✒️ ആർദ്ര അമ്മു
നീഹാരത്തിന് മുന്നിൽ കാർ നിർത്തുമ്പോൾ അവൻ പലതും മനസ്സിൽ ഉറപ്പിച്ചിരുന്നു.
അവന്റെ മുഖഭാവം കണ്ട് ആദി സ്റ്റിയറിങ്ങിൽ ഇരുന്ന അവന്റെ കയ്യിൽ പിടിച്ചു.
രുദ്രേട്ടാ……. പ്രശ്നം ഒന്നും ഉണ്ടാക്കരുത്. എന്റെ പേരിൽ ഇനിയും ഒരു വഴക്ക് നിങ്ങൾ തമ്മിൽ ഉണ്ടാവരുത്.
അവളുടെ മുഖഭാവം കണ്ടവനൊന്ന് നിശ്വസിച്ചു.
ഞാനൊരു പ്രശ്നവും ഉണ്ടാക്കാൻ പോവുന്നില്ല. ചില കാര്യങ്ങൾ ഒന്ന് ചോദിച്ചറിയണം അത്രേ ഉള്ളൂ.
കാറിൽ തന്നെ ഇരുന്നോ ഞാനിപ്പൊ തന്നെ വരാം.
അവളുടെ കവിളിൽ തലോടി ഒന്ന് പുഞ്ചിരിച്ചവൻ കാർ തുറന്ന് പുറത്തേക്കിറങ്ങി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
വലിഞ്ഞു മുറുകിയ മുഖത്തോടെ അകത്തേക്ക് വരുന്ന രുദ്രനെ കണ്ട് സോഫയിൽ ഇരുന്ന ജേക്കബ് എഴുന്നേറ്റു.
മോനെ………….
ഗൗരി സന്തോഷത്തോടെ അവനരികിൽ ഓടിയെത്തി.
അപ്പനും അമ്മയും ഇന്നലെ ഞാനില്ലാത്തപ്പൊ ഫ്ലാറ്റിൽ വന്നിരുന്നോ???????
വന്നപാടെയുള്ള അവന്റെ ചോദ്യത്തിന് മുന്നിൽ അവർ ഞെട്ടി.
ഓഹ് അപ്പോഴേക്കും അത് നിന്റെ ചെവിയിൽ എത്തിച്ചോ?????
പുച്ഛത്തോടെ ജേക്കബ് അവനെ നോക്കി.
ഞാൻ ചോദിച്ചതിന് ഉത്തരം താ നിങ്ങളവിടെ വന്നിരുന്നോ ഇല്ലയോ??????
രുദ്രന്റെ ശബ്ദമുയർന്നു.
വന്നിരുന്നു. നിന്റെ ജീവിതത്തിൽ ഇത്തിൾക്കണ്ണി പോലെ പിടിച്ചിരിക്കുന്ന അവളോട് ഒഴിഞ്ഞു പോവാൻ പറയാൻ വന്നിരിന്നു.
ജേക്കബ് രോഷത്തോടെ പറയുന്നത് കേട്ടവൾ അവിടെ കിടന്ന ചെയറിൽ ആഞ്ഞു തൊഴിച്ചു.
സൂക്ഷിച്ചു സംസാരിക്കണം അവളെന്റെ ഭാര്യയാണ് ഞാൻ താലികെട്ടിയ എന്റെ പെണ്ണ്. അവളെ പറ്റി അനാവശ്യം പറഞ്ഞാൽ……………
അവനയാൾക്ക് നേരെ വിരൽ ചൂണ്ടി.
ഇന്നലെ കണ്ട ഏതോ ഒരുത്തിക്ക് വേണ്ടി നീയെനിക്ക് നേരെ കൈചൂണ്ടി സംസാരിക്കാൻ തുടങ്ങിയോ??????
അപ്പാ ഞാൻ മുന്നേയും പറഞ്ഞതാണ് ഇന്നലെ കണ്ട ഏതോ ഒരുത്തിയല്ല എന്റെ ഭാര്യയാണ് അവളിപ്പൊ…………
ദേവൻ ചെയ്ത തെറ്റിന് അവളെ ക്രൂശിക്കാൻ നിൽക്കരുത്.
ദേഷ്യം നിറഞ്ഞ അവന്റെ വാക്കുകൾ കേട്ടയാളിൽ പക നിറഞ്ഞു.
മോനെ രുദ്രാ…………..
ഗൗരി അവന്റെ അടുത്ത് വന്നവന്റെ കയ്യിൽ പിടിച്ചു.
അമ്മാ വേണ്ട……………
അവൻ കൈവലിച്ചു.
അപ്പൻ ചെയ്യുന്നതെല്ലാം എടുത്തു ചാട്ടത്തിന്റെയും ദേഷ്യത്തിന്റെയും പുറത്താണെന്ന് പറയാം പക്ഷെ അമ്മയോ?????????
അമ്മയിൽ നിന്ന് ഞാനിത്ര പ്രതീക്ഷിച്ചില്ല.
ഒന്നുമില്ലേലും അമ്മ ഒരു സ്ത്രീയല്ലേ ഒരു പെണ്ണിന്റെ കെട്ട്താലി പൊട്ടിക്കാൻ മാത്രം അധഃപതിച്ചു പോയോ നിങ്ങൾ????????
എന്ത് തെറ്റാ അവൾ നിങ്ങളോടൊക്കെ ചെയ്തത്????????
ദേവന്റെ മകളായി ജനിച്ചത് അവളുടെ കുഴപ്പം കൊണ്ടാണോ????????
എന്റെ അച്ഛനും അമ്മയും ജെറിയും മരിക്കുന്ന സമയം അവൾ ജനിച്ചിട്ട് കൂടിയില്ല. എന്നിട്ടും ഒന്നുമറിയാത്ത അവളെ ഇങ്ങനെ ശിക്ഷിക്കാൻ മാത്രം അവളെന്ത് ദ്രോഹം നിങ്ങളോടൊക്കെ ചെയ്തു.
ശരിയാണ് എന്റെ അച്ഛനും അമ്മയും ജെറിയുമടക്കം മൂന്നുപേർ മരിക്കാൻ ദേവനാണ് കാരണക്കാരൻ അതിന് സ്വന്തം അച്ഛന്റെ പോലും സ്നേഹം കിട്ടാതെ ഉരുകി ജീവിക്കുന്ന എന്റെ ആദിയെ വീണ്ടും വേദനിപ്പിക്കാൻ നിങ്ങൾക്കൊക്കെ എങ്ങനെ മനസ്സ് വരുന്നു?????????
ഒറ്റ ശ്വാസത്തിൽ പറഞ്ഞവനൊന്ന് കിതച്ചു.
എന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും എതിര് നിൽക്കാത്ത അമ്മ തന്നെയാണോ ഇത്?????
ഞാൻ ആദ്യമായി അവളെ കാണുമ്പോഴും അടുക്കുമ്പോഴും അപ്പനെന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അവളെ ഒരിക്കലും വേദനിപ്പിക്കാൻ വേണ്ടിയാവരുത് എന്റെ സൗഹൃദമെന്ന്. എന്നിട്ടിപ്പൊ അതേ നിങ്ങൾ തന്നെ ഞങ്ങളെ തമ്മിൽ പിരിക്കാൻ നോക്കുന്നു അവളെ വേദനിപ്പിക്കാൻ നോക്കുന്നു.
എങ്ങനെ കഴിയുന്നു നിങ്ങൾക്കിങ്ങനെയൊക്കെ മാറാൻ??????
അവന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനാവാതെ അവർ നിന്നു.
രുദ്രന് അന്നും ഇന്നും ഒരു വാക്കേ ഉള്ളൂ അവളെ ഞാനൊരിക്കലും വേദനിപ്പിക്കില്ല ആരും അവളെ ഒട്ട് വേദനിപ്പിക്കാൻ സമ്മതിക്കുകയുമില്ല.
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനിയും ഇതുപോലെ എന്തെങ്കിലും ഉണ്ടായാൽ ഞാനിങ്ങനെ ഒന്നുമായിരിക്കില്ല പ്രതികരിക്കാൻ പോവുന്നത്.
താക്കീതായി പറഞ്ഞു നിർത്തിയവൻ ജേക്കബിന്റെ അടുത്തേക്ക് നിന്നു.
എന്തായാലും ഞങ്ങളെ തമ്മിൽ പിരിക്കാൻ കണ്ടുപിടിച്ച മാർഗ്ഗം കൊള്ളാം.
അവൻ പോക്കെറ്റിൽ നിന്ന് ചെയിൻ എടുത്ത് അയാൾക്ക് മുന്നിലേക്ക് നീട്ടി.
ദേ ഇതെവിടെ ഉപേക്ഷിച്ചിട്ട് പോയതിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി.
പക്ഷെ നിങ്ങൾക്ക് തെറ്റി വെറുമൊരു ചെയിൻ കാണുമ്പോൾ തന്നെ കെട്ടിയ പെണ്ണിനെ സംശയിക്കാൻ മാത്രം നട്ടെല്ലിത്തവനല്ല ഞാൻ. നീഹാരത്തിലെ ഗൗതമിന്റെ ചോരയാ ഈ ഞരമ്പിലൂടെ ഓടുന്നത്. ഇനിയും ഇതുപോലെ തറ വേലകൾ ഇറക്കുമ്പോൾ അതൊന്നോർത്താൽ നന്ന്.
അയാളുടെ കാതിലായി അത്രയും പറഞ്ഞവൻ പുറത്തേക്കിറങ്ങി.
ജേക്കബ് അടികിട്ടിയത് പോലെ നിന്നുപോയി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
കാറിൽ ടെൻഷനോടെ നഖം കടിച്ചിരിക്കുകയായിരുന്നു ആദി. നല്ല ദേഷ്യത്തിലായിരുന്നു അവൻ പോയത്. വീണ്ടുമൊരു പ്രശ്നം അവൾ കാരണം ഉണ്ടാവല്ലേ എന്നവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
അവൻ തിരികെ കാറിൽ വന്നിരുന്നപ്പോൾ അവളവന്റെ കയ്യിൽ പിടിച്ചു.
രുദ്രേട്ടാ അവിടെ ചെന്ന് വഴക്കൊന്നും ഉണ്ടാക്കിയില്ലല്ലോ അല്ലെ?????
ചെറിയൊരു പേടിയോടെ അവൾ ചോദിക്കുന്നത് കേട്ടവൻ പുഞ്ചിരിയോടെ അവളെ നോക്കി.
ഞാനവരോട് വഴക്കിനൊന്നും പോയിട്ടില്ല പെണ്ണേ ഇന്നലത്തെ കാര്യങ്ങൾ ഒന്ന് ചോദിച്ചു ഇനി മേലാൽ ഇങ്ങനെ ഉണ്ടാവരുത് എന്ന് പറഞ്ഞു അത്രേ ഉള്ളൂ.
അവൻ ചെറുചിരിയോട് പറഞ്ഞു നിർത്തവേ അവളിലെ സംഘർഷങ്ങൾക്ക് അയവ് വന്നിരുന്നില്ല.
അത് കണ്ടവൻ അവിടെ നടന്നതെല്ലാം അവളോട് പറഞ്ഞു.
എന്നാലും അവരോടങ്ങനെ കടുപ്പിച്ച് പറയണ്ടായിരുന്നു.
അവർക്കൊക്കെ വിഷമായി കാണും.
എല്ലാം കേട്ട് കഴിഞ്ഞവൾ അവനോടായി പറഞ്ഞു.
അവനവളെ ഒരുനിമിഷം നോക്കിയിരുന്നു പോയി.
വേദനിപ്പിക്കുന്നവരെ പോലും സ്നേഹിക്കാൻ നിനക്കെങ്ങനെ കഴിയുന്നു ആദി?????????
അവളുടെ കവിളിൽ തഴുകിയവൻ ചോദിക്കവെ അവളവനെ നോക്കി പുഞ്ചിരിച്ചു.
ദൈവം നമുക്ക് തന്നിരിക്കുന്ന ഏറ്റവും വലിയ കഴിവ് എന്താണെന്നറിയോ?????
ഒന്ന് മറവി രണ്ട് ക്ഷമ.
മറ്റുള്ളവർ നമ്മളോട് ചെയ്യുന്ന തെറ്റുകളെ മറവിയുടെ മൂടുപടത്താൽ മറച്ചാൽ നമുക്കാരോടും ക്ഷമിക്കാനാവും.
നമ്മളെ വേദനിപ്പിക്കുന്നവരെ തിരിച്ചു വേദനിപ്പിച്ചത് കൊണ്ട് നമ്മുടെ ദുഃഖങ്ങൾ തീരുവോ?????? ഒരിക്കലുമില്ല.
അവനവൻ ചെയ്യുന്ന പ്രവർത്തികളുടെ ഫലം അവനവൻ തന്നെ അനുഭവിക്കേണ്ടി വരും.
Karma has no menu. You get served what you deserve.
ഒരു പുഞ്ചിരിയോടെ അവനെ നോക്കിയവൾ പറഞ്ഞു നിർത്തി.
എന്നെ വേദനിപ്പിച്ചവരെയെല്ലാം വെറുക്കാൻ തുടങ്ങിയാൽ ആദ്യം ഞാൻ വെറുക്കേണ്ടത് എന്റെ അച്ഛനെ തന്നെയായിരിക്കില്ലേ???????
എനിക്കറിയില്ല രുദ്രേട്ടാ ആരെയും വെറുക്കാൻ എന്നെക്കൊണ്ടാവില്ല ഞാനിങ്ങനെ ആയിപോയി.
മറുപടിയായി അവനവളെ ചേർത്ത് പിടിച്ച് നെറുകിൽ ചുംബിച്ചു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
നമ്മളെങ്ങോട്ടാ ഈ പോവുന്നത് ??????
കാർ മുന്നോട്ട് നീങ്ങവേ അവളവനെ ചോദ്യഭാവത്തിൽ നോക്കി.
നിനക്കൊരു കുഞ്ഞ് സർപ്രൈസ് ഉണ്ട്.
പുഞ്ചിരിയോടെ അവനത് പറയവെ അവൾ നെറ്റിചുളിച്ചു.
ഒരുപാട് നേരത്തെ യാത്രയ്‌ക്കൊടുവിൽ നഗരത്തിലെ തിരക്ക് നിറഞ്ഞ റോഡിൽ നിന്ന് മാറി കാർ ഒരു ചെമ്മൺപാതയിലൂടെ മുന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി.
മുന്നോട്ടുള്ള വഴി കാണവേ അവളിൽ ഒരേ സമയം അതിശയവും സന്തോഷവും വന്നു നിറഞ്ഞു.
ആ പാതയുടെ അവസാനം ഓടിട്ട ഒരു കുഞ്ഞു വീടിന് മുന്നിൽ അവൻ കാർ നിർത്തി.
രുദ്രേട്ടാ….. ഇത്……….
സന്തോഷം കാരണം അവൾക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല.
നീയൊരുപാട് തവണ വരണമെന്ന് ആഗ്രഹിച്ച സ്ഥലം.
നിന്റെ അമ്മയുടെ വീട്.
അവനത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ദേ ഈ കരച്ചിൽ കാണാനല്ല ഞാനിങ്ങോട്ട് കൊണ്ടുവന്നത്. വെറുതെ കരഞ്ഞ് സെന്റി ആക്കാതെ ഇറങ്ങാൻ നോക്ക്.
ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു നീക്കിയവൻ അവളോട് പറഞ്ഞു.
ആ മണ്ണിൽ കാല് കുത്തവെ ഒരു കുളിർതെന്നൽ അവളെ കടന്നു പോയി.
ആദ്യമായിട്ടായിരുന്നു അവളവിടെ വരുന്നത്.
തന്റെ അമ്മ ജനിച്ചു വളർന്ന ആ വീടിന് മുന്നിൽ നിൽക്കവേ മനസ്സിൽ ശാന്തത നിറയുന്നത് അവളറിഞ്ഞു.
കാറിന്റെ ശബ്ദം കേട്ട് പുറത്ത് മണ്ണ് കിളച്ചു കൊണ്ടിരുന്ന ഭദ്രൻ തലയുയർത്തി നോക്കി.
മുന്നിൽ ആദിയെ കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു.
മുത്തശ്ശാ…………….
അവൾ സന്തോഷത്തോടെ ഓടിചെന്നയാളെ കെട്ടിപിടിച്ചു.
എന്താ കുട്ടിയിത് മാറിനിന്നെ എന്റെ ദേഹത്ത് അപ്പിടി മണ്ണും വിയർപ്പുമാ മോളുടെ ഉടുപ്പിലൊക്കെ അഴുക്കാവും.
അയാളവളെ തന്നിൽ നിന്നടർത്തി മാറ്റി.
അതിനിപ്പൊ എന്താ പണിയെടുത്ത് നിൽക്കുന്നെന്ന് പറഞ്ഞ് എനിക്കെന്റെ മുത്തശ്ശനെ കെട്ടിപ്പിടിക്കണ്ടേ??????
അവളയാളോട് കൂടുതൽ ചേർന്ന് നിന്നു.
അതവിടെ നിക്കട്ടെ എന്റെ കൊച്ചുമോനെന്തേ??????
അയാളുടെ ചോദ്യം കേട്ടപ്പോഴാണ് അവൾക്ക് രുദ്രന്റെ കാര്യം ഓർമ്മ വന്നത്. മുത്തശ്ശനെ കണ്ട സന്തോഷത്തിൽ രുദ്രന്റെ കാര്യം മറന്നിരിക്കുന്നു.
അവൾ തിരിഞ്ഞവനെ നോക്കി.
അപ്പോഴേക്കും ഒരു ചെറുചിരിയോടെ അവനവിടെ എത്തിയിരുന്നു.
മുത്തശ്ശാ ദേ ഇതാണ് ആൾ ദി ഗ്രേറ്റ് രുദ്രതേജ്.
അവളവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു നിർത്തിയതും അവൻ ചിരിച്ചു പോയി.
നീഹാരത്തിലെ ഗൗതമിന്റെ മകൻ അല്ലെ???????
അയാൾ ചോദിക്കവെ അതിശയത്തോടെ അവർ തലയാട്ടി.
അങ്ങനെ സുരക്ഷിതമായ കരങ്ങളിൽ തന്നെ എന്റെ കുട്ടി എത്തിയല്ലോ.
എന്റെ മോളുടെ മുഖത്തെ തെളിച്ചം കാണുമ്പോൾ തന്നെ അറിയുന്നുണ്ട് അവളെത്ര സന്തോഷവതിയാണെന്ന്.
മനസ്സ് നിറഞ്ഞു.
നനവാർന്ന കണ്ണുകളോടെ അയാൾ പറഞ്ഞു.
അല്ല മുത്തശ്ശനെല്ലാം എങ്ങനെ അറിഞ്ഞു??????
ആദിയുടെ ചോദ്യം കേട്ടയാൾ ഒന്ന് പുഞ്ചിരിച്ചു.
അവിടെ നടന്നതെല്ലാം നന്ദനെന്നോട് പറഞ്ഞിരുന്നു. ഒരു കണക്കിന് ഇതിങ്ങനെയൊക്കെ സംഭവിച്ചത് നന്നായി അല്ലെങ്കിൽ ദേവനിവളെ പിടിച്ച് അവനെപ്പോലൊരുത്തന്റെ കയ്യിൽ കൊടുത്തേനെ.
അങ്ങനെ പണത്തിനു വേണ്ടി എടുത്തു തട്ടുന്ന ഒരു പാവയായി ഇവളെ ഇട്ട് കൊടുത്തില്ലല്ലോ നന്ദിയുണ്ട് മോനെ.
അവന്റെ കയ്യിൽ പിടിച്ചാ വൃദ്ധൻ പറയവെ അവനറിയുകയായിരുന്നു അയാൾക്കവളോടുള്ള കരുതൽ.
എന്തിനാ മുത്തശ്ശാ എന്നോട് നന്ദി പറയുന്നത്????? ഇവളെന്റെ ജീവനാ അങ്ങനെ ഉള്ളപ്പോൾ മറ്റുള്ളവർക്ക് തട്ടി കളിക്കാൻ ഞാനിവളെ ഇട്ടുകൊടുക്കുവോ????????
ഞങ്ങൾക്ക് മുത്തശ്ശന്റെ അനുഗ്രഹം മാത്രം മതി.
അവനവളോടൊപ്പം അയാളുടെ കാൽക്കൽ വീണു.
മരണം വരെ പരസ്പരം സ്നേഹിച്ചും തണലായും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.
അയാളവരുടെ തലയിൽ കൈചേർത്ത് അനുഗ്രഹിച്ചു.
വന്ന കാലിൽ നിൽക്കാതെ അകത്തോട്ട് കയറ് ഞാനപ്പോഴേക്കും ഒന്ന് കുളിച്ചിട്ട് വരാം.
അയാൾ പറയുന്നത് കേട്ട് തലയാട്ടി അവർ അകത്തേക്ക് കയറി.
വീട്ടിലെ ഓരൊ മുറിയിലും അവൾ കയറി നോക്കി.
വളരെ വൃത്തിയോടെ ആയിരുന്നു അയാൾ ആ വീട് സൂക്ഷിച്ചിരുന്നത്.
അവൾ കൗതുകത്തോടെ ഓരോന്നും നോക്കിനടന്നു.
എല്ലാം നോക്കി നടന്നവൾ അകത്ത് പൂട്ടിയിട്ട ഒരു മുറിയുടെ വാതിൽക്കലെത്തി. അതിനകത്തേക്ക് കയറാൻ ഹൃദയം പ്രേരിപ്പിക്കുന്നത് പോലെ.
വർധിച്ച ഹൃദയമിടിപ്പോടെ അവളാ വാതിൽ തള്ളി തുറന്നു.
നല്ല വൃത്തിയുള്ള മനോഹരമായ ഒരു കൊച്ചു മുറി.
അവളുടെ കാലുകൾ മുന്നോട്ട് ചലിച്ചു.
അകത്തൊരു മേശയിൽ ചില്ല് ഭരണിയിലായി സൂക്ഷിച്ചിരിക്കുന്ന മഞ്ചാടിമണികൾ. അതിന് മുകളിലായി രണ്ട് മയിൽപ്പീലികൾ.
അവളത് തൊട്ട് നോക്കി.
മയിൽപീലിയുടെ നിറം മങ്ങിയിരുന്നു കാലപ്പഴക്കം മൂലം ചിലകേടുപാടുകൾ സംഭവിച്ചിരുന്നു.
അവളുടെ കണ്ണുകൾ അതിനടുത്തായി ഇരുന്ന പെട്ടിയിൽ പതിഞ്ഞു. പതിയെ തുറന്നു നോക്കവെ ചുവന്ന തുണിയിൽ പൊതിഞ്ഞു വെച്ചിരുന്ന ചിലങ്ക കണ്ട് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
അത് കയ്യിലെടുത്ത് അവളേറെ നേരം നോക്കി നിന്നു.
വിരലുകളാൽ ചിലങ്കയിൽ മൃദുവായി തലോടി.
അങ്ങോട്ടെത്തിയ രുദ്രൻ കാണുന്നത് ചിലങ്കയുമായി നിൽക്കുന്ന ആദിയെയാണ്.
അവൻ പതിയെ അവൾക്കടുത്തായി നിന്നു.
എന്റെ അമ്മയുടെയാ……….
നിറഞ്ഞ കണ്ണുകളോടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെയവൾ അവനെ നോക്കി.
അവനവളെ ചേർത്ത് പിടിച്ചു.
മേശയുടെ അറ്റത്ത് ഇരുന്ന പഴയ നിറമങ്ങിയ ഒരാൽബം കയ്യിലെടുത്തു.
മെല്ലെയത് തുറന്നു നോക്കവെ ചിലങ്ക കെട്ടിയാടുന്ന ഗായത്രിയുടെ പലവിധത്തിലുള്ള ചിത്രങ്ങളിലൂടെ അവളുടെ കണ്ണുകൾ അലഞ്ഞു.
പലതിനും പഴക്കം കാരണം കോട്ടം തട്ടിയിരുന്നുവെങ്കിലും വല്ലാത്തൊരു ആകർഷണീയതയായിരുന്നു ഓരൊ ചിത്രത്തിനും.
എന്റെ അമ്മ നല്ല സുന്ദരി ആയിരുന്നു അല്ലെ???????
അവളുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ അവളെ നോക്കി.
സങ്കടം അടക്കിപ്പിടിച്ചു നിൽക്കുവാണെന്ന് അവളെ കാണുമ്പോൾ തന്നെ അറിയാം.
മതി നോക്കിയത് വാ മുത്തശ്ശൻ എത്തിക്കാണും.
ആൽബം വാങ്ങി പഴയപടി വെച്ചവൻ അവളെയും കൊണ്ട് പുറത്തേക്കിറങ്ങി മുറി പൂട്ടി.
അപ്പോഴേക്കും ഭദ്രൻ എത്തിയിരുന്നു.
ഏറെനേരം വിശേഷങ്ങൾ പങ്ക് വെച്ചും സംസാരിച്ചും അവരിരുന്നു. രുദ്രൻ പെട്ടെന്ന് തന്നെ അവരിൽ ഒരാളായി മാറിത്തീർന്നിരുന്നു.
ഭദ്രൻ വെച്ചുണ്ടാക്കിയ സ്വാദിഷ്ടമായ ആഹാരവും കഴിച്ചാണ് അവരവിടെ നിന്ന് തിരികെ പോന്നത്.
തിരികെ ഫ്ലാറ്റിലേക്കുള്ള യാത്രയിൽ അവളുടെ മനസ്സ് ശാന്തമായിരുന്നു.
തുടരും………………….
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission