Skip to content

ആദിരുദ്രം – പാർട്ട്‌ 33

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ഭയത്താൽ അവളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു.
ഫ്ലാറ്റിലെ നിശബ്ദത അവളിൽ ഭയം നിറച്ചു. പേടിയാൽ അവളുടെ കണ്ണിലെ കൃഷ്ണമണി നാലുപാടും ഓടി നടന്നു.
അവളുടെ ഹൃദയമിടിപ്പ് ഫ്ലാറ്റിൽ ഉയർന്നു കേട്ടു.

അൽപ്പനേരം കഴിഞ്ഞതും ആരോ ഫ്ലാറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് അവളറിഞ്ഞു.
അവൾ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. അപ്പോഴേക്കും ഫ്ലാറ്റിന്റെ വാതിൽ തുറന്നവൻ അകത്തേക്ക് കയറിയിരുന്നു.
മുന്നിൽ രുദ്രനെ കാൺകെ അവളിൽ ആശ്വാസം നിറഞ്ഞു. ഓടി ചെന്ന് അവന്റെ നെഞ്ചിൽ വീഴുമ്പോൾ അവളുടെ ഏറിവരുന്ന ഹൃദയമിടിപ്പ് നിലച്ചിരുന്നില്ല.
പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ അവനൊന്ന് പുറകോട്ടു വേച്ചുപോയി കയ്യിലുണ്ടായിരുന്ന കവറെല്ലാം താഴെ വീണു. പെട്ടെന്ന് ബാലൻസ് ചെയ്തു നിന്നവൻ അവളെ പൊതിഞ്ഞു പിടിച്ചു.
അവളൊരുപാട് പേടിച്ചിരുന്നു എന്നവളുടെ പ്രവർത്തിയിൽ നിന്നവന് മനസിലായി.

പേടിച്ചു പോയോ???????
അവളുടെ തലയിൽ തഴുകിയവൻ ചോദിച്ചു.

മ്മ്മ്………….
ഒരിടർച്ചയോടെ അവൾ മൂളി.

ഞാനൊന്ന് സാധനങ്ങൾ വാങ്ങാൻ പോയതാ നിന്നെ വിളിച്ചപ്പോൾ എഴുന്നേറ്റില്ല. മരുന്നിന്റെ സെഡേഷൻ ഉള്ളത് കൊണ്ടാണ് ഞാൻ പിന്നെ വിളിക്കാഞ്ഞത്. നീ ഒറ്റയ്ക്കായത് കൊണ്ടാ ഫ്ലാറ്റ് പുറത്ത് നിന്ന് പൂട്ടിയത് നീയിങ്ങനെ പേടിക്കും എന്നോർത്തില്ല.
അവളെ തന്നിൽ നിന്നടർത്തി മാറ്റിയവൻ അവളുടെ കവിളിൽ തട്ടി.

ഇനി ഒറ്റയ്ക്കാക്കി പോവല്ലേ എനിക്ക് പേടിയാ.
ചെറിയൊരു വിറയലോടെ അവൾ പറഞ്ഞു നിർത്തിയതും അവനവളെ തന്നോട് ചേർത്തിരുന്നു.

ഇനി ഒറ്റയ്ക്കാക്കിയിട്ട് പോവില്ല പ്രോമിസ്.
ആണയിട്ടവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഇതൊക്കെ എന്താ??????
താഴെ കിടന്ന കവറുകൾ ഓരോന്നായി പെറുക്കി എടുത്തവൾ അവനെ നോക്കി.

ഇത് നമുക്ക് കഴിക്കാനുള്ള ഫുഡും പിന്നെ നിനക്ക് കുറച്ചു ഡ്രസ്സുമാണ്. പകമാണോ എന്നറിയില്ല ഒരൂഹം വെച്ച് തല്ക്കാലത്തേക്ക് വാങ്ങിയതാ ബാക്കി നമുക്ക് നാളെ പോയി വാങ്ങാം.
അവൻ പറയുന്നത് കേട്ടവൾ തലയാട്ടി.

വാ നമുക്ക് വല്ലതും കഴിക്കാം ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല.
അവൻ പറയുന്നത് കേട്ടവൾ കവറെല്ലാം എടുത്തു ഡൈനിങ്ങ് ടേബിളിൽ വെച്ചു. അവൻ കൊണ്ടുവന്ന ഭക്ഷണം എടുത്തു പുറത്ത് വെച്ചു.

അടുക്കളയിൽ പ്ലേറ്റ് കാണും ഞാൻ എടുത്തിട്ട് വരാം.
അതും പറഞ്ഞവൻ അടുക്കളയിലേക്ക് പോയി. തിരികെ രണ്ട് പ്ലേറ്റുമായി വന്നവൻ ചെയറിലേക്കിരുന്നു.

അപ്പോഴേക്കും ആദി ഭക്ഷണപ്പൊതി തുറന്നിരുന്നു. വാഴയിലയിൽ പൊതിഞ്ഞ ചൂട് മസാലദോശയുടെ ഗന്ധം അവളുടെ നാസികയിലേക്ക് തുളഞ്ഞു കയറി.

മുന്നിൽ ഇഷ്ടവിഭവം കണ്ട സന്തോഷത്താൽ അവളവനെ നോക്കി പുഞ്ചിരിച്ചു.
അവൻ ഒരു ചിരിയോടെ അത് വാങ്ങി വിളമ്പി ദോശ മുറിച്ച് അവളുടെ വായിൽ വെച്ചു കൊടുത്തു.

ഇഷ്ടായോ????????
അവന്റെ ചോദ്യത്തിന് നിറപുഞ്ചിരിയോടെ അവൾ തലയാട്ടി.

ഇതേതാ ഈ ഫ്ലാറ്റ്????????
ദോശ കഴിച്ചു കൊണ്ടവൾ അവനോട് ചോദിച്ചു.

ഇത് ഞാൻ വാങ്ങിയതായിരുന്നു ഞങ്ങൾ തിരികെ ഇവിടെ വരുമ്പോൾ ഇവിടെയാ താമസിച്ചിരുന്നത് പിന്നീട് വീട് വാങ്ങി അങ്ങോട്ട് മാറുകയായിരുന്നു.

എന്തിനാ ഇങ്ങോട്ട് പോന്നത് അവിടെ തന്നെ നിന്നാൽ മതിയായിരുന്നു.

ബെസ്റ്റ് അവിടെ നിന്നാൽ പിന്നെ ഡെയിലി നിനക്ക് കരയാനേ നേരം കാണൂ എനിക്ക് മരുന്ന് വാങ്ങാനും.
പകുതി കളിയായും പകുതി കാര്യമായും അവൻ പറഞ്ഞു നിർത്തി.

അവിടെ നിന്നിരുന്നെങ്കിൽ മര്യാദക്ക് ഫുഡ്‌ എങ്കിലും കിട്ടും ഇവിടെ അങ്ങനാണോ എനിക്കൊന്നും നേരാവണ്ണം ഉണ്ടാക്കാൻ പോലും അറിഞ്ഞൂട.
താടിക്ക് കൈ കൊടുത്തവൾ പറയുന്നത് കേട്ടവൻ ചിരിച്ചു പോയി.

അതിലിപ്പോ അറിയാൻ എന്തിരിക്കുന്നു യൂട്യൂബിൽ നോക്കിയാൽ പോരെ?????
തന്നെ കൂർപ്പിച്ചു നോക്കുന്ന അവളുടെ കവിളിൽ പിച്ചി അവൻ ചോദിച്ചു.

അപ്പൊ രുദ്രന് അറിയാവോ പാചകം???????
അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി.

എനിക്കൊരു ചായ ഉണ്ടാക്കാൻ പോലും അറിഞ്ഞൂടാ.

അപ്പൊ ഇനിയങ്ങോട്ട് പട്ടിണി എന്നർത്ഥം.
നെടുവീർപ്പിട്ടവൾ അവനെ നോക്കി.

ഏയ്‌ അങ്ങനെ വരില്ല യൂട്യൂബിൽ നോക്കി ഓരോന്നായിട്ട് പതിയെ പഠിച്ചാൽ മതി ആദ്യമൊക്കെ ഒന്ന് പാളിയാലും കുഴപ്പമില്ല വഴിയേ ശരിയാകും വേണേൽ ഞാനും കൂടാം.

മിക്കവാറും വേണ്ടി വരും.
അവൾ രുദ്രനോടായി പറഞ്ഞു കഴിക്കാൻ തുടങ്ങി.

അല്ല കാറിൽ വെച്ച് ഉറങ്ങിപോയ ഞാനെങ്ങനാ മുറിയിൽ എത്തിയത്?????
അവൾ സംശയ ഭാവത്തിൽ അവനെ നോക്കി.

ഇതിപ്പോഴാണോ ചോദിക്കുന്നത്???????

അതിനവൾ വളിച്ച ഒരു ചിരി ചിരിച്ചു.

തലവേദന ഉള്ളതല്ലേ എന്നുകരുതി ഞാനാ എടുത്തു കൊണ്ടുവന്നു കിടത്തിയത്.
നിനക്കൊട്ടും വെയിറ്റ് ഇല്ലല്ലോ ആദി?????
തെല്ലൊരു കുറുമ്പൊടെ അവൻ പറഞ്ഞു നിർത്തുമ്പോൾ അവളിൽ നാണം നിറഞ്ഞു. അതിനെ സമർത്ഥമായി മറച്ചു കൊണ്ടവൾ രുദ്രനെ കൂർപ്പിച്ചു നോക്കി.
അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് ചിരിയോടെയവൻ ഭക്ഷണം പൂർത്തിയാക്കി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഭക്ഷണം കഴിഞ്ഞു ബാത്‌റൂമിൽ കയറി ഫ്രഷായി അവൾ തിരികെ ഇറങ്ങവേ ബാൽക്കണിയിൽ നിൽക്കുന്ന രുദ്രനെ കണ്ടവൾ അങ്ങോട്ട്‌ നടന്നു. അവൻ വാങ്ങി നൽകിയ ഒരു ടോപ്പും പാവാടയും ആയിരുന്നു അവൾ ധരിച്ചത്.

കറക്റ്റ് ആണല്ലോ അപ്പൊ എന്റെ ഊഹം തെറ്റിയില്ല.
അവളെ നോക്കിയവൻ ചോദിച്ചു.

അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്ത് നിന്നു.
ചീറിപോവുന്ന വാഹനങ്ങളെയും സ്കൂൾ വിട്ട് വീട്ടിലേക്ക് പോവാൻ തിരക്ക് കൂട്ടുന്ന കുട്ടികളെയും നോക്കിയവൾ നിന്നു.
രുദ്രൻ അവളെ തന്നെ നോക്കി നിന്നു. ഓരോ കുട്ടിയും റോഡ് ക്രോസ്സ് ചെയ്യുമ്പോൾ അവരെക്കാൾ ഭയം അവളുടെ മുഖത്തായിരുന്നു. അവർ റോഡ് ക്രോസ്സ് ചെയ്ത് കഴിയുമ്പോഴാണ് അവളുടെ മുഖത്ത് ആശ്വാസം നിഴലിക്കുന്നത്.
അവളുടെ ഓരോ ഭാവങ്ങളും കണ്ണുകളാൽ ഒപ്പിയെടുത്തവൻ അവളുടെ ഇടുപ്പിലൂടെ കൈചുറ്റി അവളെ തന്നിലേക്കടുപ്പിച്ചു.
പിടഞ്ഞു കൊണ്ടവൾ അവനെ നോക്കി.
അവന്റെ കണ്ണിൽ അലയടിക്കുന്ന ഭാവങ്ങൾ അവളിൽ ഒരു വിറയൽ സൃഷ്ടിച്ചു. ഉമിനീരിറക്കി അവൾ അവനെ നോക്കി.

രുദ്രാ……………..
ഒരു വിറയലോടെ അവൾ വിളിച്ചതും അവൻ ചൂണ്ട് വിരലിനാൽ അവളുടെ ചുണ്ടിൽ വെച്ച് തടഞ്ഞു.
അവന്റെ വിരലിന്റെ ചൂടിനാൽ അവളൊന്ന് പൊള്ളി പിടഞ്ഞു.
ഹൃദയമിടിപ്പിന് വേഗതയേറി. ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പുകണങ്ങൾ ചെവിക്കരികിലൂടെ താഴേക്ക് സഞ്ചാരപാത തേടി.

അവളുടെ ഓരോ മാറ്റങ്ങളും അവനിൽ ഒരു പുഞ്ചിരി വിരിയിച്ചു. കുസൃതി ചിരിയോടെ അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു.
മുഖത്തേക്ക് തട്ടുന്ന അവന്റെ നിശ്വാസചൂടിൽ അവളുരുകി. ശ്വാസനിശ്വാങ്ങൾക്ക് വേഗതയേറി. ചുണ്ടുകൾ വിറപൂണ്ടു.
വീണ്ടും അവന്റെ മുഖം അവളിലേക്ക് അടുത്തതും അവൾ കണ്ണുകൾ ഇറുകെ പൂട്ടി.

അത് കണ്ടവൻ ചിരിയോടെ അവളുടെ ചെവിയിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു.

ഇങ്ങനെ പേടിക്കാൻ മാത്രം ഞാനൊന്നും ചെയ്തില്ലല്ലോ ആദി………
കുറുമ്പൊടെയുള്ള അവന്റെ സംസാരം കേട്ടവൾ കണ്ണ് തുറന്നു.
അപ്പോഴേക്കും അവൻ അവളുടെ കാതിൽ ചുണ്ട് ചേർത്തിരുന്നു.
അവളിൽ നിന്നുയരുന്ന ഗന്ധം അവനെ മത്ത് പിടിപ്പിച്ചിരുന്നു.
കാതിലൂടെ താഴേക്ക് അരിച്ചിറങ്ങുന്ന അവന്റെ ചുണ്ടുകളെ തടയാനാവാതെ അവൾ അവന്റെ ബനിയനിൽ പിടി മുറുക്കി.
അവന്റെ ചുണ്ടുകൾക്കൊപ്പം പല്ലും തോളിൽ ആഴ്ന്നപ്പോൾ അവൾ നിന്നിടത്ത് നിന്നുയർന്നു.
അപ്പോഴാണ് അവന് ബോധം വന്നത്. അവൻ പെട്ടെന്നവളെ മോചിപ്പിച്ചു. അവൾ തിരിഞ്ഞു റയിലിൽ ചാരി നിന്ന് കിതച്ചു. അവളുടെ മുഖത്ത് നാണത്തിന്റെ ചുവപ്പ് രാശി പടർന്നിരുന്നു.

അവനവളെ പിന്നിൽ നിന്ന് പുണർന്ന് തോളിൽ തല വേച്ചു.

സോറി ആദി പെട്ടെന്ന് മനസ്സിനെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.
അവന്റെ ചെവിയ്ക്കരികിലായി അവൻ പറഞ്ഞു നിർത്തവെ അവളുടെ വയറിലായി ചുറ്റിപിടിച്ച അവന്റെ കയ്യിൽ അവൾ പിടിമുറുക്കി.
മൗനത്തെ കൂട്ടുപിടിച്ചവർ ഏറെനേരം അങ്ങനെ ചേർന്ന് നിന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കുറ്റബോധത്തിന്റെ ചിതയിൽ എരിയുന്ന മനസ്സിനെ ശാന്തമാക്കാൻ കഴിയാതെ കടലിന്റെ ആഴങ്ങളിലേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു ദേവൻ.

ഓരോ തവണ ആദിയെ അവഗണിക്കുന്ന നിമിഷങ്ങൾ ഓർമ്മയിൽ തെളിയും തോറും ഹൃദയം മുറിഞ്ഞ് ചോര കിനിയും പോലെ. ഒരു കച്ചവടവസ്തുവായി പോലും അവളെ കണ്ട തന്നിലെ അച്ഛനോട് അയാൾക്ക് പുച്ഛം തോന്നി.
രുദ്രന്റെ ഓരോ വാക്കുകളും അയാളിൽ സൃഷ്ടിച്ച പ്രഹരം അത്രമേൽ ആയിരുന്നു.
അവളെ ഒരു നോക്ക് കാണാൻ അയാളുടെ മനസ്സ് തുടിച്ചു.
മുന്നിൽ വരുമ്പോഴെല്ലാം വെറുപ്പോടെ ആട്ടിപ്പായിച്ചപ്പോൾ അയാളറിഞ്ഞിരുന്നില്ല കാലം ഒരിക്കൽ അതിനെല്ലാം കണക്ക് ചോദിക്കുമെന്ന്. അവൾക്കായി കണ്ണ് നിറയ്ക്കുമെന്ന്….. കൺനിറയെ കാണാൻ ഹൃദയം വെമ്പുമെന്ന്……….

അത്രനാൾ ആദിയനുഭവിച്ച വേദനയുടെ ആഴം എത്രത്തോളമാണെന്ന് അയാൾക്ക് മനസ്സിലായി.
കണ്ണുനീർ കാഴ്ചയെ മറയ്ക്കുമ്പോഴും ആർത്തിരമ്പുന്ന സാഗരത്തിന്റെ ശബ്ദം കാതിൽ അലയടിക്കുന്നുണ്ടായിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രുദ്രന്റെ ഫോണിൽ നിന്ന് തറവാട്ടിലേക്ക് വിളിച്ച് സംസാരിക്കുകയായിരുന്നു ആദി.
രുദ്രൻ ചെറു ചിരിയോടെ അവളെ ചേർത്ത് പിടിച്ച് അവരുടെ സംഭാഷങ്ങൾ ശ്രദ്ധിച്ചു.
രുദ്രന്റെ ജീവിതത്തിൽ നടന്നത് ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ വിസ്തരിച്ച് എല്ലാവരോടും പറയുന്നുണ്ടവൾ. ഇടയ്ക്കിടെ ഹേമയുടെ ഉപദേശങ്ങൾ കേൾക്കുന്നുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം, കരഞ്ഞ് ഇന്നത്തെ പോലെ തലവേദന വരുത്തി വെക്കരുത്, രാവിലെ എഴുന്നേൽക്കണം, പാചകം പഠിക്കണം, അടുക്കളയിൽ കയറുമ്പോൾ കൈ പൊള്ളിക്കരുത്, പച്ചക്കറി അരിയുമ്പോൾ സൂക്ഷിക്കണം……. അങ്ങനെ ചെറുതും വലുതുമായ ഒരുപാട് ഉപദേശങ്ങൾ ഓരോന്നിലും അവളോടുള്ള കരുതൽ കാണാമായിരുന്നു.
ഒരു പുഞ്ചിരിയോടെ അവളതിനെല്ലാം മറുപടി കൊടുക്കുന്നുണ്ട്.
അവർക്കെല്ലാം അവളെത്രമാത്രം പ്രിയപ്പെട്ടതാണെന്നവൻ ഒരിക്കൽ കൂടി തിരിച്ചറിയുകയായിരുന്നു. അവരുടെയെല്ലാം സ്നേഹം കാൺകെ അവളെ വെറുപ്പോടെ അകറ്റിയ ദേവനോട് അവന് അടങ്ങാത്ത ദേഷ്യം തോന്നി.
ദേവന്റെ കാര്യം ആലോചിച്ചു നിൽക്കുമ്പോഴാണ് ആദി അവനെ തട്ടി വിളിക്കുന്നത്.

എന്താ ഇത്ര ആലോചന??????
പിരികം പൊക്കി അവൾ ചോദിക്കവേ ഒന്നുമില്ലെന്ന് പറഞ്ഞവൻ അവളെ ചേർത്ത് പിടിച്ചു.

രുദ്രാ…………….
അവനെ ചാരി നിന്നവൾ വിളിച്ചു.

മ്മ്മ്…………..

എന്നെ പെണ്ണ്കാണാൻ വരുന്ന വിവരം രുദ്രനെങ്ങനെ അറിഞ്ഞു???????

അവളുടെ ചോദ്യത്തിന് മറുപടിയായി അവനൊന്ന് പുഞ്ചിരിച്ചു.

നിന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ വിളിച്ചു പറഞ്ഞതാ.

ആര്????????
അവൾ ആകാംഷയോടെ അവനെ നോക്കി.

നന്ദനങ്കിൾ………..

ഒരു ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു നിർത്താവെ ഞെട്ടലോടെ അവളവനെ നോക്കി.

തുടരും…………………….

അന്ന് രുദ്രനെ വിളിച്ചു പറഞ്ഞത് ആരാണെന്നിപ്പോ മനസ്സിലായില്ലേ? 😁

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!