Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 20

Malayalam Novel Chandranudikkunna Dikkil

അതുലിന്റെ മുഖം സന്തോഷം കൊണ്ടു വിടർന്നു ….

അവൻ അകത്തേക്ക് കയറി ചെന്നു …

” അമ്മേ … അനൂ … ഒന്ന് വന്നേ …. “

” എന്താ മോനേ ……..” ശ്രീദേവി അകത്ത് നിന്ന് വന്നു …

” അക്കുവിന് ജോലിയായി അമ്മേ … ഗ്രാജുവേഷൻ കഴിഞ്ഞപ്പോൾ അവൾ എഴുതിയ ടെസ്റ്റില്ലെ .. റെവന്യൂ ഡിപ്പാർട്ട്മെന്റിന്റെ ..അത് വിളിച്ചിരിക്കുന്നു .. “

” ഈശ്വരാ ……..” ശ്രീദേവി കൈകൂപ്പി തൊഴുതു …

പെട്ടന്ന് അവരുടെ മുഖം മങ്ങി ..

” മോനേ അച്ഛന്റെ കേസ് അതിനെ ബാധിക്കുമോ …”

” ഒരിക്കലുമില്ലമ്മേ …. ” അവൻ വലിയ സന്തോഷത്തിലായിരുന്നു ..

അനു അങ്ങോട്ട് വന്നു …

” മോളേ അക്കുവിന് ജോലിയായി ….”

കാര്യമറിഞ്ഞപ്പോൾ അവൾക്ക് സന്തോഷമടക്കാനായില്ല .. അവൾ ഭാഗ്യവതിയാണെന്ന് അനു മനസിലോർത്തു ..

” ആ വീട്ടിൽ അവളുടെ ഈ ജോലി ഒരത്താണിയാണ് .. അല്ലെങ്കിൽ ഇനി മൂന്ന് വയറ് നോക്കാൻ ഹർഷന്റെ ശമ്പളം തന്നെ വേണ്ടേ …. ” ശ്രീദേവി പറഞ്ഞു ..

” അതേ അമ്മേ … ഞാനുമിന്നലെ അതേ കുറിച്ച് ഒരുപാട് ആലോചിച്ചിരുന്നു … ” അതുൽ പറഞ്ഞു ..

” അപ്പോ അവളുടെ PG പഠനം … ” അനു ചോദിച്ചു ..

” അതെപ്പോ വേണമെങ്കിലും തുടരാമല്ലോ … “

” ഞാനവളെ വിളിക്കട്ടെ … ” അനു അകത്തേക്ക് പോകാൻ തുനിഞ്ഞു ..

” വേണ്ട .. നമുക്ക് ചെല്ലുമ്പോ സർപ്രൈസ് കൊടുക്കാം …. നേരിട്ട് അറിയിക്കുന്നതാ അതിന്റെ സന്തോഷം … “

അമ്മയും മകളും അത് ശരിവച്ചു …

* * * * * * * * * * * * * * * * * *

സരോജിനിയമ്മക്ക് സന്തോഷമായി …

അക്കുവിന്റെ കണ്ണുകൾ നിറഞ്ഞു … റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്നെങ്കിലും വിളിക്കുന്നതൊക്കെ കണക്കാ എന്ന് എല്ലാവരും പറഞ്ഞപ്പോ അന്നേ അത് മറന്നതാ ….. .

ഹർഷ് പുഞ്ചിരിച്ചു കൊണ്ട് നിന്നു …

അതുലും ഹർഷും ഉമ്മറത്തിരുന്നു …

സ്ത്രീകൾ നാലുപേരും അകത്തേക്ക് കയറി …

അക്കു അനുവിന്റെ കൈ പിടിച്ച് തന്റെ മുറിയിലേക്ക് കൊണ്ട് പോയി ..

” നിനക്കിവിടെ സുഖമാണോ ….” അനു ചോദിച്ചു …

” ങും ……..” അവൾ വിഷാദം കലർന്ന ചിരിയോടെ തലയാട്ടി …..

അനു മുറിക്കകം മുഴുവൻ നോക്കി …

ഹർഷേട്ടന്റെ മുറി … എന്നെങ്കിലുമൊരിക്കൽ തന്റേതാകേണ്ടിയിരുന്ന മുറി …

അവൾക്കാ വീടിനോട് ഒരു ജന്മാന്തര ബന്ധം തോന്നി ..

” സൗകര്യങ്ങളൊക്കെ കുറവാണല്ലേ … ” അനു പിന്നെയും ചോദിച്ചു …

”ഏയ് … എനിക്ക് ധാരാളം .. ” അക്കു പറഞ്ഞു ..

