Skip to content

ആദിരുദ്രം – പാർട്ട്‌ 38

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ഇടുപ്പിലൂടെ ചുറ്റിവരിയുന്ന കൈകളുടെ സ്പർശവും കാതിലായ് പതിയുന്ന നിശ്വാസചൂടും ഏറ്റവൾ ഒന്ന് ഏങ്ങി.
ഒട്ടും ചിന്തിക്കാതെ തിരിഞ്ഞു നിന്നവനെ ഇറുകെ പുണർന്ന് സങ്കടങ്ങൾ ഒഴുക്കി കളയുമ്പോൾ മറ്റൊന്നും അവൾ ചിന്തിച്ചിരുന്നില്ല. അവനെ വിട്ട് പോവാൻ മടിക്കുന്ന മനസ്സിനെ അവൾക്ക് അടക്കാൻ കഴിഞ്ഞിരുന്നില്ല.
രുദ്രനൊന്നും പറയാതെ അവളുടെ നെറുകിൽ ചുണ്ട് ചേർത്ത് നിന്നു.

ഈ കരച്ചിൽ ഇന്ന് അപ്പനും അമ്മയും വന്നതിന്റെ ബാക്കിയല്ലേ????????
കാതിലായ് അവൻ പറയുന്നത് കേട്ടവൾ ഞെട്ടലോടെ കണ്ണുകൾ ഉയർത്തി നോക്കി.

പറ….. അതല്ലേ????????
ഞെട്ടിത്തരിച്ചു നിൽക്കുന്ന അവളോടവൻ ചോദ്യമാവർത്തിച്ചു.

ഞാനെങ്ങനെ അറിഞ്ഞു എന്നല്ലേ?????
ഓഫീസിൽ ചെന്ന് ഫയൽ ഏതാണെന്ന് അറിഞ്ഞപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു എന്തോ എന്നെയിവിടുന്ന് മാറ്റാൻ ആരോ കളിച്ച കളിയാണെന്ന് ഓടി പിടഞ്ഞ് ഇവിടെ എത്തിയപ്പോൾ കാണുന്നത് സോഫയിൽ ഇരുന്നു കരയുന്ന നിന്നെയാണ്. കാര്യം ചോദിച്ചപ്പോൾ മുട്ടാപ്പോക്ക് ന്യായം പറഞ്ഞൊഴിഞ്ഞു. അപ്പൊ സംശയം ഇരട്ടിയായി.
ആരെങ്കിലും ഇവിടെ വന്നിരുന്നോ എന്ന എന്റെ ചോദ്യത്തിന് നീയൊന്ന് ഞെട്ടിയിരുന്നു അത് ഞാൻ ശ്രദ്ധിക്കുകയും ചെയ്തു. അറിയാത്ത ആരെങ്കിലും ആണ് വന്നതെങ്കിൽ നീയെന്നോട് പറഞ്ഞേനെ പക്ഷെ ഒളിപ്പിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മളെ നന്നായി അറിയാവുന്ന ആരോ വന്നിരുന്നു ഞാനറിയാൻ പാടില്ലാത്ത എന്തോ ഒന്ന് നിന്നോട് പറഞ്ഞിട്ടുണ്ട്. അത് നിന്നെ വിഷമിപ്പിക്കാൻ പോന്ന ഒന്നാണെന്ന് നീയിങ്ങനെ കിടന്ന് ഉരുകുന്നത് കണ്ടപ്പോൾ മനസ്സിലായി.
നീ ചായ വെക്കാൻ പോയ സമയം ഒന്ന് പുറത്തേക്കിറങ്ങിയ ഞാൻ അപ്പുറത്തെ ഫ്ലാറ്റിലെ ആന്റിയുടെ അടുത്ത് നിന്നറിഞ്ഞു അപ്പനും അമ്മയും ഇവിടെ വന്നിരുന്നു എന്ന്.
നീയായിട്ട് പറയുവോ എന്നറിയുവോ എന്ന് ഇത്രയും നേരം നോക്കി. പറഞ്ഞില്ല പകരം ഇങ്ങനെ ഒറ്റയ്ക്ക് നിന്ന് കരയുന്നത് കണ്ട് സഹിച്ചില്ല അതുകൊണ്ടാ ഇപ്പൊ ചോദിച്ചത്. പറ എന്താ അവർ വന്നു പറഞ്ഞത്???????

