✒️ ആർദ്ര അമ്മു
മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ….
നമ്മൾ… മെല്ലേ…. 🎶
പ്ലേറ്റിൽ ചിത്രം വരച്ചിരിക്കുന്ന ആദിയെ നോക്കി ലെച്ചു അർത്ഥം വെച്ച് പാടി.
ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പാട്ട് പാടരുതെന്ന് പല തവണ ഞാൻ പറഞ്ഞിട്ടില്ലെടി……….
ഹേമ ദേഷ്യത്തിൽ അവളുടെ ചെവിയിൽ പിടിച്ചു.
ആാാ…….. അമ്മേ…….. ഞാനറിയാതെ പാടിപോയതാ……………..
അവൾ ചെവിയിയിലെ പിടി വിടുവിക്കാൻ നോക്കി.
ഇനി ഇതുപോലെ കാണിച്ചാലുണ്ടല്ലോ….
താക്കീതായി അവളോട് പറഞ്ഞിട്ടവർ ചെയറിലേക്കിരുന്നു.
ഔ എന്റെ ചെവി പറിച്ചെടുത്തു.
കെട്ടിക്കാറായ മകളെ തല്ലാൻ നാണമാകുന്നില്ലേ അമ്മാ?????
അവൾ ചെവിയിൽ കൈ വെച്ച് ഹേമയെ നോക്കി.
അതും ശരിയാ നിന്നെ തല്ലി എനിക്ക് തന്നെ നാണം വന്നു എന്നിട്ടും വല്ല കുലുക്കവും നിനക്കുണ്ടോ???????
അതെങ്ങനാ അപാര തൊലിക്കട്ടി അല്ലെ??????
കാണ്ടാമൃഗം വരെ കൊണ്ടുവന്ന് ദക്ഷിണ വെക്കും.
ഹേമ പറയുന്നത് കേട്ട് ആദിയും നന്ദനും പൊട്ടിച്ചിരിച്ചു പോയി.
അത് കണ്ടവൾ അവരെ നോക്കി കണ്ണുരുട്ടി.
അപ്പോൾ തന്നെ രണ്ടുപേരും വായിൽ സിബ് ഇടുന്നത് പോലെ കാട്ടി നല്ല കുട്ടികളായി ഇരുന്നു.
ആഹ് ഹേമേ ഇന്നെന്നെ അനൂപിന്റെ അമ്മ വിളിച്ചിരുന്നു.
നന്ദൻ കഴിച്ചു കൊണ്ടിരിക്കെ പറഞ്ഞു.
എന്താ നന്ദേട്ടാ വിശേഷിച്ച്???????
വേറൊന്നുമല്ല കല്യാണകാര്യം തന്നെ. അനൂപിനിപ്പോ നല്ല സമയം ആണത്രേ. കല്യാണം ഉടനെ നടത്തുന്നതാ നല്ലതെന്ന് ജോത്സ്യൻ പറഞ്ഞു പോലും.
അത് കേട്ട് ആദി ലെച്ചൂനെ നോക്കി.
അതുവരെ ഇല്ലാത്ത നാണം ആണ് അപ്പോഴവളുടെ മുഖത്ത്.
മുഖം ഒക്കെ ചുവന്ന് ചോര തൊട്ടെടുക്കാൻ പാകമായി.
അവൾ ലെച്ചൂനെ നോക്കി ഒന്നമർത്തി മൂളി.
എന്നിട്ട് നന്ദേട്ടനെന്ത് പറഞ്ഞു??????
ഹേമ നന്ദനെ നോക്കി ചോദിച്ചു.
ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു.
സത്യത്തിൽ എനിക്ക് നമ്മുടെ രണ്ട് മക്കളുടെ കല്യാണവും ഒരുമിച്ച് നടത്താനാണ് താല്പര്യം.
നന്ദൻ പറയുന്നത് കേട്ട് ആദി ഞെട്ടി.
അവൾ ദയനീയമായി ലെച്ചുവിനെ നോക്കി.
എന്താ മോളെ നിന്റെ അഭിപ്രായം?????
നന്ദൻ ആദിയെ നോക്കി.
ചെറിയച്ഛ…… ഞാനിത് വരെ ഒരു വിവാഹത്തെ പറ്റി ഒന്നും ചിന്തിച്ചിട്ടില്ല.
അതൊക്കെ ഒരു ജോലി ഒക്കെ വാങ്ങി പതിയെ മതി, അതാണെന്റെ ആഗ്രഹം.
പിന്നെ ലെച്ചുവിന്റെ കാര്യം നേരത്തെ തന്നെ ഉറപ്പിച്ചു വെച്ചതല്ലേ…….
അവളുടെ കാര്യം ഇപ്പൊ നടക്കട്ടെ.
ആദി പറയുന്നത് കേട്ടയാൾ ഒന്ന് ചിന്തിച്ചു.
മ്മ്മ്മ് മോളുടെ ആഗ്രഹം അതാണെങ്കിൽ പിന്നെ അങ്ങനെ നടക്കട്ടെ.
പിന്നെ ലെച്ചൂന്റെ കാര്യം നമുക്ക് സമയം നോക്കി എന്താന്ന് വെച്ചാൽ ചെയ്യാം. കുറച്ചു കൂടി കഴിഞ്ഞിട്ട് മതി അല്ലേ ഹേമേ????????
അത് തന്നെയാ നന്ദേട്ടാ എന്റെയും അഭിപ്രായം.
ഹേമ അയാളെ അനുകൂലിച്ചു.
മ്മ്മ് എനിക്കറിയാം ഞാനിവിടുന്ന് പോവുന്നതിന്റെ വിഷമം കൊണ്ടല്ലേ കല്യാണം നീട്ടുന്നത്.
ലെച്ചു അവരെ രണ്ടുപേരെയും നോക്കി പറഞ്ഞു.
അയ്യടാ നിന്നെ പിരിയുന്ന വിഷമം കൊണ്ടൊന്നുമല്ല കുറച്ചു കാലം കൂടി ആ ചെക്കൻ സമാധാനത്തോടെ ജീവിച്ചോട്ടെ എന്ന് കരുതിയിട്ടാ……..
നന്ദൻ പറഞ്ഞു തീർന്നതും എല്ലാവരും കൂടി അവളെ കളിയാക്കി ചിരിച്ചു.
അതുകൂടി ആയപ്പോൾ ലെച്ചു ദേഷ്യത്തിൽ എഴുന്നേറ്റു ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി അവിടുന്ന് പോയി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഹഹഹ…………..
എന്നിട്ട് കല്യാണകാര്യം തീരുമാനം ആയോ????????
എവിടെ?????? കുറച്ചു കൂടി കഴിഞ്ഞിട്ട് മതിയെന്നാണ് ഇവിടെ എല്ലാവരും പറയുന്നത്.
ലെച്ചുവിന്റെ കാര്യം ഫോൺ വിളിക്കിടെ ചർച്ച ചെയ്യുകയായിരുന്നു രുദ്രനും ആദിയും.
അല്ല ഇനി എപ്പോഴാ നമ്മുടെ കാര്യം മ്മ്മ്മ്????????
കുസൃതിയോടെ അവൻ ചോദിച്ചു.
നമ്മുടെ കാര്യം ഇപ്പോഴൊന്നും വേണ്ട.
പെട്ടെന്നുള്ള അവളുടെ മറുപടി കേട്ടവൻ ഒന്ന് ഞെട്ടി.
അതെന്താ??????
അത്……………
അവളൊന്ന് നിർത്തി.
അത്?????????
നമുക്കിങ്ങനെ ആരും അറിയാതെ പ്രണയിച്ചു നടക്കണം രുദ്രാ………..
ഒളിച്ചും പാത്തും തമ്മിൽ കാണലും നേരം വെളുക്കുവോളമുള്ള ഫോൺ വിളികളും……..
അങ്ങനെ അങ്ങനെ കുറച്ചു കാലം ഈ പ്രണയകാലം എനിക്ക് ആസ്വദിക്കണം.
അവളുടെ മറുപടി കേട്ടവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
എനിക്കിഷ്ടം നിന്നെ എന്റെ പതിയായി കാണുന്നതാ ആദി.
എന്റെ പേരിൽ കൊത്തിയ താലിയണിഞ്ഞ് നെറുകിൽ സിന്ദൂരചുവപ്പുമായ് നിൽക്കുന്ന നിന്നെ കൺ കുളിർക്കെ എനിക്ക് കാണണം.
