Skip to content

ആദിരുദ്രം – പാർട്ട്‌ 26

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ഒരു വേള ഹൃദയം നിന്നുപ്പോയത് പോലെ അവന് തോന്നി.
പഴയകാല ഓർമ്മകൾ മഴ വെള്ളപാച്ചിൽ പോലെ മനസ്സിലേക്ക് ഇരച്ചു കയറി. കാതുകൾ കൊട്ടിയടക്കപ്പെട്ടത് പോലെ. മുള്ളുകൾക്കിടയിൽ ഞെരിഞ്ഞമരുന്നത് പോലെ ഹൃദയം നുറുങ്ങുന്ന വേദന അവന് തോന്നിത്തുടങ്ങി.

വീണ്ടും ഒന്നും കേൾക്കാൻ നിൽക്കാതെ അവൻ അകത്തേക്ക് കയറി.
മുറിയിൽ ചെല്ലുമ്പോൾ ദേഷ്യത്താലും സങ്കടത്താലും അവൻ അന്ധനായിരുന്നു. കയ്യിൽ കിട്ടിയതെല്ലാം അടിച്ചു പൊട്ടിക്കുമ്പോഴും എന്റെ ആദി എന്നവൻ ഉരുവിട്ടു കൊണ്ടിരുന്നു.
അവളെ മറക്കാനോ വെറുക്കാനോ കഴിയാതെ അവൻ തലക്ക് കൈ കൊടുത്ത് താഴെയിരുന്നു.

ആദിയുടെ മുഖം ഓർമ്മയിൽ തെളിയും തോറും തല പൊട്ടിപ്പിളരുന്നത് പോലെ അവന് തോന്നിതുടങ്ങി.
മികവോടെ മനസ്സിൽ തെളിയുന്ന അവളുടെ കണ്ണുനീരിനാൽ കുതിർന്ന മുഖം അവനെ തളർത്തി.
ഒരുമിച്ച് ചിലവിട്ട സുന്ദര നിമിഷങ്ങളുടെ ഓർമ്മകൾ അവനെ ചുറ്റിവരിഞ്ഞു.

ഹൃദയവും തലച്ചോറും തമ്മിൽ ഒരു പോരാട്ടം തന്നെ നടക്കുന്നുണ്ടായിരുന്നു.
അവളെ മറക്കണം എന്ന് തലച്ചോറിൽ ആവർത്തിച്ചവർത്തിച്ച് മുഴങ്ങുമ്പോഴും ഹൃദയം അവൾക്കായി വാദിക്കുന്നു.

പറിച്ചെറിയാൻ കഴിയാത്തവണ്ണം ആഴത്തിൽ അവൾ ഹൃദയത്തിൽ വേരൂന്നിയിരുന്നു. അറുത്തു മുറിച്ചു മാറ്റാൻ കഴിയില്ല എന്നവന് തോന്നി.
ഹൃദയം മുറിഞ്ഞു ചോര കിനിയുന്നു. അതിന്റെ ബാക്കിയായി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
എവിടെയെങ്കിലും പോയി ഒന്നലറി കരയാൻ തോന്നി.

താഴെ പൊട്ടി ചിതറി കിടക്കുന്ന വസ്തുക്കൾക്കിടയിൽ നിന്ന് കാറിന്റെ കീ എടുത്തവൻ പുറത്തേക്ക് പാഞ്ഞു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മോളെ ആദി എന്തെങ്കിലും ഒന്ന് കഴിക്കെടാ രാവിലെ മുതൽ ഒരേയിരിപ്പ് ഇരിക്കുവല്ലേ സഹിക്കുന്നില്ലെടി നിന്റെ അവസ്ഥ കണ്ടിട്ട്.
എല്ലാം നഷ്ടമായവളെ പോലെ ഇരിക്കുന്ന ആദിയെ ആഹാരം കഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ലെച്ചു.

എന്ത് പറഞ്ഞിട്ടും അവൾ ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നില്ല.
അവളുടെ കണ്ണിലെ വേദനയും നിസ്സഹായതയും കാണും തോറും ലെച്ചുവിന് ദുഃഖം തോന്നി.
നന്ദനും ഹേമയും കുടുംബക്ഷേത്രദർശനത്തിനും മറ്റും പോയതിനാൽ ആരും ഒന്നും അറിഞ്ഞില്ല.

ലെച്ചു നെടുവീർപ്പോടെ അവളെ നോക്കി.
കാൽ മുട്ടിൽ തല വെച്ച് ജനലഴികൾക്കിടയിലൂടെ ഇരുണ്ട ആകാശത്തേക്ക് നോക്കിയിരിക്കുകയാണവൾ.

