✒️ ആർദ്ര അമ്മു
മുന്നിൽ നിൽക്കുന്ന ഗൗരിയെ കണ്ട് അവളിൽ ഒരു ഞെട്ടലുണ്ടായി.
അവർക്ക് പിറകിലായ് കത്തുന്ന നോട്ടത്തോടെ നിൽക്കുന്ന ജേക്കബിനെ കണ്ടവളിൽ ചെറിയൊരു ഭയം ഉടലെടുത്തു.
വരൂ അകത്തേക്കിരിക്കാം രുദ്രേട്ടൻ ഓഫീസിൽ പോയിരിക്കുകയാണ്.
ആദ്യത്തെ പകപ്പ് മാറിയതും അവളവരെ അകത്തേക്ക് ക്ഷണിച്ചു.
ഗൗരി അവളെ നോക്കാതെ അകത്തേക്ക് കയറി. പിന്നാലെ വന്ന ജേക്കബിന്റെ നോട്ടം താങ്ങാനാവാതെ അവൾ തലകുനിച്ചു.
അവരിരുവരും സോഫയിലേക്കിരുന്നു.
ഞാനിപ്പൊ ചായയെടുക്കാം.
ഞങ്ങൾ നിന്റെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല.
അടുക്കളയിലേക്ക് പോവാൻ തിരിയവെ ജേക്കബിന്റെ കനത്ത ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി.
രുദ്രനിവിടെ ഇല്ല എന്നറിഞ്ഞിട്ട് തന്നെയാ ഞങ്ങൾ വന്നത്.
ഇവൾക്ക് നിന്നോട് എന്തോ പറയാനുണ്ട് അത് കേട്ടിട്ട് എന്താന്ന് വെച്ചാൽ തീരുമാനിക്കണം.
ജേക്കബ് ഗൗരവത്തിൽ പറയുന്നത് കേട്ട് അവളിൽ ഭയം ഇരട്ടിച്ചു. അവൾ വലതുകൈയ്യാൽ താലിയിൽ പിടി മുറുക്കി.
എനിക്കെന്റെ മോനെ വേണം.
പ്രസവിച്ചില്ല എന്നേ ഉള്ളൂ അവനെന്റെ മകനാ.
ഇന്നേവരെ അമ്മേ എന്നല്ലാതെ അവനെന്നെ വിളിച്ചിട്ടില്ല.
അവനില്ലാതെ ഒരു വറ്റ് ആഹാരം പോലും എനിക്കിറങ്ങില്ല……….
എന്റെ മോനില്ലാതെ ഓരോ നിമിഷവും ഉരുകിയാണ് ഞാൻ ജീവിക്കുന്നത്.
സമാധാനമായി കഴിഞ്ഞിരുന്ന ഞങ്ങളുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് നീയാ………….
അവർ ആദിക്ക് നേരെ വിരൽ ചൂണ്ടി
അമ്മേ ഞാൻ……………
വിളിക്കരുതങ്ങനെ എന്നെ………..
അവർ ചെവിപൊത്തി.
എന്റെ മകന്റെ കൊലയാളിയുടെ മകളോട് ക്ഷമിക്കാൻ മാത്രം മദർതെരേസ ഒന്നുമല്ല ഞാൻ. ഞാനും ഒരു മനുഷ്യസ്ത്രീയാണ് അതിലപ്പുറം ഒരമ്മയാണ്…………..
അവരൊന്ന് തേങ്ങി.
നീയെന്റെ മകന്റെ ജീവിതത്തിൽ നിന്നൊഴിഞ്ഞു പോണം.
ഗൗരിയുടെ വാക്കുകൾ കേട്ടവൾ ഞെട്ടി. വേദനയാൽ കണ്ണുകൾ നിറഞ്ഞൊഴുകി.
നിന്റെ അച്ഛൻ കാരണം എന്റെ സ്വന്തം മകനെയോ എനിക്ക് നഷ്ടമായി രുദ്രനെയെങ്കിലും എനിക്ക് വേണം.
മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ അപേക്ഷയാണ്.
അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞവർ സാരിതുമ്പാൽ ഉയർന്നു വരുന്ന ഏങ്ങലടി അടക്കി പിടിച്ച് പുറത്തേക്കിറങ്ങി.
ആദി ഒന്നും പറയാനാവാതെ നിന്നുപോയി. ശരീരം തളരുന്നത് പോലെ കണ്ണിൽ ഇരുട്ട് മൂടുന്നു.
ഒരാശ്രയത്തിനവൾ ഡൈനിങ്ങ് ടേബിളിൽ പിടിച്ച് ചാരി നിന്നു.
അവളെ കണ്ട് ജേക്കബ് അവൾക്കരികിലായ് നിന്നു.
ആ പറഞ്ഞിട്ട് പോയത് ഒരമ്മയുടെ വേദനയാണെങ്കിൽ ഞാൻ പറയാൻ പോവുന്നത് ഒരച്ഛന്റെ ഉള്ളിലെ അടങ്ങാത്ത പകയാലാണ്. നാളെ തന്നെ രുദ്രനെ വിട്ട് പോയില്ലെങ്കിൽ പച്ചക്ക് കത്തിക്കാനും മടിയില്ല ഈ ജേക്കബിന്.
വലിഞ്ഞു മുറുകിയ മുഖത്തോടെ പറഞ്ഞയാൾ തിരിഞ്ഞു.
ആദി എന്ത് ചെയ്യണം എന്നറിയാതെ തളർന്ന് സോഫയിലേക്ക് ഇരുന്നു പോയി.
ജേക്കബ് അവളെയൊന്ന് നോക്കി. അവൾ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും കയ്യിൽ കരുതിയ ജന്റസ് മോഡൽ ഗോൾഡൻ ചെയിൻ താഴേക്കിട്ടു.
നീയവനെ വിട്ടുപോയില്ലെങ്കിലും അവൻ നിന്നെ തള്ളിക്കളഞ്ഞിരിക്കും. ഈ ചെയിൻ അവന്റെ മനസ്സിലേക്ക് ഞാനിടുന്ന തീപ്പൊരിയാണ്. ഇത് കാണുന്ന നിമിഷം അവനൊന്ന് നിന്നെ സംശയിച്ചു തുടങ്ങും. അവന്റെ സംശയങ്ങൾക്ക് ആക്കം കൂട്ടാൻ ഇതുപോലെ പലതും ഞാൻ ചെയ്തു കൊണ്ടിരിക്കും. അവസാനം അവനായിട്ട് തന്നെ നിന്നെ അടിച്ചിറക്കി കളഞ്ഞിരിക്കും.
പകയാളുന്ന കണ്ണുകളോടെ അവളെ നോക്കിയയാൾ അവിടെ നിന്ന് പോയി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ആദിയുടെ മനസ്സപ്പോൾ ഇളകി മറിയുകയായിരുന്നു.
ഗൗരിയുടെ കണ്ണുനീർ അവളെ ചുട്ടുപൊള്ളിച്ചു. അവരുടെ ഓരൊ വാക്കുകളും ഹൃദയത്തിൽ പോറി മുറിവേൽപ്പിക്കുന്നത് പോലെ.
സ്വയം തെറ്റുകാരിയാണോ എന്ന ചിന്ത അവളെ വേട്ടയാടി. ഹൃദയവേദനയേറി.
ഒരു കുടുംബത്തിന്റെ സമാധാനവും സന്തോഷവും താൻ കാരണം തകർന്നടിഞ്ഞു എന്ന ചിന്ത അവളെ അലട്ടി.
നെഞ്ച് വിങ്ങി.
കണ്ണീർ അണപൊട്ടിയൊഴുകി.
ഒരു തീരുമാനം എടുക്കാനാവാതെ താലിയിൽ മുറുകെ പിടിച്ചവളിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഫ്ലാറ്റിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് രുദ്രന്റെ ഉള്ളൊന്ന് പിടഞ്ഞു.
അകത്തേക്ക് കയറവേ സോഫയിൽ കരഞ്ഞു വീർത്ത കണ്ണുകളുമായി ഇരിക്കുന്ന ആദിയെ കണ്ടവൻ വേഗം അവളുടെ അടുത്തേക്ക് പാഞ്ഞ് ചെന്നു.
ആദി…….. എന്തുപറ്റി???????
ആധിയോടെയുള്ള അവന്റെ ചോദ്യത്തിന് അവളുടെ പക്കൽ മറുപടി ഒന്നുമില്ലായിരുന്നു.
ഒന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് വീണവൾ തേങ്ങി.
ആദി……… കരയാതെ കാര്യം പറ എന്താ പറ്റിയേ???????????
മുഖം പിടിച്ചുയർത്തി അവൻ ചോദിച്ചു.
പെട്ടെന്ന് എന്തോ ഒരു തലവേദന പോലെ. പിന്നെ രുദ്രനിവിടെ ഇല്ലാതെ ഒറ്റയ്ക്കായപ്പോൾ പേടിച്ചു പോയി.
അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞവൾ എഴുന്നേറ്റ് പോയി.
അവളുടെ പ്രവർത്തികൾ കണ്ടവൻ അവളെ തന്നെ നോക്കി.
എന്തൊക്കെയോ അവൾ തന്നിൽ നിന്ന് മറയ്ക്കുന്നുണ്ട് എന്നവന് മനസ്സിലായി.
കാര്യം അറിയാനായി അവളുടെ പുറകേ പോവാൻ നിന്ന അവന്റെ കാലിൽ എന്തോ ഒന്ന് തടഞ്ഞു.
താഴേക്ക് നോക്കവെ തറയിൽ കിടക്കുന്ന ചെയിൻ കണ്ടവന്റെ കണ്ണൊന്ന് കുറുകി.
കുനിഞ്ഞ് അവനത് കയ്യിലെടുത്ത് നോക്കി.
ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നി. പലതും മനസ്സിൽ ഉറപ്പിച്ചവൻ ആ ചെയിൻ എടുത്ത് പോക്കറ്റിൽ ഇട്ടു.
റൂമിലേക്ക് ചെല്ലുമ്പോൾ ആദി ബാത്‌റൂമിൽ നിന്ന് മുഖം കഴുകി വെളിയിലേക്ക് ഇറങ്ങിയിരുന്നു.
ഞാൻ ചായയെടുക്കാം.
അവനെ കണ്ടതും അവന് മുഖം കൊടുക്കാതെ പോവാൻ തുനിഞ്ഞ അവളെ അവൻ പിടിച്ചു നിർത്തി.
നീ കരഞ്ഞത് തലവേദന കൊണ്ട് തന്നെയാണോ ആദി??????
അതോ എന്നിൽ നിന്ന് എന്തെങ്കിലും നീ മറയ്ക്കുന്നുണ്ടോ????????
അവന്റെ ചോദ്യത്തിൽ അവളൊന്ന് പതറി.
എന്ത് മറയ്ക്കാൻ????? രുദ്രന് വെറുതെ തോന്നിയതാ.
അവൾ പരിഭ്രമത്തോടെ പറഞ്ഞു.
മ്മ്മ്മ് ശരി.
ഞാൻ പോയ ശേഷം ആരെങ്കിലും ഇവിടെ വന്നിരിന്നോ???????
അവനവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു.
അവന്റെ ചോദ്യത്തിൽ ഞെട്ടി പിടയ്ക്കുന്ന കണ്ണുകൾ അവൻ ശ്രദ്ധിച്ചു.
ഏയ് ഇവിടെ ആര് വരാൻ?????
രുദ്രനെന്താ അങ്ങനെ ചോദിച്ചത്???
ഒന്നുല്ല വാതിൽ തുറന്നു കിടന്നിരുന്നത് കൊണ്ട് ചോദിച്ചതാ. നീ പോയി ചായയിട്ടോ.
അവൻ പറഞ്ഞു തീർന്നതും അവൾ ബദ്ധപ്പെട്ട് അടുക്കളയിലേക്ക് നടന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
അടുപ്പത്ത് വെച്ച പാൽ തിളച്ചു തൂവിയതൊന്നും അവളറിഞ്ഞില്ല. മനസ്സിൽ നടക്കുന്ന വടംവലിയിൽ പിടഞ്ഞവൾ നിന്നു.
ബോധം വന്ന് നോക്കവെ പാലെല്ലാം സ്റ്റവിൽ വീണിരുന്നു. ദൃതിയിൽ സ്റ്റവ് ഓഫ് ചെയ്തു പാല് വീണ ഭാഗം തുടച്ചു നീക്കി ചായായിട്ട് രുദ്രനടുത്തേക്ക് നടന്നു.
പരമാവധി രുദ്രനെ അവഗണിച്ചു കൊണ്ടവൾ അടുക്കള പണിയിൽ മുഴുകി.
ചെയ്യുന്നതിലൊന്നും മനസ്സ് ഉറച്ചിരുന്നില്ല. എങ്ങനെയൊക്കെയോ ആഹാരം ഉണ്ടാക്കിയവൾ ടേബിളിൽ നിരത്തി.
ആഹാരം കഴിക്കുമ്പോഴും അവൾ മൂകയായിരുന്നു. എന്തൊക്കെയോ കഴിച്ചെന്ന് വരുത്തിയവൾ എഴുന്നേറ്റു പോയി.
രുദ്രനവളുടെ ഓരൊ നീക്കങ്ങളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മനസ്സിൽ പലതും ഉറപ്പിച്ചവൻ കഴിച്ചെഴുന്നേറ്റു.
രാത്രി ഏറെ വൈകിയാണ് അവൾ മുറിയിലേക്ക് ചെന്നത്.
രുദ്രനുറങ്ങി എന്നുറപ്പായതും അവളവന്റെ അടുത്ത് ചെന്നിരുന്നു.
രുദ്രനെ നോക്കിയിരിക്കവേ ഗൗരിയുടെ വാക്കുകൾ കാതിൽ അലയടിച്ചുകൊണ്ടിരുന്നു.
താനാണ് എല്ലാത്തിനും കരണക്കാരിയെന്ന ചിന്ത അവളിൽ വേദന സൃഷ്ടിച്ചു.
കുറ്റബോധം അവളെ വലിഞ്ഞു മുറുക്കി.
ഹൃദയം തകരുന്ന വേദന തോന്നി.
താലിയിൽ പിടിമുറുക്കി അവളേറെ നേരമിരുന്നു.
കണ്ണുകളുയർത്തി രുദ്രനെ ഒന്ന് നോക്കി.
പതിയെ രുദ്രന്റെ മുഖത്ത് തലോടി നെറ്റിയിൽ ചുണ്ട് ചേർത്ത് ഏറെനേരമിരുന്നു. ഇനിയുമിരുന്നാൽ സങ്കടങ്ങൾ പുറത്ത് ചാടും എന്നുറപ്പായതും അവൾ എഴുന്നേറ്റ് ബാലക്കണിയിലേക്കോടി.
കൈവരിയിൽ പിടിച്ച് നിന്നപ്പോഴേക്കും അത്രയും നേരം അടക്കി വെച്ച കരച്ചിൽ അണപൊട്ടിയൊഴുകി.
കൈവെള്ളയിൽ മുഖമർത്തി പൊട്ടിക്കരയുമ്പോഴും ഒരു തീരുമാനം എടുക്കാനാവാതെ അവൾ ഉഴറുകയായിരുന്നു.
തുടരും…………………..
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission