✒️ ആർദ്ര അമ്മു
ഇതെന്താ ഇവിടെ???????
അതിശയത്തോടെ അവളവനെ നോക്കി.
ആദ്വിക ദേവരാജ് എന്ന് ആദിയെ ഒഫീഷ്യലി മിസ്സിസ് രുദ്രതേജ് ആക്കാൻ പോവുന്നു.
ചിരിയോടെ അവൻ അവളെ നോക്കി.
ഇതിന്റെ ഫോർമാലിറ്റീസും മറ്റും????
പിന്നെ സാക്ഷികളായി ആരെങ്കിലും വേണ്ടേ. വെറും കയ്യോടെ വീട്ടിൽ നിന്ന് കൊണ്ടു പോന്നതാ എന്നെ പിന്നെങ്ങനെ??????
അവൾ സംശയഭാവത്തിൽ അവനെ നോക്കി.
എല്ലാത്തിനുമുള്ള ഉത്തരം അകത്ത് ചെല്ലുമ്പോൾ കിട്ടും.
അത്രയും പറഞ്ഞവൻ കാർ തുറന്ന് പുറത്തേക്കിറങ്ങി.
ഒന്നും മനസ്സിലാവാതെ ആദിയും അവനൊപ്പം ഇറങ്ങി.
രുദ്രനവളുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു.
ഓഫീസിനകത്ത് നിൽക്കുന്ന ആളുകളെ കണ്ടതും അവളിൽ ഒരേ സമയം അതിശയവും സന്തോഷവും വിരിഞ്ഞു.
ചെറിയച്ഛ……………
സന്തോഷത്തോടെ വിളിച്ചു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് വീഴുമ്പോൾ അച്ഛന്റെ ചൂട് പറ്റാൻ വെമ്പുന്ന കുഞ്ഞായി മാറുകയായിരുന്നു അവൾ.
അത് കണ്ട് നിന്ന ഹേമയുടെയും ലെച്ചുവിന്റെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു.
ചെറിയച്ഛന്റെ കുട്ടിക്ക് സുഖാണോ?????
കവിളിൽ തലോടി അയാൾ ചോദിക്കവെ അവൾ പുഞ്ചിരിയോടെ തലയാട്ടി.
ഓഹ് പിന്നേ അവളെങ്ങോട്ട് പോയിട്ട് അഞ്ചാറുകൊല്ലമായത് പോലെയാണ് പറച്ചിൽ.
ലെച്ചു അയാളെ കളിയാക്കി.
ഒന്ന് പോടീ ഒരു ദിവസം എന്റെ മോളെ കാണാതിരുന്നതിന്റെ വിഷമം എനിക്കറിയാം.
അയാൾ അവളെ തന്നോട് പൊതിഞ്ഞു പിടിച്ചു.
മോളെ…………
അവളെ തലോടി.
ചെറിയമ്മേ………….
അവളവരെ ഇറുകെ പുണർന്നു. ഉള്ളിൽ നിറയുന്ന മാതൃവാത്സല്യത്തോടെ അവരവളെ മാറോടണച്ചു.
രുദ്രൻ ഒരു ചിരിയോടെ ആ കാഴ്ച നോക്കി നിന്നു.
കൊള്ളാല്ലോ കളി രണ്ടാൾക്കും ഇവളെ മതിയല്ലേ ഞാനെന്താ പുറമ്പോക്കോ????
ലെച്ചു അവരെ കൂർപ്പിച്ചു നോക്കി.
അതിന് നീ പണ്ടേ പുറമ്പോക്കല്ലേ?????
നന്ദൻ അവളെ നോക്കി പുച്ഛിച്ചു.
അത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി.
കള്ള വാദ്യാര് ഡാഡിയായി പോയി അല്ലെങ്കിൽ കാണിച്ചു തന്നേനെ……
അവൾ നന്ദനെ നോക്കി പല്ലിറുമി.
ഒരു മയത്തിലൊക്കെ പല്ല് കടിക്ക് ലെച്ചു അല്ലെങ്കിൽ കല്യാണഫോട്ടോയ്ക്ക് ചിരിക്കാൻ വെപ്പ് പല്ല് വാങ്ങേണ്ടി വരും.
ഒരു ചിരിയോടെ രുദ്രനവളോടായി പറയുമ്പോൾ ലെച്ചു കിളി പോയ പോലെ നിന്നുപോയി.
ആദ്യമായിട്ടാണ് രുദ്രൻ അവളോടൊന്ന് മര്യാദക്ക് സംസാരിക്കുന്നത്.
അത് കണ്ട് ചിരികടിച്ചു പിടിച്ച് രുദ്രൻ അവൾക്ക് മുന്നിൽ കൈവീശി.
ഹേയ്……. നീയെന്താ കഞ്ചാവടിച്ചത് പോലെ നിൽക്കുന്നത്???????
അത്…….. പിന്നെ……… ഞാൻ……….
രുദ്രന്റെ ചോദ്യം കേട്ടവൾ നിന്ന് വിക്കാൻ തുടങ്ങി.
നിനക്കെന്ന് മുതലാ ലെച്ചു വിക്ക് തുടങ്ങിയത്????????
നന്ദൻ അവളെ കളിയാക്കി.
രുദ്രനവളോട് ഇങ്ങനെ ആദ്യായിട്ടല്ലേ സംസാരിക്കുന്നത് അതായിരിക്കും.
ആദി ചിരിയോടെ അവളുടെ തലയിൽ തട്ടി.
ആദി നീ മോനെ പേരെടുത്താണോ വിളിക്കുന്നത്??????
ഹേമ ഗൗരവത്തിൽ ചോദിക്കുന്നത് കേട്ട് ആദി നാക്ക് കടിച്ചു.
അത് ചെറിയമ്മേ രുദ്രൻ തന്നെയാ അങ്ങനെ വിളിക്കാൻ പറഞ്ഞത്.
അവൾ മുഖത്ത് പരമാവധി നിഷ്കളങ്കത വിതറി പറഞ്ഞു.
എന്ന് കരുതി അങ്ങനെ വിളിക്കാവോ???? നിന്നെക്കാൾ മൂത്തതല്ലേ രുദ്രൻ അതുകൊണ്ട് പേര് വിളിക്കാൻ പാടില്ല മര്യാദക്ക് രുദ്രേട്ടനെന്ന് വിളിച്ചോണം.
മ്മ്മ്………..
അവൾ തലയാട്ടി മൂളി.
വെറുതെ തലയാട്ടിയാൽ പോരാ അങ്ങനെ വിളിക്കണം. ഒന്ന് വിളിച്ചേ……
ഹേമ പറയുന്നത് കേട്ടവൾ മുഖം വീർപ്പിച്ച് രുദ്രനെ നോക്കി.
അവൻ ചിരി കടിച്ചു പിടിച്ച് അവളെ നോക്കി നിൽപ്പാണ്.
അത് കണ്ടവൾ രുദ്രനെ നോക്കി കണ്ണുരുട്ടി.
വിളിക്ക് മോളെ.
നന്ദൻ അവളുടെ തോളിൽ തട്ടി.
രുദ്രേട്ടാ………….
എന്തോ…………..
ഒരു പ്രത്യേക താളത്തിൽ അവൻ വിളി കേട്ടതും ലെച്ചു അവളെ നോക്കി കളിയാക്കി ചിരിച്ചു.
അവളെ കലിപ്പിച്ച് നോക്കിയതും ലെച്ചു വാപൊത്തി.
അവളിൽ നിന്ന് കണ്ണെടുത്തതും തന്നെ കുസൃതി ചിരിയോടെ നോക്കുന്ന രുദ്രനെ കണ്ടവൾ അവനെ നോക്കി പേടിപ്പിച്ചു.
അത് കണ്ടവൻ ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു.
ആദി അപ്പൊ തന്നെ മുഖം തിരിച്ചു.
അവരുടെ കാട്ടിക്കൂട്ടലുകൾ കണ്ട് നിന്ന ലെച്ചുവിന്റെ മുഖത്ത് ഒരു കള്ളചിരി വിടർന്നു.
കല്യാണം രെജിസ്റ്റർ ചെയ്യാൻ വന്നിട്ട് നിങ്ങളിവിടെ നിന്ന് കുടുംബവിശേഷം പറയുവാണോ?????????
ചോദ്യം കേട്ട് തിരിഞ്ഞു നോക്കവെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ആദി ഒന്ന് ഞെട്ടി.
ശ്രീയങ്കിൾ…………..
അവൾ അയാളെ നോക്കി വിളിച്ചു.
കാന്താരി അപ്പൊ എന്നെ മറന്നിട്ടില്ല അല്ലെ???????
അയാൾ അവളുടെ കവിളിൽ വാത്സല്യത്തോടെ തലോടി.
അങ്ങനെ മറക്കാൻ പറ്റുവോ ഞങ്ങളുടെ ചോക്ലേറ്റ് അങ്കിളിനെ??????
അവളുടെ മറുപടി കേട്ടയാളിൽ ഒരു പുഞ്ചിരി വിടർന്നു.
വല്യകുട്ടിയായി എന്റെ കാന്താരി.
സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.
വേണ്ട ഏതോ ഒരു പെണ്ണ് തേച്ചിട്ട് പോയപ്പോൾ ഇവിടുന്ന് പോയതല്ലേ എന്നിട്ടിപ്പൊ സോപ്പിടാൻ വന്നിരിക്കുന്നു.
അവൾ പിണക്കം നടിച്ചു മാറി നിന്നു.
അന്നൊരു ബുദ്ധിമോശം കാണിച്ചു എന്ന് കരുതി നീയിങ്ങനെ മുഖം വീർപ്പിക്കല്ലേടി അന്നിവിടുന്ന് പോയത് കൊണ്ട് ഇന്നിപ്പോ എനിക്കൊരു ജോലിയായി ചങ്ക് പറിച്ചു തരാൻ പറഞ്ഞാൽ അത് വരെ തരുന്ന ഒരു ഭാര്യയായി. പൂച്ചക്കുട്ടിയെ പോലൊരു മോളായി അതില്പരം എന്താണ് വേണ്ടത്???????
അയാൾ പറയുന്നത് കേട്ടവൾ അതിശയത്തോടെ അയാളെ നോക്കി.
ഏ?????? അപ്പൊ നിരാശാകാമുകൻ കെട്ടിയോ?????
പിന്നെ ഞാൻ മാനസമൈന പാടി നടക്കണോ?????? വിട്ടുകളയണം…..
അയാളുടെ സംസാരം കേട്ടവൾ ചിരിച്ചു പോയി.
എന്നിട്ട് അന്നിങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ അവൾ പോയേന്ന് പറഞ്ഞു കള്ള് കുടിച്ച് കണ്ണീരൊഴുക്കി നടപ്പായിരുന്നല്ലോ??????
ആദി അയാളെ കളിയാക്കി.
എല്ലാത്തിനും അതിന്റേതായ സമയമില്ലേടി കാന്താരി.
അയാൾ അവളുടെ മൂക്കിൽ വലിച്ചു പറഞ്ഞു.
രുദ്രനെന്നെ മനസ്സിലായിക്കാണില്ല അല്ലെ??????
തങ്ങളെ നോക്കി നിൽക്കുന്ന അവനെ നോക്കിയയാൾ ചോദിച്ചു.
അവനില്ലെന്ന് തലയാട്ടി.
ഒരു പത്ത് പന്ത്രണ്ടുകൊല്ലം മുൻപ് പാലാഴി തറവാടിന്റെ തൊട്ടപ്പുറത്ത് താമസിച്ചിരുന്നതാ ഞാൻ.
പെണ്മക്കൾ ആരും ഇല്ലാത്ത എന്റെ വീട്ടിൽ ഇതുങ്ങൾ രണ്ടും കയറി ഇറങ്ങി നടക്കുമായിരുന്നു.
എന്റെ കാലക്കേടിന് ഒരു ദിവസം രണ്ടിനും ഞാൻ ചോക്ലേറ്റ് വാങ്ങി കൊടുത്തു കഴിഞ്ഞില്ലേ കഥ
പിന്നെ ഏത് നേരവും ചോക്ലേറ്റ് അങ്കിൾ ചോക്ലേറ്റ് അങ്കിൾ എന്ന് വിളിച്ചു പുറകേ കാണും. ഇതുങ്ങൾക്ക് രണ്ടിനും ചോക്ലേറ്റ് വാങ്ങി ഞാൻ കുത്തുപാള എടുത്തു.
കണക്കായി പോയി. വെറുതെയല്ല ആ പെണ്ണുമ്പിള്ള തേച്ചിട്ട് പോയത്.
ആദിയും ലെച്ചുവും അയാളെ പുച്ഛിച്ചു.
രുദ്രാ പിന്നില്ലേ………..
അവളതും പറഞ്ഞ് അവന്റെ അടുത്ത് നിന്നതും ഹേമ അവളെ നോക്കി കണ്ണുരുട്ടി.
സോറി സോറി രുദ്രേട്ടൻ.
അവൾ ചെവിയിൽ പിടിച്ചവരെ നോക്കി.
അവർ ഒന്ന് തലയാട്ടിയതും അവൾ രുദ്രന് നേരെ തിരിഞ്ഞു.
ഈ ശ്രീയങ്കിളിന് ഒരു പ്രണയം ഉണ്ടായിരുന്നു. പ്രേമമെന്ന് പറഞ്ഞാൽ അസ്ഥിക്ക് പിടിച്ച ഒന്ന്. പ്രേമിച്ച് പ്രേമിച്ച് ആ പെണ്ണ് അങ്കിളിനെ അങ്ങ് തേച്ച്. പിന്നെ കരച്ചിലായി പിഴിച്ചിലായി വെള്ളമടിയായി അവസാനം ആ പെണ്ണിന്റെ കല്യാണത്തലേന്ന് അങ്കിൾ നാട് വിട്ടു. അന്ന് മുങ്ങിയ മുതലിനെ ഇപ്പോഴാ കാണുന്നത്.
ഡീ ഡീ മതി മതി……. രുദ്രാ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ആറ്റംബോംബിന് കയ്യും കാലും വെച്ചത് പോലത്തെ സാധനാ ഈ നിൽക്കുന്നത്. ആഹ് രുദ്രന്റെ വിധി അല്ലാതെന്ത്??????
നെടുവീർപ്പിട്ട് അയാൾ പറഞ്ഞു നിർത്തിയതും ആദിയുടെ നഖം അയാളുടെ കയ്യിൽ ആഴ്ന്നിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രുദ്രൻ നീട്ടിയ പേന വാങ്ങി ആദി രെജിസ്റ്ററിൽ ഒപ്പ് വെച്ചു. സാക്ഷികളായി നന്ദനും ഹേമയും ഒപ്പിട്ടു.
സാധാരണ ഇതിന്റെ നടപടി ക്രമങ്ങൾ കഴിഞ്ഞ് വിവാഹം രെജിസ്റ്റർ ചെയ്യാൻ ഒരു മാസകാലയളവ് വരും പിന്നെ നിങ്ങൾക്ക് ശ്രീജിത്ത് സാറിനെ പരിചയമുള്ളത് കൊണ്ടാണ് പെട്ടെന്ന് നടന്നത്.
അവിടെ ഇരുന്ന ഓഫീസർ പറയുന്നത് കേട്ടവരൊന്ന് ചിരിച്ചു.
അപ്പൊ ശരി ശ്രീ നമുക്ക് പിന്നെ കാണാം.
നന്ദൻ ശ്രീയെ കെട്ടിപിടിച്ചു പറഞ്ഞു.
രുദ്രാ ഒരു ദിവസം രണ്ടുപേരും കൂടി വീട്ടിലേക്ക് ഇറങ്ങ് കെട്ടോ.
ശ്രീജിത്ത് അവന്റെ തോളിൽ തട്ടി പറഞ്ഞു.
തീർച്ചയായും വരാം അങ്കിൾ.
അവൻ ചിരിയോടെ മറുപടി കൊടുത്തു.
എങ്കിൽ നിങ്ങൾ വിട്ടോ ഇന്ന് രണ്ട് വിവാഹം കൂടിയുണ്ട് ഞാനകത്തോട്ട് ചെല്ലട്ടെ.
അവരോട് യാത്ര പറഞ്ഞയാൾ അകത്തേക്ക് കയറി.
രുദ്രാ…………..
അയാൾ പോയതും നന്ദൻ അവനെ വിളിച്ചു.
എന്താ അങ്കിൾ?????
ചോദ്യത്തിന് മറുപടിയായി ഒരു ബാഗ് അവനെ ഏൽപ്പിച്ചു.
ഇത് ആദിയുടെ വിവാഹത്തിന് വേണ്ടി ഞാൻ മാറ്റിവെച്ച കുറച്ച് ആഭരണങ്ങളാണ് ഇതിനി നിങ്ങൾക്കുള്ളതാ.
ഏയ് എന്തായിത് അങ്കിൾ എനിക്കിതൊന്നും ആവശ്യമില്ല ഞാൻ സ്നേഹിച്ചത് ഇവളെയാണ്. ഇവളെ നോക്കാനുള്ള പണമൊക്കെ എന്റെ കയ്യിലുണ്ട് ഇത് അങ്കിൾ തന്നെ വെച്ചോ ലെച്ചുവിന്റെ കല്യാണത്തിന് ഉപയോഗിക്കാം.
അവൻ അയാളെ തടഞ്ഞു.
മോനെതിര് പറയരുത്. ഞാൻ ആദിയെ എന്റെ മോളെ പോലെ തന്നെയാ കണ്ടിട്ടുള്ളത് ഇന്നേവരെ ഇവരെ രണ്ടുപേരെയും ഞാൻ തരം തിരിച്ച് കണ്ടിട്ടില്ല. എന്റെ കൈപിടിച്ച് വളർന്ന എന്റെ കുട്ടിയാണവൾ. ഇതൊരച്ഛന്റെ കടമയാണ്. നാളെ നിനക്കൊരു മകളുണ്ടാവുമ്പോഴേ നിനക്കത് മനസ്സിലാവൂ. എന്റെ മോൾക്ക് ഞാൻ ഇഷ്ടത്തോടെ കൊടുക്കുന്നതാ ഇത് വേണ്ടെന്ന് പറയരുത്.
നന്ദൻ പറഞ്ഞു നിർത്തിയതും രുദ്രൻ ആദിയെ നോക്കി അത് വാങ്ങാനുള്ള അനുവാദം കൊടുത്തു.
അവളത് വാങ്ങി അയാളുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങി.
അയാൾ അവളെ നെഞ്ചോടുചേർത്ത് പിടിച്ചു.
ശരിയങ്കിൾ ഞങ്ങളിറങ്ങട്ടെ കുറച്ചു പർച്ചേസിംഗ് ഉണ്ട്.
ശരിയെന്നാൽ.
ആഹ് ലെച്ചു ആദിമോളുടെ സർട്ടിഫിക്കറ്റുകളെല്ലാം കൊടുത്തല്ലോ അല്ലെ??????
അയാൾ ലെച്ചുവിന് നേരെ തിരിഞ്ഞ് ചോദിച്ചു.
കൊടുത്തച്ഛാ.
അവൾ മറുപടി കൊടുത്തു.
എങ്കിൽ നിങ്ങളുടെ കാര്യം നടക്കട്ടെ. പിന്നെ രുദ്രാ ഇനി അങ്കിൾ വിളി വേണ്ടാട്ടോ ആദി വിളിക്കുന്നത് പോലെ ചെറിയച്ഛ എന്ന് വിളിച്ചാൽ മതി എനിക്കതാ ഇഷ്ടം.
മറുപടിയായി അവൻ നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.
ആദി എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു കാറിൽ കയറി.
എല്ലാവരെയും നോക്കി യാത്ര പറഞ്ഞവൻ കാറിലേക്ക് കയറി.
അവരുടെ കാർ അകന്ന് പോവുന്നതും നോക്കി ആരും ശ്രദ്ധിക്കാത്ത ഒരു മരത്തിന് പുറകിൽ ഒരു രൂപം നിന്നിരുന്നു.
വേദനയോടെ കാർ അകന്ന് പോവുന്നതും നോക്കി നിന്നു.
ഒരിറ്റ് കണ്ണുനീർ ആ കണ്ണുകളിൽ നിന്ന് പൊടിഞ്ഞു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രുദ്രനും ആദിയും നേരെ പോയത് ഒരു മാളിലേക്ക് ആയിരുന്നു.
ആദിക്ക് വേണ്ട ഡ്രസ്സും മറ്റും അവിടുന്ന് വാങ്ങി.
വേണ്ടെന്ന് പറഞ്ഞിട്ടും ഒരുപാട് വസ്ത്രങ്ങൾ അവൻ വാങ്ങികൂട്ടി.
എല്ലാം കഴിഞ്ഞ് ഫുഡും കഴിച്ച് സിനിമയും കണ്ടാണ് അവർ മടങ്ങിയത്.
കാറിൽ കയറിയതും അലച്ചിൽ കാരണം ആദിയൊന്ന് മയങ്ങി.
അവളെ നോക്കി ഒരു ചിരിയോടെ വണ്ടി മുന്നോട്ട് എടുക്കുമ്പോഴാണ് ഒരു റെഡ് സ്കോർപിയോ അവരുടെ കാറിനെ ഫോളോ ചെയ്യുന്നത് കാണുന്നത്.
റിയർ വ്യൂ മിററിൽ ആ സ്കോർപിയോ കാൺകെ അവന്റെ കണ്ണൊന്നു കുറുകി. മാളിൽ എത്തിയത് മുതൽ ആരൊക്കെയോ ഫോളോ ചെയ്യുന്നതായി അവന് തോന്നിയിരുന്നു.
അവൻ തലചരിച്ച് ആദിയെ നോക്കി. അവൾ നല്ല ഉറക്കമായിരുന്നു.
വെറുതെ ഒരു സീൻ ക്രിയേറ്റ് ചെയ്യണ്ട എന്ന് കരുതി അവനത് വിട്ട് കളഞ്ഞു.
ഫ്ലാറ്റ് എത്താറായതും അവൻ പെട്ടെന്ന് ബ്രേക്ക് ചെയ്തു.
അവനൊപ്പം ആ സ്കോർപിയോയും നിർത്തി.
ആദി ഞെട്ടലോടെ കണ്ണ് തുറന്നു നോക്കി.
സ്ഥലം എത്തിയിട്ടില്ല എന്ന് കണ്ടതും അവൾ രുദ്രനെ നോക്കി.
എന്താ രുദ്രാ ഇവിടെ നിർത്തിയത്??????
ഒന്നുല്ല……..
അത്രമാത്രം പറഞ്ഞവൻ റിയർ വ്യൂ മിററിലേക്ക് നോക്കി ഇരുന്നു.
അൽപ്പനേരം കഴിഞ്ഞതും ആ സ്കോർപിയോ അവരെ കടന്ന് പോയി.
രുദ്രൻ ആ സ്കോർപിയോയുടെ നമ്പർ മനസ്സിൽ നോട്ട് ചെയ്തു. പകയോടെ ആ വണ്ടിയെ തന്നെ നോക്കിയിരുന്നു.
രുദ്രാ…………
ആദിയുടെ വിളി കേട്ട് അവനവളെ നോക്കി.
ഒന്നൂല്ലെന്റെ പെണ്ണേ ഒരു സംശയം തീർക്കാൻ നിർത്തിയതാ.
സംശയഭാവത്തിലിരിക്കുന്ന അവളുടെ കവിളിൽ ഒന്ന് ചുംബിച്ച് അവൻ കാർ മുന്നോട്ട് എടുത്തു.
അപ്പോഴും മനസ്സിൽ പല കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഫ്ലാറ്റിലെത്തി എല്ലാം എടുത്തു വെക്കുമ്പോഴായിരുന്നു രുദ്രന് ഓഫീസിൽ നിന്ന് കാൾ വരുന്നത്.
ഉടനെ വരാമെന്ന് പറഞ്ഞവൻ കാൾ കട്ട് ചെയ്തു.
ആദി……… ഞാനൊന്ന് ഓഫീസ് വരെ പോയിട്ട് വരാം ഒരർജെന്റ് ഫയൽ മിസ്സിംഗ് ആണ് ഇപ്പൊ ചെന്നില്ലെങ്കിൽ ശരിയാവില്ല.
വാതിൽ അകത്ത് നിന്ന് പൂട്ടിക്കോ ഞാൻ വരുമ്പോൾ തുറന്നാൽ മതി. പിന്നെ ആര് വന്ന് കാളിങ് ബെല്ലടിച്ചാലും ഹോളിലൂടെ നോക്കിയിട്ട് മാത്രം തുറന്നാൽ മതി. അത്രക്ക് അത്യാവശ്യം ആയത് കൊണ്ടാണ് അല്ലെങ്കിൽ നിന്നെ ഒറ്റയ്ക്കാക്കി ഞാൻ പോവില്ലായിരുന്നു.
ഓഫീസ് ആവശ്യത്തിനല്ലേ അതുവരെ ഞാനിവിടെ ഇരുന്നോളാം എനിക്ക് കുഴപ്പമൊന്നുമില്ല രുദ്രൻ പോയിട്ട് വാ.
ആദി അവനെ ആശ്വസിപ്പിച്ചു.
ഫോണുണ്ടല്ലോ കയ്യിൽ ഞാൻ വിളിച്ചോളാം.
ഫോൺ ലെച്ചു കൊണ്ടുത്തന്ന സർട്ടിഫിക്കറ്റുകളുടെ കൂടെയുണ്ട് ഞാനെടുത്ത് കയ്യിൽ വെച്ചോളാം.
ഇപ്പൊ പോയിട്ട് വാ.
അവൾ ചിരിയോടെ അവനൊപ്പം ഡോർ വരെ നടന്നു.
വേഗം വരാം……
അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ചവൻ പുറത്തേക്കിറങ്ങി.
അവൻ പോവുന്നത് നോക്കിയവൾ നിന്നു. അവൻ കണ്ണിൽ നിന്ന് മറഞ്ഞതും അവൾ വാതിലടച്ചു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രുദ്രനില്ലാത്തത് കൊണ്ട് ടീവിയും കണ്ടിരിക്കുമ്പോഴാണ് കാളിങ് ബെല്ലിന്റെ ശബ്ദം കേൾക്കുന്നത്.
അവളെഴുന്നേറ്റ് ഡോറിനടുത്തേക്ക് നടന്നു.
ഹോളിലൂടെ ഒന്ന് നോക്കവെ ആരെയും കാണാതെ അവളിൽ സംശയം ഉടലെടുത്തു.
എന്തൊക്കൊയോ ചിന്തിച്ചു നിൽക്കവേ വീണ്ടും കാളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടവൾ രണ്ടും കൽപ്പിച്ച് വാതിൽ തുറന്നു.
മുന്നിൽ നിൽക്കുന്ന ആളെ കണ്ടവളൊന്ന് ഞെട്ടി.
തുടരും…………………..
ഒരു കാര്യം പറയാനുണ്ട് ഈയിടെ ആയിട്ട് കിട്ടുന്ന ലൈക്കിന്റെ എണ്ണം കുറവായി വരുന്നുണ്ട് കാർന്നോർ മുക്കുന്നതാണോ അതോ നിങ്ങൾക്കാർക്കും ഇഷ്ടപ്പെടുന്നില്ലേ????? എങ്കിൽ പറയണം സ്റ്റോറി അധികം ലാഗ് അടിപ്പിക്കാതെ നിർത്തിക്കോളാം.
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission