Skip to content

ആദിരുദ്രം – പാർട്ട്‌ 43

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ദേവൻ സൈഡ് ഗ്ലാസിൽ തട്ടിയതും രുദ്രൻ ഗ്ലാസ് താഴ്ത്തി അയാളെ നോക്കി.

മ്മ്മ്മ്… എന്ത് വേണം?????? വഴി തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്താൻ വന്നതാണോ???????
പുച്ഛത്തോടെ അവൻ അയാളെ നോക്കി ചോദിച്ചു.

എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം രുദ്രാ……….

പറ്റില്ല….. എനിക്ക് തന്നോട് സംസാരിക്കാൻ തീരെ താല്പ്പര്യമില്ല താൻ വണ്ടിയെടുത്ത് മാറ്റ്.
ദയനീയതയോടെ തന്റെ ഉത്തരത്തിനായി കാത്ത് നിൽക്കുന്ന അയാളോട് ഈർഷ്യയോടെ പറഞ്ഞു.

രുദ്രാ….. പ്ലീസ് എനിക്കൊരൽപ്പനേരം നിന്നോട് സംസാരിച്ചേ തീരൂ ഞാൻ വേണമെങ്കിൽ നിന്റെ കാല് പിടിക്കാം. ദയവ് ചെയ്തത് എന്നെ ഒന്ന് മനസ്സിലാക്കണം.
കേണ് കൊണ്ടയാൾ പറഞ്ഞു നിർത്തവേ രുദ്രനിൽ തെളിഞ്ഞത് ഒരതിശയഭാവമായിരുന്നു. അവൻ ദേവനെ തന്നെ നോക്കി. എന്നും അഹംഭാവം നിറഞ്ഞു നിന്ന മുഖം ഇന്ന് വിഷാദമാണ്. കണ്ണുകളിൽ കുറ്റബോധമോ വേദനയോ മറ്റെന്തൊക്കെയോ ദയനീയ ഭാവങ്ങൾ.
ബ്രാൻഡഡ് സ്യൂട്ടുകൾ മാത്രം ധരിച്ചിരുന്നയാൾ വെറുമൊരു സാധാ ഷർട്ടും മുണ്ടും ഉടുത്ത് മുന്നിൽ നിൽക്കുന്നു. പഴയ ദേവന്റെ ഒരു നിഴൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത് എന്നവന് തോന്നി.

രുദ്രാ എതിര് പറയരുത് പ്ലീസ് എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്.
ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാനെന്റെ മോളെ ഇനിയും ഞാൻ ചെയ്തുപോയ തെറ്റിന് എന്റെ മോൾ വേദനിക്കാൻ പാടില്ല അതുകൊണ്ടാണ് വെറുപ്പാണെന്ന് അറിഞ്ഞിട്ട് കൂടി നിന്റെ മുന്നിലേക്ക് വന്നത്.
ദൈവത്തെയോർത്ത് ഞാൻ പറയുന്നത് കേൾക്കാനുള്ള മനസ്സ് കാണിക്കണം.
അങ്ങേയറ്റം ദയനീയതയോടെ അയാൾ പറഞ്ഞു നിർത്തി.

മ്മ്മ്…… ഓഫീസിലേക്ക് വാ അവിടെയിരുന്ന് സംസാരിക്കാം.
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം അവൻ ഗൗരവപൂർവ്വം മറുപടി നൽകി.

അത് വേണ്ട പുറത്ത് എവിടെയെങ്കിലും മതി തികച്ചും പേർസണൽ ആയിട്ടുള്ള കാര്യമാണ് നമ്മുടെ ഇടയിൽ മാത്രം നിൽക്കേണ്ടത്.
ഇവിടെ അടുത്തല്ലേ ബീച്ച് അവിടെ വെച്ച് സംസാരിക്കാം.
അയാൾ പറഞ്ഞു നിർത്തിയതും അവനയാളുടെ മുഖത്തേക്ക് നോക്കി.
പറയുന്ന ഓരൊ വാക്കുകളിലും എന്തോ ഭയം നിറഞ്ഞു നിൽക്കുന്നത് പോലെ.

മ്മ്മ്…… ശരി.
പിന്നെ വരുന്നത് തന്നോട് ദയ തോന്നിയത് കൊണ്ടൊന്നുമല്ല പറയാൻ പോവുന്നത് എന്റെ ആദിയെ സംബന്ധിച്ച കാര്യമായത് കൊണ്ട് മാത്രമാണ്. അതുകൊണ്ട് മാത്രം……….
കടുപ്പിച്ചവൻ പറയവെ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

നിറഞ്ഞ ചിരിയോടെ കാറിൽ നിന്നകന്ന് മാറി അയാൾ തന്റെ കാറിൽ കയറി രുദ്രന് പോവാനായി വണ്ടിയൊതുക്കി.
രുദ്രൻ കാർ മുന്നോട്ടെടുത്തതും അവന് പുറകെ അയാളും വണ്ടിയെടുത്തു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പ്രക്ഷുബ്ദമായ തിരമാലകളിലേക് നോക്കിയയാൾ മൗനമായി ഏറെനേരം നിന്നു.
ആർത്തിരമ്പുന്ന ആ കടലിനേക്കാൾ കലങ്ങി മറിയുകയായിരുന്നു അയാളുടെ മനസ്സ്.
മനസ്സിൽ നടക്കുന്ന വിസ്ഫോടനങ്ങളുടെ ബാക്കി പത്രമായി അയാളുടെ മുഖത്ത് ഭയം നിറഞ്ഞു നിന്നു.

അയാളുടെ ഓരോ ഭാവങ്ങളും വീക്ഷിച്ചു കൊണ്ട് രുദ്രൻ നിന്നു.
പരസ്പരം ഒന്നും പറയാതെ കുറച്ചു നേരം കടന്ന് പോയി.

അതേ കുറേനേരമായി ഈ കടലിലേക്കും നോക്കി നിൽക്കാൻ തുടങ്ങിയിട്ട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ വേഗം പറയണം എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ.
അക്ഷമയോടെ അവൾ അയാൾക്ക് നേരെ തിരിഞ്ഞു.

അയാൾ ഒരു നിമിഷം ശ്വാസം വലിച്ചു വിട്ട് അവനെ നോക്കി.

ആദി??????????
പൂർത്തിയാക്കാതെ അയാൾ അവനെ നോക്കി.

മകളെ കുറിച്ചൊക്കെ അന്വേഷിക്കാൻ തുടങ്ങിയോ????? ഇത്രകാലം അവളെ വേണ്ടായിരുന്നല്ലോ???????
മനസ്സിൽ നിറഞ്ഞ പുച്ഛത്തോടെ അവനയാളെ നോക്കി.

മറുപടിയായി വിളറിയ ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ ഉതിർന്നു.

ഈ പുച്ഛത്തിന് ഞാനാർഹനാണ് അത്രമാത്രം ഞാനെന്റെ മകളെ അവഗണിച്ചിട്ടുണ്ട് വേദനിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ പോലും ഒന്ന് ചേർത്ത് നിർത്തിയിട്ടില്ല വാത്സല്യത്തോടെ തലോടിയിട്ടില്ല.
അവളൊഴുക്കിയ കണ്ണുനീരിനോട് പോലും ഞാൻ പുച്ഛത്തോടെയാണ് നോക്കി കണ്ടത്.
കുഞ്ഞുനാൾ മുതൽ എന്റെ അവഗണയും വെറുപ്പും ഏറ്റാണ് എന്റെ മോൾ ജീവിച്ചത്.
ചെയ്തു പോയതെല്ലാം തെറ്റായിരുന്നു എന്നെനിക്കിപ്പൊ മനസ്സിലാവുന്നുണ്ട്.
നീയന്ന് പറഞ്ഞത് പോലെ ഒരച്ഛനെന്ന നിലയിൽ ഞാനൊരു പരാജിതനാണ് വെറുമൊരു വട്ടപൂജ്യം a big zero…….
ആത്മനിന്ദയോടെ അയാൾ പറഞ്ഞു നിർത്തി.

Oh really?????????
ഇപ്പൊ ഇങ്ങനെയൊക്കെ തോന്നിയത് കൊണ്ടാണോ എന്നെ വിളിച്ച് ഈ കുമ്പസാരം നടത്തുന്നത് എങ്കിൽ വെരി സോറി എനിക്കത് കേൾക്കാൻ താല്പര്യമില്ല.
I dont have time to spend for your bloody confession.

I know…… ഒരു കുറ്റസമ്മതത്തിനായി ഞാനും ആഗ്രഹിക്കുന്നില്ല. എനിക്ക് പറയേണ്ടത് മറ്റൊന്നാണ്………
അവനോട് പറഞ്ഞയാൾ വീണ്ടും കടലിലേക്ക് കണ്ണ് നട്ട് നിന്നു.

പ്രതാപ്‌ വർമ്മ, സുഹൃത്തുക്കളാരും ഇല്ലാതിരുന്ന എനിക്ക് കിട്ടിയ ആത്മാർത്ഥസുഹൃത്ത്, അല്ല അങ്ങനെ ഞാൻ വിശ്വസിച്ച വ്യക്തി.
ബിസ്സിനെസ്സ് ലോകത്ത് കുതികാൽ വെട്ടുന്ന സൗഹൃദങ്ങൾക്ക് നടുവിൽ ആത്മാർത്ഥമെന്ന് വിശ്വസിപ്പിക്കുന്നതരത്തിൽ അവൻ നീട്ടിയ കപട സൗഹൃദത്തിൽ ഞാൻ വീണ് പോയി.
ആദിയോട് ഞാൻ കാണിച്ച അവഗണനകളെല്ലാം അവൻ മനസ്സിൽ കോരിയിട്ട തീപ്പൊരികളിൽ നിന്നായിരുന്നു.
ചിലപ്പോഴൊക്കെ എന്നിൽ ഉടലെടുക്കുന്ന പിതൃവാത്സല്യത്തെ മദ്യത്താലും പക നിറഞ്ഞ വാക്കുകളാലും തകർത്തെറിഞ്ഞു.
ഒരുതരത്തിൽ പറഞ്ഞാൽ സ്വന്തം മകളിൽ നിന്നെന്നെ അകറ്റിയത് അവനായിരുന്നു.
അവനെ വിശ്വസിച്ചതായിരുന്നു ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.
അത്രയും പറഞ്ഞയാൾ ഒന്ന് നിശ്വസിച്ചു.

രുദ്രനതെല്ലാം ഒരു പുതിയ അറിവായിരുന്നു. പകപ്പോടെ അതിലപ്പുറം അത്ഭുതത്തോടെ അവനയാളെ നോക്കി.

ഒരിക്കൽ പോലും അവന്റെ വാക്കുകളിലെ ചതിവ് മനസ്സിലാക്കാൻ എന്നെകൊണ്ടായില്ല. അവനായിരുന്നു ശരി എന്ന് വിശ്വസിച്ചു. അല്ല അവനെന്റെ വിശ്വാസ്യത നേടിയെടുത്തു.
വർഷങ്ങൾക്കിപ്പുറം ആദിയെ തന്റെ മരുമകളായി വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഉള്ളിൽ സംശയമായിരുന്നു എന്നും വെറുപ്പോടെ പറഞ്ഞിരുന്ന എന്റെ മകളെ മരുമകളായി അവനെന്തിനായിരുന്നു എന്ന സംശയം. എന്നാൽ ഇപ്പോഴുള്ള ബിസ്സിനെസ്സ് സൗഹൃദത്തിന് യാതൊരു കോട്ടവും സംഭവിക്കാതിരിക്കാനാണ് എന്ന അവന്റെ ഉത്തരത്തിന് മുന്നിൽ എന്റെ സംശയങ്ങളെല്ലാം പാടെ മാറി.
ഒരിക്കലെങ്കിലും അവന്റെ സൗഹൃദത്തെ സംശയിച്ച തന്നോട് തന്നെ ദേഷ്യം തോന്നി. എന്നാൽ അതെല്ലാം ആദിയിലൂടെ വന്നു ചേരാനിരിക്കുന്ന എന്റെ കോടിക്കണക്കിനു സ്വത്തുക്കൾക്ക് വേണ്ടിയാണെന്നറിയാതെ ഞാനവന് വാക്ക് കൊടുത്തു.
എന്റെ മോളുടെ സമ്മതമോ ഇഷ്ടമോ ഒന്നും നോക്കിയിരുന്നില്ല അതിനേക്കാളേറെ അവന്റെ സൗഹൃദത്തിനാരുന്നു ഞാൻ വില കല്പ്പിച്ചത്.
അയാളൊന്ന് നിർത്തി.

പക്ഷെ ഇന്നെനിക്ക് മനസ്സിലാവുന്നുണ്ട് ഞാൻ ചെയ്തത് തെറ്റായിരുന്നു എന്ന്.
അന്ന് നിന്നോടൊപ്പം ചേർന്നിരിക്കുന്ന ആദിയുടെ ഫോട്ടോ എനിക്കയച്ചു തന്നത് അവനായിരുന്നു.
ബിസിനെസ്സിൽ നീയെന്നേക്കാൾ ഉന്നതങ്ങളിൽ എത്തുന്നതിനുള്ള ദേഷ്യവും ഫ്രസ്‌ട്രേഷനും എന്നെ ഭ്രാന്തനാക്കി അതിനൊപ്പം അവന്റെ വാക്കുകളും എന്നിലെ പകയെ ആളിക്കത്തിച്ചു. യോഗ്യതയില്ലാഞ്ഞിട്ട് കൂടി അന്നാദ്യമായി ആദിയെ ഞാൻ തല്ലി.
അവന് കൊടുത്ത വാക്ക് എങ്ങനെയും പാലിക്കണം എന്ന വാശിയിൽ എന്റെ മോളുടെ എതിർപ്പോ കണ്ണ്നീരോ വകവെക്കാതെ ഞാൻ അവളുടെ കല്യാണം നടത്താൻ തീരുമാനിച്ചു.
എല്ലാമറിഞ്ഞിട്ടും പ്രായത്തിന്റെ ചാപല്യതയാണ് എന്ന് പറഞ്ഞു രണ്ട് കയ്യും നീട്ടി അവളെ സ്വീകരിക്കാൻ തയ്യാറാണ് എന്ന ദർവേശിന്റെ വാക്കുകൾ എന്നിൽ വിശ്വാസ്യത നിറച്ചു.
ഒരുതരത്തിൽ നിന്നെ തകർക്കുക എന്നത് തന്നെയായിരുന്നു ആ വിവാഹം കൊണ്ട് ഞാൻ മനസ്സിൽ കണ്ടത്.
നീ ആദിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായിരുന്നു നിന്നിൽ നിന്നവളെ അടർത്തി മാറ്റിയാൽ നീ മാനസികമായി തകരുമെന്ന് ഞാനൂഹിച്ചു.
എന്നാൽ എന്റെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തി ആദിയെ താലികെട്ടി വിജയഭാവത്തിൽ എന്റെ മുന്നിൽ നീ വന്നു നിന്നപ്പോൾ കലിയായിരുന്നു മനസ്സിൽ.
എന്നാൽ അന്ന് നീ എന്നോട് ചോദിച്ച ഓരോ ചോദ്യങ്ങളും എന്നെ ചുട്ടുപൊള്ളിച്ചു. ആദ്യമായ് എന്നിൽ കുറ്റബോധം എന്ന വികാരം തോന്നിത്തുടങ്ങിയത് അന്ന് മുതലായിരുന്നു.
അന്ന് മുതൽ ദേ ഈ നിമിഷം വരെ കുറ്റബോധമെന്ന തീച്ചൂളയിൽ എരിയുകയാണെന്റെ ഹൃദയം.
വേദനയോടെ അയാൾ പറഞ്ഞു നിർത്തി.

എന്നാൽ പ്രതാപന്റെ യഥാർത്ഥ മുഖം എനിക്ക് മനസ്സിലാവുന്നത് അന്ന് മുതലാണ്. നിങ്ങളുടെ വിവാഹം കഴിഞ്ഞ അന്ന് മുതൽ.
എല്ലാമറിഞ്ഞ അവനെന്നോട് ആവശ്യപെട്ടത് ആദിയെ ആയിരുന്നു. എങ്ങനെയും അവളെ നേടിയെടുക്കണം എന്ന വാശി ആയിരുന്നു അവന്റെ മനസ്സിൽ.
രുദ്രന്റെ കൂടെ കുറച്ചു നാൾ കഴിഞ്ഞതായാലും കുഴപ്പമില്ല ആദിയെ അവന് വേണമെന്ന് ദർവേശ് പറഞ്ഞപ്പോൾ ഞാനെതിർത്തു ഇനിയും സ്വന്തം മകളെ വേദനിപ്പിക്കാനെനിക്കാവില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.
എന്റെ വാക്കുകൾ അവരിൽ പക നിറച്ചു.

അന്ന് വൈകിട്ട് വീട്ടിലെത്തി എന്റെ നേരെ ഭീഷണി മുഴക്കി. ഏത് വിധേനയും ആദിയെ സ്വന്തമാക്കിയിരിക്കും എന്ന് ഭീഷണി മുഴക്കിയിട്ടാണ് അവർ പോയത്.
ഒരുതരം ഭ്രാന്തമായാണ് ദർവേശ് ആദിയെപ്പറ്റി എന്നോട് സംസാരിച്ചത്. അവന്റെ മുഖഭാവം എന്നിൽ ഭയം നിറച്ചു.

ദേവനത് പറയുമ്പോൾ ഫ്ലാറ്റിൽ വന്നപ്പോൾ ആദിയെ കണ്ടപ്പോൾ ദർവേശിന്റെ കണ്ണുകളിൽ തെളിഞ്ഞ ഭാവം അവന്റെ മനസ്സിൽ ഇരച്ചെത്തി.
മനസ്സിൽ അസ്വസ്ഥത നിറയുന്നത് അവനറിഞ്ഞു.

രുദ്രാ……… ഒരിക്കലും അവളെ അവർക്കും വിട്ട് കൊടുക്കരുത്……….
ഇനിയും എന്റെ കുഞ്ഞിന്റെ ജീവിതം പന്ത് തട്ടാൻ എനിക്കാവില്ല. നിന്റെ കൂടെ അവൾ സുരക്ഷിതമായിരിക്കും എന്നെനിക്കുറപ്പുണ്ട്. ആർക്കും വിട്ടുകൊടുക്കരുതവളെ.
ഒരുപാട് വേദനിപ്പിച്ചതാ ഞാനെന്റെ മോളെ ഇനിയും വേദനിപ്പിക്കാൻ എനിക്കാവില്ല.
ഓരോ നിമിഷവും കുറ്റബോധത്തിലുഴറിയാണ് ഞാൻ ജീവിക്കുന്നത്.
കൺനിറയെ എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ, അവളെ തലോടാൻ, ഒന്ന് ചേർത്ത് പിടിക്കാൻ ഒക്കെ ആഗ്രഹമുണ്ട് പക്ഷെ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഒരു കരടായി ഞാൻ വരില്ല.
കാണണം എന്ന് മനസ്സിൽ തോന്നുമ്പോഴെല്ലാം അകലെ നിന്ന് ഞാൻ കാണും. ഒരിക്കലും അവളുടെ അടുത്ത് വരാൻ ഞാൻ ശ്രമിക്കില്ല. ഇത് ഞാൻ എനിക്ക് വിധിക്കുന്ന ശിക്ഷയാണ് നീണ്ട 23 വർഷം എന്റെ മോളോട് ഞാൻ കാണിച്ച അവഗണയ്ക്ക് ഞാൻ എനിക്ക് തന്നെ വിധിക്കുന്ന ശിക്ഷ.
അവളുടെ സ്നേഹം അനുഭവിക്കാൻ തക്കതായ നന്മയൊന്നും ഞാൻ ചെയ്തിട്ടില്ല………
ഹൃദയവേദനയോടെ പറഞ്ഞയാൾ നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു.

നീയെന്നോട് കാണിക്കുന്ന ശത്രുതയുടെയും പകയുടെയും കാരണമെനിക്കറിയില്ല ഇനി അറിയുകയും വേണ്ട എന്നോട് എന്ത് വേണമെങ്കിലും നിനക്ക് കാണിക്കാം പക്ഷെ ഒരിക്കലും എന്റെ മോളോട് കാണിക്കരുത്.
ഇത് ഞാൻ പറയേണ്ട ആവശ്യമില്ല എന്നെനിക്കറിയാം കാരണം നിന്റെ ആദിയെ നിനക്ക് വേദനിപ്പിക്കാൻ കഴിയില്ല എന്ന് മറ്റാരേക്കാളും എനിക്കറിയാം.

അയാൾ രുദ്രന്റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു.

അറിഞ്ഞും അറിയാതെയും നിന്നോട് ചെയ്ത തെറ്റുകൾക്കെല്ലാം ഇപ്പൊ ക്ഷമ ചോദിക്കുവാ……..
എന്റെ മോളെ നോക്കിക്കോണേ………..
അത്രയും പറഞ്ഞയാൾ തിരിഞ്ഞു നടന്നു.

അയാളുടെ പോക്കും നോക്കി അവൻ നിന്നു. തേടിനടന്ന പല ചോദ്യങ്ങളുടെയും ഉത്തരം കണ്ടെത്തിയ സന്തോഷത്തിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
പതിയെ അതൊരു വന്യഭാവം കൈവരിച്ചു.
മനസ്സിൽ തിളച്ചു മറിയുന്ന പകയോടെ അവൻ കടലിലേക്ക് നോട്ടമുറപ്പിച്ചു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദിയും ലെച്ചുവും ഷോപ്പിങ്ങിന്റെ തിരക്കിലായിരുന്നു.
കയ്യിൽ രണ്ട് ടോപ്പും പിടിച്ച് മിററിന് മുന്നിൽ അവ മാറ്റി മാറ്റി ശരീരത്തിൽ ചേർത്ത് പിടിച്ചു നോക്കുകയാണ് ലെച്ചു.

എന്റെ പൊന്ന് ലെച്ചു ഈ രണ്ട് ടോപ്പും പിടിച്ച് നീയിവിടെ കഥകളി നടത്താൻ തുടങ്ങിയിട്ട് അരമണിക്കൂറായി ഏതെങ്കിലും ഒന്നുറപ്പിക്ക് പെണ്ണേ……
ആദി അവളെ നോക്കി ദേഷ്യപ്പെട്ടു.

എടി ഇത് രണ്ടിൽ ഏതാ എനിക്ക് കൂടുതൽ ചേരുന്നത്?????
അവൾ ആദിക്ക് നേരെ തിരിഞ്ഞു ചോദിച്ചു.

രണ്ടും നല്ലതാ ഇതിൽ ഏതെങ്കിലും ഒന്നെടുക്ക്.
ആദി രണ്ടും മാറി മാറി നോക്കികൊണ്ട് പറഞ്ഞു.

എനിക്ക് രണ്ടും ഇഷ്ടായി ഇതിൽ നിന്നൊരെണ്ണം എടുക്കാൻ പറ്റുന്നില്ലെടി.

എങ്കിൽ രണ്ടും എടുക്ക്.

ഷോപ്പിങ്ങിന് പോവുമ്പോൾ ഒന്നും നോക്കാതെ കാർഡ് എടുത്തു തരുന്ന ഗ്രേറ്റ്‌ ബിസ്സിനെസ്സ് മാൻ രുദ്രന്റെ ഭാര്യയല്ലേ നീ അപ്പൊ നിനക്ക് അങ്ങനെയൊക്കെ പറയാം പക്ഷെ ഞാനങ്ങനെയല്ല ഒരു പാവം വാദ്യാരുടെ മകളാ ഞാൻ എനിക്കിത് രണ്ടും കൂടി എടുക്കാനുള്ള ബഡ്ജറ്റ് ഒന്നൂല്ലേ.
അവൾ നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

അയ്യാ കൊണ്ടുവന്ന കാശ് മുഴുവൻ പൊട്ടിച്ചിട്ട് ഇപ്പൊ നിന്ന് സെന്റി ഇറക്കുന്നോ ഒരു ചവിട്ട് വെച്ച് തരും ഞാൻ……
ആദി അവളെ നോക്കി പല്ല് കടിച്ചു.

മറുപടിയായി ക്ലോസപ്പ് ചിരി ചിരിച്ച് അവൾ നിന്നു.

ചിരി കണ്ടാലും മതി. ഇനി നിന്ന് സമയം കളയണ്ട രണ്ടും എടുത്തോ ഇതിന്റെ രണ്ടിന്റെയും ബില്ല് ഞാൻ പേ ചെയ്തോളാം.

സത്യം???????
ആദി പറയുന്നത് കേട്ടവൾ അതിശയത്തോടെ ചോദിച്ചു.

ആടി പൊട്ടി.
ആദി അവളുടെ നെറ്റിയിൽ തട്ടി.

താങ്ക്യൂ എന്റെ മുത്തേ…….
അവൾ ആദിയെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു.

അയ്യേ മ്ലേച്ഛം മാറിനിക്കടി അങ്ങോട്ട്‌.
ആദി അവളെ കപടദേഷ്യത്തിൽ മാറ്റി നിർത്തി.

ഓഹ് അല്ലേലും എന്റെ ഉമ്മയ്ക്കിപ്പോ വിലയൊന്നുമില്ലല്ലോ ഉമ്മ തരാൻ സ്വന്തമായി കെട്ട്യോനുള്ളപ്പോൾ എനിക്കെന്താ കാര്യം??????
ചൂടോടെ നല്ല ഫ്രഞ്ച് കിസ്സ് തരാൻ ആളുള്ളപ്പോൾ നമ്മുടെ ഉമ്മയൊക്കെ ആർക്ക് വേണം???????
കുസൃതിയോടെ അവൾ പറയുന്നത് കേട്ട് ആദി അവളെ തല്ലാനായി കൈപൊക്കി.
ഒരു ചിരിയോടെ അവൾ ടോപ്പും എടുത്ത് മുന്നോട്ട് ഓടി.

അത് കണ്ട് ചിരിയോടെ അവൾ മുന്നോട്ട് നടന്നു.

ബില്ല് പേ ചെയ്യുമ്പോൾ ആരോ തന്നെ വീക്ഷിക്കുന്നത് ചെയ്യുന്നത് പോലെ തോന്നി ആദി ചുറ്റും നോക്കി.
ആരെയും കാണാതെ മനസ്സിൽ നിറഞ്ഞ സംശയങ്ങളുമായി അവൾ ബില്ല് പേ ചെയ്ത് പുറത്തേക്കിറങ്ങി.

അവൾ പോയതും തൂണിന് മറവിൽ നിന്ന ആ രൂപം പുറത്തേക്കിറങ്ങി. അവളെ തന്നെ നോക്കിക്കൊണ്ട് അയാൾ മുഖം കർച്ചീഫിനാൽ മറച്ചു കൊണ്ട് മുന്നോട്ട് നടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ലെച്ചുവിന്റെ നിർബന്ധപ്രകാരം ഫുഡ്‌ കൂടി കഴിച്ചിട്ടാണ് അവർ മാളിൽ നിന്നിറങ്ങിയത്.

എന്നാ ലെച്ചു നീ വിട്ടോ ഇനി നിന്ന് സമയം കളയണ്ട എന്നെ വിളിക്കാൻ രുദ്രേട്ടനിപ്പൊ വരും.
ആദി അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.

വേണ്ടടി ഞാൻ രുദ്രൻ വന്നിട്ട് പൊക്കോളാം.
ലെച്ചു അവൾക്കൊപ്പം നിന്ന് പറഞ്ഞു.

എന്റെ പൊന്ന് ലെച്ചു നീ പൊക്കോ ദേ ഞാനൊന്ന് വിളിച്ചു പറഞ്ഞാൽ രുദ്രേട്ടനപ്പൊ തന്നെ വരും ഇവിടുന്ന് കുറച്ചു ദൂരമല്ലേ ഉള്ളൂ ഓഫീസിലേക്ക് അതുകൊണ്ട് വെറുതെ നിന്ന് താമസിക്കണ്ട ചെല്ല്.
ആദി നിർബന്ധിച്ചതും മനസ്സില്ലാ മനസ്സോടെ അവൾ സ്കൂട്ടിയെടുത്ത് പോയി.

അവൾ പോയതും ആദി ഫോണെടുത്ത് രുദ്രനെ വിളിച്ചു.

ശ്ശെ ഇതെന്താ കാൾ പോവാത്തത്?????
കാൾ കണക്ട് ആവാത്ത ദേഷ്യത്തിലവൾ ഫോണിലേക്ക് നോക്കി.
പൊടുന്നനെ ചീറിപ്പാഞ്ഞൊരു സ്കോർപിയോ അവൾക്ക് നേരെ അടുത്തു. ശബ്ദം കേട്ട് ഞെട്ടി പിടഞ്ഞു നോക്കവെ മുന്നിൽ വണ്ടി കണ്ട് എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു.
എന്നാൽ അടുത്ത നിമിഷം ആരുടെയോ ഉന്തിന്റെ ശക്തിയിലവൾ ഫുട്ബോർഡിലേക്ക് തെറിച്ചു വീണു.
തല ശക്തമായി തറയിൽ ഇടിക്കുകയും തലയിലൂടെ ചുടു രക്തം ഒലിച്ചിറങ്ങുന്നതും അവളറിഞ്ഞു.
ബോധം മറയുന്ന വേളയിലും കാതിൽ തുളച്ചു കയറുന്ന ആദിയെന്ന വിളിയവൾ കേട്ടു.
തന്നിലേക്ക് ഓടിയടുക്കുന്ന അവ്യക്തമായ രൂപത്തെ കണ്ടവളുടെ കണ്ണുകളടഞ്ഞു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കടൽത്തീരത്ത് പലതും ആലോചിച്ച് നിൽക്കുമ്പോഴാണ് രുദ്രന്റെ ഫോൺ റിങ് ചെയ്യുന്നത്.
അവൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു.

ഹലോ………….

അപ്പുറത്ത് നിന്ന് കേട്ട വാർത്ത കേട്ടവന്റെ നെഞ്ചിടിപ്പ് നിന്നത് പോലെ.
ഒരു നിമിഷത്തെ പകപ്പിന് ശേഷം അവൻ കാറിനരികിലേക്ക് ഓടി.
കാർ മുന്നോട്ട് എടുക്കുമ്പോഴും ഹൃദയം പിടയുകയായിരുന്നു. നിറഞ്ഞു വരുന്ന കണ്ണുകളെ സ്വാതന്ത്രമാക്കി വിട്ടുകൊണ്ടവൻ കാറിന്റെ സ്പീഡ് കൂട്ടി.
മുന്നിലെ കാഴ്ച മങ്ങുമ്പോഴും മികവോടെ തെളിയുന്ന ആദിയുടെ മുഖം അവന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചു.

ഇടതടവില്ലാതെ ആദി എന്നവൻ മന്ത്രിച്ചു കൊണ്ടിരുന്നു.

എങ്ങനെയോ കാർ പാർക്ക്‌ ചെയ്ത് ഹോസ്പിറ്റലിനകത്തേക്ക് ഓടി.
ഓട്ടത്തിനിടയിൽ കാലിടറുന്നതോ ചുറ്റിലുമുള്ളവരെ ഇടിച്ചു തെറിപ്പിക്കുമ്പോഴുള്ള അവരുടെ ശകാരങ്ങളോ ഒന്നും അവന്റെ കാതിൽ എത്തിയില്ല. തന്റെ പ്രാണനെ ഒരു പരിക്കും കൂടാതെ കാണാൻ കഴിയണേ എന്നുള്ള പ്രാർത്ഥന മാത്രമായിരുന്നു ഉള്ളിൽ.

എല്ലാവരെയും തട്ടി മാറ്റി ക്യാഷ്വാലിറ്റിയുടെ അകത്തേക്ക് ഓടി കയറുമ്പോൾ അവന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു കൊണ്ടിരുന്നു.
അകത്തെ ബെഡിൽ തലയിൽ കെട്ടുമായി കിടക്കുന്ന ആദിയെ കാണുമ്പോഴാണ് ശ്വാസം നേരെ വീഴുന്നത്. തന്നിലേക്ക് ചീത്ത പറഞ്ഞടുക്കുന്ന നേഴ്സിനെ തട്ടിമാറ്റി ആദിയുടെ അടുത്തേക്ക് ഓടിയണഞ്ഞ് അവളെ നെഞ്ചോടു ചേർക്കുമ്പോഴും ശക്തമായി ഇടിച്ചിരുന്ന അവന്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നില്ല.

തുടരും………………….

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!