അവൾ ഒരുപാട് ഒതുങ്ങിയെന്ന് അനുവിന് തോന്നി …

” നീ വാ …. ചായ കുടിക്കാം ….” അക്കു അവളെ കൂട്ടികൊണ്ട് അടുക്കളയിലേക്ക് ചെന്നു ..

അവർ ചെല്ലുമ്പോൾ സരോജിനിയമ്മ കലവുമെടുത്ത് പിന്നാമ്പുറത്തേക്കിറങ്ങുകയായിരുന്നു …

” ഇങ്ങെടുക്കമ്മേ … ഞാൻ കോരാം ….” അനുവിന്റെ കൈ വിട്ട് അക്കു ഓടി ചെന്നു …

” വേണ്ട മോളേ … രാവിലെ മുതൽ മോളല്ലേ കോരിയെ … മോൾക്കിതൊന്നും അത്ര ശീലമില്ലല്ലോ .. “

” സാരമില്ലമ്മേ ….. അമ്മ വയ്യാണ്ട് കോരണ്ട…” അക്കു ചെന്ന് കലം വാങ്ങി കൊണ്ട് നടന്നു ..

വെള്ളം കോരുന്ന കാര്യമാണെന്ന് ശ്രീദേവിക്ക് മനസിലായി ..

ആ വീട്ടിൽ പൈപ്പില്ലെന്ന് ശ്രീദേവി കണ്ടു .. പൈപ്പ് മാത്രമല്ല ഗ്യാസും മിക്സിയും ഒന്നുമില്ല …

ശ്രീദേവിയും അനുവും പിന്നാമ്പുറത്തേക്ക് ചെന്ന് നോക്കി ..

ആ മുറ്റത്ത് തന്നെ കിണറുണ്ട് …

വെള്ളം വലിച്ച് കോരുന്ന അഹല്ല്യയെ കണ്ടപ്പോൾ ശ്രീദേവിക്ക് സങ്കടം വന്നു ..

ജീവിതത്തിൽ ഇന്ന് വരെ അവളതൊന്നും ചെയ്തിട്ടില്ല .. എല്ലാ സൗകര്യങ്ങളും കിട്ടി വളർന്ന കുട്ടിയാണ് …

അവൾ വെള്ളം വലിച്ചെടുത്തു കൊണ്ട് വന്നു … അവളണിഞ്ഞിരുന്ന ചുരിദാറിന്റെ താഴ്ഭാഗം മുഴുവൻ നനഞ്ഞിരുന്നു ..

അവൾ തന്നെ അടുപ്പ് ഊതി കത്തിക്കുന്നതും , പുകയടിച്ച് കണ്ണിൽ ഊറിയ കണ്ണുനീർ ചുരിദാറിൽ തുടക്കുന്നതും ശ്രീദേവി കണ്ടു .. അവൾക്ക് ആ ജോലി കിട്ടിയത് നന്നായി എന്ന് ശ്രീദേവിയോർത്തു .. ഇല്ലെങ്കിൽ കരിയും അഴുക്കും പിടിച്ച ഈ നാല് ചുവരിനുള്ളിൽ അവൾ തളക്കപെട്ടേനേ …

തങ്ങളുടെ കയ്യിലും അവൾക്ക് എന്തെങ്കിലുമൊക്കെ വാങ്ങി കൊടുക്കുവാനുള്ള പണം ഇപ്പോഴില്ല .. അതുലിന്റെ പണം കൊണ്ടാണ് ഈ വിവാഹം പോലും നടത്തിയത് .. അതും കുറേ കടമുണ്ടെന്ന് അവൻ പറഞ്ഞത് ശ്രീദേവിയോർത്തു …

ശിവരാജന്റെ അക്കൗണ്ട് ഒക്കെ മരവിപ്പിച്ചത് കൊണ്ട് തങ്ങളുടെ വീട്ടിലെ ഏക വരുമാനം അതുലാണ് ….

എല്ലാം ശരിയായാൽ അക്കുവിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്ത് കൊടുക്കണമെന്ന് ശ്രീദേവി മനസിൽ കരുതി ..

മേൽമൂടിയോ നല്ലൊരു കതകോ ഇല്ലാത്ത കുളിമുറിയൊക്കെ കണ്ടപ്പോൾ അനുവിനും വിഷമം തോന്നി … അത്രയും സൗകര്യ കുറവുകൾ ആ വീട്ടിലുണ്ടെന്ന് അനുവിനും അറിയില്ലായിരുന്നു ..

പക്ഷെ തന്നോട് പോലും ഒരു കുറ്റവും അവൾ പറഞ്ഞില്ലെന്നുള്ളത് അവൾ ശ്രദ്ധിച്ചു ..

ഇറങ്ങാറായപ്പോൾ ശ്രീദേവി അക്കുവിനെ അവളുടെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി … ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി …

അവർ മെല്ലെ അവളുടെ നെറ്റിയിൽ തഴുകി …

” സൗകര്യങ്ങളൊക്കെ കുറവാണ് .. പക്ഷെ മോളെല്ലാം കണ്ടറിഞ്ഞ് നിന്നോണം .. നിനക്ക് കിട്ടിയ ഭാഗ്യമാണ് അവൻ .. അവനില്ലായിരുന്നെങ്കിൽ .. അറിയാല്ലോ …”

അവൾ ഒന്നും പറഞ്ഞില്ല .. എങ്കിലുമവൾ തലയാട്ടി …

” ശമ്പളം കിട്ടുമ്പോ ഒരു മിക്സിയോ , ഗ്യാസോ ഒക്കെ ഓരോന്നോരോന്നായി നീ തന്നെ വാങ്ങണം .. അപ്പോ നിന്റെ ജോലി ഭാരം കുറയും … “

” ചെയ്യാമമ്മേ … “

” വീട്ടിലെ അവസ്ഥ മോൾക്കറിയാല്ലോ .. എല്ലാമൊന്നു ശരിയായാൽ നമുക്ക് എന്തെങ്കിലും ചെയ്യാം … “

” അമ്മയൊന്നും ഓർത്ത് ടെൻഷനാകണ്ട.. എനിക്കിവിടെ സുഖമാണ് … ഒക്കെ ഞാൻ മാനേജ് ചെയ്തോളാം … “

അവളുടെ വാക്കുകളിൽ ഉറപ്പുണ്ടായിരുന്നു …

തിരികെ പോകുമ്പോൾ അതുലും ശ്രീദേവിയും കാറിന്റെ മുൻ സീറ്റിലും അനു പിന്നിലുമായിരുന്നു …

ആദ്യം ആരുമൊന്നും സംസാരിച്ചില്ല …

” ആ വീട്ടിലൊന്നുമില്ല … അല്ലേമ്മേ ….” അനു പെട്ടന്ന് പറഞ്ഞു …

അതുൽ ഡ്രൈവിംഗിനിടയിലും അവളെയൊന്ന് തിരിഞ്ഞു നോക്കി ..

* * * * * * * * * * * * * * * * * * * *

കേദാരം ഫാമിലി റസ്റ്ററന്റിലായിരുന്നു അവർ ..

ഒരു ടേബിളിനിരുവശം രോഹിത്തും അനുവും ഇരുന്നു …

അതുൽ മറ്റൊരു ടേബിളിൽ തനിയെ ഇരുന്നു … അവൻ ഫോണെടുത്ത് അതിലേക്ക് മുഖം പൂഴ്തി ..

അനുവിന് അയാളെ ഫെയ്സ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു ..

ഇത്രയും കാലം അക്കുവിന്റെ ഭർത്താവായി കരുതിയ ആളാണ് ..

രോഹിത്തിനും അത് പോലെ തന്നെ … ഭാര്യയാകാനിരുന്ന പെണ്ണിന്റെ അനുജത്തിയാണ് ഇപ്പോൾ …..

” അനൂ … ” അവൻ വിളിച്ചു ..

അവൾ മുഖമുയർത്തി നോക്കി ..

” എനിക്ക് ഓപ്പണായി സംസാരിക്കാനാണ് ഇഷ്ടം .. ഇന്ന് ഈ ടേബിളിനിരുവശം നമ്മളെങ്ങനെ എത്തി എന്ന് അനുവിന് അറിയാമല്ലോ … “

അവൾ ഉവ്വെന്ന് തലയാട്ടി ..

” നമ്മുടെ വിവാഹം കൊണ്ട് നമ്മുടെ രണ്ട് ഫാമിലിക്കുമാണ് ബെനിഫിറ്റ് … എന്റെ ഫാമിലിയിൽ എന്റെ സിസ്റ്ററിനോടുള്ള സെന്റിമെന്റൽ അപ്രോച്ചാണ് എങ്കിൽ , തന്റെ ഫാമിലിക്ക് ഇതൊരു ഫിനാൻഷ്യൽ സപ്പോർട്ടാണ് … ബി ഫ്രാങ്ക് .. തനിക്കെന്നെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടോ …?”

അവൻ തുറന്നു ചോദിച്ചു ..

അവളൊന്ന് ഞെട്ടി …

എന്തുത്തരം പറയും താൻ …

ഇല്ല എന്നാണ് ഉത്തരം … പക്ഷെ …!

അച്ഛൻ …!

അല്ലെങ്കിൽ തന്നെ താനിനിയാർക്ക് വേണ്ടിയാണ് കാത്തിരിക്കേണ്ടത് .. !

അച്ഛനെ തനിക്ക് കിട്ടിയേ പറ്റൂ …

” ഉണ്ട് ….” അവൾ പറഞ്ഞു ..

രോഹിത് ഒരു നിമിഷം അവളെ നോക്കി ..

” അനുവിന് അഫയറുണ്ടോ ….? “

അവളൊന്ന് പതറി …

” ഉണ്ടായിരുന്നു …….” അവൾ പറഞ്ഞു ..

” ദാറ്റ് മീൻസ് … ഇപ്പോൾ ഇല്ല … ” രോഹിത്‌ അവളുടെ കണ്ണുകളിലേക്ക് നോക്കി ..

” ങും ……… ” അവൾ മൂളി ..

” എന്തു പറ്റി .. ഈ വിവാഹമാണോ ബ്രേക്കപിന് കാരണം ….”

” അല്ല …. അയാളുടെ വിവാഹം കഴിഞ്ഞു … ” അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത് ..

” ഓ …..”

” അനുവിന് എന്നോടൊന്നും ചോദിക്കാനില്ലേ … “

” രോഹിത്തേട്ടന് താത്പര്യമില്ലേ .. ഇല്ലെങ്കിൽ പിന്മാറാം ….” അവൾ പറഞ്ഞു ..

” പിന്മാറിയാൽ രണ്ട് ഫാമിലിയെയും അഫക്ട് ചെയ്യും .. അല്ലെങ്കിലും പിന്മാറാൻ ഉദ്ദേശമില്ല .. പിന്നെ കുറച്ച് ടൈം വേണ്ടിവരും ഒന്ന് അഡ്ജസ്റ്റ് ആകാൻ … ശരിയല്ലേ .. “

” അതേ …..” അവൾ സമ്മതിച്ചു ..

” വിവാഹം വിട്ട്കാർക്ക് വിട്ടുകൊടുക്കാം … അത് നടന്നോട്ടെ .. അതിനിടയിൽ നമുക്ക് മാനസികമായി ഒരടുപ്പം ഉണ്ടാക്കിയെടുക്കാം … ” അവൻ പറഞ്ഞു …

അവൻ പറഞ്ഞത് അവൾക്കും സമ്മതമായിരുന്നു .. അവൾ ആഗ്രഹിച്ചത് തന്നെയാണ് അവൻ പറഞ്ഞത് …

രോഹിത് അതുലിനെ കൂടി തങ്ങൾക്കൊപ്പം ക്ഷണിച്ചു .. മൂവരും ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടാണ് പിരിഞ്ഞത് …

* * * * * * * * * * * * * * * * * * *

അനുവിന്റെയും രോഹിത്തിന്റെയും വിവാഹ തീയതി കുറിച്ചു ..

ഇത്രയും വലിയ തുകയായതിനാൽ ആ മാസത്തെ കണക്കുകൾ ക്ലോസ് ചെയ്തിട്ടെ പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയു എന്ന് മാനേജർ അറിയിച്ചതായി പ്രഫുല ചന്ദ്രൻ അതുലിനെ അറിയിച്ചു ..

അനുവിന്റെ വിവാഹവും അച്ഛനില്ലാതെ നടത്തേണ്ടി വരുമെന്നത് അവനെ വേദനിപ്പിച്ചു …

അതിനിടയിൽ അംല കോടതിയിൽ നിന്ന് ശിവരാജന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നത് ഉപാധികളോടെ നീക്കം ചെയ്യിപ്പിച്ചു .. എന്നാൽ മറ്റ് സ്വത്ത് വകകളിൽ തത് സ്ഥിതി തുടർന്നു …

അത്രയെങ്കിലും കഴിഞ്ഞത് അതുലിന് ആശ്വാസമേകി .. അനുവിന്റെ വിവാഹത്തിന് കടം വാങ്ങണ്ട ..

വലിയ അഘോഷങ്ങളില്ലെങ്കിലും ആഡിറ്റോറിയത്തിൽ വച്ച് തന്നെയാണ് വിവാഹം പ്ലാൻ ചെയ്തത് ..

* * * * * * * * * * * *

അഹല്ല്യയുടെ പോസ്റ്റിംഗ് ഓർഡർ വന്നു .. ആദ്യ പോസ്റ്റിംഗ് സ്വന്തം സ്വന്തം ജില്ലയിൽ തന്നെയായത് ഭാഗ്യമായി എല്ലാവരും കരുതി ..

വീട്ടിൽ നിന്ന് ഒരു മണിക്കൂർ യാത്രയേയുള്ളു …..

ആദ്യ ദിവസം ഹർഷ് തന്നെയാണ് അവളെ ഓഫീസിൽ കൊണ്ട് വിട്ടത് …

* * * * * * * * * * * * * * * * * * * * *

അനുവിന്റെ വിവാഹ ദിവസം …

പ്രൗഡിയൊന്നുമില്ലെങ്കിലും അത്യാവശ്യം അടുത്ത ബന്ധുക്കളും നാട്ടുകാരുമൊക്കെ പങ്കെടുത്തു …

രശ്മിയുടെ അമ്മ ജലജ , രശ്മിയുടെ മരണ ശേഷം അന്നാണ് പുറത്തിറങ്ങിയത് …

ദിവസങ്ങൾക്ക് ശേഷം ആ മുഖത്ത് കാറും കോളും ഒഴിഞ്ഞ് കണ്ടപ്പോൾ പ്രഭുലചന്ദ്രന് സമാധാനമായി …

മണ്ഡപത്തിൽ കൊട്ടും കുരവയുമുയർന്നു …

11 . 5 നുള്ള ശുഭ മുഹുർത്തത്തിൽ രോഹിത്ത് അവളുടെ കഴുത്തിൽ താലിചാർത്തി …

സദ്യവട്ടവും മറ്റ് ചടങ്ങുകളും മുറപോലെ നടന്നു …

എല്ലാറ്റിനും മുന്നിൽ അഹല്ല്യയും ഹർഷുമുണ്ടായിരുന്നു …

ശ്രീദേവിയും അതുലും അക്കുവിനെ ശ്രദ്ധിച്ചിരുന്നു .. അഹല്ല്യയുടെ മുഖത്ത് യാതൊരു നിരാശയും ആർക്കും കാണാൻ സാധിച്ചില്ല .. അവൾ സന്തോഷവധിയായി കാണപ്പെട്ടു ..

അനു ഒരിക്കൽ പോലും ഹർഷിനെ നോക്കാതിരിക്കാൻ ശ്രദ്ധിച്ചു .. അയാളിനി തനിക്ക് ആരുമല്ല … അവളത് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു ..

രണ്ടര മണിയോടെ വരനും വധുവും കേദാരം വീട്ടിൽ എത്തിച്ചേർന്നു ..

അന്ന് വൈകിട്ട് തന്നെ കേദാരം ഗ്രൂപ്പിന്റെ മനേജർ അംലയെ വിളിച്ച് ഈ ആഴ്ച തന്നെ പണം നൽകാം എന്നും അത് കൈമാറാനുള്ള ലീഗൽ പ്രൊസീഡിയേർസ് ചെയ്തു കൊള്ളാനും പറഞ്ഞു ..

രാത്രി …….!

പ്രഫുല ചന്ദ്രനും ജലജയും രോഹിത്തും അനുവും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത് …

അനുവിന് ഇഷ്ടമുള്ളതൊക്കെ നൽകാൻ പ്രഫുല ചന്ദ്രനും ജലജയും മത്സരിച്ചു …

താൻ കരുതിയതിനേക്കാൾ സ്നേഹമുള്ളവരാണ് ആ അച്ഛനും അമ്മയുമെന്ന് അനുവിന് തോന്നി …

കൊച്ച് കൊച്ച് തമാശകൾ പറഞ്ഞും പരസ്പരം വിളമ്പിയും കഴിപ്പിച്ചും ആ അത്താഴ വേള സമ്പൂർണമായിരുന്നു …

രശ്മി പോയ ശേഷം അന്നാദ്യമായാണ് ആ വീട്ടിൽ കളി ചിരികളുയർന്നത് എന്ന് രോഹിത് ഓർത്തു …

അത്താഴ ശേഷം ഇരുവരെയും ജലജ മണിയറയിലേക്ക് പറഞ്ഞയച്ചു ….

പനിനീർ പൂവിതളും മുല്ലപ്പൂക്കളും കൊണ്ട് അലങ്കരിച്ച മണിയറ നോക്കി അത്ഭുതപ്പെട്ട് അനു നിന്നു ….

പെട്ടന്ന് തോളത്ത് ഒരു കൈ പതിഞ്ഞു … ഒരു ചുടു നിശ്വാസവും ….

(തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!