Skip to content

ആദിരുദ്രം – പാർട്ട്‌ 25

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

തലക്ക് അടിയേറ്റത് പോലെ അവൻ നിന്നുപോയി.

എന്താ????? എന്താ അപ്പൻ പറഞ്ഞത്?????????
സമചിത്തത വീണ്ടെടുത്തവൻ അയാളോട് ചോദിച്ചു.

നമ്മുടെ ശത്രു ദേവന്റെ മകളെ തന്നെ നിനക്ക് വേണോന്ന്????????

അപ്പൊ…….. ആദി…….. ആദി……. നന്ദനങ്കിളിന്റെ മകളല്ലേ???????

നന്ദന്റെ മകളോ??????? നന്ദന്റെ മകൾ വരലക്ഷ്മി എന്ന ലെച്ചു ആണ് അല്ലാതെ ആദിയല്ല.

കൂരമ്പ് പോലെ അയാളുടെ വാക്കുകൾ അവന്റെ കർണ്ണപടത്തിൽ തുളച്ചു കയറി.
ചങ്കിൽ കൊത്തി വലിക്കുന്ന വേദന അവന് തോന്നി.

തലക്ക് കൈ കൊടുത്തവൻ സോഫയിലേക്കിരുന്നു.

നിന്നെ അവൾ ചതിക്കുകയായിരുന്നു രുദ്രാ………. അവളെ പറഞ്ഞു വിട്ടത് അവനായിരിക്കും അവളുടെ കപട സ്നേഹം വിശ്വസിച്ച നീ വെറും പൊട്ടനായി പോയല്ലോ………….
ദേഷ്യത്തിലുള്ള ജേക്കബിന്റെ വാക്കുകൾ അവനെ കുത്തിനോവിച്ചു.
ഒന്നും പറയാനാവാതെ അവനിരുന്നു.

ജേക്കബ് വീണ്ടും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു പക്ഷെ അവനതൊന്നും കേട്ടിരുന്നില്ല മനസ്സിൽ അപ്പോഴും ആദിയുടെ മുഖം മാത്രമായിരുന്നു.
അവൾ ചതിച്ചു എന്ന് വിശ്വസിക്കാൻ അവനെക്കൊണ്ടായില്ല.

എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചവൻ എഴുന്നേറ്റു പുറത്തേക്കിറങ്ങി.

ഗൗരിയുടെ പിൻവിളിയോ ജേക്കബിന്റെ ശകാരവർഷമോ ഒന്നും അവൻ കേട്ടിരുന്നില്ല. എത്രയും വേഗം സത്യങ്ങൾ അറിയണം എന്ന ചിന്ത മാത്രം മനസ്സിൽ നിറഞ്ഞു നിന്നു.

ഇതേസമയം ജേക്കബിനെ കാണാനെത്തിയ ശങ്കരൻ കാറ്റ്‌ പോലെ കാറെടുത്ത് പുറത്തേക്ക് പായുന്ന അവനെ നോക്കി ഒന്നും മനസ്സിലാവാതെ നിന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കാർ ഡ്രൈവ് ചെയ്യുമ്പോൾ അവന്റെ മനസ്സ് കലങ്ങി മറിയുകയായിരുന്നു.
ആദിയെ ആദ്യമായ് കണ്ടത് മുതലുള്ള കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു. അവസാനമായി അവൾ രാത്രി പറഞ്ഞ കാര്യങ്ങൾ കൂടി മനസ്സിലേക്ക് കടന്നു വന്നു. എന്തെന്നില്ലാത്ത വേദന അവന് തോന്നി.
കാറിന്റെ വേഗത കൂട്ടിയവൻ ബീച്ചിലേക്ക് പാഞ്ഞു.

ബീച്ചിൽ എത്തിയതും അലസമായി വണ്ടി പാർക്ക്‌ ചെയ്തവൻ ആദിയുടെ അടുത്തേക്ക് നടന്നു.

തന്റെ അടുത്തേക്ക് പാഞ്ഞു വരുന്ന രുദ്രനെ ഒരു നിമിഷം അവൾ നോക്കി നിന്നു. അവന്റെ കലങ്ങിയ കണ്ണുകളുടെയും വലിഞ്ഞു മുറുകിയ മുഖത്തിന്റെയും അർത്ഥം അറിയാതെ അവൾ അവനെ നോക്കി പകപ്പോടെ നിന്നു.

രുദ്രാ….. നിനക്ക് എന്താ പറ്റിയത്???????
ആധിയും വേദനയും കലർന്ന ശബ്ദത്തിൽ അവൾ ചോദിച്ചു.

