന്നെ?????
ദേ ഇത് കഴിച്ചോ.
അവർ പ്ലേറ്റ് അവന് നേരെ നീട്ടി.
അവനത് വാങ്ങാതെ അവരെ നോക്കി വാ തുറന്നു.
അത് കണ്ട് പുഞ്ചിരിയോടെ അവർ അവന് വാരി കൊടുത്തു.
ഇടയ്ക്കവൻ ചപ്പാത്തി കീറി കറിയിൽ മുക്കി അവർക്ക് നേരെ നീട്ടി.
അത് കണ്ടവർ അത്ഭുതത്തോടെ അവനെ നോക്കി.
ഞാൻ കഴിക്കാഞ്ഞത് കൊണ്ട് എന്റെ ഗൗരികുട്ടി ഒന്നും കഴിച്ചു കാണില്ല എന്നെനിക്കറിയാം. അതുകൊണ്ട് എന്റെ അമ്മക്കുട്ടി ഇതങ്ങു കഴിച്ചേ.
അവൻ പറയുന്നത് കേട്ട് നിറഞ്ഞ മനസ്സോടെ അവർ വാ തുറന്നു.
സന്തോഷത്തോടെ അവർ പരസ്പരം ഊട്ടി. കഴിച്ചു കഴിഞ്ഞപ്പോൾ അവരുടെ മനസ്സും വയറും ഒരുപോലെ നിറഞ്ഞിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഉറക്കം എഴുന്നേറ്റ ലെച്ചുവിനെ ആദി ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിപ്പിച്ചു.
ശേഷം ഭക്ഷണം കഴിക്കാനായി അവളെ കൂട്ടി താഴേക്കിറങ്ങി.
വിശപ്പില്ല എന്ന് പറഞ്ഞു കഴിക്കാൻ മടിച്ചു നിന്ന അവളെ ആദിയും ഹേമയും സ്നേഹപൂർവ്വം ഊട്ടി.
അവരുടെ സ്നേഹ പരിചരണങ്ങളിൽ ലെച്ചുവിന്റെ വേദന അലിഞ്ഞില്ലാതായി.
വൈകുന്നേരം ആയപ്പോൾ അവളുടെ വേദനയ്ക്ക് ആശ്വാസമായി.
അവൾക്ക് ഭേദമായിട്ടും അവളെ വിട്ട് രുദ്രനെ കാണാൻ പോവാൻ കൂട്ടാക്കാത്ത ആദിയെ അവൾ നിർബന്ധിച്ചു പറഞ്ഞു വിട്ടു.
മനസ്സില്ലാ മനസ്സോടെ അവൾ നന്ദന്റെ ആക്റ്റീവ എടുത്തു അവനെ കാണാൻ പുറപ്പെട്ടു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ജേക്കബിന്റെയും ശങ്കരന്റെയും ഉപദേശ പ്രകാരം രുദ്രന് കുറച്ചു കൂടി സമയം കൊടുക്കാൻ ദേവു തയ്യാറായി. അവൾ അവനിൽ നിന്ന് ചെറിയൊരകലം പാലിച്ചു. എങ്കിലും ആദി ആരാണെന്നുള്ള ചിന്ത അവളുടെ മനസ്സിൽ ഒരു കരടായി തന്നെ കിടന്നു.
അവൾ അവനോട് അടുക്കാൻ ചെല്ലാതിരുന്നത് കൊണ്ട് അവൻ സ്വസ്ഥമായി ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നു.
നീയിതെങ്ങോട്ടാ????????
വൈകിട്ട് ആദിയെ കാണാൻ റെഡിയായി താഴേക്കിറങ്ങിയ അവനെ കണ്ടു ജേക്കബ് ചോദിച്ചു.
ഞാനൊന്ന് പുറത്ത് പോകുവാ ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്യാനുണ്ട്.
ഷർട്ടിന്റെ സ്ലീവ് മടക്കികൊണ്ടവൻ അയാൾക്കുത്തരം കൊടുത്തു.
എടാ ഇവർ പോയി കഴിഞ്ഞിട്ട് നിനക്ക് പോയാൽ പോരെ??????
അയാൾ അവനടുത്തേക്ക് നടന്നു ചോദിച്ചു.
അത് പറ്റില്ലപ്പാ എനിക്ക് പോയെ പറ്റൂ.
അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് അയാൾ മറുത്തൊന്നും പറഞ്ഞില്ല.
ശങ്കരേട്ടാ എനിക്കത്യാവശ്യമായി പോവേണ്ട കാര്യമാണ് നിങ്ങൾ പോവുന്നത് വരെ വെയിറ്റ് ചെയ്യാൻ കഴിയില്ല.
അവൻ അയാളോടായി പറഞ്ഞു നിർത്തി.
അതിനെന്താ മോൻ പോയിട്ട് വാ ഞങ്ങൾക്കൊരു കുഴപ്പവുമില്ല.
അയാൾ വാത്സല്യത്തോടെ അവനോട് പറഞ്ഞു.
അവൻ അയാളെ നോക്കി പുഞ്ചിരിച്ചു ഗൗരിയോട് യാത്ര പറഞ്ഞിറങ്ങി.
ദേവുവിന് നേരെ അബദ്ധത്തിൽ പോലും നോട്ടം വീഴാതിരിക്കാൻ അവൻ ശ്രദ്ധിച്ചു.
അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ അവളെ കടന്നു പുറത്തേക്ക് പോയി.
എന്നാൽ അവളുടെ ശ്രദ്ധ അവന്റെ മുഖത്തെ പുഞ്ചിരിയിലും പോവാനുള്ള അവന്റെ വ്യഗ്രതയിലുമായിരുന്നു.
രാവിലെ നടന്നത് മുതലുള്ള കാര്യങ്ങൾ കൂട്ടിയെടുത്ത് അവൾ തന്റെ സംശയം ബലപ്പെടുത്തി.
അവന്റെ കാർ അതിവേഗം ഗേറ്റ് കടക്കുന്നതും നോക്കി എരിയുന്ന മനസ്സുമായി അവൾ നിന്നു.
തുടരും………………………
അത്ര വലിയ ലെങ്ത് ഒന്നുമില്ല എന്നാലും നിങ്ങൾ വെയിറ്റ് ചെയ്യുന്നത് കൊണ്ട് എഴുതി ഇട്ടതാ 😌
ഇന്ന് തന്നെ അവരുടെ കണ്ടുമുട്ടൽ ഇടണം എന്ന് കരുതിയതാ പക്ഷെ പറ്റിയില്ല 😒
എന്തായാലും അവർ തമ്മിൽ വീണ്ടും കണ്ടുമുട്ടുന്നതായിരിക്കും സുഹൃത്തുക്കളെ 😁
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission