✒️ ആർദ്ര അമ്മു
ദേവുമായി കുറച്ചു നേരം കത്തി വെച്ചിരുന്ന ശേഷം അവളുടെ വർക്കിന് തടസ്സം വരാതിരിക്കാൻ ആദി പതിയെ പുറത്തേക്കിറങ്ങി.
ചുറ്റിനുമുള്ള കാര്യങ്ങൾ നോക്കിയവൾ മുന്നോട്ട് നടന്നു.
മോളേ……..
പുറകിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കവെ ചുണ്ടിൽ സ്വതവേയുള്ള മന്ദഹാസവുമായി നിൽക്കുന്ന ശങ്കരനെ കണ്ടവളൊന്ന് പുഞ്ചിരിച്ചു.
മോൾക്ക് ഓഫീസൊക്കെ ഇഷ്ടായോ?????
ഇഷ്ടായി ശങ്കരേട്ടാ നല്ല ശാന്തമായ അന്തരീക്ഷമല്ലേ?????
അവൾ പുഞ്ചിരിയോടെ മറുപടി കൊടുത്തു.
എല്ലാം രുദ്രൻ കുഞ്ഞിന്റെ പ്ലാനാണ് ഗൗതമും ഇങ്ങനെ തന്നെ ആയിരുന്നു.
പഴയകാല ഓർമ്മകളിൽ അയാളൊന്ന് നെടുവീർപ്പിട്ടു.
ശങ്കരേട്ടന് എന്നോട് ദേഷ്യമില്ലേ?????
അൽപ്പനേരത്തെ മൗനത്തെ ഭേടിച്ചവൾ ചോദിച്ചു.
ദേഷ്യോ ?????? എന്തിന്?????
സംശയത്തോടെ അയാൾ അവളെ ഉറ്റുനോക്കി.
അല്ല ദേവൂന്റെ സ്ഥാനം ഞാൻ തട്ടിയെടുത്തു എന്ന് തോന്നിയില്ലേ……
എന്താ കുട്ടിയിത്???? ഞാൻ രുദ്രനെ എന്റെ സ്വന്തം മകനെ പോലെയാ കണ്ടിരിക്കുന്നത്. എന്റെ ഗൗതമിന്റെ മകനെന്ന് പറയുമ്പോൾ എന്റെയും മകൻ തന്നെയല്ലേ????? അപ്പൊ അവന്റെ ഇഷ്ടങ്ങളല്ലേ എനിക്ക് വലുത്????
രുദ്രന്റെ പാതിയായി ദൈവം കണ്ട് വെച്ചത് മോളെയാണ് അതുകൊണ്ടല്ലേ ബദ്ധശത്രുക്കളായിരുന്ന രണ്ട് തറവാട്ടിലെ കുട്ടികളായിട്ട് കൂടി ദൈവം നിങ്ങളെ ഒരുമിപ്പിച്ചത്.
വിധി എന്നൊന്നുണ്ട് മോളെ അത് പറയുന്നതേ പോലേ എന്തും സംഭവിക്കൂ.
ഈ സ്നേഹമെന്ന് പറയുന്നത് ഹൃദയത്തിൽ നിന്ന് വരേണ്ടതാണ്. ദേവൂനെ ഒരിക്കലും രുദ്രൻ ആ തരത്തിൽ കണ്ടിട്ടില്ല. ഗൗതം പണ്ട് പറഞ്ഞ ഒരു വാക്കിന്റെ പേരിൽ ഇഷ്ടമല്ലാത്ത ഒരു വിവാഹത്തിന് രുദ്രനെ നിർബന്ധിച്ചിട്ട് എന്ത് കാര്യം????ഇനി അവരെ തമ്മിൽ കല്യാണം കഴിപ്പിച്ചു എന്ന് തന്നെ ഇരിക്കട്ടെ രുദ്രനൊരിക്കലും അവളെ അംഗീകരിക്കാൻ കഴിയില്ല. പരസ്പരം പൊരുത്തപ്പെടാൻ കഴിയാതെ മറ്റുള്ളവരെ ബോധിപ്പിക്കാനായി ജീവിച്ചിട്ടെന്ത് കാര്യം?????? ജീവിതം ഒന്നേയുള്ളൂ അത് നമ്മളാഗ്രഹിക്കുന്ന സ്നേഹിക്കുന്ന ഒരാളുടെ കൂടെയാവുമ്പോഴാണ് അതിനർത്ഥമുണ്ടാവുന്നത്. സ്നേഹിക്കുന്നവരെയൊക്കെ ജീവിതപങ്കാളിയായി കിട്ടുന്നത് ഒരു ഭാഗ്യാ മോളെ.
അയാളൊരു വരണ്ട പുഞ്ചിരിയോടെ അവളെ നോക്കി.
അയാളുടെ ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു അവൾ.
നിങ്ങളുടെ രണ്ടുപേരുടെയും ഫോട്ടോ ഞാൻ കാണുന്നത് ദേവൂന്റെ ഫോണിലായിരുന്നു. ആദ്യം കണ്ടപ്പോൾ ഞെട്ടിപ്പോയി പാലാഴിയിലെ ദേവന്റെ മകളെ എന്തിന് രുദ്രൻ സ്നേഹിക്കണം എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ.
ഇനി ഒരുപക്ഷെ മോളിലൂടെ ദേവനെ തകർക്കാനാണോ എന്ന് വരെ സംശയിച്ചു. പക്ഷെ ഒരു പെൺകുട്ടിയുടെ ജീവിതവും സ്വപ്നങ്ങളും വെച്ച് കളിക്കാൻ മാത്രം അധഃപതിച്ചിട്ടില്ല എന്റെ ഗൗതമിന്റെ മകനെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അതിലുപരി രുദ്രന്റെ കണ്ണിൽ കണ്ട ആത്മാർത്ഥ പ്രണയം എന്നെ സംശയങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചു. കാരണം ആരൊക്കെ എന്തൊക്കെ കള്ളങ്ങൾ പറഞ്ഞാലും ഒരിക്കലും നമ്മുടെ കണ്ണുകൾ കള്ളം പറയാറില്ല.
അയാളൊന്ന് നിർത്തി.
രുദ്രനോട് തന്നെ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ അതിനുള്ള സന്ദർഭം കിട്ടിയില്ല.
ജേക്കബിനോട് പറയാം എന്ന് വെച്ചാൽ സത്യങ്ങൾ അറിഞ്ഞാൽ അവൻ നിങ്ങളെ തമ്മിൽ അകറ്റാനേ ശ്രമിക്കൂ കാരണം സ്വന്തം മകന്റെ മരണത്തിന് മുന്നിൽ തകർന്ന് പോയൊരു അച്ഛനാണവൻ. എത്രയൊക്കെ വന്നാലും സ്വന്തം മകന്റെ കൊലപാതകിയുടെ മകളോട് ഒരിക്കലും അനുകമ്പയൊന്നും തോന്നില്ലല്ലോ നമ്മളൊക്കെ മനുഷ്യരല്ലേ അങ്ങനെയൊക്കെയേ ചിന്തിക്കൂ.
ഞാൻ ജേക്കബിനെ ന്യായീകരിച്ചതല്ല സത്യാവസ്ഥ പറഞ്ഞതാണ്.
അത് കേട്ടവൾ തലയാട്ടി.
ഒടുവിൽ എല്ലാം രുദ്രനോട് തന്നെ നേരിട്ട് ചോദിക്കണമെന്ന് കരുതി അവനെ കാണാൻ നീഹാരത്തിൽ ചെന്ന ഞാൻ കാണുന്നത് ദേഷ്യത്തിൽ പുറത്തേക്ക് പോവുന്ന രുദ്രനെയാണ്. എന്താണ് കാര്യമെന്നറിയാൻ അകത്ത് ചെന്ന ജേക്കബിനോട് ചോദിക്കുമ്പോഴാണ് അവനെല്ലാം അറിഞ്ഞിരിക്കുന്നു എന്ന് മനസ്സിലായത്.
ഞാനന്ന് ഒരുപാട് പറഞ്ഞു നോക്കി ദേവൻ ചെയ്ത തെറ്റിന് മോളെ ശിക്ഷിക്കരുതെന്ന് ആവുന്നത് പോലെ പറഞ്ഞു നോക്കി പക്ഷെ പക ഉള്ളിൽ കിടക്കുമ്പോൾ നമ്മളൊന്നും പറയുന്നത് ചെവിയിൽ കയറില്ല.
ആഹ് പിന്നെ ഇങ്ങനെയൊക്കെ നടക്കുമെന്ന് എഴുതി വെച്ചിട്ടുണ്ടാകും അങ്ങനെ തന്നെ സംഭവിച്ചല്ലേ തീരൂ…..
ജീവിതത്തിന്റെ ഏത് പ്രതിസന്ധിഘട്ടത്തിലും ചേർത്ത് പിടിക്കാൻ ഒരാളുണ്ടെങ്കിൽ അത്രയും വലിയ സൗഭാഗ്യമൊന്നും ഈ ലോകത്ത് വേറെയില്ല. ശരിക്കും മോൾ ഭാഗ്യവതിയാ സ്നേഹം കൊണ്ട് മൂടാനും ഏത് പ്രശ്നങ്ങളിൽ നിന്നും പൊതിഞ്ഞു പിടിക്കാനും ചങ്കുറപ്പുള്ള ആണൊരുത്തൻ കൂടെയില്ലേ.
നിറഞ്ഞ ചിരിയോടെ അയാൾ പറയുന്നത് കേട്ട് അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.
പിന്നെ എനിക്ക് മോളോട് മറ്റൊരു കാര്യം കൂടി പറയാനുണ്ട്.