ആദി നീ പാലാഴിയിലെ ദേവരാജന്റെ മകളാണോ????????

പെട്ടെന്നുള്ള രുദ്രന്റെ ചോദ്യം കേട്ടവൾ ഞെട്ടിയവനെ നോക്കി.

രുദ്രാ നീയെന്താ ഇപ്പൊ ഇങ്ങനെ ചോദിക്കുന്നത്?????????
അവൾ രുദ്രന് നേരെ തിരിഞ്ഞു.

നീ ചോദിച്ചതിന് ഉത്തരം താ ആദി………

അതേ ഞാൻ പാലാഴിയിലെ ദേവന്റെ മകളാണ്.
അത് അറിഞ്ഞു കൊണ്ട് തന്നെയല്ലേ നീയെന്നെ സ്നേഹിച്ചത്?????
അവൾ രുദ്രനെ നോക്കി ചോദിച്ചു.

അല്ല നീ നന്ദനങ്കിളിന്റെ മകളാണെന്നാ ഞാൻ കരുതിയത്.

രുദ്രന്റെ വാക്കുകൾ കെട്ടവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി.
അവൾ അടുത്ത് കിടന്ന സ്റ്റോൺ ബെഞ്ചിലേക്ക് ഇരുന്നു പോയി.

രുദ്രാ നീ…… പറഞ്ഞതിന്റെ അർത്ഥം…………….

നീ ദേവന്റെ മകളാണെന്ന് അറിയാതെയാണ് ഞാൻ നിന്നെ സ്നേഹിച്ചത്………..
ദേഷ്യവും വേദനയും ഇടകലർന്ന അവന്റെ വാക്കുകൾ കേട്ടവൾക്ക് ആത്മനിയന്ത്രണം നഷ്ടപെട്ടു.

അവൾ ചാടി എഴുന്നേറ്റവന്റെ കോളറിൽ പിടി മുറുക്കി.

പിന്നെ എന്തിനായിരുന്നു രുദ്രാ നീയെന്നെ സ്നേഹിച്ചത് പറ………….
പല തവണ ഞാൻ പറഞ്ഞതല്ലേ ഞാൻ പാലാഴിയിലെ കുട്ടിയാണെന്ന്…………
എന്നെങ്കിലും എന്നെ പറഞ്ഞു പൂർത്തിയാക്കാൻ നീ സമ്മതിച്ചിട്ടുണ്ടോ???????
എല്ലാം അറിഞ്ഞു കൊണ്ട് എന്നെ സ്നേഹിക്കുകയായിരുന്നു എന്നല്ലേ നീ പറഞ്ഞത്????????
എന്നിട്ടിപ്പോ…………..
ഉയർന്നു വന്ന തേങ്ങലോടെ അവനിലെ പിടി അയഞ്ഞു.

എന്തിനായിരുന്നു രുദ്രാ എന്നെ സ്നേഹിച്ചത്?????? ഇങ്ങനെ വേദനിപ്പിക്കാനായിരുന്നോ???????
ഒഴിഞ്ഞു മാറാൻ ആവുന്നത് പോലെ ഞാൻ ശ്രമിച്ചതല്ലേ????? വീണ്ടും വീണ്ടും എന്തിന് നീയെന്നെ നിന്നിലേക്ക് ചേർത്തു????????
താങ്ങാവുന്നതിലപ്പുറം വേദനകൾക്കിടയിൽ നിൽക്കുന്ന എന്നെ വേദനിപ്പിക്കാൻ വേണ്ടി സ്നേഹിക്കണമായിരുന്നോ???????
സത്യമാണ് നിന്നെ ഞാൻ സ്നേഹിച്ചു…..
സ്വന്തം അച്ഛന്റെ കയ്യിൽ നിന്ന് പോലും കിട്ടാത്ത സംരക്ഷണവും സ്നേഹവും കരുതലും കിട്ടിയപ്പോൾ നിന്നെ ഞാൻ സ്നേഹിച്ചു പോയി എന്റേതായി കരുതിപ്പോയി……..
ഇങ്ങനെ വേദനിപ്പിക്കാനായിരുന്നുവെങ്കിൽ സ്നേഹിക്കേണ്ടിയിരുന്നില്ല.
ഞാനെന്ത് ദ്രോഹമാ നിന്നോട് ചെയ്തത്?????????
സ്നേഹിച്ചിട്ടല്ലേ ഉള്ളൂ………
ഇടറിയ സ്വരത്തിൽ പറഞ്ഞവൾ ബെഞ്ചിലേക്കിരുന്നു കൈ വെള്ളയിൽ മുഖമമർത്തി പൊട്ടികരഞ്ഞു.

ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ അവൻ നിന്നുപോയി.

കണ്മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു കൊണ്ടവൾ നടന്നകലുന്നത് നോക്കി തകർന്ന മനസ്സോടെ അവൻ നിന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

സോഫയിൽ ദേഷ്യത്തിലിരിക്കുന്ന ജേക്കബിനെയും തൊട്ടടുത്തായി കരഞ്ഞിരിക്കുന്ന ഗൗരിയേയും കണ്ട് ശങ്കരൻ ആധിയോടെ അവർക്കരികിലേക്ക് നടന്നു.

ജേക്കബേ…….. എന്താടാ???? എന്താ പറ്റിയത്?????
അയാൾക്കരികിലിരുന്ന് ചുമലിൽ കൈ വെച്ചു.

അയാൾ ഒന്നും പറയാതെ രുദ്രന്റെയും ആദിയുടെയും ഫോട്ടോ കാണിച്ചു.

ഞാനും കണ്ടിരുന്നു ദേവുവിന്റെ ഫോണിൽ.
നിനക്കിത് എവിടുന്നാ കിട്ടിയത്??????

രാവിലെ ഒരു നമ്പറിൽ നിന്ന് വന്നതാ.
ജേക്കബ് ഫോണിലേക്ക് നോട്ടമുറപ്പിച്ചു കൊണ്ട് പറഞ്ഞു.

രുദ്രന് ഈ കുട്ടിയെ ഇഷ്ടമാണെങ്കിൽ പിന്നെ അത് നടക്കട്ടെ എന്ന് കരുതണം.

ശങ്കരൻ പറയുന്നത് കേട്ടയാൾ അവനെ രൂക്ഷമായിട്ട് നോക്കി.

ശങ്കരാ താനെന്താ ഈ പറഞ്ഞു വരുന്നത്?????
രുദ്രനെ കൊണ്ട് ദേവന്റെ മകളെ കല്യാണം കഴിപ്പിക്കണം എന്നാണോ????

എടാ തെറ്റ് ചെയ്തത് ദേവനല്ലേ അതിന് ആ കുട്ടിയെന്ത് പിഴച്ചു??????

ഇല്ല ശങ്കരാ ഇത് നടക്കില്ല. ഞാൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം ഇത് നടക്കാൻ സമ്മതിക്കില്ല. ഈ നെഞ്ചില് അണയാതെ കിടക്കുന്ന പ്രതികാരകനലുണ്ട് ഒന്നല്ല മൂന്ന് പേരുടെ ജീവനാണ് ആ ചെറ്റ കാരണം നഷ്ടമായത് പൊറുക്കില്ല ഞാൻ……..
ദേഷ്യത്തിലയാൾ മുരണ്ടു.

ശങ്കരൻ ഒന്നും പറയാനാവാതെ ഗൗരിയെ നോക്കി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പ്രക്ഷുബ്ധമായ കടലിലേക്ക് നോക്കി രുദ്രൻ നിന്നു.
ഒരു നിമിഷം കൊണ്ട് സകലവും തകർന്നടിഞ്ഞു. നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ അത്രയും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു മുന്നിൽ വീണിരിക്കുന്നു.
ജീവിതത്തോട് തന്നെ അവന് പുച്ഛം തോന്നി.

മനസ്സിൽ കരഞ്ഞു കൊണ്ട് നടന്നകന്ന ആദിയുടെ ചിത്രം തെളിയും തോറും അവനിൽ വിഷമം നിറഞ്ഞു.
പ്രണയത്തിനും പ്രതികാരത്തിനുമിടയിൽ ഹൃദയം വിങ്ങി.
ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമായി ആദിയും ദേവനും നിലനിന്നു.

ദേവന്റെ മകളാണ് ആദിയെന്ന സത്യം ഉൾകൊള്ളാൻ അവനെക്കൊണ്ടായില്ല.
ഒന്നലറി കരയാൻ ഹൃദയം വെമ്പി.
എല്ലാം നഷ്ടമായവനെ പോലെ അവൻ ആ മണൽ തരിയിൽ മുട്ടുകുത്തി ഇരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പൊട്ടിക്കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി പോവുന്ന ആദിയെ കണ്ട് ലെച്ചു തറഞ്ഞു നിന്നു.
ഒരു നിമിഷത്തെ പകപ്പിനു ശേഷം കാര്യം അറിയാനായി അവൾ ആദിക്ക് പുറകെ ഓടി.
മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ കിടന്നു കരയുന്ന ആദിയെ കണ്ടവളുടെ നെഞ്ച് വിങ്ങി.

ഓടി ചെന്നവളെ നെഞ്ചോടു അണച്ചു.

ആദി……. മോളെ…….. എന്ത് പറ്റിയെടി??????????

തോറ്റു പോയി ലെച്ചു…….. ഞാൻ തോറ്റു പോയി……….
വിശ്വസിച്ചിരുന്നത് എല്ലാം തെറ്റായി പോയി……….
പാടില്ലായിരുന്നു…… ഞാൻ…… ഒരിക്കലും രുദ്രനെ സ്നേഹിക്കാൻ പാടില്ലായിരുന്നു………
ഞാൻ………. എനിക്ക്…….. പറ്റുന്നില്ല…….
നെഞ്ചോക്കെ വിങ്ങുവാ……………..
അവൾ കരച്ചിലിനിടയിൽ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.

ലെച്ചു ഒന്നും മിണ്ടാതെ അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു.

രുദ്രന്റെ കാര്യം ആലോചിക്കും തോറും കണ്ണുനീർ അണപൊട്ടി ഒഴുകി. തേങ്ങലുകൾ അവളിൽ നിന്നുയർന്നു.
അവളുടെ അവസ്ഥ കാണുംതോറും ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.

കരച്ചിലൊന്ന് അടങ്ങിയപ്പോൾ അവൾ ആദിയുടെ മുഖം കൈകളിൽ കോരിയെടുത്തു.

ആദി കാര്യം എന്താന്ന് പറ മോളെ……

രുദ്രൻ…….. അവൻ…… ഞാൻ ദേവന്റെ മകളാണ് എന്നറിയാതെയാണ്………..
അവനെന്നെ സ്നേഹിച്ചത്…………..
ചെറിയച്ഛനാണ് എന്റെ അച്ഛൻ എന്ന് വിചാരിച്ചാ അവൻ……….
ബാക്കി പറയാനാവാതെ അവൾ ലെച്ചുവിനെ ചുറ്റിപിടിച്ചു പൊട്ടിക്കരഞ്ഞു.

അവളെ എന്ത് പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ ലെച്ചു ഇരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രുദ്രൻ വീട്ടിലെത്തുമ്പോൾ സമയം സന്ധ്യയോട് അടുത്തിരുന്നു.

മോനെ വിഷമിപ്പിച്ചു കളഞ്ഞല്ലോ…… എവിടെ ആയിരുന്നു ഇത്രയും നേരം???????
ഗൗരി അവനടുത്തേക്ക് ഓടിയടുത്ത് കൊണ്ട് ചോദിച്ചു.

അവനൊന്നും പറയാതെ അകത്തേക്ക് കയറി.

രുദ്രാ…………….
സ്റ്റെയർ കയറാൻ തുനിയുമ്പോഴുള്ള ജേക്കബിന്റെ പിൻവിളി കേട്ടവൻ നിന്നു.

എന്താ നിന്റെ തീരുമാനം???????
അയാളുടെ ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി.

ഞാൻ ചോദിച്ചത് കേട്ടില്ലേ രുദ്രാ എന്താ നിന്റെ തീരുമാനം????????
അയാൾ ശബ്ദമുയർത്തി.

അപ്പാ leave me alone.
അവൻ ദേഷ്യവും സങ്കടവും കടിച്ചമർത്തി പറഞ്ഞു.

പറ്റില്ല രുദ്രാ…… I need an answer.
പറ എന്താ നിന്റെ തീരുമാനം?????

വീണ്ടും അവൻ മൗനമായി നിൽക്കുന്നത് കണ്ടയാളിൽ ദേഷ്യം നിറഞ്ഞു.

സ്വന്തം അച്ഛന്റെയും അമ്മയുടെയും കൊലയാളിയുടെ മകളെ തന്നെ വേണോ നിനക്ക് സ്നേഹിക്കാൻ……….

ദേഷ്യം നിറഞ്ഞ അയാളുടെ വാക്കുകൾ ഹാളിൽ പ്രതിധ്വനിച്ചു കേട്ടു.

തുടരും………………………..

അങ്ങനെ അടുത്ത രഹസ്യം ചുരുളഴിഞ്ഞിരിക്കുകയാണ് സൂർത്തുക്കളെ…… 🙈
എന്നെകൊണ്ട് ഇത്രയൊക്കെ അല്ലെ കഴിയൂ മനഃപൂർവം അല്ലല്ലോ അറിഞ്ഞോണ്ടല്ലേ 😜

എനിക്കുള്ള പൊങ്കാലയും കൊട്ടേഷനും ഒക്കെ പോരട്ടെ 😁

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!