അവൻ അത്രയും നേരം പറയുന്നത് കേട്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഏങ്ങലടിയോടെ നടന്നതെല്ലാം പറയുമ്പോൾ അവനിൽ ദേഷ്യം നുരഞ്ഞു പൊന്തുകയായിരുന്നു.

അവൾ പറഞ്ഞു തീർന്നതും രുദ്രനവളെ പിടിച്ചു ഭിത്തിയിലേക്ക് ചേർത്തിരുന്നു.

ഇത്രയും നടന്നിട്ട് നീയെന്താ എന്നോട് പറയാതിരുന്നത് ഹേ??????????
ദേഷ്യത്തിനൊപ്പം കൈകൾ ചെറുതായി അവളിൽ പിടി മുറുക്കി.

ഞാനെന്ത് പറയാനാ രുദ്രാ?????? അവർ പറഞ്ഞത് ശരിയല്ലേ??????? ഞാൻ കാരണമല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്??????????
നിറമിഴികളോടെ അവൾ പറഞ്ഞു നിർത്തവേ അവൻ അവളിലേക്ക് കൂടുതൽ ചേർന്ന് നിന്നു.

എന്തിനാ ആദി നീ സ്വയം കുറ്റമേൽക്കുന്നത്?????? നീയൊരു തെറ്റും ചെയ്തിട്ടില്ല. നിന്നെ സ്വീകരിക്കില്ല എന്ന അവരുടെ വാശി അവർക്ക് തട്ടികളിക്കാനായി നിന്നെ ഇട്ട് കൊടുക്കില്ല എന്നുള്ള എന്റെ വാശി അത് രണ്ടുമാണ് കാര്യങ്ങൾ ഇവിടെ എത്തിച്ചത്.
ദേവൻ ചെയ്ത തെറ്റിന് നിന്നെ ശിക്ഷിക്കാനാണ് അവർ നോക്കുന്നത്. അത് കണ്ട് കയ്യും കെട്ടി നോക്കിനിൽക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. ഇതിലും വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതിരിക്കാനാണ് നിന്നെയും കൂട്ടി ഇങ്ങോട്ട് വന്നത്.

പിന്നെ അവരാവശ്യപ്പെട്ടത് പോലെ എന്നെ വിട്ടുപോവുന്നതിനെ പറ്റി ആലോചിക്കുകയേ വേണ്ട കാരണം ഒരിക്കലും എന്നിൽ നിന്നൊരു മോചനം നിനക്ക് ലഭിക്കില്ല.

അവൻ പതിയെ അവളുടെ താലി കയ്യിലെടുത്തു.

ദേ ഇത് കെട്ടി സ്വന്തമാക്കിയത് മറ്റുള്ളർ എന്തെങ്കിലും പറയുമ്പോൾ ഉപേക്ഷിച്ചു പോവനല്ല. ജീവിതാവസാനം വരെ കൂടെ പൊറുപ്പിക്കാനാണ്. എല്ലാത്തിനും കാരണക്കാരിയാണ് എന്ന് സ്വയം വിധിയെഴുതി എന്നിൽ നിന്നകലാം എന്ന ചിന്ത പോലും നിന്റെ മനസ്സിൽ വരാൻ പാടില്ല.
ഒരാൾക്കും വിട്ട് കൊടുക്കതെ ആരുടേയും സമ്മതത്തിന് കാത്ത് നിൽക്കാതെ നിന്നെ സ്വന്തമാക്കിയത് എന്നിൽ നിന്നൊരിക്കലും വഴുതി പോവാതിരിക്കാനാണ്.
രുദ്രന്റെ താലി നിന്റെ കഴുത്തിൽ കിടക്കുന്നിടത്തോളം കാലം എന്നിൽ നിന്ന് അകന്ന് മാറാൻ നിനക്ക് കഴിയില്ല.
പറ എന്നെവിട്ട് പോവാൻ നിന്നെക്കൊണ്ടാവുമോ???????

അവളുടെ ഷോൾഡറിൽ പിടിച്ച് ഉലച്ചു കൊണ്ടവൻ ചോദിക്കവെ കണ്ണീരോടെ അവളില്ലെന്ന് തലയാട്ടി അവനെ ഇറുകെ പുണർന്നു.

എനിക്ക്…….. എനിക്ക് കഴിയില്ല രുദ്രാ നിന്നെ വിട്ടുപോവാൻ…….. പക്ഷെ……. അവർ പറഞ്ഞ ഓരോ വാക്കുകളും എന്നെ ചുട്ടുപൊള്ളിക്കുന്നു…… ഞാൻ….. ഞാനറിയാത്ത കാര്യത്തിനാ എന്നും പഴികേൾക്കാറ്……… ഞാനെന്ത് തെറ്റ് ചെയ്തിട്ടാ എല്ലാവരും എന്നെയിങ്ങനെ വേദനിപ്പിക്കുന്നത്??????????
ഒരു തീരുമാനം എടുക്കാനാവാതെ ഞാൻ ഉരുകുകയായിരുന്നു…….. എനിക്ക്…….. എനിക്ക് വയ്യ രുദ്രാ ഇങ്ങനെ കിടന്ന് നീറാൻ…………..
ഏങ്ങലടിച്ചു കൊണ്ടവൾ പറയുന്നത് കേട്ടവനിൽ കോപം നിറഞ്ഞു.
ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന ദേഷ്യത്തെ അടക്കിയവൻ അവളെ ചേർത്ത് പിടിച്ചു.

ആദി….. മതി കരഞ്ഞത് ഇങ്ങോട്ട് നോക്ക്……
അവനവളുടെ മുഖം പിടിച്ചുയർത്തി.

വെറുതെ ഏത് നേരവും ഇങ്ങനെ കണ്ണീരൊഴുക്കുന്നത് എന്തിനാ??????
തെറ്റൊന്നും ചെയ്യാത്ത പക്ഷം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബോൾഡ് ആയിട്ട് നിൽക്കണം.
ചെയ്യാത്ത തെറ്റിന് ശിക്ഷ വാങ്ങേണ്ട കാര്യമില്ല.
മറ്റൊരാളെ സന്തോഷിപ്പിക്കാൻ നമ്മൾ നമ്മളെ തന്നെ വേദനിപ്പിക്കേണ്ട ആവശ്യമില്ല. സത്യങ്ങൾ അറിയുന്നത് വരെയേ ഇന്നവർ അനുഭവിക്കുന്ന വിഷമങ്ങൾക്ക് ആയുസുള്ളൂ. നിന്നെ എല്ലാവരും മനസ്സിലാക്കുന്ന ഒരു ദിവസം വരും ആദി.
മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ജീവിച്ചാൽ ഒരിക്കലും നമ്മളാഗ്രഹിക്കുന്ന ഒരു ജീവിതം നമുക്ക് ലഭിക്കില്ല. എല്ലാവരെയും സന്തോഷിപ്പിച്ച് ഒരിക്കലും നമുക്ക് ജീവിക്കാൻ കഴിയില്ല ആദി ഇനി എല്ലാവരെയും സന്തോഷിപ്പിച്ച് ജീവിച്ചാൽ അത് ജീവിതവുമാവില്ല.
ഇന്ന് നമ്മൾ അനുഭവിക്കുന്ന വേദനകൾ നാളെ മാറിയെന്നിരിക്കാം പക്ഷെ ഇന്ന് നമ്മൾ കൈവിട്ട് കളയുന്ന ജീവിതം നാളെ തിരിച്ചു കിട്ടണം എന്നില്ല.
നീ കേട്ടിട്ടില്ലേ ആദി life is a boomerang you get what you give.
നമ്മൾ കൊടുക്കുന്നതെന്താണോ അത് നമുക്ക് തിരികെ കിട്ടും.
ഇന്ന് നിന്നോട് അവർ പറഞ്ഞ ഓരൊ വാക്കിനും അവർ പശ്ചാത്തപിക്കുന്ന ഒരു നാൾ വരും.
സോ വെറുതെ ഓരോന്നോർത്ത് വിഷമിക്കരുത് ഇതും കടന്ന് പോവും എന്നല്ലേ……. എല്ലാത്തിനെയും നേരിടും എന്നൊരു ദൃഡനിശ്ചയം മനസ്സിലുണ്ടെങ്കിൽ നമുക്കെന്തിനെയും അതിജീവിക്കാനാവും. ഒന്നുമില്ലേലും എന്തിനും ഞാനില്ലേ നിന്റെ കൂടെ……
ചേർത്ത് നിർത്തി അവനത് പറയുമ്പോൾ മനസ്സിലെ ഭാരങ്ങൾ ഒഴിഞ്ഞു പോയിരുന്നു.

ഒന്നും മിണ്ടാതെ അവൾ അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഇപ്പൊ മാറിയോ ആദി നിന്റെ വിഷമം???????

അവന്റെ ചോദ്യത്തിന് തലയുയർത്തി അവളവനെ നോക്കി.

Feel better.
ചിരിയോടെ അവൾ പറയവെ അവനും ഒന്ന് ചിരിച്ചു.

എന്നാ വാ നമുക്ക് കിടക്കാം.

വേണ്ട…….
അകത്തേക്ക് നടക്കാൻ പോയ അവനെ അവൾ തടഞ്ഞു.

വേണ്ടേ??????

നമുക്കിവിടെ കുറച്ചു നേരമിരിക്കാം രുദ്രാ………..
കയ്യിൽ പിടിച്ചു ചിണുങ്ങി അവൾ പറയുന്നത് കേട്ട് അവനിൽ ചിരി വിടർന്നു.
വലിച്ചവളെ കൈക്കുള്ളിൽ നിർത്തി അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.

എന്താ വിളിച്ചേ????? രുദ്രനെന്നോ?????
ചെറിയമ്മ പറഞ്ഞത് ഓർമ്മയുണ്ടല്ലോ പ്രായത്തിന് മൂത്തവരെ പേരെടുത്ത് വിളിക്കാൻ പാടില്ല രുദ്രേട്ടനെന്ന് വിളിച്ചോളണം.
അവൻ കുറുമ്പൊടെ പറഞ്ഞു.

അയ്യടാ ഞാനൊന്നും വിളിക്കില്ല.
അവൾ മുഖം വെട്ടിച്ചു.

വിളിക്കില്ലേ????? ഏ….. നീ വിളിക്കില്ലേ????????

ഇല്ലായില്ല ഇല്ലാ……….

നിന്നെക്കൊണ്ട് വിളിപ്പിക്കാൻ പറ്റുവോ എന്നറിയണമല്ലോ??????
അവൻ മീശപിരിച്ച് അവളിലേക്കടുത്തു.

അവൾ നിന്ന നിൽപ്പിൽ പുറകോട്ട് ആഞ്ഞു. തന്റെ കൈക്കുള്ളിൽ നിന്ന് വില്ല് പോലെ പുറകിലേക്ക് വളഞ്ഞു നിൽക്കുന്ന അവളിലേക്കവൻ അടുത്തു കൊണ്ടിരുന്നു. അവളുടെ പരിഭ്രമവും പിടയ്ക്കുന്ന കണ്ണുകളും അവനിൽ മാറ്റങ്ങൾ സൃഷ്ടിച്ചു. ചുണ്ടിലെ കുസൃതിചിരി മാഞ്ഞ് പകരം വേറെന്തൊക്കെയോ ഭാവങ്ങൾ അവന്റെ മുഖത്ത് നിറഞ്ഞു.
അതുവരെ അവന്റെ കണ്ണിൽ നിറഞ്ഞ ഭാവങ്ങൾക്ക് വ്യത്യാസം വരുന്നത് അവൾ കണ്ടു.

രുദ്രാ……. വേണ്ട………..
തെല്ലൊരു ഭയത്തോടെ അവൾ പറയുന്നതൊന്നും അവൻ കേട്ടിരുന്നില്ല അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ നോട്ടം തങ്ങി നിന്നു.
എന്തൊക്കെയോ വികാരങ്ങൾ ഉള്ളിൽ തിളച്ചു മറിയുന്നത് പോലെ.

പിന്നിലേക്ക് വീണ്ടുമായാൻ തുനിഞ്ഞ അവളുടെ പിൻകഴുത്തിൽ പിടിമുറുക്കി അവളെ അവനിലേക്ക് ചേർത്തു.
അധരങ്ങൾ തമ്മിൽ കൊരുത്തു.
ഉള്ളങ്കാൽ മുതൽ ഉച്ചി വരെ എന്തോ തരിപ്പ് പടരുന്നത് പോലെ.
അവളുടെ കൈ അവന്റെ തോളിൽ അമർന്നു.
തൊണ്ട വറ്റിവരണ്ട്‍ ദാഹജലത്തിനായി മുറവിളി കൂട്ടുന്നത് പോലെ.
കണ്ണുകൾ കൂമ്പിയടഞ്ഞു.
ചുംബനത്തിന്റെ തീവ്രതയനുസരിച്ച് വലതു കയ്യാൽ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു.
അവളിലെ ഓരൊ പിടച്ചിലുകൾ പോലും അവനിൽ ലഹരിനിറച്ചു.
ആവേശത്തോടെ അവനവളുടെ ചൊടികൾ മാറി മാറി നുകർന്നു.

ചുംബനത്തിന്റെ ദൈർഘ്യതയേറി വരുന്നതിനനുസരിച്ച് അവളുടെ ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി. ഒരുവേള ഇടിച്ചിടിച്ച് പൊട്ടിപ്പോവുമോ എന്നവൾക്ക് തോന്നി.
ശ്വാസത്തിനായി അവൾ പിടയ്ക്കുമ്പോൾ പോലും അവനടർന്നു മാറാൻ മടിച്ചു.
ഇനിയും ശ്വാസത്തെ അടക്കിവെക്കാനാവില്ല എന്ന് കണ്ടവൻ അവളിലെ പിടിയയച്ചു.
കടന്നു പോയ നിമിഷങ്ങളുടെ ആലസ്യത്തിൽ അവൾ അവനെ ചാരി നിന്ന് ശ്വാസം വലിച്ചു വിട്ട് കിതച്ചു.
അവനവളെ ചുറ്റിപ്പിടിച്ച് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിതപ്പടക്കി.
ഇടുപ്പിലൂടെ ചുറ്റിവരിയുന്ന കൈകൾക്ക് മുറുക്കം കൂടിയതും അവളൊന്ന് ഉയർന്നു പൊങ്ങി.
ആ സമയം തന്നെ വീണ്ടുമൊരിക്കൽ കൂടിയവന്റെ ചുണ്ടുകൾ അവയുടെ ഇണയുമായി കൊരുത്തു.
അവളുടെ മേൽ അവന്റെ കൈകളുടെ മുറുക്കം കൂടി.
ഏറെനേരത്തിന് ശേഷം അടന്നു മാറുമ്പോൾ അവനെ നേരിടാൻ കഴിയാതെ അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
അവളെ തന്നിലേക്ക് ചേർത്ത് പിടിക്കുമ്പോൾ കഴിഞ്ഞു പോയ സുന്ദരനിമിഷങ്ങളുടെ അനുഭൂതിയിൽ അലഞ്ഞു തിരിയുകയായിരുന്നു അവന്റെ മനസ്സ്.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തന്നെ നോക്കി കള്ളച്ചിരിയോടെ ചുണ്ട് തടവുന്ന രുദ്രനെ കണ്ടവളുടെ മുഖത്ത് രക്തം ഇരച്ചു കയറി.

അവന് മുഖം നൽകാതെ അകത്തേക്ക് നടക്കാനാഞ്ഞ അവളെയവൻ തടഞ്ഞു നിർത്തി.

ഹാ അങ്ങനെ അങ്ങ് പോവാതെ എന്റെ ഭാര്യേ………

രുദ്രേട്ടാ മുന്നീന്ന് മാറ്.
അവളവനെ തള്ളിമാറ്റാൻ നോക്കി.

എന്താ ഇപ്പൊ വിളിച്ചേ???????

അപ്പോഴാണ് അവൾക്ക് താൻ വിളിച്ചതിനെ പറ്റി ബോധം വന്നത്.
അവൾ ചടപ്പോടെ അവനെ നോക്കി.

ഒരഞ്ചുമിനിറ്റ് മുന്നെയിത് മര്യാദക്ക് വിളിച്ചിരുന്നെങ്കിൽ എനിക്കീ കടുംകൈ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നോ????

എന്തായാലും എനിക്കതങ്ങ് ബോധിച്ചു.
ഒരു കാര്യം പറയട്ടെ ആദി നിന്റെ ചുണ്ടുകൾക്ക് വല്ലാത്തൊരു രുചിയാണ് എത്ര നുകർന്നാലും മതിയാവില്ല…………
കുസൃതി ചിരിയോടെ അവളുടെ ചുണ്ടിൽ തഴുകി പതിഞ്ഞ ശബ്ദത്തിൽ കാതിലായി പറഞ്ഞവൻ അകത്തേക്ക് പോയി.

ക്രമം തെറ്റിയ ഹൃദയമിടിപ്പും അരുണവർണ്ണം പൂണ്ട മുഖവും അവനിൽ നിന്ന് മറക്കാനായി അവൾ കുറച്ചു നേരം കൂടിയവിടെ നിന്നു.

തിരികെ റൂമിൽ വന്ന അവൾ അവനെ നോക്കാതെ കട്ടിലിൽ കയറി ഓരം ചേർന്ന് കിടന്നു.

ചിരിയോടെ ഇടംകണ്ണിട്ട് അവളെ നോക്കിയവൻ ഒരോരത്തായി കിടന്ന അവളെ വലം കയ്യാൽ ചുറ്റിപ്പിടിച്ചു തന്നിലേക്ക് ചേർത്തു.

ഗുഡ് നൈറ്റ്…………….
പതിഞ്ഞ ശബ്ദത്തിൽ കാതിൽ മൊഴിഞ്ഞവൻ അവളുടെ മുഖത്ത് തന്റെ മുഖം ചേർത്തു വെച്ചു.

കണ്ണുകളിൽ നിദ്ര വന്നു മൂടവേ അതുവരെ കലങ്ങി മറിഞ്ഞ അവരുടെ മനസ്സ് ശാന്തമായിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പാലാഴിയിലെ ഗേറ്റിന് മുന്നിൽ കാർ നിർത്തുമ്പോൾ അവൻ പലതും മനസ്സിൽ ഉറപ്പിച്ചിരുന്നു.

അവന്റെ മുഖഭാവം കണ്ട് ആദി സ്റ്റിയറിങ്ങിൽ ഇരുന്ന അവന്റെ കയ്യിൽ പിടിച്ചു.

രുദ്രേട്ടാ……. പ്രശ്നം ഒന്നും ഉണ്ടാക്കരുത്. എന്റെ പേരിൽ ഇനിയും ഒരു വഴക്ക് നിങ്ങൾ തമ്മിൽ ഉണ്ടാവരുത്.

അവളുടെ മുഖഭാവം കണ്ടവനൊന്ന് നിശ്വസിച്ചു.

ഞാനൊരു പ്രശ്നവും ഉണ്ടാക്കാൻ പോവുന്നില്ല. ചില കാര്യങ്ങൾ ഒന്ന് ചോദിച്ചറിയണം അത്രേ ഉള്ളൂ.
കാറിൽ തന്നെ ഇരുന്നോ ഞാനിപ്പൊ തന്നെ വരാം.
അവളുടെ കവിളിൽ തലോടി ഒന്ന് പുഞ്ചിരിച്ചവൻ കാർ തുറന്ന് പുറത്തേക്കിറങ്ങി.

തുടരും………………….

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!