✒️ ആർദ്ര അമ്മു
എന്ത് ചെറിയച്ഛനോ????????
വിശ്വാസം വരാതെ അവളവനെ നോക്കി.
വിശ്വാസം വരുന്നില്ലല്ലേ എന്നാൽ അതാണ് സത്യം.
അന്ന് എല്ലാം അറിഞ്ഞയുടൻ അങ്കിളെന്നെ വിളിച്ചിരുന്നു. നമ്മുടെ കാര്യം ഒക്കെ ചോദിച്ചറിഞ്ഞു.
എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ നീ ഇന്ന് രാവിലെ ചോദിച്ചത് പോലെ ഒരു ചോദ്യം വേദനിപ്പിക്കാൻ വേണ്ടിയല്ലല്ലോ നിന്നെ സ്നേഹിക്കുന്നതെന്ന്.
അവൻ ചിരിയോടെ അവളെ നോക്കി.
എന്നിട്ട്????????
അവളുടെ കുഞ്ഞിക്കണ്ണുകളിൽ ബാക്കിയറിയാനുള്ള ആകാംഷ നിറഞ്ഞിരുന്നു.
ഞാൻ അങ്കിളിനെ കണ്വീൻസ് ചെയ്തു ചങ്കിടിപ്പ് നിലയ്ക്കുന്ന കാലത്തോളം കണ്ണ് നിറയ്ക്കാതെ നോക്കിക്കോളാമെന്ന്.
അവൻ പതിയെ അവളുടെ കവിളിൽ തലോടി.
അത് കേൾക്കെ അവളിൽ ഒരു നറുപുഞ്ചിരി വിരിഞ്ഞു.
എന്നിട്ട് ചെറിയച്ഛനെന്ത് പറഞ്ഞു?????
നിന്റെ തന്തപ്പടി നിനക്ക് വേറെ ആലോചന നോക്കുന്നുണ്ട് വേണേൽ വന്ന് പൊക്കിക്കൊണ്ട് പോരാൻ…….
കുസൃതിയോടെ അവൻ പറയുന്നത് കേട്ടവൾ കണ്ണ് മിഴിച്ചു നിന്നുപോയി.
ഏ??????? അങ്ങനെ പറഞ്ഞോ??????
ഞെട്ടലോടെ അവൾ ചോദിച്ചു.
ആടി സത്യായിട്ടും പറഞ്ഞു.
എന്നിട്ടെന്നിട്ട്……..
അവൾ ജിജ്ഞാസയോടെ അവനോട് ചേർന്ന് നിന്നു.
ഞാൻ പറഞ്ഞു എന്റെ പെണ്ണിനെ ഞാൻ താലികെട്ടി കൊണ്ട് പോന്നോളാമെന്ന്. അതിന് വേണ്ടിയാ ലെച്ചൂനേം കൂട്ടി നിന്നെ ക്ഷേത്രത്തിലേക്ക് പറഞ്ഞു വിട്ടത്.
എല്ലാം ഒപ്പിച്ചു വെച്ചിട്ടാണല്ലേ എന്നെ തീ തീറ്റിച്ചത്……..
പരിഭവത്തോടെ അവൾ പറഞ്ഞു നിർത്തവെ അവന്റെ ചുണ്ടിൽ ചിരി വിടർന്നു.
അത് പിന്നെ നമ്മുടെ കാര്യം നീ അങ്കിളിനോട് മറച്ചു വെച്ചില്ലേ അതിനൊരു കുഞ്ഞു ശിക്ഷ തന്നതായിട്ട് കൂട്ടിയാൽ മതി.
അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ച് അവൻ പറഞ്ഞു നിർത്തവെ അവന്റെ ചുണ്ടിലെ പുഞ്ചിരി അവളിലേക്കും പടർന്നിരുന്നു.
ശരിക്കും നീ ഭാഗ്യവതിയാ ആദി നിന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരുപാട് പേരില്ലേ???????
എല്ലാവർക്കും നിന്നോട് എന്ത് സ്നേഹവും കരുതലുമാണ്……..
ഇന്നലെ നീയെന്റെ മുന്നിൽ നിന്ന് കരഞ്ഞുകൊണ്ട് ഓടിമറഞ്ഞില്ലേ????? സത്യത്തിൽ എനിക്കപ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നിയിരുന്നു നിന്നെ ഒന്നാശ്വസിപ്പിക്കാൻ പോലും എന്നെകൊണ്ട് ആയില്ലല്ലോ എന്നോർത്ത്. അപ്പോഴും നിന്നെ ചേർത്ത് പിടിക്കാൻ കൂടപ്പിറപ്പ് പോലെ നിന്റെ ലെച്ചു ഉണ്ടായിരുന്നു.
ഒരു കാര്യം അറിയോ നിനക്ക്……. ഇന്നലെ രാത്രി എന്നെ ലെച്ചു വിളിച്ചിരുന്നു. അവളാ ദേവനിൽ നിന്ന് നിനക്കേറ്റ അവഗണനകളെ കുറിച്ചൊക്കെ പറഞ്ഞത്. എല്ലാം കഴിഞ്ഞപ്പോൾ മറ്റൊന്ന് കൂടി പറഞ്ഞു ഇനി മേലിൽ നിനക്ക് ശല്യമായി വരരുതെന്ന്. നിന്റെ മനസ്സ് വേദനിപ്പിക്കാൻ ശ്രമിച്ചാൽ അടങ്ങിയിരിക്കില്ല എന്ന് വരെ അവൾ പറഞ്ഞു.
അവളുടെ വാക്കുകളിൽ നിന്ന് ഞാനറിയുകയായിരുന്നു അവൾക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം.
അത് കേൾക്കെ അവളുടെ കണ്ണുകൾ ആനന്ദത്താൽ ഈറനണിഞ്ഞു.
തുടങ്ങിയല്ലോ ഡാം തുറക്കൽ.
ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു നീക്കിക്കൊണ്ടവൻ അവളെ കൂർപ്പിച്ചു നോക്കി.
സന്തോഷം കൊണ്ടാ…….
ഉവ്വാ സന്തോഷം വന്നാലും കരച്ചിൽ സങ്കടം വന്നാലും കരച്ചിൽ ഇതിനുംവേണ്ടി കണ്ണീർ ഇതെവിടുന്ന് വരുന്നു??????
ഇനി മേലാൽ ഇതുപോലെ കരഞ്ഞാലുണ്ടല്ലോ……..
ശാസനയോടെ അവൻ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു.
സ്നേഹത്തോടെ അവളെ നെഞ്ചോടു ചേർക്കുമ്പോൾ അവന്റെ മനസ്സ് ശാന്തമായിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രാത്രി അത്താഴത്തേക്കുള്ള പാചകത്തിൽ ആയിരുന്നു ആദി. അത്യാവശ്യം വേണ്ടത് അവൻ വാങ്ങിക്കൊണ്ട് വന്നിരുന്നു.
ചപ്പാത്തിയുണ്ടാക്കാനായി മാവ് കുഴക്കാൻ ശ്രമിക്കുകയായിരുന്നു അവൾ. അവളെ സഹായിക്കാനായി അടുക്കളയിലേക്ക് വന്ന രുദ്രൻ കാണുന്നത് തലക്ക് കൈകൊടുത്ത് നിൽക്കുന്ന അവളെയാണ്. അവളുടെ കയ്യിലിരുന്ന പത്രത്തിലേക്കവൻ നോക്കി.
ഇതെന്താ വെള്ളപ്പൊക്കം വന്നോ????
വെള്ളത്തിൽ മുങ്ങികുതിർന്നു കിടക്കുന്ന ഗോതമ്പുമാവിലേക്ക് നോക്കിയവൻ അവളോട് ചോദിച്ചു.
വെള്ളം കൂടിപ്പോയി.
അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു.
ബെസ്റ്റ്…. ഇനിയെന്ത് ചെയ്യും???????
അവൻ സംശയത്തോടെ അവളെ നോക്കി.
എനിക്കറിഞ്ഞൂട.
അവൾ നഖം കടിച്ചവനെ നോക്കി.
പോട്ടെ നമുക്ക് പുറത്ത് നിന്ന് വാങ്ങാം.
വെയിറ്റ് വെയിറ്റ്……. ഞാനൊന്ന് ചെറിയമ്മയോട് ചോദിക്കട്ടെ അല്ലെങ്കിൽ ഈ മാവ് വേസ്റ്റ് ആവില്ലേ??????
അവൾ രുദ്രനെ തടഞ്ഞു കൊണ്ട് കിച്ചൺ സ്ലാബിലിരുന്ന അവന്റെ ഫോണെടുത്ത് ഹേമയെ വിളിച്ചു.
ഹേമയോട് എല്ലാം ചോദിച്ചു മനസ്സിലാക്കിയവൾ ഫോൺ കട്ട് ചെയ്തു.
ചെറിയമ്മ എന്ത് പറഞ്ഞു???????
പുറത്ത് നിന്ന് വാങ്ങണോ???????
വേണ്ട ഇത് കൊണ്ട് ദോശ ഉണ്ടാക്കാം വെറുതെ വേസ്റ്റ് ആക്കിക്കളയണ്ട എന്ന് പറഞ്ഞു. ഞാനൊന്ന് നോക്കട്ടെ.
അവനോടായി പറഞ്ഞവൾ പാനെടുത്ത് സ്റ്റവിൽ വെച്ചു.
അല്ല അപ്പൊ ഇതിനെന്താ കറി??????
നമുക്ക് വെജിറ്റിബിൾ സ്റ്റൂ ഉണ്ടാക്കിയാലോ??????
ഒരു പരീക്ഷണം ഇപ്പോഴേ വേണോ മോളെ റിസ്ക് എടുക്കാൻ വയ്യാത്തോണ്ടാ?????
അവൻ വയറിൽ കൈവെച്ചു പറയുന്നത് കേട്ടവൾ അവനെ കൂർപ്പിച്ചു നോക്കി.
പിന്നെ തിരിഞ്ഞു നിന്ന് പാനിൽ എണ്ണതൂത്ത് മാവ് ഒഴിച്ചു.
ആദ്യമൊക്കെ അടിപിടിച്ച് കരിഞ്ഞു പോയെങ്കിലും കുറച്ചു നേരത്തെ കഷ്ടപ്പാടിന്റെ ഫലമായി അവൾ അവർക്ക് വേണ്ട ദോശ ഉണ്ടാക്കിയെടുത്ത് അവനെ നോക്കി ബെനിയന്റെ ഇല്ലാത്ത കോളർ പൊക്കുന്നത് പോലെ കാണിച്ചു.
അവൻ കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ച് സ്ലാബിലേക്ക് കയറിയിരുന്നു.
അപ്പോഴേക്കും അവൾ കവറിൽ നിന്ന് ഉരുളങ്കിഴങ്ങെടുത്ത് അവന് നേരെ നീട്ടി.
ഇതെന്തിനാ??????
അവൻ സംശയത്തോടെ അവളെ നോക്കി.
ഇത് ക്ലീൻ ചെയ്തു താ ഞാൻ കറിയുണ്ടാക്കാം.
നിനക്കറിയോ കറിവെക്കാൻ????
അവൻ ഒറ്റ പിരികം പൊക്കി അവളെ നോക്കി.
യൂട്യൂബിൽ നോക്കി.
അവന്റെ ഫോൺ ഉയർത്തി കാട്ടി അവൾ ചിരിച്ചു.
അല്ല ഇതെങ്ങനെ ക്ലീൻ ചെയ്യും?????
ഊരക്ക് കൈകൊടുത്തവൻ അവളെ നോക്കി.
ഈ കത്തികൊണ്ട് അതിന്റെ തൊലി ചീകി എടുക്കണം.
അവൾ ഒരു കത്തി അവന് നേരെ നീട്ടി മറ്റൊരു കത്തി എടുത്ത് സവാള അരിയാൻ തുടങ്ങി.
രുദ്രൻ ഒരുവിധം എങ്ങനെയൊക്കെയോ അത് ക്ലീൻ ചെയ്ത് അവൾക്ക് കൊടുത്തു.
യൂട്യൂബിൽ കണ്ടത് പോലെ അവൾ കറിയുണ്ടാക്കി.
കറി സെർവിങ് ബൗളിലേക്ക് മാറ്റി അവൾ ഇടുപ്പിൽ കൈകുത്തി നിന്ന് നെടുവീർപ്പിട്ടു.
രുദ്രൻ അവളെ ഇടുപ്പിലൂടെ കൈയിട്ട് ചുറ്റിപ്പിടിച്ചു.
അതേ ഇത് വിശ്വസിച്ചു കഴിക്കാമല്ലോ അല്ലെ?????
അവളുടെ കാതിലായി അവൻ ചോദിച്ചതും ആദി അവനെ നോക്കി കണ്ണുരുട്ടി.
എനിക്കേ നല്ല വിശപ്പുണ്ട് വാ വല്ലതും കഴിക്കാം.
ഒരു ചിരിയോടെ അവളുടെ കവിളിൽ ചുംബിച്ചവൻ പ്ലേറ്റ് എടുത്ത് ഹാളിലേക്ക് നടന്നു.
അവന് പിന്നാലെ അവളും പോയി.
ആദ്യമായി ഉണ്ടാക്കുന്നതായത് കൊണ്ട് രണ്ടുപേർക്കും കഴിക്കാൻ സ്വല്പം പേടി ഉണ്ടായിരുന്നെങ്കിലും രുചിച്ചു നോക്കവെ അവരുടെ മുഖം തെളിഞ്ഞു. നിറഞ്ഞ ചിരിയോടെ അവർ ഭക്ഷണം കഴിക്കുമ്പോൾ ഉള്ളിൽ ആദ്യ പരീക്ഷണം വിജയിച്ച ആത്മസംതൃപ്തി ആയിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ജഗ്ഗിൽ വെള്ളവുമായി മുറിയുടെ മുന്നിൽ നിന്ന് പരുങ്ങുന്ന അവളെ കണ്ടവന് ചിരിപൊട്ടി.
അത് കടിച്ചു പിടിച്ചവൻ കാണാത്തത് പോലെ കണ്ണടച്ച് കിടന്നു.
പതിയെ വാതിൽ തുറന്ന് എത്തിനോക്കി അവൻ ഉറങ്ങി എന്നുറപ്പായതും അവൾ പയ്യെ അകത്ത് കയറി.
ജഗ് ടേബിളിൽ വെച്ച് പതിയെ ശബ്ദമുണ്ടാക്കാതെ അവനരികിൽ കിടന്നു.
ആശ്വാസത്തോടെ നെടുവീർപ്പിട്ട് കണ്ണുകൾ അടക്കവെ അവന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞിരുന്നു.
അവന്റെ സ്പർശനം അറിഞ്ഞവൾ ഞെട്ടി കണ്ണ് തുറന്നു.
അവളിൽ ഒരു തരം പരിഭ്രമം വന്നു നിറഞ്ഞു.
എന്തിനാ കോഴി മുട്ടയിടാൻ നോക്കുന്നത് പോലെ വാതിലിന്റെ അവിടെ നിന്ന് പരുങ്ങിയത്???????
ചെവിയ്ക്കരികിലായി പതിഞ്ഞ ശബ്ദത്തിലവൻ ചോദിക്കവെ മുറിയിലെ ഏസിയുടെ തണുപ്പിലും അവൾ വെട്ടിവിയർത്തു.
അവളുടെ ഭാവമാറ്റം കണ്ട് ഒരു ചിരിയോടെ അവൻ കിടന്നു.
ഞൊടിയിടയിൽ അവനവളെ പൊക്കി നെഞ്ചിൽ കിടത്തിയിരുന്നു.
ഒന്ന് കുതറാൻ പോലുമാവാതെ അവൾ പകച്ചുപോയി.
ഉറങ്ങിക്കോ നല്ല ക്ഷീണം കാണും……….
നെറുകിൽ ചുണ്ടുകൾ അമർത്തിയവൻ പറയവെ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടു.
നിറഞ്ഞ സന്തോഷത്തോടെ അവനെ ചുറ്റിപ്പിടിച്ചവൾ അവന്റെ നെഞ്ചിൽ കിടന്നുറങ്ങി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രാവിലെ ആദി തട്ടി വിളിക്കുമ്പോഴാണ് അവൻ ഉറക്കം ഉണരുന്നത്.
മുന്നിൽ കുളിച്ചു തലയിൽ തോർത്ത് ചുറ്റി കയ്യിൽ ആവിപറക്കുന്ന ചായയുമായി നിൽക്കുന്ന ആദിയെ കണ്ടവൻ അതിശയത്തോടെ എഴുന്നേറ്റിരുന്നു.
ഇതാര് പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളോ??????
അതേല്ലോ……. എണീറ്റ് പോയി പല്ല് തേച്ചിട്ട് വന്നേ കട്ടൻ കുടിക്കാം പാലില്ലാത്തത് കൊണ്ട് ഇന്ന് ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യണം.
അവളവനെ വലിച്ച് എഴുന്നേൽപ്പിച്ചു.
ഓഹ് മതിയെന്റെ ഭാര്യേ………
ചിരിയോടെ അവളുടെ കവിളിൽ അമർത്തി ചുംബിച്ചവൻ ബാത്‌റൂമിലേക്ക് കയറി.
അവന്റെ ചുണ്ട് പതിഞ്ഞയിടത്ത് ഒന്ന് തഴുകി അവൾ ബാൽക്കണിയിലേക്ക് നടന്നു.
ശാന്തമായ നഗരകാഴ്ചകളിലേക്ക് കണ്ണും നട്ടവൾ നിന്നു.
ബാത്‌റൂമിൽ നിന്നിറങ്ങിയ രുദ്രൻ ടേബിളിൽ അവൾ കൊണ്ടുവന്നു വെച്ച കപ്പ് എടുത്തു ചുണ്ടോട് ചേർത്ത് ആദിയുടെ അടുത്തേക്ക് പോവാൻ നിൽക്കവേയാണ് കാളിങ് ബെൽ അടിക്കുന്നത്.
ശബ്ദം കേട്ട് ആദി മുറിയിലേക്ക് വന്നു.
ഞാൻ നോക്കാം നീയിത് പിടിക്ക്.
അവളുടെ കയ്യിലേക്ക് കപ്പ് കൊടുത്തവൻ ഹാളിലേക്ക് നടന്നു.
വാതിൽ തുറന്നു നോക്കവെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവനിൽ ദേഷ്യം നിറഞ്ഞു.
പുറകെ വന്ന ആദി കാര്യം മനസ്സിലാവാതെ നിറപുഞ്ചിരിയോടെ പുറത്ത് നിൽക്കുന്ന ആളെയും വലിഞ്ഞു മുറുകിയ മുഖത്തോടെ നിൽക്കുന്ന രുദ്രനെയും മാറി മാറി നോക്കി.
തുടരും…………………
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission