✒️ ആർദ്ര അമ്മു
മുഖം വീർപ്പിച്ചു തന്നെ നോക്കുന്ന ആദിയെ കണ്ടവളൊന്ന് ചിരിച്ചു.
നീയെന്താ അങ്ങോട്ട് നോക്കിയിരിക്കുന്നത്???????
ഗൗരവം കലർന്ന ശബ്ദത്തിലവൾ ദേവൂനോട് ചോദിച്ചു.
എന്തേ എനിക്കങ്ങോട്ട് നോക്കാൻ പാടില്ലേ???????
കുറുമ്പൊടെ ദേവു അവളെ നോക്കി.
വീർത്തിരുന്ന മുഖം ഒന്നുകൂടി വീർത്തു. കവിളും മൂക്കും ഒട്ടാകെ ചുവന്നു.
ദേവു ഒരു ചിരിയോടെ അവളുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.
എന്റെ പൊന്ന് ആദി നീ വിചാരിക്കുന്നത് പോലെ ഞാൻ നിന്റെ കെട്ട്യോനെ ഊറ്റിക്കുടിച്ചതല്ല ഞാൻ മറ്റൊരാളെയാ നോക്കിയത്. പൊന്ന് മോളൊന്ന് തല ചരിച്ച് നോക്കിയാൽ മനസ്സിലാവും.
ദേവു പറയുന്നത് കേട്ടവൾ ഒരു സംശയത്തോടെ തല ചരിച്ച് അവൾ നോക്കിയിരുന്ന ദിശയിലേക്ക് കണ്ണ് പായിച്ചു.
മുന്നിൽ കണ്ട ആളെ അവളൊരു പകപ്പോടെ നോക്കി.
അശ്വിൻ…………..
ബാൽക്കണിയിലെ റൈലിൽ ചാരി പ്രണയത്തോടെ ദേവുവിനെ തന്നെ നോക്കിനിൽക്കുന്ന അവനെ കണ്ടവൾ അതിശയത്തോടെ ദേവൂനെ നോക്കി.
അവൾ ഒരു പുഞ്ചിരിയോടെ ആദിയെ നോക്കി.
ഞെട്ടണ്ട ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ………
ചെറിയൊരു നാണത്തോടെ അവൾ ആദിയെ നോക്കി.
പിന്നെയെല്ലാം വിശദമായി അവളൊട് പറഞ്ഞു കൊടുത്തു.
അശ്വിനെ പറ്റി അവൾ വാചാലയാവുന്നത് ഒരു ചിരിയോടെ ആദി കേട്ടിരുന്നു.
അവനെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണുകളിൽ തെളിയുന്ന പ്രണയഭാവം കാൺകെ എന്തുകൊണ്ടോ അവളുടെ മനസ്സ് നിറഞ്ഞു. തികഞ്ഞ ആത്മാർത്ഥയോടെയാണ് അവൾ പ്രണയിക്കുന്നത് എന്ന് തിരിച്ചറിയാൻ അവളുടെ ഓരോ വാക്കുകളും തന്നെ ധാരാളമായിരുന്നു.
എല്ലാം പറഞ്ഞു തീർത്തവൾ ആദിയെ നോക്കി.
ഇപ്പോഴാ എനിക്ക് സമാധാനമായത്.
എന്തേ???????
അവൾ പിരികമുയർത്തി ആദിയെ നോക്കി.
നീ നല്ലൊരു ജീവിതം തിരഞ്ഞെടുത്തില്ലേ?????
സത്യത്തിൽ എനിക്ക് നിന്നോട് നല്ല ദേഷ്യമുണ്ടായിരുന്നു. അന്ന് നീ ഇവിടെ വന്ന് ഓരോന്ന് പറഞ്ഞില്ലേ രുദ്രന്റെ പെണ്ണാണെന്നൊക്കെ അപ്പൊ കയ്യിലെന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ ഉറപ്പായും നിന്റെ തലമണ്ട അടിച്ച് പൊട്ടിച്ചേനെ. പോരാത്തതിന് രുദ്രേട്ടാ എന്നുള്ള വിളിയും എല്ലാം കൂടി നിന്നെ കൊന്ന് തിന്നാനുള്ള ദേഷ്യമുണ്ടായിരുന്നു.
അവളുടെ തുറന്നു പറച്ചിൽ കേട്ട് ദേവൂന് ചിരിയടക്കാൻ കഴിഞ്ഞില്ല.
ദേവു അവളെ തന്നെ നോക്കി തലതല്ലി ചിരിക്കാൻ തുടങ്ങി.
എന്നാലുമെന്റെ ആദി നീയിത്ര ഭീകരിയാണെന്ന് ഞാൻ കരുതിയില്ല. കണ്ടാലോ പച്ചപാവം.
ദൈവമേ ഇങ്ങനെയുണ്ടോ കുശുമ്പ്????????
ദേവു പറയുന്നത് കേട്ടവൾ ചമ്മിയ ഒരു ചിരി ചിരിച്ചു.
തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന അവളിൽ നിന്ന് ചടപ്പോടെ മുഖം തിരിക്കവേ മുന്നിലെ വാതിൽപ്പടിയിൽ ചാരി കള്ളചിരിയോടെ അവളെ തന്നെ നോക്കുന്ന രുദ്രനെ കാണുന്നത്.
പറഞ്ഞതെല്ലാം കേട്ടു എന്നത് മുഖത്തെ കള്ളചിരിയിൽ നിന്ന് തന്നെ വ്യക്തം.
മുഖത്തെ ജാള്യത മറക്കാനെന്നോണം അവളവനെ നോക്കി വെളുക്കെ ചിരിച്ചു.
രുദ്രേട്ടാ ദേ ഇവിടെ ഒരാൾ പറഞ്ഞതെല്ലാം കേട്ടല്ലോ അല്ലെ??????
ഒന്ന് തമാശക്ക് ഞാൻ രുദ്രേട്ടന്റെ പെണ്ണാണെന്ന് പറഞ്ഞപ്പോൾ കെട്ട്യോൻ എന്നെ തല്ലാൻ വരുന്നു കെട്ട്യോൾ ഇപ്പൊ പറയുന്നു തലതല്ലി പൊളിക്കുമെന്ന് എവിടെ കിട്ടും ഇതുപോലെ ഒരേ അച്ചിൽ വാർത്ത ഒരു ഭാര്യേം ഭർത്താവിനെയും??????? എന്തായാലും രണ്ടാളും കൊള്ളാം ചക്കിക്കൊത്ത ചങ്കരൻ.
മറുപടിയായി രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.
അത് കേട്ട് അങ്ങോട്ട് വന്ന അശ്വിനും അവരെ നോക്കി ചിരിച്ചു പോയി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
കുറച്ചു നേരം അവിടെ ചിലവഴിച്ചിട്ടാണ് അശ്വിനും ദേവുവും തിരികെ പോവുന്നത്.
പോവുന്നതിനു മുന്നേ ദേവൂനെ പിടിച്ചു നിർത്തി സമയം കിട്ടുമ്പോഴെല്ലാം വരണമെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് ആദി വിട്ടത്.
അവർ പോയിക്കഴിഞ്ഞതും ആദി റൂമിലേക്ക് പോവാൻ തിരിഞ്ഞു.
ഡീ കുശുമ്പിപാറൂ…………
പുറകിൽ നിന്ന് രുദ്രന്റെ വിളി കേട്ട് അവളൊന്ന് നിന്നു.
പിന്നെ തിടുക്കത്തിൽ അകത്തോട്ട് പോവാനാഞ്ഞതും കയ്യിൽ പിടി വീണിരുന്നു.
അവളുടെ കയ്യിലെ പിടി വിടുവിക്കാതെ തന്നെ അവനവളോട് ചേർന്ന് നിന്നു.
അവനെ അഭിമുഖീകരിക്കാൻ കഴിയാതെ അവളുടെ തല കുനിഞ്ഞ് പോയിരുന്നു.
നാണമോ ചമ്മലോ എന്തൊക്കെയോ അവളെ പൊതിഞ്ഞു.
അവളുടെ മുഖത്തെ ഓരോ ഭാവങ്ങളും കണ്ണുകളാൽ ഒപ്പിയെടുത്തു കൊണ്ടവൻ ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ നിന്നു.
ഇന്നാരുടെയോ തലതല്ലി പൊളിക്കും എന്നൊക്കെ വീരവാദം മുഴക്കിയായിരുന്നല്ലോ മ്മ്മ്?????????
മുഖത്ത് വിരലോടിച്ചു കൊണ്ടവൻ ചോദിച്ചു.
അത്…… അത്…. പിന്നെ…. ഞാൻ ചുമ്മാ…………
അവൾ നിന്ന് തപ്പി കളിച്ചു.
മുഖത്ത് നോക്കാതെയുള്ള അവളുടെ സംസാരം കണ്ടവൻ ഒരു കുസൃതിചിരിയോടെ അവളെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു തന്നിലേക്ക് ചേർത്തു.
ഞെട്ടിപ്പിടഞ്ഞു കൊണ്ടവൾ അവനെ നോക്കി.
കണ്ണിലെ കറുത്ത ഗോളങ്ങൾ പിടഞ്ഞു കൊണ്ട് നാലുപാടും ഓടി നടന്നു.
അവളുടെ മിഴികൾ അവന്റെ കാപ്പിപ്പൊടികണ്ണുകളിൽ കുരുങ്ങി കിടന്നു.
പേരറിയാത്ത എന്തൊക്കെയോ വികാരങ്ങൾ മനസ്സിലുടലെടുക്കുന്നത് ഇരുവരും അറിഞ്ഞു.
തമ്മിൽ പങ്ക് വെയ്ക്കുന്ന നോട്ടങ്ങൾക്ക് പോലും പല പല അർത്ഥങ്ങളുണ്ടെന്ന് തോന്നിപ്പോയി.
പരസ്പരം ഒന്നും ഉരിയാടാതെ മൗനത്താൽ കഥ പറഞ്ഞു.
അവളെ തീരെ നോവിക്കാതെ അവന്റെ ചുണ്ടുകൾ നെറ്റിയിൽ ചുറ്റിക്കെട്ടിയ മുറിവിന് മീതെ പതിഞ്ഞു.
ഒരു തൂവൽ സ്പർശം പോലുള്ള അവന്റെ മൃദുചുംബനം തന്റെ മുറിവിനുള്ള മരുന്നാണെന്ന് ഒരുവേള അവൾക്ക് തോന്നിപ്പോയി.
തമ്മിൽ കോർത്ത മിഴിയിണകൾ മാറ്റാതെ തന്നെ അവനവളെ കാലിലേക്ക് കയറ്റി നിർത്തി.
അവളെ ചുറ്റിപ്പിടിച്ച കരങ്ങൾക്ക് മുറുക്കം കൂടി.
മിഴികളിൽ തങ്ങി നിന്ന അവന്റെ നോട്ടം ദിശ മാറി താഴേക്ക് നീങ്ങി.
ഏറെനാൾ തേടിയലഞ്ഞത് പോലെ അവന്റെ നോട്ടം അവളുടെ ചൊടികളിൽ ചെന്ന് നിന്നു.
ഉള്ളിലെ വികാരങ്ങൾക്ക് കടിഞ്ഞാണിടാനാവാതെ അവൻ പിൻകഴുത്തിൽ പിടിച്ച് അവളെ തന്നിലേക്ക് ചേർത്തു.
ചുണ്ടുകൾ ഇണയുമായി ചേർന്നു.
തന്റെ ഉള്ളിലെ അടങ്ങാത്ത പ്രണയമത്രയും ഒരു ചുംബനത്താൽ അവളിലേക്കവൻ പകർന്നു നൽകി.
ആദിയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.
ഇപ്പ്രാവശ്യം അവന്റെ സ്പർശനത്താൽ ശരീരം വിറച്ചില്ല, അവന്റെ നിശ്വാസചൂടിൽ പൊള്ളിപ്പിടഞ്ഞില്ല, ഹൃദയം ക്രമാധീതമായി ഉയർന്നില്ല, വിയർപ്പ് തുള്ളികൾ പൊടിഞ്ഞില്ല. മനസ്സിൽ ഭയത്തേക്കാളുപരി പ്രണയമെന്ന വികാരം നിറഞ്ഞു നിന്നു.
ഒരർത്ഥത്തിൽ അവളും അതാഗ്രഹിച്ചിരുന്നെന്നത് പോലെ അവനിലേക്ക് കൂടുതൽ ചേർന്ന് നിന്നു.
ചുംബനത്തിന്റെ തീവ്രതയേറും തോറും അവളവനിൽ പിടി മുറുക്കി.
രക്തത്തിന് ചൂട് പിടിക്കുമെന്ന് തോന്നിയ നിമിഷം അവനവളുടെ ചുണ്ടുകളെ മോചിപ്പിച്ച് തന്നിലേക്ക് അണച്ചുപിടിച്ചു.
ഇനിയും ഇതുപോലെ നിന്നാൽ ഞാൻ ചിലപ്പോൾ വല്ല അതിക്രമവും കാണിച്ചെന്നിരിക്കും തല്ക്കാലം അത് താങ്ങാനുള്ള ആരോഗ്യം നിനക്കില്ല അതുകൊണ്ട് പൊന്ന്മോൾ പോയി കിടന്നുറങ്ങിക്കോ തലയിൽ മുറിവുള്ളതല്ലേ വേദന കാണും.
പെരുവിരലിനാൽ അവളുടെ ചുണ്ട് തുടച്ചു കൊടുത്തു കൊണ്ടവൻ പറഞ്ഞു തീരവേ തലയുയർത്തി അവനെ നോക്കാൻ കഴിയാതെ അവൾ മുറിയിലേക്ക് നടന്നു.
അവളുടെ പോക്കും നോക്കിയവൻ ഒരു ചിരിയോടെ സോഫയിലേക്ക് വീണു.
മുറിയിൽ ചെന്ന് ബെഡിലേക്ക് കിടക്കുമ്പോൾ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി മായാതെ കിടന്നിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
മയക്കം വിട്ട് കണ്ണ് തുറക്കുമ്പോൾ അവൾ രുദ്രന്റെ നെഞ്ചിലായിരുന്നു.
തലയുയർത്തി നോക്കുമ്പോൾ തന്നെ തന്നെ നോക്കി കിടക്കുന്ന അവനെ കണ്ടവളൊന്ന് പുഞ്ചിരിച്ചു.
ഇതെപ്പൊ വന്ന് കിടന്നു?????
കൃത്യമായി പറഞ്ഞാൽ ഒരു അര മണിക്കൂറായി കാണും.
അവളുടെ മുഖത്തേക്ക് വീണ് കിടന്ന മുടിയിഴകൾ ഒതുക്കി വെച്ച് കൊണ്ടവൻ ഉത്തരം കൊടുത്തു.
അവളൊരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി കിടന്നു.
ആദി…………
മ്മ്മ്മ്…………
വല്ലതും കഴിക്കണ്ടേ???? മരുന്ന് കഴിക്കാനുള്ളതാ……
തലയിൽ തഴുകി അവൻ ചോദിച്ചു.
മ്മ്ഹ്ഹ്…… കുറച്ചു നേരം കൂടി കിടക്കാം.
ചിണുങ്ങി കൊണ്ടവൾ ഒന്നുകൂടി അവനോട് പറ്റിച്ചേർന്നു.
പറ്റില്ല പറ്റില്ല എണീറ്റെ……. ഇപ്പൊ മരുന്ന് കഴിച്ചില്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ തലവേദന എടുക്കാൻ തുടങ്ങും. വന്നേ………..
അവനവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.
വല്യ താല്പര്യമില്ലാതെ അവൾ അവന്റെയൊപ്പം റൂമിൽ നിന്നിറങ്ങി.
അടുക്കളയിൽ പോയി ആഹാരം എടുത്തുകൊണ്ടു വരാൻ തുനിഞ്ഞ അവളുടെ കൈപിടിച്ച് ഡൈനിങ്ങ് ടേബിളിൽ ഇരുത്തിയവൻ അടുക്കളയിലേക്ക് നടന്നു.
കഴിക്കാനുള്ള ആഹാരം ടേബിളിൽ നിരത്തിയവൻ അവൾക്കരികിലായി ഇരുന്നു.
അവൾക്ക് മുന്നിൽ പ്ലേറ്റ് എടുത്തു വെച്ചവൻ അതിലേക്ക് കഞ്ഞി പകർത്തി. അതിൽ ചമ്മന്തിയും വിളമ്പി അവൾക്ക് നൽകി.
ദേവു ആയിരുന്നു എല്ലാം ഉണ്ടാക്കിയത്. ആദിക്ക് വയ്യാഞ്ഞത് കൊണ്ട് കഞ്ഞിയും ചമ്മന്തിയും തയ്യാറാക്കി വെച്ചിട്ടാണ് അവൾ പോയത്.
കഞ്ഞി കണ്ടപ്പോൾ ഒന്ന് നെറ്റി ചുളിഞ്ഞെങ്കിലും തലവേദന കാരണം കട്ടിയായ ആഹാരം ഒന്നും കഴിക്കാൻ പറ്റില്ലല്ലോ എന്നവളോർത്തു. നിവർത്തിയില്ലാതെ അവൾ സ്പൂണിൽ കഞ്ഞികോരി ചുണ്ടോട് അടുപ്പിച്ചു.
അവളെയൊന്ന് നോക്കിയ ശേഷം അവനും പ്ലേറ്റിൽ കഞ്ഞി വിളമ്പി കോരി കഴിക്കാൻ തുടങ്ങി.
രുദ്രേട്ടനെന്തിനാ കഞ്ഞി കുടിക്കുന്നത് അകത്ത് ചോറിരിപ്പുണ്ട് അതെടുത്ത് കഴിക്ക്.
ആദി പറയുന്നത് കേട്ടവൻ അവളെ നോക്കി.
വേണ്ടടി എനിക്കിത് മതി.
അവളെ നോക്കി പറഞ്ഞു കൊണ്ടവൻ കഞ്ഞി കഴിക്കാൻ തുടങ്ങി.
തനിക്ക് വേണ്ടിയാണ് ഇഷ്ടമല്ലാഞ്ഞിട്ട് കൂടിയവൻ കഞ്ഞി കുടിക്കുന്നത് എന്ന് മനസ്സിലാക്കാൻ അവൾക്കധികം സമയം വേണ്ടിവന്നില്ല.
അവൾ കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കിയിരുന്നു.
കുറച്ചു കഴിഞ്ഞ് തലയുയർത്തി നോക്കുമ്പോൾ അവനെ തന്നെ നോക്കിയിരിക്കുന്ന ആദിയെ കണ്ടവന് ചിരി വന്നു.
പ്ലേറ്റിൽ നിന്ന് കോരിയെടുത്ത കഞ്ഞി അവൻ അവൾക്ക് നേരെ നീട്ടി.
ചുണ്ടിൽ സ്പൂൺ തട്ടിയപ്പോൾ അവൾ ഞെട്ടിയവനെയും സ്പൂണിനേയും മാറി മാറി നോക്കി.
അത് കണ്ട് കഴിക്കാനവൻ കണ്ണ് കൊണ്ട് കാണിച്ചപ്പോൾ യന്ത്രികമായ് അവളത് വായിലാക്കി.
കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോഴേക്കും അവൻ തന്നെ പ്ലേറ്റെല്ലാമെടുത്ത് കഴുകാനായി കൊണ്ടുപോയി. തടയാൻ ചെന്ന അവളെ വഴക്ക് പറഞ്ഞ് ഓടിച്ചു. ഓരോ നിമിഷവും അവളറിയുകയായിരുന്നു അവന്റെ കരുതൽ.
റൂമിൽ വന്ന് മരുന്നെടുത്ത് കഴിച്ചു.
ഇനിയും കിടന്നാൽ ഉറക്കം വരില്ല എന്നറിയാവുന്നത് കൊണ്ടവൾ ബാൽക്കണിയിലേക്കിറങ്ങി.
റോഡിലൂടെ ചീറി പാഞ്ഞു പോവുന്ന വാഹങ്ങളെയും ലക്ഷ്യസ്ഥാനത്ത് എത്താൻ കുതിക്കുന്ന ആളുകളെയും നോക്കിയവൾ അങ്ങനെ നിന്നു.
ചുട്ടുപൊള്ളിക്കുന്ന ചൂടിന് ആശ്വാസമേകാനെന്നോണം ഇടയ്ക്കിടെ തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. കാറ്റിനൊപ്പം ഒഴുകാൻ ശ്രമിക്കുന്ന മുടിയിഴകളെ വിരലിനാൽ തടഞ്ഞു നിർത്തിക്കൊണ്ടവൾ അങ്ങനെ നിന്നു.
അൽപ്പനേരം കഴിഞ്ഞ് അടുത്ത് രുദ്രന്റെ സാമീപ്യം അറിഞ്ഞതും ഒരു ചെറു ചിരിയോടെ അവളവന്റെ തോളിലേക്ക് ചാഞ്ഞു.
ഒരു കയ്യാൽ അവളെയും ചേർത്ത് പിടിച്ചവൻ നിന്നു.
രുദ്രേട്ടാ………….
നീണ്ട നിശബ്ദതയ്ക്ക് ശേഷം അവളവനെ വിളിച്ചു.
മ്മ്മ്മ്……………
എന്നെയാരോ കൊല്ലാൻ ശ്രമിക്കുന്നത് പോലെ………
നിസ്സംഗതയോടെ അവൾ പറഞ്ഞു നിർത്തുമ്പോൾ അവനൊന്ന് ഞെട്ടി.
അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ?????
ഉള്ളിലെ ഞെട്ടൽ മറച്ചു വെച്ചവൻ ചോദിച്ചു.
എനിക്കെന്തോ അങ്ങനെ തോന്നി. ഇന്നത്തെ ആക്‌സിഡന്റ് മനഃപൂർവം ആരോ ചെയ്തത് പോലെ…..
റോഡിന്റെ ഓരം ചേർന്ന് നിന്ന എന്നെ ഇടിച്ചിടാൻ കരുതിക്കൂട്ടി വന്നത് പോലെ…………
അല്ലെങ്കിൽ അത്രയേറെ തിരക്കുള്ള ആ റോഡിൽ സൈഡിൽ നിന്ന എനിക്ക് നേരെ തന്നെ വരുകയെന്ന് പറഞ്ഞാൽ…….. അതിലെന്തോ അപാകതയില്ലേ??????????
ഗൗരവപൂർവം പറഞ്ഞവൾ അവനെ നോക്കി.
നീയെന്താ ഒരുമാതിരി കുറ്റാന്വേഷണ വിദക്തരെ പോലെ ചിന്തിക്കുന്നത്????
ആ വണ്ടിക്ക് ചിലപ്പോൾ നിയന്ത്രണം കിട്ടിക്കാണില്ല അതായിരിക്കും നിന്റെ നേരെ വന്നത്. ഇപ്പോഴത്തെ ആക്‌സിഡന്റ് കേസിന്റെ ഊരാക്കുടുക്കുകൾ ഭയന്നവർ വണ്ടി നിർത്താതെ പോയി കാണും അല്ലാതെ നിന്നെ കൊന്നിട്ട് മറ്റൊരാൾക്ക് എന്താ പ്രയോജനം????????
അവളെ ആശ്വസിപ്പിക്കാനായി മനസ്സിലുള്ളതത്രയും മറച്ചു പിടിച്ചു കൊണ്ടവൻ പറഞ്ഞു.
ആവോ എനിക്കങ്ങനെ തോന്നി.
അവനോട് ചേർന്ന് നിന്നുകൊണ്ടവൾ പറഞ്ഞു.
നിനക്ക് ചുമ്മാ തോന്നിയതാ ആദി അല്ലാതെ നിന്നെ കൊല്ലാൻ ശ്രമിക്കാൻ മാത്രം നീ അമേരിക്കൻ പ്രസിഡന്റ് ഒന്നുമല്ലല്ലോ????????
അവന്റെ ചോദ്യത്തിന് അവളൊന്ന് പുഞ്ചിരിച്ചു കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടു.
അപ്പോഴും മനസ്സിൽ അകാരണമായ ഭയം നിറഞ്ഞിരുന്നു.
മരിക്കാൻ തനിക്ക് പേടിയില്ല പക്ഷെ രുദ്രനിൽ നിന്നൊരു വേർപാട് ഓർക്കവേ നെഞ്ചിൽ കത്തികുത്തിയിറക്കുന്നത് പോലെ………
കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ നിലത്തേക്ക് ഉതിർന്നു വീണു.
ചിന്തകൾ അസ്വസ്ഥമാക്കും എന്ന് തോന്നിയ നിമിഷം അവളവനോട് ചേർന്ന് അവന്റെ നെഞ്ചിൽ മുഖമമർത്തി നിന്നു.
അവളിലെ ഭയം മനസ്സിലാക്കി അവനവളെ ചേർത്ത് പിടിച്ചു.
ആരൊക്കെ ശ്രമിച്ചാലും തന്നിൽ നിന്നടർത്തി കൊണ്ടുപോവാൻ കഴിയില്ല എന്നർത്ഥത്തിൽ അവളെ വരിഞ്ഞു മുറുക്കി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
എന്തോ ഓർമ്മകളിൽ മുഴുകിയവർ അങ്ങനെ നിൽക്കുമ്പോഴാണ് രുദ്രന്റെ ഫോൺ റിങ് ചെയ്യുന്നത്.
ആദി അവനിൽ നിന്ന് വിട്ടു നിന്നു.
രുദ്രൻ കാൾ അറ്റൻഡ് ചെയ്തു.
ആഹ് ഞാനിപ്പൊ വരാം അവിടെ തന്നെ നിന്നോ………
ഫോണിലൂടെ മറുപടി കൊടുത്തവൻ അവൾക്ക് നേരെ തിരിഞ്ഞു.
ആദി ഞാനിപ്പൊ വരാം ഡോറടയ്ക്കണ്ട……….
അത്രയും പറഞ്ഞവൻ റൂമിലേക്ക് കയറി.
രുദ്രേട്ടാ എങ്ങോട്ടാ പോണേ………..
പുറകെ ചെന്നവൾ ചോദിച്ചു.
ദേ താഴെ വരെ ഇപ്പൊ തന്നെ എത്തും……
അത്രയും പറഞ്ഞവൻ പുറത്തേക്ക് നടന്നു.
ആദി ഒന്നും മനസ്സിലാവാതെ അവൻ പോവുന്നതും നോക്കി നിന്നു.
അൽപ്പനേരത്തിന് ശേഷം ആരോ പാഞ്ഞുവന്നവളെ പുണർന്നു.
ആദ്യമൊന്ന് പകച്ചെങ്കിലും ആളെ മനസ്സിലായതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ലെച്ചൂ……. എനിക്കൊന്നൂല്ലടാ…….
ആദി അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.
അവൾ വേഗം അവളിൽ നിന്ന് മാറി തലയിലെ കെട്ടിലേക്കൊന്നു നോക്കി.
ആദി നിനക്ക് വേറെയൊന്നും പറ്റിയില്ലല്ലോ…….
പരിഭ്രമത്തോടെ കയ്യിലൊക്കെ പിടിച്ചു നോക്കി ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഒന്നൂല്ല ലെച്ചൂ…….. ദേ ഈ തലയിൽ ചെറിയൊരു മുറിവ് അത്രേ ഉള്ളൂ. വേറൊന്നും പറ്റിയിട്ടില്ല.
ആദി ചിരിയോടെ അവളുടെ കണ്ണുനീർ തുടച്ചു നീക്കി.
ഒത്തിരി നൊന്തോഡീ????????
അവൾ കൈനീട്ടി ആദിയുടെ കവിളിൽ തലോടി.
എന്റെ ലെച്ചൂട്ടാ വേദന ഒന്നും ഇപ്പൊ ഇല്ലെടാ.
എനിക്കിപ്പൊ ഒരു കുഴപ്പവുമില്ല അല്ലെ രുദ്രേട്ടാ?????????
പുറകെ വന്ന രുദ്രനെയൊന്ന് നോക്കി അവൾ ചോദിച്ചു.
അവൻ ശരിയെന്നർത്ഥത്തിൽ തലയാട്ടി.
എന്തിനാ രുദ്രേട്ടാ ഇതിനെ വിളിച്ചെല്ലാം അറിയിച്ചത് ഇപ്പൊ കണ്ടില്ലേ ഒരു ലിറ്റർ കണ്ണുനീർ ഒഴുക്കി ഇവിടെ വന്നത്……..
അവൾ ചോദിക്കുന്നത് കേട്ടവൻ ചിരിച്ചു.
ലെച്ചു അവളെ നോക്കി കണ്ണുരുട്ടി.
ഞാനൊന്ന് പുറത്ത് പോവുമ്പോൾ നിനക്കൊരു കൂട്ടായിക്കോട്ടെ എന്ന് കരുതി വിളിച്ചു പറഞ്ഞതാ അതിനിവൾ അലറി വിളിച്ചു വരൂന്ന് ഞാൻ കരുതിയോ????????
രുദ്രൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
മതി കെട്ട്യോനും കെട്ട്യോളും കൂടി എന്നെ കളിയാക്കിയത്. എവിടെയെങ്കിലും പോവാനുണ്ടെങ്കിൽ വേഗം പോയിട്ട് വാ എനിക്ക് വീട്ടിൽ പോയിട്ട് വേറെ പണിയുള്ളതാ…….
ലെച്ചു യഥാർത്ഥ സ്വഭാവം പുറത്തെടുത്ത് പറഞ്ഞു.
മ്മ്മ്മ്…… തീറ്റയായിരിക്കും……
ആദി അവളെ വീണ്ടും കളിയാക്കി.
വയ്യാണ്ടായിപ്പോയി അല്ലെങ്കിൽ ഇതിനുള്ള മറുപടി ഞാൻ തന്നേനെ……
ലെച്ചു അവളെ നോക്കി പല്ല് കടിച്ചു.
അല്ല രുദ്രേട്ടനെങ്ങോട്ടാ????????
ആദി അവന് നേരെ തിരിഞ്ഞു ചോദിച്ചു.
ഒന്ന് ഓഫീസ് വരെ പോണം ഒരു അർജെന്റ് വർക്കുണ്ട്. ഞാനീ ഡ്രസ്സ് മാറ്റിയിട്ടു വരാം……….
അതും പറഞ്ഞവൻ റൂമിലേക്ക് പോയി.
ഡീ………….
രുദ്രന്റെ പോക്കും നോക്കിനിന്ന അവളെ ലെച്ചു തോണ്ടി വിളിച്ചു.
മ്മ്മ്മ്……..
പിരികം പൊക്കിയവൾ ലെച്ചൂനെ നോക്കി.
രുദ്രനെങ്ങനാ റൊമാന്റിക് ആണോ?????
നഖം കടിച്ച് മുഖത്ത് നാണം വരുത്തിയവൾ ആദിയെ നോക്കി.
നേരിട്ട് ചോദിക്കാൻ പാടില്ലായിരുന്നോ??????
എന്നിട്ട് വേണം എന്നെ നിലത്ത് നിന്ന് പെറുക്കി എടുക്കാൻ……. അന്ന് അമ്പലത്തിൽ വെച്ച് തന്നെ എനിക്ക് മതിയായി മോളെ……. നിന്റെയടുത്ത് വരുമ്പോൾ അംബിയും റെമോയുമൊക്കെ കൂടി ചേർന്ന ഭാവം എന്നെ കണ്ടാലോ തനി അന്യൻ. അന്നത്തെ ആ അലറലിൽ പിന്നെ ഒരു കയ്യകലത്തിലാ ഞാൻ നിൽക്കുന്നത് വെറുതെ എന്തിനാ പണി വാങ്ങുന്നത്. അതുകൊണ്ട് നമ്മളില്ലേ……….
അവളുടെ പറച്ചിൽ കേട്ട് ആദി ചിരിച്ചു പോയി.
ആ നേരം കൊണ്ട് രുദ്രൻ ഡ്രസ്സ് മാറി വന്നിരുന്നു.
അവനെ കണ്ടതും ലെച്ചു നല്ലകുട്ടിയായി നിന്നു. ആദി അത് കണ്ട് വാ പൊത്തി ചിരിച്ചു.
ലെച്ചു അവളെയൊന്ന് കൂർപ്പിച്ചു നോക്കിയപ്പോഴേക്കും ആദിയും നല്ല കുട്ടിയായി.
രുദ്രൻ നടന്ന് അവൾക്കരികിൽ വന്നു നിന്ന് അവളുടെ കവിളിൽ കൈ ചേർത്തു.
അത്യാവശ്യമായത് കൊണ്ടാ പോവുന്നത്. ഇന്ന് തന്നെ ആ പണി തീർത്തില്ലെങ്കിൽ സമാധാനം ഉണ്ടാവില്ല. വേഗം വരാം………
തലയിട്ട് അനക്കരുത്, അധികം സംസാരിക്കരുത്, വെറുതെ ഓരോന്ന് ചിന്തിച്ച് ടെൻഷനടിക്കരുത് കേട്ടല്ലോ????????
അവൻ ചോദിക്കുന്നതിന് അതേയെന്നവൾ തലയാട്ടി.
രുദ്രനവളുടെ നെറുകിൽ ചുണ്ട് ചേർത്തു.
തന്നെ നോക്കി ആക്കിചിരിക്കുന്ന ലെച്ചുവിനെ കണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി.
അത് കണ്ട് കുസൃതിയോടെ അവനവളുടെ കവിളിൽ അമർത്തി ചുംബിച്ച് കൂളായി മൂളിപ്പാട്ടും പാടി പുറത്തേക്ക് പോയി.
ഇപ്പൊ എന്റെ എല്ലാ സംശയങ്ങളും മാറി.
അവലക്ഷണം പിടിച്ച ചിരിയോടെ ലെച്ചു പറയുന്നത് കേട്ടവൾ ചമ്മലോടെ നിന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഡ്രൈവ് ചെയ്യുമ്പോൾ രുദ്രന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
വർധിച്ചു വരുന്ന ദേഷ്യത്താൽ അവന്റെ കാലുകൾ ആക്‌സിലേറ്ററിൽ അമർന്നു.
ഉള്ളിൽ തിളച്ചു മറിയുന്ന പകയുടെ ഫലമായി വണ്ടിയുടെ സ്പീഡ് കൂടിക്കൊണ്ടിരുന്നു.
ഒരിരമ്പലോടെ അവന്റെ കാർ ഒരു ബാറിന് മുന്നിൽ വന്നു നിന്നു.
രുദ്രനെ കണ്ടതും വരുൺ ഓടി അവനരികിലെത്തി.
അകത്തുണ്ടോ????????
ദേഷ്യത്തിലവനോട് ചോദിച്ചു.
ഉണ്ട് സർ അകത്തെ പ്രൈവറ്റ് റൂമിലുണ്ട്. ഓണർ നമ്മുടെ പരിചയക്കാരനാണ് അതുകൊണ്ട് ഇവിടെ നിന്നൊരു പ്രശ്നവും ഉണ്ടാവാൻ പോണില്ല.
നേരെ പോയി ലെഫ്റ്റിലാണ് റൂം.
വരുൺ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
മ്മ്മ്……..
ഗൗരവത്തിൽ മൂളിക്കൊണ്ട് അകത്തേക്ക് നടന്നു.
ഞാൻ വരണോ സർ???????
പുറകിൽ നിന്നവൻ വിളിച്ചു ചോദിച്ചു.
വേണ്ട. ഈ കണക്ക് എനിക്ക് തീർക്കാനുള്ളതാ……….
പകയോടെ പറഞ്ഞവൻ അകത്തേക്ക് നടന്നു കയറി.
ഒരു ടേബിളിന് മുന്നിലിരുന്ന് കയ്യിലിരുന്ന ഗ്ലാസിലെ മദ്യം രുചിക്കുകയായിരുന്നു പ്രതാപ് വർമ്മ.
പെട്ടെന്ന് ചുമലിൽ ശക്തമായ ചവിട്ടേറ്റ് ഇരുന്ന ചെയറടക്കം അയാൾ താഴേക്ക് മറിഞ്ഞു.
അരിശത്തോടെ മുന്നിലേക്ക് നോക്കവെ കത്തുന്ന കണ്ണുകളോടെ തന്നെ നോക്കി സംഹാരരുദ്രനായി നിൽക്കുന്ന ആളെ കണ്ടയാൾ നടുങ്ങി.
രുദ്രൻ……………..
വിറയലോടെ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.
തുടരും………………
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission