Skip to content

ആദിരുദ്രം – പാർട്ട്‌ 41

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

കിഴക്കിന്റെ ചക്രവാളത്തേരേറി വരുന്ന ഉദയസൂര്യന്റെ പൊൻകിരണങ്ങളേറ്റ് അവളങ്ങനെ നിന്നു.
കയ്യിലെ ആവി പറക്കുന്ന ചായക്കപ്പ് ചുണ്ടോട് അടുപ്പിക്കുമ്പോഴാണ് കഴുത്തിൽ നനുത്ത ചുംബനമേൽക്കുന്നത്.
ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടതൊരു പുഞ്ചിരിക്ക് വഴി മാറി.

എന്തിനാ രാവിലെ തന്നെ എഴുന്നേറ്റ് അടുക്കളയിൽ കയറിയത് ഞാനും കൂടി വരുമായിരുന്നല്ലോ?????????
വയറിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ടവൻ ചോദിച്ചു.

രാവിലെ എഴുന്നേറ്റപ്പോൾ രുദ്രേട്ടൻ നല്ല ഉറക്കം പിന്നെ വിളിച്ചു ശല്യം ചെയ്യാൻ തോന്നിയില്ല. പിന്നെ വന്നാലും പ്രത്യേകിച്ചു പണിയൊന്നും ഇല്ലല്ലോ എന്തെങ്കിലും ചെയ്യാൻ നിന്നാൽ അതെനിക്ക് ഇരട്ടി പണി ഉണ്ടാക്കി വെക്കുകയും ചെയ്യും.

അവനെ കളിയാക്കി അവളത് പറഞ്ഞു നിർത്തുമ്പോൾ തോളിൽ പല്ലുകൾ ആഴ്ത്തിയായിരുന്നു അവൻ മറുപടി നൽകിയത്.

ആഹ്…… രുദ്രേട്ടാ…. എനിക്ക് നൊന്തു……..
മുഖം വീർപ്പിച്ചവൾ പറയവെ സൂര്യരശ്മികളേറ്റ് അരുണാഭമായ അവളുടെ കവിളിലും അവന്റെ പല്ലുകൾ ആഴ്ന്നയിടത്തും അവന്റെ ചുണ്ടുകൾ പതിഞ്ഞിരുന്നു.
ഒരു ചെറു വിറയലോടെ മാറി നിൽക്കാൻ ശ്രമിച്ച അവളെയവൻ തന്നോട് ചേർത്ത് പിടിച്ചു.

അവനോട് ചേർന്ന് നിന്ന് കാണുന്ന പുലരിക്ക് വല്ലാത്തൊരു ഭംഗിയുണ്ടെന്നവൾക്ക് തോന്നി.
അന്നേവരെ അനുഭവിക്കാത്ത ഒരു സുഖകരമായ ഒരനുഭൂതി ഉള്ളിൽ നിറയുന്നു ഒരു ചെറു ചിരി ചുണ്ടിൽ സ്ഥാനം പിടിച്ചു.
ഓരോ പുലരിയും ഒരു പുത്തൻ പ്രതീക്ഷയാണ്. തന്റെ പ്രണയത്തോടൊപ്പം പ്രഭാതത്തെ വരവേൽക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമയാണ്.

എന്തോ ആലോചനയിൽ ചിരിച്ചു നിൽക്കുന്ന അവളുടെ കയ്യിലെ കപ്പ്‌ വാങ്ങി കുസൃതിയോടെ അവൻ ചുണ്ടോട് ചേർത്തു.

അതെന്റെ ചായയാ……
അവളവനെ കൂർപ്പിച്ചു നോക്കി പറഞ്ഞു.

അതിനിപ്പൊ എന്താ നീ എന്റെ ചായ എടുത്തു കുടിച്ചോ എനിക്കിനി എന്തായാലും ഇത് മതി.
അവൻ ചായ ആസ്വദിച്ചു കുടിച്ചു കൊണ്ടവളെ ഇടം കണ്ണിട്ട് നോക്കി.

അവനെ നോക്കിപ്പേടിപ്പിച്ചവൾ അടുക്കളയിലേക്ക് നടന്നു.
അവളുടെ പോക്ക് നോക്കിയവൻ ചിരിയോടെ നിന്നു.

ചായയും കുടിച്ച് അങ്ങനെ നിൽക്കുമ്പോഴാണ് കാളിങ് ബെല്ലിന്റെ സൗണ്ട് കേൾക്കുന്നത്.
കയ്യിലിരുന്ന കപ്പ്‌ ടേബിളിൽ വെച്ചവൻ ഹാളിലേക്ക് നടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തന്റെ മുറിയിൽ കലുഷിതമായ മനസ്സോടെ ദേവനിരുന്നു.
താൻ കാരണം ആദിയുടെ ജീവിതം തകരുമോ എന്ന ചിന്ത അയാളെ വേട്ടയാടി.
താനെടുത്ത തെറ്റായ തീരുമാനം അവളെ കണ്ണീരിലാഴ്ത്തുമോ എന്ന പേടി അയാളിൽ ഉടലെടുത്തു.

“എനിക്ക് വേണമവളെ……. താനൊരാളുടെ വാക്ക് കേട്ടവളെ മനസ്സിൽ പ്രതിഷ്ഠിച്ചവനാ ഞാൻ……….
അവളെ അങ്ങനെ വിട്ട് കളയാൻ എനിക്കാവില്ല.
മകളുടെ ജീവിതം തകർക്കരുതെന്ന് എന്നോട് പറയാൻ താനാരാ???????
ഇത്രയും നാളില്ലായിരുന്നല്ലോ ഈ പിതൃസ്നേഹം ഇപ്പൊ എവിടുന്നു പൊട്ടിമുളച്ചു???????????
I need her…………….
ആരൊക്കെ തടസ്സം നിന്നാലും എനിക്കവളെ വേണം.
അവളെ നേടാനായിട്ട് ഞാനെന്തും ചെയ്യും ഓർത്തോ………… ”

ഭീഷണി കലർന്ന ശബ്ദം കാതിൽ അലയടിക്കും തോറും അയാളിൽ ഭയം നിറഞ്ഞു.

എന്റെ മോള്………….
ഇടറിയ സ്വരത്തിൽ അയാൾ മന്ത്രിച്ചു.

ആദ്യമായ്‌ സ്വന്തം മകളെ ഓർത്തയാളിൽ ആധി നിറഞ്ഞു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വാതിൽ തുറക്കവേ മുന്നിൽ നിൽക്കുന്നയാളെ കണ്ടവൻ നെറ്റിചുളിച്ചു.

ഹായ് രുദ്ര്……….
നിറ ചിരിയോടെ അവൻ പറയവെ രുദ്രന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.

ഏയ്‌ എന്താ ഇങ്ങനെ അന്തിച്ചു നിൽക്കുന്നു you didn’t get me???????

What you want Mr. Darvesh Prathap?????????
ദേഷ്യമടക്കി അവൻ അയാളെ നോക്കി.

Oh great. നമ്മൾ തമ്മിൽ ചുരുങ്ങിയത് ഒരു രണ്ട് തവണ മീറ്റ് ചെയ്തു കാണും എന്നിട്ടും still you remember me……. Good your memory is awesome.

ഞാനങ്ങനെ പെട്ടെന്നൊന്നും ആരെയും ഒന്നിനെയും മറക്കുന്ന കൂട്ടത്തിലല്ല…….
അല്ല എന്റെ മെമ്മറി പവർ അളക്കാനാണോ രാവിലെ തന്നെ ഇങ്ങോട്ട് വന്നത്??????
പുച്ഛത്തോടെ ചോദിച്ചു.

