Skip to content

ആദിരുദ്രം – പാർട്ട്‌ 46

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

രുദ്രനോരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും അയാൾ ഉമിനീരിറക്കി അവനെ നോക്കി.

ദേഷ്യത്തിനും പകയ്ക്കുമൊപ്പം രുദ്രന്റെ മുഖത്ത് അയാളോടുള്ള പുച്ഛം തെളിഞ്ഞു നിന്നു.

എ……എന്താ??????
ഭയത്തോടെ അയാളവനോട് ചോദിച്ചു.

എന്താന്ന് അറിയില്ലല്ലേ??????? ഞാനറിയിച്ചു തരാടോ……..
പല്ല് കടിച്ചു പറഞ്ഞവൻ നിലത്ത് കിടന്ന അയാളുടെ കോളറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.
തലയിൽ കെട്ടുമായി ആശുപത്രികിടക്കയിൽ വാടി തളർന്ന് കിടന്ന ആദിയുടെ മുഖം മനസ്സിൽ തെളിയുന്തോറും അവന്റെ രക്തം തിളച്ചു മറിഞ്ഞു.
അവൻ ദേഷ്യത്താൽ മുഷ്ടി ചുരുട്ടി അയാളുടെ വയറ്റിൽ ഇടിച്ചു.

ആാാഹ്…………..
വേദനയാൽ അയാൾ വയറിൽ കൈവെച്ച് അലറി കരഞ്ഞു.

താനെന്ത് കരുതി ഞാൻ വെറും പൊട്ടനാണെന്നോ??????? ദേവന്റെ പേരിൽ കോട്ടെഷൻ കൊടുത്ത് എന്നെ കൊല്ലാൻ ആളെയയച്ചാൽ എനിക്ക് മനസ്സിലാവില്ല എന്ന് കരുതിയോ?????

രുദ്രന്റെ ചോദ്യത്തിന് മുന്നിൽ പകച്ചയാൾ നിന്നു.
അപ്പോഴേക്കും രുദ്രന്റെ അടുത്ത പ്രഹരം അയാളുടെ മുഖത്തേറ്റിരുന്നു.

എനിക്കെതിരെ കളിക്കുന്നത് ഞാൻ ക്ഷമിക്കും പക്ഷെ എന്റെ ആദിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് അത് മാത്രം പൊറുക്കില്ല ഞാൻ…………
കലിയോടെ അവൻ അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.

നെഞ്ചിൽ കൈവെച്ച് തെറിച്ചു വീണ അയാളെ അവൻ വലിച്ചു പൊക്കി.
എഴുന്നേറ്റു നിൽക്കാൻ ആവാതില്ലാതെ അയാൾ കുനിഞ്ഞു പോയി.
മുന്നിൽ നിൽക്കുന്ന അയാളുടെ മുഖം കണ്ടവനിൽ പക നിറഞ്ഞു.
പിന്നീട് അങ്ങോട്ട്‌ കലിയോടെ സംഹാരരുദ്രനായി നിറഞ്ഞടുകയായിരുന്നു അവൻ.
രുദ്രനിൽ നിന്നുള്ള അടിയേറ്റയാൾ നിലം പതിച്ചു.
ശരീരമാകെ എല്ലു നുറുങ്ങുന്ന വേദന അനുഭവപ്പെട്ടു.
അവശതയോടെ നിലത്ത് കിടന്ന് വേദനയാൽ പുളയുന്ന അയാൾക്കരികിൽ രുദ്രൻ മുട്ട് കുത്തിയിരുന്നു.
മുടിയിൽ പിടിച്ച് താഴ്ന്നിരിക്കുന്ന അയാളുടെ മുഖം പൊക്കി.

ഇനി മേലാൽ എന്റെ പെണ്ണിന് നേരെ ഒരു ചെറുവിരലെങ്കിലും അനക്കിയാൽ ഇപ്പൊ ബാക്കി വെച്ചിരിക്കുന്ന ഈ ജീവൻ കൂടി ഞാനങ്ങെടുക്കും അറിയാല്ലോ രുദ്രനെ………
താക്കീതായി വിരൽ ചൂണ്ടി അവൻ പറഞ്ഞു നിർത്തവെ ഭയത്താൽ അയാളുടെ ശരീരം ഒന്ന് വിറച്ചു.

അതും പറഞ്ഞ് തിരികെ നടക്കാനാഞ്ഞതും കലിയടക്കാൻ കഴിയാതെ ടേബിളിലിരുന്ന ബോട്ടിൽ എടുത്തു അയാളുടെ തലയിൽ അടിച്ചു.
ബോട്ടിൽ ചിന്നി ചിതരുന്നതിനൊപ്പം അയാളുടെ ഉച്ചത്തിലുള്ള നിലവിളിയും മുഴങ്ങി.

രുദ്രൻ പുറത്തേക്കിറങ്ങി വരുണിനെ ഒന്ന് നോക്കി.

അകത്തൊരു മൂലക്ക് കിടപ്പുണ്ട് പെറുക്കിയെടുത്ത് വല്ല ഹോസ്പിറ്റലിലും കൊണ്ടുപോയി ഇട്ടേക്ക്.
വരുണിനോടായി പറഞ്ഞവൻ കാറിനരികിലേക്ക് നടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തിരിച്ചു ഫ്ലാറ്റിന് മുന്നിലെത്തിയ രുദ്രനൊന്ന് ശ്വാസം വലിച്ചു വിട്ടു.
കയ്യിലെ സ്പെയർ കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്തേക്ക് കയറി.
ഹാളിൽ ടീവി ഓണായി ഇരിക്കുന്നു.
രണ്ടുപേരും സോഫയിൽ ഇരുന്നു ടീവി കാണുന്ന തിരക്കിലാണ് രുദ്രൻ വന്നത് പോലും അറിഞ്ഞിട്ടില്ല.
അവൻ ടീവിയിലേക്ക് ഒന്ന് നോക്കി.
തെരി സിനിമയിൽ സാമന്ത മരിക്കുന്ന സീനാണ്.

“വിജയ്….. നാ ഉനക്ക് എപ്പടി പട്ട വൈഫ്‌??????”

“നീ എനക്ക് ഇന്നൊരു അമ്മാ മാ………”

സെന്റി സീൻ കണ്ടതും ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
കണ്ണ് തുടച്ചവൾ വീണ്ടും സിനിമയിലേക്ക് കണ്ണ് നട്ടു.

ഈശ്വരാ കരയാൻ ഒരു കാരണം നോക്കിയിരുന്ന പെണ്ണാ ഇതിപ്പൊ മോങ്ങാൻ നിന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണത് പോലെ ആയല്ലോ?????
അവൻ മുഷ്ടി ചുരുട്ടി തലയിലടിച്ചു.

ആരോ ഏങ്ങലടിക്കുന്ന ശബ്ദം കേട്ട് അതിന്റെ ഉറവിടം തിരഞ്ഞ രുദ്രന്റെ കണ്ണ് ചെന്നെത്തിയത് സോഫയിൽ ഇരുന്നു കരയുന്ന ലെച്ചുവിന്റെ മേലാണ്.
ആൾ ഏങ്ങി ഏങ്ങി കരയുവാണ് ഇടയ്ക്കിടെ മൂക്ക് പിഴിഞ്ഞ് സോഫയിൽ തേച്ച് വെക്കുന്നുണ്ട്.

അത് കണ്ടതും അവന് ദേഷ്യം ഇരച്ചു കയറി.

ഡീ………………
രുദ്രന്റെ അലർച്ച കേട്ടതും ലെച്ചുവിന്റെ കരച്ചിൽ സ്വിച്ചിട്ടത് പോലെ നിന്നു.
ഞെട്ടിപിടഞ്ഞ് എഴുന്നേറ്റ് നിന്നു.

ഇങ്ങനെ കിടന്നു മോങ്ങാൻ നിന്റെ കുഞ്ഞമ്മ ചത്തോ?????????
ദേഷ്യത്തിലുള്ള അവന്റെ ചോദ്യത്തിന് ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടി.

പിന്നെയെന്ത് കോപ്പിനാടി ഇങ്ങനിരുന്ന് മോങ്ങുന്നത്??????
അവൾ വാ പൊത്തി രുദ്രനെ നോക്കി.

വയ്യാത്ത ഇവളെ നോക്കാനല്ലേ നിന്നെ കൊണ്ടുവന്നത് എന്നിട്ട് ഇവളെയും കരയിച്ച് കൂടെയിരുന്നു നീയും കരഞ്ഞ്.
ഇതിനെയൊക്കെ ഏത് നേരത്താണോ ദൈവമേ………..

ഡിസംബർ 14, 1996 സമയം കൃത്യമായി പറഞ്ഞാൽ ഒരു മൂന്നു മണി ആയിക്കാണും എന്നാണ് കേട്ടത് അല്ലേടി???????
ലെച്ചു താടിക്ക് വിരൽ കുത്തി ആദിയോട് ചോദിച്ചു.

അവളത് കേട്ട് വാ പൊത്തി ചിരിച്ചു.
മൊത്തത്തിൽ കലിപ്പായ രുദ്രൻ നിന്ന് പല്ല് കടിച്ചു.

എന്നാ പിന്നെ ഞാനങ്ങോട്ട്……….
രംഗം പന്തിയല്ല എന്ന് കണ്ടതും ലെച്ചു ബാഗും എടുത്തു വലിഞ്ഞു.

നിക്കടി അവിടെ…………..
വാതിൽ കടക്കും മുന്നേ രുദ്രന്റെ പിൻവിളി കേട്ടവൾ തിരിഞ്ഞു.

മര്യാദക്ക് ദേ ഈ സോഫ ക്ലീൻ ചെയ്തിട്ട് പോയാൽ മതി.
അവൾക്ക് മുന്നിൽ ഗൗരവത്തിൽ സോഫയിലേക്ക് കൈചൂണ്ടിയവൻ പറഞ്ഞു.

ലെച്ചു ദയനീയമായി അവനെയൊന്ന് നോക്കി. കട്ടക്കടിച്ചാലും അവൻ തീരുമാനത്തിൽ നിന്ന് മാറില്ല എന്ന് കണ്ടതും ആദിയെ നോക്കി. അവൾ കൂടി കൈ മലർത്തിയപ്പോൾ വേറെ നിവർത്തിയൊന്നുമില്ലാതെ അവൾ സോഫ ക്ലീൻ ചെയ്ത് രുദ്രനെയൊന്ന് നോക്കി.
അവനൊന്ന് തലയാട്ടിയതും ഒന്ന് ദീർഘനിശ്വാസം വിട്ട് അടുത്ത പണിക്ക് മുന്നേ വീട് പിടിക്കാൻ ബാഗും എടുത്ത് ഓടി.

അവളുടെ ഓട്ടം കണ്ട് ആദി അത്രയും നേരം പിടിച്ചു വെച്ചിരുന്ന ചിരി പൊട്ടി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഹഹഹ……. അയ്യോ അമ്മേ…… ഇത്രയും നേരം എന്നോട് തള്ളിയിരുന്ന വീരശൂര പരാക്രമിയല്ലേ ആ വാലും പൊക്കി ഓടിയത്………. എന്റീശ്വരാ എനിക്ക് ചിരി നിർത്താൻ വയ്യേ………
ആദി വയറിൽ കൈവെച്ചു ചിരിക്കാൻ തുടങ്ങി.

അവൾ നിന്ന് ചിരിക്കുന്നത് കണ്ടതും രുദ്രനവളുടെ കയ്യിൽ പിടിച്ചു വലിച്ച് നെഞ്ചിലേക്കിട്ടു.
സ്വിച്ചിട്ടത് പോലെ ചിരി നിർത്തി അവളവനെ നോക്കി.

ഇന്നല്ലേടി തലയ്ക്ക് സ്റ്റിച്ചിട്ടത് എന്നിട്ട് കുത്തിയിരുന്ന് ടീവി കണ്ട് മോങ്ങുന്നോ??????
കപടദേഷ്യത്തിൽ അവൻ ചോദിക്കുന്നത് കേട്ടവൾ ഇളിച്ചു.

കൂടുതൽ ഇളിക്കല്ലേ………

ചോറി………..
അവൾ നിഷ്കുവായി അവനെ നോക്കി.

കണ്ടാലും മതി പഞ്ചപാവം പക്ഷെ കയ്യിലിരുപ്പോ??????

അവൻ പറയുന്നത് കേട്ടവൾ വെളുക്കെ ചിരിച്ചു.

മതി നിന്ന് ഇളിച്ചത് പോയി റസ്റ്റ്‌ എടുക്കാൻ നോക്ക് ചെല്ല്……..
അവൻ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു.

ഓഹ് വന്നിട്ടുണ്ട് ഇനിയാ കട്ടിലിൽ നിന്നെന്നെ ഇറക്കില്ല………
പിറുപിറുത്ത് കൊണ്ടവൾ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി.

ഡീ….. പതുക്കെ……
അവളുടെ പോക്ക് നോക്കിയവൻ വിളിച്ചു പറഞ്ഞുകൊണ്ടവൻ അവൾക്ക് പുറകെ റൂമിലേക്ക്‌ നടന്നു.

അവൻ റൂമിൽ കയറി കട്ടിലിൽ ഇരിക്കുന്ന അവളെയൊന്ന് നോക്കി കയ്യിലെ വാച്ച് അഴിച്ച് ടേബിളിൽ വെച്ചു.
ആദി എന്തോ വല്യ ആലോചനയിലാണ്.
അവൻ ഇട്ടിരുന്ന ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വരുമ്പോഴും അവൾ ഗഹനമായ ചിന്തയിൽ തന്നെയാണ്.

എന്തിനാണാവോ ഈ കുഞ്ഞു തല ഇങ്ങനെ പുകയ്ക്കുന്നത്?????
അവൻ അവൾക്കരികിൽ ഇരുന്നു ചോദിച്ചു.

അവൾ ചെറിയൊരു പുഞ്ചിരിയോടെ അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് തോളിലേക്ക് ചാഞ്ഞു.
അവനവളെ ചേർത്ത് പിടിച്ചു.

രുദ്രേട്ടാ…………

മ്മ്മ്മ്…………….

അയാളെ കൊന്നോ അതോ ജീവനോടെ ഉണ്ടോ????????
അവളുടെ ചോദ്യം കേട്ടവൻ ഞെട്ടി അവളെ നോക്കി.

എന്താ ഇങ്ങനെ നോക്കുന്നെ????? ഇന്നെന്നെ കൊല്ലാൻ ശ്രമിച്ച ആളെ അന്വേഷിച്ചു പോയതല്ലേ????

നിനക്കെങ്ങനെ????
അവൻ അതിശയഭാവത്തിൽ അവളെ നോക്കി.

എനിക്കറിയാം അല്ലാതെ വയ്യാത്ത എന്നെയിട്ടിട്ട് രുദ്രേട്ടനെങ്ങോട്ടും പോവില്ലല്ലോ??????
പറ അയാളെ എന്ത് ചെയ്തു?????

അവളുടെ ചോദ്യം കേട്ടവനൊന്ന് പുഞ്ചിരിച്ചു.

തല്ലി പഞ്ചറാക്കി ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ ഏല്പിച്ചിട്ട് ഇങ്ങോട്ട് പോന്നു.
അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചവൻ പറഞ്ഞു.

അത്രയ്ക്ക് വേണായിരുന്നോ????
അവൾ മുഖമുയർത്തി ചോദിച്ചു.

പിന്നെ വേണ്ടേ നിന്നെ അപകടപ്പെടുത്താൻ ശ്രമിച്ച അയാളെ കൊല്ലുവാ വേണ്ടത്…….
ദേഷ്യത്താലവൻ വിറച്ചു.

അവൾ ഒന്നും പറയാതെ അവനെ ഇറുകെ പുണർന്നു.
അവൻ അവളെ ചേർത്ത് പിടിച്ചു ശാന്തനാവാൻ ശ്രമിച്ചു.

നിനക്കറിയണ്ടേ അതാരാണെന്ന്????
ഉള്ളിലെ ദേഷ്യം കെട്ടടങ്ങിയപ്പോൾ അവൻ ചോദിച്ചു.

വേണ്ട…… ആരാണെന്നോ….. എന്തിനാണെന്നോ ഒന്നും അറിയണ്ട അതൊരു രഹസ്യമായി തന്നെ നിന്നോട്ടെ.
അവളത് പറഞ്ഞതും അവനൊന്ന് ചിരിച്ചു.

പിന്നെ അങ്ങോട്ട്‌ മൗനമായി ഇരുവരും ഇരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഹോസ്പിറ്റലിലേക്കുള്ള യാത്രയിലായിരുന്നു ദർവേശ്.
ഉള്ളിലെ കോപത്താൽ കണ്ണുകൾ കുറുകിയിരുന്നു.
ഹോസ്പിറ്റലിൽ എത്തി കാർ പാർക്ക്‌ ചെയ്തവൻ അകത്തേക്ക് നടന്നു.
എൻക്വയറിയിൽ ഒന്ന് തിരക്കിയവൻ വേഗത്തിൽ അകത്തേക്ക് നടന്നു.

മോനെ…………
അവനെ കണ്ടതും ഒരു റൂമിന്റെ മുന്നിൽ നിന്നൊരു മധ്യവയസ്കൻ അവനരികിലേക്ക് ഓടിയെത്തി.

പപ്പ എവിടെ അങ്കിളെ??????
ഗൗരവത്തിൽ അവനയാളെ നോക്കി.

അകത്തുണ്ട് കുഞ്ഞേ…….
വിനയത്തോടെ അയാൾ മറുപടി കൊടുത്തതും അവനൊന്ന് കനത്തിൽ മൂളി അകത്തേക്ക് കയറി.

തലയിലും കയ്യിലുമൊക്കെ കെട്ടും ശരീരം മുഴുവൻ ചതവുകളുമായി കിടക്കുന്ന പ്രതാപനെ കണ്ടവൻ കൈവിരലുകൾ ചുരുട്ടി.

മോനെ…… ദച്ചൂ…… ആ പന്ന രുദ്രനാ എന്നെ ഈ അവസ്ഥയിൽ ആക്കിയത്.
മകനെ കണ്ടതും അയാൾ വേദനയോടെ പറഞ്ഞു.

ഛീ…….. നിർത്തെടോ………..
ആദിയെ താൻ കൊല്ലാൻ നോക്കിയിട്ടല്ലേ അവനീ സ്ഥിതിയിൽ തന്നെ ആക്കിയത് കണക്കായിപ്പോയി.
അവൻ തന്നെ ജീവനോടെ വെച്ചല്ലോ അത് തന്നെ ഭാഗ്യമെന്ന് കരുതിയാൽ മതി.
അവൻ പുച്ഛത്തോടെ പറഞ്ഞു നിർത്തി.

ദച്ചൂ………….

മിണ്ടരുത്……..
അവളുടെ ദേഹത്ത് ഒരു തരി മണ്ണ് വീഴുന്നത് പോലും എനിക്കിഷ്ടമല്ല എന്ന് തനിക്കറിഞ്ഞൂടെ?????
എന്നിട്ടും താൻ അവൾക്ക് നേരെ കളിച്ചു.
അപ്പൊ തനിക്കിത് തന്നെ വരണം. ഞാൻ തരാനിരുന്നത് അവൻ തന്നു എന്ന് വിചാരിച്ചാൽ മതി.
ഒരു കാര്യം ഓർമ്മയിൽ വെച്ചോ ഇനിയും അവൾക്ക് നേരെ താൻ എന്തെങ്കിലും ചെയ്യുന്നതായി ഞാനറിഞ്ഞാൽ……….
അറിയാല്ലോ സ്വന്തം തന്തയാണ് എന്നൊന്നും ഞാൻ നോക്കില്ല…………
താക്കീതായി പറഞ്ഞവൻ കൊടുങ്കാറ്റ് പോലെ ഇറങ്ങിപോയി.

മകന്റെ ഭവമാറ്റം കണ്ട് ഒരക്ഷരം മിണ്ടാനാവാതെ അയാളിരുന്നു പോയി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രുദ്രേട്ടാ പ്ലീസ് എനിക്കീ കഞ്ഞി വേണ്ട ഞാൻ ചോറ് കഴിച്ചോളാം.
മുന്നിലിരിക്കുന്ന കഞ്ഞി കണ്ടവൾ അവനെ നോക്കി ചിണുങ്ങി.

നടപ്പില്ല മോളെ….. ഈ കഞ്ഞി കുടിച്ചേ പറ്റൂ……
അവനൊരു ദാക്ഷിണ്യവുമില്ലാതെ അവൻ പറഞ്ഞു നിർത്തി.

രുദ്രേട്ടാ……….

ഇരുന്നു ചിണുങ്ങാതെ കുടിക്ക് പെണ്ണേ…………
രുദ്രൻ കലിപ്പിലായി.

ആദി കൊച്ചുകുട്ടികളെ പോലെ ചുണ്ട് പിളർത്തി അവനെ നോക്കി.
അത് കണ്ട് ഒരേസമയം ചിരിയും സങ്കടവും തോന്നിയെങ്കിലും അത് കടിച്ചു പിടിച്ച് ഗൗരവത്തിലിരുന്നു.

നിവർത്തിയില്ലാതെ അവൾ കഞ്ഞി കോരി കുടിച്ചു.
അവളെ നോക്കി ഒരു ചിരിയോടെ അവനും കഞ്ഞി കുടിച്ചു.

രണ്ടുപേരും കഴിച്ചു കഴിഞ്ഞതും അവൻ പ്ലേറ്റുമായി അടുക്കളയിലേക്ക് നടന്നു.

അവൻ തിരികെ മുറിയിലേക്ക് വന്നപ്പോഴേക്കും മരുന്നിന്റെ സെടേഷൻ കാരണം അവളുറങ്ങിയിരുന്നു.
ഒരു ചിരിയോടെ അവനും അവളെയും ചേർത്ത് പിടിച്ചു കിടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ആദി അവനരികിൽ ഇല്ലായിരുന്നു.
ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു നോക്കവെ ടേബിളിൽ ആവി പറക്കുന്ന ചായ ഇരിക്കുന്നത് കാണുന്നത്.
അത് കണ്ടവനൊന്ന് ബാൽക്കണിയിലേക്ക് നോക്കി. പുറത്തെ കാഴ്ചകൾ കണ്ട് കയ്യിലിരിക്കുന്ന ചായ ഊതി കുടിക്കുകയാവണവൾ.
അവനെഴുന്നേറ്റ് ചായ കയ്യിലെടുത്ത് ചുണ്ടോട് അടുപ്പിച്ചു.
പിന്നെ എന്തോ ഓർത്തെന്നത് പോലെ തിരികെ വെച്ച് ബാത്‌റൂമിലേക്ക് കയറി.

ബ്രഷ് ചെയ്തു മുറിയിലേക്കിറങ്ങി ചായയും കയ്യിലെടുത്തവൻ അവൾക്കരികിലേക്ക് നടന്നു.

ഈ തലയിൽ കെട്ടും വെച്ച് എന്തിനാ അടുക്കളയിൽ കയറിയത്?????
അവന്റെ ചോദ്യം കേട്ടവൾ തിരിഞ്ഞു നോക്കി.

ഇന്നലെ കുറെ നേരം ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു ഇന്ന് നേരത്തെ ഉറക്കം എഴുന്നേറ്റു കിടന്നിട്ട് ഉറക്കം വരാത്തത് കൊണ്ട് അടുക്കളയിൽ കയറി ബ്രേക്ക്ഫാസ്റ്റും ചായയും ഉണ്ടാക്കി.
അവളവനെ നോക്കി ചിരിയോടെ പറഞ്ഞു.

വേണ്ടായിരുന്നു നീ വയ്യാതെ ഇരിക്കുവല്ലേ??????

ഓഹ് പിന്നെ ഒരു വയ്യായ്ക ഒന്ന് പോയേ രുദ്രേട്ടാ എനിക്കിപ്പൊ ഒരു കുഴപ്പവുമില്ല……..
അവൾ ചുണ്ട് കോട്ടി അവനെ നോക്കി പറഞ്ഞു.

അവനൊന്ന് ചിരിച്ച് ചായ കുടിച്ചു.

അതേ പല്ല് തേച്ചോ???????
അവൾ ഇടുപ്പിൽ കൈകുത്തി ഗൗരവത്തിൽ അവനെ നോക്കി.

മറുപടിയായി അവളെ വലിച്ചു തന്നിലേക്ക് ചേർത്തു.

നിനക്ക് അങ്ങനെ ഒരു സംശയമുണ്ടെങ്കിൽ നമുക്ക് ടെസ്റ്റ്‌ ചെയ്തു നോക്കാം.
അവളിലേക്ക് മുഖമടുപ്പിച്ച് ഒരു കള്ളചിരിയോടെ കണ്ണിറുക്കി.

വേണ്ട……..
അവൾ പിന്നിലേക്ക് വളഞ്ഞു.

വേണം………
അവൻ വീണ്ടും അവൾക്ക് നേരെ മുഖമടുപ്പിച്ചതും കാളിങ് ബെൽ മുഴങ്ങി.

അത് കേട്ടതും അവൾ അവനിൽ നിന്ന് പിടഞ്ഞു മാറി.

ശേ നശിപ്പിച്ചു…….
നിരാശയോടെ അവൻ ഭിത്തിയിൽ അടിക്കുന്നതും നോക്കി ചിരിയോടെ അവൾ ഹാളിലേക്ക് നടന്നു.

തുടരും……………

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!