Skip to content

ആദിരുദ്രം – പാർട്ട്‌ 51

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

അവൻ തന്റെ ചുണ്ടുകളാൽ അവളുടെ കഴുത്തിൽ പറ്റിപ്പിടിച്ചിരുന്ന വെള്ളത്തുള്ളകളെ ഒപ്പിയെടുത്തു കൊണ്ടിരുന്നു.
കഴുത്തിലടിക്കുന്ന നിശ്വാസചൂടേറ്റ് അവളുടെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു.
കണ്ണുകൾ ഇറുകെ അടച്ചവൾ അവന്റെ കയ്യിൽ പിടിമുറുക്കി.
രുദ്രന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ സ്നേഹമുദ്രകൾ പതിപ്പിച്ച് കൊണ്ടിരുന്നു.
അവന്റെ ചുണ്ടുകൾ അനുസരണയില്ലാതെ താഴേക്ക് ഒഴുകിയപ്പോൾ അവളൊന്ന് പിടഞ്ഞു.

രുദ്രേട്ടാ……….
ഒരു പിടച്ചിലൂടെ അവൾ വിളിച്ചതും അവനവളെ തന്റെ നേർക്ക് തിരിച്ചു.

അവളുടെ മുഖത്തേക്ക് ഉറ്റ് നോക്കിക്കൊണ്ടവൻ നിന്നു.
അവന്റെ കണ്ണുകളിൽ അലയടിക്കുന്ന ഭാവം അവളിലൊരു വിറയൽ സൃഷ്ടിച്ചു.
അവനവളെ തന്നിലേക്കടുപ്പിച്ചു.

ഉള്ളിൽ നിറഞ്ഞ് കവിയുന്ന പ്രണയത്തോടെ അവൻ അവളുടെ നെറുകിൽ ചുണ്ട് ചേർത്തു. പതിയെ അവന്റെ ചുണ്ടുകൾ താഴേക്ക് ചലിച്ച് പുരികക്കൊടികൾക്കിടയിൽ സ്നേഹമുദ്ര പതിപ്പിച്ചു.
പിടയ്ക്കുന്ന അവളുടെ ഇരുകണ്ണിലും കവിളിലും മാറി മാറി ചുണ്ടുകൾ ചേർത്ത് അവൻ തന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാരപാത തേടി.
അവന്റെ കണ്ണുകൾ തന്റെ അധരങ്ങളിലാണ് എന്ന് കണ്ടതും അവളുടെ കണ്ണുകൾ താനെ കൂമ്പിയടഞ്ഞു.
കണ്ണടച്ച് തന്റെ ചുംബനം സ്വീകരിക്കാൻ നിൽക്കുന്ന അവളെ കണ്ടവനിലെ വികാരങ്ങൾക്ക് വേലിയേറ്റം സംഭവിച്ചു.
ആവേശത്തോടെ അവളുടെ ചുണ്ടുകളെ സ്വന്തമാക്കുമ്പോൾ അവനിൽ നിറഞ്ഞു നിന്നത് അവളോടുള്ള അടങ്ങാത്ത ഭ്രാന്തമായ പ്രണയമായിരുന്നു.
അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു.
അവളുടെ ചൊടികളെ നുകർന്നു കൊണ്ട് തന്നെ അവനവളെ പൊക്കിയെടുത്തു.
ചുണ്ടുകൾ വേർപെടുത്താതെ അവളെയും കൊണ്ടവൻ മുന്നോട്ട് നടന്ന് ബെഡിലേക്ക് വീണു. അപ്പോഴും ചുണ്ടുകൾ വേർപെട്ടിരുന്നില്ല.
പെട്ടെന്നവൾ ഞെട്ടി അവനെ തള്ളി മാറ്റി.
അവനിൽ നിന്നകന്ന് മാറാൻ ആഗ്രഹിച്ചിരുന്നില്ല എങ്കിലും എന്തോ ഒരു ഭയം അവളെ പൊതിഞ്ഞു.

രുദ്രേ………..
അവളെന്തോ പറയാനാഞ്ഞതും അവനവളുടെ ചുണ്ടിൽ കൈവെച്ച് തടഞ്ഞു.

വേണ്ട ആദി എന്നെ തടയരുത്. എനിക്ക് വേണം നിന്നെ എല്ലാ അർത്ഥത്തിലും എന്റേത് മാത്രമായ്. എന്നിലെ പ്രണയം മുഴുവൻ നിനക്കായ്‌ പകർന്നു നൽകണം. ഒരു മഴയായ് നിന്നിൽ പെയ്തിറങ്ങി എനിക്കെന്റെ പ്രണയത്തെ പൂർണ്ണതയിലെത്തിക്കണം.
അവളുടെ കൈവിരലുകളിൽ കോർത്ത് പിടിച്ചവൻ പറയവെ അവൾക്കവനെ എതിർക്കാൻ തോന്നിയില്ല.
സമ്മതമെന്നോണം അവന്റെ മുഖം കയ്യിലെടുത്ത് അവൾ നെറ്റിയിൽ അമർത്തി ചുംബിച്ചു.

അത് മാത്രം മതിയായിരുന്നു അവന് അവളിലേക്ക് പടർന്നു കയറാൻ.
അവളുടെ അധരങ്ങളെ ചുണ്ടുകളാൽ പൊതിഞ്ഞവൻ അവളിലേക്കമർന്നു. അവന്റെ ചുംബനത്തിൽ ലയിച്ചവൾ അവനെ ചുറ്റിപ്പിടിച്ചു.
അവന്റെ ചുണ്ടുകളാൽ അവളിൽ പ്രണയകാവ്യമെഴുതി.
അവന്റെ പ്രണയത്താൽ അവളുടെ കണ്ണുകളിലെ ഭയത്തെ അവൻ തുടച്ചു മാറ്റി.
രാവിന്റെ മറവിൽ ഒരു കുഞ്ഞു നോവായി അവനവളിൽ ആഴ്ന്നിറങ്ങി. തന്നെ പൂർണ്ണനാക്കിയ അവളുടെ സീമന്തരേഖയിൽ അവൻ പ്രണയത്തോടെ ചുംബിച്ചു.
തന്നെ നോക്കി ആത്മസംതൃപ്തിയോടെ ചിരിക്കുന്ന അവളെ അവൻ തന്നിലേക്ക് അണച്ചു പിടിച്ചു.

എല്ലാ അർത്ഥത്തിലും തന്റെ പ്രണയത്തെ സ്വന്തമാക്കിയ സന്തോഷത്തിലവൻ കണ്ണുകളടച്ചു. അവന്റെ ഹൃദയതാളം കേട്ടവളും നിദ്രയിലേക്ക് വീണു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാവിലെ ഉറക്കം വിട്ട് കണ്ണ് തുറന്ന ആദി കാണുന്നത് അവളെ ചുറ്റിപ്പിടിച്ച് കഴുത്തിൽ മുഖം ചേർത്ത് കിടക്കുന്ന രുദ്രനെയാണ്.
അവനെ കാൺകെ തലേന്ന് നടന്നതെല്ലാം മനസ്സിലേക്ക് ഇരച്ചെത്തി.
നാണത്താൽ മുഖം ചുവന്നുതുടുത്തു.
പൂർണ്ണമായും തന്റെ പ്രാണന്റെ പാതിയായി മാറിയതിൽ മനസ്സ് സന്തോഷിച്ചു.
അവന്റെ നെറ്റിയിൽ നനുത്ത ഒരു ചുംബനം നൽകിയവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു.

കുളിച്ചിറങ്ങുമ്പോഴും രുദ്രൻ നല്ല ഉറക്കത്തിലാണ്. അവൾ അവനെ ശല്യം ചെയ്യാതെ തലതുവർത്തി മുടിയൊന്ന് കോതിയൊതുക്കി നെറുകിൽ സിന്ദൂരം ചാർത്തി. എന്തോ ആ സിന്ദൂരചുവപ്പിന് പുതുതായി എന്തൊക്കെയോ ചില അർത്ഥങ്ങൾ കൈവന്നത് പോലെ. അവളുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിടർന്നു. ചുണ്ടിൽ ഉതിർന്ന ചിരിയോടെ അവൾ ഉറങ്ങി കിടന്ന അവനെയൊന്ന് നോക്കി. ഏറെനേരം അവളവനെ ഇമവെട്ടാതെ നോക്കിനിന്നു.
പിന്നെ പതിയെ പുറത്തേക്കിറങ്ങി.

അവനുള്ള ചായയുമായി മുറിയിൽ വരുമ്പോഴും അവൻ നല്ല മയക്കത്തിലായിരുന്നു.
അവനെ വിളിച്ചുണർത്താൻ അവൾക്കൊരു ചമ്മൽ തോന്നി.

എന്തിനാ നാണിക്കുന്നത് തന്റെ ഭർത്താവല്ലേ അവൻ????? തന്നേക്കാളേറെ തന്നിൽ അവകാശമുള്ളവൻ…. തന്റെ പ്രാണൻ…
അവൾ മനസ്സിൽ ഓർത്തു.

എന്നിട്ടും എന്തോ ഒരു ജാള്യത പോലെ.
അവനെ ഒന്ന് നോക്കുമ്പോൾ തന്നെ നാണത്താൽ മുഖം കുനിയുന്നു.

അവനെ തട്ടിയുണർത്താൻ കൈ പൊക്കിയെങ്കിലും പിന്നെ അത് വേണ്ടെന്ന് വെച്ചവൾ ചായ ടേബിളിൽ വെച്ച് ബാൽക്കണിയിലേക്ക് നടന്നു.
ബാൽക്കണിയിലെ കൈവരിയിൽ പിടിച്ചു കൊണ്ട് മനസ്സിനെ കുളിരണിയിക്കുന്ന പുതുപുലരിലേക്ക് കണ്ണുകൾ പായിച്ചവൾ നിന്നു.
പുറത്ത് നേർത്തൊരു ചാറ്റൽ മഴ പൊടിയുന്നുണ്ട്. മഴയിൽ കുതിർന്ന പുതുമണ്ണിന്റെ ഗന്ധം ആഞ്ഞ് ശ്വസിച്ചവൾ ചെറുപുഞ്ചിരിയോടെ കണ്ണുകൾ പൂട്ടിനിന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മയക്കം വിട്ടെഴുന്നേൽക്കുമ്പോൾ രുദ്രന്റെ കണ്ണുകൾ തേടിയത് അവളെയായിരുന്നു. ടേബിളിൽ ആവിപറക്കുന്ന ചായയിരിക്കുന്നത് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അവനെഴുന്നേറ്റ് ബാൽക്കണിയിലേക്ക് നോക്കി. പുറത്തെ മഴ ആസ്വദിച്ചു നിൽക്കുന്ന അവളെയൊന്ന് നോക്കിയവൻ എഴുന്നേറ്റ് മൂരി നിവർന്നു.
പിന്നെ നേരെ ബാത്‌റൂമിലേക്ക് കയറി.

ബ്രഷ് ചെയ്ത് ടവൽ കൊണ്ട് മുഖം തുടച്ചവൻ തിരികെ ഇറങ്ങി ടേബിളിൽ ഇരുന്ന ചായയെടുത്ത് കുടിച്ച് കൊണ്ട് അവളെ തന്നെ നോക്കിനിന്നു. നനഞ്ഞൊട്ടി കിടക്കുന്ന മുടിയിഴകളിൽ നിന്ന് വെള്ളതുള്ളികൾ താഴേക്ക് ഇറ്റിറ്റ് വീഴുന്നുണ്ട്. ചുറ്റും നടക്കുന്നതൊന്നും അറിയാതെ കണ്ണുകളടച്ച് മഴയാസ്വദിക്കുകയാണവൾ.

അവൻ കപ്പ് തിരികെ വെച്ച് അവളുടെ അടുത്തേക്ക് നടന്നു.

വയറിലൂടെ രണ്ടു കൈകൾ ചുറ്റിവരിഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
കണ്ണുകൾ തുറക്കാതെ തന്നെ അവളെങ്ങനെ നിന്നു.

ഇതെപ്പൊ എഴുന്നേറ്റു പോന്നു?????
കാതിലായവൻ ശബ്ദം താഴ്ത്തി ചോദിച്ചു.

സ്ഥിരം എഴുന്നേൽക്കുന്ന സമയത്തു തന്നെ ഉറക്കം പോയി. പിന്നെ കിടക്കാൻ തോന്നിയില്ല.
പതിഞ്ഞ ശബ്ദത്തിലവൾ മറുപടി കൊടുത്ത് പുറത്തേക്ക് തന്നെ നോക്കി നിന്നു.
അവളുടെ തോളിൽ താടി കുത്തി അവനും മഴയിലേക്ക് കണ്ണും നട്ട് നിന്നു.

ഈ കാലം തെറ്റി പെയ്യുന്ന മഴയ്ക്ക് ഒരു പ്രത്യേക ചേലാണല്ലേ??????
കുറുമ്പൊടെ ചോദിച്ചവൻ അവളുടെ കാതിൽ കടിച്ചു.

നാണത്താൽ അവളുടെ മുഖം ചുവന്നു.
അത് കണ്ടതും അവനവളെ ഒറ്റ കറക്കിന് തിരിച്ചു നിർത്തി.
പെട്ടെന്നായത് കൊണ്ട് അവളുടെ ചായകപ്പിലെ പിടിവിട്ടു. എന്നാലത് താഴേക്ക് പതിക്കും മുന്നേ അവൻ തന്റെ കൈക്കുള്ളിലാക്കിയിരുന്നു.
അവൻ അവളെ തന്നെ നോക്കി കൊണ്ട് തന്നെ കപ്പ് സൈഡിലേക്ക് മാറ്റി വെച്ചു.
അവൾ അവന്റെ മുഖത്തേക്ക് നോക്കത്തേക്ക് നോക്കാതെ നിന്നു.

ആദി………….
ആർദ്രമായവൻ അവളുടെ കാതിൽ വിളിച്ചു.

അവൾ കണ്ണുകൾ ഇറുകെ പൂട്ടി അവന്റെ കയ്യിൽ പിടിച്ചു.

ഹാ ഇങ്ങനെ കണ്ണടച്ച് നിക്കാതെ എന്നെയൊന്ന് നോക്ക് പെണ്ണേ….
കുസൃതിയോടെ അവൻ പറയുന്നത് കേട്ടതും അവളില്ലെന്ന് തലയാട്ടി.
അത് കണ്ടവനൊന്ന് ചിരിച്ച് അവളുടെ കണ്ണുകളിൽ ചുംബിച്ചു.
അവളപ്പോഴും കണ്ണടച്ചാണ് നിൽക്കുന്നത് എന്ന് കണ്ടതും അവളുടെ മൂക്കിൻ തുമ്പിൽ പല്ലുകൾ ആഴ്ത്തി.

സ്സ്…….
ഒരു പിടച്ചിലോടെ അവൾ കണ്ണുകൾ തുറന്നു.

മുന്നിൽ കള്ള ചിരിയോടെ നിൽക്കുന്ന അവനെ കണ്ട് അവൾ വിവശയായി.
പ്രണയം നിറഞ്ഞു തുളുമ്പുന്ന അവന്റെ കാപ്പിപ്പൊടി മിഴികളിൽ അവളുടെ കണ്ണുകൾ പതിഞ്ഞു.
അവന്റെ കണ്ണുകളിൽ അപ്പോൾ നിറഞ്ഞു നിന്നത് അവളായിരുന്നു.
ആ മിഴിയിണകളിൽ ഉടക്കിയവൾ നിന്നുപോയി.
അവൾ പോലുമറിയാതെ അവൾ അവനിലേക്ക് അടുത്തു.
അവന്റെ മുഖം കൈക്കുള്ളിലാക്കി അവൾ പെരുവിരലിൽ ഉയർന്നു പൊങ്ങി അവന്റെ കൺപോളകളിൽ ചുണ്ട് ചേർത്തു.
അവൻ നിറഞ്ഞ മനസ്സോടെ അവളുടെ ചുംബനത്തെ സ്വീകരിച്ചു.

പിന്നീട് അവനെ പോലും അത്ഭുതപ്പെടുത്തി കൊണ്ടവൾ അവന്റെ കവിളിൽ താടിരോമങ്ങൾക്കുള്ളിൽ ഒളിഞ്ഞു കിടന്ന നുണക്കുഴിയിൽ അമർത്തി ചുംബിച്ചു.
അവൻ അതിശയത്തോടെ അവളെ നോക്കി.
അവളപ്പോഴും സ്വയം മറന്ന് അവന്റെ കണ്ണുകളിൽ നോക്കി നിൽക്കുകയായിരുന്നു.

അവനൊരു ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.
അവൾ ഒന്ന് ഞെട്ടിയവനെ നോക്കി.

എന്റെ ഭാര്യ രാവിലെ തന്നെ നല്ല റൊമാന്റിക് മൂഡിൽ ആണല്ലോ????
ഒറ്റ കണ്ണിറുക്കി അവളെ നോക്കി കള്ളചിരിയോടെ പറഞ്ഞതും അവൾ വേഗം തിരിഞ്ഞു നിന്നു.

പാതി ചാരും നിന്റെ കണ്ണിൽ നീല ജാലകമോ
മാഞ്ഞു പോകും മാരി വില്ലിൻ മൗന ഗോപുരമോ
പ്രണയം തുളുമ്പും ഓർമ്മയിൽ
വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നിൽക്കുമഴകേ
നീ എനിക്ക് പുണരാൻ മാത്രം…..

പാടിക്കൊണ്ടവൻ അവളെ ചുറ്റിപ്പിടിച്ചു.

ജൂണിലെ നിലാമഴയിൽ നാണമായി നനഞ്ഞവളേ….
ഒരു ലോലമാം നറു തുള്ളിയായ്
ഒരു ലോലമാം നറു തുള്ളിയായ്
നിന്റെ നെറുകിലുരുകുന്നതെൻ ഹൃദയം….🎶

അവസാനവരികൾ ഒരു മന്ത്രണം പോലെ അവളുടെ കാതിൽ മെല്ലെ പാടി.

നല്ല തണുപ്പല്ലേ??????
അവളെ വരിഞ്ഞു മുറുക്കികൊണ്ടവൻ ചോദിച്ചു.

അതേ ഈ തണുപ്പത്ത് കെട്ടിപ്പിടിച്ചു കിടക്കാൻ നല്ല സുഖാ………..
മെല്ലെയവൻ പറഞ്ഞതും അവളവനെ തലപോക്കി നോക്കി.

എന്താ മോന്റെ ഉദ്ദേശം??????
ഒറ്റ പിരികം ഉയർത്തി ഗൗരവത്തോടെ അവൾ ചോദിച്ചു തീർന്നതും അവനവളെ കോരിയെടുത്തിരുന്നു.

തീർത്തും ദുരുദ്ദേശം.
അതും പറഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിച്ചവൻ അകത്തേക്ക് നടന്നു.

പുറത്ത് ശക്തിയാർജിക്കുന്ന മഴ പോലെ അവൻ അവളിലേക്ക് പെയ്തിറങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രുദ്രൻ ഓഫീസിൽ പോവാൻ ഡ്രസ്സ്‌ ചെയ്ത് ഫോണിൽ എന്തോ നോക്കിക്കൊണ്ടിരുന്നു.

അതേ എന്നോടെന്തിനാ ഒരുങ്ങി വരാൻ പറഞ്ഞത്?????
കയ്യിലെ ചീപ്പ് കൊണ്ട് മുടി ചീവി കൊണ്ടവൾ സോഫയിൽ ഇരുന്ന അവന്റെ അടുത്തേക്ക് വന്ന് ചോദിച്ചു.

അവളുടെ ചോദ്യം കേട്ടവൻ മുഖമുയർത്തി അവളെ നോക്കി.
ഒരു ഡാർക്ക്‌ ബ്ലൂ കുർത്തിയും വൈറ്റ് പലാസോയുമാണ് വേഷം.

ആദി ഈ ഡ്രസ്സ്‌ വേണ്ട ചെന്നൊരു സാരി ഉടുത്തിട്ട് വാ.

സാരിയോ??????
അവൾ വലിയ വായിൽ ചോദിച്ചു.

ആഹ് സാരി. നമ്മളന്ന് ഷോപ്പിങ്ങിന് പോയപ്പോൾ എടുത്തില്ലേ ഒരു റെഡ് കളർ അത് ഉടുത്താൽ മതി. ഇത് വേഗം ചെന്ന് മാറ്റിയിട്ട് വാ.

എനിക്ക് വയ്യ ഇനി മാറ്റാൻ ഇത് തന്നെ മതി.
അവൾ ചുണ്ട് കോട്ടി പറഞ്ഞു.

കളിക്കല്ലേ ആദി ചെന്ന് മാറിയിട്ട് വാ സമയം പോവുന്നു.
രുദ്രൻ വാച്ചിലേക്ക് നോക്കി പറഞ്ഞു.

എനിക്ക് ഇത് മതി രുദ്രേട്ടാ സാരിയൊക്കെ ഉടുക്കാൻ ഇനിയും സമയം വേണം പ്ലീസ്…..
അവൾ ചിണുങ്ങി കൊണ്ട് അവന്റെ അടുത്തിരുന്നു പറഞ്ഞു.

പറ്റില്ല പോയി സാരി ഉടുത്തിട്ട് വാ.
അവൻ തറപ്പിച്ച് പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു.

ഇങ്ങനെ കൊണ്ടുപോവാൻ പറ്റുമെങ്കിൽ മതി അല്ലാതെ ഞാൻ സാരി ഉടുത്തോണ്ട് വരുമെന്ന് കരുതണ്ട.
അവൾ മുഖം കൂർപ്പിച്ച് പറഞ്ഞു.

ഓഹോ അങ്ങനെയാണോ?????
അവൻ ഷർട്ടിന്റെ കൈതെറുത്ത് അവളെ നോക്കി.

ആഹ് അങ്ങനെയാണ്.
അവളും വിട്ട് കൊടുത്തില്ല.

അത് കേട്ടതും അവനവളെ കോരി മടിയിലേക്ക് ഇരുത്തി.

എന്നാൽ കേട്ടോ മര്യാദക്ക് ഇത് മാറി സാരി ഉടുത്ത് വന്നിലെങ്കിൽ ഞാനായിട്ടിത് മാറ്റും പിന്നെ രാവിലെ നടന്നതിന്റെ ബാക്കിയായിരിക്കും നടക്കാൻ പോവുന്നത് എന്തേ അത് വേണോ?????
മീശ പിരിച്ചുകൊണ്ട് അവൻ ചോദിച്ചതും അവൾ വേണ്ടെന്ന് തലയാട്ടി.

എങ്കിൽ പിന്നെ ചേട്ടന്റെ മോൾ ചെന്നിത് മാറ്റിയിട്ട് വാ നമുക്ക് വേഗം പോകേണ്ടതല്ലേ?????
ചുണ്ടിലെ ചിരിയോടെ അവൻ പറഞ്ഞതും അവൾ വേഗം എഴുന്നേറ്റ് റൂമിലേക്കോടി.
അവളുടെ ഓട്ടം കണ്ട് ചിരിയോടെ അവൻ സോഫയിൽ ചാഞ്ഞിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കുറച്ചു കഴിഞ്ഞതും അവൾ സാരിയുടുത്ത് ഒരുങ്ങിയിറങ്ങി.
രുദ്രനെ കണ്ടപ്പോൾ മുഖവും വീർപ്പിച്ച് അടുക്കളയിലേക്ക് നടന്നു.

അവനത് കണ്ട് ചിരിച്ചോണ്ട് ഡൈനിങ്ങ് ടേബിലേക്കിരുന്നു.

അവൾ ആഹാരമെല്ലാം ടേബിളിൽ നിരത്തി അവന് വിളമ്പിക്കൊടുത്തു കൂടെ അവൾക്കുള്ളതും വിളമ്പി അവനരികിൽ ഇരുന്നു.

ഭക്ഷണം കഴിക്കുമ്പോഴവൻ അവളെ ഇടം കണ്ണിട്ട് നോക്കി. ആൾ ഭയങ്കര കലിപ്പിലാണ്. അത് കണ്ട് ഒന്ന് ചിരിച്ചു കൊണ്ടവൻ കഴിച്ചു.

അവൾ കഴിച്ചെഴുന്നേറ്റ് രണ്ടുപേരുടെയും പ്ലേറ്റ് എടുത്ത് കഴുകാനായി പോയി.

അവൾ പ്ലേറ്റ് എല്ലാം കഴുകി തിരിച്ചു വന്നപ്പോഴേക്കും അവൻ കൈകഴുകി അവളുടെ അടുത്തേക്കെത്തി.
അവളെ ദേഷ്യം പിടിപ്പിക്കാനായി അവളുടെ സാരിതുമ്പ് കൊണ്ട് തന്നെ അവൻ കയ്യും മുഖവും തുടച്ചു.

അവൾ കണ്ണുരുട്ടി ഒന്ന് നോക്കിയതും അവനവളെ നോക്കി ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു.
അത് കണ്ടതും അവൾ മുഖം വെട്ടിച്ചു പോകാനാഞ്ഞു.
പെട്ടെന്ന് തന്നെ അവനവളെ പിടിച്ചു വലിച്ച് നെഞ്ചിലേക്കിട്ടു. അവൾ പിടഞ്ഞു മാറുന്നതിന് മുന്നേ സാരിക്കിടയിലൂടെ കാണുന്ന അവളുടെ വയറിൽ കൈമർത്തി.

അതേ ഇതൊക്കെ ഞാൻ മാത്രം കാണാനുള്ളതാ ശ്രദ്ധിക്കാതെ ഇതൊക്കെ വെളിയിൽ കാണിച്ചു നടന്നാലുണ്ടല്ലോ?????
ഗൗരവത്തോടെ പറഞ്ഞവൻ സാരി പിടിച്ചു നേരെയിട്ട് ഇടുപ്പിലൊരു കുഞ്ഞ് പിച്ചും കൊടുത്ത് കാറിന്റെ കീയെടുത്ത് പുറത്തേക്ക് നടന്നു.
സാരി സ്ഥാനം മാറികിടപ്പുണ്ടോയെന്ന് ഉറപ്പ് വരുത്തി ആദിയും അവന് പിന്നാലെ പുറത്തേക്കിറങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു ദർവേശ്.
രുദ്രന്റെ അന്നത്തെ തല്ലിന്റെ ബാക്കിയായി പ്രതാപന്റെ കൈ ഒടിഞ്ഞിരിക്കുകയാണ് അതുകൊണ്ട് തന്നെ ഓഫീസ് കാര്യങ്ങൾ നോക്കുന്നത് അവൻ തന്നെയാണ്.
ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ തന്റെ ഇടം കയ്യിലിരുന്ന താക്കോലിലേക്കൊന്ന് നോക്കി. കുറേ നാളായി അന്വേഷിച്ചു നടന്ന പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാൻ പോവുന്നതിന്റെ സന്തോഷം അവന്റെ മുഖത്ത് തെളിഞ്ഞു. വർധിച്ച സന്തോഷത്തോടെ അവൻ കാറിന്റെ വേഗത കൂട്ടി.

ഓഫീസിൽ എത്തിയതും കാർ പാർക്ക് ചെയ്യാനായി സെക്യൂരിറ്റിയെ ഏൽപ്പിച്ചവൻ വേഗത്തിൽ അകത്തേക്ക് കയറി. അവനെ കണ്ടതും സ്റ്റാഫുകൾ എഴുന്നേറ്റ് അവനെ വിഷ് ചെയ്യാൻ തുടങ്ങി. എന്നാൽ അവനതൊന്നും ശ്രദ്ധിക്കാതെ തിടുക്കത്തിൽ അകത്തേക്ക് നടന്നു. അവസാനം പ്രതാപന്റെ ക്യാബിന് മുന്നിലാണ് അവന്റെ നടത്തം അവസാനിച്ചത്. അവൻ വേഗം ക്യാബിൻ തുറന്ന് അകത്തേക്ക് കയറി.
അകത്തുചെന്നതും അവന്റെ കണ്ണുകൾ ചുറ്റും പാഞ്ഞു. അവസാനം പ്രതാപന്റെ പ്രൈവറ്റ് റൂമിൽ അവന്റെ നോട്ടം ചെന്നെത്തി. അവൻ വേഗം അങ്ങോട്ട്‌ നടന്നു. കയ്യിൽ കരുതിയ കീ ഉപയോഗിച്ചവൻ ഡോർ തുറക്കാൻ ശ്രമിച്ചു. ഡോർ തുറന്നതും അവൻ ആദ്യ പടി വിജയിച്ച സന്തോഷത്തിൽ അകത്തേക്ക് കയറി.
ഡോർ അകത്തു നിന്ന് കുറ്റിയിട്ട് അവൻ മുന്നോട്ട് നടന്നു. വിശാലമായ ഒരു ഷെൽഫിന് മുന്നിൽ അവൻ ചെന്ന് നിന്നു. അതിലെ ഫയലുകൾ ഓരോന്നായി എടുത്തവൻ പരിശോധിക്കാൻ തുടങ്ങി.

ഇതേസമയം തന്റെ കയ്യിലെ താക്കോൽ കാണാതെ പ്രതാപൻ പരിഭ്രമത്തോടെ തന്റെ മുറിയിലെല്ലാം പരതുകയായിരുന്നു.

തുടരും………………..

റൊമാൻസ് എന്നും പറഞ്ഞ് ചാകാൻ നിന്നവരെ ഇന്നാ കൊണ്ടുപോയി പുഴുങ്ങി തിന്ന് 😤😤😤

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആദിരുദ്രം – പാർട്ട്‌ 51”

  1. Story .മനസിലുള്ളത് പോലെ എഴുതണം ആരെയും thripthippeduthanakalle..ഇതും kollam 👌 ini കാര്യങ്ങളൊക്കെ ഒന്നറിയണം thiraseelakku പിന്നിൽ കളിച്ചവരെ പറ്റി…waiting for the next part 🥰

Leave a Reply

Don`t copy text!