എല്ലാവരുടെയും മുന്നിൽ പൂർണ്ണ സ്വാതന്ത്ര്യത്തോടെ അധികാരത്തോടെ നിന്നെ ചേർത്ത് പിടിക്കണം.
ഒരു മറയുമില്ലാതെ പ്രണയിക്കണം.
പക്ഷെ അതിന് മുൻപ് എനിക്ക് ചെയ്തു തീർക്കേണ്ട ചിലതുണ്ട്.
നീയറിയേണ്ട ചില കാര്യങ്ങൾ എന്റെ ജീവിതത്തിലുണ്ട്. ഇന്നും പൂർണ്ണമായി രുദ്രനെ നിനക്കറിയില്ല.
നാളെ നമ്മൾ തമ്മിൽ കാണുമ്പോൾ ഞാൻ പറയാം എന്റെ ജീവിതത്തിൽ നടന്നതെല്ലാം നീയറിയണം എല്ലാം.
എല്ലാം അറിഞ്ഞു കഴിയുമ്പോൾ ചിലപ്പോൾ നിനക്കെന്നോട് ദേഷ്യം തോന്നാം നമ്മൾ തമ്മിൽ കാണേണ്ടിയിരുന്നില്ല അടുക്കേണ്ടിന്നില്ല എന്നെല്ലാം തോന്നാം.
പക്ഷെ എന്നിൽ നിന്നകലാൻ ഞാനനുവദിക്കില്ല.
ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞില്ലേ രുദ്രനെ നീ സ്നേഹിക്കാൻ തുടങ്ങിയാൽ പിന്നെ എന്നിൽ നിന്നൊരു മോചനം നിനക്കുണ്ടാവില്ലയെന്ന്.
നിനക്ക് സ്നേഹിക്കാനായാലും വെറുക്കാനായാലും ഞാൻ മാത്രം മതി ഞാൻ മാത്രം………………
തുടക്കത്തിൽ നേർത്തതായിരുന്നു എങ്കിലും അവസാനം അവന്റെ സ്വരം വല്ലാത്തൊരു ഗൗരവഭാവം കൈവരിച്ചിരുന്നു.
മറുത്തെന്തെങ്കിലും പറയുന്നതിന് മുന്നേ കാൾ കട്ടായിരുന്നു.
അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ അവൾ തറഞ്ഞിരുന്നുപോയി.
വ്യക്തമായി അവൻ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് മനസ്സിലായില്ല എങ്കിലും ജീവിതത്തിൽ ഇനിയും പല പരീക്ഷണങ്ങളും വരാനിരിക്കുന്നുണ്ട് എന്നവൾ മനസ്സിലാക്കി.
എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ആദിയോട് എല്ലാം പറഞ്ഞു കാൾ കട്ട് ചെയ്യുമ്പോൾ അവന്റെ മനസ്സ് കലുഷിതമായിരുന്നു.
ഉള്ളിൽ ദേഷ്യവും സങ്കടവുമെല്ലാം നുരഞ്ഞു പൊങ്ങി.
കണ്ണുകളടച്ചവൻ ഏറെ നേരമിരുന്നു.
അസ്വസ്ഥമായ മനസ്സോടെ അവൻ ബാൽക്കണിയിലേക്കിറങ്ങി സിഗരറ്റ് കത്തിച്ചു വലിച്ചു.
സത്യങ്ങൾ അറിയുമ്പോൾ ആദി വെറുക്കുമോ എന്ന ചിന്ത അവനെ അലട്ടി.
പലവിധ ചിന്തകൾ മനസ്സിലൂടെ പാഞ്ഞു.
ഇല്ല………………..
ആദി എന്റെയാ…….. എന്റെ മാത്രം……..
ആർക്കും വിട്ടുകൊടുക്കില്ല………….
എന്തൊക്കെ സംഭവിച്ചാലും അവളെന്റെ തന്നെ ആയിരിക്കും…………..
ഭ്രാന്തമായ് മനസ്സിൽ ഉരുവിട്ടു കൊണ്ടിരുന്നു.
അശാന്തമായ മനസ്സോടെ അവൻ ഇരുണ്ട മാനത്തേക്ക് നോക്കി കിടന്നു.
അങ്ങനെ കിടക്കെ മനസ്സിൽ പഴയ പല ഓർമ്മകൾ കടന്നു വന്നു.
