Skip to content

ആദിരുദ്രം – പാർട്ട്‌ 55

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

കണ്ണിലേക്ക് അസഹ്യമാം വിധം വെളിച്ചമടിക്കുമ്പോഴാണ് അവൾ കണ്ണുകൾ വലിച്ചു തുറന്നത്.
കണ്ണുകളിലേക്ക് തുളച്ചു കയറുന്ന തീക്ഷ്ണമായ രശ്മികൾ ഏറ്റവൾ കണ്ണുകൾ ചിമ്മി തുറന്നു.
തല പൊട്ടിപ്പുളയുന്ന വേദന. തലയിൽ കൈവെക്കാനായുമ്പോഴാണ് ഇരു കൈകളും ഇരിക്കുന്ന കസേരയുമായി ബന്ധിച്ചിരിക്കുന്നതായി കണ്ടത്.
അവൾ ചുറ്റുമോന്ന് നോക്കി.
ഗോഡൗൺ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു നെടുനീളൻ മുറി.
കയ്യിലെ കെട്ടഴിക്കാൻ തന്നാൽ കഴിയും വിധം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

അതഴിക്കാൻ കഷ്ടപ്പെടണ്ട മോളെ കൈനോവും……………
പരിചിത ശബ്ദം കേട്ട് തലയുയർത്തി നോക്കവെ മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് അവളിൽ ഒരു നടുക്കമുണ്ടായി.

ശങ്കരേട്ടൻ………….
ഞെട്ടലോടെ അവളാ നാമം ഉരുവിട്ടു.

ക്രൂരമായ ചിരിയോടെ നിൽക്കുന്ന ശങ്കരനും പ്രതാപനും. പ്രതാപന്റെ വലത്തേ കയ്യിൽ ബാന്റേജ് ചുറ്റിയിട്ടുണ്ട്.

ഞെട്ടി പോയോ മോൾ????? ഇനി എത്ര ഞെട്ടാനിരിക്കുന്നു അല്ലെ ഏട്ടാ????? ഹഹഹഹ……….
ഖനഗംഭീരമാർന്ന അവരുടെ അട്ടഹാസം ആ മുറിയിൽ പ്രതിധ്വനിച്ചു.

കൂടെ നടന്ന് ചതിക്കുവായിരുന്നല്ലെടോ………….
ദേഷ്യത്തോടെ അവളലറി.

അതേടി ചതിക്കുവായിരുന്നു എന്തിനാണെന്നറിയോ എന്നെയും എന്റെ ഏട്ടനേയും പെരുവഴിയിലാക്കിയതിന്…. അനാഥരാക്കിയതിന്………
നിനക്കറിയോ ഗൗതമിന്റെ അച്ഛൻ അതായത് നിന്റെ ഭർത്താവിന്റെ മുത്തശ്ശനാണ് ഞങ്ങളെ കടക്കെണിയിൽ ആഴ്ത്തിയത്.
വല്യ പ്രതാപത്തിൽ കഴിഞ്ഞ ഞങ്ങളുടെ അച്ഛന് ബിസ്സിനെസ്സിൽ അല്ലറ ചില്ലറ തട്ടിപ്പുകളൊക്കെ കാണിക്കേണ്ടി വന്നു അത് ആദർശവാനായ അയാൾക്ക് പിടിച്ചില്ല. കേസ് കൊടുത്ത് കോടതി കയറ്റിച്ചു അയാൾ ഞങ്ങളുടെ അച്ഛനെ അറിയോ??????

അല്ലറ ചില്ലറ തട്ടിപ്പോ????? എഴുത്തും വായനയും അറിയാത്ത പാവങ്ങളെ പറ്റിച്ച് അവരുടെ ഭൂമിയും സ്വത്തുക്കളും തട്ടിയെടുത്ത് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണോ ഈ പറഞ്ഞ അല്ലറ ചില്ലറ തട്ടിപ്പ്??????
പുച്ഛത്തോടെ അവൾ ചോദിച്ചു നിർത്തിയതും ശങ്കരന്റെ കയ്യടി അവിടെ മുഴങ്ങി.

മ്മ്മ്….. കൊള്ളാം അപ്പൊ ഞങ്ങളുടെ ഹിസ്റ്ററി ഒക്കെ അറിഞ്ഞാണ് കളിക്കിറങ്ങിയതല്ലെ?????
എല്ലാ സത്യങ്ങളും അറിഞ്ഞു എന്നർത്ഥം.
പക്ഷെ എല്ലാം എന്റെ നാവിൽ നിന്ന് കേൾക്കുന്നതല്ലേ അതിന്റെ സുഖം അല്ലെ ഏട്ടാ??????
വല്ലാത്തൊരു ചിരിയോടെ അയാൾ പ്രതാപനെ നോക്കി.

പിന്നല്ലാതെ…………

ആഹ് മോളെ നമ്മളെവിടെയാ പറഞ്ഞു നിർത്തിയത്?????
അയാൾ അവളെയൊന്ന് നോക്കി.

ആഹ് ഞങ്ങളുടെ അച്ഛൻ അനന്തനെ രുദ്രന്റെ മുത്തശ്ശൻ വാസുദേവൻ കോടതി കയറ്റി.
അവിടെ തുടങ്ങി മേലേടത്ത് അനന്തൻ തമ്പുരാന്റെ അതായത് ഞങ്ങളുടെ അച്ഛന്റെ പതനം.
മരിച്ചു പോയ ഏഴകൂട്ടങ്ങൾക്ക് വേണ്ടി സകല സ്വത്തുക്കളും വിൽക്കേണ്ട സ്ഥിതി വന്നപ്പോൾ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു.
അത് പറയുമ്പോൾ അയാളുടെ സ്വരം നേർത്തിരുന്നു.

മരിക്കുന്നതിന് മുന്നേ അച്ഛൻ ഞങ്ങളോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ വാസുദേവന്റെയും കുടുംബത്തിന്റെയും പതനം. അടിവെര് വരെ പിഴുതു കളയണമെന്ന്………….
പകയോടെ അയാൾ മുരണ്ടു.

അച്ഛന്റെ അമ്മയുടെയും ചിതയിലെ കനൽ അണയും മുന്നേ തറവാട്ടിൽ നിന്ന് ഞങ്ങൾക്ക് പടിയിറങ്ങേണ്ടി വന്നു.
അന്ന് ഏട്ടന്റെ കയ്യും പിടിച്ച് തറവാട്ടിൽ നിന്നിറങ്ങുമ്പോൾ ഉള്ളിൽ തീയായിരുന്നു വാസുദേവന്റെ പരമ്പരയെ തന്നെ മുച്ചൂടും കത്തിച്ചു ചാമ്പലാക്കാനായുള്ള തീ.

പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ ഓട്ടമായിരുന്നു രണ്ട് നേരത്തെ ആഹാരത്തിന് വേണ്ടിയുള്ള നെട്ടോട്ടം.
നേരം വെളുക്കുമ്പോൾ തന്നെ ഒരു ഹോട്ടലിൽ പാത്രം കഴുകാനും മറ്റും പോവും അവിടുന്ന് രാവിലെത്തെ ഭക്ഷണം കിട്ടും. പിന്നെ സ്കൂളിലേക്ക് ഓരോട്ടമാ വൈകിട്ട് സ്കൂളിൽ നിന്ന് വന്നാൽ മാർക്കെറ്റില് ചുമടെടുക്കാൻ പോവും അങ്ങനെ പല പല ജോലികൾ. അതിനിടയിൽ മിച്ചം വരുന്ന നാണയത്തുട്ടുകൾ കൂട്ടി കൂട്ടി വെക്കും. ദയ തോന്നി ആരോ വെച്ച് നീട്ടിയ പൊട്ടിപ്പോളിഞ്ഞ മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഒരു കുടുസുമുറിയിലായി അന്തിയുറക്കം. തറവാട്ടിലെ പട്ട് മെത്തയിൽ കിടക്കേണ്ട ഞങ്ങൾ ഏതോ ചേരിയിലെ ഒരൊറ്റ മുറിയിൽ. ഞങ്ങളുടെ ഉള്ളിലെ പക ആളികത്തുകയായിരുന്നു.
അങ്ങനെ ഇരിക്കെ സ്കൂളിൽ ഒരു ദിവസം ഉച്ചക്ക് എല്ലാവരും വീട്ടിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോറ് അഴിക്കുന്ന സമയം. വിശപ്പടക്കാൻ പൈപ്പിൻ ചുവട്ടിലേക്ക് പോവാനായി എഴുനേൽക്കുമ്പോഴാണ് കയ്യിലൊരു പിടി വീഴുന്നത്. തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്നൊരു കുട്ടി.
അവൻ എനിക്ക് നേരെ ഒരു പൊതി ചോറ് നീട്ടി. സന്തോഷത്തോടെ അത് വാങ്ങി ആർത്തിയോടെ അത് കഴിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിച്ച് നന്ദിയോടെ അവനെ നോക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ അവനെന്നെ ചേർത്ത് പിടിച്ചു.
അന്ന് അവിടെ ഒരു സൗഹൃദം രൂപപ്പെടുകയായിരുന്നു.

അതായിരുന്നു ഗൗതം രുദ്രന്റെ അച്ഛൻ.
വാസുദേവന്റെ മകനാണ് ഗൗതം എന്നറിയാതെ ഞങ്ങളുടെ സൗഹൃദം വളർന്നു.
എന്നാൽ ഒരിക്കൽ അവന്റെ വീടിനെ കുറിച്ചും അച്ഛനെ കുറിച്ചുമെല്ലാം അവനെന്നോട് പറയുമ്പോഴാണ് അവനാരാണെന്ന് ഞാനറിയുന്നത്.
ആകെ തകർന്ന് പോയി ഞാൻ ഒന്നും അവനോട് പറയാതെ ഏട്ടനടുത്തേക്ക് ഓടുമ്പോൾ തലക്ക് ഭ്രാന്തെടുക്കുന്നത് പോലെ ആയിരുന്നു.
എല്ലാം ഏട്ടനോട് തുറന്നു പറഞ്ഞ് കരയുമ്പോൾ ഏട്ടനെന്നെ ചേർത്ത് നിർത്തി. ഞങ്ങളെ അനാഥരാക്കിയവരോടുള്ള പ്രതികാരം ചെയ്യാൻ ഇതിലും നല്ലൊരവസരം മറ്റൊന്നില്ല എന്നെനിക്ക് മനസ്സിലാക്കി തന്നു. അപ്പോഴാണ് ഞാനും അതിനെ പറ്റി ചിന്തിക്കുന്നത്.
പിന്നീടുള്ള ദിവസങ്ങൾ ഞാനവനോട് കൂടുതൽ അടുക്കാൻ തുടങ്ങി പക്ഷെ ഉള്ളിൽ നിറയെ പകയായിരുന്നു അതവൻ മനസ്സിലാക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാനൊരു അനാഥൻ ആണെന്ന് മാത്രം അവനോട് പറഞ്ഞു ഏട്ടന്റെ കാര്യവും അച്ഛന്റെയും അമ്മയുടെയും മരണത്തിന്റെ കാര്യവും എല്ലാം തന്നെ അവനിൽ നിന്ന് മറച്ചു വെച്ചു. ശങ്കർ എന്ന ഞാൻ അവന് മുന്നിൽ ശങ്കരനായി. പഠിപ്പൊക്കെ കഴിഞ്ഞ് ഗൗതം ബിസ്സിനെസ്സ് നോക്കി നടത്താൻ തുടങ്ങിയപ്പോൾ അവന്റെ കൂടെ ഞാനും കൂടി പക്ഷെ അവന്റെ അച്ഛന് മുന്നിൽ ചെന്ന് പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

അതിനിടെ ഏട്ടൻ വാസുദേവന്റെ കുഞ്ഞി പെങ്ങളായ വസുന്ധരയെ പ്രണയത്തിൽ വീഴ്ത്തി അവരുമായി ഇവിടെ നിന്ന് ഒളിച്ചോടി. എല്ലാം ഞാൻ അറിഞ്ഞോണ്ടായിരുന്നു.
വസുന്ധരയെ ആരും അറിയാതെ തറവാട്ടിൽ നിന്ന് വിളിച്ചിറക്കാൻ പോയ അന്ന് രാത്രി ആരും അറിയാതെ ഏട്ടൻ വാസുദേവനെ അങ്ങ് യമദേവന്റെ അരികിലേക്ക് പറഞ്ഞയച്ചു.
കൂടെ ഇറങ്ങി പുറപ്പെട്ട വസുന്ധര പോലും അതറിഞ്ഞില്ല.

പിറ്റേന്ന് നീഹാരം തറവാട് ഉണർന്നത് രണ്ട് ഞെട്ടിപ്പിക്കുന്ന വാർത്തകൾ കേട്ടായിരുന്നു. ഒന്ന് വാസുദേവന്റെ മരണം രണ്ട് വസുന്ധരയുടെ തിരോധാനം.
എല്ലാം കൊണ്ടും തകർന്ന് പോയ ഗൗതമിന് താങ്ങായി ആത്മാർത്ഥ സുഹൃത്തിന്റെ മുഖമൂടി അണിഞ്ഞ് ഞാൻ ചെന്നു.
പുച്ഛത്തോടെ അയാളൊന്ന് നിർത്തി.

പിന്നീട് അങ്ങോട്ട്‌ ഗൗതമിന്റെ വലംകയ്യായി ഞാനുണ്ടായിരുന്നു എന്തിനും ഏതിനും കൂടെ.
അതിനിടയിൽ ഏട്ടൻ വസുന്ധര വീട്ടിൽ നിന്നിറങ്ങി പോന്നപ്പോൾ കൊണ്ടുവന്ന വിവാഹത്തിനായി കരുതി വെച്ച ആഭരണങ്ങളും മറ്റും വിറ്റ് ചെറിയൊരു വീടും ഒരു കുഞ്ഞു ബിസ്സിനെസ്സും തുടങ്ങി.
അപ്പോഴും സ്വന്തം ഏട്ടന്റെ മരണം വസുന്ധര അറിഞ്ഞിരുന്നില്ല.
വസുന്ധരയെ പറഞ്ഞു മയക്കി ഏട്ടൻ അവളുടെ പേരിൽ എഴുതി വെച്ചിരുന്ന കോടിക്കണക്കിനു സ്വത്തുക്കളുടെ രേഖകളും പ്രമാണങ്ങളും കൈവശമാക്കിയിരുന്നു. എന്നാൽ പ്രമാണങ്ങളും മറ്റും വാങ്ങി പരിശോധിച്ചപ്പോഴാണ് വസുന്ധരയ്ക്ക് ജനിക്കുന്ന മകനാണ് സ്വത്തിന് അവകാശം എന്നറിഞ്ഞു അതും അവന് പ്രായപൂർത്തി ആയതിന് ശേഷം മാത്രം അത് വരെ സ്വത്തുക്കൾക്കളിൽ യാതൊരു വിധ അവകാശങ്ങളും വസുന്ധരയ്ക്ക് ഉണ്ടായിരുന്നതല്ല.
അത് കണ്ട് ദേഷ്യം തോന്നിയെങ്കിലും ഒരു മകനിലൂടെ സ്വത്തുക്കൾ നേടിയെടുക്കാം എന്നേട്ടൻ മനസ്സിൽ കരുതി.

ഇനി ഞാൻ പറയാം………
പ്രതാപൻ മുന്നിലേക്ക് വന്നുകൊണ്ട് പറഞ്ഞു.

വസുന്ധരയെ ഞാൻ സ്നേഹം കൊണ്ട് മൂടി. പാവം അവൾ എന്റെ കപട സ്നേഹത്തിന് മുന്നിൽ മയങ്ങി പോയി.
സ്വസ്ഥമായി ഞങ്ങൾ ദാമ്പത്യ ജീവിതം ആരംഭിച്ചു. അധികം വൈകാതെ എന്റെ ആഗ്രഹം സഫലമായി അവളുടെ വയറ്റിൽ ജീവന്റെ തുടിപ്പ് രൂപം കൊണ്ടു. പിന്നീട് അങ്ങോട്ട്‌ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.
അവളുടെ വയറ്റിൽ ഒരാൺകുഞ്ഞ് തന്നെയാണുള്ളത് എന്നെനിക്ക് നൂറുശതമാനം ഉറപ്പായിരുന്നു. അവൻ വയറ്റിലായിരിക്കുമ്പോൾ തന്നെ ദർവേശ് എന്ന പേരിട്ട് അവന് വേണ്ടി നാളുകൾ എണ്ണി ഞാൻ കാത്തിരുന്നു.
എനിക്ക് ഭാഗ്യമായിട്ടായിരുന്നു ദച്ചു പിറന്ന് വീണത്. അവൻ ജനിച്ചതിന് ശേഷമായിരുന്നു ഞാൻ ബിസിനെസ്സിൽ വളരാൻ തുടങ്ങിയത്.
അങ്ങനെ നാളുകൾ വീണ്ടും കടന്ന് പോയി ദച്ചുവിന് നല്ലൊരച്ഛനായും വസുന്ധരയ്ക്ക് സ്നേഹം കൊണ്ട് മൂടുന്ന ഒരു ഭർത്താവായും ഞാൻ എന്റെ വേഷം നിറഞ്ഞാടി.
അതിനിടയിൽ ഗൗതമിന്റെ വിവാഹം കഴിഞ്ഞു അതും എന്റെ അനിയൻ മോഹിച്ച പ്രണയിച്ച കാവ്യയുമായി.

പ്രതാപൻ പറഞ്ഞു നിർത്തിയതും ആദി ഞെട്ടലോടെ ശങ്കരനെ നോക്കി.

അതേ……. ഞാൻ സ്നേഹിച്ച മനസ്സ് കൊണ്ട് ആഗ്രഹിച്ച പെണ്ണിനെയാണ് അവൻ സ്വന്തമാക്കിയത്. എന്റെ ഇഷ്ടം തുറന്നു പറയാനിരിക്കുമ്പോഴാണ് അവരുടെ കല്യാണം ഉറപ്പിക്കുന്നത്. സഹിക്കാൻ കഴിയോ????? പറ……..
തകർന്ന് പോയി ഞാൻ…….. എന്റെ കാവ്യ…… ഞാൻ മോഹിച്ച പെണ്ണ്……. അവന്റെ താലിയും കഴുത്തിലണിഞ്ഞ് നിൽക്കുന്നത് നെഞ്ച് പൊട്ടുന്ന വേദനയിലാ ഞാൻ കണ്ട് നിന്നത്.
മാനസിക വിഭ്രാന്തി ഉള്ളവരെ പോലെ അയാൾ പറയുന്നത് കേട്ട് അവളിൽ ചെറിയൊരു ഭയം നിറഞ്ഞു.

പ്രതാപൻ അയാളുടെ പുറത്ത് തട്ടി സമാധാനിപ്പിച്ചു.
അയാൾ ഒന്ന് ശാന്തനാവാൻ സമയം കൊടുത്തുകൊണ്ട് പ്രതാപൻ ബാക്കി പറയാൻ തുടങ്ങി.

അവരുടെ കല്യാണം കഴിഞ്ഞ സമയങ്ങളിലെല്ലാം ദിവസവും ഇവനെന്നെ വിളിച്ച് കരയാൻ തുടങ്ങി. ഓരോന്ന് പറഞ്ഞിവനെ സമാധാനിപ്പിക്കാൻ ഞാൻ നോക്കിയെങ്കിലും കഴിഞ്ഞിരുന്നില്ല അത്രമാത്രം കാവ്യ ഇവനുള്ളിൽ ആഴത്തിൽ വേരൂന്നിയിരുന്നു.
അതിനിടയിൽ അവർക്കിടയിലേക്ക് രുദ്രൻ കൂടി കടന്നു വന്നു. അതോടെ ഇവന് ഭ്രാന്ത് പിടിക്കുന്നത് പോലെ ആയിരുന്നു.
അങ്ങനെ ഇരിക്കെ ഒരിക്കൽ ദച്ചുവിന് ഒരു ആറു വയസ്സ് പ്രായമുണ്ട്. അന്ന് രുദ്രന്റെ അഞ്ചാം പിറന്നാളായിരുന്നു. അന്ന് വൈകിട്ട് ശങ്കരൻ കള്ള് കുടിച്ച് ബോധമില്ലാതെ ഞാനാണെന്ന് കരുതി വസുന്ധരയെ വിളിച്ചു സങ്കടങ്ങളുടെ കെട്ടഴിച്ചു. അങ്ങനെ ഞങ്ങളുടെ പകയും വാസുദേവന്റെ മരണവുമടക്കം സകലതും മദ്യലഹരിയിൽ ഇവൻ തുറന്ന് പറഞ്ഞു.
സത്യങ്ങളെല്ലാം അറിഞ്ഞ അവൾ ഓഫീസിൽ നിന്ന് തിരികെ വീട്ടിലെത്തിയ എന്നോട് കയർക്കാൻ വന്നു. എല്ലാം പോലീസിൽ അറിയിക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ അവളെ അങ്ങ് കൊല്ലുക എന്നതല്ലാതെ വേറെ മാർഗമൊന്നും എനിക്ക് മുന്നിലില്ലായിരുന്നു.
അവളെയും അവളുടെ വയറ്റിൽ കുരുത്ത കുരുന്ന് ജീവനെയും ഇരുചെവി അറിയാതെ പരലോകത്തേക്ക് പറഞ്ഞയച്ചു.
വല്ലാത്തൊരു ഭാവത്തിൽ അയാൾ പറഞ്ഞു നിർത്തി.

പിറ്റേന്ന് എല്ലാവരുമറിഞ്ഞത് സ്റ്റെയറിൽ നിന്ന് വീണ് വസുന്ധരയും വയറ്റിലുണ്ടായിരുന്ന കുഞ്ഞും മരണപ്പെട്ടു എന്നാണ്. അവിടെയും ഭാര്യയുടെ ശവശരീരത്തിൽ കെട്ടിപ്പിടിച്ച് കണ്ണീരണിയുന്ന ഒരു പാവം ഭർത്താവായി ഞാൻ നിറഞ്ഞാടി.
പിന്നെ അവിടെ നിന്നില്ല തിരികെ പോന്നു ഇവിടെ എന്റെ നാട്ടിലേക്ക്. ഇവിടെ എത്തുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വശം ഏതാണ്ട് അറിയുന്നത്. പരസ്പരം പോരാടുന്ന ഗൗതമും ദേവനും ഒന്നറിഞ്ഞു കളിച്ചാൽ അവരെ തമ്മിൽ തല്ലിച്ച് ഇടയിൽ നിന്ന് ചോര കുടിക്കാം. പിന്നീട് ഈ ബിസ്സിനെസ്സ് ലോകത്ത് തന്നെ കിരീടമില്ലാത്ത രാജാവായി വിലസാം അല്ലെങ്കിൽ അവർക്ക് ശേഷമേ അറിയപ്പെടാൻ കഴിയൂ ഇതാവുമ്പോൾ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ലൈനാ. ഗൗതമിനെ എങ്ങനെ എങ്കിലും പരലോകത്തേക്ക് പറഞ്ഞയക്കുകയും ചെയ്യാം ദേവന്റെ ഷി
ശിഷ്ടകാല ജീവിതം ഇരുമ്പഴിക്കുള്ളിൽ ആവുകയും ചെയ്യും. അതിനായി ദേവനുമായി സൗഹൃദം സ്ഥാപിച്ചു. ദേവനെ ഓരോന്നും പറഞ്ഞ് എരിവ് കയറ്റുന്നതായി എന്റെ പ്രധാന ജോലി.
പക്ഷെ ഗൗതമിനെ കൊല്ലാനുള്ള ദേഷ്യമൊന്നും അവനില്ലായിരുന്നു.
അതുകൊണ്ട് തന്നെ അവന്റെ പേരിൽ ഞാൻ ഗൗതമിന് നേരെ കോട്ടെഷൻ കൊടുത്തു. ഗൗതമിന് അതൊന്നും പുത്തരി അല്ലായിരുന്നു നല്ല നാല് തല്ല് കിട്ടിയപ്പോൾ അവന്മാർ ദേവന്റെ പേര് പറഞ്ഞു കൊടുത്തു അതോടെ അവർ തമ്മിലുള്ള ശത്രുത കൂടി.

ദേവനായിട്ട് ഒന്നും ചെയ്യില്ല എന്നറിയാവുന്നത് കൊണ്ട് ഞങ്ങൾ തന്നെ എല്ലാം പ്ലാൻ ചെയ്തു.
ദേവന്റെ കാർ ഒരത്യാവശ്യത്തിന് എന്ന പേരിൽ വാങ്ങി ഞാൻ കുറച്ചു പേരെയും കൂട്ടി നീഹാരത്തിലേക്ക് ചെന്നു.
ദേ എന്റെ ഈ കയ്യിൽ കിടന്നാ ഗൗതമും ഭാര്യയും ആ ചെക്കനും തീർന്നത്.
വലതു കൈയുയർത്തി അയാൾ പറഞ്ഞു.

പക്ഷെ അന്നൊരു അബദ്ധം പറ്റി രുദ്രനാണെന്ന് കരുതി ഞാൻ കൊന്നത് ജേക്കബിന്റെ മകനെ ആയിരുന്നു.
അത് മനസ്സിലാക്കിയതും അന്ന് രാത്രി തന്നെ അവനെയും കൂടി തീർക്കാൻ ഞാൻ ആളെ അയച്ചതാ എന്നാൽ ആ ജേക്കബ് അതിവിദഗ്ധമായി അവനെയും കൊണ്ട് കടന്ന് കളഞ്ഞു.

പിന്നെ അങ്ങോട്ട്‌ ഞങ്ങളുടെ ദിനങ്ങളയിരുന്നു. അച്ഛന് കൊടുത്ത വാക്ക് മുഴുവനായി പാലിക്കാനായില്ല എങ്കിലും ഏറെക്കുറെ നീഹാരം തറവാടിനെ നാശത്തിൽ എത്തിച്ചിരുന്നു. GK ഗ്രൂപ്പ്സ് എന്റെ അനിയന്റെ ഭരണത്തിലായി.
ബിസ്സിനെസ്സിൽ ദേവനൊപ്പം എത്താൻ കഴിഞ്ഞില്ലെങ്കിലും ഞാനും വളർന്നു. അതിനിടയിൽ ആയിരുന്നു നിന്റെ ജനനവും ഗായത്രിയുടെ മരണവും മറ്റും. അവിടെയും ഞാൻ കളിച്ചു. നിന്റെ അച്ഛൻ നിന്നെ അവഗണിച്ചത് ഞാൻ അവന്റെ മനസ്സിൽ നിറച്ച വിഷം ഒന്ന് കൊണ്ട് മാത്രമായിരുന്നു.
അവൾ ഞെട്ടി അയാളെ നോക്കി.

ഞെട്ടിയല്ലേ????? എങ്കിൽ കേട്ടോ അതായിരുന്നു കാരണം അവന്റെ ഉള്ളിലെ പിതൃസ്നേഹത്തിനെ മദ്യവും മൂർച്ചയുള്ള വാക്കുകളും ഉപയോഗിച്ച് ഞാൻ തച്ചുടച്ചു.
അത് എന്തിനുവേണ്ടി ആയിരുന്നെന്നോ??? എനിക്ക് നിന്നെ ആവശ്യമായിരുന്നു. നിന്നെ ദച്ചുവിനെ കൊണ്ട് കല്യാണം കഴിപ്പിച്ച് നിന്നിലൂടെ ദേവന്റെ ബിസ്സിനെസ്സ് സാമ്രാജ്യം എനിക്ക് നേടിയെടുക്കണം.

പക്ഷെ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളെയും തകർത്തു കൊണ്ട് രുദ്രൻ തിരികെയെത്തി. GK ഗ്രൂപ്പ്‌സ് അവന്റെ പേരിലായി. ഗൗതമിനെ പോലെ അവൻ വളരാൻ തുടങ്ങി അല്ല ഗൗതമിനെക്കാൾ ഉയരങ്ങളിൽ അവൻ വളരാൻ തുടങ്ങി. സഹിച്ചില്ല…….
വീണ്ടും പഴയ തന്ത്രം പുറത്തെടുത്തു. അവന്റെ മനസ്സിൽ ദേവനായിരുന്നു അവന്റെ അച്ഛന്റെ മരണത്തിന് ഉത്തരവാദി. ആ ഒരൊറ്റ തെറ്റിദ്ധാരണ മതിയായിരുന്നു അവനിൽ പക നിറയ്ക്കാൻ.
തരം കിട്ടുമ്പോഴെല്ലാം ഇവൻ അവന്റെ ഉള്ളിൽ ദേവനോടുള്ള പക കുത്തിനിറയ്ക്കും അതേപോലെ ഞാനും ദേവന്റെ ഉള്ളിൽ വൈരാഗ്യത്തിന്റെ വിത്തുകൾ പാകി.
ഗൗതമിനെയും ദേവനെയും ശത്രുക്കളാക്കിയ അതേ തന്ത്രം ഒരിക്കൽ കൂടി ഞാൻ പുറത്തെടുത്തു. ദേവന്റെ പേരും പറഞ്ഞ് കുറച്ചു ഗുണ്ടകളെ ഞാൻ രുദ്രന് നേരെ പറഞ്ഞയച്ചു. അവരുടെ വായിൽ നിന്ന് ദേവന്റെ പേര് വന്നതും രുദ്രന് വീണ്ടും പകയേറി.
രുദ്രന്റെ കൈ കൊണ്ട് ദേവന്റെ മരണവിധി എഴുതാൻ കരുക്കൾ നീക്കുമ്പോഴാണ് അവന്റെ ജീവിതത്തിലേക്കുള്ള നിന്റെ കടന്ന് കയറ്റം. നിങ്ങളുടെ പ്രണയം അറിഞ്ഞത് മുതൽ നിങ്ങളെ തമ്മിൽ പിരിക്കാനുള്ള വഴികൾ ഞങ്ങൾ നോക്കി. ഒരുപാട് ശ്രമങ്ങൾ ഞങ്ങൾ നടത്തി എങ്കിലും ഫലം കണ്ടില്ല. അവസാനം ഞാൻ തന്നെ നിങ്ങളുടെ ഫോട്ടോസ് ജേക്കബിന്റെയും ദേവന്റെയും ഫോണിലേക്ക് അയച്ചു. അതെന്തായാലും ഒരുവിധം ഏറ്റു.
സ്വന്തം അച്ഛന്റെ കൊലപാതകിയുടെ മകളെ അവൻ സ്വീകരിക്കില്ലയെന്നും നിങ്ങൾ തമ്മിൽ തല്ലി പിരിയുമെന്നും ഞങ്ങൾ കരുതി. പക്ഷെ ഞങ്ങളുടെ കണക്ക് കൂട്ടലുകളെ എല്ലാം കാറ്റിൽ പറത്തി കൊണ്ട് രുദ്രൻ നിന്റെ കഴുത്തിൽ താലി ചാർത്തി.
പിഴച്ചു പോയി എല്ലാ കരുനീക്കങ്ങളും ഒറ്റ നിമിഷം കൊണ്ട് പാടെ തെറ്റിപ്പോയി.

പിന്നെ നിങ്ങളെ തമ്മിലകറ്റാൻ ആവുന്നത് പോലെ ഒക്കെ ശ്രമിച്ചു നടന്നില്ല.
കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോവുന്നതിനിടയിലാണ് ദച്ചു കേറി രുദ്രനോട് കൈകോർത്തു എന്ന വാർത്ത അറിയുന്നത്. അവന്റെ അമ്മയെ കൊന്നതിന്റെ പക തീർക്കാൻ അവൻ രുദ്രനോട് കൂടെ ചേർന്നു.
അത് കേട്ട് ആദി പകപ്പോടെ അയാളെ നോക്കി.

ഇത് ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ??????
മോനെ വരുണേ ഇങ്ങോട്ട് പോരെടാ……
പുറകിലേക്ക് നോക്കി അയാൾ വിളിച്ചതും വരുൺ അങ്ങോട്ടേക്കെത്തി.

ദേ ഇവനായിരുന്നു ഞങ്ങളുടെ ചാരൻ. പണത്തിനു മീതെ പറക്കാത്ത പരുന്തുണ്ടോ??????
അവന്റെ തോളിലൂടെ കയ്യിട്ടയാൾ ചിരിയോടെ അവളെ നോക്കി.

എല്ലാം മുന്നിൽ കണ്ട് ആദി പകച്ചിരുന്നുപോയി.

ഇനി നിന്നെ എന്തിനാ കൊണ്ടുവന്നത് എന്നറിയണ്ടേ??????
അയാൾ ആദിക്ക് നേരെ മുഖം താഴ്ത്തി ചോദിച്ചു.

ഇത്രയൊക്കെ കണ്ടെത്തിയ രുദ്രന് ഒരു സമ്മാനം കൊടുക്കണ്ടേ????? നിന്റെ വെള്ള പുതച്ച ശരീരമാണ് അവന് ഞങ്ങൾ നൽകാൻ പോവുന്ന സമ്മാനം.
ഒരു പ്രാവശ്യം ഒരു ആക്സിഡന്റിലൂടെ നിന്നെ കൊല്ലാൻ ഞങ്ങൾ ശ്രമിച്ചതാ പക്ഷെ അന്ന് നടന്നില്ല. പക്ഷെ ഇന്നങ്ങനെയല്ല നിന്നെ രക്ഷിക്കാൻ ഒരു പട്ടിയും വരില്ല. ഇന്നിവിടെ പിടഞ്ഞു തീരും നിന്റെ ആയുസ്സ്.
നിന്റെ മരണത്തേക്കാൾ വലിയ സമ്മാനമൊന്നും അവന് കൊടുക്കാനില്ല. എല്ലാം തകർന്നവനെ പോലെയുള്ള അവന്റെ നിൽപ്പ് ഞങ്ങൾക്ക് കാണണം.
ക്രൂരമായ ചിരിയോടെ അയാൾ പറഞ്ഞു നിർത്തിയതും അവൾ ഭയത്തോടെ അയാളെ നോക്കി.

അവളുടെ മുഖത്തെ ഭയം ആസ്വദിച്ചു കൊണ്ടവർ മൂവരും ചിരിച്ചു.

പൊടുന്നനെ ആയിരുന്നു അവളുടെ മുഖഭാവം മാറിയത്. പേടി നിറഞ്ഞിരുന്ന അവളുടെ മുഖത്ത് പുച്ഛത്തോടെയുള്ള ഒരു ചിരി വിടർന്നതും അവർ പരസ്പരം നോക്കി.
അവൾ കണ്ണുകൾ കൊണ്ട് പുറകിലേക്ക് നോക്കാൻ കാണിച്ചതും. അവർ സംശയത്തോടെ പുറകിലേക്ക് തിരിഞ്ഞു.
മുന്നിലെ കാഴ്ച കണ്ട് അവർ ഭയത്തോടെ ഉമിനീരിറക്കി.

രൗദ്രഭാവത്തിൽ മുന്നിൽ നിൽക്കുന്ന രുദ്രനും ദർവേശും.
ആദിയുടെ കയ്യിൽ സൂചി കുത്തിയിറക്കിയവൻ രുദ്രന്റെ കൈക്കുള്ളിൽ കിടന്ന് പിടയ്ക്കുന്നുണ്ട്.

പ്രതാപന്റെ ഇടതു കൈ അറിയാതെ കയ്യിലെ കെട്ടിലേക്ക് നീണ്ടു.

തുടരും……………….

എവിടെ???? എവിടെ????? ഇന്നലെ എന്നെ കൊല്ലും തിന്നും രുദ്രനെ കൊണ്ട് തല്ലിക്കും എന്ന് പറഞ്ഞവരൊക്കെ???😬

ഇതെല്ലാം ഞാനും രുദ്രനും പ്ലാൻ ചെയ്തതാണ് ആ എന്നോടാ ഭീസണി 😏

ശങ്കരൻ ആണ് വില്ലൻ എന്ന് പലരും കണ്ടെത്തിയിരുന്നു.
ഇത് നിങ്ങളുടെ വിജയം ആഹ്ലാദിപ്പിൻ സന്തോഷിപ്പിൻ 😝

ഇനി ഇവർ തമ്മിലുള്ള ബന്ധങ്ങൾ മനസ്സിലായില്ല എങ്കിൽ ഒന്നുകൂടി പറയുവാണ് 👇

പ്രതാപൻ, ശങ്കരൻ രണ്ടുപേരും സഹോദരങ്ങൾ ആണ്. മേലേടത്ത് ( അതായത് രുദ്രനും ദർവേശും അന്ന് പോയ തറവാട്) അനന്തന്റെയും ലതികയുടെയും മക്കൾ.

വാസുദേവൻ ഗൗതമിന്റെ അച്ഛൻ അല്ലെങ്കിൽ രുദ്രന്റെ മുത്തശ്ശൻ.

വാസുദേവന്റെ പെങ്ങളാണ് വസുന്ധര ( നോക്കണ്ട ഉണ്ണികളെ ലേറ്റ് പ്രോഡക്റ്റ് ആണ് 😜)
വസുന്ധരയെ ആണ് പ്രതാപൻ മതിൽ ചാടിച്ച് കൊണ്ടുപോയത് അവരുടെ മകനാണ് ദർവേശ് എന്ന ദച്ചു.

ഇപ്പൊ ക്ലിയർ ആയിക്കാണും എന്ന് വിചാരിക്കുന്നു. ഇതിലും സിമ്പിളായി പറയാൻ എനിക്കറിയില്ല 😌

എല്ലാവർക്കും ഇന്നത്തെ പാർട്ട്‌ വായിച്ച് വട്ടായി കാണും എന്ന് തോന്നുന്നു.
You know onething, ട്വിസ്റ്റിടാൻ നിന്നാൽ അമ്മു അമ്മു അല്ലാതാവും 🙈 എന്നോടൊന്നും തോന്നല്ലെ മക്കളെ 😁

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!