No not at all.
നമ്മളൊക്കെ ഒരേ ബിസ്സിനെസ്സ് ഫീൽഡിൽ ഉള്ളവരല്ലേ. കൂട്ടത്തിൽ ഒരാളുടെ ജീവിതത്തിൽ പ്രധാനമായൊരു കാര്യം നടക്കുമ്പോൾ വിളിച്ചില്ലെങ്കിലും വന്നൊരു ആശംസകൾ അറിയിക്കുകയെങ്കിലും വേണ്ടേ????????
പ്രത്യേകിച്ച് ഞാൻ കെട്ടാനിരുന്ന പെണ്ണിനെ പെണ്ണ് കാണൽ ചടങ്ങിന്റെ അന്ന് തന്നെ താലികെട്ടി കൊണ്ടുപോരുമ്പോൾ അറ്റ്ലീസ്റ്റ് ഒന്ന് വന്ന് അന്വേഷിക്കേണ്ട മര്യാദയെങ്കിലും ഞാൻ കാണിക്കണ്ടേ?????????
വന്യമായ ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തുമ്പോൾ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു രുദ്രൻ.

ഹാ എന്തായിത് രുദ്രാ വീട്ടിൽ ഒരാൾ വരുമ്പോൾ ഇങ്ങനെ പുറത്ത് നിർത്തിയാണോ സംസാരിക്കേണ്ടത്????? ഒന്നുമില്ലെങ്കിലും ഇപ്പൊ ഞാനൊരു അതിഥിയല്ലേ???????
ഒരു ചിരിയോടെ അവൻ രുദ്രനെ മറികടന്ന് ഫ്ലാറ്റിനുള്ളിലേക്ക് കയറി.

അപ്പോഴേക്കും ആരാ വന്നതെന്നറിയാൻ ആദി തന്റെ ചായക്കപ്പുമായി ഹാളിലേക്കെത്തിയിരുന്നു.
മുന്നിൽ ആദിയെ കണ്ട അവന്റെ കണ്ണുകൾ തിളങ്ങി.

വൗ ഇതാണ് യഥാർത്ഥ കുടുംബിനി….. രുദ്രനെന്നോട് ആതിഥ്യമര്യാദ കാട്ടിയില്ലെങ്കിലും ആദി അങ്ങനെയല്ല കെട്ടോ കണ്ടില്ലേ എനിക്കുള്ള ചായയുമായി വന്നത്.
Anyway thanks.
ആദിയുടെ കയ്യിലിരുന്ന ചായ വാങ്ങി അവൻ ചുണ്ടിലേക്ക് ചേർത്തു.

ആദി പകപ്പോടെ അവനെ നോക്കി.

മ്മ്മ്മ് ഗുഡ്……. പറയാതിരിക്കാൻ വയ്യ ഇത്ര നല്ലൊരു ചായ ഞാനടുത്ത കാലത്തൊന്നും കുടിച്ചിട്ടില്ല.
You are very lucky to have a girl like Aadhi…..
രുദ്രനെയൊന്ന് നോക്കി അവൻ കണ്ണിറുക്കി പറഞ്ഞു.

ആദി ഒന്നും മനസ്സിലാവാതെ രുദ്രനെ നോക്കി.
അവന്റെ വലിഞ്ഞു മുറുകിയ മുഖം കാൺകെ അവളിൽ സംശയം ഉടലെടുത്തു.

ഏയ്‌ ആദി എന്നെ മനസ്സിലായോ?????
രുദ്രനെ തന്നെ നോക്കി നിന്ന അവളുടെ മുഖത്തിന്‌ നേരെ കൈവീശിയവൻ ചോദിച്ചു.

അവൾ അവനെ നോക്കി ഇല്ലെന്നർത്ഥത്തിൽ തലയാട്ടി.

എങ്ങനെ മനസ്സിലാവാനാ എന്നെ കാണുന്നതിന് മുന്നേ താൻ രുദ്രന്റെ ഭാര്യയായി പോയില്ലേ??????
അവൻ പറയുന്നത് കേട്ട് നെറ്റി ചുളിച്ച് അവരിയുവരെയും മാറി മാറി നോക്കി.

ഇപ്പോഴും മനസ്സിലായില്ല…..
എടൊ ഇത് ഞാനാ തന്റെ അച്ഛന്റെ ഉറ്റ സുഹൃത്ത് പ്രതാപ് വർമ്മയുടെ മകൻ ദർവേശ് പ്രതാപ്.
ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ തന്നെ പെണ്ണ് കാണാൻ വരാനിരുന്ന ആൾ.

അത് കേട്ട് ഞെട്ടലോടെ അവൾ രുദ്രനെ നോക്കി.

ഏയ്‌ ഇങ്ങനെ ഷോക്ക്ഡ് ആയി നിൽക്കേണ്ട ആവശ്യമില്ല.
Its just a surprise, cool baby.
അവൻ കൈനീട്ടി ആദിയുടെ കവിളിൽ തട്ടി.

അവന്റെ പ്രവർത്തിയിൽ പിടഞ്ഞു കൊണ്ടവൾ പുറകോട്ടു മാറി.

അത് കൂടിയായപ്പോൾ രുദ്രന് സ്വയം നിയന്ത്രിക്കാനായില്ല.
രുദ്രൻ പാഞ്ഞു ചെന്നവന്റെ കോളറിൽ പിടിച്ചു.

Dont even try to look her. She is mine.
Only mine.
അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് രുദ്രനലറി.

Ok cool……. I was just kidding yaar.
അവൻ ഷർട്ട്‌ നേരെയാക്കികൊണ്ട് ചിരിയോടെ അവരെ നോക്കി.

രുദ്രനോട് ഒരു പൂച്ചക്കുഞ്ഞിനെ പോലെ ചേർന്ന് നിൽക്കുന്ന ആദിയേയവൻ പ്രണയത്തോടെ നോക്കി.
അവന്റെ നോട്ടം അവൾക്ക് അരോചകമായി തോന്നി.
അവൾ ഒന്നുകൂടി രുദ്രനോട് ചേർന്ന് നിന്നു.

ഏയ്‌ ഇങ്ങനെ പേടിക്കാതെ ആദി ഞാൻ നിന്നെ ഒന്നും ചെയ്യാൻ പോവുന്നില്ല. അല്ലെങ്കിൽ തന്നെ നിന്റെ കൂടെ രുദ്രനുള്ളപ്പോൾ പേടിക്കണ്ട ആവശ്യമില്ലല്ലോ. തന്നെ മറ്റൊരാൾ ഒന്ന് നോക്കുന്നത് പോലും രുദ്രനിഷ്ടമല്ല. ഇപ്പൊ തന്നെ തന്റെ കവിളിൽ ഒന്ന് തൊട്ടതിന്റെ റിയാക്ഷൻ തന്നെ കണ്ടോ????????
ആ നോട്ടത്തിന് മുന്നിൽ ഞാൻ കത്തിപ്പോവും അത്രക്ക് ദേഷ്യമുണ്ട് എന്നോട്.
രുദ്രനെ നോക്കി ഒരു ചിരിയോടെ അവൻ പറഞ്ഞു.

Anyway I wish you a happy married life.
എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം.

അവസാനം ഒരൂന്നലോടെ പറഞ്ഞവരെ രണ്ടുപേരെയും ഒന്ന് നോക്കിയവൻ പുറത്തേക്ക് നടന്നു.
പോവുന്നതിന് മുന്നേ ആദിയെ ഒന്ന് തിരിഞ്ഞു നോക്കാനും അവൻ മറന്നില്ല.
അത് കണ്ട് രുദ്രനവളെ തന്നോട് കൂടുതൽ ചേർത്ത് പിടിച്ചു.
ആർക്കും ഒന്നിനും അവളെ വിട്ടുകൊടുക്കില്ല എന്നൊരു ഭാവം അപ്പോഴവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദിയുടെ മനസ്സ് ഇളകി മറിയാൻ തുടങ്ങി.
ദർവേശിന്റെ വരവും അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്ന ഭാവവും അവളെ അലോസരപ്പെടുത്തി.

അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവൾ രുദ്രനെ നോക്കി.

രുദ്രേട്ടാ… അയാളെന്തിനാ ഇങ്ങോട്ട് വന്നത്??????????

അവളുടെ ചോദ്യം കേട്ട് രുദ്രനവളെ നോക്കി. അവളുടെ മുഖത്തെ ഭയവും ആശങ്കയും കണ്ടവനൊന്ന് ചിരിച്ചു.

ഒന്നൂല്ലെന്റെ ആദി കല്യാണത്തിലൂടെ കോടികൾ വിലമതിക്കുന്ന ബിസ്സിനെസ്സ് സാമ്രാജ്യം പടുത്തുയർത്താം എന്ന കണക്കുകൂട്ടലുകൾ വെള്ളത്തിലായതിന്റെ സങ്കടവും ദേഷ്യവും അതിന് ചെറിയൊരു പ്രഹസനം നടത്തിയിട്ട് പോയതാ നീയത് കാര്യാക്കണ്ട.
ഉള്ളിലെ സംശയങ്ങൾ മറച്ചു വെച്ചവൻ അവളോട് പറഞ്ഞു.

എങ്കിലും അവൾക്കവന്റെ മറുപടിയിൽ ആശ്വസിക്കാനായില്ല.

എന്റെ പെണ്ണേ നീയിങ്ങനെ ചെറിയ കാര്യത്തിന് ടെൻഷനടിക്കാതെ. ചെല്ല് ചെന്ന് കഴിക്കാനെടുത്ത് വെക്ക് എനിക്ക് വിശക്കുന്നുണ്ട്.
അവളുടെ മുഖത്തെ ആധി കണ്ടവൻ അവളെ അടുക്കളയിലേക്ക് ഉന്തി തള്ളി വിട്ടു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഫുഡ്‌ കഴിക്കുമ്പോഴും അവൾ ആലോചനയിലായിരുന്നു.
ലെച്ചു പറഞ്ഞ കാര്യങ്ങളും ദർവേശിന്റെ വരവും എല്ലാം കൂട്ടിച്ചേർത്ത് വായിക്കവെ എന്തൊക്കെയോ പൊരുത്തക്കേടുകൾ പോലെ.
ദർവേശിന്റെ വരവ് വെറുതെ തള്ളിക്കളയാനാവുന്നില്ല. എന്തൊക്കെയോ ചതികൾ അവയ്ക്ക് പിന്നിലുണ്ട് എന്നവൾക്ക് തോന്നിത്തുടങ്ങി.

രുദ്രൻ പ്ലേറ്റിൽ കളം വരച്ചിരുന്ന അവളുടെ കയ്യിൽ തട്ടി.

എന്താണിത്ര വലിയ ആലോചന??????

അവന്റെ ചോദ്യം കേട്ടവൾ അവനെ നോക്കി.

രുദ്രേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്.

അതിനെന്താ ഒരു മുഖവുര നിനക്കെന്തും എന്നോട് പറയാം അതിന് എന്റെ അനുവാദം ചോദിക്കേണ്ട കാര്യമില്ല.
രുദ്രൻ അവളെ നോക്കി പറഞ്ഞു.

അവൾ അവന് നേരെ തിരിഞ്ഞു. ലെച്ചു വിളിച്ചത് മുതലുള്ള എല്ലാ കാര്യങ്ങളും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

എന്നിട്ട് നീയെന്താ ആദി ഇതൊന്നും ഇന്നലെ തന്നെ എന്നോട് പറയാതിരുന്നത്???????
ചെറിയൊരു നീരസത്തോടെ അവൻ ചോദിച്ചു.

അച്ഛന്റെ കാര്യം ആയത് കൊണ്ടാ ഞാൻ പറയാതിരുന്നത്.
അച്ഛന്റെ പേര് പോലും കേൾക്കുന്നത് രുദ്രേട്ടനിഷ്ടമല്ല എന്നെനിക്കറിയാം വെറുതെ പറഞ്ഞ് ഉള്ളിലെ സന്തോഷം കളയണ്ടല്ലോ എന്നോർത്തു അതാ ഞാൻ…………
എന്തോ വലിയ തെറ്റ് ചെയ്തത് പോലെ തലകുനിച്ചവൾ പറയവെ അവന്റെ ഉള്ളിലെ പരിഭങ്ങളെല്ലാം ഓടിയകന്നു.

ആദി….. ഇങ്ങോട്ട് നോക്കിയേ……
അവനവളുടെ കവിളിൽ കൈ വെച്ച് മുഖം അവന് നേരെ തിരിച്ചു.

എനിക്ക് വിഷമമാകും ദേഷ്യപ്പെടും എന്നൊക്കെ കരുതി ഒന്നും എന്നോട് പറയാതെ വെറുതെ ടെൻഷനടിക്കരുത്. നിന്റെ കൂടെ എന്തിനും ഞാനില്ലേ. ഒറ്റയ്ക്ക് എല്ലാ സങ്കടങ്ങളും അനുഭവിച്ചോളാം എന്ന് നേർച്ചയൊന്നുമില്ലല്ലോ?????? എന്തുണ്ടായാലും പരസ്പരം തുറന്നു പറയണം. എന്തും ഒരുമിച്ച് അനുഭിക്കണം അതിപ്പൊ സന്തോഷമായാലും സങ്കടമായാലും കേട്ടല്ലോ.

മ്മ്മ്മ്…………

മൂളിയാൽ പോര വാ തുറന്ന് പറയണം.

കേട്ടു.
അവൾ തലയാട്ടി പറഞ്ഞു.

അയാൾ വന്നതിന് പിന്നിൽ എന്തോ ദുരുദ്ദേശമുണ്ടെന്ന് തോന്നുന്നു.
തെല്ലൊരു ഭയത്തോടെ അവളവനെ നോക്കി.

ആ കാര്യത്തിൽ പേടിക്കണ്ട അവന്റെ ഒരു ദുരുദ്ദേശവും നടക്കാൻ പോവുന്നില്ല. എന്റെ ഭാര്യ അതോർത്ത് തല പുണ്ണാക്കണ്ട.
ചിരിയോടെ അവളുടെ തലയിൽ കൊട്ടിയവൻ എഴുന്നേറ്റു പോയി.

ഇതേസമയം രുദ്രന്റെ മനസ്സിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. മനസ്സിൽ പല കൂട്ടികിഴിച്ചിലുകൾ നടത്തിയവൻ കൈകഴുകി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രുദ്രൻ റൂമിലിരുന്ന് ലാപ്പിൽ വർക്ക്‌ ചെയ്യുമ്പോഴാണ് ആദി അവനെ തിരിഞ്ഞു വരുന്നത്.
അവൻ വർക്കിൽ ആണെന്ന് കണ്ടതും അവൾ തിരിഞ്ഞു നടക്കാനാഞ്ഞു. എന്നാൽ അവനവളെ പിടിച്ച് അവനരികിലിരുത്തി.

മ്മ്മ്മ് എന്താ കാര്യം???????
അവൻ ലാപ്പിൽ തന്നെ നോക്കി അവളോട് ചോദിച്ചു.

ഒന്നുല്ല ചുമ്മാ രുദ്രേട്ടനെ കാണാഞ്ഞിട്ട് നോക്കി വന്നതാ.
ഈ വർക്കൊക്കെ എന്തിനാ ഇവിടെ ഇരുന്നു ചെയ്യുന്നത് ഓഫീസിൽ പോയാൽ പോരെ????? ഇപ്പൊ തന്നെ അങ്ങോട്ട്‌ പോയിട്ട് കുറച്ചു ദിവസമായില്ലേ????????

പോണം അതിന് മുൻപ് ചെയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.
ലാപ്പിൽ നിന്ന് മുഖമുയർത്തി ചിരിയോടെ അവളെ നോക്കി പറഞ്ഞു.

സംശയത്തോടെ കൂർപ്പിച്ചു നോക്കുന്ന അവളുടെ നെറ്റിയിൽ കുറുമ്പൊടെ നെറ്റി മുട്ടിച്ചവൻ വർക്കിലേക്ക് തിരിഞ്ഞു.
അവൻ ചെയ്യുന്നത് നോക്കി അവന്റെ തോളിൽ ചാരി അവളിരുന്നു.

തുടരും…………

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!