ഓർമ്മകളുടെ കുത്തൊഴുക്കിൽ ഉറക്കം നഷ്ടപെട്ടവൻ കിടന്നു.
എന്തോ ഓർത്തെന്നതുപോലെ അവൻ ഫോണിലെ വാൾപേപ്പറിലേക്ക് നോക്കി.
നിറ ചിരിയോടെ തന്റെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന ആദിയെ കണ്ടതും മനസ്സിലെ ആകുലതകളും വിഷമങ്ങളും അകന്ന് പോവുന്നതവനറിഞ്ഞു.
നിഷ്ക്കളങ്കമായ അവളുടെ മുഖം കാണും തോറും ഉള്ളിലൊരു തണുപ്പ് പടരുന്നത് പോലെയവന് തോന്നി.
ചെറിയൊരു പുഞ്ചിരിയോടെ വിരലിനാൽ അവളുടെ ഫോട്ടോയിൽ തഴുകി.
പെട്ടെന്നാണ് ആദിയോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചവന് ഓർമ്മ വന്നത്.
ഞെട്ടിയവൻ എഴുന്നേറ്റു മുഷ്ടി ചുരുട്ടി നെറ്റിയിൽ അടിച്ചു.
പെട്ടെന്നുള്ള വിഷമത്തിൽ എന്തൊക്കെയോ കടുപ്പിച്ച് പറഞ്ഞു പോയി ശേ………….
നിരാശയോടെ ഭിത്തിയിൽ അടിച്ചു.
ദൈവമേ പെണ്ണിപ്പൊ കരഞ്ഞ് കുളമാക്കികാണും.
അവൻ ഫോണെടുത്ത് ആദിയെ വിളിച്ചു.
റിങ് ചെയ്തു തീർന്നിട്ടും ഫോണെടുക്കുന്നില്ല എന്നത് അവനിൽ ചെറിയൊരു പരിഭ്രമം സൃഷ്ടിച്ചു.
അവൻ വീണ്ടും വിളിച്ചു.
രണ്ട് റിങ്ങിന് ശേഷം അപ്പുറത്ത് കാൾ കണക്റ്റായി.
ആദി…………………….
അവൻ നേരിയ ശബ്ദത്തിൽ വിളിച്ചു.
മറുപുറത്ത് നിന്നുള്ള അടക്കി പിടിച്ചുള്ള തേങ്ങലും വിതുമ്പലും കേട്ടവന് വിഷമം തോന്നി.
ആദി…………….
അവന്റെ വിളി ഒരിക്കൽ കൂടി കേട്ടതും അവളുടെ കരച്ചിൽ അണപൊട്ടി.
ഫോൺ ചെവിയോട് ചേർത്തവൾ പൊട്ടിക്കരഞ്ഞു.
സോറി ആദി….. ഞാൻ പെട്ടെന്നെന്തോക്കെയോ പറഞ്ഞു പോയി….. പറഞ്ഞ വാക്കുകൾ നിന്നെ വിഷമിപ്പിക്കും എന്ന് കരുതിയില്ല……..സോറി……………….
അതൊന്നും അവളെ ആശ്വസിപ്പിച്ചില്ല അത്രമേൽ അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചിരുന്നു.
ആദി…… ഡാ… ഇങ്ങനെ കരയല്ലേ……….
ഞാൻ എന്തോ പെട്ടെന്ന് പറഞ്ഞെന്ന് കരുതി നീയിങ്ങനെ കണ്ണീരൊഴുക്കേണ്ട കാര്യമില്ല ആം സോറി………
ഇനി കരയല്ലേ കേട്ടിട്ട് സഹിക്കുന്നില്ലഡീ………………
അവന്റെ ശബ്ദം ഇടറിയിരുന്നു.
കുറച്ചു സമയത്തിന് ശേഷം കരച്ചിലടക്കി അവൾ കണ്ണ് തുടച്ചു.
വാക്കുകൾ ചിലപ്പോൾ നമ്മളെ ഒരുപാട് വേദനിപ്പിക്കും രുദ്രാ.
ചിലപ്പോളത് നെഞ്ചിൽ തറയുന്നത് പോലെ തോന്നും.
ശരിയാ എനിക്ക് രുദ്രനെ പറ്റി ഒന്നുമറിയില്ല. ജേക്കബ് അങ്കിളിന്റെ മകൻ GK ഗ്രൂപ്പ്‌സിന്റെ ഓണർ അത്ര മാത്രം ആണെനിക്കറിയാവുന്നത്.
പക്ഷെ ഞാൻ പ്രണയിച്ചതും ജീവനായി കാണുന്നതും അന്നാ ക്ഷേത്രത്തിൽ വെച്ച് ഞാൻ കണ്ട ആ കാപ്പിപ്പൊടി കണ്ണുകളുടെ ഉടമയെയായിരുന്നു.
ക്ഷേത്രകുളത്തിൽ നിന്ന് ആമ്പൽ പറിച്ചു തന്ന ആ ചെറുപ്പക്കാരനെ.
അന്ന് മുതൽ കാണുന്ന രുദ്രനെ എനിക്കറിയാം എന്നാൽ അതിലപ്പുറം നിങ്ങൾ ആരായിരുന്നു എന്നെനിക്കറിയില്ല.
ആദി സ്നേഹിച്ചത് ഒരിക്കലും പകുതിക്ക് വെച്ച് പടിയിറങ്ങി പോരാനല്ല.
ഹൃദയത്തിൽ പ്രതിഷ്ഠിച്ച ആളെ പറിച്ചു മാറ്റാൻ എനിക്കറിയില്ല.
എനിക്ക് ദ്രോഹങ്ങൾ ചെയ്യുന്നവരെ വെറുക്കുന്നവരെ പോലും ഞാൻ സ്നേഹിച്ചിട്ടേ ഉള്ളൂ. ഈ ലോകത്ത് ആരെയും വെറുക്കാൻ എന്നെകൊണ്ട് കഴിയില്ല……………….
അവളൊന്ന് കിതച്ചു.
ഇത്രത്തോളം പറഞ്ഞ സ്ഥിതിക്ക് എനിക്കറിയണം രുദ്രനാരാണെന്ന്.
ഒരായിരം വേദനകൾക്കിടയിലാണ് ഞാൻ ജീവിക്കുന്നത് ഇനിയൊരെണ്ണം കൂടി തങ്ങാൻ എന്നെകൊണ്ട് കഴിയില്ല. അതുകൊണ്ട് എനിക്കറിയണം എല്ലാം.
പരസ്പരം ജീവിതത്തിൽ ഉണ്ടായതെല്ലാം തുറന്നു പറയാം നാളത്തോടെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാവണം. ഒരാൾ മറ്റൊരാളെ ചതിച്ചു എന്ന് തോന്നാൻ പാടില്ല.
അത്ര മാത്രം ഉറച്ച സ്വരത്തിൽ പറഞ്ഞവൾ കാൾ കട്ട് ചെയ്തു.
കാൾ കട്ട് ചെയ്തു കഴിഞ്ഞും രുദ്രൻ അങ്ങനെ നിന്നുപോയി.
“ഒരായിരം വേദനകൾക്കിടയിലാണ് ഞാൻ ജീവിക്കുന്നത് ഇനിയൊരെണ്ണം കൂടി തങ്ങാൻ എന്നെകൊണ്ട് കഴിയില്ല”
അവളുടെ വാക്കുകൾ അവന്റെ കാതുകളിൽ ആവർത്തിച്ചു മുഴങ്ങി.
എന്താണവൾ അങ്ങനെ പറഞ്ഞതിന്റെ അർത്ഥം??????
അവൻ നെറ്റിയിൽ കൈ വെച്ച് ബെഡിലേക്കിരുന്നു.
അറിയണം എല്ലാം നാളെ തന്നെ എല്ലാം അറിയണം. പരസ്പരം അറിയാത്തതായ് ഇനി ഒന്നും ഉണ്ടാവാൻ പാടില്ല.
അവൻ മനസ്സിൽ പറഞ്ഞു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രാവിലെ എഴുന്നേറ്റ ആദിക്ക് തല വെട്ടിപ്പുളക്കുന്നത് പോലെ തോന്നി.
രാത്രി കരഞ്ഞതിന്റെ ഫലമാണെന്നവൾക്ക് മനസ്സിലായി.
നെറ്റിക്ക് ഇരുവശവും കൈ വെച്ചവൾ കുറേ നേരം ഇരുന്നു.
പിന്നെ പതിയെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി.
ബ്രഷ് ചെയ്തു തിരികെ ഇറങ്ങുമ്പോൾ ടേബിളിൽ ആവി പറക്കുന്ന കട്ടനിരിക്കുന്നത് ഒരാശ്വാസം തോന്നി. അവൾ അതെടുത്ത് ഊതി ഊതി കുടിച്ചു.
ടേബിളിൽ ഇരുന്ന ഫോണിൽ നോട്ടിഫിക്കേഷൻ വന്ന സൗണ്ട് കേട്ടവൾ ഫോൺ എടുത്തു നോക്കി.
10 മണിക്ക് ബീച്ചിൽ വരണം എന്ന മെസ്സേജ് കണ്ടവൾ ഒന്ന് നിശ്വസിച്ചു.
ഫോൺ ടേബിളിൽ വെച്ചവൾ ബാത്‌റൂമിലേക്ക് കയറി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രുദ്രൻ രാവിലെ തന്നെ വരുണിനെ വിളിച്ച് ഓഫീസിൽ വരില്ല എല്ലാം ഹാൻഡിൽ ചെയ്യണം എന്ന് പറഞ്ഞേൽപ്പിച്ചവൻ ആദിയെ കാണാൻ റെഡി ആയി.
രുദ്രാ………………
ഹാളിൽ നിന്നുള്ള ജേക്കബിന്റെ ഉച്ചത്തിലുള്ള വിളി കേട്ടവൻ സംശയത്തോടെ താഴേക്കിറങ്ങി.
താഴേക്കിറങ്ങുമ്പോൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ജേക്കബിനെയും കാര്യം മനസ്സിലാവാതെ പകച്ചു നിൽക്കുന്ന ഗൗരിയേയും കണ്ടവൻ അയാളുടെ അടുത്തേക്ക് ചെന്നു.
എന്താപ്പാ??????????
രുദ്രന്റെ ചോദ്യം കേട്ടയാൾ അവനെ ദേഷ്യത്തിൽ നോക്കി.
എന്തായിത്??????????
കയ്യിലിരിക്കുന്ന ഫോൺ ഉയർത്തി അയാൾ ചോദിച്ചു.
സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന ആദിയുടെയും അവന്റെയും ഫോട്ടോ കണ്ടവൻ ഭാവഭേദം ഒന്നുമില്ലാതെ അയാളെ നോക്കി.
ഇതിലിപ്പോ എന്താ??????
അവൻ മറുചോദ്യം ഉന്നയിച്ചു.
ഇതിലിപ്പോ എന്താന്നോ??????
ഈ കാണുന്നതിന്റെ അർത്ഥം എന്താണെന്നു പറഞ്ഞു താ രുദ്രാ……..
അയാൾ ദേഷ്യത്തിൽ അവനെ നോക്കി.
ഇതിന്റെ അർത്ഥം എന്താണെന്നല്ലേ അറിയേണ്ടത്.
ഞാനും ആദിയും തമ്മിൽ ഇഷ്ടത്തിലാണ് മുന്നോട്ടുള്ള ജീവിതത്തിൽ അവളെയും കൂടെ കൂട്ടാനാണ് തീരുമാനം അത്രയും അറിഞ്ഞാൽ പോരെ.
അയാൾക്ക് മുന്നിൽ കൈകെട്ടി നിന്നുകൊണ്ടവൻ പറഞ്ഞു.
നിനക്ക് പ്രേമിക്കാൻ പാലാഴിയിലെ ദേവന്റെ മകളെ മാത്രേ കിട്ടിയുള്ളോ?????
ദേഷ്യത്തിലുള്ള ജേക്കബിന്റെ പൊട്ടിത്തെറി കേട്ടവൻ പകപ്പോടെ അയാളെ നോക്കി.
കേട്ടത് വിശ്വസിക്കാനാവാതെ അവൻ തറഞ്ഞു നിന്നു.
തുടരും………………
ആദി ദേവന്റെ മകളാണ് എന്ന് എത്രയും വേഗം അറിയിക്കാൻ പറഞ്ഞില്ലേ അറിയിച്ചിട്ടുണ്ട്.
എല്ലാവർക്കും സന്തോഷം ആയില്ലേ??😁
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu