✒️ ആർദ്ര അമ്മു
നീയെന്താ ഇവിടെ??????
ദേഷ്യത്തിൽ രുദ്രൻ മുന്നിൽ നിൽക്കുന്നയാളോട് കയർത്തു.
ഇതെന്തു ചോദ്യാ രുദ്രേട്ടാ ഞാൻ ഏട്ടനെ കാണാൻ വന്നതാ.
മുഖത്തെ ചിരി മായ്ക്കാതെ അവൾ പറഞ്ഞു.
അല്ല വീട്ടിൽ വരുന്നവരെ ഇങ്ങനെ പുറത്ത് നിർത്തിയാണോ സംസാരിക്കേണ്ടത് എന്നെയൊന്ന് അകത്തോട്ട് വിളിച്ചൂടെ???????
അല്ലെങ്കിൽ തന്നെ ഞാനെന്തിനാ അനുവാദം ചോദിക്കുന്നത് ഇവിടെ കയറി വരാൻ എനിക്കാരുടെയും സമ്മതം വാങ്ങേണ്ട കാര്യമില്ലല്ലോ.
അവൾ രുദ്രനെ കടന്ന് അകത്തേക്ക് കയറി.
ഫ്ലാറ്റിന് ഒരു മാറ്റവും ഇല്ലല്ലോ എല്ലാം പഴയത് പോലെ തന്നെ.
ചുറ്റും കണ്ണുകൾ പായിച്ചവൾ പറയവെ രുദ്രന്റെ ശബ്ദം ഉയർന്നിരുന്നു.
ദേവികാ…………
അവന്റെ അലറൽ കേട്ട് ആദി ഞെട്ടിപ്പോയി.
അയ്യോ എന്റെ രുദ്രേട്ടാ ഒന്ന് പതുക്കെ. ഇങ്ങനെ ഒച്ചയിടുന്നത് എന്തിനാ പകുക്കെ പറഞ്ഞാൽ പോരെ????
ചെവിയിൽ കൈവെച്ചവൾ അവനെ നോക്കി.
അവന്റെ മുഖം കോപത്താൽ ചുവന്നിരുന്നു.
എന്റെ പേര് ദേവിക എന്നാണെന്ന് എനിക്കറിയാം അതിങ്ങനെ എപ്പോഴും ഓർമ്മിപ്പിക്കണം എന്നില്ല.
എല്ലാവരും എന്നെ ദേവൂന്നല്ലേ വിളിക്കുന്നത് രുദ്രേട്ടനും അങ്ങനെ വിളിച്ചാലെന്താ??????
എന്ത് വിളിക്കണം വിളിക്കണ്ട എന്ന് ഞാൻ തീരുമാനിച്ചോളാം നീ ആരോട് ചോദിച്ചിട്ടാ ഈ ഫ്ലാറ്റിൽ കയറിയത്?????വഴിയേ പോവുന്നവർക്ക് കയറിയിറങ്ങാൻ ഇത് സത്രവല്ല ഇറങ്ങെടി പുറത്ത്……..
രുദ്രൻ വാതിൽക്കലേക്ക് ചൂണ്ടി.
രുദ്രേട്ടാ കൂൾ…. കൂൾ…….
ഞാൻ ചുമ്മാ നിങ്ങളെ രണ്ടുപേരെയും കാണാൻ വന്നതാ അല്ലാതെ ഒരു വഴക്കിനു വന്നതൊന്നുമല്ല. എനിക്ക് ആദിയെ ഒന്ന് പരിചയപ്പെടണം അതുകഴിഞ്ഞു ഞാൻ പൊക്കോളാം.
അവൾ ആദിയെ നോക്കിയവനോട് പറഞ്ഞു.
അവൾക്കിപ്പോ ആരെയും പരിചയപ്പെടണ്ട നീ ഇറങ്ങി പോ…….
അത് രുദ്രേട്ടനല്ലല്ലോ ആദിയല്ലേ പറയേണ്ടത്???????
അവൾ കൈകെട്ടി നിന്നവനെ നോക്കി.
എന്റെ ഭാര്യയുടെ കാര്യം തീരുമാനിക്കേണ്ടത് ഞാനാ.
ജസ്റ്റ് ഞാനൊന്ന് അവളെ പരിചയപ്പെടുന്നതിന് രുദ്രേട്ടനെന്തിനാ കിടന്നു തുള്ളുന്നത്?????? അതോ അവളെന്തെങ്കിലും അറിയും എന്ന് പേടിച്ചിട്ടാണോ???????
പരിഹാസത്തോടെ അവൾ അവനെ നോക്കി.
പേടിക്കാൻ മാത്രം ഞാനൊന്നും അവളിൽ നിന്ന് മറച്ചു വെച്ചിട്ടില്ല മിസ്സ് ദേവിക.
അവൻ പുച്ഛത്തോടെ അവളെ നോക്കി.
പിന്നെന്താ ഞാനവളോട് ഒന്ന് സംസാരിക്കുന്നതിൽ കുഴപ്പം?????
അവൾ പുരികം ഉയർത്തി അവനെ നോക്കി.
കാരണം എനിക്ക് നിന്നെ എനിക്കിഷ്ടമല്ല. ഇപ്പൊ തള്ളിക്കയറി വന്നിവളെ പരിചയപ്പെടുന്നത് നല്ല ഉദ്ദേശത്തോടെയല്ല എന്നെനിക്കറിയാം. പുന്നാര മോളെ എന്റെ പെണ്ണിനെ വേദനിപ്പിക്കാനാണ് വരവെങ്കിൽ രുദ്രന്റെ മറ്റൊരു മുഖമായിരിക്കും നീ കാണുന്നത്.
ഭീഷണിയുടെ സ്വരത്തിൽ അവൻ പറഞ്ഞു നിർത്തവെ അവളുടെ മുഖത്ത് ഭാവവ്യത്യാസം ഏതുമില്ലായിരുന്നു.
എനിക്കങ്ങനെ യാതൊരു ദുരുദ്ദേശവുമില്ല രുദ്രേട്ടാ. പൂർണ്ണ സന്തോഷത്തോടെയാണ് ഞാൻ ആദിയെ പരിചയപ്പെടാൻ വന്നത്. പണ്ട് നിങ്ങളുടെ പുറകെ നടന്ന ദേവിക അല്ലിത്. വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക്.
അത്രയും പറഞ്ഞവൾ ചിരിയോടെ അവനെ കടന്ന് ആദിയുടെ അരികിൽ എത്തിയിരുന്നു.
ദേവു ഒന്നും മനസ്സിലാവാതെ നിൽക്കുന്ന അവളുടെ കയ്യിൽ പിടിച്ചു.
എന്നെ മനസ്സിലായോ??????
അവളുടെ ചോദ്യത്തിന് ഇല്ലായെന്നർത്ഥത്തിൽ തലയാട്ടി.
രുദ്രേട്ടൻ പറഞ്ഞു തന്നിട്ടില്ലേ??????
ഇല്ല.
ഇതെന്താ രുദ്രേട്ടാ എന്നെക്കുറിച്ചൊന്നും ആദിയോട് പറഞ്ഞു കൊടുത്തിട്ടില്ലേ????
നിന്നെ കുറിച്ച് പറയാൻ നീയെന്താ അമേരിക്കൻ പ്രസിഡന്റൊ??????
രുദ്രൻ പുച്ഛത്തോടെ അവളെ നോക്കി ആദിയെ അവനോട് ചേർത്ത് നിർത്തി.
അതെന്ത് പറച്ചിലാ ഒന്നുമില്ലേലും ഓർമ്മവെച്ചകാലം മുതൽ എല്ലാവരും പറയുന്നത് പോലെ ഈ രുദ്രന്റെ പെണ്ണല്ലായിരുന്നോ ഞാൻ???????
ചെറുചിരിയോടെ അവൾ പറയുന്നത് കേട്ട് ആദി ഞെട്ടി.
ഉള്ളിൽ ദേഷ്യവും കുശുമ്പുമെല്ലാം ഉടലെടുത്തു.
ഛീ….. നിർത്തടി…… കുറേ നേരമായല്ലോ തുടങ്ങിയിട്ട്. എന്റെ പെണ്ണ് ദേ ഇവളാ…. എന്റെ ആദി……..
ഇവളുടെയല്ലാതെ മറ്റൊരു പേരും എന്റെ പേരിനോട് ചേർത്ത് വെക്കില്ല……. ഇനിയൊരിക്കൽ കൂടി നീയത് പറഞ്ഞാൽ പെണ്ണാണെന്നൊന്നും നോക്കില്ല കരണം അടിച്ചു പൊട്ടിക്കും.
ആദിയെ നെഞ്ചോട് ചേർത്ത് പിടിച്ചവൻ അവൾക്ക് നേരെ അലറി.
അത് കണ്ടവളിൽ ചെറിയൊരു ഭയം തോന്നി.
സോറി രുദ്രേട്ടാ ഞാൻ പെട്ടെന്ന്……. ഒരു തമാശക്ക്…………
അവൾ വാക്കുകൾ കിട്ടാതെ ഒരു വിറയലോടെ പറഞ്ഞൊപ്പിച്ചു.
നിന്റെ തമാശയൊക്കെ നിന്റെ വീട്ടിൽ പോയി കാണിച്ചാൽ മതി. ശങ്കരേട്ടന്റെ മോളെന്നുള്ള ഒറ്റ പരിഗണനയിലാ നിന്നെ ഞാൻ തല്ലാത്തത്.
ഇറങ്ങി പോടീ…………….
ഉച്ചത്തിലവൻ അലറിയതും അവൾ പേടിച്ച് ആദിയെ ഒന്ന് നോക്കിയതിനു ശേഷം പുറത്തേക്ക് പോയി.
രുദ്രൻ ദേഷ്യം തീരാതെ ഭിത്തിയിൽ അടിച്ചു.
ഒരു വിധം കലിയടക്കി ആദിയെ നോക്കവെ മുഖം വീർപ്പിച്ചു നിൽക്കുന്ന അവളെ കണ്ട് അവനൊന്ന് ശാന്തമായി.
അതാരാ രുദ്രാ???????
അവൾ പോയവഴിയെ നോക്കിയവൾ ചോദിച്ചു.
അത് ദേവിക. അച്ഛന്റെ ഉറ്റ സുഹൃത്തും ക്ലാസ്സ്‌മേറ്റും ഒക്കെ ആയിരുന്ന ശങ്കരേട്ടന്റെ മകൾ.
അവളെന്തിനാ അങ്ങനെയൊക്കെ പറഞ്ഞിട്ട് പോയത്??????
അവൾ നെറ്റി ചുളിച്ച് അവനെ നോക്കി.
ശങ്കരേട്ടന് ഒരു പെൺകുഞ്ഞ് പിറന്നാൽ എന്നെകൊണ്ട് അതിനെ കെട്ടിക്കാമെന്ന് പണ്ടെങ്ങാണ്ട് അച്ഛൻ പറഞ്ഞിരുന്നു പോലും അതും പറഞ്ഞ് അവളെന്റെ പുറകെ ആയിരുന്നു. എനിക്കാണേൽ അവളെ കണ്ണെടുത്താൽ കണ്ടൂട.
ശങ്കരേട്ടനെ ഓർത്താ ഞാനെല്ലാം സഹിച്ചത്. GK ഗ്രൂപ്പ്സ് ഇന്നും ഇതുപോലെ നിലനിൽക്കാൻ കാരണം ആ മനുഷ്യനാ. ബിസ്സിനെസ്സ് എല്ലാം ഉപേക്ഷിച്ചു രാത്രിക്ക് രാത്രി ഞങ്ങളിവിടെ നിന്ന് നാട് വിടുമ്പോൾ നിലംപതിച്ചു പോവേണ്ടിയിരുന്ന കമ്പനി നോക്കിനടത്തിയത് ശങ്കരേട്ടനായിരുന്നു.
ആ ഒരു കടപ്പാട് ഒന്ന് കൊണ്ട് മാത്രാ ഞാനൊരുവിധം അടങ്ങിയത്.
രുദ്രനത് പറയുമ്പോൾ ശങ്കരനോടുള്ള സ്നേഹവും ബഹുമാനവും അവൾ മനസ്സിലാക്കി. ഒപ്പം ദേവുവിനോടുള്ള വെറുപ്പും.
എങ്കിലും ഉള്ളിന്റെ ഉള്ളിൽ എന്തോ ഒരു കുഞ്ഞു കുശുമ്പ് ഉടലെടുക്കുന്നത് അവളറിഞ്ഞു.
എന്നാലും അവളെന്തിനാ രുദ്രനെ അങ്ങനെ വിളിക്കുന്നത്??????
എങ്ങനെ???????
രുദ്രേട്ടാന്ന്…… എനിക്കൊട്ടും ഇഷ്ടപ്പെടുന്നില്ല.
കുശുമ്പോടെ മുഖം വീർപ്പിച്ചവൾ പറഞ്ഞു നിർത്തവേ രുദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ഒരു കള്ളചിരിയോടെ അവൻ അവളെ പൊക്കിയെടുത്ത് ഡൈനിങ്ങ് ടേബിളിൽ ഇരുത്തി.
അതെന്താ ഇഷ്ടപ്പെടാത്തെ??????
അവൻ അവളെ നോക്കി മീശപിരിച്ചു.
അവൾ രുദ്രനോട് സ്വാതന്ത്ര്യം കാണിക്കുന്നത് എനിക്കിഷ്ടമല്ല അവൾ പറഞ്ഞത് കേട്ടില്ലേ രുദ്രന്റെ പെണ്ണ് പോലും ഹും……..
അവൾ മുഖം വീർപ്പിച്ചു.
അത് കണ്ടവൻ ചിരിച്ചു.
ഒട്ടും ഇല്ലല്ലോ???????
എന്ത്???????
Jealous……
എനിക്കാരോടും അസൂയയില്ല.
അവൾ മുഖം കോട്ടി പറഞ്ഞു.
ഇല്ലേ??????
ഇല്ല………
ഒട്ടൂല്ലേ??????
അവൻ കുസൃതിയോടെ അവളിലേക്ക് മുഖം അടുപ്പിച്ചു.
അവൾ ഒന്നും മിണ്ടാതെ അവനെ കൂർപ്പിച്ചു നോക്കി.
അവളെങ്ങനെ പറഞ്ഞെന്ന് വെച്ച് നീയിങ്ങനെ മുഖം വീർപ്പിക്കണോടി????
ഈ രുദ്രന്റെ പെണ്ണ് നീയാണെന്നതിനുള്ള ഏറ്റവും വലിയ തെളിവല്ലേയിത്????
അവളുടെ കഴുത്തിൽ പറ്റിച്ചേർന്നു കിടന്ന താലി കയ്യിൽ എടുത്തു കൊണ്ടവൻ പറഞ്ഞു.
എന്നിട്ടും അവളുടെ മുഖം തെളിയുന്നില്ല എന്ന് കണ്ടതും കുറുമ്പൊടെ അവനവളുടെ കവിളിൽ കടിച്ചു.
ഒന്ന് ചിരിക്കെന്റെ കുശുമ്പിപാറു…….
മൂക്കിൽ മൂക്കുരുമി അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഓഫീസിലേക്ക് പോവാനായി ഓട്ടോയിൽ ഇരിക്കുകയായിരുന്നു ദേവു.
രാവിലെ രുദ്രനെ കാണാൻ പോയപ്പോൾ ഉണ്ടായിരുന്ന സംഭവങ്ങളായിരുന്നു മനസ്സ് നിറയെ.
ഓഫീസിൽ പോവുന്ന വഴി രുദ്രനെയും ആദിയേയും ഒന്ന് കാണാം എന്ന് കരുതി ഇറങ്ങിയതായിരുന്നു. രുദ്രന്റെ മനസ്സിലുള്ള തെറ്റിദ്ധാരണ മാറ്റണം ആദിയോടും രുദ്രനോടും അടുക്കണം അവരോട് സൗഹൃദമുണ്ടാക്കണം എന്നൊക്കെ ആയിരുന്നു മനസ്സ് നിറയെ. അൽപ്പം സ്വാതന്ത്ര്യം കാട്ടി അവരുടെ മനസ്സിൽ ആധിപത്യം സ്ഥാപിക്കാം എന്ന് കരുതി പക്ഷെ……………
രുദ്രന്റെ കണ്ണുകളിൽ ആദിയോടുള്ള കരുതലും സ്നേഹവുമെല്ലാം കാൺകെ മനസ്സിൽ കൊളുത്തി വലിക്കുന്നത് പോലെ.
അവളെ നെഞ്ചോട് അണച്ചു രൗദ്ര ഭാവത്തിൽ നോക്കിയ നോട്ടത്തിൽ പൊള്ളി പിടഞ്ഞു പോയി. അത്രമാത്രം ആയിരുന്നു അവന്റെ കണ്ണുകളിലെ ക്രോധാഗ്നി.
അവളറിയുകയായിരുന്നു രുദ്രന് ആദിയോടുള്ള പ്രണയം…..
അടങ്ങാത്ത ഭ്രാന്തമായ പ്രണയം.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നഷ്ടപ്രണയത്തിന്റെ വേദന അവളെ ചുറ്റിവരിഞ്ഞു. എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ചിലപ്പോഴൊക്കെ മനസ്സ് ദുർബലമായി പോവും. നഷ്ടമായി പോയ പ്രണയത്തിനായി ഹൃദയം തുടിക്കും.
വേദനയോടെ അവൾ കണ്ണുകൾ തുടച്ചു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രാവിലെ ഒന്നും ഉണ്ടാക്കാൻ നിക്കണ്ട നമുക്ക് പുറത്ത് നിന്ന് കഴിക്കാം.
ഞാൻ പോയി ഫ്രഷായിട്ട് വരാം അപ്പോഴേക്കും റെഡിയായി നിന്നോ.
അവളുടെ കവിളിൽ ചുംബിച്ച് അവളുടെ തലയിൽ ചുറ്റിയ ടവൽ അഴിച്ചെടുത്തു കൊണ്ടവൻ റൂമിലേക്ക് പോയി.
അവളൊരു ചിരിയോടെ അവന്റെ പോക്കും നോക്കിയിരുന്നു പിന്നെ അവൻ കുടിച്ച് പൂർത്തിയാക്കാതെ കയ്യിൽ തന്ന ചായ കപ്പിലേക്ക് നോക്കി.
തെല്ലൊരു നാണത്തോടെ അവന്റെ ബാക്കി ചായ കുടിക്കുമ്പോൾ അവളുടെ മനസ്സ് നിറഞ്ഞിരുന്നു.
അവൻ ഫ്രഷായി പുറത്തേക്കിറങ്ങുമ്പോൾ അവൾ റെഡിയായിരുന്നു.
അവനെ കണ്ടപ്പോൾ അവൾ ബാഗിൽ നിന്ന് അവന്റെ ഡ്രസ്സ് എടുത്ത് കൊടുത്തു.
രുദ്രാ…………
അവളുടെ വിളി കെട്ടവനൊന്ന് തലയുയർത്തി നോക്കി.
മ്മ്മ്…………..
നമ്മളെന്തിനാ പുറത്ത് പോവുന്നത്????
ദുപ്പട്ട ശരിയാക്കി ഇട്ടുകൊണ്ടവൾ അവനോട് ചോദിച്ചു.
നിനക്ക് ഡ്രസ്സും മറ്റും വാങ്ങണ്ടേ????? പിന്നെ വീട്ടിലേക്കുള്ള സാധനങ്ങൾ. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്.
എന്ത് കാര്യം???????
അവൾ സംശയത്തോടെ മുഖമുയർത്തി.
അത് സർപ്രൈസ്. അവിടെ ചെല്ലുമ്പോൾ അറിഞ്ഞാൽ മതി.
അവൻ പറയുന്നത് കേട്ടവൾ പരിഭവത്തോടെ ചുണ്ട് കോട്ടി.
പിന്നില്ലേ രുദ്രാ എനിക്കൊരു സിന്ദൂരചെപ്പ് വാങ്ങണം. പണ്ട് നിങ്ങളിവിടെ താമസിച്ചിരുന്നതല്ലേ അതുകൊണ്ട് ഇവിടെയെല്ലാം നോക്കി പക്ഷെ കണ്ടില്ല.
അവൾ നിരാശയോടെ പറഞ്ഞതും അവനവളെ കയ്യിൽ പിടിച്ചു വലിച്ച് ദേഹത്തേക്ക് അടുപ്പിച്ചിരുന്നു.
അതിനെന്താ ഇന്ന് തന്നെ ഒരെണ്ണം വാങ്ങാം എന്നിട്ട് എന്റെ കൈകൊണ്ട് തന്നെ നിന്റെ സീമന്തരേഖ ചുവക്കണം.
പറഞ്ഞു തീർന്നതും അവന്റെ ചുണ്ടുകൾ അവിടെ പതിഞ്ഞിരുന്നു.
അവൾ കണ്ണുകളടച്ച് അവന്റെ സ്നേഹചുംബനം ഏറ്റുവാങ്ങി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
കാറിലിരിക്കുമ്പോഴും എങ്ങോട്ടാണ് പോവുന്നതെന്നവൻ പറഞ്ഞില്ല. കുറച്ചു നേരത്തെ യാത്രയ്ക്കൊടുവിൽ കാർ ചെന്ന് നിന്നത് മഹാദേവ ക്ഷേത്രത്തിന് മുന്നിലാണ്.
അവൾ പുഞ്ചിരിയോടെ അവനെ നോക്കി ഡോർ തുറന്നിറങ്ങി.
അവന്റെ കയ്യും പിടിച്ച് ക്ഷേത്രത്തിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ അവളുടെ മനസ്സ് ആനന്ദത്താൽ തുടികൊട്ടുകയായിരുന്നു. ശ്രീകോവിലിന് മുന്നിൽ കൈകൂപ്പുമ്പോൾ അവളുടെ വലംകൈ മാറോട് ചേർന്ന് കിടക്കുന്ന താലിയിൽ പിടിമുറുക്കിയിരുന്നു.
പ്രസാദം വാങ്ങി അവന്റെ നെറ്റിയിൽ ചാർത്തുമ്പോൾ അവന്റെ ചുണ്ടിലും ഒരു നറുപുഞ്ചിരിയുണ്ടായിരുന്നു.
ഇലച്ചീന്തിൽ നിന്നെടുത്ത കുങ്കുമത്താൽ അവളുടെ സീമന്തരേഖ ചുവപ്പിക്കുമ്പോൾ മരണം വരെ തന്റെ നെറുകിൽ നിന്ന് സിന്തൂരചുവപ്പ് മായല്ലേ എന്നുള്ള പ്രാർത്ഥനയിലായിരുന്നു അവൾ.
ക്ഷേത്രത്തിൽ നിന്ന് നേരെ പോയത് വിശപ്പടക്കാനായിരുന്നു.
കൊള്ളാവുന്ന ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചവരിറങ്ങി.
രുദ്രാ എങ്ങോട്ടാ ഈ പോവുന്നത്?????
പരിചയമില്ലാത്ത വഴിയിലേക്ക് വണ്ടി കയറിയതും അവൾ ചോദിച്ചു.
ഞാൻ പറഞ്ഞില്ലേ അവിടെ ചെല്ലുമ്പോൾ അറിയാം.
അത്രമാത്രം പറഞ്ഞവൻ ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞു.
അവൾ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു.
അൽപ്പനേരത്തിനു ശേഷം കാർ ഒരു ഗേറ്റ് കടന്ന് അകത്തേക്ക് കയറി.
ഏതാ സ്ഥലം എന്നറിയാൻ അവൾ മുന്നോട്ട് നോക്കി.
Sub registrar office.
മുന്നിലെ ബോർഡ് വായിച്ചവൾ ഞെട്ടലോടെ അവനെ നോക്കി.
അവന്റെ ചുണ്ടുകളിൽ അപ്പോഴൊരു കുസൃതി ചിരി തത്തി കളിച്ചു.
തുടരും…………………..
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission