Skip to content

ആദിരുദ്രം – പാർട്ട്‌ 32

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

മുട്ടുകാലിൽ തല ചേർത്ത് വിങ്ങുന്ന അവളുടെ മുഖം അവൻ ബലമായി പിടിച്ചുയർത്തി.

ആദി……… മതി കരഞ്ഞത് ഇന്നലെ മുതൽ കരച്ചിൽ തന്നെയായിരുന്നില്ലേ ഇനിയൊന്ന് നിർത്ത്.
ശാസനയോടെ അവൻ അവളുടെ കണ്ണുനീർ തുടച്ചു മാറ്റി.

എന്നാലും എന്റെ അച്ഛൻ കാരണമല്ലേ രുദ്രന് അച്ഛനെയും അമ്മയെയും നഷ്ടമായത്…….
വിതുമ്പലോടെ അവൾ അവനെ നോക്കി ചോദിച്ചു.

ആദി ജന്മം തന്നത് കൊണ്ട് മാത്രം ആരും ആരുടേയും സ്വന്തമാവുന്നില്ല കർമ്മം കൊണ്ട് വേണം സ്വന്തബന്ധങ്ങൾ സ്ഥാപിക്കാൻ. ഇവിടെ ദേവനതിന് കഴിഞ്ഞിട്ടില്ല.
നിന്നെ ഒരിക്കൽ പോലും ഒന്ന് സ്നേഹിക്കാത്ത ദേവൻ നിനക്കെങ്ങനെ അച്ഛനാവും????????
കർമ്മം കൊണ്ട് നിന്റെ അച്ഛൻ നന്ദനാ അമ്മ ഹേമയും ശരിയല്ലേ ഞാൻ പറഞ്ഞത്??????
അവളെ നെഞ്ചോടു ചേർത്തവൻ ചോദിച്ചു.

അവൾ അതെയെന്ന് തലയാട്ടി.

അപ്പോ രുദ്രനെന്നോട് ഒട്ടും ദേഷ്യമില്ലേ???????
അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ പ്രതീക്ഷയും ആകാംഷയുമായിരുന്നു.

ദേഷ്യം ഉണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ താലിചാർത്തി സ്വന്തമാക്കുമായിരുന്നോ???????
ഒരാൾ ചെയ്ത തെറ്റിന് മറ്റൊരാളെ വേദനിപ്പിക്കുന്നതിൽ എന്താ അർത്ഥം????
തെറ്റ് ചെയ്തത് ദേവനാ അതിന് നിന്നെ ശിക്ഷിച്ചിട്ട് കാര്യമുണ്ടോ?????
അത് മാത്രമല്ല ഈ സംഭവങ്ങൾ നടക്കുമ്പോൾ നീ ജനിച്ചിട്ട് പോലുമില്ല.
പിന്നെയെന്തിനാ നിന്നോട് ഞാൻ ദേഷ്യം കാണിക്കേണ്ടത്????
ചെറിയൊരു പുഞ്ചിരിയോടെ അവനവളെ നോക്കി.

അച്ഛനെ തോൽപ്പിക്കാൻ വേണ്ടി എന്നെ കരുവാക്കുകയല്ലല്ലോ അല്ലെ?????
ഭയത്തോടെ അവൾ അവനെ നോക്കി.

ചോദ്യം കേട്ട അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.

മറ്റൊരാളെ തോൽപ്പിക്കാൻ ഇതുപോലുള്ള ചീപ്പ് കളികൾ കളിക്കാൻ എന്റെ പേര് ദേവനെന്നല്ല.
നിന്നെ ഞാൻ സ്നേഹിച്ചതും സ്വന്തമാക്കിയതും എല്ലാം നിന്നോട് എനിക്ക് തോന്നിയ പ്രണയം കൊണ്ടാണ്. അല്ലെങ്കിൽ ദേവന് വേണ്ടാത്ത ഒരു മകളെ സ്വന്തമാക്കി പ്രതികാരം ചെയ്യാൻ മാത്രം പൊട്ടനാണോ ഞാൻ???????

അത്ര പോലും നിനക്കെന്നെ വിശ്വാസമില്ലേ ആദി ????????
ദേഷ്യത്തിൽ അവളെ നോക്കിയവൻ എഴുന്നേറ്റു മാറി.

പറഞ്ഞത് തെറ്റായി പോയി എന്നവൾക്ക് പിന്നീടാണ് മനസ്സിലായത്. സങ്കടത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒരു കരച്ചിലോടെ അവൾ അവനെ പിന്നിൽ നിന്ന് പുണർന്നു.

സോറി രുദ്രാ………. നിന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ല……. പേടിയാ രുദ്രാ എല്ലാത്തിനോടും…………
സ്വന്തം അച്ഛനാൽ തന്നെ മുറിവേറ്റ മനസ്സിന് ഇനിയും ഒരു നഷ്ടം തങ്ങാൻ വയ്യാത്തത് കൊണ്ടാണ്…………
ഏങ്ങലടിയോടെ അവൾ പറയുമ്പോൾ അവളുടെ കണ്ണുനീരിനാൽ അവളുടെ ഷർട്ടിന്റെ പുറം നനഞ്ഞു കുതിർന്നിരുന്നു.

അപ്പോഴേക്കും അവനവളെ വലിച്ചു നെഞ്ചിലേക്കിട്ടിരുന്നു.

പോട്ടെ….. സാരമില്ല ഇനി അതും പറഞ്ഞ് കണ്ണീരൊഴുക്കണ്ട.
അവൻ അവളുടെ കണ്ണുനീർ തുടച്ചു നീക്കി.

ആദി ഇങ്ങോട്ട് നോക്കിയേ………
അവൻ അവളുടെ മുഖം കയ്യിൽ കോരിയെടുത്തു.

നിന്നെ ഒരിക്കലും ഞാനുപേക്ഷിക്കില്ല. ഒരിക്കലും കൈവിട്ടു പോവാതിരിക്കാനാണ് ഞാൻ അനുവാദം പോലും വാങ്ങാതെ നിന്നെ സ്വന്തമാക്കിയത്. എനിക്കറിയാം ദേവനാണ് എന്റെ അച്ഛന്റെയും അമ്മയുടെയും കൊലപാതകി എന്നറിഞ്ഞാൽ കുറ്റബോധത്താൽ നീയെന്നിൽ നിന്നകലാൻ ശ്രമിക്കുമെന്ന്.
കുറ്റം ചെയ്തവരാണ് വേദനിക്കേണ്ടത് അല്ലാതെ ഒരു തെറ്റും ചെയ്യാത്ത നീയല്ല.
ഇനി ഒരിക്കൽ പോലും ആരുടേയും മുന്നിൽ തലകുനിച്ച് നിൽക്കരുത് കാരണം നീയിപ്പോ രുദ്രന്റെ ഭാര്യയയാ തന്റേടത്തോടെ തലയുയർത്തി നിൽക്കണം കേട്ടല്ലോ.
ഒലിച്ചിറങ്ങുന്ന അവളുടെ കണ്ണുനീരിനെ തുടച്ചു നീക്കി അവളുടെ കണ്ണുകളിലേക്ക് നോക്കിയവൻ പറഞ്ഞു.

അവൾ ചെറിയൊരു പുഞ്ചിരിയോടെ അവനെ നോക്കി അതെയെന്ന് തലയാട്ടി.

മനസ്സിൽ നിറഞ്ഞ പ്രണയത്തോടെ അതിലപ്പുറം കരുതലോടെ വാത്സല്യത്തോടെ അവൻ അവളുടെ നിറഞ്ഞ കണ്ണുകളിൽ ചുണ്ടുകൾ ചേർത്തു.
അവന്റെ നനുത്ത ചുംബനത്താൽ അത്രയും നേരം മനസ്സിൽ നിറഞ്ഞു നിന്നിരുന്ന സംഘർഷങ്ങൾ വിട്ടകലുന്നത് അവളറിഞ്ഞു.
നിറഞ്ഞ മനസ്സോടെ അവളെ നെഞ്ചോടു ചേർത്ത് പുണരുമ്പോൾ അവന്റെ ഉള്ളിൽ അവളോടുള്ള അടങ്ങാത്ത തീവ്രപ്രണയമായിരുന്നു.

ആ നിമിഷം അവരെ തലോടി പാരിജാതത്തിന്റെ ഗന്ധം പേറി ഒരു മന്ദമാരുതൻ തെന്നി മറഞ്ഞു.
ആ കാറ്റിൽ വാടി കൊഴിയാറായ പാരിജാതപൂക്കൾ മൺകൂനകൾക്ക് മീതെ കൊഴിഞ്ഞു വീണു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അസ്വസ്ഥതയോടെ തന്റെ മുറിയിൽ തലയ്ക്ക് കൈകൊടുത്തിരിക്കുകയായിരുന്നു ജേക്കബ്.
രുദ്രനിൽ നിന്ന് പെട്ടെന്നങ്ങനെ ഒരു നീക്കം അയാൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

എങ്ങനെയും അവരെ തമ്മിൽ പിരിക്കാം എന്നുള്ള എല്ലാ പ്രതീക്ഷയും വെള്ളത്തിൽ വരച്ച വര പോലെയായി.
അയാൾ ദേഷ്യത്തിൽ കയ്യിലിരുന്ന ഫോൺ എറിഞ്ഞുടച്ചു.

അയാൾ താഴേക്ക് ചെല്ലുമ്പോൾ ഗൗരി സോഫയിൽ ഇരുന്നു കരയുകയായിരുന്നു.

ഇതിന് മാത്രം കരയാൻ നിന്റെ ആരെങ്കിലും മരിച്ചോ???????
ദേഷ്യത്തിൽ അയാൾ അവർക്ക് നേരെ അലറി.

ഇച്ചായാ…….. നമ്മുടെ മോൻ രുദ്രൻ……..
അവർ വിതുമ്പലോടെ അയാളെ നോക്കി.

രുദ്രൻ നമ്മുടെ മോനോ???????? നമ്മുടെ മകൻ ജെറിയാ വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ നമ്മുടെ ജെറികുട്ടൻ.
രുദ്രൻ അവന്റെ പേരിനി ഇവിടെ മിണ്ടിപോവരുത്.
അവൻ പോയില്ലേ എന്റെ വാക്കിന് വിലകല്പിക്കാതെ നമ്മുടെ മകന്റെ കൊലയാളിയുടെ മകളെയും കൂട്ടി ഇവിടെ നിന്നിറങ്ങി പോയില്ലേ???????
അവനിപ്പൊ അവളല്ലേ വലുത്….
മേലിൽ അവന്റെ പേര് പറഞ്ഞു നീ കണ്ണീരൊഴുക്കരുത്. ആരും വേണ്ട നമുക്ക് ആരും വേണ്ട…
കൊല്ലും ഞാൻ…….. എല്ലാത്തിനെയും കൊല്ലും……………
കലിയോടെ അയാൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

ഇതെല്ലാം കാൺകെ ഗൗരി സാരി തുമ്പാൽ മുഖം പൊത്തി വിതുമ്പലടക്കി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഏറെനേരത്തിന് ശേഷം ആദി അവനിൽ നിന്നടർന്നു മാറി.
അവളുടെ കണ്ണുകൾ മുന്നിലെ മൺകൂനയിൽ ചെന്ന് നിന്നു.
അവൾ അവനിൽ നിന്ന് വിട്ട് മുന്നോട്ട് നടന്നു. ആ മൺകൂനകൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്ന് മണ്ണിൽ തലോടി.
മനസ്സിൽ കടന്ന് കൂടിയ ഭയത്തിന്റെ കണികകൾ പാടെ അകന്ന് പോയിരുന്നു.
ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിൽ കൂടി രുദ്രന്റെ മാതാപിതാക്കളെ പറ്റിയുള്ള കേട്ടറിവ് അവളിൽ വേദന സൃഷ്ടിച്ചു.
അവളുടെ കണ്ണിൽ നിന്ന് രണ്ടുതുള്ളി മിഴിനീർ അവരുറങ്ങുന്ന ആ മണ്ണിൽ വീണുടഞ്ഞു.
മനസ്സാൽ ഒരായിരം തവണ അച്ഛൻ ചെയ്ത പാപത്തിനവൾ മാപ്പപേക്ഷിച്ചു.
അൽപ്പനേരം ആ മണ്ണിൽ തല വെച്ചവൾ ഉള്ളിലെ വേദനയും ദുഃഖങ്ങളും ഒഴുക്കി കളഞ്ഞു.
തോളിൽ രുദ്രന്റെ കരസ്പർശം ഏറ്റവൾ തലയുയർത്തി അവനെ നോക്കി.
കലങ്ങിയ കണ്ണുകൾ തുടച്ചവൻ അവളെ എഴുന്നേൽപ്പിച്ചു.

പോവാം……………
അവന്റെ ചോദ്യത്തിന് അതേയെന്നവൾ തലയാട്ടി തിരിഞ്ഞു നിന്ന് കണ്ണുകൾ അടച്ച് കൈകൂപ്പി.
അവനും ഒരു നിമിഷം കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു.

രുദ്രന്റെ കൂടെ തിരിച്ചു നടക്കുമ്പോഴും അവളിടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ഗേറ്റ് പൂട്ടി അവൻ അവളുടെ കൈപിടിച്ച് മുന്നോട്ട് നടന്നു.
എങ്ങോട്ടാ പോവുന്നത് എന്നവൾക്ക് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും നാവ് പൊങ്ങുന്നുണ്ടായിരുന്നില്ല. ഏറെനേരം കരഞ്ഞതിന്റെ ഫലമായി അവൾക്ക് തലവേദന എടുത്തു തുടങ്ങിയിരുന്നു.
അവളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞതും അവൻ അവളെ തിരിഞ്ഞു നോക്കി. നെറ്റിക്ക് ഇരുവശത്തും കൈ വെച്ച് നിൽക്കുന്ന അവളെ കണ്ടവൻ അവളുടെ അരികിലേക്കെത്തി.

എന്തുപറ്റി ആദി????? തലവേദന എടുക്കുന്നുണ്ടോ???????
അവന്റെ ചോദ്യത്തിന് അവൾ അതേയെന്നർത്ഥത്തിൽ തലയാട്ടി.

ഇന്നലെ മുതലുള്ള കണ്ണീരൊഴുക്കലല്ലേ പിന്നെങ്ങനെ തലവേദന എടുക്കാതിരിക്കും????? കരയരുതെന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ.
ചെറിയൊരു ദേഷ്യത്തോടെ അവൻ പറഞ്ഞവളെ ചേർത്ത് പിടിച്ചവൻ മുന്നോട്ട് നടന്നു.
കോ ഡ്രൈവിംഗ് സീറ്റിൽ അവളെയിരുത്തി അവൻ ഡ്രൈവിംഗ് സീറ്റിലേക്കിരുന്ന് കാർ മുന്നോട്ട് എടുത്തു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഒറ്റ ദിവസം കൊണ്ട് തന്നെ പാലാഴിയിലെ ചിരിയൊലികൾ നിലച്ചിരുന്നു. എല്ലാവരുടെയും ജീവനായ ആദിയുടെ വിവാഹം ആളും ആരവവും ഒന്നുമില്ലാതെ ക്ഷേത്രനടയിൽ നടന്നതിൽ അവർക്കെല്ലാം വിഷമം തോന്നി.
പെട്ടെന്നൊരു ദിവസം അവൾ പടിയിറങ്ങി പോയത് ഉൾക്കൊള്ളാൻ അവരുടെ മനസ്സിനായില്ല.
പൂർണ്ണമനസ്സോടെയാണ് രുദ്രന്റെ ഒപ്പം പറഞ്ഞയച്ചതെങ്കിലും അവളുടെ അഭാവം അവരിൽ വേദന നിറച്ചു.
ഇതിനെല്ലാം കാരണക്കാരനായ ദേവനോട് അവർക്കെല്ലാം ദേഷ്യവും വെറുപ്പും തോന്നി.

അൽപ്പനേരം കഴിഞ്ഞതും ദേവൻ താഴേക്കിറങ്ങി വന്നു.
അയാളെ കണ്ടതും അവരുടെയെല്ലാം കണ്ണുകളിൽ ദേഷ്യം നിറഞ്ഞു.
അയാളെ പൂർണ്ണമായി അവഗണിച്ചുകൊണ്ടവർ എഴുന്നേറ്റു പോയി.

അവരുടെ പോക്ക് നോക്കി നിൽക്കവേ അയാൾക്ക് അയാളോട് തന്നെ പുച്ഛം തോന്നി. ഒന്നും മിണ്ടാതെ അയാൾ പുറത്തേക്കിറങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഒരു മെഡിക്കൽ സ്റ്റോറിന് മുന്നിൽ രുദ്രൻ കാർ നിർത്തിയിറങ്ങി.
കുറച്ചു കഴിഞ്ഞതും കയ്യിലൊരു പൊതിയുമായി അവൻ തിരികെ വന്നു.

തലവേദനയ്ക്കുള്ള ഗുളികയാ ഇത് കഴിച്ചോ.
അവൻ ഒരു ടാബ്ലറ്റ് അവൾക്ക് നേരെ നീട്ടി.
അവളത് വാങ്ങിയപ്പോഴേക്കും അടപ്പ് തുറന്ന് മിനറൽ വാട്ടറും അവൻ അവളുടെ കയ്യിലേക്ക് കൊടുത്തു.
പതിയെ ഗുളിക വാങ്ങി കഴിച്ചവൾ കുപ്പി അവനെ തിരികെ ഏൽപ്പിച്ചു.

കണ്ണടച്ച് കിടന്നോ സ്ഥലം എത്തുമ്പോൾ ഞാൻ വിളിക്കാം.
അവളുടെ കവിളിൽ ഒന്ന് തട്ടി അവൻ കാർ മുന്നോട്ടെടുത്തു.
അവൾ ഒന്നും മിണ്ടാതെ പതിയെ സീറ്റിലേക്ക് ചാഞ്ഞിരുന്നു ഉറക്കം കണ്ണിനെ വന്ന് മൂടുന്നത് അവളറിഞ്ഞു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മയക്കം വിട്ട് മാറി കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ അവളേതോ മുറിയിൽ ആയിരുന്നു.
പകപ്പോടെ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു നോക്കവെ ഏതോ ഫ്ലാറ്റിലാണ് ഉള്ളതെന്ന് അവൾക്ക് മനസ്സിലായി.
ബെഡിൽ നിന്ന് ഇറങ്ങി അവൾ ഡോർ തുറന്നു വെളിയിലേക്കിറങ്ങി.

രുദ്രാ…………..
അവൾ ചുറ്റിലും നോക്കിയവനെ വിളിച്ചു.

രുദ്രാ…… എവിടെയാ????????
അവനിൽ നിന്ന് മറുപടി ഒന്നും കാണാഞ്ഞ് അവൾ വീണ്ടും വിളിച്ചു.

ഹാളിലെ ക്ലോക്കിലേക്ക് നോക്കവെ സമയം 3 മണി കഴിഞ്ഞെന്ന് അവൾക്ക് മനസ്സിലായി.
അവൾ കിച്ചണിലും അടഞ്ഞു കിടന്ന മുറികളിലും ബാൽക്കണിയിലുമെല്ലാം അവനെ തിരിഞ്ഞു. എങ്ങും കാണാതായപ്പോൾ അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു.
പരിഭ്രമത്തോടെ ഓടി ചെന്ന് ഫ്ലാറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിക്കവേ അത് പുറത്ത് നിന്ന് പൂട്ടിയിട്ടിരിക്കയാണ് എന്നവൾക്ക് ബോധ്യമായി.
ഭയത്തോടെ ചുറ്റും നോക്കിയവൾ ഹാളിലെ സെറ്റിയിലേക്ക് തളർന്നിരുന്നു പോയി.

തുടരും……………….

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.1/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!