Skip to content

ആദിരുദ്രം – പാർട്ട്‌ 42

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

കലങ്ങി മറിയുന്ന മനസ്സിന്റെ ഒരാശ്വാസത്തിനായി കടലമ്മയുടെ മടിത്തട്ട് തേടിയെത്തിയതാണ് ദേവൻ. പക്ഷെ പ്രക്ഷുബ്ധമായ അയാളുടെ ചിന്തകളെ തണുപ്പിക്കാൻ കടലമ്മയ്ക്കുമായില്ല.
ആർത്തിരമ്പുന്ന കടലിന് ചില സമയങ്ങളിൽ വല്ലാത്തൊരു വന്യഭാവമായിരിക്കും.
കയ്പ്പേറിയ ഓർമ്മകളുടെ നിലയില്ലാ ചുഴിയിലേക്ക് അത് നമ്മെ മുക്കിത്താഴ്ത്തും.
മകളെയോർത്തുള്ള വ്യഥകൾ ആയിരുന്നു മനസ്സ് നിറയെ.

പണത്തിനും പ്രശസ്തിക്കും പുറകെ ഓടിയ താനെന്ത് നേടി???????
അമ്മ പകർന്നു നൽകിയ അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് സ്വന്തം മകളെ വെറുപ്പോടെ ആട്ടിയകറ്റിയപ്പോൾ തനിക്കെന്ത് ലഭിച്ചു?????????
സ്വന്തം കൂടെപ്പിറപ്പിന്റേതുൾപ്പടെ എല്ലാവരുടെയും കണ്ണിൽ തന്നോടുള്ള ഭയം കാണുമ്പോൾ താനെന്തോ ആണെന്നുള്ള അഹങ്കാരമായിരുന്നു. എന്നാൽ ഇപ്പോൾ അപമാനം തോന്നുന്നു.
ആരെയും താൻ സ്നേഹിച്ചിരുന്നില്ലേ????
ഉണ്ട് സ്നേഹിച്ചിരുന്നു……. തന്റെ ഗായുവിനെ…… ജീവന് തുല്യം സ്നേഹിച്ചിരുന്നു തന്റെ പ്രാണനായവളെ. ഗായുവിനെ കണ്ടത് മുതൽ അവളായിരുന്നു തന്റെ ലോകം. അവൾ തന്നേക്കാളേറെ മറ്റാരെയും സ്നേഹിക്കാൻ പാടില്ല എന്നൊരു വാശി മനസ്സിലുണ്ടായിരുന്നു അത് കൊണ്ടാണ് അവളെ സ്വന്തം അച്ഛനിൽ നിന്ന് പോലും അകറ്റിയത്. ഒരിക്കൽ പോലും അച്ഛനരികിൽ അയക്കാതിരുന്നത്.
അവളൊരുപാട് ആഗ്രഹിച്ചിരുന്നു അച്ഛനെ കൺനിറയെ കാണാൻ മിണ്ടാൻ ഒരുമിച്ച് കഴിയാൻ പക്ഷെ ഒരിക്കൽ പോലും അതിന് അനുവദിച്ചിട്ടില്ല. അച്ഛനെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന അവളെ തന്റെ സ്നേഹം കൊണ്ട് മൂടും. എന്നാൽ അവർക്കാവശ്യം ഒരച്ഛന്റെ വാത്സല്യമായിരുന്നു ചേർത്ത് നിർത്തലായിരുന്നു കരുതലായിരുന്നു പക്ഷെ അതെല്ലാം നിഷ്ക്കരുണം തള്ളി കളഞ്ഞു.
അവളുടെ ആഗ്രഹങ്ങൾ ഉള്ളിലടക്കി തനിക്ക് മുന്നിൽ ചിരിക്കുന്ന അവളെ കാണുമ്പോൾ ഉള്ള് കൊണ്ട് ആനന്ദിച്ചിട്ടുണ്ട് പക്ഷെ……….
പാടില്ലായിരുന്നു…… സ്വന്തം ഭാര്യയുടെ ആഗ്രഹങ്ങളും സന്തോഷങ്ങളും പോലും തട്ടിയെറിഞ്ഞു കളഞ്ഞില്ലേ???????
ഒരിക്കലും താനൊരു നല്ല പിതാവോ ജേഷ്ഠനോ ഭർത്താവോ ഒന്നുമല്ലായിരുന്നു.

ഇന്നലെ വരെ ഭയത്തോടെ നോക്കിയ കണ്ണുകളിൽ തെളിയുന്ന അവഗണനയും പുച്ഛവും ഇന്ന് തന്നെ കൊല്ലാതെ കൊല്ലുന്നു.

വിഷമിക്കരുത് ഈ അവഗണന പോലും തനിക്കുള്ള ഏറ്റവും ചെറിയ ശിക്ഷയാണ്.
വർഷങ്ങളായി അവരനുഭവിച്ചിരുന്ന സങ്കടങ്ങളുടെ ഒരംശം പോലുമില്ല ഇന്ന് താനനുഭവിക്കുന്ന വേദനകൾക്ക്.
പശ്ചാത്തപിക്കാൻ പോലും യോഗ്യതയില്ലാത്തത്ര പാപിയാണ് താൻ………………
അടഞ്ഞു കിടന്ന മിഴിക്കോണിൽ നീർത്തുള്ളി പൊടിഞ്ഞു.
നിറഞ്ഞു വരുന്ന കണ്ണുകളെ അമർത്തി തുടച്ചയാൾ കടലിലേക്ക് കണ്ണും നട്ടിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാത്രി അത്താഴം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ആദി. രുദ്രൻ അവൾ ചെയ്യുന്നത് നോക്കി ഒരു ക്യാരറ്റും കടിച്ച് കിച്ചൺ സ്ലാബിൽ ഇരുന്നു.

രുദ്രേട്ടാ………….

എന്തോ…………

പിന്നില്ലേ…. എന്നെ ലെച്ചു വിളിച്ചിരുന്നു.
നാളെ അവളുടെ കൂടെ ഒന്ന് ഷോപ്പിങ്ങിന് ചെല്ലുവോ എന്ന് ചോദിച്ചു.
അവൾ സ്റ്റവ്വിൽ ഇരുന്ന കറിയിളക്കി കൊണ്ട് അവനോട് പറഞ്ഞു.

നാളെയോ???????

ആഹ് നാളെ.

മ്മ്മ്മ്…… ശരി പൊക്കോ.
അവനൊരാലോചനയോടെ പറഞ്ഞു.

കറി ഉണ്ടാക്കി കഴിഞ്ഞതും അവൾ സ്റ്റവ് ഓഫ്‌ ചെയ്ത് അവനടുത്തേക്ക് നിന്നു.

രുദ്രേട്ടാ…. ഞാനൊരു കാര്യം ചോദിച്ചോട്ടെ????????
മുഖവുരയോടെ അവളവനെ നോക്കി.

എന്റെ പൊന്ന് ആദി നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടില്ലേ എന്നോടെന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ നേരിട്ട് ചോദിക്കണം അതിനെന്നോട് അനുവാദം വാങ്ങേണ്ട ആവശ്യമില്ല.
സ്ലാബിൽ നിന്നറങ്ങി അവൻ പറഞ്ഞു.

അത് കേട്ടവൾ അവനെയൊന്ന് നോക്കി.

എന്തിനാ തറവാട് അങ്ങനെ അടച്ചിട്ടിരിക്കുന്നത് അവിടെ താമസിച്ച് കൂടെ?????? അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണല്ലേ ഇങ്ങനെ കാട് പിടിച്ചു കിടക്കുന്നത് ??????

അവളുടെ ചോദ്യം കേട്ടവൻ ഒരു നിമിഷം നിശബ്ദമായി.
പിന്നെ അവളെയൊന്ന് നോക്കി.

