Skip to content

ആദിരുദ്രം – പാർട്ട്‌ 52

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

രുദ്രന്റെ കാർ ചെന്ന് നിന്നത് GK ഗ്രൂപ്പ്‌സിന് മുന്നിലായിരുന്നു.

ഇറങ്ങ്……
രുദ്രൻ ആദിയെ നോക്കി പറഞ്ഞു.

ഇതെന്താ ഇവിടെ?????
സംശയത്തോടെ അവളവനെ നോക്കി.

എന്തിനാണെന്ന് അകത്ത് ചെല്ലുമ്പോഴറിയാം ഇപ്പൊ ഇറങ്ങെന്റെ ആദി…..
അവനൊരു ചിരിയോടെ പറഞ്ഞതും അവൾ സംശയത്തോടെ ഇറങ്ങി.

വാ…….
അവളെയും ചേർത്ത് പിടിച്ചവൻ അകത്തേക്ക് നടന്നു.

രുദ്രന്റെ കയ്യും പിടിച്ച് അകത്തേക്ക് വരുന്ന ആദിയെ എല്ലാവരും അത്ഭുതത്തോടെ നോക്കി.
രുദ്രന്റെ കൂടെയുള്ള പെൺകുട്ടി ആരാണെന്നുള്ള സംശയമായിരുന്നു അവർ ഓരോരുത്തരുടെയും മനസ്സിൽ.

ചുറ്റിനുമുള്ള നോട്ടം ശ്രദ്ധിക്കാതെ അവൻ ആദിയേം കൊണ്ട് അവന്റെ ക്യാബിനിലേക്ക് കയറി.
അകത്ത് കയറി അവളിലെ പിടിവിട്ടവൻ റിവോൾവിങ് ചെയറിൽ പോയിരുന്നു.

അതേ എന്നെയെന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത്????
ഇടുപ്പിൽ കൈകുത്തി അവൾ ഗൗരവത്തോടെ ചോദിച്ചതും അവനവളെ വലിച്ച് മടിയിലേക്കിട്ടു.

എന്റെ ഭാര്യയെ എനിക്കെപ്പോഴും ഇങ്ങനെ കണ്ടോണ്ടിരിക്കാനാ എന്തേ കുഴപ്പൊണ്ടോ?????
അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ച് ചോദിച്ചു.

ദേ രുദ്രേട്ടാ കളിക്കാതെ കാര്യം പറ….
അവൾ മുഖം വീർപ്പിച്ചു പറഞ്ഞതും അവൻ ചിരിച്ചു.

കാര്യം എന്റെ ഭാര്യയെ എല്ലാവർക്കും മുന്നിൽ ഇൻട്രൊഡ്യൂസ് ചെയ്യണം പിന്നെ ഒരു പോസ്റ്റ്‌ തന്ന് നിന്നെ ഇവിടെ ഇരുത്തണം. നിന്നെ ഒറ്റയ്ക്കിട്ടിട്ട് പോരാൻ മനസ്സ് വരുന്നില്ല.
അത് മാത്രമല്ല എന്റെ ഭാര്യക്ക് സ്വന്തമായി ഒരു ജോലി വേണമെന്നത് എനിക്ക് പണ്ടേ നിർബന്ധമുള്ള കാര്യമാണ്.
അവളെ നോക്കി ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു നിർത്തി.

ഒരു ജോലി ഞാനും ആഗ്രഹിക്കുന്ന കാര്യമാണ് പക്ഷെ ഇനിക്കീ ഓഫീസ് കാര്യങ്ങൾ ഒന്നും തന്നെ നോക്കാനറിയില്ല. അത് മാത്രമല്ല ഞാനിതൊന്നും പഠിച്ചിട്ടുമില്ല. ആ ഞാനെങ്ങനെ ഓഫീസ് വർക്കുകൾ ചെയ്യും????? ഞാൻ എനിക്ക് പറ്റിയ മറ്റെന്തെങ്കിലും ജോലി നോക്കിക്കോളാം ഇത് വേണ്ട രുദ്രേട്ടാ.
അവന്റെ തീരുമാനത്തെ എതിർത്തു കൊണ്ടവൾ പറഞ്ഞു.

ആ കാര്യത്തിൽ നീ പേടിക്കണ്ട ഇവിടുത്തെ കാര്യം നോക്കാൻ ഞാൻ പഠിപ്പിക്കാം. നിനക്കിതൊക്കെ എളുപ്പം പഠിക്കാൻ പറ്റും. സൊ ഇപ്പൊ വേറൊന്നും ചിന്തിക്കണ്ട.

എന്നാലും…….

ഒരെന്നാലുമില്ല ഇന്നല്ലെങ്കിൽ നാളെ ഇതൊക്കെ നീ പഠിച്ചിരിക്കേണ്ടതാണ് അതുകൊണ്ട് നോ എക്സ്ക്യൂസ്‌.
അവൻ തറപ്പിച്ച് പറഞ്ഞതും അവളെതിർക്കാൻ നിന്നില്ല.

എങ്കിൽ ദേ ഈ പിടി വിട്ടേ…….
എന്നിട്ട് എന്റെ ഡ്യൂട്ടി എന്താണെന്ന് പറഞ്ഞു താ.

അതൊക്കെ പറഞ്ഞു തരാം അതിന് മുന്നേ നിന്നെ എല്ലാവർക്കും പരിചയപ്പടുത്തണ്ടേ വാ……..

അവളിലെ പിടി വിട്ട് അവനെഴുന്നേറ്റു.
പിന്നെ അവളുമായി കോൺഫ്രൻസ് ഹാളിലേക്ക് നടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ദർവേശ് ആ ഷെൽഫ് മുഴുവൻ അരിച്ചു പെറുക്കി. ഒഫീഷ്യൽ അല്ലാത്തതായി മറ്റൊരു ഫയലും അവനതിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.
നിരാശയോടെ അവൻ മുടിയിൽ കൊരുത്തു വലിച്ച് ദേഷ്യത്തിൽ ഷെൽഫിൽ ആഞ്ഞു ചവിട്ടി.
അവന്റെ ചവിട്ടിയതിന്റെ ഫലമായി ഷെൽഫ് ഒന്നിളകി. അവൻ പുറത്തേക്ക് പോവാനാഞ്ഞതും ഷെൽഫിന് മുകളിരുന്ന ഒരു ഡയറി അവന്റെ കാൽ ചുവട്ടിൽ വന്ന് വീണു.
അവൻ സംശയത്തോടെ കുനിഞ്ഞ് ആ ഡയറി കയ്യിലെടുത്തു.
വർഷങ്ങൾ പഴക്കമുള്ള നിറം മങ്ങിയ ആ ഡയറിയുടെ പുറംചട്ടയിൽ അവന്റെ കണ്ണുകൾ പതിഞ്ഞു.
അവൻ ആകാംഷയോടെ അത് തുറന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദിയേയും കൂട്ടി അവൻ കോൺഫ്രൻസ് ഹാളിൽ ചെല്ലുമ്പോൾ സ്റ്റാഫുകൾ എല്ലാവരും അവിടെ എത്തിയിരുന്നു.

അവനെ കണ്ടതും എല്ലാവരും എഴുന്നേറ്റ് വിഷ് ചെയ്തു.

അവനെല്ലാവരോടും ഇരിക്കാനായി ആംഗ്യം കാണിച്ച് എല്ലാവർക്കും മുന്നിൽ നിന്നു.

A warm gud mrng to one and all.
നിങ്ങളെ ഇപ്പൊ ഇവിടെ വിളിച്ചു ചേർത്തത് തികച്ചും അൺഒഫീഷ്യൽ ആയൊരു കാര്യം പറയാനാണ് അതോടൊപ്പം എന്റെ ലൈഫിലെ ദി മോസ്റ്റ്‌ ഇമ്പോർടന്റ് ആയൊരാളെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താനുമാണ്.

അവൻ പറഞ്ഞു നിർത്തിയതും എല്ലാവരും പരസ്പരം നോക്കി.
എല്ലാവരെയും നോക്കി ഒരു ചിരിയോടെ അവനരികിൽ നിന്ന ആദിയെ അരയിലൂടെ കൈയിട്ട് അവനോട് ചേർത്ത് നിർത്തി.

Guys let me introduce my life
Mrs. Aadhwika Rudratej.
ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തിയതും എല്ലാവരും അതിശയത്തോടെ അവരെ തന്നെ നോക്കി.

ചില പ്രത്യേക കാരണങ്ങളാൽ പെട്ടെന്നുള്ള മാര്യേജ് ആയിരുന്നത് കൊണ്ട് ആരെയും അറിയിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് ഇന്നിങ്ങനെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തത്.
എനിവെ ഇനിമുതൽ ആദിയും ഈ ഓഫീസിൽ ഉണ്ടായിരിക്കുന്നതാണ്. എന്നെപോലെ തന്നെ ഈ കമ്പനിയിൽ പൂർണ്ണഅധികാരം എന്റെ ഭാര്യക്കും ഉണ്ടായിരിക്കുന്നതാണ്.
ഞാൻ പറഞ്ഞത് എല്ലാവർക്കും മനസ്സിലായി എന്ന് കരുതുന്നു.

യെസ് സർ…….
എല്ലാവരും ഒരേ സ്വരത്തിൽ മറുപടി നൽകി.

ഫോണിൽ നോട്ടിഫിക്കേഷന്റെ സൗണ്ട് കേട്ട് രുദ്രൻ തന്റെ ഫോണെടുത്ത് നോക്കി. അതിലെ മെസ്സേജ് വായിച്ചതും അവന്റെ മുഖത്ത് നിർവചിക്കാനാവാത്ത ഒരു ഭാവം തെളിഞ്ഞു.
ഗൂഢമായ ഒരു ചിരിയോടെ അവൻ തിരികെ എന്തോ ടൈപ്പ് ചെയ്തയച്ച് മുന്നിലേക്ക് നോക്കി.

മറ്റൊരു കാര്യം കൂടി അറിയിക്കാനുണ്ട് മാര്യേജ് ആരെയും ക്ഷണിക്കാതെ നടത്തിയത് കൊണ്ട് നാളെ വൈകിട്ട് 5 മണിക്ക് ഹോട്ടൽ പ്ലാസയിൽ വെച്ചൊരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട് എല്ലാവരും കൃത്യസമയത്ത് തന്നെ അവിടെ ഉണ്ടായിരിക്കണം.

അവരെല്ലാം സമ്മതമെന്നോണം തലയാട്ടി.

Then the meeting is over.
All of you may go to your works.

അവൻ പറഞ്ഞതും ദേവുവും ശങ്കരനും വരുണുമൊഴികെ എല്ലാവരും അവരെയൊന്ന് നോക്കി പുറത്തേക്കിറങ്ങി. ഇതെല്ലാം കേട്ട് പകച്ചു നിൽക്കുകയായിരുന്നു ആദി.

രുദ്രേട്ടാ ഇതെപ്പോഴാ പാർട്ടിയുടെ കാര്യമൊക്കെ തീരുമാനിച്ചത്?????
ആദി അവന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.

അത് തന്നെ ഇന്നലെ വിളിച്ചപ്പോൾ പോലും ഞങ്ങളോട് ഒന്ന് പറഞ്ഞില്ലല്ലോ?????
ദേവു അവർക്കരികിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.

വെയിറ്റ്…. അപ്പൊ എന്നെ ഇവിടെ പോസ്റ്റ് ചെയ്യുന്ന കാര്യം നീ നേരത്തെ അറിഞ്ഞിരുന്നോ?????
അവൾക് മുന്നിൽ കൈകെട്ടി നിന്നുകൊണ്ട് ആദി ചോദിച്ചു.

അതില്ലേ ഇന്നലെ രുദ്രേട്ടൻ എന്നെയും അച്ഛനെയും ദോ അവനെയും വിളിച്ചു പറഞ്ഞിരുന്നു.
അവിടെ നിന്ന വരുണിനെ ചൂണ്ടി അവൾ പറഞ്ഞു.

നിനക്കൊരു സർപ്രൈസ് കൊടുക്കാനാണ് അതുകൊണ്ട് നിന്നോട് പറയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു അതുകൊണ്ടാ നിന്നോട് പറയാതിരുന്നത്. പക്ഷെ ഈ പാർട്ടിയുടെ കാര്യം മനസ്സാ വാചാ കർമ്മണാ ഞാനറിഞ്ഞതല്ല.
ദേവു കൈമലർത്തി കൊണ്ട് പറഞ്ഞു നിർത്തി.

അത് കേട്ടവൾ രുദ്രനെ നോക്കി.

ഇത് നിങ്ങൾക്കുള്ള സർപ്രൈസ്.
അവനൊരു ചിരിയോടെ പറഞ്ഞതും ആദി അവനെ നോക്കി കണ്ണുരുട്ടി.

അവനവളെ നോക്കി സൈറ്റടിച്ച് കാണിച്ചു. അത് കണ്ടതും അവൾ മുഖം വെട്ടിച്ചു.
അവരുടെ കളി നോക്കിനിന്ന് എല്ലാവരും ചിരിച്ചു.

പിണങ്ങാതെ ആദി പറയാതെ ഇങ്ങനെ ഓരോന്ന് തരുന്നതിനെയല്ലേ നമ്മൾ സർപ്രൈസ് എന്ന് പറയുന്നത്. അതിന് ഇങ്ങനെ മുഖം വീർപ്പിക്കണോ?????
അവളുടെ വീർത്ത കവിളിൽ കുത്തിയവൻ പറഞ്ഞതും അവളൊരുവിധമയഞ്ഞു.

ദേവു നീയിവളെ ഇവിടെയെല്ലാം ഒന്ന് പരിചയപ്പെടുത്തി കൊടുക്ക് എനിക്കത്യാവശ്യമായി ഒന്ന് പുറത്ത് പോവണം.
ദേവു അത് കേട്ട് തലയാട്ടി.

ആദി നീ ഇവളോടൊപ്പം പൊക്കോ ഞാനുച്ചയ്ക്ക് മുന്നെ വരാം ഞാനെത്തിയിട്ട് നമുക്കൊരുമിച്ച് ക്യാന്റീനിൽ നിന്ന് കഴിക്കാം.
ആദിയുടെ കവിളിൽ ഒന്ന് തട്ടിയവൻ പറഞ്ഞു.
അവളത് കേട്ട് തലയാട്ടി ദേവൂനോടൊപ്പം പുറത്തേക്കിറങ്ങി.

അവർ പോയതും അവൻ വരുണിന് നേരെ തിരിഞ്ഞു.

വരുൺ ഞാൻ വരുമ്പോഴേക്കും ഇപ്പ്രാവശ്യത്തെ സ്റ്റോക്കിന്റെ ഫുൾ ഡീറ്റെയിൽസ് എടുത്തു വെക്കണം. അതുപോലെ എല്ലാ ട്രാൻസക്ഷൻസിന്റെയും ഡീറ്റൈൽഡ് ലിസ്റ്റ് എടുത്ത് എനിക്ക് മെയിൽ ചെയ്യണം.
ഗൗരവത്തോടെ അവൻ പറഞ്ഞു.

ഓക്കേ സർ.
വരുൺ അവന് മറുപടി കൊടുത്ത് പുറത്തേക്കിറങ്ങി.

ശങ്കരേട്ടാ മാർക്കറ്റിങ്ങിന്റെ കണക്കുകൾ എല്ലാം ശരിയല്ലേ????

അതെന്താ മോനെ ഇപ്പൊ അങ്ങനെയൊരു ചോദ്യം എല്ലാം കറക്റ്റാണല്ലോ…..
അയാൾ നെറ്റിച്ചുളിച്ച് അവനെ നോക്കി പറഞ്ഞു.

ഈയിടെ ആയിട്ട് കമ്പനിയിൽ ചെറിയ ചില ലോസുകൾ സംഭവക്കുന്നുണ്ട് പല പ്രശ്നങ്ങൾ കൊണ്ട് അങ്ങോട്ടൊന്നിലും ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല. എല്ലാം നോക്കിയിരുന്നത് വരുൺ തന്നെയല്ലേ ഇനിയും ഇതിങ്ങനെ തുടർന്ന് പോയാൽ ശരിയാവില്ല.

ശരിയാ മോനെ ഗൗതമിന്റെ അധ്വാന ഫലമാണ് ഈ കമ്പനി ഒരിക്കൽ കൂടി ഇത് തകർച്ചയിലേക്ക് പോവാൻ പാടില്ല.
അയാൾ പഴയ ഓർമ്മകളിൽ പറഞ്ഞു.

മ്മ്മ്…… എല്ലാം ഇന്ന് തന്നെ ശരിയാക്കണം.
പലതും മനസ്സിലുറപ്പിച്ച് പറഞ്ഞവൻ പുറത്തേക്ക് നടക്കാനൊരുങ്ങി.

ആഹ് പിന്നെ ശങ്കരേട്ടാ നാളത്തെ പാർട്ടിയുടെ കാര്യങ്ങൾ അറേഞ്ച് ചെയ്യാൻ ഞാനാ ഹോട്ടലിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് അതിന്റെ എന്താണെന്ന് വെച്ചാ ശങ്കരേട്ടാനൊന്ന് നോക്കിക്കോളണം.
വാതിൽക്കലെത്തി തിരിഞ്ഞു നോക്കിയവൻ പറഞ്ഞു.

അതൊക്കെ ഞാൻ നോക്കിക്കോളാം മോൻ ധൈര്യമായിരുന്നോ.
ചിരിയോടെ അയാൾ പറഞ്ഞതും അവൻ അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ച് പുറത്തേക്കിറങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ദേവു അവളെ ഓഫീസ് മുഴുവൻ ചുറ്റിനടന്ന് കാണിച്ചു കൊടുത്തു. അവളെല്ലാം കൗതുകത്തോടെ നോക്കി കണ്ടു.
അതിനിടയിൽ സ്റ്റാഫുകൾക്കിടയിലെ ചർച്ചാ വിഷയം ആദി തന്നെ ആയിരുന്നു. നേരാവണ്ണം ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത രുദ്രന്റെ മാറ്റം അവരെ ചെറുതായൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. തെല്ലൊരസൂയയോടെയാണ് എല്ലാവരും അവളെ നോക്കിയത്.
എന്നാൽ അവളുടെ എളിമയോടെയുള്ള പെരുമാറ്റം അവരെയെല്ലാം അതിശയപ്പെടുത്തി.
കമ്പനി ഓണർ എന്നുള്ള യാതൊരു അഹംഭാവവും അവൾക്കില്ലായിരുന്നു എല്ലാവരോടും ചിരിച്ച് സംസാരിക്കുന്ന അവളെ എല്ലാവർക്കും ഇഷ്ടമായി.
രുദ്രന് എന്തുകൊണ്ടും ചേർന്ന ഭാര്യയാണ് അവളെന്ന് എല്ലാവർക്കും തോന്നി.

എല്ലാവരെയും പരിചയപ്പെട്ടും സംസാരിച്ചും അവൾ സമയം കളഞ്ഞു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തന്റെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള യാത്രയിലായിരുന്നു രുദ്രൻ.
ഉള്ളിൽ ആളികത്തുന്ന പ്രതികാരാഗ്നിയിൽ പലരെയും ചുട്ടെരിക്കാനുള്ള കഴിവുണ്ടായിരുന്നു.
കണ്ണുകൾ രക്തവർണ്ണം പ്രാപിച്ചു.
ഉള്ളിലെ പകയെ ശാസനയോടെ അടക്കിയവൻ കാറിന്റെ വേഗത കൂട്ടി.

അൽപ്പനേരത്തെ യാത്രയ്ക്കൊടുവിൽ അവന്റെ കാർ ചെന്ന് നിന്നത് വിജനമായൊരു കുന്നിന് താഴെ ആയിരുന്നു.
അവൻ കാർ ഒതുക്കിയിട്ട് കുന്നിന് മുകളിലേക്ക് നടന്നു.

കുന്നിന് മുകളിൽ പുറം തിരിഞ്ഞു നിൽക്കുന്ന ദർവേശിനരികിൽ അവൻ നിന്നു.

കിട്ടിയോ??????
രുദ്രന്റെ ചോദ്യത്തിന് മറുപടിയായി അവൻ പുഞ്ചിരിയോടെ ആ ഡയറി രുദ്രന് നേരെ നീട്ടി.

അവനത് വാങ്ങി തുറന്നു നോക്കി. ഫ്രണ്ട് പേജിൽ തന്നെ ഇരുന്ന പഴയൊരു ഫോട്ടോ കയ്യിലെടുത്തു.
പരസ്പരം തോളിലൂടെ കയ്യിട്ട് നിൽക്കുന്ന രണ്ട് സഹോദരങ്ങൾ. അത് കണ്ടതും അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി.

ഇനി എങ്ങോട്ടാ?????
ഗൂഢമായ ചിരിയോടെ അവൻ ദർവേശിനെ നോക്കി.

നമ്മൾ രണ്ടുപേരും തേടിയലഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കെട്ട് പിണഞ്ഞു കിടക്കുന്നയിടത്തേക്ക് മേലേടത്ത് തറവാട്ടിലേക്ക്.
പകയോടെ അവൻ മുരണ്ടു.

തുടരും…………………..

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആദിരുദ്രം – പാർട്ട്‌ 52”

Leave a Reply

Don`t copy text!