Skip to content

ആദിരുദ്രം – പാർട്ട്‌ 27

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ക്ഷേത്രദർശനവും മറ്റും കഴിഞ്ഞ് തറവാട്ടിൽ എത്തിയ നന്ദനെയും ഹേമയെയും വരവേറ്റത് ലെച്ചു ആയിരുന്നു.

എന്റെ മോൾ നേരത്തെ എഴുന്നേൽക്കാനൊക്കെ തുടങ്ങിയോ?????????
നന്ദൻ അവളെ കളിയാക്കി.

ആദിക്ക് വയ്യ ഇന്നലെ മുതൽ തുടങ്ങിയ തലവേദനയാ അപ്പൊ ഒരു ചായ ഉണ്ടാക്കി കൊടുക്കാം എന്ന് കരുതി എഴുന്നേറ്റതാ.

അയ്യോ മോൾക്ക് വയ്യേ………
അവൾ പറയുന്നത് കേട്ട് ഹേമ ആധിയോടെ അകത്തേക്ക് പോവാൻ തുനിഞ്ഞു.

ഏയ്‌ ഇപ്പൊ കുഴപ്പമില്ല ഞാൻ ഒന്ന് ഫ്രഷാവാൻ പറഞ്ഞു വിട്ടു.

അത് കേട്ട് ചെറിയൊരു ആശ്വാസം രണ്ടുപേരുടെയും മുഖത്ത് നിഴലിച്ചു.

നിങ്ങളിങ്ങനെ നിൽക്കാതെ പോയി ഈ വേഷമൊക്കെ മാറിവന്നേ എന്നിട്ടവളെ കാണാം ചെല്ല് ചെല്ല്…………..
അവൾ രണ്ടുപേരെയും മുറിയിലേക്ക് പറഞ്ഞു വിട്ടു.

ആദി………………..
മുറിയിലേക്ക് പോവാൻ നിന്ന അവർ ദേവന്റെ അലർച്ച കേട്ട് ഞെട്ടി തിരിഞ്ഞു.

എല്ലാവരും ഉയർന്നു വന്ന ഹൃദയമിടിപ്പോടെ മുകളിലേക്ക് പോവാനാഞ്ഞതും ദേവൻ ആദിയെ പിടിച്ചു വലിച്ച് ഹാളിലേക്ക് എത്തിയിരുന്നു.

ഏട്ടാ എന്തായിത്???????
ആദ്യമായി നന്ദൻ അയാൾക്ക് നേരെ ദേഷ്യപ്പെട്ടു.

എന്താണെന്നോ ദേ ഇവളോട് ചോദിക്ക് കാര്യമെന്താണെന്ന്……….
ദേവൻ ദേഷ്യത്തിൽ പല്ല് കടിച്ചു.

ദേവൻ പറയുന്നത് കേട്ട് എല്ലാവരും അവളെ നോക്കി.

എന്താ മോളെ എന്താ കാര്യം??????
നന്ദൻ അവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.

എനിക്കറിയില്ല ചെറിയച്ഛാ ……….
അവൾ കണ്ണീരൊഴുക്കി ദയനീയമായി നന്ദനെ നോക്കി.

അറിയില്ലല്ലേ നിനക്ക്…….. ഞാനറിയിച്ച് തരാം……………
നോക്കെടി എന്തായിത് ഹേ?????????
ദേഷ്യത്തിൽ അയാൾ ഫോൺ എടുത്തു അവൾക്ക് മുന്നിൽ ഉയർത്തി.

അതിൽ തെളിഞ്ഞു കാണുന്ന രുദ്രന്റെയും അവളുടെയും ഫോട്ടോ കണ്ടവൾ ഞെട്ടി.
ഭയത്താലും വേദനയാലും അവളുടെ തല കുനിഞ്ഞു.
ആരെയും നോക്കാതെ അവൾ കണ്ണീർ വാർത്തു.

നോക്ക് പുന്നാര മോളുടെ അഴിഞ്ഞാട്ടം…………….
അവർക്ക് മുന്നിൽ ഫോട്ടോ ഉയർത്തികാട്ടി അയാൾ ഉച്ചത്തിൽ അലറി.

നന്ദനും ഹേമയും ഞെട്ടി അവളെ നോക്കി.
അവരുടെ നോട്ടം താങ്ങാനുള്ള ത്രാണിയില്ലാതെ അവൾ തലകുനിച്ചു നിന്നു.

ഇത്രയും നാളും തലയിൽ കയറ്റി വെച്ചിരിക്കുവായിരുന്നില്ലേ ഇപ്പൊ എന്തായി?????? ഈ തറവാടിന്റെ ശത്രുവിനെയേ അവൾക്ക് സ്നേഹിക്കാൻ കിട്ടിയുള്ളൂ…….
പാല് കൊടുത്ത കൈക്ക് തന്നെ കൊത്തുന്ന വിഷസർപ്പം………..
അതെങ്ങനാ എന്റെ ഗായുനെ കൊന്നോണ്ട് ഭൂമിയിൽ പിറന്ന ശാപജന്മമല്ലേ ഇവൾ…………
അവൾക്ക് നേരെ ചീറികൊണ്ടയാൾ പറഞ്ഞു നിർത്തി.

അയാളുടെ വാക്കുകൾ അസ്ത്രം പോലെ അവളുടെ ഹൃദയത്തിൽ തറച്ചു കയറി.
തലപൊട്ടിപ്പിളരുന്നത് പോലെ തോന്നി.
മുറിവേറ്റ ഹൃദയത്തിൽ വീണ്ടും വീണ്ടും കത്തി കുത്തിയിറക്കുന്നത് പോലെ. കണ്ണുനീർ ഉറവ പൊട്ടി പുറത്തേക്ക് ഒഴുകി.

ഈ അഴിഞ്ഞാട്ടം ഞാനിവിടെ വെച്ച് പൊറുപ്പിക്കില്ല.
ഇപ്പൊ മറന്നോളണം എല്ലാം.
ഇനി എല്ലാം തീരുമാനിക്കാൻ പോവുന്നത് ഞാനാ………….
ഇന്ന് നിന്നെ പെണ്ണ് കാണാൻ എന്റെ ഉറ്റ സുഹൃത്തിന്റെ മകൻ വരും. അവനുമായി നിന്റെ കല്യാണം ഞാനുറപ്പിച്ചു.

ഇടിത്തീ പോലെ അയാളുടെ വാക്കുകൾ അവളുടെ കാതിൽ വന്ന് പതിച്ചു.

ഇല്ലാ……….. ഞാൻ സമ്മതിക്കില്ല………..
അവൾ ചെവിയിൽ കൈ വെച്ച് അലറി.

അവളുടെ ഭാവമാറ്റം അയാളെ ചൊടിപ്പിച്ചു.

ചത്താൽ പോലും ഞാനീ കല്യാണത്തിന് സമ്മതിക്കില്ല……..

പറഞ്ഞു തീർന്നതും കവിളിൽ അടിയേറ്റവൾ നില തെറ്റി വീണു.

ശബ്ദിച്ചു പോവരുത്……….
ഈ കല്യാണം ഞാൻ നടത്തിയിരിക്കും മര്യാദക്ക് നിൽക്കുന്നതാ നിനക്ക് നല്ലത് അല്ലെങ്കിൽ അറിയാല്ലോ എന്നെ കൊന്ന് തള്ളാൻ പോലും എനിക്ക് മടിയില്ല……..
അവൾക്ക് നേരെ വിരൽ ചൂണ്ടി താക്കീതായി പറഞ്ഞയാൾ അവിടെ നിന്ന് പോയി.

ലെച്ചു ഓടിചെന്നവളെ തന്നോട് ചേർത്ത് പിടിച്ചു.
ആദിയുടെ കവിളിൽ തിണർത്തു കിടക്കുന്ന പാടും ചുണ്ടിൻ കോണിലെ മുറിവും കണ്ടവളുടെ കണ്ണ് നിറഞ്ഞു.

അലിവോടെ അത്യധികം വേദനയോടെ അവൾ ആദിയെ നോക്കി.

നന്ദനും ഹേമയ്ക്കും അവളെ കണ്ട് ചങ്ക് പിടഞ്ഞു.
ഒന്ന് നുള്ളി നോവിക്കുക കൂടി ചെയ്യാതെ വളർത്തിയ അവളുടെ അവസ്ഥ കണ്ടവരുടെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞു.

എന്തിനായിരുന്നു മോളെ നീയിത് മറച്ചു വെച്ചത്????? ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ നിന്റെ ഏതാഗ്രഹത്തിനും കൂട്ടായി ഞങ്ങളെല്ലാവരും നിൽക്കുമായിരുന്നില്ലേ?????????
അവൾക്കടുത്തായി ഇരുന്ന് നന്ദൻ ചോദിക്കുന്നത് കേട്ടവൾ അയാളുടെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു.

അവളെ എന്ത് പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ നന്ദനും ഹേമയും നിസഹായരായി ഇരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ജേക്കബിന്റെ വാക്കുകൾ ചാട്ടുളി പോലെ അവന്റെ നെഞ്ചിൽ തറഞ്ഞു. അവൻ കണ്ണുകടച്ച് ആത്മനിയന്ത്രണം കൈവരിച്ചു.

നീ മിണ്ടാതെ നിന്നിട്ട് കാര്യമില്ല രുദ്രാ ഇന്ന് നിന്നെയിങ്ങനെ കബളിപ്പിച്ച അവൾ നാളെ നിന്നെ വേണ്ടെന്ന് വെച്ച് മറ്റൊരുത്തന്റെ കൂടെ പോവാനും മടിക്കില്ല.

അയാൾ പറഞ്ഞു തീർന്നതും ടേബിൾ ഇരുന്നു ഫ്ലവർവൈസ് താഴെ വീണ് തകർന്നു.
ഞെട്ടി തിരിഞ്ഞു നോക്കിയ അയാൾ കാണുന്നത് കത്തുന്ന മിഴികളോടെ അയാളെ നോക്കുന്ന രുദ്രനെയാണ്.

ഇനഫ് അപ്പാ……….
അവൻ കൈ ചുരുട്ടി ഉള്ളിലെ ദേഷ്യം അടക്കി.

എന്താടാ അവളെ പറഞ്ഞപ്പോൾ പൊള്ളിയോ???????
അയാൾ തിരികെ ദേഷ്യത്തിൽ ചോദിച്ചു.

ആഹ് പൊള്ളും അവളെ പറഞ്ഞാൽ എനിക്ക് പൊള്ളും……………..
ഈ നിമിഷം വരെ അവളെന്നെ ചതിച്ചിട്ടില്ല. പലതവണ അവളെന്നോട് എല്ലാം പറയാൻ മുതിർന്നതാ ഞാനാ തടഞ്ഞത്. എല്ലാം അറിയാം എന്നുള്ള എന്റെ ഭാവം അത് ഒന്ന് മാത്രമാണ് കാര്യങ്ങൾ ഇവിടെ വരെ കൊണ്ടുവന്ന് എത്തിച്ചത്.
അപ്പൻ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാനൊരു കാര്യം പറയാം ഞാനൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നുണ്ടെങ്കിൽ അത് പാലാഴിയിലെ ദേവന്റെ മകൾ ആദിയെ ആയിരിക്കും.
ദേവൻ ചെയ്ത തെറ്റിന് എന്റെ പെണ്ണിനെ നോവിക്കാൻ ഞാൻ സമ്മതിക്കില്ല.
ഇനി എന്റെ ആദിയെ പറ്റി അനാവശ്യമായി വല്ലതും പറഞ്ഞാൽ ഞാനിങ്ങനെ ഒന്നുമായിരിക്കില്ല പ്രതികരിക്കുക ഒന്നോർത്താൽ നന്ന്…..

അത്രയും പറഞ്ഞ് അയാളെ ചുട്ടെരിക്കാൻ പാകത്തിന് നോക്കി മുകളിലേക്ക് കയറിപോയി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ദേവൻ അടിച്ച് തിണർത്ത കവിളിൽ ലെച്ചു ഐസ് വെക്കുമ്പോൾ അവൾക്ക് വേദനിച്ചില്ല. ഉള്ളിൽ അതിനേക്കാൾ വലിയ പ്രഹരം ഏറ്റിരിക്കുന്നു.
സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളുമെല്ലാം തകർന്നടിഞ്ഞ് കാൽച്ചുവട്ടിൽ വീണിരിക്കുന്നു.
ജീവനായ് കൊണ്ടുനടന്നവരുടെ ഉള്ളിലെ പകയിലും ദേഷ്യത്തിലും നഷ്ടമായത് അവളുടെ ജീവിതം തന്നെ ആയിരുന്നു. തച്ചുടയ്ക്കപ്പെട്ടത് അവളുടെ പ്രതീക്ഷകളായിരുന്നു മുറിവേറ്റത് അവളുടെ ഹൃദയത്തിനായിരുന്നു.
വറ്റിവരണ്ട അരുവി പോലെ അവളുടെ കണ്ണുകൾ ഉറവ വറ്റി. ഒരിറ്റ് കണ്ണുനീർ പോലും അവ പൊഴിച്ചില്ല. ജനൽ പടിയിലൂടെ വിദൂരതയിലേക്ക് നോക്കി അവളിരുന്നു.

പെണ്ണ് കാണാനായി ആളുകൾ വരുന്നതിനാൽ അവളെ ഒരുക്കാനായി ദേവൻ ലെച്ചുവിന്റെ പക്കൽ സാരിയും ആഭരങ്ങളും കൊടുത്ത് അവളുടെ അരികിലേക്ക് പറഞ്ഞു വിട്ടു.

നന്ദൻ തന്നാലാവും വിധം ചെറുക്കാൻ ശ്രമിച്ചെങ്കിലും ദേവന്റെ മുന്നിൽ അടിയറവു പറയേണ്ടി വന്നു.
ഒന്നും ചെയ്യാനാവാതെ നിസഹനായി നോക്കി നിൽക്കാനേ അയാളെ കൊണ്ടായുള്ളൂ.

ലെച്ചു സാരി ഉടുപ്പിക്കുമ്പോഴും ഒരുക്കുമ്പോഴും ഒരു പാവയെ പോലെ അവൾ നിന്നുകൊടുത്തു.
അവളിലെ നിർവികാരത ലെച്ചുവിൽ ഭയം നിറച്ചു.

മോളെ ആദി………. ഒന്ന് കരയുകയെങ്കിലും ചെയ്യടാ എന്തിനാ നീയിങ്ങനെ എല്ലാം ഉള്ളിൽ വെച്ച് ഉരുകി തീരുന്നത് കണ്ണീരിലൂടെയെങ്കിലും ഉള്ളിലെ സങ്കടം ഒന്നൊഴിക്കി കളയെടീ……………..

പൊട്ടിക്കരഞ്ഞു കൊണ്ടവൾ പുറത്തേക്കിറങ്ങി.

സഹിക്കുന്നില്ലച്ഛാ അവളുടെ ഇരിപ്പ് കണ്ടിട്ട്………….
നമ്മളെ കൊണ്ട് ഒന്നിനും കഴിയുന്നില്ലല്ലോ………..
എങ്ങനെയെങ്കിലും അവളെ ഒന്നിതിൽ നിന്ന് രക്ഷിക്കച്ഛാ………
അവൾ നന്ദന്റെ നെഞ്ചിൽ വീണ് കരഞ്ഞു.

ഹേമ അത് കാണാൻ കഴിയാതെ സാരി തലപ്പ് കൊണ്ട് മുഖം പൊത്തി അവിടെ നിന്ന് ഓടി മറഞ്ഞു.

നന്ദൻ ലെച്ചുവിനെ തന്നിൽ നിന്നടർത്തി മാറ്റി അവൾക്കരികിലേക്ക് ചെന്നു.

മോളെ ആദി………..
അയാളുടെ വിളി കേട്ടവൾ ഒന്ന് നോക്കിയെന്ന് മാത്രം.

അവളുടെ കണ്ണിലെ ദയനീയതയും ദുഃഖവും അയാളെ ചുട്ടുപൊള്ളിച്ചു.
അയാൾ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

കഴിയുന്നില്ലല്ലോ മോളെ നിന്നെ ഈ പരീക്ഷണങ്ങളിൽ നിന്ന് രക്ഷിക്കാൻ എന്നെ കൊണ്ട് കഴിയുന്നില്ലല്ലോ.
അവളെ ചേർത്ത് പിടിച്ചയാൾ കണ്ണീർ പൊഴിച്ചു.

അത് കണ്ട് നിന്ന ലെച്ചു വാതിൽപ്പടിയിൽ തല വെച്ച് തേങ്ങി.

മഹാദേവന് മാത്രമേ മോളെ ഈ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിയൂ. ചെല്ല് മോളൊന്ന് ചെന്ന് ക്ഷേത്രത്തിൽ തൊഴുത്തിട്ട് വാ നിന്റെ വേദന കണ്ടില്ലെന്ന് നടിക്കാൻ ദൈവത്തിനാവില്ല.
അവളുടെ തോളിൽ തട്ടി അയാൾ പറഞ്ഞു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മുറിയിൽ ചെന്ന രുദ്രന് ദേഷ്യം നിയന്ത്രിക്കാനായില്ല. ചുറ്റും നോക്കവെ എറിഞ്ഞുടയ്ക്കാൻ ഒന്നും തന്നെ അവിടെ അവശേഷിക്കുന്നില്ല എന്നവന് മനസ്സിലായി.
ഉള്ളിൽ തിളച്ചു മറിയുന്ന കോപത്താൽ അവൻ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു.

ദേഷ്യം തീരാതെയവൻ താഴെ പൊട്ടിച്ചിതറി കിടക്കുന്ന സാധങ്ങളുടെ കൂട്ടത്തിൽ കിടന്ന സിഗരറ്റ് പാക്കറ്റ് എടുത്തു അതിൽ നിന്ന് ഒന്നെടുത്ത് കത്തിച്ചു വലിക്കാൻ തുടങ്ങി.

അൽപ്പനേരത്തിന് ശേഷം ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കി.
സ്‌ക്രീനിൽ തെളിയുന്ന പേര് കാൺകെ ചെറിയൊരു ഭയം അവനുള്ളിൽ ഉടലെടുത്തു.
അവൻ കാൾ അറ്റൻഡ് ചെയ്തു.

ഹലോ……………..

…………………………………………………….

മറുപുറത്ത് നിന്ന് പറയുന്ന കാര്യങ്ങൾ കേട്ടവന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി.

പലതും മനസ്സിൽ കണക്കുകൂട്ടിയവൻ അയാൾക്ക് വേണ്ട മറുപടി കൊടുത്ത് കാൾ കട്ട്‌ ചെയ്തു.

പലവിധ ചിന്തകൾ ഒരേനിമിഷം മനസ്സിൽ കടന്നു പോയി. ഉള്ളിലെ ദേഷ്യത്തെ ഒരുവിധം അടക്കിയവൻ ബാത്‌റൂമിലേക്ക് കയറി.

ഷവറിന് ചുവട്ടിൽ നിൽക്കുമ്പോഴും ദേഷ്യത്തെ അടക്കാൻ അവൻ ശ്രമിച്ചു കൊണ്ടിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എങ്ങോട്ടാ??????????
ആദിയേയും കൂട്ടി ക്ഷേത്രത്തിലേക്ക് പോവാനിറങ്ങുമ്പോഴാണ് ദേവന്റെ ചോദ്യം കേൾക്കുന്നത്.

ഒന്ന് ക്ഷേത്രത്തിലേക്ക് പോയിട്ട് വരാം.
ലെച്ചു ദേവനെ നോക്കി മറുപടി കൊടുത്തു.

ആദി അപ്പോഴും നിർവികാരതയോടെ താഴേക്ക് നോട്ടമുറപ്പിച്ച് നിൽക്കുകയായിരുന്നു.

ഇപ്പൊ എങ്ങോട്ടും പോവണ്ട അവരൊക്കെ ഉടനെ എത്തും.
അയാൾ കടുപ്പിച്ച് പറഞ്ഞു.

പ്ലീസ് വല്യച്ഛാ താമസിക്കാതെ എത്തിക്കോളാം……….
ലെച്ചു അപേക്ഷാഭാവത്തിൽ അയാളെ നോക്കി.

വേണ്ടാന്ന് പറഞ്ഞില്ലേ………..
അയാൾ ദേഷ്യത്തിൽ അവരെ നോക്കി.

ഇഷ്ടമല്ലാഞ്ഞിട്ട് കൂടി അവൾ എല്ലാത്തിനും നിന്ന് തരുന്നില്ലേ ഒന്ന് ക്ഷേത്രത്തിൽ പോവുന്നതിൽ നിങ്ങൾക്ക് നഷ്ടമോന്നുമുണ്ടാവാൻ പോവുന്നില്ലല്ലോ.
നന്ദൻ അയാൾക്ക് നേരെ ശബ്ദമുയർത്തി ലെച്ചുവിനെ നോക്കി.

ലെച്ചു നീ മോളെയും കൊണ്ട് പോയിട്ട് വാ…………

നന്ദൻ പറയുന്നത് കേട്ടവൾ ആദിയേയും കൂട്ടി പുറത്തേക്കിറങ്ങി.

അത് കണ്ടയാൾ വർധിച്ച ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ക്ഷേത്രത്തിലേക്ക് പോവുന്ന യാത്രയിൽ അവൾ നിശബ്ദയായിരുന്നു.
ദേഹത്തേക്കടിക്കുന്ന ഇളം വെയിൽ പോലും അവളെ ചുട്ടുപൊള്ളിച്ചു.
തഴുകി കടന്നു പോവുന്ന മന്ദമാരുതൻ അവളെ അസ്വസ്ഥയാക്കി.
മുന്നിൽ കാണുന്ന പരിചിത മുഖങ്ങളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ പോലും അവളെക്കൊണ്ടായില്ല.

ക്ഷേത്രപടിക്കെട്ടുകൾ കയറുമ്പോൾ അവളുടെ പാദങ്ങൾ ഇടറി. വേദനയാൽ ഉള്ളം പിടഞ്ഞു.
മഹാദേവന്റെ മുന്നിൽ കൈകൂപ്പുമ്പോൾ ഉള്ളിലെ വിഷമങ്ങൾ കേട്ട് പൊട്ടി പുറത്തേക്കൊഴുകി.

എന്തിനാ മഹാദേവാ നീയെന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്??????
കുന്നോളം മോഹങ്ങളേകിയത് ഒറ്റ നിമിഷം കൊണ്ട് തട്ടി തെറിപ്പിക്കാനായിരുന്നോ???????
ഇങ്ങനെ നീറി നീറി ജീവിക്കാനാണോ എന്റെ വിധി??????
ഇനിയും പരീക്ഷിച്ചു മതിയായില്ലേ ദേവാ……………
ഉള്ളിലെ ദുഃഖങ്ങളാൽ ചുണ്ട് വിതുമ്പി. കണ്ണുനീർ കവിളിനെ ചുംബിച്ച് താഴേക്കൊഴുകി.

കുറച്ചു നിമിഷം അവളെങ്ങനെ നിന്നുപോയി.
നെറുകിൽ പതിയുന്ന ചുടുനിശ്വാസത്താലും കഴുത്തിൽ പടർന്ന തണുപ്പിനാലും അവളൊന്ന് പിടഞ്ഞു.
ഞെട്ടി കണ്ണ് തുറന്നു നോക്കവെ കാണുന്നത് രുദ്രന്റെ മുഖമായിരുന്നു.
എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കും മുന്നേ അവന്റെ കയ്യാൽ അവളുടെ സീമന്തരേഖ ചുവന്നു കഴിഞ്ഞിരുന്നു.
കഴുത്തിൽ കിടക്കുന്ന മഞ്ഞച്ചരടിനാൽ കോർത്ത ആലിലത്താലി കണ്ട് പകപ്പോടെ അവൾ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി.

തുടരും…………………….

എനിക്ക് പൊങ്കാലക്കുള്ള അടപ്പ് കൂട്ടിയവരെ ആ പരിപ്പ് ഈ കലത്തിൽ വേവില്ല മക്കളേ…………… 😝

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!