Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 22

Malayalam Novel Chandranudikkunna Dikkil

നിലത്ത് തറയിൽ വിരിച്ച വാഴയിലയിൽ ശിവരാജനെ കിടത്തി ….

അനുവും ശ്രീദേവിയും അഹല്ല്യയും അലറിക്കരഞ്ഞു … ശ്രീദേവി ബോധംകെട്ടുവീണു … ആരൊക്കെയോ ചേർന്ന് അവരെ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി …

അനുവും അക്കുവും ശിവരാജന്റെ തലക്കലിരുന്നു …

ചടങ്ങുകൾക്ക് വേണ്ടതെല്ലാം ഓടി നടന്ന് ചെയ്യാൻ ഹർഷും രോഹിത്തും മുന്നിലുണ്ടായിരുന്നു ..

മൂന്നു മണിയോടെ ശിവരാജന്റെ ശവസംസ്കാരം നടന്നു ….

പെൺകുട്ടികൾ രണ്ടും കരഞ്ഞു തളർന്നിരുന്നു … റൂമിൽ ഇരുവർക്കുമരികിലായി അംലയുണ്ടായിരുന്നു …

* * * * * * * * * * * * * * * * * *

പതിനാറു ദിവസവും മക്കളും മരുമക്കളും അടുത്ത ബന്ധുക്കളും ഒക്കെ ആ വീട്ടിൽ തന്നെയുണ്ടായിരുന്നു ..

അടിയന്തരം കഴിഞ്ഞ് ബന്ധുക്കളൊക്കെ പിരിഞ്ഞു തുടങ്ങി …

ജനാലയിലൂടെ അച്ഛന്റെ അസ്ഥിത്തറ നോക്കി നിൽക്കുകയായിരുന്നു അഹല്ല്യ .. അവളുടെ കണ്ണ് നിറഞ്ഞു …

അനു മുറിയിലേക്ക് വന്നു …

” അക്കൂ ….” അവൾ വിളിച്ചു …

അവൾ തിരിഞ്ഞു നോക്കി … പെട്ടന്ന് കണ്ണ് തുടച്ചു …

അവൾ കരയുകയായിരുന്നു എന്ന് അനുവിന് മനസിലായി …

” ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ …. ” അനു ചോദിച്ചു ..

” പറയ്‌ …… എന്നിട്ട് എനിക്ക് നിന്നോട് സംസാരിക്കാനുണ്ട് ….”

” എന്താ ….” അനു ചോദിച്ചു ..

” നീ പറയ് .. എന്നിട്ട് ഞാൻ പറയാം … “

” നിനക്ക് ഇവിടെ വന്ന് നിന്നൂടെ അക്കൂ .. ഇപ്പോ അമ്മ മാത്രേ ഉള്ളു എന്ന് പറഞ്ഞാൽ ഹർഷേട്ടൻ സമ്മതിക്കില്ലേ …ആ വീട്ടിൽ നീ എങ്ങനെ പിടിച്ചു നിൽക്കും … “

അക്കു അത്ഭുതത്തിൽ അവളെ നോക്കി ..

” നീ ആ വീട്ടിലെ കുറവുകൾ മാത്രേ കണ്ടുള്ളോ അനൂ .. നമ്മുടെ അമ്മയെപ്പോലെ സ്നേഹമുള്ള ഒരമ്മയുണ്ട് അവിടെ … മറ്റൊന്നും ആലോചിക്കാതെ എനിക്ക് നിലവിളക്ക് തന്ന അമ്മ .. അത് പോട്ടെ … ആർക്കൊക്കെയോ വേണ്ടി ത്യാഗം ചെയ്ത ഒരു മനുഷ്യനില്ലേ …. ” അത് പറയുമ്പോൾ അവൾ അനുവിന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി ..

അനുവെന്ന് പരുങ്ങി ..

