Skip to content

ആദിരുദ്രം – പാർട്ട്‌ 28

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ അവൾ ഒരു നിമിഷം നിന്നു പോയി.
തലയ്ക്കെന്തോ പെരുപ്പ് പോലെ……….
നാവ് പൊങ്ങുന്നില്ല……….
നീർതുള്ളി ഉതിർന്ന കണ്ണുകളാൽ മങ്ങിയ അവന്റെ മുഖം അവൾ കണ്ടു.

നിറകണ്ണുകളോടെ അവൻ നെറ്റിയിൽ ചുംബിക്കുന്നതും പതിഞ്ഞ സ്വരത്തിൽ കാതിൽ ക്ഷമാപണം നടത്തുന്നതും വിദൂരത്തിൽ എന്നത് പോലെ അവളറിഞ്ഞു.

ഒറ്റ നിമിഷം കൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞത് ഉൾക്കൊള്ളാനാവാതെ അവൾ നിന്നു. അടിപതറി താഴേക്ക് വീഴും മുന്നേ അവനവളെ നെഞ്ചോടു ചേർത്ത് നിർത്തിയിരുന്നു.
അവളെയും ചേർത്ത് പിടിച്ചവൻ ക്ഷേത്രത്തിൽ നിന്നിറങ്ങുന്നത് ഒരു പകപ്പോടെ ലെച്ചു നോക്കി നിന്നു.

രുദ്രൻ കാർ തുറന്ന് ഒരു കുപ്പി വെള്ളം എടുത്തു അവളെ കുടിപ്പിച്ചു. ഏതോ ലോകത്തെന്നത് പോലെ അവളാ വെള്ളം മുഴുവൻ കുടിച്ചു തീർത്തു.
ഞെട്ടലിൽ നിന്ന് മുക്തയാവാൻ അവൾക്ക് സമയം ആവശ്യമായിരുന്നു.
അവൾ അവനിൽ നിന്ന് പിടഞ്ഞു മാറി കണ്ണുകൾ ഇറുകെ അടച്ച് ആൽത്തറയിലേക്ക് ചാരി നിന്നു.

രുദ്രാ……………..
അവൾക്കരികിലേക്ക് പോവാൻ നിന്ന രുദ്രൻ ദേഷ്യത്തിലുള്ള പിൻവിളി കേട്ട് തിരിഞ്ഞു.

എന്ത് തോന്ന്യാസം ആടോ താനീ കാണിക്കുന്നത്?????? ഞാൻ ഇന്നലെ പറഞ്ഞതല്ലേ ഇനിയും അവളെ ശല്യം ചെയ്യാൻ വരുത്തരുതെന്ന്. ഇനിയും അവളെ ദ്രോഹിച്ചു മതിയായില്ലേ????????
ലെച്ചു ദേഷ്യത്തിൽ അവനെ നോക്കി കിതച്ചു.

Mind your words Varalakshmi…………
എന്റെ പെണ്ണിനെ താലിചാർത്തി ഞാൻ സ്വന്തമാക്കി അത് തോന്ന്യാസമല്ല. ഇവളെന്റെയാ എന്റെ മാത്രം…… ആ ഇവളെ മറ്റൊരുത്തന് വിട്ടു കൊടുക്കാൻ എനിക്ക് മനസ്സില്ല. വെറുതെ എന്റെ നേരെ കിടന്നു ചാടണ്ട കാര്യം നിനക്കില്ല. ഇവളെ ശല്യം ചെയ്യരുത് എന്ന് പറയാൻ നീയാരാ?????????
പിന്നെ ഈ കാണിക്കുന്ന ചാട്ടം ഇവളെ പെണ്ണ് കാണാൻ വരുന്ന കാര്യം പറയുമ്പോൾ ഉണ്ടായിരുന്നില്ലല്ലോ?????
എടുത്തടിച്ചത് പോലുള്ള അവന്റെ ചോദ്യത്തിന് മറുപടി ഇല്ലാതെ അവൾ നിന്നു.
അതിനപ്പുറം അവനിതെല്ലാം എങ്ങനെ അറിഞ്ഞു എന്ന ഞെട്ടലിലായിരുന്നു അവൾ.

അവൻ അവളെ രൂക്ഷമായി നോക്കിയിട്ട് ആദിക്ക് നേരെ തിരിഞ്ഞു.

അവളപ്പോഴും കഴിഞ്ഞു പോയ നിമിഷങ്ങളുടെ പകപ്പിലായിരുന്നു.
അവളുടെ മുഖം കാണും തോറും അവന്റെ ഉള്ളിൽ ശാന്തത നിറഞ്ഞു. അവൻ ആദിക്ക് അരികിലേക്ക് അടുത്തു.

ആദി…………….
അവൻ ആർദ്രമായ് അവളെ വിളിച്ചു.

മറുപടിയായി ദേഷ്യവും സങ്കടവും കലർന്ന കൂർത്ത നോട്ടം അവന് സമ്മാനിച്ചു.
അവൻ ചെറിയൊരു ചിരിയോടെ അവളെ എടുത്തു പൊക്കി ആൽത്തറയിലിരുത്തി.
അവൾ കുതറികൊണ്ട് അവനെ തല്ലാനും ഇടിക്കാനുമൊക്കെ തുടങ്ങി.

വേണ്ട തൊടരുത് പോ……… ഞാൻ പാലാഴിയിലെ ദേവന്റെ മകളാ ആ എന്നെ തൊടാനും പിടിക്കാനും ഒന്നും വരണ്ട.
ദേഷ്യത്തിലവൾ വിളിച്ചു കൂവുമ്പോഴും കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു.

ആരാ പറഞ്ഞേ നീ ദേവന്റെ മകളാണെന്ന്??????? ഇന്നലെ വരെ നീ ദേവന്റെ മകളായിരിക്കാം പക്ഷെ ഇന്നുമുതൽ നീ ഈ എന്റെയാ
നീഹാരത്തിലെ രുദ്രന്റെ ഭാര്യ… ആദ്വിക രുദ്രതേജ്. അപ്പൊ പിന്നെ ഞാനെന്റെ ഭാര്യയെ തോടും പിടിക്കും വേണമെങ്കിൽ കെട്ടിപിടിച്ചു ഉമ്മ വെക്കും.
അവൻ കുറുമ്പൊടെ അവളോട് പറഞ്ഞു.

അത് കേട്ടവൾ കഴുത്തിൽ കിടന്ന താലിയിൽ പിടിച്ചു.
രുദ്രൻ എന്ന് കൊത്തിയ ആ താലിയിൽ അവളുടെ കണ്ണിലെ ഒരു തുള്ളി കണ്ണുനീർ വീണു.

ഒരുപാട് മോഹിച്ചിരുന്നു രുദ്രന്റെ താലി കഴുത്തിൽ വീഴുന്ന നിമിഷത്തിനായി എന്നാൽ മനസ്സറിഞ്ഞ് ഒന്ന് സന്തോഷിക്കാൻ പോലും കഴിയുന്നില്ല.
ആഗ്രഹിച്ച പുരുഷന്റെ താലിയേറ്റ് വാങ്ങുമ്പോൾ ഏതൊരു പെണ്ണിന്റെയും കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞൊഴുകും പക്ഷെ തന്റെ കണ്ണുകൾ നിറയുന്നത് ദുഃഖത്താലാണ്‌. ഒരുവേള എല്ലാവരെയും ചതിച്ചോ എന്ന ചിന്ത അവളുടെ മനസ്സിനെ നോവിച്ചു.

വേണ്ട ആദി കരയരുത്.
നീ തെറ്റൊന്നും ചെയ്തിട്ടില്ല
ഇതെന്റെ സ്വാർത്ഥതയാണ്…………
എന്റെ പെണ്ണ് മറ്റൊരുത്തന്റെ മുന്നിൽ കെട്ടിയൊരുങ്ങി നിൽക്കുന്നത് എനിക്കിഷ്ടമല്ല. നിന്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥനാണ്……………
ദേവന്റെ മകളാണ് നീയെന്നറിഞ്ഞപ്പോൾ ദേഷ്യം തോന്നിയിരുന്നു എന്നത് സത്യം തന്നെയാണ് അത് നിന്നോടുള്ള ഇഷ്ടക്കേട് കൊണ്ടായിരുന്നില്ല ഒരിക്കൽ പോലും നിന്നെയൊന്ന് കേൾക്കാൻ കൂട്ടാക്കാത്ത എന്നോട് തന്നെയുള്ള ദേഷ്യം ആയിരുന്നു.
ഇപ്പൊ ഞാൻ നിന്നെ താലികെട്ടിയത് സത്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ ഒരിക്കലും എന്നെ വിട്ട് പോകാതിരിക്കാനാണ്. എല്ലാം അറിഞ്ഞു കഴിയുമ്പോൾ നീയെന്നിൽ നിന്നകലുമോ എന്നുള്ള എന്റെ ഭയം അത് ഒന്നുകൊണ്ട് മാത്രമാണ് ഇന്നീ നടയിൽ വെച്ച് നിന്റെ കഴുത്തിൽ ഞാൻ താലിചാർത്തിയത്.

അവസാനം പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ അവൾ അവനെ നോക്കി.

എല്ലാം ഞാൻ നിന്നോട് പറയാം ആദി എല്ലാം പരസ്പരം അറിഞ്ഞിട്ട് മാത്രമേ നമ്മൾ ജീവിതം തുടങ്ങൂ.
ചെറു ചിരിയോടെ അവളോടായ് പറഞ്ഞവൻ അവളുടെ കവിളിൽ തലോടി.

സ്സ്…………
വേദനയാൽ അവൾ എരിവ് വലിച്ചു.

അവൻ ഞെട്ടലോടെ കൈ മാറ്റി അവളുടെ മുഖം പിടിച്ചു നോക്കി.
കവിളിൽ ചുവന്നു തിണർത്ത് കിടക്കുന്ന അഞ്ച് വിരൽ പാടും ചുണ്ടിന്റെ കോണിൽ രക്തം കട്ട പിടിച്ചു കിടക്കുന്ന അടയാളവും കണ്ടവനിൽ ദേഷ്യം നുരഞ്ഞു പൊങ്ങി.

ആരാ നിന്നെ അടിച്ചത്???????
അവൻ ദേഷ്യത്തിൽ ആദിയെ നോക്കി ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി.

ആദി നിന്നോടാ ചോദിച്ചത് ആരാ നിന്നെ തല്ലിയതെന്ന്???????
അവളുടെ ചുമലിൽ പിടിച്ചു കുലുക്കി അവൻ ചോദ്യം ആവർത്തിച്ചു.

അവൾ ഉത്തരം പറയാനാവാതെ അവനെ നോക്കി കണ്ണുനീർ വാർത്തു.

നിറഞ്ഞു വന്ന അവളുടെ കണ്ണുകൾ കണ്ടവന്റെ ഉള്ളം തിളച്ചു മറിഞ്ഞു.
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളും അടിയേറ്റ് വിങ്ങിയ മുഖവും കാൺകെ അവന്റെ ഉള്ളിലെ അസുരൻ ഉണർന്നു.

ആരാ ആദിയെ തല്ലിയത്???????
കത്തുന്ന മിഴികളോടെ അവൻ ലെച്ചുവിന് നേരെ തിരിഞ്ഞു.

അവൾ ഒന്നും മിണ്ടാതെ ആദിയെ നോക്കി.

ഛീ പറയെടി…………

വല്യ…….. വല്യച്ഛൻ……
വല്യച്ഛനാ അവളെ തല്ലിയത്………
അവന്റെ അലറൽ കേട്ട് പേടിച്ചു വിറച്ച് വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു.

അത് കേട്ടതും അവനിൽ കോപം ആളിക്കത്തി.

ആണോ ആദി അയാളാണോ നിന്നെ തല്ലിയത്????????
അവൻ ആദിക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.

ചുണ്ടുകൾ കൂട്ടിപ്പിടിച്ച് വിതുമ്പലടക്കിയവൾ അവനെ നോക്കി തലയാട്ടി.

അവളുടെ നിൽപ്പ് കാൺകെ അവനിൽ ദേഷ്യവും സങ്കടവും ഇരച്ചു കയറി.
അവൻ പതിയെ അവളെ ആൽതറയിൽ നിന്നിറക്കി കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിനെ മെല്ലെ അവളെ വേദനിപ്പിക്കാതെ തുടച്ചു നീക്കി.

വിഷമങ്ങൾ ഉള്ളിലൊതുക്കി നിൽക്കുന്ന അവളെ അവൻ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു.
അപ്പോഴേക്കും അത്രയും നേരം കടിച്ചമർത്തി വെച്ച അവളുടെ സങ്കടങ്ങൾ അണപൊട്ടി പുറത്തേക്ക് ഒഴുകിയിരുന്നു.
അവന്റെ നെഞ്ചിൽ മുഖം ചേർത്തവൾ പൊട്ടിക്കരഞ്ഞു. അവളുടെ കണ്ണുനീർ അവന്റെ ഷിർട്ടിനെ കുതിർത്തു.
അവളെ തന്നിലേക്ക് മുറുകെ ചേർക്കുമ്പോൾ അവന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.
അവന്റെ ഉള്ളിലപ്പോൾ ദേവനെ ഉടലോടെ കത്തിക്കാൻ പാകത്തിന് അഗ്നി ആളിക്കത്തുന്നുണ്ടായിരുന്നു.

അവളുടെ ഉള്ളിലെ വിഷമം മുഴുവൻ കരഞ്ഞു തീർക്കുന്നത് വരെ അവളെ തലോടിയവൻ നിന്നു.

ഇതെല്ലാം കാൺകെ ലെച്ചുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ജേക്കബ് ദേഷ്യത്തിൽ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു.
ആദ്യമായാണ് രുദ്രൻ അയാളോട് അത്ര ദേഷ്യത്തിൽ സംസാരിക്കുന്നത്.
വാശിയും ദേഷ്യവും കൂടെപ്പിറപ്പായ രുദ്രൻ പരമാവധി ആത്മനിയന്ത്രണം പാലിക്കാറുണ്ട് എന്നാലിന്ന്…………
അവന്റെ അസുരഭാവം അയാളെ പിടിച്ചുലച്ചു.
തന്നോട് പോലും കയർത്ത് സംസാരിക്കണമെങ്കിൽ ആദിയെ അവനത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നർത്ഥം.
അവനിൽ നിന്ന് അവളെ പറിച്ചു മാറ്റാൻ കഴിയില്ല എന്നയാൾക്ക് ബോധ്യമായി.

എന്നാൽ ഏത് വിധേനയും അവനെ പിന്തിരിപ്പിക്കാൻ അയാൾ തലപുകഞ്ഞ് ആലോചിച്ചു കൊണ്ടിരുന്നു.
മഹാദേവന്റെ നടയിൽ വെച്ച് താലി ചാർത്തി അവനവളെ തന്റെ പതിയാക്കിയ കാര്യം അറിയാതെ അയാൾ അവരെ തമ്മിൽ അകറ്റാനുള്ള വഴികൾ തിരഞ്ഞു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ക്ഷേത്രത്തിൽ തൊഴാനെത്തിയ പലരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ശത്രുപക്ഷത്ത് നിൽക്കുന്ന തറവാട്ടിലെ രണ്ടുപേർ പരസ്പരം പുണർന്നു നിൽക്കുന്ന കാഴ്ച്ച അവരിലെല്ലാം അത്ഭുതം സൃഷ്ടിച്ചു.
വിശ്വാസം വരാതെ ഓരോരുത്തരും അവരെ തന്നെ നോക്കിനിന്നു അടക്കം പറയാൻ തുടങ്ങി.
എന്നാൽ അവരിതൊന്നും അറിയാതെ അവരുടെ മാത്രം ലോകത്ത് ആയിരുന്നു.

ആളുകൾ ശ്രദ്ധിക്കുന്നത് മനസ്സിലാക്കിയ ലെച്ചു അവരെ തട്ടിവിളിച്ചു.
ആദി അവനിൽ നിന്ന് അടർന്നു മാറി കണ്ണ് തുടച്ചു. എന്നാൽ രുദ്രൻ വിടാതെ അവളെ ചേർത്ത് പിടിച്ചു.

വാ നമുക്ക് പോവാം……….
അവൻ പറഞ്ഞു തീർന്നതും എങ്ങോട്ട് എന്നർത്ഥത്തിൽ അവൾ അവനെ നോക്കി.

ആദ്യം പാലാഴിയിലേക്ക് പോവാം എന്റെ പെണ്ണിനെ തല്ലിയ അയാളെ എനിക്കൊന്ന് കാണണം ദി ഗ്രേറ്റ്‌ ബിസ്സിനെസ്സ് മാൻ ദേവനെ………..
പകയോടെ അവൻ പറയുന്നത് കേട്ട് ആദിയുടെ ഉള്ളിൽ ചെറിയൊരു ഭയം ഉടലെടുത്തു.

അവൾ രുദ്രന്റെ കയ്യിൽ പിടിച്ച് അരുതെന്ന് തലയാട്ടി.
അത് കണ്ടവൻ ഒന്ന് ശാന്തനായ് അവളുടെ കവിളിൽ തട്ടി ഒന്ന് പുഞ്ചിരിച്ചു.

പേടിക്കണ്ട ഒന്നും സംഭവിക്കാൻ പോവുന്നില്ല.

അവനത് പറഞ്ഞിട്ടും അവളുടെ മനസ്സിലെ ഭയം മാറിയിരുന്നില്ല.
അത് മനസ്സിലാക്കിയവൻ അവളെ കാറിൽ കയറ്റിയിരുത്തി ലെച്ചുവിനോട് കൂടി കയറാൻ പറഞ്ഞു.
അവർക്കൊപ്പം അവനും കാറിൽ കയറി.
കോഡ്രൈവിങ് സീറ്റിൽ പേടിച്ചിരിക്കുന്ന ആദിയുടെ കയ്യിൽ പിടിച്ച് ഒന്ന് കണ്ണ് ചിമ്മി അവൻ കാർ മുന്നോട്ടെടുത്തു.

തുടരും………………….

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!