Skip to content

ആദിരുദ്രം – പാർട്ട്‌ 48

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

മുന്നിൽ നിൽക്കുന്ന ദർവേശിനെ കണ്ട് അവനിൽ ദേഷ്യം ഇരച്ചു കയറി.

മ്മ്മ്മ് എന്ത് വേണം???????
ഗൗരവത്തിൽ രുദ്രനവനോട് ചോദിച്ചു.

എന്നാൽ അവനത് കേട്ടിരുന്നില്ല കണ്ണുകളാൽ അകത്ത് ആരെയോ പരതുകയായിരുന്നു.

അത് കാൺകെ അതുവരെ അടക്കി വെച്ച ദേഷ്യം പുറത്ത് ചാടി.

What the hell you want??????
അവന്റെ അലറൽ കേട്ട് ആദി ഞെട്ടി.
ആരാണെന്നറിയാൻ അവൾ അവന് പിറകിലായി വന്നു വാതിൽക്കലേക്ക് നോക്കി.

അത്രയും നേരം തേടിയലഞ്ഞ ആളെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി.
എന്നാൽ അവളുടെ തലയിലെ കെട്ട് അവനെ കുത്തി നോവിച്ചു.
ആർദ്രമായവൻ അവളെ നോക്കി.

പ്രതീക്ഷിക്കാതെയുള്ള അവന്റെ വരവിനു മുന്നിൽ ആദി പകച്ചു നിന്നു.
അവന്റെ നോട്ടം കണ്ടതും അവൾ ഈർഷ്യയോടെ രുദ്രന്റെ മറവിലേക്ക് ചേർന്ന് നിന്നു.

തന്നിൽ മുറുകുന്ന ആദിയുടെ വിരലുകളിൽ നിന്ന് തന്നെ അവളുടെ മാനസികാവസ്‌ഥ മനസ്സിലാക്കി അവൻ അവളെ പൊതിഞ്ഞു പിടിച്ചു.

ആദി നീ അകത്ത് പോ…….
ഗൗരവത്തിൽ അവൻ പറഞ്ഞു നിർത്തിയതും ആദി അവനെയൊന്ന് നോക്കി.
വലിഞ്ഞു മുറുകിയ അവന്റെ മുഖത്തേക്കൊന്ന് നോക്കി പിന്നെ തിരിഞ്ഞു മുറിയിലേക്ക് നടന്നു.
പോവുന്നതിനിടയിൽ അവൾ തിരിഞ്ഞവനെയൊന്ന് നോക്കി.
അവന്റെ മുഖം അപ്പോഴും കനത്ത് തന്നെയാണ് ഇരിക്കുന്നത് എന്ന് കണ്ടതും അവൾ തെല്ലൊരു ഭയത്തോടെ ആണെങ്കിലും റൂമിലേക്ക്‌ കയറി വാതിൽ ചാരി.

പോര് കോഴിയേ പോലെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ കണ്ടവനൊന്ന് ചിരിച്ചു.

ഞാൻ കട്ടുറുമ്പായല്ലേ??????
ഇളിച്ചു കൊണ്ടവൻ ചോദിച്ചു നിർത്തിയതും രുദ്രനവന്റെ കഴുത്തിന് പിടിച്ചു ഭിത്തിയിൽ ചേർത്തിരുന്നു.

തെണ്ടീ നീ കാരണം ഒരു കിസ്സാ എനിക്ക് മിസ്സായത്……..
ദേഷ്യത്തിലവൻ പല്ല് കടിച്ചു.

ദർവേശ് ഒരു കണക്കിന് പിടി വിടുവിച്ച് നിന്ന് ചുമച്ചു.

ഒരു കിസ്സ് മിസ്സായതിനാണോടാ പുല്ലേ നീയെന്റെ കൊരവള്ളി തകർത്തത്…….
അമ്മേ എന്റെ കഴുത്തൊടിഞ്ഞു…..
കഴുത്തിൽ കൈവെച്ചവൻ വേദനയാൽ കരഞ്ഞു.

നാണമില്ലല്ലോ നിന്ന് മോങ്ങാൻ.
രുദ്രൻ അവനെ നോക്കി പുച്ഛിച്ചു.

പിന്നെ ഉരുക്ക് പോലത്തെ നിന്റെ കൈകൊണ്ടു പിടിച്ചാൽ പിന്നെ ഞാൻ കിടന്നു ചിരിക്കണോ?????
ഹോ എന്റെ പെങ്ങളെ സമ്മതിക്കണം ഇവനെ അവൾ എങ്ങനെ താങ്ങുന്നോ എന്റെ ദേവീ……..
അവൻ മുകളിലേക്ക് നോക്കി പറഞ്ഞു.

പോടാ പട്ടി………
ഇപ്പൊ എനിക്കിട്ട് താങ്ങനാണോ നീയിങ്ങോട്ട് കെട്ടിയെടുത്തത്??????
രുദ്രനവനെ നോക്കി പിരികം ഉയർത്തി ചോദിച്ചു.

ഞാനെന്റെ പെങ്ങളെ കാണാൻ വന്നതാ അപ്പോഴേക്കും നീയവളെ ഓടിച്ചില്ലേ????
തെല്ലൊരു പരിഭവത്തോടെയവൻ രുദ്രനെ നോക്കി.

പിന്നെ അവളെ ഇവിടെ നിർത്തിയാൽ ശരിയാകുവോ നമ്മുടെ പ്ലാനിങ് ഒന്നും അവൾക്കറിയില്ലല്ലോ…….

നീയൊന്നും അവളോട് പറഞ്ഞില്ലേ?????
അവൻ രുദ്രനെ നോക്കി ചോദിച്ചു.

ഇല്ലെടാ. ഒന്നാമതേ ചെറിയ കാര്യം മതി അവൾക്ക് ടെൻഷനടിക്കാൻ അതിന്റെ കൂടെ ഇതും കൂടി അവൾ ചിലപ്പോൾ താങ്ങിയെന്ന് വരില്ല.
നെടുവീർപ്പോടെ അവൻ പറഞ്ഞു നിർത്തി.

അതും ശരിയാണ്……..
എന്നാലും എന്റെ ശ്രദ്ധക്കുറവ് കാരണമല്ലേ ആദിക്കിങ്ങനെ സംഭവിച്ചത്…………
അവൻ നിരാശയും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു.

പോട്ടെടാ ഞാനും ശ്രദ്ധിക്കേണ്ടതായിരുന്നു ഇനിയിപ്പൊ പറഞ്ഞിട്ട് കാര്യമില്ലല്ലോ…….
എന്തായാലും അയാൾക്കിട്ട് ഞാൻ കൊടുത്തിട്ടുണ്ട്.

മ്മ്മ്മ്….. ഞാൻ ഹോസ്പിറ്റലിൽ പോയി കണ്ടിരുന്നു. ശരിക്കങ്ങ് കേറി മേഞ്ഞല്ലേ നീ??????
ചെറു ചിരിയോടെ അവൻ രുദ്രനെ നോക്കി.

കലിയടക്കാൻ കഴിയണ്ടേടാ. തലയിൽ കെട്ടുമായി എന്റെ പെണ്ണ് ആശുപത്രിയിൽ കിടന്ന രംഗം ഓർത്തപ്പോൾ കൊല്ലാനാ തോന്നിയത്.
കൊല്ലില്ല എന്ന് നിനക്ക് തന്ന വാക്കിന്റെ പുറത്താ ഞാനാ ശ്രമം ഉപേക്ഷിച്ചത്.
രുദ്രൻ മുഷ്ടി ചുരുട്ടി കലിയടക്കി.

വേണ്ട രുദ്രാ നിന്റെ കയ്യിൽ വൃത്തികെട്ട അയാളുടെ രക്തക്കറ പുരളാൻ പാടില്ല.
അയാളെ എനിക്ക് തന്നെ കൊല്ലണം ദേ എന്റെ ഈ കൈകൊണ്ട് തന്നെ കൊല്ലണം എന്നാലേ കാലങ്ങളായി ഞാനെന്റെ നെഞ്ചിൽ കൊണ്ടുനടക്കുന്ന പ്രതികാരാഗ്നി അണയൂ……….
പകയോടെ അവൻ പറയുന്നതിനൊപ്പം എന്തിനോ വേണ്ടി അവന്റെ കണ്ണിൽ നീർത്തുള്ളി പൊടിഞ്ഞു.

അവന്റെ അവസ്ഥ മനസ്സിലാക്കി രുദ്രനവനെ ചേർത്ത് പിടിച്ചു.
ഒന്നും പറയാതെ അവൻ രുദ്രനെ ഇറുകെ പുണർന്നവന്റെ തോളിൽ മുഖമമർത്തി നിന്നു.

പോട്ടെടാ….. നീ പഴയതൊന്നും ഓർത്ത് വിഷമിക്കാതെ…….
രുദ്രനവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

പറ്റുന്നില്ലടാ ചിലപ്പോഴൊക്കെ ഞാനാ പഴയ ദച്ചു ആയിപ്പോവും……
അവനൊന്ന് വിതുമ്പി.

രുദ്രനൊന്നും പറയാതെ അവനെ ചേർത്ത് പിടിച്ചു.
കുറച്ചു നേരം കഴിഞ്ഞതും അവൻ രുദ്രനിൽ നിന്ന് വിട്ടുനിന്ന് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു.

ഞാൻ പോട്ടെടാ ഇനി നിന്നാൽ ശരിയാവില്ല. പുതിയ വിവരങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നിന്നെ വിളിക്കാം.
പിന്നെ ആദിയെ നല്ലോണം നോക്കിക്കോണേ……
കരുതലോടെ പറഞ്ഞവൻ പുറത്തേക്ക് നടന്നു.

പിന്നെ എന്തോ ഓർത്തെന്നത് പോലെയവൻ രുദ്രന് നേരെ തിരിഞ്ഞു.

അതേ ഒരു കിസ്സ് മിസ്സായ നിരാശയിൽ നിൽക്കുന്നത് കൊണ്ട് പറയുവാ ഒരു മയത്തിലൊക്കെ വേണം പാവം എന്റെ പെങ്ങൾക്ക് വയ്യാതിരിക്കുവാ അതുകൊണ്ട് ആക്രാന്ത് മത് കരോ……

കണ്ണിറുക്കി അവൻ പറഞ്ഞതും രുദ്രനവനെ തല്ലാൻ കയ്യൊങ്ങി.
കുസൃതിചിരിയോടെ അവൻ ഒഴിഞ്ഞു മാറി അവിടെനിന്നോടി.

അവന്റെ ഓട്ടം കണ്ട് രുദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദി മുറിയിൽ ടെൻഷനടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
ദർവേശിന്റെ വരവും രുദ്രന്റെ മുഖത്തെ ദേഷ്യവും എല്ലാം കാൺകെ അവളിൽ എന്തോ ഭയം നിറഞ്ഞു.
നഖം കടിച്ചുകൊണ്ടവൾ ബെഡിലേക്കിരുന്നു.

രുദ്രൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൾ പിടഞ്ഞെഴുന്നേറ്റു.

രുദ്രേട്ടാ അയാളെന്തിനാ വന്നത്?????
അവനരികിലേക്ക് നടന്നടുത്ത് കൊണ്ടവൾ ചോദിച്ചു.

അവളുടെ മുഖത്തെ ടെൻഷൻ കണ്ടവനവളെ അവൻ വലിച്ചു തന്നിലേക്ക് ചേർത്തു.

നീയിങ്ങനെ ടെൻഷനടിക്കാൻ മാത്രം ഒന്നൂല്ല ആദി വെറുതെ എന്നെയൊന്ന് ചൊറിയാൻ വന്നതാ അവൻ.
മുഖത്തെ ചിരി മായ്ക്കാതെ അവൻ പറയുമ്പോഴും ഭയം അവളിൽ നിന്നൊഴിഞ്ഞിരുന്നില്ല.

പക്ഷെ രുദ്രേ………
അവൾ പറഞ്ഞു മുഴുവിപ്പിക്കും മുന്നേയവന്റെ ചുണ്ടുകൾ അവളുടെ അധരത്തെ പൊതിഞ്ഞിരുന്നു.
അവൾ പിടഞ്ഞു കൊണ്ടവനെ അള്ളിപ്പിടിച്ചു.
അവൻ അവളുടെ ദളങ്ങളെ നുകർന്നു കൊണ്ട് അവളെ തന്നിലേക്ക് ചേർത്തു.
അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.
ചുംബനത്തിന്റെ ദൈർഘ്യമേറിയതും അവൾ പെരുവിരലിനാൽ ഉയർന്നു പൊങ്ങി.
അതറിഞ്ഞവൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി.
അവളുടെ വിരലുകൾ അവന്റെ മുടിയിൽ മുറുകി.
ഒരിറ്റ് ശ്വാസത്തിനായി കേഴുന്ന അവളെ അവൻ മോചിപ്പിക്കവെ അവന്റെ നെഞ്ചിൽ ചാരി നിന്നവൾ കിതച്ചുപോയി.
തന്റെ നെഞ്ചിൽ ചാരിനിന്ന് കിതപ്പടക്കുന്ന അവളെയവൻ വരിഞ്ഞു മുറുക്കി.
തമ്മിൽ പരസ്പരം മിണ്ടാതെ ഉയർന്നു വരുന്ന ഹൃദയതാളം ശ്രവിച്ചവർ നിന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കയ്യിലിരിക്കുന്ന രുദ്രന്റെ ഫോട്ടോയിലേക്ക് മിഴിനട്ടിരിക്കുകയായിരുന്നു ഗൗരി.
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

തന്റെ തെറ്റാണ്…… ഒരിക്കലും രുദ്രനിൽ നിന്ന് ആദിയെ വേർപെടുത്താൻ ശ്രമിക്കരുതായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഉറപ്പായും അവൻ തന്നെ കാണാൻ വരുമായിരുന്നു.

ഒരു പെണ്ണിന്റെ കെട്ടുതാലിയറുത്ത് മാറ്റാൻ മാത്രം തരംതാണ് പോയോ താൻ???????
കുറ്റബോധം അവരുടെ മനസ്സിനെ വേട്ടയാടി.

നിറകണ്ണുകളോടെ രുദ്രന്റെ ഫോട്ടോയിലേക്ക് നോക്കിയവരിരുന്നു.

ചുമലിൽ ഒരു കരസ്പർശമേറ്റവർ തിരിഞ്ഞു നോക്കി.
ദുഃഖം തളംകെട്ടിയ മുഖത്തോടെ തന്നെ നോക്കുന്ന ജേക്കബിനെ കണ്ടവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഇന്നും അവൻ വന്നില്ലല്ലേ?????

എല്ലാം ക്ഷമിച്ചു വരാൻ മാത്രം ചെറിയ തെറ്റൊന്നുമല്ലല്ലോ നമ്മളവനോട് ചെയ്തത്…….
നമ്മുടെ ഭീഷണിയിൽ ഭയന്ന് ആ കുട്ടി പോയിരുന്നെങ്കിൽ എന്താവുമായിരുന്നു അവന്റെ അവസ്ഥ?????
അവന്റെ ജീവിതം തകർത്തെറിയുന്ന തരത്തിലുള്ള തെറ്റല്ലേ നമ്മളവനോടും ആ കുട്ടിയോടും ചെയ്തത്??????
എന്നെന്നേക്കുമായി ഒഴിഞ്ഞു പോവാൻ ആ കുട്ടിയോട് പറയുമ്പോൾ അവളെങ്ങോട്ട് പോവും എന്നതിനെ പറ്റി നമ്മൾ ആലോചിച്ചോ??????
എത്ര വലിയ പാപമാ നമ്മളതിനോട് പ്രവർത്തിച്ചത്?????? കണ്ണീച്ചോരയില്ലാതെയല്ലേ അവളോട് ഓരോന്ന് പറഞ്ഞത്???????
പക്ഷേ അവളോ മറുത്തോരക്ഷരം മിണ്ടാതെ നിന്ന് കണ്ണുനീർ വാർക്കുകയേ ചെയ്‌തുള്ളൂ…..
സർവ്വവും നഷ്ടപ്പെട്ടത് പോലെയുള്ള ആ കുട്ടിയുടെ നിൽപ്പ് ഇന്നും എന്റെ കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല.
വേദനയോടെ അവർ പറഞ്ഞു നിർത്തി.

അത് കേൾക്കെ ജേക്കബിനും തന്റെ പ്രവർത്തികളെ ഓർമ്മ വന്നു അപമാനഭാരത്താൽ അയാളുടെ തലകുനിഞ്ഞു.
ഭയത്തോടെയുള്ള അവളുടെ നിൽപ്പ് ഓർക്കവേ അയാളിൽ കുറ്റബോധം നിറഞ്ഞു.

ഒന്നോർത്തു നോക്കിച്ചായാ നമുക്കൊരു മോളുണ്ടായിരുന്നെങ്കിൽ നമ്മളതിനോട് ഇങ്ങനെ പറയുമായിരുന്നോ?????
പോട്ടെ ആ കുട്ടിയുടെ സ്ഥാനത്ത് ദേവു ആയിരുന്നെങ്കിൽ നമ്മളിങ്ങനെ ചെയ്യോ????????
അവരുടെ ഓരോ വാക്കുകളും അയാളുടെ ഹൃദയത്തെ വൃണപ്പെടുത്തി.

അവൻ വരില്ല ഇച്ചായാ അതെനിക്ക് നല്ലോണമറിയാം കാരണം അവൻ എന്റെ ഏട്ടന്റെ രക്താ നീഹാരത്തിൽ ഗൗതമിന്റെ ചോര അപ്പൊ വാശിയും ദേഷ്യവും ഇച്ചിരി കൂടും.
എന്തോ ഓർമ്മയിൽ അവർ പറയുന്നത് കേട്ട് ജേക്കബിന്റെ മനസ്സിൽ അന്നവസാനമായി രുദ്രൻ പറഞ്ഞ കാര്യങ്ങൾ തെളിഞ്ഞു.

ഒന്ന് നിശ്വസിച്ചു കൊണ്ടയാൾ അങ്ങനെ ഇരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ആദിയെ അവൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.
തന്നെ കൊത്തിവലിക്കുന്ന രുദ്രന്റെ നോട്ടം താങ്ങാനാവാതെ അവൾ തലകുനിച്ചു.

രുദ്രേട്ടാ വിട്ടേ……….
അവനെ നോക്കാതെയവൾ അവനിൽ നിന്ന് പിടഞ്ഞു മാറാൻ ശ്രമിച്ചു.

ഹാ അങ്ങനെ പോവല്ലേ പെണ്ണെ നിന്റെ മുഖമൊന്ന് ഞാൻ കാണട്ടെ…….
കുസൃതിയോടെ അവളെ ചുറ്റിപ്പിടിച്ചു കൊണ്ടവൻ പറഞ്ഞു.

ദേ ഇങ്ങനെ ചുവന്നു തുടുത്തു നിൽക്കുന്ന മുഖം കാണാൻ നല്ല ഭംഗിയുണ്ട്.
അവളുടെ കാതിൽ സ്വകാര്യം പോലെയവൻ പറയുന്നത് കെട്ടവളിൽ നാണം നിറഞ്ഞു.
അവളവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു.

ഇപ്പോഴേ ഇങ്ങനെ നാണിക്കാതെ പെണ്ണെ ഇനിയെന്തെല്ലാം വരാനിരിക്കുന്നു.
മീശ പിരിച്ചവൻ പറയുന്നത് കേട്ടവൾ അവന്റെ നെഞ്ചിൽ കുത്തി.

ഔ…… ഞാൻ കാര്യായിട്ട് പറഞ്ഞതാ പെണ്ണെ. കെട്ടിയ നാൾ തൊട്ട് ഞാൻ പട്ടിണിയാണ് ആഹ്…….ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ????
നിന്റെ തലയിലെ സ്റ്റിച്ചെടുത്തിട്ട് വേണം ഒരു കൈനോക്കാൻ എത്ര നാളെന്ന് കരുതിയാ മുന്നിൽ ബിരിയാണി വെച്ച് നോക്കി വെള്ളമിറക്കുന്നത്.
ഇടം കണ്ണിട്ട് അവളെ നോക്കി അവൻ പറഞ്ഞു തീർന്നതും അവൾ അവനെ തള്ളി മാറ്റി.

മാറങ്ങോട്ട്……..
നാണത്താൽ ചുവന്ന മുഖം അവനിൽ നിന്നൊളുപ്പിക്കാനവൾ കപട ഗൗരവത്താൽ അവനെ നോക്കി അവിടെനിന്ന് പോയി.

അവളെ നോക്കി ഒരു ചിരിയോടെ അവൻ നിന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാത്രി ഏതോ സിനിമയും കണ്ട് ടീവിയുടെ മുന്നിൽ ഇരിക്കുകയായിരുന്നു ആദി. രുദ്രനവളുടെ മടിയിൽ തലവെച്ച് കിടന്നു.
ആദി സിനിമയിൽ ലയിച്ചിരിക്കുമ്പോൾ രുദ്രൻ അവളുടെ മുഖത്ത് നോക്കി അങ്ങനെ കിടന്നു.
അവളെ തന്നെ നോക്കി കിടക്കുമ്പോൾ ഫോണിൽ നോട്ടിഫിക്കേഷന്റെ സൗണ്ട് കേട്ടവൻ അവളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു.
കയ്യെത്തി ടേബിളിലിരുന്ന ഫോൺ എടുത്തു നോക്കി.
അതിൽ കണ്ട കാര്യങ്ങൾ അവനിൽ ദേഷ്യം നിറച്ചു.
അവൻ ആദിയുടെ മടിയിൽ നിന്നെഴുന്നേറ്റ് റൂമിലേക്ക്‌ പോയി.

അസ്വസ്ഥമായ മനസ്സോടെയവൻ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
പിന്നെ എന്തോ ഓർത്തെന്നത് പോലെ അവൻ കബോർഡിൽ എന്തോ തിരഞ്ഞു.
കയ്യിൽ കിട്ടിയ സിഗരറ്റ് പാക്കറ്റ് കണ്ടവനൊന്ന് നിശ്വസിച്ചു.
ആദിയുമായി ജീവിതം തുടങ്ങിയതിൽ പിന്നെ ഉപേക്ഷിച്ച ശീലമായിരുന്നു എന്നാൽ ഇന്നത് അവന് ആവശ്യമായതായി തോന്നി.

അവൻ സിഗരറ്റ് എടുത്തു ബാൽക്കണിയിലേക്ക് നടന്നു.
കൈവരിയിൽ ചാരി നിന്ന് സിഗരറ്റ് കത്തിച്ച് വലിച്ചു വിട്ടു.
പുകഞ്ഞു പൊങ്ങുന്ന പുകച്ചുരുളുകൾക്കൊപ്പം അവന്റെ ചിന്തകളും ഉയർന്നു.
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായവൻ ഇരുട്ടിലേക്ക് നോക്കി നിന്നു.

തുടരും…………………..

എപ്പോഴും നിങ്ങളുടെ ഊഹാപോഹങ്ങൾ തെറ്റിക്കുന്നത് ശരിയല്ലല്ലോ അതുകൊണ്ട് എല്ലാവരും പറഞ്ഞത് പോലെ ദർവേശിനെ തന്നെ കൊണ്ടുവന്നിട്ടുണ്ട് 😁

എന്നാലും നിങ്ങളെല്ലാവരും ദർവേശിനെ തെറ്റിദ്ധരിച്ചു കളഞ്ഞല്ലോ ഇച്ചിരി ബിൽഡപ്പ് ഒക്കെ ഇട്ടന്നേ ഉള്ളൂ ആളൊരു ലോലനാണ് 😌

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!