Skip to content

ആദിരുദ്രം – പാർട്ട്‌ 30

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

കാറിലെ നിശബ്ദതയ്ക്കിടയിൽ ആദിയുടെ ഏങ്ങലടികൾ ഉയർന്നു കേട്ടു.
ഹൃദയം വിങ്ങിപൊട്ടി.
എന്നെങ്കിലും ദേവൻ സ്നേഹിക്കും എന്ന അവളുടെ അവസാന പ്രതീക്ഷയും അവസാനിച്ചിരിക്കുന്നു. അതിലപ്പുറം ഒരു കച്ചവടത്തിന് വേണ്ടി അവളുടെ ജീവിതപോലും ബലികൊടുക്കാൻ മടിയില്ലാത്ത ദേവന്റെ പ്രവർത്തികൾ ആലോചിക്കും തോറും അവളുടെ ഉള്ളം പിടഞ്ഞു.

രുദ്രൻ ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി. ഉയർന്നു വരുന്ന അവളുടെ തേങ്ങലുകൾ അവനെ വേദനിപ്പിച്ചു.
അവൻ കാർ ഓരം ചേർത്ത് നിർത്തി അവളെ നോക്കി.
കണ്ണുകളടച്ച് സീറ്റിൽ ചാരി ഇരുന്ന് വിതുമ്പലടക്കാൻ പാട് പെടുന്ന അവളെ കണ്ടവൻ സീറ്റ് ബെൽറ്റ്‌ ഊരി.
നിറഞ്ഞൊഴുകിയ അവളുടെ കണ്ണുകൾ തുടച്ചു നീക്കിയവൻ അവളെ നെഞ്ചോടു ചേർത്തു.

ഇപ്പൊ കരഞ്ഞു തീർക്കണം ഉള്ളിലെ വിഷമങ്ങളെല്ലാം ഇനിയും കിട്ടാത്ത സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പേരിൽ നീ കരയരുത്. ഈ സ്നേഹവും കരുതലുമൊക്കെ ഉള്ളിൽ നിന്ന് വരേണ്ടതാണ് അതൊരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ല.
ദേവൻ നിന്നെ മകളായി കണ്ടില്ലെങ്കിൽ എന്താ സ്വന്തം മകളേക്കാൾ അപ്പുറം നിന്നെ സ്നേഹിച്ച നിന്റെ ചെറിയച്ഛനെയും ചെറിയമ്മയേയും കിട്ടിയില്ലേ നിനക്ക്????? അതിൽപരം സന്തോഷമുള്ള കാര്യം വേറെന്തുണ്ട്?????
നിന്നെ ജീവനുതുല്യം സ്നേഹിക്കാൻ അവരൊക്കെ ഉള്ളപ്പോൾ പിന്നെന്തിനാ കുഞ്ഞിലേ മുതൽ നിന്നെ ആട്ടിയോടിച്ച ദേവന്റെ സ്നേഹം??????
ഇത്രയും നാൾ നീ കണ്ണീരൊഴിക്കിയില്ലേ മതി ഇനി ഒരിക്കലും അയാളുടെ സ്നേഹത്തിന് വേണ്ടി നീ യാചിക്കരുത് വിഷമിക്കരുത്.
നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ?????????
അവൻ അവളുടെ കണ്ണുനീർ തുടച്ചു നെറുകിൽ ചുണ്ട് ചേർത്തു.

കരഞ്ഞ് വെറുതെ തലവേദന വരുത്തി വെക്കരുത്…… ഇത് കൊണ്ട് മുഖം കഴുക്.
ശാസനയോടെ വെള്ളകുപ്പി അവൾക്ക് നേരെ നീട്ടിയവൻ പറഞ്ഞു നിർത്തി.

മുഖം ഒന്നമർത്തി തുടച്ചവൾ കുപ്പി വാങ്ങി കാറിൽ നിന്നിറങ്ങി.
മുഖത്തേക്ക് തണുത്ത വെള്ളം വീണപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി.
ഉള്ളിലെ വിഷമങ്ങളെല്ലാം അവൾ കണ്ണുനീരിലൂടെ കഴുകി കളഞ്ഞു.
മുഖം കഴുകുമ്പോഴും നെറുകിലെ സിന്ദൂരം മായാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.
മനസ്സൊന്ന് സ്വസ്ഥമാക്കി അവൾ തിരികെ കാറിൽ കയറി അവനൊരു പുഞ്ചിരി സമ്മാനിച്ചു.

എന്നാൽ അവന്റെ കണ്ണുകൾ വെള്ളതുള്ളികൾ പറ്റിപ്പിടിച്ചിരുന്ന അവളുടെ കുഞ്ഞു മുഖത്തായിരുന്നു. ചുണ്ടുകളാൽ അവ ഒപ്പിയെടുക്കാൻ അവന്റെ ഹൃദയം വെമ്പി. പതിയെ അവളിലേക്ക് മുഖം അടുപ്പിച്ചപ്പോഴേക്കും അവൾ സാരി തുമ്പാൽ മുഖം തുടച്ചു കഴിഞ്ഞിരുന്നു.

കാറ്റഴിച്ചു വിട്ട ബലൂൺ പോലെ അവനവളെ നോക്കി.

സാരമില്ല മുതലും പലിശയും ചേർത്ത് ഞാൻ പിന്നെ എടുത്തോളാം.
ഒരു കള്ളച്ചിരിയോടെ അവൻ കാർ മുന്നോട്ടെടുത്തു.
പാവം ആദി കാര്യം മനസ്സിലാവാതെ അവനെ കണ്ണ് മിഴിച്ചു നോക്കി.

പിന്നീട് അങ്ങോട്ടുള്ള യാത്രയിൽ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല. എന്തൊക്കെയോ ആലോചനകളിൽ
അലഞ്ഞവരിരുന്നു.

ആദി………..
നിശബ്ദതയെ ഭേദിച്ചു കൊണ്ടവൻ വിളിച്ചു.
അവൾ ആലോചനകൾക്ക് വിരാമം ഇട്ട് അവനെ നോക്കി.

ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം.
മുഖവുരയോടെ അവൻ പറയുന്നത് കേട്ടവൾ എന്തെന്നർത്ഥത്തിൽ അവനെ നോക്കി.

അപ്പന് നമ്മുടെ കാര്യത്തിൽ നല്ല എതിർപ്പുണ്ട്. നീ ദേവന്റെ മകളായത് കൊണ്ട് നിന്നോട് ചിലപ്പോൾ മുഖം കറുപ്പിച്ച് പലതും പറഞ്ഞെന്നിരിക്കും. അതൊന്നും കാര്യമാക്കി എടുക്കരുത്.
പറഞ്ഞത് മനസ്സിലായോ??????
അവിടെ ചെന്ന് കരയാൻ നിൽക്കരുതെന്ന്…………..

അവന് മറുപടിയായി അവളൊന്ന് തലയാട്ടി.

അച്ഛനോടെന്താ ഇത്രയ്ക്ക് ശത്രുത??????
ഒരുനിമിഷത്തെ മൗനത്തിന് ശേഷം അവൾ ചോദിച്ചു.

ചോദ്യം കേട്ടവൻ അവളെയൊന്ന് നോക്കി.

നിനക്കറിയില്ല ആദി നിന്റെ അച്ഛനെന്ന് പറയുന്ന ആ നീചനെ……… ഒരാളെ കൊല്ലാൻ പോലും മടിയില്ലാത്ത ഒരു മൃഗമാണയാൾ. A cold blooded criminal.
ഒരിക്കലും മറക്കാനും പൊറുക്കാനും കഴിയാത്ത ദ്രോഹമാ അയാൾ ഞങ്ങളോട് ചെയ്തത്. അയാളെ കൊല്ലാനുള്ള പക ഞങ്ങളുടെ ഉള്ളിലുണ്ട്. എല്ലാം ഞാൻ പറഞ്ഞു തരാം പക്ഷെ ഇപ്പൊ അതിനുള്ള സമയമല്ല.
അത്രമാത്രം പറഞ്ഞവൻ മുന്നോട്ട് നോക്കി.

അവനിൽ നിന്നറിഞ്ഞ കാര്യങ്ങൾ ഉൾകൊള്ളാനാവാതെ അവളിരുന്നു.

എന്നാൽ രുദ്രന്റെ മനസ്സിലപ്പോൾ ദേവനോടുള്ള പക തിളച്ച് മറിയുകയായിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തകർന്ന മനസ്സോടെ ദേവൻ മുറിയിലേക്ക് കയറി.
രുദ്രന്റെ നെഞ്ചിൽ ചാരി നിന്ന് നിസ്സഹായത്തോടെ കരയുന്ന ആദിയുടെ മുഖം അയാളിൽ വേദന നിറച്ചു.
രുദ്രന്റെ ഓരോ വാക്കുകളും അയാളുടെ ചെവിയിൽ അലയടിച്ചു.
ദേവന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ കുഞ്ഞു കാലിലെ കൊലുസ്സും കിലുക്കി നടക്കുന്ന ആദിയുടെ മുഖം ആലോചിക്കുമ്പോൾ അയാളുടെ ഹൃദയം പിടഞ്ഞു.

ചുമരിൽ തൂക്കിയിട്ട ഗായത്രിയുടെ ചിത്രത്തിലേക്ക് അയാളുടെ കണ്ണുകൾ പാഞ്ഞു.

ഒരു നിമിഷം ഗായത്രി മുന്നിൽ നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി.
അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. കണ്ണീരോടെ വേദന നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന അവൾക്ക് തന്നോടെതിക്കെയോ പറയാനുള്ളത് പോലെ………..
അയാൾ കണ്ണിമവെട്ടാതെ അവളെ നോക്കി.

ഏട്ടാ……………….
ഗായത്രിയുടെ ശബ്ദം അയാളുടെ കാതിൽ പതിച്ചു.

എന്തിനാ ഏട്ടാ ആദിയെ അകറ്റി നിർത്തിയത്??????? അവളെന്ത് തെറ്റാ ചെയ്തത്?????? അവൾ നമ്മുടെ കുഞ്ഞല്ലേ?????? ഏട്ടന്റെ ചോരയല്ലേ????? സ്നേഹത്തോടെ അവളെ ചേർത്ത് നിർത്തിക്കൂടായിരുന്നോ?????? ഏട്ടൻ അകറ്റിയപ്പോൾ അവളുടെ കുഞ്ഞു മനസ്സ് വേദനിച്ചു കാണില്ലേ?????? ആരും കാണാതെ ഒറ്റയ്ക്ക് കണ്ണീരൊഴുക്കി കാണില്ലേ????????
ഞാനുണ്ടായിരുന്നെങ്കിൽ നമ്മുടെ മോളിങ്ങനെ വേദനിക്കുമായിരുന്നോ?????? എന്റെ കുഞ്ഞിനെ ഇങ്ങനെ വേദനിപ്പിക്കാൻ ഏട്ടനെങ്ങനെ കഴിഞ്ഞു??????? ഇത്രയ്ക്ക് കഠിനഹൃദയനായിരുന്നോ ഏട്ടൻ????????

ഓരൊ വാക്കുകളും ചാട്ടവാർ പോലെ അയാളിൽ പ്രഹരമേല്പിച്ചു.

ഗായു…… ഞാൻ…………..
വാക്കുകൾ കിട്ടാതെ അയാളുഴറി.

മുന്നിലേക്ക് കയ്യുയർത്തി അവളെ തൊടാൻ ശ്രമിച്ചതും മായ പോലെ ആ രൂപം മുന്നിൽ നിന്ന് മാഞ്ഞുപോയി.

തലയ്ക്ക് കൈകൊടുത്തയാൾ ബെഡിലേക്ക് ഇരുന്നു പോയി. ആദ്യമായി ആദിക്ക് വേണ്ടി അയാളുടെ ഹൃദയം വേദനിച്ചു.
കുറ്റബോധത്തിന്റെ തീച്ചൂളയിൽ അയാളുടെ ഹൃദയം കത്തിയെരിഞ്ഞു.
ഇടതടവില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകി.

തെറ്റ് പറ്റിപ്പോയി……………
വിറയ്ക്കുന്ന അധരങ്ങളോടെ അയാൾ ഉരുവിട്ട് കൊണ്ടിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദിയുടെ കയ്യും പിടിച്ച് പടി കയറാൻ നിൽക്കുന്ന രുദ്രനെ കണ്ട് ജേക്കബ് ഞെട്ടിത്തരിച്ചു.

രുദ്രാ…………..
ദേഷ്യത്തിൽ അലറി അയാൾ അവന് നേരെ പാഞ്ഞു.

എന്താ രുദ്രാ ഇത്??????
ഉച്ചത്തിലുള്ള അയാളുടെ ചോദ്യം കേട്ട് ആദി പേടിച്ചവന്റെ കയ്യിൽ പിടിമുറുക്കി.

എന്താണെന്നോ????? ഞാൻ താലികെട്ടിയ എന്റെ പെണ്ണിനെ ഇങ്ങോട്ട് കൊണ്ടുവന്നു.
യാതൊരു കൂസലുമില്ലാതെ അവൻ പറഞ്ഞു നിർത്തി.

ജേക്കബ് പകപ്പോടെ അവളെ നോക്കി. അവളുടെ കഴുത്തിലെ താലിയിൽ കണ്ണെത്തിയതും അയാളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി.

അപ്പൊ നീ എന്നെ തോൽപ്പിച്ചതാണല്ലേ????? എന്റെ വാക്കിന് നീ വില കല്പിച്ചിരുന്നെങ്കിൽ നീയിവളെ കെട്ടിക്കൊണ്ട് ഇങ്ങോട്ട് വരുമായിരുന്നോ?????? സ്വന്തം അച്ഛനെയും അമ്മയെയും പോലും നീ ഇന്നലെ കണ്ട ഇവൾക്ക് വേണ്ടി മറന്നല്ലോ????????

ഞങ്ങളെ തകർക്കാൻ നിന്നെ നിന്റെ അച്ഛൻ പറഞ്ഞു വിട്ടതായിരിക്കുമല്ലേ??????

അപ്പാ……….
ജേക്കബ് അവൾക്ക് നേരെ കയർത്തതും രുദ്രന്റെ ശബ്ദം ഉയർന്നു.

വെറുതെ ഇവളെ പഴിക്കാൻ നിൽക്കരുത്. ഇവൾക്കൊന്നുമറിയില്ല ഞാനാ ഇവളുടെ സമ്മതം പോലുമില്ലാതെ ഇവളെ താലിചാർത്തിയത്. ദേവനോടുള്ള പക ദേവനോട് തീർക്കണം അതല്ലാതെ നിരപരാധിയായ ഇവളുടെ മേൽ കുതിര കയറുകയല്ല വേണ്ടത്.
രുദ്രൻ ദേഷ്യത്തിൽ അയാളെ നോക്കി.

കൊള്ളാല്ലോടി നീ കുറച്ചു ദിവസം കൊണ്ടിവനെ വരച്ച വരയിൽ നിർത്തിയല്ലോ????????
നീ ദേവന്റെ മകൾ തന്നെ……….
പുച്ഛത്തോടെ അയാൾ അവളെ നോക്കി.

അത് കേട്ടതും രുദ്രൻ ദേഷ്യത്തിൽ പടിയിൽ ഇരുന്ന പൂച്ചട്ടി ചവിട്ടി താഴെയിട്ടു.
അവന്റെ രൗദ്രഭാവം കണ്ട് ആദിയിൽ ഭയം നിറഞ്ഞു.
ആദ്യമായാണ് അവൾ അവനെ അങ്ങനൊരു ഭാവത്തിൽ കാണുന്നത്.

മതിയാക്കാൻ അപ്പനോട് ഞാൻ പറഞ്ഞതല്ലേ?????? വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്.
ഒരുവിധം ദേഷ്യം കടിച്ചമർത്തി അയാളെ നോക്കി.
പിന്നെ ആദിയുടെ കൈ പിടിച്ച് അകത്തേക്ക് കയറി.
വലതുകാൽ വെച്ചവൾ അകത്തേക്ക് കയറുന്നതും നോക്കി ജേക്കബ് കലിയോടെ നിന്നു.

ഒന്ന് നിന്നേ………….
അകത്തേക്ക് കയറാൻ നിന്ന അവനെ അയാൾ പിറകിൽ നിന്ന് വിളിച്ചു.

ഇവളെയും കൊണ്ട് ഈ വീട്ടിൽ വാഴാം എന്ന് നീ കരുതണ്ട. ഇവളെയിവിടെ നിർത്തിയാൽ ആ നിമിഷം ഞാനും ഗൗരിയും ഈ വീട് വിട്ടറങ്ങും. ഒന്നുകിൽ ഇവൾ അല്ലങ്കിൽ ഞങ്ങൾ എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം.
അത് പറഞ്ഞയാൾ കടുപ്പിച്ചവനെ നോക്കി.

എന്നാൽ രുദ്രൻ ഭാവവ്യത്യാസം ഏതുമില്ലാതെ അയാളെ നോക്കി പുഞ്ചിരിച്ചു.

ഇത് ഞാൻ പ്രതീക്ഷിച്ചതാണ് അതുകൊണ്ട് തന്നെ ഞാനും ഇവളും ഈ വീട്ടിൽ നിൽക്കില്ല. എനിക്ക് കുറച്ചു സാധനങ്ങൾ എടുക്കാനുണ്ട് പിന്നെ എന്റെ എല്ലാമെല്ലാമായവരോട് അനുവാദം വാങ്ങണം അത് കഴിഞ്ഞാൽ ഞങ്ങൾ പൊക്കോളാം.
അത്രയും പറഞ്ഞവൻ മുകളിലേക്ക് കയറിപ്പോയി.

അവൻ പറയുന്നത് കേട്ട് ജേക്കബ് പകയോടെ ആദിയെ നോക്കി.
അയാളുടെ നോട്ടം താങ്ങാനാവാതെ അവൾ കണ്ണുകൾ വെട്ടിച്ചു.
സോഫയിൽ തളർന്നിരിക്കുന്ന ഗൗരിയെ കാണുംതോറും അവളിൽ വേദന നിറഞ്ഞു.
താൻ കാരണം അവരുടെ കുടുംബത്തിൽ വിള്ളലുണ്ടാവുന്നത് കണ്ട് നിസ്സഹായയായി അവൾ നിന്നു.

ഈ സമയം രുദ്രൻ നേരത്തെ തന്നെ തയ്യാറാക്കി വെച്ച ബാഗും എടുത്ത് താഴേക്കിറങ്ങി വന്നിരിക്കുന്നു.

മോനെ രുദ്രാ പോവല്ലെടാ നീ പോയാൽ എനിക്ക് പിന്നെ ആരാ ഉള്ളത് ??????
ഗൗരി ഓടി വന്നവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു.

പോയേ തീരൂ അമ്മേ……. ഞാനിവിടെ ഇവളെയും കൊണ്ട് നിന്നാൽ ശരിയാവില്ല. അറിയാത്ത കുറ്റത്തിന് ഇവളെന്നും പഴികേൾക്കേണ്ടി വരും. എന്നെ വിശ്വസിച്ചു വന്ന ഇവളെ സംരക്ഷിക്കേണ്ടത് ഞാൻ തന്നെയല്ലേ?????
അമ്മ എതിരൊന്നും പറയരുത്. പോയാലും ഇടയ്ക്ക് ഞാൻ വരാം അമ്മയെ കാണാൻ.
രുദ്രൻ ഒലിച്ചിറങ്ങിയ അവരുടെ കണ്ണുനീർ തുടച്ചു നീക്കി പറഞ്ഞു.

ശേഷം ആദിയുടെ കയ്യും പിടിച്ചു ഹാളിന്റെ അറ്റത്ത് പോയിനിന്നു.
മുന്നിൽ മാലയിട്ട് തൂക്കിയ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കിയവൻ നിന്നു.

ഞാനീ ചെയ്യുന്നത് ശരിയാണ് എന്ന് മറ്റാരേക്കാളും നിങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലാവും.
മറ്റുള്ളവരുടെ മനസ്സിലെ പകയിൽ വെണ്ണീറാവാൻ ഒന്നുമറിയാത്ത പാവം ഇവളെ ഇട്ട് കൊടുക്കാൻ എനിക്ക് മനസ്സ് വരുന്നില്ല. ജീവനായ് കണ്ട് പോയി ഇവളെ മറന്നെനിക്ക് ജീവിക്കാൻ കഴിയില്ല.
ഇതെന്റെ ശരിയാണ്.
അച്ഛനും അമ്മയും ഞങ്ങളെ അനുഗ്രഹിക്കണം.
ഫോട്ടോയ്ക്ക് മുന്നിൽ കണ്ണുകടച്ചവൻ മൗനമായി പ്രാർത്ഥിച്ചു.

ആരാണെന്ന് മനസ്സിലായില്ല എങ്കിൽ കൂടി ആദിയും കണ്ണുകൾ അടച്ച് അവന്റെ പ്രാർത്ഥനയിൽ പങ്ക് ചേർന്നു.

കണ്ണ് തുറന്ന് നോക്കിയ അവൻ കാണുന്നത് കൈകൂപ്പി കണ്ണടച്ച് പ്രാർത്ഥിക്കുന്ന അവളെയാണ്.
അവളുടെ പ്രാർത്ഥന കഴിയുന്നത് വരെ അവൻ നിന്നു.
അവൾ കണ്ണ് തുറന്നതും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് അവളുടെ കൈ പിടിച്ചു തിരികെ നടന്നു.

ഗൗരിയുടെ അടുക്കൽ ചെന്ന് ആദിയുമായി അവരുടെ കാലിൽ വീണു.
കണ്ണുനീരോടെ അവർ രണ്ടുപേരെയും അനുഗ്രഹിച്ചു.
എന്നാൽ ജേക്കബിന്റെ കാലിൽ വീഴവേ അയാൾ പിന്നിലേക്ക് മാറി.

അവൻ ഒരു പുഞ്ചിരിയോടെ അയാളെ നോക്കി അവളുമായി പുറത്തേക്കിറങ്ങി.

മോനെ…………….
ഗൗരി വേദനയോടെ അവനെ തിരികെ വിളിക്കാനൊരുങ്ങി.

ഗൗരി………………..
ജേക്കബിന്റെ ദേഷ്യത്തിലുള്ള വിളിയിൽ പേടിച്ചവർ നിസ്സഹായതയോടെ കണ്ണീരൊഴുക്കി.

രുദ്രൻ തിരിഞ്ഞു നോക്കാതെ അവളെയും കൊണ്ട് കാറിൽ കയറി.
അവരുടെ കാർ ഗേറ്റ് കടക്കുമ്പോൾ അതുവരെ നടന്ന സംഭവങ്ങളുടെ പകപ്പിലായിരുന്നു അവൾ.
താൻ കാരണമാണ് രുദ്രന് അച്ഛനെയും അമ്മയെയും വിട്ട് പിരിയേണ്ടി വന്നത് എന്ന് ആലോചിക്കും തോറും അവളിൽ കുറ്റബോധം ഉടലെടുത്തു.
സങ്കടം നിറഞ്ഞ അവന്റെ മുഖം കണ്ടവളുടെ ഉള്ളം തേങ്ങി.

അവനോടെന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ കാർ ആളൊഴിഞ്ഞ ഒരിടത്ത് നിർത്തിയിരുന്നു.

നിന്റെ മനസ്സിലുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇപ്പൊ തരാം.
അത്രയും പറഞ്ഞവൻ പുറത്തേക്കിറങ്ങി.
എന്താണെന്നുള്ള ആകാംഷയിൽ അവളും അവന് പുറകെ കാർ തുറന്ന് പുറത്തേക്കിറങ്ങി.

തുടരും……………………..

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!