ജീവിതം തന്നെ ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ നിൽക്കുന്നു.
മനസ്സിൽ വേദനകൾ മാത്രം തിങ്ങി നിറഞ്ഞിരിക്കുന്നു.
കണ്ണുനീർ പോലും പുറത്തേക്ക് വരുന്നില്ല. ഒഴുകി ഒഴുകി അവയുടെ ഉറവ വറ്റിയിരിക്കാം.
സന്തോഷവും സ്വപ്നങ്ങളും നിറഞ്ഞ മുറിയിൽ ഇന്ന് അടക്കി പിടിച്ച തേങ്ങലുകളും നെടുവീർപ്പുകളും മാത്രം.

അനുഭവിച്ച സന്തോഷങ്ങളെല്ലാം തച്ചുടക്കപ്പെട്ടിരിക്കുന്നു.
മൗനത്തെ കൂട്ടുപിടിച്ചവൾ ഇരുളിലേക്ക് നോക്കിയിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ശാന്തമായി അലയടിക്കുന്ന കടലിലേക്ക് നോക്കിയവൻ മണൽ തരിയിൽ കിടന്നു.
ഇനിയെന്ത് എന്നത് ഒരു ചോദ്യചിഹ്നമായി മനസ്സിൽ കിടന്നു.

മനസ്സിന്റെ അടിത്തട്ടിൽ മാറാല പിടിച്ചു കിടന്ന അവ്യക്തമായ പല പഴയകാല ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു.
രക്തത്തിൽ കുളിച്ചു കിടക്കുന്ന മൂന്നു രൂപങ്ങൾ…….
അതിനരികിൽ ഇരുന്നു പൊട്ടിക്കരയുന്ന ഒരഞ്ചുവയസുകാരൻ…………..
ഭയവും ഒറ്റപ്പെടലിന്റെ വേദനയും അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നു.
മനസ്സിൽ തെളിയുന്ന രംഗങ്ങളുടെ വേദന നിറഞ്ഞ ഓർമ്മകളിൽ അവൻ കണ്ണുകൾ ഇറുകെ പൂട്ടി.

എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയവൻ ഏറെനേരം കിടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ശങ്കരൻ വീട്ടിലേക്ക് ചെല്ലുമ്പോൾ സുമിത്ര അയാളെയും കാത്ത് ഇരിപ്പുണ്ടായിരുന്നു.

എത്ര നേരായി നോക്കി ഇരിക്കുന്നു എന്താ ശങ്കരേട്ടാ ഇത്രയും താമസിച്ചത്?????????
പരിഭവം കലർന്ന സ്വരത്തിൽ പറഞ്ഞവർ അയാളുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി.

ഒന്നുമില്ല സുമിത്രേ.
മോൾ കഴിച്ചോ????????

ആഹ് അവൾ നേരത്തെ തന്നെ കഴിച്ചു. ഇത്രയും നേരം ഏട്ടനേയും നോക്കി ഇരുന്നിട്ട് ഇപ്പൊ മുറിയിലേക്ക് പോയതേ ഉള്ളൂ.

മ്മ്മ്…….. നീ കഴിക്കാനെടുത്ത് വെക്ക് ഞാനൊന്ന് അവളെ കണ്ടിട്ട് വരാം.
അത്രയും പറഞ്ഞയാൾ ദേവുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു.

ശങ്കരൻ മുറിയിൽ ചെല്ലുമ്പോൾ അവൾ ബെഡിൽ കിടക്കുകയായിരുന്നു.
അയാളെ കണ്ടതും അവൾ എഴുന്നേറ്റിരുന്നു.

ആഹ് അച്ഛൻ വന്നോ????? ഇന്നെന്തേ താമസിച്ചത്????????
അവൾ ചെറിയൊരു പുഞ്ചിരിയോടെ ചോദിച്ചു.

ദേവു രുദ്രന്റെയും ആ കുട്ടിയുടെയും ഫോട്ടോ ജേക്കബിന് അയച്ചു കൊടുത്തത് നീയാണോ??????

അയാളുടെ ചോദ്യം കേട്ടവൾ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.

അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത് ഞാനാർക്കും ഒരു ഫോട്ടോയും അയച്ചു കൊടുത്തിട്ടില്ല.

പിന്നെ നിന്റെ ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോ എങ്ങനെ ജേക്കബിന്റെ കയ്യിലെത്തി????????
അയാൾ ദേഷ്യത്തിൽ അവളോട് ചോദിച്ചു.

എനിക്കറിയില്ല. ഞാനാ ഫോട്ടോസ് ആർക്കും അയച്ചു കൊടുത്തിട്ടില്ല.

അല്ലെങ്കിൽ നിനക്ക് കൊള്ളാം അതല്ല നീയാണ് അയച്ചു കൊടുത്തത് എന്ന് ഞാനറിഞ്ഞാൽ…………..
ഭീഷണി പോലെ അവളെ നോക്കി പറഞ്ഞയാൾ അവിടെ നിന്ന് പോയി.

ഇതേസമയം ശങ്കരന്റെ മുഖത്തെ ദേഷ്യം കണ്ട് പകച്ചു നിൽക്കുകയായിരുന്നു അവൾ. ജീവിതത്തിൽ ആദ്യമായാണ് അയാളിൽ അങ്ങനെ ഒരു ഭാവം കാണുന്നത്. ഒന്ന് ചെറുതായി പോലും ദേഷ്യപ്പെടാത്ത അയാളുടെ വലിഞ്ഞു മുറുകിയ മുഖവും സംസാരവും ചെറുതായൊന്നുമല്ല അവളെ ഞെട്ടിച്ചത്.

ആ ഫോട്ടോസ് ആരാണ് അയച്ചു കൊടുത്തത് എന്ന സംശയം അവളിലും ഉടലെടുത്തു.
അവൾ ഫോണെടുത്ത് അശ്വിനെ വിളിച്ചു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ജേക്കബ് ആലോചനയോടെ സോഫയിൽ ഇരിക്കുകയായിരുന്നു.

ഇച്ചായൻ അത്രക്കൊന്നും പറയേണ്ടിയിരുന്നില്ല.
ഗൗരി നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു പറഞ്ഞു.

പിന്നെ ഞാനെന്ത് പറയണമായിരുന്നു????????
അയാൾ ദേഷ്യത്തിൽ അവരെ നോക്കി.

ഒന്ന് സമാധാനത്തിൽ അവനോട് സംസാരിച്ചാൽ മതിയായിരുന്നു. ഇപ്പൊ കണ്ടില്ലേ അവന്റെ വിഷമം. ചങ്ക് തകർന്നാ അവനിവിടെ നിന്ന് പോയത്.
വേദനയോടെ അവർ പറഞ്ഞു.

ഗൗരി വേണ്ട……….. എനിക്കീ കാര്യത്തിൽ ഇങ്ങനെ പറയാനേ പറ്റൂ….
മരിച്ചു പോയവർ നമ്മുടെ ആരായിരുന്നു എന്നാലോചിച്ചാൽ മനസ്സിലാവും ഞാൻ ദേഷ്യപ്പെട്ടതിൽ കാര്യമില്ലയെന്ന്.
അത്രയും പറഞ്ഞയാൾ എഴുന്നേറ്റു പോയി.

അയാൾ പറയുന്നത് കേട്ടവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഏറെ നേരത്തിന് ശേഷം രുദ്രൻ തന്റെ കണ്ണുകൾ വലിച്ചു തുറന്നു. ദേഷ്യത്താലും വിഷമത്താലും അവന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.
പക്ഷികളുടെയും അലയടിക്കുന്ന തിരമാലകളുടെയും ശബ്ദം കേട്ടവൻ എഴുന്നേറ്റിരുന്നു.
ചുറ്റും വെട്ടം വീണിരിക്കുന്നു. ഇന്നലത്തെ ആലോചകൾക്കിടയിൽ എപ്പോഴോ മയങ്ങി പോയതാണ്.

വീണ്ടും ഏറെനേരം അവനവിടെ ഇരുന്നു.

ഓരോ കാര്യങ്ങൾ വീണ്ടും ആലോചിച്ചിരുന്നു.
എല്ലാ ചിന്തകളും വന്നു നിൽക്കുന്നത് ആദിയിൽ ആയിരുന്നു.

ഇതേ കടൽ തീരത്ത് വെച്ച് തന്നെ തന്റെ മുന്നിൽ നിന്ന് കരഞ്ഞുകൊണ്ട് ഓടിപ്പോയ അവളുടെ മുഖം ആലോചിക്കും തോറും മനസ്സിൽ ഭാരമേറി.
അവൾ പറഞ്ഞതെല്ലാം ശരിയായിരുന്നു പലതവണ പറയാൻ മുതിർന്നപ്പോൾ തടഞ്ഞത് താൻ തന്നെ ആയിരുന്നു.
തെറ്റായി പോയി അന്നേ പറഞ്ഞിരുന്നെങ്കിൽ രണ്ടുപേരും ഇങ്ങനെ ഉരുകേണ്ട അവസ്ഥ വരില്ലായിരുന്നു.