മുഖവുരയോടെ അയാൾ അവളെ നോക്കി.
എന്താ ശങ്കരേട്ടാ??????
അത് പിന്നെ…… ജേക്കബിന്റെയും ഗൗരിയുടെയും കാര്യാ……..
രുദ്രനാ പടിയിറങ്ങിയതിൽ പിന്നെ നിലച്ചതാ ആ വീട്ടിലെ സന്തോഷങ്ങളെല്ലാം.
ഇതിനിടയിൽ നിങ്ങൾക്കിടയിൽ സംഭവിച്ചതെല്ലാം ഞാനറിഞ്ഞു. തെറ്റാണവർ ചെയ്തത് ഒരു പെൺകുട്ടിയുടെ താലിച്ചരട് അറുത്തുമാറ്റുക എന്നൊക്കെ പറഞ്ഞാൽ ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത പാപമാണ്.
പക്ഷെ ഇപ്പോഴവർ ചെയ്തു പോയ തെറ്റിനെയോർത്ത് പശ്ചാതപിക്കുന്നുണ്ട്. അവർക്ക് മോളോടിപ്പോ ഒരു ദേഷ്യവുമില്ല. മറിച്ച് കുറ്റബോധമാണ് മോളെ അഭിമുഖീകരിക്കാൻ അതാണ് നിങ്ങളെ കാണാൻ പോലും വരാത്തത്.
അന്നത്തെ ആ സംഭവത്തിൽ പിന്നെ രുദ്രൻ അങ്ങോട്ട് പോകാറുമില്ല ഫോൺ വിളികളുമില്ല.
അവർക്ക് രണ്ടുപേർക്കുമതിൽ നല്ല വിഷമമുണ്ട്.
രുദ്രന്റെ സ്വഭാവം മോൾക്കുമറിയാമല്ലോ ദേഷ്യവും വാശിയും അൽപ്പം കൂടുതലാണ്. എന്നിരുന്നാലും എന്നെ അവിടുത്തെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കനേൽപ്പിച്ചിട്ടുണ്ട് അതുപോലെ അവരുടെ കാര്യങ്ങളെല്ലാം അന്നന്ന് ചോദിച്ചറിയുകയും ചെയ്യും. എന്നാലും അങ്ങനെയല്ലല്ലോ വേണ്ടത്.
മോളൊന്ന് രുദ്രനോട് ഇതെപ്പറ്റി സംസാരിക്കണം. നിങ്ങളൊന്ന് ചെന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
അവർക്ക് വേണ്ടി ഞാൻ മോളോട് അപേക്ഷിക്കുകയാണ്.
ആദിക്ക് മുന്നിൽ കൈകൂപ്പി അയാൾ പറഞ്ഞതും അവളയാളുടെ കയ്യിൽ പിടിച്ചു തടഞ്ഞു.
എന്തായിത് ശങ്കരേട്ടാ എന്നെ അങ്ങനെയാണോ ശങ്കരേട്ടൻ കണ്ടിരിക്കുന്നത്???????
ഒരുപാട് നാളായിട്ട് ഞാനും ചെയ്യണമെന്ന് കരുതിയ കാര്യാ ശങ്കരേട്ടനിപ്പൊ എന്നോട് ആവശ്യപ്പെട്ടത്.
എന്തായാലും ഈ കാര്യം ഞാൻ നോക്കിക്കോളാം നാളെ രുദ്രേട്ടനെയും കൂട്ടി അവിടെ ചെന്ന് എല്ലാ പ്രശ്നങ്ങളും പറഞ്ഞു പരിഹരിച്ചിരിക്കും.
ഇത് ഞാൻ ശങ്കരേട്ടന് തരുന്ന വാക്കാ.
അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചവൾ പറഞ്ഞു നിർത്തിയതും ആശ്വാസത്തിന്റെ ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ വിരിഞ്ഞു.
നല്ല മനസ്സാ കുട്ടിയുടേത്. നന്നായി വരും.
അവളുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.
എന്നാൽ പിന്നെ ഞാനങ്ങോട്ട് ചെല്ലട്ടെ മോളെ നാളത്തെ പാർട്ടിയുടെ കാര്യങ്ങളൊക്കെ നോക്കണം.
അയാളവളോടായി പറഞ്ഞ് പോകാനായി തിരിഞ്ഞു.
ഈ കണ്ണുകൾ മനസ്സിന്റെ കണ്ണാടി ആണെന്ന് പറയുന്നത് ശരിയാണല്ലേ ശങ്കരേട്ടാ??????
പുറകിൽ നിന്നുള്ള ആദിയുടെ ചോദ്യം കേട്ട് അയാളൊന്ന് നിന്നു.
അവൾ ഒരു ചിരിയോടെ അയാൾക്ക് മുന്നിലായി വന്നു നിന്നു.
രുദ്രേട്ടന്റെയും എന്റെയും കാര്യം പറഞ്ഞപ്പോൾ ദേ ഈ കണ്ണിൽ ഞാനൊരു നഷ്ടപ്രണയത്തിന്റെ പിടച്ചിൽ കണ്ടിരുന്നു.
അയാളുടെ കണ്ണുകളിലേക്ക് നോക്കിയവൾ പറഞ്ഞതും വേദനയിൽ കുതിർന്നൊരു പുഞ്ചിരി അയാളുടെ വരണ്ട ചുണ്ടുകളിൽ തെളിഞ്ഞു.
കൊതിച്ചതൊന്നും നേടാനാവില്ല മോളേ വിധിച്ചതേ കിട്ടൂ………..
എന്തോ ഓർമ്മയിൽ പറഞ്ഞയാൾ അവളെ മറികടന്നുപോയി.
അയാൾ പോവുന്നതും നോക്കി ഒരു നെടുവീർപ്പോടെ അവൾ നിന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
കരിയിലകൾ വീണ് കാട് പിടിച്ചു കിടന്ന ഒരു പഴയ തറവാടിന് മുന്നിൽ രുദ്രന്റെയും ദർവേശിന്റെയും കാറുകൾ ഒരിരമ്പലോടെ വന്നു നിന്നു.
രുദ്രൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. പിന്നാലെ ദർവേശും കാറിന്റെ ഡോർ തുറന്നിറങ്ങി രുദ്രനരികിൽ നിന്നു.
ഇത് തന്നെയല്ലേ ദച്ചൂ…..
രുദ്രന്റെ ചോദ്യത്തിനവൻ അതെയെന്ന് തലയാട്ടി.
അവർ രണ്ടുപേരും അവിടമാകെ ഒന്ന് നോക്കി.
വർഷങ്ങളെറെയായി ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണാ തറവാട് എന്നവർക്ക് ബോധ്യമായി.
തറവാടിന്റെ പല ഭാഗങ്ങളും നാശത്തിന്റെ വക്കിലാണ്.
ദച്ചൂ വെറുമൊരു ഫോട്ടോ മാത്രമേ നമ്മുടെ കയ്യിലുള്ളൂ അതിലൊരാളെ നമുക്ക് മനസ്സിലായി മറ്റൊരാൾ അതാരാണെന്നാണ് കണ്ടെത്തേണ്ടത്.
നല്ല മുഖപരിചയം തോന്നി പക്ഷെ ഈ ചെറുപ്പത്തിലുള്ള ഫോട്ടോ നോക്കി അതാരാണെന്നുള്ള വ്യക്തമായ ധാരണ കിട്ടില്ല. അവസാനത്തെ കച്ചിത്തുരുമ്പാണ് ഈ തറവാട് ഇവിടെ നിന്നും നിരാശയോടെ മടങ്ങാനിടവരരുത്.
മറുപടിയായി അവൻ രുദ്രനെ നോക്കി പുഞ്ചിരിച്ചു.
ഒരിക്കലുമില്ല രുദ്രാ നമ്മൾ തേടി വന്നതിനുള്ള ഉത്തരം നമുക്കിവിടെ നിന്ന് തന്നെ കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു. ഇങ്ങോട്ടുള്ള ഈ വരവ് വെറുതെയാവില്ല.
അവന്റെ വാക്കുകൾ കേട്ട് രുദ്രനൊന്ന് നിശ്വസിച്ചു.
അല്ല നീ പറഞ്ഞ ആ നാരായണനെ കണ്ടില്ലല്ലോ??????
അയാൾ ഇപ്പൊ വരും രുദ്രാ ഞാൻ കോൺടാക്ട് ചെയ്തപ്പോൾ ഈ സമയത്ത് വരാനാ പറഞ്ഞത് ഞാനൊന്ന് വിളിച്ചു നോക്കട്ടെ.
അവൻ ഫോണുമായി മാറി നിൽക്കാൻ ഒരുങ്ങുമ്പോൾ തന്നെ ഷർട്ടും മുണ്ടുമുടുത്തൊരു വൃദ്ധൻ അങ്ങോട്ട് ഓടിയെത്തിയിരുന്നു.
കാത്ത് നിന്ന് മുഷിഞ്ഞല്ലേ??????
ഏറെ നേരയോ വന്നിട്ട്?????
തോളിൽ കിടന്ന തോർത്തിന്റെ തുമ്പ് കൊണ്ട് വിയർപ്പ് കണങ്ങൾ ഒപ്പിയെടുത്ത് കൊണ്ടയാൾ ചോദിച്ചു.
ഏയ് ഞങ്ങളിപ്പൊ എത്തിയതേ ഉള്ളൂ.
ആഹ് നാരായണേട്ടനോട് ഫോണിൽ സംസാരിച്ചത് ഞാനാ ഇതാണ് ഞാൻ പറഞ്ഞ ആള്.
അവൻ രുദ്രനെ ചൂണ്ടി പറഞ്ഞു.
രുദ്രന് പഴയ തറവാടുകളോടും നാല്കെട്ടുകളോടും മറ്റും ഭയങ്കര കമ്പാ ഈ തറവാടിന്റെ കാര്യം അറിഞ്ഞപ്പോൾ വാങ്ങിയാൽ കൊള്ളാമെന്ന് തോന്നി. അതാ അധികം വൈകിപ്പിക്കാതെ ഉത്തരവാദിത്തപെട്ട ആളുടെ നമ്പർ തപ്പിപ്പിടിച്ച് വിളിച്ചത്.
ഞങ്ങൾക്ക് അകത്തൊക്കെ ഒന്ന് കാണാൻ പറ്റുവോ????
അതിനിപ്പൊ എന്താ എന്റെ കയ്യിൽ താക്കോലുണ്ട് നിങ്ങൾ വാ….
അയാളവരെ അകത്തേക്ക് ക്ഷണിച്ചു.
വല്യ പ്രതാപത്തിൽ കഴിഞ്ഞിരുന്നവരാ മേലെടത്തുകാർ. പെട്ടെന്നായിരുന്നില്ലേ തകർച്ച……. എല്ലാം നഷ്ടപെട്ട് അപമാനഭാരത്താൽ ഒരു കുപ്പി വിഷത്തിൽ അനന്തൻ തമ്പുരാനും ലതിക തമ്പുരാട്ടിയും ജീവനൊടുക്കുമ്പോൾ ആകെയുള്ള രണ്ട് ആൺതരികൾ ഒറ്റപ്പെട്ടു പോയി. വിധി അല്ലാണ്ടെന്താ പറയാ?????
പിന്നെ കടങ്ങൾ മുഴുവൻ വീട്ടാൻ അവരീ തറവാട്ടിൽ നിന്ന് തന്നെ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു.
തന്റെ കുഞ്ഞനിയനെയും ചേർത്ത് പിടിച്ചു പോവുന്ന കുഞ്ഞുതമ്പുരാന്റെ മുഖം ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.
അകത്തേക്ക് നടക്കുന്നതിനിടയിൽ അയാൾ പഴംപുരാണത്തിന്റെ കെട്ടഴിച്ചു.
ഇപ്പൊ ഈ തറവാട് ഒരു ഡോക്ടറുടെ കയ്യിലാ അയാളങ്ങ് ലണ്ടനിൽ എങ്ങാണ്ടാണ്. ആൾക്കിതെങ്ങനെയെങ്കിലും വിറ്റാൽ മതിയെന്നാ.
താക്കോൽ കൊണ്ട് വാതിൽ തുറന്നുകൊണ്ടയാൾ പറഞ്ഞു.
കാലങ്ങൾ പഴക്കമുള്ളതിനാൽ അത് തുറക്കാൻ വല്യ പാടായിരുന്നു.
അയാൾ വാതിലിൽ ശക്തിയായി തള്ളി തുറക്കാൻ ശ്രമിക്കുന്നത് കണ്ട് രുദ്രനും ദർവേശും കൂടി അയാളെ സഹായിച്ചു.
മൂന്നുപേരുടെയും ശക്തിയുടെ ഫലമായി വലിയൊരു ശബ്ദത്തോടെ ആ വാതിൽ തുറന്നു.
അകത്തേക്ക് കാല് വെക്കാനാഞ്ഞതും ഉറഞ്ഞ ഒരു കഴുക്കോലിന്റെ കഷ്ണം അവരുടെ കാൽക്കൽ വന്നു വീണു.
പഴയ തറവാടല്ലേ എല്ലാം നശിഞ്ഞു തീരാറായി സൂക്ഷിച്ചു കയറണം.
അവർക്ക് നിർദേശം കൊടുത്തയാൾ അകത്തേക്ക് കയറി.
അയാളെ പിന്തുടർന്നവരും അകത്തേക്ക് പ്രവേശിച്ചു.
അല്ല അപ്പൊ ഇതിന്റെ യഥാർത്ഥ അവകാശികളിപ്പൊ എവിടെയാ?????
ദർവേശ് അയാൾക്ക് നേരെ തിരിഞ്ഞു ചോദിച്ചു.
അതറിയില്ല അനിയന്റെ കയ്യും പിടിച്ച് അന്ന് ഇവിടുന്ന് ഇറങ്ങി പോയതാ കുഞ്ഞുതമ്പുരാൻ അതിന് ശേഷം ആരും അവരെ കണ്ടിട്ടില്ല. ഞാനൊരുപാട് അന്വേഷിച്ചു പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും ആർക്കും അറിയില്ല.
മേലേടത്തെ തറവാട്ടിലെ കാര്യസ്ഥനായത് കൊണ്ട് തറവാട് വാങ്ങിയവർ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചു. ആരും ഇവിടെ താമസിക്കാനൊന്നും വന്നിട്ടില്ല ഇടയ്ക്കിടയ്ക്ക് ഞാൻ ഇവിടമൊക്കെ വൃത്തിയാക്കുമായിരുന്നു പക്ഷെ പിന്നീട് തറവാട് പല കൈമറിയാൻ തുടങ്ങിയപ്പോൾ അതും നിലച്ചു. അന്ന് മുതൽ ഇന്നുവരെ കാര്യസ്ഥ ചുമതല മാത്രം കൈമറിഞ്ഞു പോയിട്ടില്ല.
അവസാനമായി ഇത് വാങ്ങിയത് ഈ ഡോക്ടറാ പക്ഷെ അങ്ങേർക്ക് ഇത് വിൽക്കാനാ താല്പര്യം.
ആഹ് ചിലപ്പോൾ ഇത് നിങ്ങൾക്ക് വിധിച്ചതായിരിക്കാം.
രുദ്രനെയൊന്ന് നോക്കി പറഞ്ഞയാൾ അകത്തേക്ക് നടന്നു.
രുദ്രനും ദർവേശും ചുറ്റിനും സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി.
അകത്തെ നടു മുറ്റം വള്ളിചെടികൾ വളർന്നു കാട് പിടിച്ചു കിടക്കുന്നു.
നടുമുറ്റത്തിന് സമീപത്തായി നിൽക്കുന്ന മരത്തൂണുകളിളെല്ലാം വള്ളിപടർപ്പുകൾ പടർന്നു കയറിയിട്ടുണ്ട്.
എല്ലാം നോക്കി നടക്കുന്നതിനിടയിൽ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ചിത്രത്തിൽ ദർവേശിന്റെ കണ്ണുകൾ പതിഞ്ഞു.
രുദ്രാ………….
അവന്റെ വിളി കേട്ട് അവിടമെല്ലാം നോക്കികൊണ്ടിരുന്ന രുദ്രൻ അവനരികിലേക്ക് നടന്നടുത്തു.
എന്താടാ???????
രുദ്രന്റെ ചോദ്യത്തിന് മറുപടിയായി അവൻ മുന്നിലെ ചിത്രത്തിലേക്ക് കൈചൂണ്ടി.
രണ്ട് കസേരകളിലായി ഇരിക്കുന്ന സ്ത്രീയും പുരുഷനും അവർക്ക് താഴെ നിലത്തിരിക്കുന്ന രണ്ടാൺകുട്ടികൾ ഒറ്റ നോട്ടത്തിൽ തന്നെ അത് ഡയറിയിൽ കണ്ട സഹോദരങ്ങളാണെന്നവന് മനസ്സിലായി.
അതിന് തൊട്ടരികിൽ ആ സഹോദരങ്ങളുടെ തന്നെ മറ്റൊരു ചിത്രം കുറച്ചു കൂടി മുതിർന്നിട്ടുള്ളതാണ്.
അവന്റെ കണ്ണുകൾ ആ ചിത്രത്തിലെ ഇളിയ കുട്ടിയിൽ ചെന്ന് പതിച്ചു.
അവൻ വിശ്വാസം വരാതെ ഞെട്ടലോടെ ആ ചിത്രത്തിലേക്ക് നോക്കി നിന്നു.
ചിതലരിച്ച് മങ്ങിയിരുന്നെങ്കിലും അവന് ആളെ മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല.
ഇത്………….
അവൻ ഫോട്ടോയ്ക്ക് നേരെ വിരൽ ചൂണ്ടി.
എന്താ രുദ്രാ നിനക്കതരാന്നറിയോ????
ദർവേശ് അവന്റെ കയ്യിൽ പിടിച്ചു ചോദിച്ചു.
മ്മ്മ്മ്………..
ആരാ???????
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
അശാന്തമായ മനസ്സുമായി കാറിൽ ചാരി കണ്ണടച്ച് നിൽക്കുകയായിരുന്നു രുദ്രൻ.
നേരിൽ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങളുടെ ഞെട്ടലിലായിരുന്നു അവൻ.
ഉള്ളിൽ നടക്കുന്ന വിസ്ഫോടനങ്ങളുടെ ഫലമായി ചുരുട്ടിപിടിച്ച കയ്യിലെ പേശികൾ വലിഞ്ഞു മുറുകി.
അവന്റെ മാനസികസ്ഥിതി മനസ്സിലാക്കി ദർവേശ് അവനെ ചേർത്ത് പിടിച്ചു.
എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ മനസ്സിലിപ്പൊഴെന്താ ഉള്ളതെന്ന്. എടുത്തു ചാടി ഒന്നും ചെയ്യരുത് നമ്മൾ തേടിയലഞ്ഞ ആളെ കണ്ടെത്തി കഴിഞ്ഞു. ഇത്രയും നാൾ മറഞ്ഞിരുന്നു കളിക്കുകയല്ലായിരുന്നോ ഇനിയാണ് യഥാർത്ഥ കളി.
The real hunt begins.
ക്രൂരമായ ചിരിയോടെ അവൻ പറഞ്ഞു നിർത്തവെ രുദ്രന്റെ ചുണ്ടിലേക്കും അത് പടർന്നിരുന്നു.
ഇരുവരുടെയും ഉള്ളിൽ അണയാതെ കത്തിയേറിയുന്ന പകയെന്ന അഗ്നിയിൽ അതിന്റെ കാരണക്കാരെ ചുട്ടെരിക്കാൻ മനസ്സ് വെമ്പി.
നുണയെന്ന കൊട്ട കെട്ടി എത്രനാൾ സൂക്ഷിച്ചു വെച്ചാലും സത്യം മറ നീക്കി പുറത്ത് വരുന്നൊരു ദിവസമുണ്ട് അത് വരെയേ ചതിച്ചവർക്കും കാപട്യത്തിന്റെയും മുഖം മൂടി അണിഞ്ഞവർക്ക് ആയുസുള്ളൂ.
From here the countdown starts.
വന്യമായ ഒരു ചിരിയോടെ രുദ്രൻ കാറിലേക്ക് കയറി.
അവനെയൊന്ന് നോക്കി ദർവേശും തന്റെ കാറിലേക്ക് കയറി.
യാത്രാമദ്ധ്യേ ഒരുമിച്ചൊരു ലക്ഷ്യത്തിലെത്താൻ അവരിരുവഴിക്കായി പിരിഞ്ഞു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
മാഡം രുദ്രൻ സർ വന്നോ??????
വരുണിന്റെ ചോദ്യം കേട്ട് ആദി ഇല്ലെന്ന് മറുപടി കൊടുത്തു.
അവനൽപ്പം ആശ്വാസത്തോടെ എന്നാൽ അതിലപ്പുറം വെപ്രാളത്തോടെ തന്റെ സീറ്റിലേക്ക് പാഞ്ഞു.
ആദി ഇവന്റെ പെരുമാറ്റത്തിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ??????
അവൻ പോയ വഴിയേ നോക്കിക്കൊണ്ട് ദേവു അവളോടായി പറഞ്ഞു.
ശരിയാണ് ഇതും കൂടി കൂട്ടി പന്ത്രണ്ടാം തവണയാണ് അവൻ രുദ്രനെ അന്വേഷിക്കുന്നത്. അവന്റെ വെപ്രാളവും പരവേശവും കണ്ടാൽ എന്തോ ഒന്ന് മറക്കാൻ ശ്രമിക്കുന്നതായി ഉറപ്പാണ്.
ആദി ഒരു നെടുവീർപ്പോടെ അവളെ നോക്കി തലയാട്ടി.
ഇന്ന് രാവിലെ മുതൽ അവന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പൊറുത്തക്കേടുകളുണ്ട്.
Something fishy.
ആഹ് വരട്ടെ കണ്ടുപിടിക്കാം.
കുറ്റാന്വേഷണ വിദഗ്ദരെ പോലെ കയ്യിലിരുന്ന പേന ചുഴട്ടി പറഞ്ഞവൾ അവളുടെ സീറ്റിലേക്ക് പോയി.
അവളെയൊന്ന് നോക്കി ആദി രുദ്രന്റെ ക്യാബിനിലേക്ക് കയറി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
വെറുതെ ക്യാബിനിന്റെ ഭംഗിയും ആസ്വദിച്ച് അങ്ങനെ നിൽക്കുമ്പോഴാണ് ഡോർ തുറയുന്ന സൗണ്ട് കേൾക്കുന്നത്.
ആദിയൊന്ന് തിരിഞ്ഞു നോക്കിയതും കാറ്റ് പോലെ രുദ്രൻ പാഞ്ഞു വന്ന് പൂണ്ടടക്കം കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.
ആദ്യം ഒന്ന് പകച്ച് പുറകോട്ട് ആഞ്ഞെങ്കിലും പുറകിലെ ടേബിളിൽ കൈകുത്തി അവൾ ബാലൻസ് ചെയ്തു നിന്നു.
കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും അവനേറെ അസ്വസ്ഥനാണെന്ന് അവന്റെ ഉയർന്നു താഴുന്ന ഹൃദയമിടിപ്പിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി.
ഒരു സാന്ത്വനത്തിനായി അവൾ ഒരു കൈ അവന്റെ പുറത്തും മറുകൈ അവന്റെ തലമുടിയിലും തലോടി കൊണ്ടിരുന്നു.
എന്തുപറ്റി രുദ്രേട്ടാ?????
അവന്റെ ഹൃദയമിടിപ്പ് ഒന്ന് നേരെയായതും അവൾ ചോദിച്ചു.
അവൻ മറുപടി ഒന്നും പറയാതെ അവളെ ഒന്നുകൂടി അണച്ചുപിടിച്ച് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
അവൾ ഒന്നും പറയാതെ അവന്റെ തലയിൽ തഴുകി കൊണ്ടിരുന്നു. ഏറെ നേരം മൗനമായി കടന്നു പോയി.
അവൾ മെല്ലെ അവനെ തന്നിൽ നിന്നടർത്തി മാറ്റി. അവന്റെ കവിളിൽ ഇരുകയ്യും ചേർത്ത് വെച്ചു.
ഇനി പറ എന്താ പറ്റിയത്?????
അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അവളെയവൻ പൊക്കി ടേബിളിൽ ഇരുത്തി.
I need a deep kiss…….
അവളുടെ കവിളിൽ കൈവെച്ച് കണ്ണുകളിലേക്ക് ഉറ്റു നോക്കിയവൻ പറഞ്ഞു നിർത്തി.
അവൾ ഒന്നും പറയാതെ അവന്റെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കിയിരുന്നു.
അവന്റെ കണ്ണുകളിലെ ദൈന്യത അവളിൽ നോവ് പടർത്തി.
മറുത്തൊന്നും ചിന്തിക്കാതെ അവൾ അവന്റെ കഴുത്തിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് അവന്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു.
അവനൊന്നുകൂടി അവളോട് ചേർന്ന് നിന്നു.
അവന്റെ ഉള്ളിലെ വിഷമങ്ങളെല്ലാം അവളുടെ ദീർഘചുംബനത്തിൽ അലിഞ്ഞില്ലായികൊണ്ടിരുന്നു.
അവന്റെ ഓരോ അണുവിലും അവളായിരുന്നു നിറഞ്ഞു നിന്നത്.
ഒരു കിതപ്പോടെ അവന്റെ ചുണ്ടിൽ നിന്നടർന്നു മാറുമ്പോൾ ഇരുവരുടെയും മനസ്സ് ശാന്തമായിരുന്നു.
അവളുടെ മുഖം കോരിയെടുത്തവൻ തന്റെ നെഞ്ചോടു ചേർത്ത് വെച്ചു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഉച്ചക്ക് ക്യാന്റീനിൽ ആഹാരം കഴിക്കാനിരിക്കുമ്പോഴും രുദ്രനിൽ നിന്നറിഞ്ഞ കാര്യങ്ങളുടെ ഞെട്ടലിലായിരുന്നു അവൾ. കേട്ടതെല്ലാം സത്യമാണെന്ന് വിശ്വസിക്കാൻ ഏറെനേരം വേണ്ടിവന്നു അപ്പൊൾ കുഞ്ഞുനാൾ മുതൽ വിശ്വസിച്ച രുദ്രന്റെ കാര്യമോ??????
അവൾ അലിവോടെ രുദ്രനെ നോക്കി.
അവനൊരുപാട് വേദനിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. അവൾ കൈനീട്ടി അവന്റെ കൈവിരലുകളിൽ കോർത്തു പിടിച്ചു.
അവളെയൊന്ന് നോക്കി അവൻ അവളുടെ കൈ ചുണ്ടോട് ചേർത്തു.
നുള്ളിപെറുക്കിയിരുന്ന് എന്തോ കഴിച്ചെന്ന് പരസ്പരം ബോധിപ്പിച്ച് അവർ എഴുന്നേറ്റു.
രുദ്രന്റെ അവസ്ഥ മനസ്സിലാക്കി അവനെയും കൊണ്ടവൾ ഓഫീസിൽ നിന്നിറങ്ങി. നിർബന്ധപൂർവ്വം അവന്റെ കയ്യിൽ നിന്ന് കാറിന്റെ കീ വാങ്ങി തിരികെ അവൾ തന്നെ ഡ്രൈവ് ചെയ്തു.
രുദ്രൻ ഒന്നും പറയാതെ കണ്ണുകളടച്ച് സീറ്റിലേക്ക് ചാരിയിരുന്നു.
കാർ എവിടെയോ ചെന്ന് നിൽക്കുമ്പോഴാണ് അവൻ കണ്ണ് തുറക്കുന്നത്.
അവൻ ഞെട്ടലോടെ അതിൽപ്പരം അതിശയത്തോടെ മുന്നിലേക്കും ആദിയുടെ മുഖത്തേക്കും മാറി മാറി നോക്കി.
തുടരും……………………
നിങ്ങൾക്കൊന്നും മനസ്സിലായിട്ടില്ല എന്നെനിക്കറിയാം എല്ലാം അടുത്ത പാർട്ടുകളിലായി അറിയാൻ പറ്റും.
അതുവരെ ഊഹാപോഹങ്ങൾക്കുള്ള സമയമാണ് come on everybody എല്ലാവരും തലപുകച്ചോളൂ 😁
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission