Skip to content

ആദിരുദ്രം – പാർട്ട്‌ 47

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

വാതിൽ തുറന്നതും മുന്നിൽ ഇളിയോടെ നിൽക്കുന്ന ദേവൂനെ കണ്ടവൾ ചിരിച്ചു.

ആഹാ രാവിലെ തന്നെ ഇങ്ങോട്ട് പോന്നല്ലോ കയറി വാ…………
ആദി അവളെ അകത്തേക്ക് ക്ഷണിച്ചു.

രുദ്രേട്ടനിന്ന് നേരത്തെ എണീറ്റോ?????
ആഹ് ഇപ്പൊ പണ്ടത്തത് പോലെ സിംഗിൾ പസംഗ അല്ലല്ലോ അല്ലെ?????
അങ്ങോട്ട്‌ വന്ന രുദ്രനെ നോക്കിയവൾ കളിയാക്കി പറഞ്ഞു.

നീയിപ്പൊ എന്തിനാടി രാവിലെ ഇങ്ങോട്ട് കെട്ടിയെടുത്തത്??????
ഒരു കിസ്സ് മിസ്സായ അമർഷത്തിൽ രുദ്രൻ അവളെ നോക്കി പല്ല് കടിച്ചു.

ശെടാ ഇതിപ്പൊ എന്ത് പാട്????
ആദി എന്നോട് പ്രത്യേകം പറഞ്ഞത് കൊണ്ടാ ഞാനിങ്ങോട്ട് വന്നത്.
അവൾ ബാഗ് ഊരി സോഫയിൽ വെച്ച് കൊണ്ട് പറഞ്ഞു.

അതിനീ കൊച്ചുവെളുപ്പാങ്കലത്ത് തന്നെ വരണോ?????
ഇതിപ്പൊ പട്ടിണി കിടക്കുന്നവനെ വിളിച്ചെണീപ്പിച്ചിട്ട് ചോറില്ല എന്ന് പറഞ്ഞത് പോലെയായി……….

രുദ്രന്റെ പിറുപിറുക്കൽ കേട്ട് ദേവു വായും തുറന്നു നിന്നുപോയി.
ആദിയത് കേട്ട് വാ പൊത്തി ചിരിയടക്കി.
രുദ്രനൊന്ന് രൂക്ഷമായി നോക്കിയതും അവൾ മര്യാദക്ക് നിന്നു.
രണ്ടുപേരെയും ഒന്ന് കനപ്പിച്ചു നോക്കിയവൻ ചവിട്ടി കുലുക്കി അകത്തേക്ക് പോയി.

അവൻ പോയതും അത് വരെ അടക്കിവെച്ച ചിരി പുറത്ത് ചാടിയിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നിന്നോടാരാ ആദി രാവിലെ എഴുന്നേറ്റ് ഇതൊക്കെ ഉണ്ടാക്കാൻ പറഞ്ഞത്?????
ഞാൻ വന്ന് വെച്ച് തരാമെന്ന് പറഞ്ഞതല്ലേ?????? അതെങ്ങനാ വയ്യാതിരിക്കുവാ എന്ന വിചാരമില്ലല്ലോ????
ആദി ഭക്ഷണം ഉണ്ടാക്കി വെച്ചത് കണ്ടവൾ ദേഷ്യപ്പെട്ടു.

എന്റെ ദേവൂ എനിക്കൊരു കുഴപ്പവുമില്ല. ഒന്ന് തലപൊട്ടിയെന്ന് പറഞ്ഞ് നീയെന്നെ മാരകരോഗിയാക്കല്ലേ ഇതൊക്കെ എനിക്ക് ചെയ്യാവുന്ന പണിയല്ലേ ഉള്ളൂ.

എന്നാലും……..

ഒരെന്നാലുമില്ല ബ്രേക്ക്ഫാസ്റ്റ് ഞാനുണ്ടാക്കി നീ ലഞ്ചിനുള്ളത് ആക്കിക്കോ അതിൽ ഞാൻ കൈകടത്താൻ വരുന്നില്ല പോരെ?????

മ്മ്മ്…… മതി……..
അവൾ ഗൗരവത്തിൽ മൂളിക്കൊണ്ട് അരിയെടുത്ത് കഴുകാൻ തുടങ്ങി.

ആദി അവൾ ചെയ്യുന്നതും നോക്കി കിച്ചൺ സ്ലാബിൽ ചാരി നിന്നു.

നിനക്ക് നന്നായി പാചകം ചെയ്യാനൊക്കെ അറിയാല്ലേ??????
ദേവു ചെയ്യുന്നത് ശ്രദ്ധിച്ചു കൊണ്ടവൾ ചോദിച്ചു.

മ്മ്മ്….. പെൺകുട്ടികൾ അടുക്കള ജോലിയെല്ലാം അറിഞ്ഞിരിക്കണം എന്നുപറഞ്ഞ് അമ്മ ചെറുപ്പം മുതലേ അടുക്കളയിൽ കയറ്റുമായിരുന്നു. പിന്നെ എനിക്കും പാചകം ചെയ്യുന്നതൊക്കെ ഇഷ്ടമായത് കൊണ്ട് അമ്മയുടെ കൂടെ എല്ലാത്തിനും ഞാനും കൂടും അങ്ങനെ പഠിച്ചതാ. ഇപ്പൊ ഒരുമാതിരിപെട്ട എല്ലാ വിഭവങ്ങളും ഉണ്ടാക്കാനറിയാം.
അല്ല നിനക്കിതൊന്നും അറിയില്ലേ?????
ദേവു ജോലിയിൽ ശ്രദ്ധിച്ചു കൊണ്ട് അവളോട് ചോദിച്ചു.

പണ്ടെപ്പോഴോ ഒരു പൂതി കയറി പാചകപരീക്ഷണത്തിന് അടുക്കളയിൽ കയറിയപ്പോൾ കയ്യൊന്ന് പൊള്ളി. വല്യ കാര്യായിട്ട് ഒന്നുല്ല എണ്ണ തെറിച്ചു വീണപ്പോൾ പറ്റിയതാ. പക്ഷെ അന്ന് മുതൽ ചെറിയമ്മ എന്നെ അടുക്കളയുടെ പരിസരത്ത് പോലും അടുപ്പിക്കില്ല.
ആദി ചെറിയൊരു ചിരിയോടെ പറഞ്ഞു നിർത്തി.

ഏ???? അതെന്താ?????

എന്താന്ന് ചോദിച്ചാൽ എന്നെ ദേഹത്ത് ഒരു മണ്ണ് വീഴുന്നത് പോലും ചെറിയമ്മക്ക് സഹിക്കാൻ കഴിയില്ല. കുഞ്ഞിലേ എനിക്ക് വാക്‌സിനേഷൻ എടുക്കാൻ കൊണ്ടുപോയിട്ട് എന്റെ ദേഹത്ത് സൂചി കയറ്റുന്നത് കണ്ട് എന്നേക്കാൾ കഷ്ടത്തിൽ കരഞ്ഞയാളാ ചെറിയമ്മയെന്ന് ചെറിയച്ഛനും മുത്തശ്ശനും എപ്പോഴും പറയും.
ശരിക്കും സത്യട്ടോ…… ഞാനെന്ന് പറഞ്ഞാൽ ചെറിയമ്മയ്ക്ക് ജീവനാ. ലെച്ചുവല്ല ഞാനാ അവരുടെ യഥാർത്ഥ മകളെന്ന് ചില സമയം എനിക്ക് തന്നെ തോന്നിപ്പോവും.
ഇപ്പൊ എനിക്കുണ്ടായ ആക്സിഡന്റിന്റെ കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല എങ്ങാനും അറിഞ്ഞാൽ കരഞ്ഞോണ്ട് ഇവിടെ ഓടി വരും. അതുകൊണ്ട് ലെച്ചൂനോട്‌ മാത്രേ പറഞ്ഞിട്ടുള്ളൂ.
പുഞ്ചിരിയോടെ അവൾ പറഞ്ഞു നിർത്തി.

ശരിക്കും നീ ഭാഗ്യവതിയാ ആദി….. ഇതുപോലെ ഒരു ചെറിയച്ഛനെയും ചെറിയമ്മയെയും ലോകത്താർക്കും കിട്ടില്ല.
ഞാൻ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ എന്റെ കൂടെ ഒരു കുട്ടിയുണ്ടായിരുന്നു അവളുടെ അച്ഛനും അമ്മയും നഷ്ടപെട്ടപ്പോൾ സ്വന്തം വല്യച്ഛനും വല്യമ്മയും തന്നെ അവളെ അടുക്കളകാരിയാക്കി. സ്വന്തം മകളേക്കാൾ അവൾ വളരുന്നത് ഇഷ്ടപ്പെടാതെ പ്ലസ്ടുവോടെ അവളുടെ പഠിപ്പ് നിർത്തി.
പതിനെട്ടു വയസായപ്പോൾ തന്നെ അവളെക്കാൾ 12 വയസ്സിന് മൂത്ത ഒരാളുടെ കൂടെ കെട്ടിച്ചു വിട്ടു.
അയാളാണെങ്കിൽ ഒരു കള്ള് കുടിയനും സംശയരോഗിയും അതോടെ കഴിഞ്ഞില്ലേ അവളുടെ ജീവിതം……
പാവം ഒരുപാട് അനുഭവിച്ചു അവസാനം തീരെ സഹിക്കാൻ കഴിയാതെ ആയപ്പോൾ ഒരു മുഴം കയറിൽ അവൾ അവളുടെ ജീവിതം തീർത്തു…….
വിതുമ്പലോടെ അവൾ പറഞ്ഞു നിർത്തിവേ ആദിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.

നിനക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പുണ്യമാ അവർ രണ്ടുപേരും.
ഒരു മൗനത്തിന് ശേഷം ദേവു അവളുടെ തോളിൽ കൈവെച്ചു പറഞ്ഞു.

അതേ……. ശരിയാണ്.
സത്യത്തിൽ അവർ രണ്ടുപേരും തന്റെ ഭാഗ്യമാണ്. ജീവിതത്തിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും ബെസ്റ്റ്.
തനിക്ക് കിട്ടിയ നിധി……….

പിന്നീട് ദേവു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും അവളുടെ ചെവിയിൽ അതൊന്നും പതിഞ്ഞിരുന്നില്ല.
മനസ്സിൽ മുഴുവൻ നിറഞ്ഞു നിന്നത് നന്ദനും ഹേമയുമായിരുന്നു.
അവരെ ഒരുനോക്ക് കാണാൻ ആ ശബ്ദമൊന്ന് കേൾക്കാൻ അവളുടെ ഹൃദയം തുടികൊട്ടി.

ദേവു ചോദിക്കുന്നതിന് മറുപടി ഒന്നും പറയാതെ അവൾ മുറിയിലേക്കോടി.

റൂമിലെത്തി ഓടികിതച്ചവൾ ടേബിളിൽ ഇരുന്ന ഫോണെടുത്ത് നന്ദനെ വിളിച്ചു.

ആദി മോളെ…………
കാൾ കണക്ട് ആയതും നന്ദന്റെ വാത്സല്യമൂറുന്ന ശബ്ദം കാതിൽ പതിച്ചു.

ചെറിയച്ഛ……..
വിറയ്ക്കുന്ന ചുണ്ടുകളോടെ അവളയാളെ വിളിച്ചു.

എന്ത് പറ്റി മോളെ ശബ്ദം വല്ലാതെ ഇരിക്കുന്നു ????? വയ്യേ എന്റെ കുട്ടിക്ക്?????
അയാളുടെ ചോദ്യത്തിൽ ആധി നിറഞ്ഞിരുന്നു.

ഒന്നൂല്ല ചെറിയച്ഛാ. പെട്ടെന്ന് നിങ്ങളെ ഒക്കെ ഓർമ്മ വന്നപ്പോൾ ചെറിയൊരു വിഷമം പോലെ…… ശബ്ദം കേൾക്കാൻ കൊതിയായിട്ട് വിളിച്ചതാ……..
വിതുമ്പലടക്കിയവൾ അയാളോട് പറഞ്ഞു.

അയ്യേ ഇത്രേ ഉള്ളോ എന്റെ കുട്ടി.
എന്റെ മോൾക്ക് എപ്പോ തോന്നിയാലും ഇങ്ങോട്ട് വരാനുള്ള സ്വാതന്ത്ര്യമില്ലേ?????
മോളോരു വാക്ക് പറഞ്ഞാൽ രുദ്രനിവിടെ കൊണ്ടുവരില്ലേ അതിനാണോ ഇങ്ങനെ വിഷമിക്കുന്നത്. മതി കരഞ്ഞത് ആ മുഖം തുടച്ചേ….. വെറുതെ ഇങ്ങനെ കണ്ണീരൊഴുക്കിക്കോണം….
കപടഗൗരവത്തിലയാൾ അവളെ ശാസിച്ചു.

മോളെ ആദി…..
എന്റെ കുട്ടിക്ക് കാണാൻ തോന്നുമ്പൊ മോളിങ്ങോട്ട് പോര് അതിനിവിടെ ആരെങ്കിലും തടസ്സം പറഞ്ഞോ??????

മ്മ്ച്ചും……..
ഇല്ലെന്നവൾ മൂളി.

പിന്നെന്താ കുഴപ്പം?????? കല്യാണം കഴിഞ്ഞാലും നീ ഞങ്ങളുടെ കുഞ്ഞ് ആദികുട്ടി അല്ലാതാവോ?????
അതുകൊണ്ട് എന്റെ മോൾ സങ്കടപ്പെടരുത് കേട്ടല്ലോ…..
സ്കൂളിൽ നിന്ന് മാറിനിൽക്കാൻ പറ്റാത്തത് കൊണ്ടാ അല്ലെങ്കിൽ ഞങ്ങളെല്ലാവരും കൂടി അങ്ങോട്ടു വന്നേനെ.
എന്തായാലും അടുത്ത അവധി ദിവസം നോക്കി ഞങ്ങൾ എന്തായാലും വന്നിരിക്കും അത് പോരെ??????

മതി…….
അവൾ കണ്ണ് തുടച്ച് സമ്മതമറിയിച്ചു.

ഗുഡ് ഗേൾ………
പിന്നെ സുഖല്ലേ എന്റെ മോൾക്ക്?????

സുഖാണ്. ചെറിയച്ഛനോ??????

സുഖം…..
ദേ മോളെ ഇവിടെ നിന്റെ ചെറിയമ്മ കിടന്നു കയറ് പൊട്ടിക്കുവാ ഞാൻ ചെറിയമ്മയ്ക്ക് കൊടുക്കാം.
അയാൾ ഒരു ചിരിയോടെ ഫോൺ ഹേമയ്ക്ക് കൈമാറി.

മോളെ ആദി……..

ചെറിയമ്മേ…………

സുഖല്ലേ എന്റെ കുഞ്ഞിന്??????

സുഖാണ്……. ചെറിയമ്മയ്ക്കോ?????

ചെറിയമ്മക്ക് സുഖാണ്.
നീ ഇവിടെയില്ല എന്ന സങ്കടം മാത്രേ ഉള്ളൂ മോളെ.
വിഷമം അടക്കിയവർ പറയുന്നത് കേട്ടവൾക്ക് സങ്കടം തോന്നി.

എന്റെ ഹേമേ നീയെന്റെ മോളെ കൂടി കരയിക്കുവോ?????? മതി സംസാരിച്ചത് ഇങ്ങോട്ട് തന്നെ……
ഫോണിലൂടെ നന്ദനവരെ ശകാരിക്കുന്നതും ഫോൺ തിരികെ വാങ്ങുന്നതുമെല്ലാം അവളറിഞ്ഞു.

മോളെ ആദി നിന്റെ ചെറിയമ്മ അങ്ങനെ പലതും പറയും അത് കേട്ട് എന്റെ കുഞ്ഞ് വിഷമിക്കരുത് ഒരുപാട് ദൂരെയൊന്നുമല്ലല്ലോ ഇവിടെ അടുത്ത് തന്നെയില്ലേ ഞങ്ങൾ വെറുതെ ഓരോന്ന് ആലോചിച്ചിരിക്കരുത്……
ഞാൻ വൈകിട്ട് വിളിക്കാം അല്ലെങ്കിൽ നിങ്ങൾ രണ്ടുപേരും കൂടി ഇതൊരു കണ്ണീർ പാരമ്പരയാക്കും.
എപ്പോഴും സന്തോഷമായിട്ട് ഇരിക്കണം ആരോഗ്യം ശ്രദ്ധിക്കണേ…….

ശരി ചെറിയച്ഛാ……..
കരുതലോടെയുള്ള അയാളുടെ വാക്കുകൾ അവൾ ശരിവെച്ചു.

സംസാരത്തിനോടുവിൽ കാൾ കട്ട്‌ ചെയ്യുമ്പോൾ എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ പെയ്തു.
ഫോൺ ടേബിളിൽ വെച്ച് കണ്ണ് തുടച്ച് തിരിയവെ കാണുന്നത് മുന്നിൽ കൈപിണച്ച് നിൽക്കുന്ന രുദ്രനെയാണ്.
അവൾ തികട്ടി വന്ന കരച്ചിലടക്കി അവനെ നോക്കി.
അവൻ കൈവിരിച്ച് അവളെ തന്നിലേക്ക് സ്വാഗതം ചെയ്തു.
വിളി കാത്ത് നിന്നതെന്ന പോലെ അവൾ അവന്റെ നെഞ്ചോട് ചേർന്നു.
അവൻ രണ്ടുകയ്യാൽ അവളെ പൊതിഞ്ഞു പിടിച്ചു.
ഉള്ളിലെ വിഷമങ്ങൾ അവന്റെ നെഞ്ചിലേക്കിറക്കി വെച്ചവൾ കരഞ്ഞു തീർത്തു.

ആദി മതി ഞാനെത്ര തവണ പറഞ്ഞിട്ടുണ്ട് കരയരുതെന്ന്.
നിന്റെ കണ്ണ് നിറയുന്നത് എനിക്കിഷ്ടമല്ല എന്നറിഞ്ഞൂടെ??????
ഒലിച്ചിറങ്ങിയ അവളുടെ കണ്ണുനീർ തുടച്ചു നീക്കിക്കൊണ്ടവൻ പറഞ്ഞു.

ഇപ്പൊ എന്താ ഇങ്ങനെ കരയാനും മാത്രം മ്മ്മ് ??????

എനിക്ക് ചെറിയച്ഛനെയും ചെറിയമ്മേയും കാണാൻ തോന്നി.
എങ്ങലടിച്ചവൾ പറഞ്ഞു.

അയ്യേ അതിനാണോ കരഞ്ഞത്??????
എന്റെ ആദി നിനക്ക് നാണമില്ലേ ഇങ്ങനെ കുഞ്ഞു പിള്ളേരെ പോലെ നിന്ന് കരയാൻ അയ്യയ്യേ നാണക്കേട്…..
അവൻ മൂക്കത്ത് വിരൽ വെച്ചവളെ കളിയാക്കി.

എന്നെ ഒന്ന് കൊണ്ടുപോവോ????
കൊച്ചു കുട്ടിയെ പോലെ അവളവനെ നോക്കി ചോദിച്ചു.

നിന്നെ കൊണ്ടുപോവാം ആദി പക്ഷെ ദേ ഈ തലയിലെ കെട്ടൊന്ന് അഴിക്കട്ടെ അല്ലെങ്കിൽ അവരെല്ലാം പേടിക്കും എന്തേ അത് പോരെ?????
അവളെ ചേർത്ത് പിടിച്ചവൻ ചോദിച്ചതും അവൾ മതിയെന്ന് തലയാട്ടി.

അപ്പോഴേ ദേവു വന്നപ്പോൾ മുടങ്ങിപോയത് നമുക്കൊന്ന് പൂർത്തിയാക്കിയാലോ??????
കള്ളചിരിയോടെ അവൻ പറഞ്ഞതും അവൾ അവനെ നോക്കി വേണ്ടെന്നു തലയാട്ടി.

വേണം മോളെ……….

വേണ്ട………

ഹാ അങ്ങനെ പറയല്ലേ……..
മീശ പിരിച്ചവൻ അവളിലേക്കടുത്തു.

അവന്റെ നിശ്വാസം മുഖത്ത് തട്ടിയതും അവൾ കണ്ണുകൾ ഇറുകെ പൂട്ടി.

ആദി……. രുദ്രേട്ടാ… ദേ കഴിക്കാനെടുത്ത് വെച്ചിട്ടുണ്ട് വാ…….
ഹാളിൽ നിന്ന് ദേവുവിന്റെ ശബ്ദം കേട്ടതും അവൻ അവളിലെ പിടി വിട്ട് ദേഷ്യത്തിൽ പല്ല് കടിച്ചു.

യോഗമില്ല അമ്മിണിയേ………
ആദി ചിരി കടിച്ചമർത്തി അവനെ കളിയാക്കിക്കൊണ്ട് പുറത്തേക്കിറങ്ങി.

മുഖം വീർപ്പിച്ച് രുദ്രനും അവൾക്ക് പുറകെ പുറത്തേക്കിറങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഭക്ഷണം കഴിക്കുമ്പോഴും രുദ്രൻ പതിവിൽ കവിഞ്ഞ ഗൗരവത്തിലിരുന്നു.
ആദി ദേവൂനോട് സംസാരിച്ച് അവനെയൊന്ന് നോക്കും.
അവളുടെ നോട്ടം കാണുമ്പോൾ രുദ്രൻ മുഖം വെട്ടിക്കും കുഞ്ഞു പിള്ളേരെ പോലുള്ള അവന്റെ ചെയ്തികൾ കണ്ടവൾക്ക് ചിരി വന്നു.

അവൾ അവനെ തന്നെ നോക്കിയിരുന്നു. അവൻ നോക്കുന്നത് കണ്ടതും അവൾ ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു.
ഒരേ സമയം അവന് ചിരിയും ദേഷ്യവും വന്നു.
അവൻ മുഖം വീർപ്പിച്ചു.
അത് കണ്ടവൾ വീണ്ടും അതാവർത്തിച്ചു.
അവനൊന്ന് കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടു.

കണ്ണ് തുറന്നതും തന്നെ നോക്കി സൈറ്റ് അടിച്ച് കള്ളചിരി ചിരിക്കുന്ന അവളെ കണ്ടവനൊന്ന് ചിരിച്ചു.
ആ ചിരിയിൽ അവളെന്തോ അപകടം മണുത്തു.
അവൾ ചിന്തിച്ചു തീരും മുന്നേ രുദ്രന്റെ കാൽ അവളുടെ കാൽപാദത്തിൽ ഇഴഞ്ഞു നടന്നു.
അത്രയും നേരം അവളുടെ ചുണ്ടിലുണ്ടായിരുന്ന ചിരി മാഞ്ഞു.
അവളിരുന്ന് വിയർക്കാൻ തുടങ്ങി.

രുദ്രനവളുടെ ഓരോ ഭാവമാറ്റവും ആസ്വദിച്ചു കൊണ്ട് വീണ്ടും അവളുടെ കാലിൽ അവന്റെ കാലിനാൽ തഴുകി.
അവന്റെ കാൽ വിരലുകൾ അവളുടെ പാദത്തിൽ കളമെഴുതി കൊണ്ടിരുന്നു.
ആദി പുളഞ്ഞു കൊണ്ട് ദേവൂനെ നോക്കി. അവൾ ഭക്ഷണം കഴിക്കുന്ന. തിരക്കിലാണ്.

അവൾ ദയനീയമായി അവനെ നോക്കി.
തന്റെ മുന്നിൽ ഇരുന്നു ഞെരിപിരി കൊള്ളുന്ന അവളെ കണ്ടവൻ കുസൃതിയോടെ അവളുടെ കാൽ വിരലിൽ കൊരുത്തു വലിച്ചു.
അതോടെ ആദി വെപ്രാളപ്പെട്ട് ഭക്ഷണം കഴിച്ചെഴുന്നേറ്റുപോയി.
വെപ്രാളത്തോടെ പോക്ക് നോക്കി ദേവു കാര്യം മനസ്സിലാവാതെ മിഴിഞ്ഞിരുന്നു.
രുദ്രന്റെ ചുണ്ടിൽ അപ്പോഴും ഒരു കുസൃതിചിരി തത്തി കളിച്ചു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എങ്കിൽ ശരി ആദി ഞാനിറങ്ങുവാ ഓഫീസിൽ സമയത്ത് എത്തിയില്ലെങ്കിൽ എന്റെ ബോസ് ഇന്നത്തെ പകുതി ശമ്പളം കട്ട്‌ ചെയ്യും.
രുദ്രനെ ഇടംകണ്ണിട്ട് നോക്കിയവൾ പറയുമ്പോൾ ആദി ചിരിച്ചു പോയി.

സമയത്തും കാലത്തും ഓഫീസിൽ എത്താതെ മരംചുറ്റി പ്രേമിച്ചാൽ ചിലപ്പോൾ ശമ്പളം കട്ടായി എന്നൊക്കെ ഇരിക്കും.
അവൻ തിരിച്ചടിച്ചതും ഒരു വളിച്ച ചിരി പാസ്സാക്കി അവൾ നിന്നു.

എങ്കിൽ പിന്നെ ഞാനങ്ങോട്ട് വെറുതെ ഇരന്നു പണി വാങ്ങണ്ടല്ലോ……
ആദിയെ നോക്കി ഇളിച്ചു കൊണ്ടവൾ പുറത്തേക്ക് നടന്നു.

അവളെ നോക്കി ചിരിച്ച് വാതിലടച്ച് തിരിയുമ്പോൾ വല്ലാത്തൊരു ചിരിയോടെ തന്നിലേക്കടുക്കുന്ന രുദ്രനെ കണ്ടവൾ ഉമിനീരിറക്കി.

അപ്പൊ എങ്ങനാ കാര്യങ്ങൾ??????
അവളെ നോക്കി മീശയുടെ അറ്റം കടിച്ചവൻ അവൾക്കിരുവശവും കൈകുത്തി.

മുഖത്ത് നവരസങ്ങളുമായി നിക്കുന്ന അവളെ കണ്ടവൻ ചിരിയോടെ അവളിലേക്കടുത്തു.
എന്നാൽ അവന്റെ അധരങ്ങൾ ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതിന് മുന്നേ കാളിങ് ബെൽ വീണ്ടും വില്ലനായി.

ഈ കുരിപ്പ് പോയില്ലേ???????
ദേവു ആണെന്ന് കരുതി പല്ല് കടിച്ചു കൊണ്ട് രുദ്രൻ വാതിൽ തുറക്കവേ മുന്നിൽ നിൽക്കുന്ന ആളെ കണ്ടവൻ മുഷ്ടി ചുരുട്ടി.

തുടരും…………………

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!