Skip to content

ആദിരുദ്രം – പാർട്ട്‌ 40

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ഫ്രഷായി ബാത്‌റൂമിൽ നിന്നിറങ്ങിയ രുദ്രൻ ബാൽക്കണിയിലേക്ക് നടന്നു.
എന്തോ ആലോചിച്ച് ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചു നിൽക്കുന്ന ആദിയെ അവൻ പിന്നിലൂടെ ചേർത്ത് പിടിച്ചു.
അവന്റെ സ്പർശനമറിഞ്ഞവൾ അവനോട് ചേർന്ന് നിന്നു.
അൽപ്പസമയം കഴിഞ്ഞവൾ അവന്റെ കൈക്കുള്ളിൽ നിന്ന് തിരിഞ്ഞവനെ ഇറുകെ പുണർന്നു.

താങ്ക്സ്…………….

എന്തിന്???????
ചോദ്യഭാവത്തിലവൻ അവളെ നോക്കി.

എന്റെ അമ്മയുടെ വീട്ടിൽ കൊണ്ടുപോയില്ലേ അതിന്.
എന്റെ എത്ര നാളത്തെ ആഗ്രഹം ആണ് ഇന്ന് നിറവേറിയത് എന്നറിയോ????????
പണ്ടൊക്കെ ഒരുപാട് കൊതിച്ചിട്ടുണ്ട് ഒരിക്കലെങ്കിലും എന്റെ അമ്മ ജനിച്ചു വളർന്ന ആ വീടൊന്ന് കാണാൻ.
അമ്മ പിച്ചവെച്ച് നടന്ന ആ മണ്ണിലൊന്ന് നിൽക്കാൻ. അമ്മയുടെ മുറിയിൽ കുറച്ചു സമയം ചിലവഴിക്കാൻ. ഒരു രാത്രിയെങ്കിലും അമ്മ കിടന്ന ആ കട്ടിലിൽ ഒന്ന് കിടക്കാൻ.
പക്ഷെ ഒരിക്കൽ പോലും അച്ഛനത്തിന് അനുവദിച്ചിട്ടില്ല.
മുത്തശ്ശന്റെ കൂടെപ്പോവണം എന്ന് പറഞ്ഞു വാശിപിടിച്ചു കരയുന്ന എന്നെ അച്ഛന്റെ നോട്ടത്തിന് മുന്നിൽ ഭയന്ന് ചെറിയച്ഛനും ചെറിയമ്മയും ചേർന്ന് സമാധാനിപ്പിച്ചു നിർത്തിയിട്ടുണ്ട്.
പോകെ പോകെ എനിക്കും എല്ലാം മനസ്സിലായി തുടങ്ങി. അച്ഛന്റെ സ്വഭാവം മനസ്സിലാക്കിയ ഞാൻ പിന്നെ വാശിപിടിച്ചിട്ടില്ല. എങ്കിലും ഒരുപാട് ആഗ്രഹിച്ചിരുന്നു.

ഒരു ദിവസം അച്ഛനറിയാതെ എന്നെ അവിടെ കൊണ്ടുപോവാൻ തുനിഞ്ഞ മുത്തശ്ശനെ കണ്ണ് പൊട്ടുന്ന തരത്തിൽ ചീത്ത പറഞ്ഞിട്ടുണ്ട് അച്ഛൻ.
അതിൽ പിന്നെ ഞാനാ ആഗ്രഹം മനസ്സിൽ കുഴിച്ചു മൂടി.

ഇന്ന് ഞാനാ മുറിയിൽ കയറിയില്ലേ അപ്പൊ അമ്മ എന്റെ തൊട്ടടുത്തുള്ളത് പോലെ തോന്നി. ഒരു കാറ്റായി അമ്മയെന്നെ തഴുകി തലോടിയത് പോലെ. മുറിയിലാകെ ഞാനറിയാത്ത അമ്മയുടെ ഗന്ധം.
ഒരിക്കൽ പോലും കാണാത്ത എന്റെ അമ്മയുടെ സാന്നിധ്യം എനിക്കവിടെ അനുഭവിക്കാനായി.
അത് പറയവെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ആദി വേണ്ട…….. ഞാൻ പറഞ്ഞിട്ടുണ്ട് വെറുതെ എന്റെ മുന്നിൽ നിന്ന് കണ്ണുനീരൊഴുക്കരുതെന്ന്.
അവനവളുടെ കണ്ണുനീർ തുടച്ചു നീക്കി.

ഇന്ന് നീ രാവിലെ എന്നോടൊരു കാര്യം പറഞ്ഞില്ലേ മനുഷ്യന് ദൈവം കൊടുത്ത രണ്ട് വരദാനമാണ് മറവിയും ക്ഷമയുമെന്ന്. അതിൽ ക്ഷമയുടെ കാര്യം വിട്ടേക്ക് പക്ഷെ മറവി അതാണ് നിനക്കിപ്പോ ആവശ്യം.
ഒരിക്കലും സ്വന്തം അമ്മയെ ആരെകൊണ്ടും മറക്കാൻ കഴിയില്ല. പക്ഷെ ഞാനൊന്ന് ചോദിക്കട്ടെ…….. നമ്മുടെ പ്രിയപ്പെട്ടവർ മരിച്ചു പോയാൽ നമ്മളവരെ കുറിച്ച് വിഷമിച്ചിരുന്നിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ????? ഇല്ല………. എന്നാൽ ഭൂമിയിൽ തങ്ങളെ കുറിച്ച് ആലോചിച്ച് വിഷമിച്ചിരുന്ന വേണ്ടപ്പെട്ടവരെ കണ്ടാൽ അവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കും എന്ന് തോന്നുന്നുണ്ടോ?????????
നിന്റെ ഓരോ തുള്ളി കണ്ണുനീരും കണ്ട് വേദനിക്കുന്ന ഒരാത്മാവുണ്ട് നിന്റെ അമ്മ………….
നീയിങ്ങനെ അമ്മയെ കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടാൽ അമ്മയ്ക്ക് മോക്ഷം കിട്ടുമെന്ന് തോന്നുന്നുണ്ടോ????
നമുക്കെത്ര പ്രിയപ്പെട്ടവരാണെന്ന് പറഞ്ഞാലും മരിച്ചവരെ ഒരിക്കലും നമുക്ക് തിരികെ കൊണ്ടുവരാനാവില്ല.
പോയവരൊക്കെ പോയി. ഇത് വിധിയാണ് ആദി ആരാലും പിടിച്ചു നിർത്താൻ കഴിയാത്ത വിധി.
എന്നാൽ നമ്മുടെ മനസിലെന്നും അവരുണ്ടാവണം ഒരിക്കലും മരിക്കാത്ത ഓർമ്മയായി.
ഇനി അമ്മയെ ഓർത്ത് കരയുവോ?????

അവൾ ഇല്ലെന്ന് തലയാട്ടി അവന്റെ നെഞ്ചോട് ചേർന്ന് നിന്നു.
അവളവനെ തന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാത്രി ഒരുവിധം അടുക്കളയിലെ യുദ്ധമൊക്കെ കഴിഞ്ഞ് ടീവി കാണുമ്പോഴായിരുന്നു ലെച്ചുവിന്റെ കാൾ വരുന്നത്.
അവൾ കാൾ അറ്റൻഡ് ചെയ്തു.

ലെച്ചൂ………..

ആദി എന്തെടുക്കുവാ?????

ഞാൻ ടീവി കാണുവായിരുന്നു. നീയോ??????

ഞാനും ടീവി കാണുവായിരുന്നു പിന്നെ നിന്നെ വിളിക്കാൻ വേണ്ടി മുറിയിലേക്ക് കയറിയതാ.
അല്ല പെണ്ണെ നീയവിടെ ടീവി കണ്ടിരുന്ന് പാവം രുദ്രനെ പട്ടിണിക്കിടുവോ??????

പോടീ ഞാൻ ഫുഡൊക്കെ ഉണ്ടാക്കിയിട്ടാ ടീവി കാണാനിരുന്നത് അല്ലാതെ നിന്നെപ്പോലെ മടിപിടിച്ചിരിക്കുവല്ല.
ആദി അവളെ പുച്ഛിച്ചു.

ഉവ്വുവ്വേ….. എന്നിട്ട് രുദ്രനെന്തേ?????

രുദ്രേട്ടൻ ലാപ്പിൽ എന്തോ വർക്ക്‌ ചെയ്യുവാ.

ഏ???? എന്താ വിളിച്ചേ???? രുദ്രേട്ടനെന്നോ????????
അപ്പൊ അമ്മയുടെ ഉപദേശം ഫലിച്ചല്ലേ??????
ലെച്ചു അവളെ കളിയാക്കി ചോദിച്ചു.

അത് പിന്നെ വയസ്സിനു മൂത്തവരെ പേര് വിളിക്കാൻ പറ്റുവോ????? ഒരു ഭാര്യ ഭർത്താവിനെ അങ്ങനെയൊക്കെ വിളിച്ചെന്നിരിക്കും അതിനിപ്പൊ കളിയാക്കണ്ട ആവശ്യമില്ല.
അവൾ കെറുവോടെ പറഞ്ഞു.

ഓഹ് ആയിക്കോട്ടെ. നമ്മളൊന്നും പറയുന്നില്ലേ???????

അല്ല ചെറിയച്ഛനും ചെറിയമ്മയുമൊക്കെ എന്തേ?????
അവൾ വിഷയം മാറ്റാനെന്ന പോലെ ചോദിച്ചു.

രണ്ടുപേരും താഴെയുണ്ട്.
അച്ഛൻ സ്കൂളിലെ പേപ്പഴ്സ് എന്തൊക്കെയോ നോക്കുന്നു. അമ്മ അടുക്കളയിൽ.

ലെച്ചു പറയുന്നത് കേട്ടവളൊന്ന് മൂളി.

അച്ഛൻ??????????
ഒരുനിമിഷത്തെ നിശബ്ദതയ്ക്ക് ശേഷമവൾ ചോദിച്ചു.

വല്യച്ഛൻ ഇതുവരെ വന്നിട്ടില്ല.
നീ പോയതിന് ശേഷം വല്യച്ഛൻ പഴയത് പോലെ ഒന്നുമല്ല. ആള് ഭയങ്കര സൈലന്റ് ആണ്. ഒന്നും മിണ്ടാറില്ല ആരോടും ദേഷ്യപ്പെടാറില്ല രാവിലെ പോവും രാത്രി എപ്പോഴോ കയറി വരും. മിക്കവാറും കാറിൽ കിടന്നായിരിക്കും ഉറക്കം. ഒരുപാട് മാറിപ്പോയി.
മുഖത്ത് പണ്ടത്തെ ആ ഗർവ്വോ അഹങ്കാരമോ ഒന്നുമില്ല. മൊത്തത്തിൽ ഒരു മൂകത. ആദ്യായിട്ടാ വല്യച്ഛനെ ഇങ്ങനൊരു കോലത്തിൽ കാണുന്നത്.
അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

ആദി മറുപടി ഒന്നും പറയാനാവാതെ ഇരുന്നു. എങ്കിലും ദേവന്റെ അവസ്ഥ അവളെ വേദനിപ്പിച്ചു. നിറഞ്ഞു വരുന്ന മിഴികൾ അവൾ തുടച്ചു നീക്കി.

ആദി നീ കേൾക്കുന്നുണ്ടോ??????
അവളിൽ നിന്ന് പ്രതികരണം ഒന്നുമില്ലാതായപ്പോൾ ലെച്ചു ചോദിച്ചു.

ആഹ് ഞാൻ കേൾക്കുന്നുണ്ട് പറഞ്ഞോ.

ഇന്ന് രാവിലെ വല്യച്ഛന്റെ ഫ്രണ്ടും മകനും വന്നിരുന്നു.

ഏത് ഫ്രണ്ട്?????
അവൾ സംശയത്തോടെ ചോദിച്ചു.

അന്ന് നിന്നെ പെണ്ണ്കാണാൻ വരുമെന്ന് പറഞ്ഞ ആൾക്കാർ തന്നെ.

അവരെന്തിനാ ഇപ്പൊ വരുന്നത്?????
ആദി ഇഷ്ടക്കേടോടെ ചോദിച്ചു.

ആവോ എനിക്കറിയില്ല. ആ ചെക്കൻ നിന്റെ പേര് പറഞ്ഞു ഇവിടെ വല്യച്ഛനോട്‌ വഴക്കൊക്കെ ഇട്ടു.
അവൻ നല്ല ദേഷ്യത്തിലായിരുന്നു പക്ഷെ അവന്റെ തന്തപ്പടി എന്തൊക്കെയോ വല്യച്ഛനോട്‌ രഹസ്യമായി പറയുന്നുണ്ടായിരുന്നു.
കുറേ കഴിഞ്ഞവർ പോവുന്നത് കണ്ടു. അവർക്ക് പോയ പുറകെ വല്യച്ഛനും വണ്ടിയെടുത്തോണ്ട് പോയി.
പോയിട്ടിതുവരെ ഇങ്ങോട്ട് വന്നിട്ടില്ല എന്താണോ എന്തോ???????

ലെച്ചുവിന്റെ വാക്കുകൾ കേട്ട് ആദി അങ്ങനെ ഇരുന്നു പോയി.

എടി ഞാൻ നാളെ വിളിക്കാവേ അനൂപേട്ടൻ വിളിക്കുന്നുണ്ട്. ഗുഡ് നൈറ്റ് മുത്തേ……….

ഗുഡ് നൈറ്റ്………..

കാൾ കട്ട്‌ ചെയ്തു കഴിഞ്ഞവൾ അങ്ങനെ ഇരുന്നു പോയി.
ലെച്ചു പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിലൂടെ കടന്ന് പോയി.
ദേവന്റെ മാറ്റവും അവരുടെ വരവും എല്ലാം കൂട്ടി വായിക്കുമ്പോൾ അവളിൽ എന്തൊക്കെയോ അസ്വസ്ഥതകൾ വന്ന് നിറഞ്ഞു.
അകാരണമായ ഭയം അവളെ പൊതിഞ്ഞു. മനസ്സിനെ അലട്ടുന്ന ചിന്തകളുടെ കുരുക്കുകളിൽ പെട്ട് അവളെങ്ങനെ ഇരുന്നു പോയി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മടിയിൽ എന്തോ ഭാരം തോന്നുമ്പോഴാണ് ആലോചനകൾക്ക് വിരാമമിടുന്നത്.
ഞെട്ടിപ്പിടഞ്ഞു നോക്കവേ ചിരിയോടെ മടിയിൽ തലവെച്ച് കിടക്കുന്ന രുദ്രനെ കണ്ടവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

എന്താണ് കാര്യമായ എന്തോ ആലോചനയിലായിരുന്നല്ലോ?????
അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു ചോദിച്ചു.

ഒന്നുല്ല ചുമ്മാ വീട്ടിലെ കാര്യങ്ങളും മറ്റും ആലോചിച്ച് ഇരുന്നു പോയതാ.
അത് പറഞ്ഞവൾ അവന്റെ മുടിയിലൂടെ വിരലോടിച്ചു.
എന്തോ ദേവന്റെ കാര്യം അവനോട് പറയാൻ അവൾക്ക് മനസ്സ് വന്നില്ല.

എല്ലാവരെയും മിസ്സ്‌ ചെയ്യുന്നുണ്ടോ????

അവന്റെ ചോദ്യത്തിന് അതേയെന്നവൾ തലയാട്ടി.

നമുക്കൊരു ദിവസം അങ്ങോട്ട്‌ പോവാം എന്നിട്ട് എല്ലാവരെയും കണ്ടിട്ട് തിരിച്ചു വരാം അത് പോരെ???????
കൈനീട്ടി അവളുടെ കവിളിൽ കൈവെച്ചുകൊണ്ടവൻ ചോദിച്ചു.

മതി.
ചെറിയൊരു പുഞ്ചിരിയോടെ അവൾ തലയാട്ടി.

അവന്റെ മുടിയിൽ വിരലോടിച്ചു കൊണ്ടവൾ ടീവിയിലേക്ക് നോക്കി.

Netru munniravil unnaithilavu madiyil
Kaatru nuzhaivadhu oh uyir
Kalandhu kalithirundhen
Indru vinnilavil andha eera ninaivil
Kandru thavippadhu oh manam
Kalangi pulambugiren

Koondhal nelivil ezhil kola charivil
azhindhadhadi
Koondhal nelivil ezhil kola charivil

Garuvam azhindhadhadi
En garuvam azhindhadhadi🎶

ടീവിയിൽ മുഴങ്ങുന്ന പാട്ടിൽ ലയിച്ചവളിരുന്നു.
അവളെ തന്നെ പ്രണയത്തോടെ നോക്കികൊണ്ട്‌ അവൻ കിടന്നു.

പതിയെ കയ്യുയർത്തി അവളുടെ കഴുത്തിൽ വിരലിനാൽ കുസൃതി കാട്ടാൻ തുടങ്ങി.
അവൾ പുളഞ്ഞു കൊണ്ട് കൈതട്ടി മാറ്റി അവനെ കൂർപ്പിച്ചു നോക്കി വീണ്ടും പാട്ടിലേക്ക് ശ്രദ്ധ തിരിച്ചു.

ആഹാ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഞാനിത്ര റൊമാന്റിക് ആയിട്ട് കിടക്കുമ്പോൾ ടീവിയിൽ നോക്കിയിരിക്കുന്നോ ശരിയാക്കി തരാം.

അവളെ നോക്കി മനസ്സിൽ പറഞ്ഞു കൊണ്ടവൻ അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി.
ഇരുന്ന ഇരുപ്പിൽ ശ്വാസം വലിച്ചു വിട്ടവൾ ഒന്നുയർന്നു.
അവൾ തള്ളിമാറ്റാൻ നോക്കിയെങ്കിലും അവൻ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് മുഖം ഒന്നുകൂടി അമർത്തി.

ഒരേങ്ങലോടെ അവളവന്റെ മുടിയിൽ കൊരുത്തു വലിച്ചു.
ശരീരം വിറപൂണ്ടു.
അവളിലെ വിറയൽ മനസ്സിലാക്കിയവൻ പതിയെ പിടിവിട്ട് അകന്ന് മാറി.

തന്നിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ നോട്ടം താങ്ങാവാതെ അവൾ കണ്ണുകൾ പൂട്ടി സെറ്റിയിലേക്ക് ചാരിയിരുന്നു.
അവളെ തന്നെ നോക്കിയവൻ ഒരു കുസൃതി ചിരിയോടെ ഇരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അത്താഴം കഴിക്കാനിരിക്കുമ്പോഴും തന്നെ കൊത്തിവലിക്കുന്ന അവന്റെ നോട്ടത്തിന് മുന്നിൽ പതറിയവൾ പരിഭ്രമത്തോടെ കഴിച്ചെഴുന്നേറ്റു പോയി.

കിടക്കാനായി മുറിയിലേക്ക് കയറുമ്പോൾ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
നാണമോ പേടിയോ എന്തൊക്കെയോ വികാരങ്ങൾ മനസ്സിൽ നിറഞ്ഞു.
അവളുടെ ഓരോ പ്രവർത്തികളും അവനിൽ ചിരി വിടർത്തി.
കട്ടിലിൽ കിടന്ന് കുസൃതിയോടെ വലിച്ചവളെ നെഞ്ചിലേക്കിടുമ്പോൾ പിടയ്ക്കുന്ന അവളുടെ കണ്ണുകളിൽ നോക്കിയവൻ അവളിലേക്ക് മുഖമടുപ്പിച്ചു.

ഇങ്ങനെ പേടിക്കാതെ പെണ്ണേ ഞാനൊന്നും ചെയ്യാൻ പോവുന്നില്ല.
കാതിലായി അവൻ പറയുന്നത് കേട്ടവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി.

ഉറങ്ങിക്കോ………….
നെറുകിൽ ചുണ്ട് ചേർത്തവൻ പറയവെ ചെറിയൊരു പുഞ്ചിരിയോടെ അവൾ കണ്ണുകളടച്ചു.

തന്റെ നെഞ്ചിലെ ചൂടേറ്റ് മയങ്ങുന്ന അവളെ നോക്കിയവൻ പതിയെ നിദ്രയിലേക്ക് വീണു.

തുടരും………………….

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!