Skip to content

ആദിരുദ്രം – പാർട്ട്‌ 23

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ശാന്തമായി അലയടിക്കുന്ന കടലിന്റെ തീരത്ത് രുദ്രന്റെ നെഞ്ചിൽ പറ്റിച്ചേർന്നവളിരുന്നു.
വിരലുകൾ രുദ്രന്റെ ഷർട്ടിന്റെ ബട്ടണിൽ കുറുമ്പ് കാട്ടികൊണ്ടിരുന്നു.

ഡീ പെണ്ണേ വലിച്ചു പൊട്ടിച്ചെടുക്കുവോ ഇത്????????

കളിയായി അവൻ ചോദിച്ചത് കേട്ടവൾ അവന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി അവനെ കൂർപ്പിച്ചു നോക്കി.

ഹാ ഇങ്ങനെ നോക്കല്ലേ പെണ്ണേ പിന്നെയിത് പബ്ലിക് പ്ലേസ് ആണെന്നൊന്നും ഞാൻ നോക്കില്ല.

വല്ലാത്തൊരു ഭാവത്തോടെ അവൻ പറയുന്നത് കേട്ടവൾ കയ്യുയർത്തി അവന്റെ മീശയിൽ പിടിച്ചു വലിച്ചു.

ആഹ്……………….
അവൻ വേദനയാൽ അലറി അവളെ കലിപ്പിൽ നോക്കി.

അവന്റെ മുഖത്തെ ദേഷ്യം കണ്ടവൾ കണ്ണുകൾ ഇറുകെ പൂട്ടി.

അത് കാൺകെ അവനിൽ ഒരു പുഞ്ചിരി വിടർന്നു.
ചുണ്ടിലെ ചിരി മായ്ക്കാതെ അവൻ അവളെ ഒന്നുകൂടി നെഞ്ചിലേക്ക് ചേർത്ത് നെറുകിൽ ചുണ്ട് ചേർത്തു.

നെറുകിൽ പതിയുന്ന അവന്റെ നിശ്വാസ ചൂടിൽ പൊള്ളിപ്പിടഞ്ഞവൾ കണ്ണ് തുറന്നവനെ നോക്കി.
അവന്റെ കണ്ണിൽ അലയടിക്കുന്ന പ്രണയത്തിൽ അലിഞ്ഞവൾ അവനിൽ മതിമറന്നിരുന്നു.

അവളുടെ നോട്ടത്തിൽ തന്നെ തന്നെ മറന്നു പോവും എന്ന് മനസ്സിലാക്കി അവൻ അവളിൽ നിന്ന് കണ്ണ് തെറ്റിച്ച് കടലിലേക്ക് നോട്ടമുറപ്പിച്ചു.

അവളപ്പോഴും അവനെ തന്നെ നോക്കിയിരുന്നു.

നീയെന്താ രുദ്രാ എന്നോട് ദേഷ്യപ്പെടാത്തത്????????

അവളുടെ ചോദ്യം കേട്ടവൻ അവളെ നോക്കി.

Because you are everything to me.
ഒട്ടും ചിന്തിക്കാതെ അവൻ മറുപടി കൊടുത്തു.

അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി.

എനിക്കറിയില്ല ആദി നിന്നെ ഞാനെത്രത്തോളം ഇഷ്ടപ്പെടുന്നുവെന്ന്.
ഓരോ നിമിഷവും എന്നിൽ ആഴ്ന്നിറങ്ങുകയാണ് നീ.
നിന്നോടൊത്ത് ചേർന്നിരിക്കുമ്പോൾ ഞാനനുഭവിക്കുന്ന സന്തോഷത്തിന് അതിരുകളില്ല.
എന്ത് ചിന്തിച്ചു തുടങ്ങിയാലും അതിന്റെ അവസാനം നിന്നിലാണ്.
എന്റെ ഹൃദയം പോലും മന്ത്രിക്കുന്നത് നിന്റെ പേരാണ്.
ആ ഞാനെങ്ങനെ നിന്നോട് ദേഷ്യപ്പെടും??????????

കണ്ണുകളിലേക്ക് നോക്കി അവൻ പറയുന്നത് കേട്ടവളുടെ ഹൃദയതാളം ഉയർന്നു.

നേർത്തൊരു പുഞ്ചിരിയോടെ അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.
അവളെ ചേർത്ത് പിടിച്ചവനും ഇരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മാഡം കോഫീ………….
വെയ്റ്റർ കൊണ്ടുവന്നു കോഫീ ടേബിളിൽ നിരത്തിയപ്പോഴാണ് അവൾക്ക് സ്വബോധം വന്നത്.

ദേവു കണ്ണ് തുടച്ച് നേരെ നോക്കി.
അപ്പോഴേക്കും വെയ്റ്റർ കോഫീ ടേബിളിൽ വെച്ച് അവൾക്കൊരു പുഞ്ചിരി സമ്മാനിച്ച് അവിടെ നിന്ന് പോയി.

അവളുടെ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി.
എല്ലാം കൊണ്ടും ഒറ്റപ്പെട്ടു പോയത് പോലെ.
എത്ര നേരം അങ്ങനെ ഇരുന്നെന്ന് അവൾക്ക് തന്നെ ഓർമ്മയില്ല.
കുറച്ചു നേരം കഴിഞ്ഞവൾ എഴുന്നേറ്റു ബില്ല് പേ ചെയ്തു പുറത്തേക്കിറങ്ങി.

പുറത്തെല്ലാം ഇരുട്ട് വീണിരുന്നു.
റോഡിലാകെ ആളും ബഹളവും ചീറി പാഞ്ഞു പോവുന്ന വാഹനങ്ങളുടെ വെട്ടവും.
പക്ഷെ ചുറ്റും നടക്കുന്ന തിരക്കുകളൊന്നും അവളറിഞ്ഞില്ല.
ഹൃദയം കുറ്റബോധത്തിന്റെ തീച്ചൂളയിൽ എരിഞ്ഞമരുന്നു.
തകർന്ന മനസ്സുമായി അവൾ ലക്ഷ്യബോധമില്ലാതെ മുന്നോട്ട് നടന്നു.

കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും അവൾക്ക് കുറുകെ ഒരു ബൈക്ക് വന്നു നിന്നു.

കണ്ണുകൾ ഉയർത്തി അതിലിരിക്കുന്ന ആളെ കണ്ടതും മനസ്സിലത്രയും നേരം ഉണ്ടായ വിഷമങ്ങൾക്ക് പകുതി അയവ് വന്നത് പോലെ അവൾക്ക് തോന്നി.

വാ വന്നു കയറ് ഈ നേരത്ത് ഒറ്റയ്ക്ക് പോവണ്ട.
അശ്വിൻ പറയുന്നത് കേട്ടവൾ തലകുനിച്ച് അവന്റെ പിന്നിൽ കയറി.

യാത്രയിലുടനീളം അവരിരുവരും ഒന്നും സംസാരിച്ചില്ല.

അവളെ ഗേറ്റിന് സമീപം കൊണ്ടുചെന്നാക്കി അവൻ പോവാനാഞ്ഞതും അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു.

അവൻ എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി.

സോറി അശ്വിൻ………….
എല്ലാം എന്റെ തെറ്റാണ് രുദ്രേട്ടന്റെ ഇഷ്ടം പിടിച്ചു പറ്റാൻ ശ്രമിച്ചപ്പോൾ നിന്റെ പ്രണയത്തെ ഞാൻ കണ്ടില്ല എന്ന് നടിച്ചു.
ഇന്ന് രുദ്രേട്ടന് മറ്റൊരു പ്രണയമുണ്ട്.
ഇപ്പൊ എനിക്ക് മനസ്സിലാവുന്നുണ്ട് ഞാൻ നിന്നെ അവോയ്ഡ് ചെയ്തപ്പോൾ നീയനുഭവിച്ച വേദനയുടെ ആഴം.
പക്ഷെ…….. പക്ഷെ ഇപ്പോഴും രുദ്രേട്ടനെ മറക്കാൻ എന്നെകൊണ്ട് കഴിഞ്ഞിട്ടില്ല. രുദ്രേട്ടനെ മറന്ന് ആ സ്ഥാനത്ത് നിന്നെ പ്രതിഷ്ഠിക്കുന്ന ഒരു ദിവസം വരെ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ നിന്റെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ ഞാനുണ്ടാവും.
അത്രമാത്രം അവനെ നോക്കി പറഞ്ഞവൾ അകത്തേക്ക് കയറി പോയി.

അവൻ അപ്പോഴും അവൾ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ പകച്ചു നിന്നുപോയി.
പതിയെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ചുണ്ടിൽ ഊറിയ ചിരിയുമായി അവൻ ബൈക്ക് മുന്നോട്ടെടുത്തു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദി………………..

മ്മ്മ്മ്………………

വീട്ടിൽ താമസിച്ചു ചെന്നാൽ നിന്നെ വഴക്കിടില്ലേ????????

രുദ്രന്റെ ചോദ്യം കേട്ടവൾ തലയുയർത്തി അവനെ നോക്കി.

ആക്ച്വലി ലെച്ചൂനൊരു ഷോപ്പിംഗ് ഉണ്ടായിരുന്നു ആ പേരും പറഞ്ഞാ വീട്ടിൽ നിന്നിറങ്ങിയത്.
അവളെന്നെ ഇവിടെ ആക്കിയിട്ട് ഷോപ്പിലേക്ക് പോയി അവിടെ അനൂപ് സർ വരും. തിരിച്ചു പോവുമ്പോൾ എന്നെകൂടി പിക് ചെയ്യും.

ഒരു വെടിക്ക് രണ്ടുപക്ഷി അല്ലെ??????

ഏറെക്കുറെ.
രുദ്രനെ നോക്കി ചിരിയോടെ അവൾ പറഞ്ഞു.

അപ്പോഴേക്കും ലെച്ചുവിന്റെ കാൾ അവളെ തേടി എത്തിയിരുന്നു.

ദേ ലെച്ചു വിളിക്കുന്നു അവളെത്തിക്കാണും ഞാൻ പൊക്കോട്ടെ.
അവൾ രുദ്രനെ നോക്കി.

പോണോ????????
നിരാശയോടെ അവൻ പറയുന്നത് കേട്ടവൾ ഒന്ന് പുഞ്ചിരിച്ചു.

പിന്നെ പോവാതെ???????

മ്മ്മ്മ്………….
അവനൊന്ന് മൂളിയ ശേഷം ദീർഘനിശ്വാസമെടുത്തു.

പതിയെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.
തന്റെ നെഞ്ചിൽ തട്ടി നിന്ന അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.

പൊക്കോ ഞാൻ രാത്രി വിളിക്കാം ഇന്നലത്തെ പോലെ കിടന്നുറങ്ങി കളയരുത്.
അവളുടെ കവിളിൽ തട്ടി അവൻ പറയുന്നത് കേട്ടവൾ അവനെ നോക്കി ഇളിച്ചു.

തലേന്ന് രുദ്രനവളെ വിളിച്ചപ്പോഴേക്കും അവളുറങ്ങിപോയിരുന്നു.
അവനോട് യാത്ര പറഞ്ഞവൾ തിരിഞ്ഞു നടന്നു.
പോവുന്നതിനിടയിൽ അവളവനെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

അവൾ കണ്ണിൽ നിന്ന് മായുന്നത് വരെ അവൻ നോക്കിനിന്നു.

ശേഷം കാറെടുത്ത് അവിടെ നിന്നുപോയി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാത്രി മുറിയിൽ ഉറക്കം വരാതെ ദേവു തിരിഞ്ഞും മറിഞ്ഞും കിടന്നു.

ആദ്യമായ് പാലാഴിയിൽ പോവുന്നതും രുദ്രനെ കാണുന്നതും എല്ലാം അവളുടെ മനസ്സിൽ തെളിഞ്ഞു.

രുദ്രനെ കണ്ട അന്ന് മുതൽ കേൾക്കുന്ന കാര്യമാണ് രുദ്രന്റെ പെണ്ണാണ് താനെന്ന്.
കേട്ട് കേട്ട് എപ്പോഴോ താൻ പോലുമറിയാതെ അതൊരു ആഗ്രഹമായ് മനസ്സിൽ വളർന്നു കൂടെ രുദ്രനും.
പറിച്ചെറിയാൻ കഴിയാത്ത വിധം നെഞ്ചിൽ ആഴത്തിൽ വേരൂന്നിപോയി.
ഓരോ തവണയും രുദ്രൻ അവഗണനയോടെ ആട്ടിയോടിക്കുമ്പോഴും വീണ്ടും ചെന്നിരുന്നത് ഇഷ്ടം കൊണ്ടായിരുന്നു പ്രണയം കൊണ്ടായിരുന്നു.
ഇന്ന് രുദ്രന് മറ്റൊരു പ്രണയം ഉണ്ടെന്നറിയുമ്പോൾ നെഞ്ച് വിങ്ങുന്നു.
കണ്ണുനീർ ധാരയായി ഒഴുകുന്നു.

അവൾ ഫോണെടുത്ത് രുദ്രനും ആദിയും ഒത്തുള്ള ചിത്രങ്ങളിലേക്ക് നോക്കിയിരുന്നു.

ഒരിക്കൽ പോലും തന്നെ കണ്ടവന്റെ കണ്ണുകൾ ഇത്രയധികം തിളങ്ങിയിട്ടില്ല.
നേരാവണ്ണം ഒന്ന് നോക്കിയിട്ട് പോലുമില്ല. തികച്ചും വ്യത്യസ്തനായ ഒരു രുദ്രനാണ് മുന്നിൽ കാണുന്നത് എന്നവൾക്ക് തോന്നി.
കണ്ണിൽ കുറുമ്പും കുസൃതിയും പ്രണയവും ഒളിപ്പിച്ച രുദ്രൻ.
ഇല്ല…….. ഒരിക്കൽ പോലും തനിക്ക് വേണ്ടി അവന്റെ കണ്ണുകളിൽ ആ ഭാവം വിരിയില്ല.
ഒരിക്കൽ പോലും അവൻ തന്നെ പ്രണയിക്കില്ല. കാരണം അവന്റെ പ്രണയവും ജീവിതവും ഇന്ന് മറ്റൊരാളാണ്.

വേദനയോടെ അവളാ സത്യം ഉൾക്കൊള്ളാൻ ശ്രമിച്ചു കൊണ്ടിരുന്നു.
വിഫലം ആണെന്നറിഞ്ഞിട്ടും രുദ്രനെ മറക്കാൻ അവൾ മനസ്സിനെ പഠിപ്പിച്ചു കൊണ്ടിരുന്നു.

അവൻ മറ്റൊരാളുടെ ആണെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ അവളാ ഫോട്ടോസിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു.

പതിയെ എപ്പോഴോ നിദ്രയിലേക്ക് തെന്നി വീണു.

തുടരും………………….

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!