അന്ന് ഫോണിലൂടെ പറഞ്ഞ ചെറിയൊരു കാര്യത്തിന് പോലും കണ്ണീരൊഴുക്കിയ അവളുടെ ഇന്നത്തെ അവസ്ഥ തന്നെക്കാൾ പരിതാപകരമായിരിക്കും എന്നവന് മനസ്സിലായി.

അവളുടെ ശബ്ദം ഒന്ന് കേൾക്കാൻ അവന്റെ ഹൃദയം വെമ്പി.
എന്നാൽ അവളെ വിളിക്കാൻ ഫോൺ കയ്യിലെടുത്ത സമയം തന്നെ അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.

പരിചയമില്ലാത്ത നമ്പർ കണ്ടവൻ നെറ്റി ചുളിച്ചു.
ചെറിയൊരു സംശയത്തോടെ അവൻ കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് ചേർത്തു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ശാന്തമായി ഉറങ്ങുന്ന ആദിയുടെ തലയിൽ തഴുകി ലെച്ചു ഇരുന്നു.
തലേ ദിവസത്തിന്റെ കരച്ചിലിന്റെ ബാക്കിയായി അവളുടെ കണ്ണുകൾ വിങ്ങിയിരുന്നു. ഒറ്റ ദിവസം കൊണ്ട് അവളാകെ മാറിപോയി.

വേദനയോടെ അവൾ ആദിയുടെ മുഖത്ത് തഴുകി.
രാത്രി തന്നെ ചുറ്റിപിടിച്ചു പൊട്ടിക്കരഞ്ഞ ആദിയെ ആലോചിക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഇല്ല ആദി……. നിന്നെ ആരും വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.
ആർക്കും തട്ടി കളിക്കാനുള്ള കളിപ്പാവയായി നിന്നെ ഞാനാർക്കും എറിഞ്ഞു കൊടുക്കില്ല.
ആദിയെ തലോടി അവൾ മനസ്സിൽ പറഞ്ഞു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ രുദ്രൻ പലതും മനസ്സിൽ ഉറപ്പിച്ചിരുന്നു.
വീടിന് മുന്നിൽ കാർ നിർത്തി അവൻ അകത്തേക്ക് കയറി.

അകത്തേക്ക് കയറുമ്പോൾ വാതിൽക്കൽ നിൽക്കുന്ന ജേക്കബിനെ അവൻ കണ്ടില്ല എന്ന് നടിച്ചു.

രുദ്രാ………..
പിൻവിളി കേട്ടവൻ നിന്നു.

എനിക്കിപ്പൊ അറിയണം എന്താ നിന്റെ തീരുമാനം?????
ഗൗരവത്തോടെ അയാൾ ചോദിച്ചു.

അവൻ ഒന്നും പറയാതെ അയാളെ നോക്കി.

മറുപടി ഒന്നുമില്ലല്ലേ…….. എനിക്കറിയാം ആ പെണ്ണ് നിന്നെ ഒരുപാട് മാറ്റിയിരിക്കുന്നു.
അവളുടെ കപട സ്നേഹത്തിന് മുന്നിൽ നീ മൂക്കും കുത്തി വീണു.
ദേവന്റെ കാര്യത്തിലുള്ള നിന്റെ ഉത്സാഹം കുറഞ്ഞപ്പോഴേ ഞാൻ സംശയിച്ചതാ………. പക്ഷെ ഇത്ര വലിയ ചതി അവൻ മകളെ വെച്ച് പ്ലാൻ ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതിയില്ല.
പെണ്ണൊരുമ്പെട്ടാൽ എന്നൊരു ചൊല്ലുണ്ടായിരുന്നു അത് സത്യമാണെന്ന് എനിക്കിപ്പൊ ബോധ്യായി.

ചതിക്കുവായിരുന്നു രുദ്രാ അവൾ നിന്നെ……….. കൂടെ നടന്ന് സ്നേഹം അഭിനയിച്ച് വഞ്ചിക്കുകയായിരുന്നു.

ജേക്കബിന്റെ ഓരോ വാക്കുകളും അവനെ പിടിച്ചു കുലുക്കി.

തുടരും……………………….

എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂലാ…………… 😎

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

5/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!