Skip to content

ആദിരുദ്രം – പാർട്ട്‌ 49

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

മനസ്സ് മുഴുവൻ കലങ്ങി മറിയുന്നു.
ഉള്ളിലുയരുന്ന ചോദ്യങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ഒരേ ഒരാളുടെ നേർക്കാണ്. പക്ഷേ എന്തിന്????? ആർക്ക് വേണ്ടി????
മൊത്തത്തിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ.
എവിടെയാണ് തനിക്ക് പിഴച്ചത്????
അവൻ സിഗരറ്റ് ആഞ്ഞു വലിച്ചു.

എന്തോ ഓർത്ത് പുറകോട്ട് തിരിഞ്ഞ രുദ്രൻ വായിലെ പുക പുറത്തേക്ക് വിട്ടത് അവനെ തിരഞ്ഞു വന്ന ആദിയുടെ മുഖത്തേക്കാണ്.

രുദ്രേ……….. ഖ്ഖു ഖു ഖു………….
വിളിച്ചു പൂർത്തിയാക്കാനാവാതെ അവൾ നിന്ന് ചുമച്ചു.

ശേ…… ആദി……..
അവൻ സ്വയം നെറ്റിയിൽ അടിച്ച് സിഗരറ്റ് വലിച്ചെറിഞ്ഞ് അവൾക്കരികിലേക്ക് അടുത്തു.

ചുമച്ചു ചുമച്ച് അവളുടെ കണ്ണുകൾ നിറഞ്ഞു.

അവൻ വേഗം അകത്തേക്ക് കയറി ഒരു ഗ്ലാസ്‌ വെള്ളവുമായി അവൾക്കരികിലെത്തി.

ആദി… ദേ ഇത് കുടിച്ചേ…..
അവൻ ഗ്ലാസ്‌ അവളുടെ ചുണ്ടോടടുപ്പിച്ചു.

അവൾ വെപ്രാളത്തോടെ വെള്ളം കുടിച്ചു തീർത്തു.

നീയിപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത് അതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്??????
നെഞ്ചിൽ കൈവെച്ച് ശ്വാസമെടുക്കുന്ന അവളുടെ പുറം തടകികൊണ്ടവൻ ചോദിച്ചു.

ഞാൻ…… രുദ്രേട്ടനെ….. ഭക്ഷണം കഴിക്കാൻ…… അപ്പോഴാ…. ഏട്ടൻ…….
ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടവൾ പകുതിക്ക് നിർത്തി.

മതി സംസാരിച്ചത് വാ…….
അവളെ ചേർത്ത് പിടിച്ചവൻ അകത്തേക്ക് കയറി.
അവളെ ബെഡിലേക്കിരുത്തി കൂടെ അവനുമിരുന്നു.

അവൾ ശ്വാസോശ്വാസം നേരെ ആവുന്നത് വരെ കണ്ണടച്ചിരുന്നു.

അൽപ്പനേരം കഴിഞ്ഞ് കണ്ണ് തുറക്കവേ അവളെ തന്നെ നോക്കി ആധിയോടെ നിൽക്കുന്ന രുദ്രനെ അവളൊന്ന് രൂക്ഷമായി നോക്കി.
അതിന്റെ അർത്ഥം മനസ്സിലായതും അവനൊന്ന് ഇളിച്ചു കാണിച്ചു.

ആദി…….
കയ്യുയർത്തി അവളുടെ കവിളിൽ തൊടണഞ്ഞതും അവൾ ദേഷ്യത്തിൽ അവന്റെ കൈ തട്ടി മാറ്റി.

സോറി ആദി പെട്ടെന്ന് ടെൻഷൻ വന്നതോണ്ട് വലിച്ചു പോയതാ.
അവൻ ദയനീയമായി അവളൊട് പറഞ്ഞു.

ഇതെപ്പൊ തുടങ്ങി ഈ പുതിയ ശീലങ്ങളൊക്കെ ഇതുവരെ ഞാൻ കണ്ടിട്ടില്ലല്ലോ????
അവൾ കലിപ്പിൽ അവനെ നോക്കി.

പുതിയതൊന്നുമല്ല ഇച്ചിരി പഴയ ശീലമാ ബാംഗ്ലൂർ ഉള്ളപ്പോൾ തുടങ്ങിയതാ പിന്നെ അങ്ങോട്ട്‌ മനസ്സ് അസ്വസ്ഥമാവുമ്പോഴേല്ലാം ഇത് വേണമെന്ന് തോന്നിത്തുടങ്ങി.
നിന്നെ കണ്ടതിൽ പിന്നെയാ ഈ ശീലത്തിന് ഒരു കുറവ് വന്നത്. പക്ഷേ ഇപ്പൊ എന്തോ ഇത് വേണമെന്ന് തോന്നി.

ഓഹ് അപ്പൊ ഇതൊക്കെ നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നിട്ടോ എന്റെ മുന്നിൽ മര്യാദരാമൻ.
അവൾ പറയുന്നത് കേട്ടവൻ തല ചൊറിഞ്ഞ് അവളെ നോക്കി വളിച്ചൊരു ചിരി ചിരിച്ചു.

അത് കണ്ടവൾ വീർപ്പിച്ച് എഴുന്നേറ്റു പോയി.

ഹാ പിണങ്ങി പോവാതെന്റെ ഭാര്യേ……
അവൻ അവളെ വലിച്ച് തന്നോട് ചേർത്ത് കൊണ്ട് പറഞ്ഞു.

ഒരബദ്ധം പറ്റിപ്പോയതാടി ഇനി ആവർത്തിക്കൂല……..
അവളെ തന്നോട് അടുപ്പിച്ചവൻ പറഞ്ഞു.

രുദ്രേട്ടാ വിട്ടേ……
അവൾ കുതറിക്കൊണ്ടിരുന്നു.

എന്തിനാ ആദി എന്നോടീ വാശി?????
അവളുടെ കണ്ണിലേക്ക് ഉറ്റ് നോക്കിയവൻ ചോദിച്ചു.

പിന്നെ ഞാനെന്ത് വേണം??????
ഒന്നും കണ്ടില്ല എന്ന് നടിക്കണോ????? അതോ നിങ്ങളെ പ്രോത്സാഹിപ്പിക്കണോ????? ഏ???? പറ………..
അവനെ പിടിച്ചുലച്ചു കൊണ്ടവൾ ചോദിച്ചു.
അതിനവന്റെ പക്കൽ മറുപടി ഒന്നുമില്ലായിരുന്നു.

എന്തിനാ രുദ്രേട്ടാ ഇങ്ങനെ സ്വയം നശിക്കുന്നത്?????? ഈ വലിച്ചു കൂട്ടിയിട്ട് എന്താ പ്രയോജനം??????
ആർക്ക് വേണ്ടിയാ ഇതൊക്കെ?????
അത് വലിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരുവോ??????
വെറുതെ ആയുസ്സ് കുറയുകയല്ലാതെ മറ്റെന്ത്‌ പ്രയോജനമുണ്ട് ഇതുകൊണ്ട്???????
അൽപ്പനേരത്തെ സുഖത്തിനുവേണ്ടി ഒരു ജീവിതം തന്നെ നശിപ്പിക്കണോ????
ഒരു ഗുണവുമില്ല എന്നറിഞ്ഞിട്ടും എന്തിനാ ഇങ്ങനെ സ്വന്തം ആരോഗ്യം നശിപ്പിക്കുന്നത്?????
പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
അത് കാൺകെ അവന്റെ ഉള്ളൊന്ന് പിടഞ്ഞു.

അവൻ കൈനീട്ടി ഒലിച്ചിറങ്ങിയ അവളുടെ കണ്ണുനീർ തുടച്ചു നീക്കും മുന്നേ അവൾ അവനിൽ നിന്നടർന്ന് മാറിയിരുന്നു.
അവൻ എന്തെങ്കിലും പറയുന്നതിന് മുന്നേയവൾ കണ്ണുകൾ തുടച്ച് പുറത്തേക്കിറങ്ങി.

അവൻ നിരാശയോടെ അവൾ പോവുന്നതും നോക്കിനിന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാത്രി ആഹാരം കഴിക്കുമ്പോഴും അവൾ സൈലന്റ് ആയിരുന്നു. പാത്രത്തിൽ നിന്ന് കണ്ണെടുക്കാതെ അവളിരുന്നു.
അവളുടെ മൗനം അവനെ വേദനിപ്പിച്ചിരുന്നെങ്കിലും അതിനർഹനായിരുന്നത് കൊണ്ട് അവനൊന്നും മിണ്ടാൻ പോയില്ല.

കഴിച്ചു കഴിഞ്ഞ് പ്ലേറ്റുമായി അടുക്കളയിലേക്ക് പോവാൻ നിന്ന അവളെ തടഞ്ഞു കൊണ്ടവൻ അവളിൽ നിന്ന് പ്ലേറ്റ് ബലമായി പിടിച്ചു വാങ്ങി.
അവളൊന്ന് രൂക്ഷമായി നോക്കിയെങ്കിലും അവനത് കാര്യമാക്കിയില്ല.

അവനെ നോക്കി ചവിട്ടി കുലുക്കി അവൾ റൂമിലേക്ക് പോവുന്നത് കണ്ടവന്റെ ചുണ്ടിൽ പുഞ്ചിരിയൂറി.

അവൻ തിരികെ റൂമിലേക്ക്‌ ചെല്ലുമ്പോൾ അവൾ കിടന്നിരുന്നു. മുഖം വീർപ്പിച്ചു കണ്ണുകളടച്ച് കിടക്കുന്ന അവളെ കണ്ടവനൊന്ന് ചിരിച്ചു.
അവളെയൊന്ന് നോക്കിയവൻ കബോർഡിലിരുന്ന സിഗരറ്റ് പാക്കറ്റുകളെല്ലാമെടുത്ത് ഓരോന്നായി തുറന്ന് ജഗ്ഗിൽ ഇരുന്ന വെള്ളം അതിലേക്കൊഴിച്ചു ശേഷം ഓരോന്നായി എടുത്തു വേസ്റ്റ് ബാസ്‌ക്കറ്റിലേക്കെറിഞ്ഞു.
ഓട്ട കണ്ണിട്ട് ഇതെല്ലാം കണ്ട് അവളുടെ ചുണ്ടിൽ ചിരി വിടർന്നെങ്കിലും അത് പുറമെ കാണിക്കാതെ ഉറങ്ങുന്നത് പോലെ നടിച്ചു കിടന്നു.

ഇത്രയൊക്കെ ചെയ്തിട്ടും അവളിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ അവൻ അവളുടെ അടുത്ത് വന്ന് കിടന്നു.

ഒളികണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടിരുന്നു അതുകൊണ്ട് വെറുതെ അഭിനയിക്കാതെ ആ കണ്ണ് തുറന്നെ….
അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ചവൻ പറഞ്ഞു.
അവന്റെ നിശ്വാസചൂടിൽ ഒന്ന് പിടഞ്ഞെങ്കിലും അത് പുറമെ കാണിക്കാതെ അവൾ അങ്ങനെ തന്നെ കിടന്നു.

ആഹാ അത്രക്കായോ നീ കണ്ണ് തുറക്കുമോ ഇല്ലയോ എന്നൊന്നെനികറിയണമല്ലോ………
അതും പറഞ്ഞവൻ അവളെയെടുത്ത് നെഞ്ചിലേക്ക് കിടത്തിയിരുന്നു.

ഏയ്‌….. വിട്…….
ആദ്യത്തെ പകപ്പിന് ശേഷം അവൾ കിടന്നു കുതറി.

ഓഹ് അപ്പൊ എന്റെ ഭാര്യ ഉറങ്ങിയിട്ടില്ലായിരുന്നോ??????
പുച്ഛത്തോടെ അവനവളെ നോക്കി ചോദിച്ചു.

അവളവനെ കൂർപ്പിച്ചു നോക്കി.

എന്താടി നോക്കുന്നെ ഉണ്ടക്കണ്ണി????
അത് കേട്ടതും അവൾ മുഖം വെട്ടിച്ചു.

എന്റെ പൊന്നോ എനിക്കൊരബദ്ധം പറ്റി അതിനാണോ ഇങ്ങനെ മുഖം വീർപ്പിക്കുന്നത് എങ്കിൽ കേട്ടോ ഇനിമേലിൽ അതാവർത്തിക്കില്ല എന്റെ ആദിയാണെ സത്യം.
അവൻ ആണയിട്ട് പറഞ്ഞു.

ഓഹ് പിന്നെ അബദ്ധം സിഗരറ്റ് വാങ്ങി സ്റ്റോക്ക്‌ ചെയ്തിട്ട് വലിച്ചു കൂട്ടുന്നതിനെയാണോ അബദ്ധം എന്ന് വിളിക്കേണ്ടത്??????
അവൾ പുച്ഛഭാവത്തിലവനെ നോക്കി.

ഓഹ് സമ്മതിച്ചു അറിഞ്ഞോണ്ട് ചെയ്ത തെറ്റാണ് സോറി ഇനി ആവർത്തിക്കില്ല പ്രോമിസ്.
ഇനിയെങ്കിലും ഈ കലം വീർപ്പിക്കൽ ഒന്ന് നിർത്തടി.
വീർപ്പിച്ചു വെച്ചിരുന്ന അവളുടെ കവിളിൽ കുത്തിയവൻ പറഞ്ഞു.

അത് കേട്ട് ഒരു ചിരി വന്നെങ്കിലും അതടക്കി അവനെ കൂർപ്പിച്ചു നോക്കി.

ഇപ്രാവശ്യത്തേക്ക് ക്ഷമിച്ചിരിക്കുന്നു ഇനി മേലാൽ ഇതാവർത്തിക്കരുത് കേട്ടോ മിസ്റ്റർ തീവണ്ടി.

തീവണ്ടിയോ?????
അവളുടെ പറച്ചിൽ കേട്ട് പകച്ചവൻ ചോദിച്ചു.

ആഹ് തീവണ്ടി.

ഞാൻ തീവണ്ടി ആണോടി?????
അവൻ കലിപ്പിച്ച് അവളെ നോക്കി.

പിന്നെ ഈ പുകച്ചു തള്ളുന്നവരെ പിന്നെ എന്ത് വിളിക്കണം???????
പുച്ഛം വാരി വിതറി അവൾ തിരിച്ചു ചോദിച്ചു.

മതി നിർത്തിക്കേ ഇനി മേലിൽ എന്നെ അങ്ങനെ വിളിക്കരുത്……
വാർണിങ് പോലെയവൻ പറഞ്ഞതും അവൾക്ക് ആവേശമേറി.

ഞാനിനിയും വിളിക്കും തീവണ്ടി, തീവണ്ടി, തീ………..
മൂന്നാമത്തേത് വിളിച്ചു പൂർത്തിയാവും മുന്നേയവൻ അവളെയും കൊണ്ട് മറിഞ്ഞ് അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു.

ഒന്ന് ഞെട്ടിയെങ്കിലും അവന്റെ അധരങ്ങൾ ചുണ്ടിനെ പൊതിഞ്ഞപ്പോൾ ദേഹം മുഴുവൻ തരിപ്പ് പടർന്നത് പോലെ.
അവളവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അതെല്ലാം നിഷ്ഫലമായിരുന്നു.
വീണ്ടും തള്ളിമാറ്റാൻ ആഞ്ഞതും അവന്റെ കൈകളാൽ അവളുടെ കയ്യെ തടഞ്ഞിരുന്നു. അവളുടെ ഇരുകൈവിരലുകളെയും അവൻ തന്റെ കൈവിരലുകളാൽ കോർത്തു പിടിച്ചിരുന്നു.
പയ്യെ പയ്യെ അവളുടെ എതിർപ്പുകൾ കുറഞ്ഞു വന്നു.
ഒന്ന് പിടഞ്ഞു മാറാൻ പോലുമാവാതെ അത്രമേൽ അവന്റെ ചുണ്ടുകൾക്ക് അവൾ അടിമപ്പെട്ട് പോയിരുന്നു.
ചുംബനത്തിന്റെ തീവ്രതയേറും തോറും കോർത്തു പിടിച്ച കൈകളുടെ മുറുക്കം കൂടി കൊണ്ടിരുന്നു.
ഉമിനീരിൽ ഇരുമ്പ് ചുവയറിയുമ്പോൾ പോലും അവന്റെ ചുണ്ടുകളിൽ നിന്നൊരു മോചനം അവളോ അവളുടെ ദളങ്ങളിൽ നിന്നൊരു വിടവാങ്ങൽ അവനൊ ആഗ്രഹിച്ചിരുന്നില്ല.
അവസാനം ശ്വാസം വില്ലനായി മാറിയപ്പോൾ അവൻ അവളെ സ്വാതന്ത്ര്യമാക്കി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിതപ്പടക്കി.
അവളും ഒരിറ്റ് ശുദ്ധ വായുവിനായി ആഞ്ഞ് ശ്വാസം വലിക്കുകയായിരുന്നു.
ചുംബനത്തിന്റെ ആലസ്യത്താൽ കണ്ണുകൾ തുറക്കാതെ അവൾ ശ്വാസമെടുത്ത് കൊണ്ട് ദ്രുതഗതിയിൽ ഇടിക്കുന്ന ഹൃദയമിടിപ്പിനെ ശാന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

വേഗമേറിയ അവരുടെ ഹൃദയതാളത്തിന്റെ ശബ്ദം ആ മുറിയിൽ പ്രതിധ്വനിച്ചു.

ഒന്ന് കിതപ്പടങ്ങിയതും രുദ്രന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ഇഴഞ്ഞു നടന്നു.
അവന്റെ താടിയും മീശയും കൊണ്ട് അവളൊന്ന് പുളഞ്ഞു.
അവളിലെ പിടച്ചിലറിഞ്ഞ അവൻ അവളുടെ കഴുത്തിൽ പല്ലുകൾ തന്റെ ആഴ്ത്തി.

ആഹ്………..
വേദനയോടെ അവൾ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു.

ഇനിയും അടർന്നു മാറിയില്ലെങ്കിൽ ഉള്ളിൽ തിളച്ചു മറിയുന്ന വികാരങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയില്ല എന്ന് ബോധ്യമായതും അവൻ അവളിൽ നിന്ന് മാറി സീലിങ്ങിലേക്ക് നോക്കി കിടന്നു.

അവളപ്പോഴും ഉയർന്നു വരുന്ന താഴുന്ന ശ്വാസഗതിയെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്.
ശ്വാസഗതി പൂർവ്വസ്ഥിതിയുള്ളയതും രുദ്രനവളെ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു.

ഒരിക്കലും എന്നോട് പിണങ്ങിയിരിക്കാൻ പാടില്ല അതിനാണ് ഇപ്പൊ ഇത് തന്നത്.
ഇനി പിണങ്ങാൻ തോന്നുമ്പോൾ ഈ കാര്യം ഓർമ്മയിൽ വേണം.
പിന്നെ എപ്പോഴും ഇങ്ങനെ ഉമ്മയിലും കടിയിലും ഒന്നും നിൽക്കും എന്ന് കരുതരുത്. എത്രത്തോളം നീ പിണങ്ങി ഇരിക്കുമോ അത്രത്തോളം വലുതായിരിക്കും എന്റെ പ്രതികാരവും.
ചുണ്ടിൽ വിരിഞ്ഞ കള്ളചിരിയോടെ അവൻ പറയവെ അവളവന്റെ ഇടനെഞ്ചിലേക്ക് മുഖമമർത്തിയിരുന്നു.

അവളെ തന്നിലേക്ക് വിരിഞ്ഞു മുറുക്കി കൊണ്ടവൻ നിദ്രയിലേക്ക് വീണു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തന്റെ മുറിയിൽ അസ്വസ്ഥതയോടെ കിടക്കുകയായിരുന്നു ദർവേശ്.
മനസ്സിലേക്ക് ഇരച്ചെത്തുന്ന ഓർമ്മളുടെ കുത്തൊഴുക്കിൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
കയ്യിലിരുന്ന ഫോട്ടോയിൽ അവനൊന്ന് നോക്കി.
നിറപുഞ്ചിരിയോടെ നിൽക്കുന്ന ഒരു ഇരുപത്തിമൂന്നുകാരിയുടെ ചിത്രത്തിൽ അവനൊന്ന് തഴുകി.
ചുണ്ടുകൾ വിതുമ്പി.

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ…
എന്നിൽ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ…

ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻ‌കിളീ
പൈങ്കിളീ മലർ തേൻ‌കിളീ…….🎶

കാതിൽ അലയടിക്കുന്ന മധുരസംഗീതത്തിൽ തന്നെ തന്നെ മറന്നവൻ കിടന്നു.

തന്റെ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ച ആ രാത്രിയിലെ ചിതറി തെറിച്ച ഓർമ്മകൾ മനസ്സിൽ കടന്നു വന്നു.
അസ്വസ്ഥതയോടെ അവൻ മുടിയിൽ കൊരുത്തു വലിച്ചു.

ആഹ്………………
ആ വീട് കുലുങ്ങും വിധം അവൻ അലറി കരഞ്ഞു.

എഴുന്നേറ്റു കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ പാറിപ്പറന്ന മുടിയിഴകളും രക്തവർണ്ണമാർന്ന കണ്ണുകളുമായ അവന്റെ പ്രതിരൂപത്തിലേക്ക് നോക്കി നിന്നു. അതിനൊപ്പം കണ്ണാടിയിൽ തെളിയുന്ന സ്ത്രീ രൂപത്തിലേക്കവൻ ഉറ്റു നോക്കി. തന്നെ അലിവോടെ സ്നേഹത്തോടെ നോക്കുന്ന ആ രൂപം മാഞ്ഞു പോയതും അവൻ കണ്ണുകൾ ഇറുകെ അടച്ചു.
ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന ദേഷ്യത്താൽ അവൻ മുഷ്ടി ചുരുട്ടി കണ്ണാടിയിൽ ഇടിച്ചു.
കണ്ണാടിച്ചില്ല് പൊട്ടി അതിന്റെ ചീളുകൾ അവന്റെ കയ്യിൽ തറഞ്ഞ് ചുടുരക്തം പുറത്തേക്കൊഴുകി.
കയ്യിൽ ആഴത്തിൽ മുറിവേറ്റിട്ടും അവന് വേദനിച്ചില്ല. അതിനേക്കാളേറെ വേദന ഉള്ളിൽ നിറഞ്ഞിരുന്നു. കയ്യിലേറ്റ മുറിവിനെക്കാൾ ആഴത്തിൽ ഹൃദയത്തിൽ മുറിവേറ്റിരുന്നു. ഇന്നും ഉണങ്ങാതെ അവശേഷിക്കുന്ന വേദനിപ്പിക്കുന്ന ചോര പൊടിയുന്ന മുറിവ്.

അവൻ കുറച്ചു നേരം അങ്ങനെ നിന്നു. ശേഷം ബാത്‌റൂമിലേക്ക് കയറി.
കണ്ണുകളടച്ച് ഷവറിന് കീഴെ നിൽക്കുമ്പോൾ അവന്റെ കൺകോണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിന് പലരെയും ജീവനോടെ ചുട്ടെറിക്കാൻ തക്ക കഴിവുണ്ടായിരുന്നു.

തുടരും……………….

ലെങ്ത് കുറവാണ്. തിരക്കായിരുന്നു എന്നിട്ടും സമയം കണ്ടെത്തി എഴുതി പോസ്റ്റ് ചെയ്തതാണ്.

റൊമാൻസ് കൂട്ട് റൊമാൻസ് കൂട്ട് എന്ന് മുറവിളി കൂട്ടിയവരേ ഇതിലും കൂടുതൽ റൊമാൻസ് എഴുതാൻ എനിക്കറിയില്ല പിള്ളേരെ 😤

പുകവലി ആരോഗ്യത്തിന് ഹാനീകരം🚭 സ്റ്റോറിയിൽ പുകവലിയെ ഞാൻ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല ഞാനേറ്റവും വെറുക്കുന്ന ഒരു ശീലമാണ് പുകവലി. സ്റ്റോറിയിൽ അതാവശ്യമായത് കൊണ്ട് മാത്രം എഴുതിയതാണ്. അതിനെ ആ സ്പിരിറ്റിൽ എടുക്കണം 🙏

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.3/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!