✒️ ആർദ്ര അമ്മു
കാറിൽ ഇരിക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരുന്നു.
ദേവന്റെ പ്രതികരണം ആലോചിക്കും തോറും അവളിൽ ഭയം നിറഞ്ഞു.
അസ്വസ്ഥമായ മനസ്സോടെ അവൾ പുറത്തേക്ക് നോക്കിയിരുന്നു.
ലെച്ചുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു. ദേവന്റെ കാര്യം ഓർക്കുമ്പോൾ തന്നെ പേടിയായി തുടങ്ങി.
എന്നാൽ രുദ്രന്റെ മനസ്സിൽ പകയും ദേഷ്യവും തിളച്ചു മറിഞ്ഞു. ദേവനെ കൊല്ലാനുള്ള കലി അവനിൽ നിറഞ്ഞു നിന്നു.
പ്രതികാരാഗ്നിയാൽ ആളിക്കത്തുന്ന മനസ്സിനെ ശാന്തമാക്കാൻ അവൻ ശ്രമിച്ചു കൊണ്ടിരുന്നു.
പതിയെ തല ചരിച്ചു നോക്കവെ പേടിയോടെ ഇരിക്കുന്ന ആദിയെ കണ്ടതും അതുവരെ അവനിൽ നിറഞ്ഞു നിന്ന രൗദ്രഭാവത്തിന് അയവ് വന്നു.
അവൻ കൈനീട്ടി മടിയിലിരുന്ന അവളുടെ കയ്യിൽ കൊരുത്ത് പിടിച്ചു.
ഒരിക്കലും ഒറ്റയ്ക്കാക്കാതെ കൂടെയുണ്ടാവും എന്നൊരു ഉറപ്പായിരുന്നു അത്.
യാത്രയിലുടനീളം അവനാ കൈകൾ മോചിപ്പിച്ചില്ല.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ദേവനാകെ ദേഷ്യത്തിലായിരുന്നു ആദ്യമായ് നന്ദൻ അവന് നേരെ ശബ്ദമുയർത്തിയത് അയാളെ ചൊടിപ്പിച്ചിരുന്നു. തന്റെ വാക്കിന് വില കൊടുക്കാതെ ആദിയേയും ലെച്ചുവിനെയും ക്ഷേത്രത്തിൽ പറഞ്ഞു വിട്ട കാര്യം ആലോചിക്കും തോറും അയാളിൽ കോപം നിറഞ്ഞു.
ആദിയുടെയും രുദ്രന്റെയും ഫോട്ടോ കണ്ടപ്പോൾ മുതൽ എന്തെന്നില്ലാത്ത വൈരാഗ്യം മനസ്സിൽ നിറഞ്ഞു.
എന്നും രുദ്രൻ അയാൾക്കൊരു വെല്ലുവിളി ആയിരുന്നു. രുദ്രനെ കാണുമ്പോൾ തന്നെ മനസ്സിൽ തെളിയുന്നത് ഗൗതമിന്റെ മുഖമായിരുന്നു.
ഗൗതമിന് മുൻപിൽ അല്ലാതെ ആദ്യമായി ദേവൻ തോൽക്കുന്നത് രുദ്രനോടായിരുന്നു.
രുദ്രന്റെ മുഖത്തെ പരിഹാസച്ചിരി അയാളുടെ മനസ്സിലെ വെറുപ്പിനെ ആളിക്കത്തിച്ചു.
ആദിയോട് ഇന്നുവരെ ഇഷ്ടം തോന്നിയിട്ടില്ല വെറുപ്പ് മാത്രമായിരുന്നു. എന്നാൽ അവളിലൂടെ രുദ്രൻ വീണ്ടും ജയിക്കുമോ എന്ന ഭയം അതൊന്ന് മാത്രമാണ് അയാളിൽ അസ്വസ്ഥത സൃഷ്ടിച്ചത്.
ശത്രുവിന്റെ മുന്നിൽ വീണ്ടും തോറ്റു പോവുമോ എന്ന ചിന്ത അയാളെ അലട്ടി.
അവർ വരാൻ വൈകുന്നത് അയാളുടെ ഉള്ളിൽ അശാന്തത നിറച്ചു.
കൂട്ടിലിട്ട വെരുകിനെ പോലെ അസ്വസ്ഥതയോടെ അയാൾ സമയം തള്ളി നീക്കി.
മുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടയാൾ താഴേക്കിറങ്ങി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
പാലാഴിയിലേക്കുള്ള വഴിയിൽ എത്തിയപ്പോൾ ആദിയുടെ ഭയം ഇരട്ടിച്ചു.
അത് മനസ്സിലാക്കിയ അവൻ അവളുടെ കയ്യിലുള്ള പിടിമുറുക്കി.
ഗേറ്റ് കടന്നവരുടെ കാർ മുറ്റത്തേക്ക് കയറുമ്പോൾ അവളുടെ ഹൃദയം ശക്തമായ് ഇടിക്കാൻ തുടങ്ങി.
രുദ്രൻ കാർ നിർത്തി അവളെ നോക്കി.
ഇറങ്ങ്…………..
അവൻ പറയുന്നത് കേട്ടവൾ ഞെട്ടി അവനെ നോക്കി പേടിയോടെ ഇല്ലെന്ന് തലയാട്ടി.
അത് കണ്ടവൻ ശ്വാസം വലിച്ചു വിട്ട് കാറിൽ നിന്നിറങ്ങി കോ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു.
വാ……………
അവൻ അവൾക്ക് നേരെ കൈനീട്ടി.
ഒന്നുകൊണ്ടും പേടിക്കണ്ട ഞാനല്ലേ കൂടെയുള്ളത് ഇറങ്ങി വാ.
പുറത്തേക്കിറങ്ങാൻ കൂട്ടാക്കാത്ത അവളുടെ കവിളിൽ തലോടിയവൻ പറഞ്ഞു.
ചെറിയൊരു പേടിയോടെ അവൾ അവന്റെ കൈപിടിച്ചിറങ്ങി.
അപ്പോഴേക്കും ലെച്ചുവും കാറിൽ നിന്നിറങ്ങിയിരുന്നു.
പെണ്ണ് കാണാൻ വന്നവരാണെന്ന് കരുതി പുറത്തേക്കിറങ്ങിയ ദേവൻ കാണുന്നത് രുദ്രനെയും അവന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന ആദിയേയുമാണ്. കോർത്തു പിടിച്ചിരിക്കുന്ന അവരുടെ കൈകൾ കണ്ടയാളുടെ രക്തം തിളച്ചു.
അയാളുടെ വലിഞ്ഞു മുറുകിയ മുഖം കാൺകെ ആദി പേടിച്ചു വിറച്ച് രുദ്രന്റെ കയ്യിൽ മുറുകെ പിടിച്ചു.
ഡാ………. എന്ത് ധൈര്യത്തിലാടാ നീ എന്റെ മോളുടെ കയ്യും പിടിച്ച് എന്റെ തറവാട്ട് മുറ്റത്ത് വന്നു നിൽക്കുന്നത്??????
ദേവൻ ദേഷ്യത്തിൽ അലറി.
രുദ്രൻ പുച്ഛത്തോടെ അയാളെ നോക്കി.
കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നോടീ ഒരുമ്പെട്ടവളേ…………
അയാൾ അവളെ അടിക്കാനായി കയ്യുയർത്തി.
ആദി പേടിയോടെ കണ്ണുകൾ ഇറുകെ അടച്ചു.
എന്നാൽ അയാളുടെ കരങ്ങൾ അവളിൽ പതിക്കും മുന്നേ രുദ്രനതിനെ തടുത്തിരുന്നു.
ദേഹത്ത് തൊട്ടുള്ള കളി വേണ്ട മിസ്റ്റർ ദേവൻ.
അയാളുടെ കൈ തട്ടിയെറിഞ്ഞ് കൊണ്ടവൻ പറഞ്ഞു.
എന്റെ മകളെ ഞാൻ തല്ലും വേണ്ടി വന്നാൽ കൊല്ലും അതിനെ ചോദ്യം ചെയ്യാൻ നീയാരാടാ???????
അയാൾ രുദ്രന് നേരെ ചീറി.
അത് പണ്ട് ഇപ്പൊ ഇവളെന്റെ ഭാര്യയാ മിസ്സിസ് രുദ്രതേജ്……..
അവളെ ചേർത്ത് പിടിച്ചവൻ അയാളെ നോക്കി.
ഇടിവെട്ടേറ്റത് പോലെ അയാൾ അവരെ നോക്കി.
അപ്പോൾ മാത്രമാണ് ആദിയുടെ കഴുത്തിൽ കിടക്കുന്ന താലിയും നെറുകിലെ കുങ്കുമചുവപ്പും അയാൾ ശ്രദ്ധിക്കുന്നത്.
ഡാ………. നീയെന്റെ മകളെ………….
അയാൾ കലിയോടെ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.
ഹാ ഷർട്ട് ചുളുക്കാതെ അമ്മായിച്ഛാ…..
അവൻ ചിരിയോടെ അയാളുടെ കൈകൾ ബലമായി പിടിച്ചു മാറ്റി.
എന്താ പറഞ്ഞേ?????? തന്റെ മോളോ???????????? എപ്പോ തുടങ്ങി ഈ സ്നേഹം???????
പുച്ഛത്തോടെ അവൻ അയാളെ നോക്കി.
ഇന്നലെ വരെ വെറുപ്പോടെ ആട്ടിയോടിച്ച ഇവളിന്ന് നിങ്ങൾക്ക് മകളായല്ലേ കൊള്ളാം ഗംഭീരം……
അവൻ കൈകൾ തമ്മിൽ കൊട്ടി അയാളെ നോക്കി.
ഇന്നേവരെ ഇവളെ താനൊന്ന് നോക്കിയിട്ടുണ്ടോ???????? സ്നേഹത്തോടെ മോളെയെന്ന് വിളിച്ചിട്ടുണ്ടോ?????? അമ്മയില്ലാതെ വളർന്ന ഇവളെയൊന്ന് ചേർത്ത് നിർത്തിയിട്ടുണ്ടോ??????? പോട്ടെ ഒരു മിട്ടായി എങ്കിലും ഇവൾക്ക് വാങ്ങി നൽകിയിട്ടുണ്ടോ?????????
എന്നിട്ടിപ്പൊ അച്ഛനാണ് പോലും ഹും……
ജനിപ്പിച്ചാൽ മാത്രം തന്തയാവില്ലടോ……
സ്നേഹത്തോടെ ചേർത്ത് നിർത്തണം, സംരക്ഷിക്കണം…..ഒരച്ഛനെന്ന രീതിയിൽ താൻ വെറുമൊരു വട്ടപൂജ്യം മാത്രമാണ്.
ഇവളെന്ത് തെറ്റാ തന്നോട് ചെയ്തത്?????
ഇവളുടെ അമ്മയെ കൊന്നത് ഇവളാണോ???????
ഗായത്രി എന്ന തന്റെ ഭാര്യ മരിച്ചപ്പോൾ തനിക്ക് നഷ്ടമായത് തന്റെ പ്രണയത്തെ ആയിരുന്നെങ്കിൽ തന്റെ പാതിയെ ആയിരുന്നുവെങ്കിൽ ഇവൾക്ക് നഷ്ടമായത് ഇവളുടെ അമ്മയെ ആയിരുന്നില്ലേ????????
അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന് താങ്ങായും തണലായും നിൽക്കേണ്ടത് അച്ഛനായിരിക്കണം. വാത്സല്യവും സ്നേഹവും നൽകി അമ്മയുടെ കുറവ് വരുത്താതെ നോക്കേണ്ടത് ഒരച്ഛന്റെ കടമയായിരുന്നു എന്നിട്ടും താനത് നൽകിയോ????????
വെറുപ്പോടെയല്ലേ ഇവളെ താൻ കണ്ടിട്ടുള്ളത്????????
എന്തിനായിരുന്നു താനിവളെ ശത്രുവായി കണ്ടത്??????
അയാൾ ഒന്നും പറയാനാവാതെ നിന്നു.
ഉത്തരം ഇല്ലല്ലേ???????? കാണില്ല……. Bcoz you are a bloody hippocrite. മറ്റുള്ളവരുടെ ഫീലിംഗ്സിന് വില കൊടുക്കാത്ത നികൃഷ്ടജീവി.
അവൻ ദേഷ്യത്തിൽ അയാളെ നോക്കി.
ഇപ്പൊ ഈ കാണിക്കുന്നത് മക്കളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല എന്നെല്ലാവർക്കും അറിയാം. തന്റെ ശത്രുവായ എന്നെ തകർക്കണം അത് ഒന്നുകൊണ്ട് മാത്രമാണ് താനീ കിടന്നു തിളക്കുന്നത്.
പിന്നെ ഇന്ന് ഇവൾക്ക് വേണ്ടി കൊണ്ടുവന്ന വിവാഹാലോചന അതിന് പിന്നിലെ ലക്ഷ്യം മറ്റാരേക്കാൾ നന്നായിട്ട് എനിക്കറിയാം. ഉറ്റ സുഹൃത്തിന്റെ ഷെയറുകളുടെ അവകാശം മറ്റാരും കൊണ്ടുപോകാതിരിക്കാൻ മുന്നിൽ കണ്ട മാർഗം. സ്വന്തം മകളെ വരെ കരുവാക്കി കോടികൾ നേടാനുള്ള തന്റെ ആർത്തി………….
രോഷത്തോടെ അവൻ പറയുന്നത് കേട്ടയാൾ വിളറി വെളുത്തു.
ആദി ഞെട്ടലോടെ അയാളെ നോക്കി.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
സ്വന്തം മകളുടെ ജീവിതം പണയം വെച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്ന അയാളുടെ സ്വാർത്ഥത കാൺകെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവൾ രുദ്രന്റെ തോളിൽ മുഖം ചേർത്ത് വിതുമ്പി.
അവൻ അവളെ തന്നോട് ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
തനിക്ക് പണമാണല്ലോ വലുത്. താനാരെയും സ്നേഹിച്ചിട്ടില്ല…… താനാകെ സ്നേഹിച്ചത് പണത്തെയും പദവികളെയും മാത്രമാണ്.
സ്വന്തം സഹോദരനോട് പോലും താൻ സ്നേഹത്തോടെ പെരുമാറിയിട്ടുണ്ടോ?????????
ഒന്നോർത്തോ ഇപ്പൊ താനീ അണിഞ്ഞിരിക്കുന്ന കപടമുഖംമൂടി ഒരിക്കൽ ഞാൻ വലിച്ചൂരിയെറിയും.
എല്ലാവരുടെയും മുന്നിൽ മിസ്റ്റർ പെർഫെക്ട് ആയ തന്റെ യഥാർത്ഥ മുഖം എല്ലാവരും അറിയുന്ന നാൾ അകലെയല്ല. സകലതും തകർന്നടിഞ്ഞ് പരാചിതനായി തന്നെ ഞാൻ നിർത്തും ഓർത്തോ രുദ്രന്റെ വാക്കാ ഇത്…….
അവൻ കലിയോടെ അയാളെ നോക്കി.
പിന്നെ രക്ഷിക്കുന്നവനേ ശിക്ഷിക്കാൻ അധികാരമുള്ളൂ……. ഇവളെ തല്ലാൻ തനിക്കെന്ത് അർഹതയുണ്ടെടോ??????
എന്റെ പെണ്ണിന്റെ ദേഹത്ത് കൈവെച്ച തന്റെ കൈ തല്ലി ഓടിക്കുകയാ വേണ്ടത് പക്ഷെ ഞാനത് ചെയ്യുന്നില്ല കാരണം എല്ലാ കണക്കും കൂടി ഒരുമിച്ച് തീർക്കുന്നതാ രുദ്രാനിഷ്ടം. താൻ നാളുകൾ എണ്ണി ഇരുന്നോ ചെയ്ത പാപങ്ങൾക്കെല്ലാമുള്ള ശിക്ഷ തനിക്ക് ഞാൻ വിധിക്കും.
പകയോടെ അയാളെ നോക്കിയവൻ പറയുന്നത് കേട്ട് അടിയേറ്റത് പോലെ നിന്നുപോയി.
പകയാളുന്ന കണ്ണുകളോടെ അയാളെ നോക്കിയവൻ ആദിയെ ചേർത്ത് പിടിച്ച് നന്ദനരികിലേക്ക് നടന്നു.
അങ്കിൾ…….. ഇതല്ലാതെ വേറെ വഴി എനിക്കില്ലായിരുന്നു. എനിക്കറിയാം നിങ്ങളുടെ രണ്ടുപേരുടെയും സ്വപ്നമായിരുന്നു ഇവളുടെ വിവാഹമെന്ന് പക്ഷെ ഇവളെ മറ്റൊരുത്തന്റെ മുന്നിൽ ഒരു പ്രഹസനത്തിന്റെ പേരിൽ നിർത്താൻ എനിക്ക് മനസ്സില്ലായിരുന്നു.
നിങ്ങൾ രണ്ടുപേരും എന്നോട് ക്ഷമിക്കണം.
പക്ഷെ ഒരു കാര്യത്തിൽ ഞാനുറപ്പ് തരാം ഒരിക്കലും ഇവളെ ഞാൻ കൈവിടില്ല ജീവനുള്ള കാലത്തോളം ഇവളുടെ കണ്ണ് നിറയ്ക്കാൻ ഇടവരുത്തില്ല.
ഹേമയ്ക്കും നന്ദനും മുന്നിൽ നിന്നവൻ പറഞ്ഞു.
നന്ദനും ഹേമയും അവളെ പുണർന്നു.
അവരോട് ചേർന്നു നിന്നവൾ ഉള്ളിലെ സങ്കടങ്ങൾ ഒഴുക്കി കളഞ്ഞു.
വിഷമിക്കരുത് എന്റെ കുട്ടി ഏറ്റവും അനുയോജ്യമായ കൈകളിലാണ് നീയിപ്പോൾ ചെന്നിരിക്കുന്നത്. രുദ്രനെക്കാൾ നന്നായി മറ്റൊരാൾക്കും നിന്നെ സ്നേഹിക്കാൻ കഴിയില്ല.
നന്ദൻ അവളെ തലോടി പറഞ്ഞു.
പൂർണ്ണസമ്മതത്തോടെ ഞങ്ങൾ ഞങ്ങളുടെ മകളെ രുദ്രനെ ഏൽപ്പിക്കുവാ പൊന്ന് പോലെ നോക്കിക്കോണേ…………
നന്ദൻ അവളുടെ കൈപിടിച്ച് രുദ്രനെ ഏൽപ്പിച്ചു.
ഒരിക്കലും കൈവിടില്ല എന്നർത്ഥത്തിൽ രുദ്രൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.
രണ്ടുപേരും അവരുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിച്ചു.
ഹേമ അവളെ മാറോടുചേർത്ത് അവളുടെ മുഖമാകെ ചുംബിച്ചു.
നന്ദൻ അവളെ വാത്സല്യത്തോടെ നെഞ്ചോടു ചേർത്ത് നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.
ശേഷം നന്ദൻ രുദ്രനെ കെട്ടിപ്പിടിച്ചു.
താങ്ക്സ് രുദ്രാ എന്റെ മോളുടെ ജീവിതം രക്ഷിച്ചതിന്………..
അവന്റെ ചെവിയിലായി അയാൾ പറഞ്ഞു.
എന്റെ പെണ്ണിനെ സംരക്ഷിക്കേണ്ടത് ഞാൻ തന്നെ അല്ലെ????????
ചെറു ചിരിയോടെ പറഞ്ഞവൻ വിട്ടു നിന്നു.
എല്ലാവരോടും യാത്ര പറഞ്ഞവൻ ആദിയുമായി പുറത്തേക്കിറങ്ങി.
ദേവനപ്പോഴും നിന്നിടത്ത് തന്നെ ചലിക്കാൻ പോലും കഴിയാതെ നിൽപ്പുണ്ടായിരുന്നു.
രുദ്രൻ അയാളെ നോക്കി പുച്ഛത്തോടെ അവളുടെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങി. ആദി അയാളെ ഒന്ന് നോക്കിയത് പോലുമില്ല അത്രമാത്രം അവളുടെ മനസ്സ് വേദനിച്ചിരുന്നു.
കാറിൽ കയറുന്നതിനു മുന്നേ അവളെല്ലാവരെയും തിരിഞ്ഞു നോക്കി.
അവൾക്കരികിലേക്ക് വന്ന ലെച്ചുവിനെ കെട്ടിപിടിച്ചവൾ പൊട്ടിക്കരഞ്ഞു.
എല്ലാവരെയും വിട്ടു പോകുന്നതിന്റെ സങ്കടവും ദേവനിൽ നിന്നിന്നേറ്റ മനസ്സിലെ മുറിവും അവളെ വേദനിപ്പിച്ചു.
കാറിൽ കയറി കണ്ണുകളടച്ച് ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
സങ്കടങ്ങളെല്ലാം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി രുദ്രനവളെ തടഞ്ഞില്ല.
അവളെയൊന്ന് നോക്കിയവൻ കാർ മുന്നോട്ടെടുത്തു.
ദേവൻ മരവിച്ച മനസ്സുമായി കാർ അകലുന്നതും നോക്കി നിന്നു. എന്തുകൊണ്ടോ അയാളുടെ ഹൃദയം വിങ്ങി. ആദ്യമായി അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
തുടരും………………
ഇതൊരു തട്ടിക്കൂട്ട് പാർട്ടാണ് ഇങ്ങനെ ഒന്നും എഴുതനല്ല ഉദ്ദേശിച്ചത് പക്ഷെ ഇങ്ങനെ ഒക്കെ ആയിപ്പോയി. ബോർ ആവാൻ ചാൻസുണ്ട് 😌
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission