Skip to content

ആദിരുദ്രം – പാർട്ട്‌ 44

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ബലിഷ്ടമായ കരങ്ങളാൽ അവളെ ചുറ്റിവരിയുമ്പോൾ അത്രയും നേരം അവനനുഭവിച്ച പിരിമുറുക്കങ്ങൾക്ക് അയവ് വന്നിരുന്നില്ല.
അൽപ്പനേരം കഴിഞ്ഞ് അവളിൽ നിന്ന് വിട്ട് നിന്ന് അവളുടെ മുഖം കയ്യിലെടുത്ത് ഭ്രാന്തമായി ചുംബിച്ചു.
അവന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ അലഞ്ഞു നടന്നു. അവന്റെ കണ്ണിൽ നിന്നടർന്ന് വീഴുന്ന നീർതുള്ളികൾ അവന്റെ ചുംബനങ്ങൾക്കൊപ്പം ഇഴുകി ചേർന്നു.
അവിടെ നിന്നവരെല്ലാം അവന്റെ പ്രവർത്തി കണ്ട് പകപ്പോടെ നിന്നുപോയി.
നീണ്ട ചുംബനങ്ങൾക്കൊടുവിൽ അവനവളുടെ മുഖം അവന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു.
ദ്രുതഗതിയിൽ ഇടിക്കുന്ന അവന്റെ ഹൃദയമിടിപ്പ് അവളുടെ ചെവിയിലേക്ക് തുളച്ചു കയറി.

അൽപ്പനേരം അവനനുഭവിച്ച മാനസികസംഘർഷങ്ങൾ എത്രയെന്ന് അവന്റെ നെഞ്ചിടിപ്പിലൂടെ അവൾക്ക് മനസ്സിലായി.

രുദ്രേട്ടാ…………….
അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവൾ വിളിച്ചു.

പേടിച്ചു പോയെടി……. നീ ഹോസ്പിറ്റലിൽ ആണെന്ന് കാൾ വന്നപ്പോൾ ചങ്ക് പൊട്ടുന്നത് പോലെയാ തോന്നിയത്.
ഞാൻ…… ഞാനെങ്ങനെയാ ഇവിടെ എത്തിയതെന്ന് കൂടി എനിക്കറിയില്ല…..
ഇവിടെ എത്തുന്നത് വരെ ചങ്കിൽ തീയെരിയുന്നത് പോലെയാ തോന്നിയത്…………
അവളെ വലിഞ്ഞുമുറുക്കി കൊണ്ടവൻ പറയുമ്പോൾ കണ്ണുകൾ കലങ്ങിയിരുന്നു.

എനിക്കൊന്നൂല്ല രുദ്രേട്ടാ ചെറിയൊരു ആക്‌സിഡന്റ് അത്രേ ഉള്ളൂ…..
കണ്ടോ എനിക്കൊരു കുഴപ്പവുമില്ല.
നിറഞ്ഞു വരുന്ന അവന്റെ കണ്ണുകൾ തുടച്ചു കൊണ്ടവൾ അവന്റെ കവിളിൽ തലോടി.

അവളെ തന്നെ നോക്കിക്കൊണ്ടവൻ അവളുടെ നെറുകിൽ ചുണ്ടുകൾ അമർത്തി.
അവന്റെ സ്നേഹം മുഴുവൻ ആ ചുംബനത്തിൽ നിറഞ്ഞിരുന്നു.

ക്യാഷ്യാലിറ്റിയുടെ വാതിലക്കൽ നിന്ന് ആ കാഴ്ച കണ്ട ദേവുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ആദിയോടുള്ള രുദ്രന്റെ സ്നേഹത്തിന്റെ ആഴം നേരിട്ട് കണ്ടറിയുകയായിരുന്നു അവൾ.
ഇത്രമേൽ പരസ്പരം സ്നേഹിക്കുന്ന അവരെ തമ്മിൽ പിരിക്കാൻ ഒരിക്കൽ താനാഗ്രഹിച്ചിരിന്നു എന്നോർക്കവേ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

അവളുടെ നെറുകിൽ നിന്ന് ചുണ്ടുകൾ അടർത്തിയവൻ അവളെ നോക്കി.

ഇതെങ്ങനാ പറ്റിയത്????????
ഗൗരവപൂർവ്വം അവൻ ചോദിച്ചു.

മാളിൽ നിന്നിറങ്ങി ലെച്ചൂനെ പറഞ്ഞു വിട്ട ശേഷം രുദ്രേട്ടനെ വിളിക്കാൻ ഫോണെടുത്തതായിരുന്നു. കാൾ കണക്ട് ആവാതെ ദേഷ്യത്തിൽ ഒരിക്കൽ കൂടി ട്രൈ ചെയ്യുമ്പോഴാണ് ഒരു കാർ എനിക്ക് നേരെ ചീറിപാഞ്ഞു വരുന്നത്. പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ നിന്ന എന്നെ ആരോ പിടിച്ചു തള്ളി. ഞാൻ ഫുട്ബോർഡിൽ തലയടിച്ചു വീണു. തല ശക്തമായി അടിച്ചു വീണത് കൊണ്ട് തല പൊട്ടി ചോര വന്നു. ബോധം മറയുമ്പോൾ എന്നെ ആരോ വിളിക്കുന്ന ശബ്ദം ഞാൻ കേട്ടിരുന്നു.
കണ്ണ് തുറക്കുമ്പോൾ ഞാനീ ഹോസ്പിറ്റൽ ബെഡിലാണ്.
ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി.

അവൾ പറഞ്ഞു തീർന്നതും അവനവളെ ഒന്ന് കൂടി തന്നിലേക്ക് അണച്ചു പിടിച്ചു.

എടൊ….. പേഷ്യന്റിനെ ഇങ്ങനെ ഇറുകെ കെട്ടിപ്പിടിക്കാതെ തലയിൽ നാല് സ്റ്റിച്ചുള്ളതാ തലയധികം അനക്കാൻ പാടില്ല. അതുപോലെ ട്രിപ്പ്‌ കയറ്റി കൊണ്ടിരിക്കുവാ ഇയാൾ പുറത്തോട്ടിറങ്ങിക്കെ……..
നേഴ്സ് അവനെ വഴക്കിടാൻ തുടങ്ങി.

അവൻ അവരെയൊന്ന് രൂക്ഷമായി നോക്കി അവൾക്ക് നേരെ തിരിഞ്ഞു.
തലയിൽ തുണികൊണ്ട് കെട്ടി വെച്ചിട്ടുണ്ട്.
പയ്യെ അവനവളുടെ തലയിൽ തഴുകി.

വേദനിക്കുന്നുണ്ടോ????????

ചെറുതായിട്ട്………
മുഖം ചുളിച്ചുകൊണ്ടവൾ ആ അവനെ നോക്കി.

സാരമില്ല മുറിവ് ഉണങ്ങുമ്പോൾ പൊക്കോളും.
അത്രയും പറഞ്ഞവൻ അവളുടെ തലയിലെ ചുറ്റികെട്ടിന് മോളിൽ അമർത്തി ചുംബിച്ച് അവൾക്കരികിൽ ഇരുന്നു.

എടൊ പേഷ്യന്റിനെ ശല്യം ചെയ്യാൻ പാടില്ലെന്ന് അറിഞ്ഞൂടെ?????? തന്നോടല്ലേ പുറത്ത് പോവാൻ പറഞ്ഞത്?????????
നേഴ്സ് വീണ്ടും ഒച്ചയെടുത്തു.

പുറത്ത് പോവാൻ സൗകര്യമില്ല ഇതെന്റെ ഭാര്യയയാ…..
ഞാനിവിടെ തന്നെ ഇരിക്കും. ആണുങ്ങൾ കയറാതിരിക്കാൻ ഇത് ലേബർറൂമൊന്നുമല്ലല്ലോ ക്യാഷ്യാലിറ്റിയല്ലേ????????
രുദ്രൻ ദേഷ്യത്തിൽ അവർക്ക് നേരെ തിരിഞ്ഞ് പറഞ്ഞു.

രുദ്രന്റെ ഒച്ചയിടൽ കേട്ട് ഡോക്ടർ അങ്ങോട്ട്‌ വന്നു.

എന്തായിവിടെ ബഹളം?????????

ഡോക്ടർ ഇന്ന് ആക്‌സിഡന്റ് ആയിവന്ന പേഷ്യന്റിന്റെ ഹസ്ബൻഡാണ് ഞാൻ പുറത്ത് നിൽക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല ഇവിടെ ഇരിക്കണമെന്ന് പറഞ്ഞു ബഹളം വെക്കുവാ.
നേഴ്സ് അവനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

അത് കേട്ടതും ഡോക്ടർ അവനെയൊന്ന് നോക്കി.

GK ഗ്രൂപ്പ്സിന്റെ ഓണർ രുദ്രനല്ലേ??????

അതേ………

I’m Dr. Anand.
അയാൾ സ്വയം പരിചയപ്പെടുത്തി.

ഇത്??????
സംശയത്തോടെ ആദിക്ക് നേരെ കണ്ണുകൾ പായിച്ചയാൾ ചോദിച്ചു.

വൈഫാണ്. അവൾക്കിപ്പോ?????

Hey nothing to fear…..
വൈഫിനിപ്പോ കുഴപ്പമൊന്നുമില്ല she is perfectly alright.
ഈ ട്രിപ്പ്‌ കഴിയുമ്പോൾ പോവാം അതുവരെ രുദ്രൻ പുറത്ത് വെയിറ്റ് ചെയ്യണം. ഇവിടെ ഇങ്ങനെ നിൽക്കാൻ പാടില്ല പ്ലീസ്…………..
ഡോക്ടർ പറയുന്നത് കേട്ടവൻ പറ്റില്ല എന്ന മട്ടിൽ നിന്നു.

രുദ്രേട്ടാ…….. എനിക്ക് കുഴപ്പോന്നൂല്ല. ഏട്ടൻ പുറത്ത് നിന്നോ ട്രിപ്പ്‌ ഇപ്പൊ കഴിയും.
ആദി അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു.

പക്ഷെ ആദി………..

ഒരു പക്ഷേയുമില്ല പുറത്ത് നിൽക്ക് ചെല്ല്.
അവനെന്തോ പറയാൻ വന്നതും ആദി തടഞ്ഞു കൊണ്ട് പറഞ്ഞു.

മനസ്സില്ലാമനസ്സോടെ അവളെയൊന്ന് നോക്കിയവൻ പുറത്തേക്ക് പോവാൻ തുനിഞ്ഞു.

ആഹ് പിന്നെ രുദ്രാ….. ഈ കുട്ടിയെ രക്ഷിച്ച് ഇവിടെ കൊണ്ടുവന്നവർ പുറത്ത് നിൽപ്പുണ്ട്.
ഡോക്ടർ പറയുന്നത് കേട്ടവനൊന്ന് തലയാട്ടി പുറത്തേക്കിറങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മനസ്സിൽ നിറഞ്ഞ ചോദ്യങ്ങളുമായി ആദിയെ രക്ഷപ്പെടുത്തിയ ആളെ തിരഞ്ഞിറങ്ങിയ രുദ്രൻ പുറത്ത് നിൽക്കുന്ന ദേവുവിനെ കണ്ട് ഞെട്ടി.

എന്താ രുദ്രേട്ടാ ഇങ്ങനെ മിഴിച്ചു നോക്കണേ???????
അവളൊരു ചിരിയോടെ ചോദിച്ചു.

നീ??????
ചോദ്യഭാവത്തിലവൻ അവൾക്ക് നേരെ വിരൽ ചൂണ്ടി.

ഞാനാ ആദിയെ ഇവിടെ എത്തിച്ചത്.
അവൾ പുഞ്ചിരിയോടെ പറയുന്നത് കേട്ട് രുദ്രൻ വിശ്വാസം വരാതെ നിന്നു.

വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ??????
എല്ലാം ഞാൻ പറയാം അതിന് മുന്നേ രുദ്രേട്ടന് ഒരാളെ പരിചയപ്പെടുത്തി തരാം.
രുദ്രനോട് പറഞ്ഞവളൊന്ന് തിരിഞ്ഞു.

അശ്വിൻ………
അവൾ വിളിച്ച ദിശയിലേക്ക് അവന്റെ കണ്ണുകൾ പോയി.
ഒരു ബ്ലൂ ഷർട്ടും ജീൻസും ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാരൻ അവർക്കരികിലേക്ക് നടന്നെത്തി.

Meet my life Aswin Rakhav.
രുദ്രന് മുന്നിലവൾ അവനെ പരിചയപ്പെടുത്തി.

അശ്വിനെ അവൾ പരിചയപ്പെടുത്തിയത് കേട്ട് അക്ഷരാർത്ഥത്തിൽ രുദ്രൻ ഞെട്ടി.

ഞെട്ടിപ്പോയല്ലേ???????
പക്ഷെ സത്യാട്ടോ. അന്ന് ഞാൻ ഫ്ലാറ്റിൽ വന്നപ്പോൾ പറഞ്ഞില്ലേ പണ്ട് രുദ്രേട്ടന്റെ പുറകെ നടന്ന ആ ദേവു അല്ല ഞാനെന്ന്.
സത്യത്തിൽ രുദ്രേട്ടനെ ഞാൻ സ്നേഹിക്കുന്നതിന് മുന്നേ എന്നെ ഇഷ്ടപെട്ട ആളായിരുന്നു അശ്വിൻ.
പക്ഷെ ഞാനത് കണ്ടില്ലെന്ന് നടിച്ചു. ഒരിക്കലും നേടാൻ കഴിയില്ല എന്നുറപ്പായിരുന്നിട്ട് കൂടി ഞാൻ രുദ്രേട്ടന്റെ പുറകെ നടന്നു.
ആദിയുടെയും രുദ്രേട്ടന്റെയും റിലേഷൻഷിപ്പ് അറിഞ്ഞപ്പോൾ പോലും അത് തകർക്കാനുള്ള വഴികൾ തേടി. പക്ഷെ അതിൽ നിന്നെന്നെ പിന്തിരിപ്പിച്ചത് അശ്വിനാണ്. മറ്റൊരാളുടെ പ്രണയം തട്ടിത്തെറിപ്പിച്ചിട്ട് വേണോ സ്വന്തം പ്രണയം നേടാനെന്ന ഇവന്റെ ചോദ്യത്തിന് മുന്നിൽ പതറിപ്പോയി. പിന്നീട് അശ്വിൻ ചോദിച്ച ഓരോ ചോദ്യങ്ങളും എന്നെ പിടിച്ചുലച്ചു.
മനസ്സിൽ തോന്നിയത് വലിയൊരു പാപമായിരുന്നു എന്നെനിക്ക് ബോധ്യമായി. പിന്നീട് രുദ്രേട്ടനെ മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിൽ ഏറെക്കുറെ ഞാൻ വിജയിക്കുകയും ചെയ്തു.
എല്ലാം മറന്ന് ജീവിക്കാൻ തയ്യാറെടുക്കുന്ന എന്റെ മുന്നിലേക്ക് ആത്മാർത്ഥ പ്രണയം വെച്ച് നീട്ടിയപ്പോൾ എതിർക്കാൻ തോന്നിയില്ല. പതിയെ പതിയെ ഞാനും പ്രണയിക്കാൻ തുടങ്ങി.
ഇപ്പൊ മനസ്സിലാവുന്നുണ്ട് ഇതാണ് എനിക്ക് ദൈവം വിധിച്ച എന്റെ പാതിയെന്ന്.
അശ്വിനോട് ചേർന്ന് നിന്നവൾ പറയവെ അവർ മൂവരുടെയും ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.

അത്രനാൾ അവളോട് തോന്നിയ ദേഷ്യമെല്ലാം ഒറ്റ നിമിഷം കൊണ്ട് അലിഞ്ഞില്ലാതാവുന്നത് രുദ്രനറിഞ്ഞു.

അങ്ങനെ ഇരിക്കെ ഇന്ന് ഓഫീസിൽ നിന്ന് ലീവെടുത്ത് അശ്വിനൊപ്പം കറങ്ങാം എന്ന് കരുതി ഇറങ്ങിയ ഞാൻ കാണുന്നത് മാളിൽ നിന്നിറങ്ങുന്ന ആദിയെയാണ്. നിങ്ങളുടെ രണ്ടുപേരുടെയും മനസ്സിൽ എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളൊക്കെ മാറ്റാമെന്ന് കരുതി അവൾക്കരികിലേക്ക് വരുമ്പോഴാണ് ഒരു കാർ അവളെ ഇടിക്കാനായി വരുന്നത്. കാറിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിൽക്കുന്ന അവളെ കണ്ടപ്പോൾ ശരിക്ക് പേടിച്ചു പോയി. പെട്ടെന്ന് എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അവളെ പിടിച്ചു തള്ളുകയായിരുന്നു.
സൈഡിലേക്ക് വീണ ആദിയുടെ അടുത്തേക്ക് ഓടിചെന്നപ്പോഴേക്കും തലയടിച്ചു വീണത് കൊണ്ട് അവളുടെ ബോധം പോയിരുന്നു.
ആ നേരം കൊണ്ട് ആ കാറുകാരൻ കടന്ന് കളഞ്ഞു.
എങ്ങനെയും ആദിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിൽക്കുമ്പോഴാണ് അശ്വിൻ വരുന്നത്. പിന്നെ താമസിച്ചില്ല അശ്വിൻ അപ്പൊ തന്നെ ഒരു ഓട്ടോ കൈകാട്ടി വിളിച്ച് അതിൽ കയറ്റി ഇങ്ങോട്ട് കൊണ്ടുപോന്നു.
ഇവിടെ എത്തിയപ്പോൾ അശ്വിൻ തന്നെയാ രുദ്രേട്ടനെ വിളിച്ചു പറഞ്ഞത്. ഞാൻ വിളിച്ചാൽ ചിലപ്പോൾ എടുത്തില്ലെങ്കിലോ എന്ന് കരുതി.
അവൾ പറഞ്ഞു നിർത്തിയതും രുദ്രനവളെ നന്ദിയോടെ നോക്കി.

ഒരുപാട് നന്ദിയുണ്ട് ദേവിക……
എന്റെ ജീവനാ അവൾ അവളെയാ നിങ്ങൾ രക്ഷിച്ചത് രണ്ടുപേരോടും നന്ദിയുണ്ട്.

ഏയ്‌ എന്തിനാ ഈ നന്ദി പറച്ചിലൊക്കെ അതൊന്നും വേണ്ട പകരം ഈ ദേവിക വിളിയൊന്ന് നിർത്തിയാൽ മതി കേട്ടിട്ടെനിക്ക് എന്തോ പോലെ.

അത് കേട്ട് രുദ്രൻ ചിരിച്ചു.

ഇനി അങ്ങനെ വിളിക്കുന്നില്ല ദേവുവേ…

അവന്റെ മറുപടി കേട്ടവൾ ചിരിച്ചു.

രുദ്രേട്ടാ പ്രധാനപെട്ട മറ്റൊരു കാര്യമുണ്ട്.
ദേവു ഗൗരവത്തോടെ പറഞ്ഞു.
രുദ്രൻ എന്തെന്നർത്ഥത്തിൽ അവളെ നോക്കി.

ആദിക്ക് ഇന്നുണ്ടായ അപകടം വെറുമൊരു ആക്‌സിഡന്റ് അത് കരുതിക്കൂട്ടി നടത്തിയ അറ്റെംറ്റ്‌ ആണ്.
ചെറിയൊരു ഭയത്തോടെ അവൾ പറഞ്ഞു.

എനിക്കറിയാം.
രുദ്രൻ ഭാവഭേദം ഏതുമില്ലാതെ പറയുന്നത് കേട്ടവർ ഞെട്ടി.

ആദി എന്നോട് ആക്‌സിഡന്റിനെ പറ്റി പറഞ്ഞപ്പോൾ തന്നെ മനസ്സിലായി മനപ്പൂർവം അവളെ അപകടപ്പെടുത്താൻ നടത്തിയ ശ്രമമാണെന്ന്. ഇതിന് പുറകിൽ ആരാണെന്നും എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഇവിടുന്ന് ആദിയെ ഡിസ്ചാർജ് ആയിട്ട് വേണം എന്റെ പെണ്ണിനെ ഈ അവസ്ഥയിലാക്കിയവനെ എനിക്കൊന്ന് കാണാൻ.
ദേഷ്യത്തിൽ മുഷ്ടി ചുരുട്ടിയവൻ പറയുമ്പോൾ ആദിയെ നോവിച്ചവനെ ഉടലോടെ കത്തിക്കാനുള്ളത്ര കലി അവനിൽ നിറഞ്ഞിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദിയെ ഡിസ്ചാർജ് ചെയ്തു ഫ്ലാറ്റിലേക്ക് കൊണ്ടുപോരാൻ നേരം ദേവുവും അശ്വിനും അവർക്കൊപ്പം ചേർന്നു.

ദേവുവാണ് തന്നെ രക്ഷിച്ചത് എന്നറിഞ്ഞപ്പോൾ രുദ്രനെ പോലെ തന്നെ ആദിക്കും അത്ഭുതമായിരുന്നു. കുറച്ചു സമയം കൊണ്ട് തന്നെ അവർ തമ്മിൽ ഒരു സൗഹൃദം രൂപപ്പെട്ടു.

ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് പോവുമ്പോഴും കുഞ്ഞു കുട്ടികളെ ആദിയെ ചേർത്ത് പിടിച്ചു കൊണ്ടുപോവുന്ന രുദ്രന്റെ പ്രവർത്തികൾ ദേവുവിന് അപരിചിതമായിരുന്നു.

തലയനങ്ങുമെന്ന് പറഞ്ഞ് അവളെയൊന്ന് അനങ്ങാൻ പോലും രുദ്രൻ സമ്മതിച്ചില്ല. കാറിലിരുന്ന് ദേവൂനോട്‌ സംസാരിക്കാൻ ശ്രമിച്ച ആദിയെ രുദ്രൻ കണ്ണുരുട്ടി പേടിപ്പിച്ചു.
അവന്റെ നോട്ടം കണ്ട് ആദി മുഖം വീർപ്പിച്ചിരുന്നു.
അവരുടെ കളി കണ്ട് ദേവുവും അശ്വിനും അറിയാതെ ചിരിച്ചു പോയി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഫ്ലാറ്റിൽ എത്തി കാർ പാർക്ക് ചെയ്തയുടൻ കാറിൽ നിന്നിറങ്ങി അകത്തേക്ക് പോവാൻ നിന്ന അവളെ രുദ്രൻ രണ്ട് കയ്യിലായി കോരിയെടുത്തു.

ഏയ്‌…. രുദ്രേട്ടാ എന്താ ഈ കാണിക്കുന്നേ??????? താഴെയിറക്ക്…….
ആദി അവന്റെ കയ്യിലിരുന്നു കുതറാൻ തുടങ്ങി.

അടങ്ങി കിടക്ക് ആദി തലവേദന എടുക്കും.
അവൻ ശാസനയോടെ പറഞ്ഞു.

പ്ലീസ് രുദ്രേട്ടാ എനിക്ക് കുഴപ്പൊന്നൂല്ലല്ലോ ഞാൻ നടന്ന് പൊക്കോളാം താഴെ നിർത്ത് ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നു.
തങ്ങളെ നോക്കി നിൽക്കുന്ന ആൾക്കാരെ കണ്ടവൾ അവനെ നോക്കി പറഞ്ഞു.

താഴെയിറക്കുന്ന പ്രശ്നമില്ല. ചാടിത്തുള്ളി നടന്നാലേ സ്റ്റിച്ചിളകും ഡോക്ടർ പ്രത്യേകം പറഞ്ഞതാ മുറിവുണങ്ങുന്നത് വരെ ശ്രദ്ധിക്കണമെന്ന്. പിന്നെ ആൾക്കാർ നോക്കിയാലെന്താ ഞാനെന്റെ ഭാര്യയെയല്ലേ എടുത്തിരിക്കുന്നത് അല്ലാതെ വേറാരെയും അല്ലല്ലോ അതുകൊണ്ട് പൊന്ന് മോൾ പിടയ്ക്കാതെ മര്യാദക്ക് കിടക്കാൻ നോക്ക്.
കപട ഗൗരവത്തിലവൻ പറഞ്ഞു നിർത്തവെ ഇനി രക്ഷയില്ല എന്നവൾക്ക് മനസ്സിലായി. ചുറ്റിനുമുള്ള ആരെയും നോക്കാതെ ചടപ്പോടെ അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു കിടന്നു.
രുദ്രൻ ആരെയും കൂസാതെ അവളെയും കൊണ്ട് ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഫ്ലാറ്റിന് മുന്നിലെത്തിയതും രുദ്രന്റെ പോക്കറ്റിൽ നിന്ന് താക്കോലെടുത്ത് ആദി വാതിൽ തുറന്നു.
രുദ്രനവളെ സോഫയിൽ ഇരുത്തി.

ഞാൻ പറയുന്നത് കേട്ട് അടങ്ങിയൊതുങ്ങി ഇരുന്നോണം കേട്ടല്ലോ.
ഗൗരവത്തോടെ അവൻ പറഞ്ഞു നിർത്തവെ കൊച്ചുകുട്ടികളെ പോലെയവൾ തലയാട്ടി.

മുഖം വീർപ്പിച്ചിരിക്കുന്ന അവളുടെ കവിളിൽ ഒരുമ്മ കൊടുത്ത് തിരിയവെ മുന്നിൽ ആക്കിചിരിയോടെ നിൽക്കുന്ന ദേവൂനെയും അശ്വിനെയും കണ്ടവനൊന്ന് പുഞ്ചിരിച്ചു.
ആദിയത് കണ്ട് ചടപ്പോടെ മുഖം മാറ്റി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഫ്ലാറ്റിൽ എത്തിയത് മുതൽ ദേവു ആദിയുടെ അരികിലിരുന്ന് ഓരോന്ന് സംസാരിക്കാൻ തുടങ്ങി. മിണ്ടരുതെന്ന് രുദ്രന്റെ വിലക്കുള്ളതിനാൽ ആദി എല്ലാം കേട്ട് കൊണ്ടിരുന്നു.

അൽപ്പനേരം കഴിഞ്ഞ് ദേവുവിന്റെ സംസാരം ഒന്നും കേൾക്കാതെ തലയുയർത്തി നോക്കിയ അവൾ കാണുന്നത് ചിരിയോടെ മുന്നോട്ട് നോക്കിയിരിക്കുന്ന ദേവൂനെയാണ്.
അവളുടെ നോട്ടം പിന്തുടർന്ന് കണ്ണുകൾ പായിച്ച ആദി കാണുന്നത് ബാൽക്കണിയിൽ ഫോണിൽ ആരോടോ സംസാരിക്കുന്ന രുദ്രനെയാണ്.
അത് കാൺകെ അവളുടെ മുഖമിരുണ്ടു.
ഉള്ളിൽ ഉടലെടുക്കുന്ന കുശുമ്പോടെ അവൾ ദേവൂനെ നോക്കി.
ആർദ്രമായി രുദ്രനെ തന്നെ നോക്കിയിരിക്കുന്ന അവളെ കണ്ട് ആദിയുടെ ഉള്ളിൽ ദേഷ്യം നിറഞ്ഞു. കണ്ണ് ചിമ്മാതെ രുദ്രനെ തന്നെ നോക്കിയിരിക്കുന്ന ദേവൂന്റെ കയ്യിൽ അവൾ തട്ടി.
പെട്ടെന്ന് ദേവു ഞെട്ടി പിടഞ്ഞ് നോട്ടം മാറ്റി ആദിക്ക് നേരെ തിരിഞ്ഞു.

തുടരും…………………..

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!