ആദി…… ഒരുനാൾ ഏറെ സന്തോഷം നൽകിയ എന്നാൽ ഇപ്പോൾ ഓർക്കാനാഗ്രഹിക്കാത്ത ഒരുപാട് ഓർമ്മകൾ കെട്ട് പിണഞ്ഞു കിടക്കുന്നയിടമാണ് ഇന്നാ തറവാട്.
തിരികെ നാട്ടിലെത്തിയപ്പോൾ അപ്പൻ പറഞ്ഞതാണ് അവിടെ താമസിക്കാമെന്ന് പക്ഷെ ഞാനാണ് തടസ്സം നിന്നത്.
ആ മുറ്റത്ത് ചെന്ന് നിന്നാൽ ഞാൻ പഴയ ആ ഒരഞ്ചുവയസ്സുകാരനായിപ്പോവും.
അച്ഛന്റെയും അമ്മയുടെയും മരണത്തിന് മുന്നിൽ ഭയത്തോടെ കരയുന്ന കുഞ്ഞ് രുദ്രനായിപ്പോവുമോ എന്ന ഭയം.
നോവോടെ അവൻ പറഞ്ഞു നിർത്തവേ ആദിയുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.
ഒന്നും പറയാതെ അവളവനെ പുണർന്നു.
പഴയകാലഓർമ്മകൾ മനസ്സിലേക്കിരച്ചു കയറിയതും അവനവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
ഉള്ളിൽ വിഷമങ്ങൾ കുമിഞ്ഞു കൂടുമ്പോൾ അമ്മയുടെ ചൂട് പറ്റാൻ വെമ്പൽ കൊള്ളുന്ന കുട്ടിയാവുകയായിരുന്നു അവനപ്പോൾ.
അവന്റെ കണ്ണിൽ നിന്ന് അടർന്നുവീണ കണ്ണുനീർ അവളെ ചുട്ടുപൊള്ളിച്ചു.
ഒരാശ്വാസത്തിനായി അവളവന്റെ പുറത്ത് തട്ടികൊണ്ടിരുന്നു.

അൽപ്പനേരം കഴിഞ്ഞവൻ അവളിൽ നിന്നടർന്നു മാറി.

പഴയതൊന്നുമോർത്ത് വിഷമിക്കരുത് എന്നെന്നോട് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന ആളാണോ ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ കണ്ണീരൊഴുക്കുന്നത് കഷ്ടം തന്നെ.
ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ അവനെ നോക്കി പറഞ്ഞവൾ അവന്റെ കണ്ണ് തുടച്ചു കൊടുത്തു.

അവനൊന്നും പറയാതെ അവളെയെടുത്ത് സ്ലാബിൽ ഇരുത്തി അവളോട് ചേർന്ന് നിന്നു.
ഒരു കുഞ്ഞി പുഞ്ചിരിയോടെ അവളവന്റെ കണ്ണുകളിൽ ചുണ്ട് ചേർത്ത് നെറ്റിയിൽ നെറ്റി മുട്ടിച്ച് ഇരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാത്രി കിടക്കുമ്പോൾ രുദ്രന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. പലവിധ ചിന്തകൾ അവനെ അലട്ടി.
ഓരോന്ന് മനസ്സിൽ പല കൂട്ടിക്കിഴിച്ചിലുകൾ നടത്തി കൊണ്ടിരുന്നു.
കണക്കുക്കൂട്ടലുകൾ മനസ്സിനെ അസ്വസ്ഥമാക്കിയപ്പോൾ നെഞ്ചിൽ പറ്റിച്ചേർന്നുറങ്ങുന്ന ആദിയെ ഒന്ന് നോക്കി.
നിഷ്കളങ്കമായുറങ്ങുന്ന അവളുടെ നെറുകിൽ ചുംബിച്ച് അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് കണ്ണുകളടച്ചു.

രാവിലെ ആദി വിളിക്കുമ്പോഴാണ് അവൻ മയക്കം വിട്ടെഴുന്നേൽക്കുന്നത്.

ഗുഡ് മോർണിംഗ് രുദ്രേട്ടാ………

മോർണിംഗ്……..
ചിരിയോടെ മുന്നിൽ നിൽക്കുന്ന ആദിയെ നോക്കിയവൻ തിരികെ വിഷ് ചെയ്തു.

പോയി ബ്രഷ് ചെയ്തിട്ട് വാ എന്നിട്ട് ചായ കുടിക്കാം.
അവന്റെ കയ്യിൽ വലിച്ചവൾ അവനെ എഴുന്നേൽപ്പിച്ചു.

ഈ പെണ്ണ്…….. എടി ഒരു ദിവസം പല്ല് തേക്കാതെ ചായ കുടിച്ചെന്ന് കരുതി ആകാശം ഇടിഞ്ഞു വീഴാൻ പോണില്ല.
രുദ്രനവളെ നോക്കി ചിണുങ്ങി.

അതെനിക്കുമറിയാം ഇപ്പൊ ചേട്ടൻ ചെന്ന് പല്ല് തേച്ചാട്ടെ അല്ലെങ്കിൽ പച്ച വെള്ളം ഞാൻ തരില്ല…….
ചുണ്ട് കോട്ടി പറഞ്ഞവൾ തിരിഞ്ഞു നടന്നു.

ഓഹ് ഇനിയിപ്പൊ പല്ല് തേക്കണം….
തലയും ചൊറിഞ്ഞവൻ ബാത്‌റൂമിലേക്ക് പോവുന്നതും നോക്കിയവൾ ചിരിച്ചു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാവിലെ കഴിക്കാനുള്ള ആഹാരം എടുത്തു വെക്കുമ്പോൾ ഫോർമൽ ഡ്രസ്സിൽ ഒരുങ്ങി വരുന്ന രുദ്രനെ കണ്ടവൾ നെറ്റിചുളിച്ചു.

രുദ്രേട്ടനെങ്ങോട്ടാ??????
അവന് മുന്നിൽ പ്ലേറ്റ് എടുത്തു വെച്ചവൾ ചോദിച്ചു.

ഒഫീസിലേക്ക് കുറച്ചു ദിവസമായില്ലേ അങ്ങോട്ട്‌ പോയത് നീയെന്തായാലും ലെച്ചുവിന്റെ കൂടെ പോകുവല്ലേ സോ ഒന്ന് പോയിട്ട് വരാമെന്ന് കരുതി.

അവളൊന്ന് ചിരിച്ച് അവന്റെ കൂടെയിരുന്നു.

എന്നെ ഒറ്റയ്ക്കാക്കി പോവണം എന്നത് കൊണ്ടല്ലേ ഓഫീസിൽ പോവാത്തത്.
അവൾ ഒറ്റ പിരികം പൊക്കി അവനെ നോക്കി.

അവൻ മറുപടി പറയാതെ അവളെ നോക്കി ചിരിച്ചു.

ഞാൻ എനിക്കും കൂടി ഒരു ജോലി നോക്കട്ടെ അതാവുമ്പോൾ എന്നെ തനിച്ചാക്കി പോയി എന്നൊരു പേടി വേണ്ടല്ലോ?????

ചോദ്യം കേട്ട് അവനവളെ ഒന്ന് നോക്കി.

അത് വേണ്ട ആദി എന്റെ ഓഫീസിൽ പോക്ക് മുടങ്ങാതിരിക്കാനും നീ ഒറ്റയ്ക്കാകാതിരിക്കാനുമുള്ള വഴിയൊക്കെ എനിക്കറിയാം പക്ഷെ ഇപ്പൊ അതിനുള്ള സമയമല്ല. ഇപ്പൊ വേഗം കഴിച്ചിട്ട് റെഡിയായി വാ ലെച്ചു വെയിറ്റ് ചെയ്തു മുഷിഞ്ഞിട്ടുണ്ടാവും.
അത്രയും പറഞ്ഞ് ചിരിയോടെ അവനെഴുന്നേറ്റ് പോയി.

അതെന്ത് വഴി എന്ന് തലപുകച്ച് ആദിയും എഴുന്നേറ്റു പോയി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഷോപ്പിംഗ് ഒക്കെ കഴിയുമ്പോൾ വിളിച്ചാൽ മതി ഞാൻ വന്ന് പിക് ചെയ്തോളാം.
പിന്നെ ഈ കാർഡ് വെച്ചോ പിൻ ഞാൻ സെന്റ് ചെയ്തിട്ടുണ്ട്.
മാളിന്റെ മുന്നിൽ കാർ നിർത്തി അവളുടെ കവിളിൽ തട്ടിയവൻ കാർഡെടുത്ത് കയ്യിൽ കൊടുത്തു.

അവൾ ചിരിയോടെ തലയാട്ടി പുറത്തേക്കിറങ്ങി.
അവളെ കാത്ത് നിന്ന ലെച്ചുവിനൊരു പുഞ്ചിരി സമ്മാനിച്ചവൻ കാർ മുന്നോട്ടെടുത്തു.

രുദ്രന്റെ കാർ ഓഫീസിലേക്കുള്ള വളവിൽ എത്തവേ കുറുകെ ഒരു കാർ വന്നു നിന്നു.

ദേഷ്യത്തിൽ മുന്നിലേക്ക് നോക്കി ചീത്ത വിളിക്കാൻ നിന്ന അവൻ കാറിൽ നിന്നിറങ്ങുന്ന ദേവനെ കണ്ട് നെറ്റി ചുളിച്ചു.

തുടരും……………

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!