” ഞാൻ ….. ഞാൻ പറഞ്ഞൂന്നേയുള്ളു .. നല്ലൊരു കതക് പോലുമില്ലാത്ത കുളിമുറിയൊക്കെ കണ്ടപ്പോൾ .. അമ്മ വയസായതാ .. ഹർഷേട്ടൻ ഒരു പുരുഷനാണ് .. അവർക്കത് പ്രശ്നമല്ല …പക്ഷെ നീയത് പോലെയല്ലല്ലോ ..ആ വീടിന് ഒരു മതിൽ പോലുമില്ല … ” അനു പറഞ്ഞു ..

” മതിലും .. അടച്ചുറപ്പും എല്ലാമുണ്ടായിരുന്നിട്ടും ഞാനെവിടെയെത്തി ….” അക്കു ചോദിച്ചു ..

അനു പിന്നൊന്നും പറഞ്ഞില്ല ..

” രോഹിത്തേട്ടന്റെ വീടുമായി നീ പൊരുത്തപ്പെട്ടോ .. ” അക്കു ചോദിച്ചു ..

” ഉവ്വ് …. അവർക്കെല്ലാം എന്നെ ഇഷ്ടമാണ് .. എനിക്കവിടെ സുഖമാണ് … ” അവൾ പറഞ്ഞു…

അക്കു പുഞ്ചിരിച്ചു ..

” നീയെന്താ പറയാൻ വന്നത് …” അനു ചോദിച്ചു ..

” അതിനി പറയണോ എന്നാ ഞാനാലോചിക്കുന്നേ …. ” അക്കു പറഞ്ഞു ..

” പറയ് …..” അനു നിർബന്ധിച്ചു ..

” എന്റെ വിവാഹം നടന്ന ദിവസം നീയോർക്കുന്നില്ലേ … ഹർഷേട്ടൻ മേക്കപ്പ് റൂമിലേക്ക് വന്നതും .. നിന്നെ പുറത്തു നിർത്തി എന്നോട് സംസാരിച്ചതുമൊക്കെ .. “

” ഉവ്വ് ……..”

” അന്നെന്താ എന്നോട് പറഞ്ഞതെന്ന് നിനക്കറിയോ …. ” അവൾ ചോദിച്ചു ..

അവൾ ഇല്ലെന്ന് തലയാട്ടി ..

” നീയും ഹർഷേട്ടനുമായിട്ടുണ്ടായിരുന്ന ഇഷ്ടം … പിന്നെ നമ്മുടെ അച്ഛന് വേണ്ടി നിങ്ങൾ പിരിഞ്ഞത് … പിരിഞ്ഞെങ്കിലും നിന്റെ മനസ് ഹർഷേട്ടന് അറിയാമായിരുന്നു .. രോഹിത്തേട്ടനുമായുള്ള വിവാഹത്തിന് നീ സമ്മതിച്ചെങ്കിലും ചിലപ്പോ നീയെന്തെങ്കിലും അവിവേകം കാണിക്കുമെന്ന് പേടിയുണ്ടായിരുന്നു .. ആ വിവാഹം മുടങ്ങിയാൽ നമ്മുടെ അച്ഛൻ …… ഹർഷേട്ടൻ മറ്റൊരാളെ വിവാഹം കഴിച്ചാൽ പിന്നെ നീ പിന്മാറില്ലെന്ന് ഹർഷേട്ടന് തോന്നി … എന്നെയൊരു ഭാര്യയായി അംഗീകരിക്കില്ലെന്ന് ഹർഷേട്ടൻ എന്നോട് പറഞ്ഞിരുന്നു .. ആ മനസിൽ നിനക്ക് മാത്രമേ സ്ഥാനമുള്ളു… നിന്റെ വിവാഹം കഴിഞ്ഞു പോയാലും ഹർഷേട്ടൻ മറ്റൊരു വിവാഹത്തിന് നിർബന്ധിതനാവും .. മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്ത് , അതിനെക്കൂടി സങ്കടപ്പെടുത്താൻ വയ്യ .. അത് കൊണ്ട് എന്നോട് ചോദിച്ചു , അനുവിനെ വിശ്വസിപ്പിക്കാനെങ്കിലും ഹർഷേട്ടന്റെ ഭാര്യയാകാമോ എന്ന് .. നിന്റെ വിവാഹം കഴിയുന്ന വരെ , അച്ഛനെ പുറത്തിറക്കുന്നവരെ നമുക്ക് ഭാര്യാ ഭർത്താക്കന്മാരായി അഭിനയിക്കാമെന്ന് പറഞ്ഞു … പിന്നെ എപ്പോ വേണമെങ്കിലും എനിക്ക് പിരിഞ്ഞു പോകാം … ഈ കുടുംബത്തിന് വേണ്ടി അത്രയെങ്കിലും ഞാൻ ചെയ്യണമെന്ന് ഹർഷേട്ടൻ പറഞ്ഞു …… ഓർത്തപ്പോ ശരിയാണ് … ഞാൻ കാരണം എന്തെല്ലാം പ്രശ്നങ്ങളുണ്ടായി .. അന്നത്തെ ആ സാഹചര്യത്തിൽ തകർന്ന് തരിപ്പണമായിരുന്ന അതുലേട്ടനും അതൊരു സമാധാനം നൽകും .. നമുക്ക് രണ്ടാൾക്കും വേണ്ടി എല്ലാ വേദനയും ഉള്ളിലൊതുക്കിയ മനുഷ്യനാണ് .. അച്ഛൻ തിരികെ വരും … അത് കൊണ്ടാ ഒരിക്കലും ആ മനുഷ്യന്റെ ഭാര്യയാകില്ലെന്നറിഞ്ഞിട്ടും ഞാൻ കഴുത്തു നീട്ടിക്കൊടുത്തത് .. ബെഡ് റൂമിൽ നിലത്താണ് എന്റെ സ്ഥാനം …… ” പറഞ്ഞു കഴിയുമ്പോൾ അഹല്ല്യ വിതുമ്പിപ്പോയി …

അനു സ്തംബ്ധയായി നിന്നു ….. അവൾ തളർച്ചയോടെ ബെഡിലേക്കിരുന്നു ….

അക്കു അനുവിന്റെയടുത്തേക്ക് വന്നു …

” നിനക്ക് നിന്റെ പുരുഷനെ തിരികെ വേണമെങ്കിൽ ഇനി നീ തിരിച്ച് രോഹിത്തേട്ടന്റെ വീട്ടിലേക്ക് പോകരുത് … ഞാനും ഹർഷേട്ടനും പിരിയും .. നീ രോഹിത്തേട്ടനോട് എല്ലാം തുറന്ന് പറഞ്ഞ് പിരിയണം … ” അത് പറയുമ്പോൾ അക്കുവിന്റെ തൊണ്ടയിടറി .. അവൾ പെട്ടന്ന് പുറത്തേക്കിറങ്ങിപ്പോയി ..

അനവദ്യ അനക്കമറ്റിരുന്നു …

കുറച്ചു കഴിഞ്ഞപ്പോൾ രോഹിത് ആ മുറിയിലേക്ക് ചെന്നു ..

” ഇവിടെയിരിക്കുവായിരുന്നോ … ഞാനെവിടെയൊക്കെ നോക്കി … ” അവൻ അവൾക്കടുത്തേക്ക് ചെന്നിരുന്നു ..

അവൾ ഞെട്ടലോടെ അവനെ നോക്കി

” എന്താടോ … പേടിച്ചു പോയോ … “

അവൾ പ്രേതത്തെ കണ്ടതുപോലെ നോക്കിയിരുന്നു..

അവൻ അവളെ തട്ടി വിളിച്ചു …

” എടോ ഭാര്യേ… നമുക്ക് പോണ്ടേ … “

അവൾ യാന്ത്രികമായി തലയാട്ടി ….

********* *** ** ** ** *

” നീ പോവുകയാണോ …” പോകാൻ റെഡിയാകുന്ന അനുവിന്റെ അടുത്തേക്ക് അഹല്ല്യ വന്നു …

” ങും ……..”

” ഞാൻ പറഞ്ഞതൊന്നും നിനക്ക് വിശ്വാസമായില്ലേ …. ” അക്കു ചോദിച്ചു ..

അനു ഒന്നും മിണ്ടിയില്ല ….

” ഞാൻ ഹർഷേട്ടനെ ഇങ്ങോട്ട് വിളിക്കാം .. നീ സംസാരിക്ക് …” അവൾ പറഞ്ഞിട്ട് വേഗം പുറത്തേക്കിറങ്ങാൻ തിരിഞ്ഞു ..

” വേണ്ട … ” അനു പെട്ടന്ന് അവളെ തടഞ്ഞു ..

അക്കു അവളെ മനസിലാകാതെ നോക്കി ..

” ഞാൻ .. ഞാൻ ഹർഷേട്ടന്റെ കൂടെ പോയാൽ പിന്നെ നീ … ” അവൾ ചോദിച്ചു ..

” എന്നെ നീയോർക്കണ്ട .. എനിക്ക് മറ്റ് ചില ലക്ഷ്യങ്ങളുണ്ട് … ” അക്കു പറഞ്ഞു ..

” അത് ശരിയാകില്ല… രോഹിത്തേട്ടൻ .. ആ മനുഷ്യൻ എന്ത് തെറ്റ് ചെയ്തു … ആദ്യം നീയായിട്ട് ദ്രോഹിച്ചു .. ഇനി ഞാനും കൂടി . .. രോഹിത്തേട്ടൻ എന്റെ കഴുത്തിൽ താലികെട്ടുന്നത് വരെ സമയമുണ്ടായിരുന്നു… ഇനി എനിക്ക് വയ്യ ….” അനു നിസഹായയായി ..

” അനൂ… ” അക്കു മെല്ലെ വിളിച്ചു ..

അനു അവളെ നോക്കി ..

” നീയങ്ങനെ ത്യാഗം ചെയ്ത് നന്മമരമാകാൻ ശ്രമിക്കണ്ട .. ആ വീടിന്റെ അവസ്ഥയൊക്കെ കണ്ടപ്പോൾ മനസിലുണ്ടായിരുന്നതൊക്കെ കെട്ടു തുടങ്ങിയല്ലേ ….. ” അക്കു ചോദിച്ചു ..

” അ .. അങ്ങനെയൊന്നുമില്ല …..” അനു എതിർക്കാൻ ശ്രമിച്ചു ..

” എനിക്കറിയാം .. നീയത് പറയാതെ തന്നെ പലവട്ടം പറഞ്ഞു .. നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല … നീ ഹർഷേട്ടനെ സ്നേഹിച്ചത് അയാളുടെ എഴുത്തുകളിലൂടെയാണ് എന്നെനിക്കറിയാം .. പിന്നെ നിന്റെ മാഷായിരുന്നത് കൊണ്ടും .. കൂടുതലൊന്നും ചിന്തിച്ചില്ല .. നിന്റെ ഇഷ്ടവും ആത്മാർത്ഥമായിരുന്നു … ആ ജീവിതത്തിന്റെ യഥാർത്ഥ അവസ്ഥ കാണും വരെ …. അല്ലെ … ?”

” നീയങ്ങനെ എന്നെ കുറ്റപ്പെടുത്തണ്ട .. നീ കാരണമല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത് .. പിന്നെ നമ്മുടെ അച്ഛന്റെ ആഗ്രഹം നമ്മൾ മൂന്നു മക്കളും നന്നായി പഠിച്ച് നല്ല ജോലി വാങ്ങി ജീവിക്കണം എന്നായിരുന്നു .. നീയും അതുലേട്ടനും രക്ഷപ്പെട്ടു … ഞാനോ .. ആ വീട്ടിൽ പോയാ എന്റെ പഠിത്തം പോലും നടക്കില്ല … നീയും നിന്റെ സന്തോഷങ്ങളല്ലേ എപ്പോഴും നോക്കീട്ടുള്ളു….. “

” ഞാനൊരു മണ്ടത്തരം കാണിച്ചില്ലായിരുന്നു എങ്കിൽ ഇത് നിന്റെ ജീവിതമായിരുന്നു ….. നിനക്ക് മാത്രമുള്ള ജീവിതം …”

അനുവിന്റെ നാവടഞ്ഞു …

” നീ പൊക്കോ .. ഒന്നെനിക്കറിയാം .. ആ മനുഷ്യന് നിന്നെ ഒരു പാട് ഇഷ്ടമാണ് .. നിനക്ക് വേണ്ടി ജീവിതം കളഞ്ഞവനാണ് .. എന്നെങ്കിലും ഒരിക്കൽ നിനക്ക് റിഗ്രറ്റ് ചെയ്യേണ്ടി വരരുത് …

ഏതായാലും ഇതൊന്നും ഞാനായിട്ട് ആളെ അറിയിക്കില്ല .. ആ മനസിൽ നിനക്കുള്ള ദിവ്യ സ്ഥാനം അങ്ങനെ തന്നെയിരിക്കട്ടെ … ” അക്കു പറഞ്ഞു ..

അനു ഒന്നും മിണ്ടിയില്ല …

അവളുടെ ഹൃദയത്തിലൊരു നോവ് പടർന്നു .. ഹർഷേട്ടനെ ഇഷ്ടമാണ് .. പക്ഷെ ….. ഭർത്താവിനെ ഉപേക്ഷിച്ച് തിരിച്ച് ആ ജീവിതത്തിലേക്ക് പോകാൻ അവൾക്ക് ആഗ്രഹം തോന്നിയില്ല ..

രോഹിത്തും അനുവും കാറിൽ കയറി പോകുന്നത് നോക്കി അഹല്ല്യ വാതിൽക്കൽ നിന്നു … അവൾ ഹർഷിന്റെ മുഖത്തേക്ക് നോക്കി … അവന്റെ മുഖത്തെ വേദന അവൾ മാത്രം കണ്ടു .. അവൾ നെടുവീർപ്പയച്ചു ..

* * * * * * * * * * * * * * * * * * * * * *

മൂന്നാലു ദിവസങ്ങൾ പിന്നെയും കടന്നു പോയി ..

വീട്ടിൽ അതുലും അമ്മയും മാത്രമായി ..

അനുവും രോഹിത്തും ഒരു ദിവസം വന്നിട്ട് പോയി ..

അതുൽ ഹോസ്പിറ്റലിൽ പോയി തുടങ്ങി ..

ശനിയാഴ്ച ഉച്ചനേരം …

ഒരു ഓട്ടോറിക്ഷയിൽ സരോജിനിയമ്മയും അനുവും വന്നിറങ്ങി .. സരോജിനിയമ്മയെ അവൾ ഹോസ്പിറ്റലിൽ കൊണ്ട് പോയി കാണിച്ചിട്ട് വന്നതാണ് ..

അവർ പാലം ഇറങ്ങി വീട്ടിലേക്ക് വന്നു ..

ഉമ്മറത്ത് കസേരയിൽ ഹർഷ് ഇരിപ്പുണ്ട് .. ശനിയാഴ്ച അവന് വൈകുന്നേരം വരെ ക്ലാസുള്ളതിനാൽ അവർ വീട് പൂട്ടി താക്കോലുമായിട്ടായിരുന്നു ഹോസ്പിറ്റലിൽ പോയത് …

” അവനിന്ന് നേരത്തേ വന്നോ …”

ഹർഷിനെ കണ്ടപ്പോൾ സരോജിനിയമ്മ ചോദിച്ചു ..

അവർ വന്ന് ഉമ്മറത്ത് കയറി ..

ഹർഷ് നെറ്റിയിൽ കൈതാങ്ങി ഇരിക്കുകയായിരുന്നു …

” എന്താടാ മോനേ … സുഖമില്ലെ നിനക്ക് …”

” ങും … നല്ല തലവേദന ….”

അഹല്ല്യ അത് ശ്രദ്ധിച്ചു .. അവൾക്കാ നെറ്റിയിൽ കൈ വച്ച് നോക്കണമെന്നുണ്ടായിരുന്നു ..

അവൾ ഹാന്റ്ബാഗിൽ നിന്ന് താക്കോലെടുത്തു കതക് തുറന്നു ..

* * * * * * * * * * * * * * * * *

അത്താഴം കഴിക്കാൻ കൈ കഴുകി ഇരുന്നപ്പോഴാണ് രോഹിത് ആ കാര്യം അവതരിപ്പിച്ചത് ..

” പപ്പാ … ലണ്ടനിലേക്ക് തത്കാലം ഞാനും അനുവും ഇല്ല .. അനുവിന്റെ ഡിഗ്രി കഴിയാൻ ഇനി ആറേഴ് മാസം കൂടിയേ ഉള്ളു … അവളത് കംപ്ലീറ്റ് ചെയ്യട്ടെ .. അത് കഴിഞ്ഞിട്ട് പോകുന്ന കാര്യം ആലോചിക്കാം … “

പ്രഫുല ചന്ദ്രനും ജലജയും പരസ്പരം നോക്കി ..

ജലജ പുഞ്ചിരിച്ചു കൊണ്ട് അനുവിന്റെ അടുത്തു വന്നു …

” മതി .. എനിക്കും ഇപ്പോ പോകണമെന്നൊന്നുമില്ല .. ഞങ്ങൾ മാത്രം പോയാൽ എന്റെ മോളെ കാണാതെ എനിക്ക് പറ്റില്ല .. നമുക്കിവിടെ തന്നെ നിൽക്കാം .. ഇനി എനിക്കിവളുടെ കാര്യങ്ങളൊക്കെ നോക്കി നിൽക്കാല്ലോ .. രാവിലെ അവളെ കോളേജിൽ വിടണം , വരുമ്പോ ഫുഡ് കൊടുക്കണം .. അതിനൊക്കെ ഞാനിവിടെ വേണ്ടേ …” ജലജ അവളെ ചേർത്തു പിടിച്ചു കവിളത്ത് ഉമ്മവച്ചു ..

അവൾ രോഹിത്തിനെ നോക്കി ചിരിച്ചു ..

പ്രഫുല ചന്ദ്രന് സമാധാനമായി .. ലണ്ടനിലേക്ക് പോയാൽ നാട്ടിലെ ബിസിനസ് കാര്യങ്ങൾ മനേജരെ ഏൽപിച്ചു പോകേണ്ടി വരും .. തന്റെ മേൽനോട്ടം ഉണ്ടായാലെ തനിക്ക് ഒരു സമാധാനമുള്ളു .. ലണ്ടനിൽ പോയാൽ കൂടെ കൂടെ നാട്ടിലേക്ക് യാത്ര ചെയ്യേണ്ടി വരും .. ഇനിയിപ്പോ അത് വേണ്ടല്ലോ ..

* * * * * * * * * * * * * * * * * *

രാത്രി …

അഹല്ല്യ കുളിച്ചു മുടി വിതിർത്തിട്ടു അടുക്കളയിലേക്ക് വന്നു … പുറത്ത് നല്ല മഴയായിരുന്നു …

സരോജിനിയമ്മ പാത്രം കഴുകുകയായിരുന്നു ..

”അമ്മ ചോറു കഴിച്ചോ …” അവൾ ചോദിച്ചു ..

അവർക്ക് കഴിക്കാൻ ചോറുവിളമ്പി കൊടുത്തിട്ടാണ് അവൾ കുളിക്കാൻ പോയത് ..

” കഴിച്ചു മോളെ .. മോള് കഴിച്ചില്ലല്ലോ …..”

” ഞാനീ കഞ്ഞി കുടിക്കാമമ്മേ .. ഹർഷേട്ടന് കൊടുത്തതിന്റെ ബാക്കി ഇച്ചിരി കലത്തിലുണ്ട് ….”

അവൾ ചെന്ന് കഞ്ഞി എടുത്ത് ഒരു ഗ്ലാസിലൊഴിച്ചു കുടിച്ചു ..

എന്നിട്ട് റൂമിൽ പോയി ബാഗിൽ നിന്ന് സരോജിനിയമ്മയുടെ മെഡിസിൻസ് എടുത്തു കൊണ്ട് വന്നു അവർക്ക് കഴിക്കാനുള്ളത് കൊടുത്തിട്ട് ബാക്കി അവരുടെ മുറിയിൽ കൊണ്ട് വച്ചു ..

അവരെ മുറിയിലേക്ക് പറഞ്ഞു വിട്ട ശേഷം അവൾ അടുക്കളയിൽ വന്നു ചൂട് കട്ടൻ ചായ ഒഴിച്ചു വച്ചിരുന്ന ഫ്ലാസ്ക് എടുത്തു .. ലൈറ്റ് ഓഫ് ചെയ്തു മുറിയിലേക്ക് നടന്നു ..

പുറത്ത് മഴ കനത്തു .. മഴയുടെ ശബ്ദം കൂടി വന്നു ..

അവൾ മുറിയിൽ വരുമ്പോൾ ഹർഷ് നല്ല ഉറക്കമായിരുന്നു ..

സൂചി കുത്തുന്ന തണുപ്പ് അകത്തേക്ക് കടന്നു വന്നു ..

അവൾ ബെഡ്ഷീറ്റ് എടുത്ത് അവന്റെ കഴുത്തറ്റം പുതപ്പിച്ചു .. കുനിഞ്ഞ് ആ നെറ്റിയിൽ തൊട്ടു നോക്കി ..

ഇപ്പോഴും പനിക്കുന്നുണ്ട് … വൈകുന്നേരം മുതൽ പനിക്കുന്നുണ്ട് ..

നെറ്റിയിലെ തണുത്ത സ്പർശവും ചുണ്ടിൽ വീണ ജലകണവുമാണ് അവനെയുണർത്തിയത് ..

കണ്ണിലെന്തോ പാട മൂടിയത് പോലെ അവന് തോന്നി …

ആ അർത്ഥ മയക്കത്തിലും അവൻ കണ്ടു .. തന്റെ മുന്നിൽ നിൽക്കുന്ന അനുവിനെ .. അവളുടെ മുടിയിൽ നിന്ന് ഇറ്റു വീണ നീർകണങ്ങൾ അവന്റെ വരണ്ട അധരത്തെ നനച്ചു .. അവനത് നാവ് കൊണ്ട് ഒപ്പി .. ഒരു പ്രത്യേക മധുരം ..

അവന്റെ കൈകൾ വായുവിൽ ഉയർന്നു .. അവളുടെ കവിളത്ത് തൊട്ടു .. പൊടുന്നനെ അവനവളെ വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു ..

അവളുടെ മുഖത്തും കണ്ണിലും അവൻ ചുമ്പിച്ചു .. പിന്നെ ആ അധരങ്ങൾ അധരത്തോടു ചേർന്നു ..

അവന്റെ കൈകൾ അവളുടെ മേനിയിലൂടെയൊഴുകി ..

അവളുടെ മാറിടങ്ങളിലും നാഭിയിലും അവന്റെ ചുണ്ടുകൾ പതിഞ്ഞു ..

വികാരങ്ങളുടെ വേലിയേറ്റത്തിൽ അവൻ അവളുടെ കാതോരം ചുണ്ടു ചേർത്തു മന്ത്രിച്ചു ..

” അനൂ ………”

അഹല്ല്യ പുളഞ്ഞു പോയി … അവളുടെ ശരീരം തീകോരിയിട്ടത് പോലെ പൊള്ളി ..

അപ്പോഴേക്കും അവളുടെ അണി വയറിലേക്ക് അവന്റെ അരക്കെട്ടിലെ വിയർപ്പ് പൊഴിഞ്ഞു തുടങ്ങിയിരുന്നു ..

ഓരോ ഉയർച്ചതാഴ്ചകളിലും അവനാ പേര് പിന്നെയും ഉച്ചരിച്ചു ..

ഒരോ തവണ ആ പേര് അവനിൽ നിന്ന് ഉയരുമ്പോഴും ചാട്ടവാറടി കൊണ്ടത് പോലെ അവളുടെ ശരീരം നുറുങ്ങിപ്പോയി … എങ്കിലും അവളെതിർത്തില്ല ..

എപ്പോഴോ അവളുടെ നഗ്നമേനിയിലേക്ക് അവൻ തളർന്നു വീണു.. ..

പുറത്ത് കന്നിമഴയോട് രതി നടനമാടിയ പ്രകൃതിയും തളർന്നിരുന്നു …

മഴയുടെ ചെറുതുള്ളികൾ മെല്ല മെല്ല മണ്ണിലേക്കിറ്റു വീണു …

* ***************

ബെഡിന്റെയോരത്ത് അഴിഞ്ഞുലഞ്ഞ മുടിയുമായി അവൾ കൂനിക്കൂടിയിരുന്നു ..

ഹർഷ് ഭ്രാന്ത് പിടിച്ചത് പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു ..

” നിനക്ക് .. നിനക്കെന്നെ തടയാമായിരുന്നില്ലേ .. ഞാൻ .. ഞാനൊരിക്കലും നിന്നെയാഗ്രഹിച്ചിട്ടില്ല…” ഹർഷ് അറപ്പോടെ മുഖം കുടഞ്ഞു ..

” എനിക്കറിയാം എന്നെ ആഗ്രഹിച്ചിട്ടില്ലെന്ന് … പക്ഷെ ഞാനെന്തു വേണമായിരുന്നു .. നിലവിളിക്കണമായിരുന്നോ … ” അവൾ ആത്മനിന്ദയോടെ ചോദിച്ചു ..

അവൻ ഒന്നും മിണ്ടിയില്ല …. അവൻ വേഗം ഷർട്ടെടുത്തിട്ട് ഒന്നും പറയാതെ പുറത്തേക്ക് പോയി ..

അഹല്ല്യക്ക് സങ്കടം വന്നു ..

സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിന്റെ പേര് വിളിച്ച് തന്നെ ഭോഗിച്ചിട്ട് പോലും … അവൾക്ക് തന്റെ ശരീരത്തോട് തന്നെ അറപ്പ് തോന്നി …..

* * * * * * * * * * * * * *

സെക്കന്റ് അവർ കഴിഞ്ഞ് അനു ഫോണെടുത്ത് നോക്കിയപ്പോൾ മുപ്പതോളം മിസ്ഡ്കാൾ കണ്ടു .. എല്ലാം ഹർഷന്റേത് ..

അവൾ വേഗം ക്ലാസിൽ നിന്നിറങ്ങി .. മാറി നിന്ന് .. ആ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങിയതും വീണ്ടും അവന്റെ കോൾ ഇരച്ചെത്തി ..

അവൾ ഫോണെടുത്തു ..

” അനൂ …. നീയെവിടെയാ മോളെ … ” മുഖവുരമില്ലാതെ അവൻ ചോദിച്ചു ..

അവന്റെ ശബ്ദം കേട്ടപ്പോൾ അവളുടെ ഹൃദയം പൊള്ളി ..

” ഞാൻ കോളേജിലാ മാഷേ .. …. എന്തേ ..?” അവൾ ജിഞ്ജാസയോടെ ചോദിച്ചു ..

” എങ്കിൽ നീയൊന്ന് വെളിയിലേക്ക് വാ .. ഞാനങ്ങോട്ട് വരാം ….”

പറഞ്ഞതും കോൾ കട്ടായി ..

അവളൊന്ന് സംശയിച്ചു .. പിന്നെ അവൾ ഗേറ്റ് കടന്ന് പുറത്ത് ചെന്നു നിന്നു ..

കുറച്ചു കഴിഞ്ഞപ്പോൾ അവൻ ദൂരെ നിന്ന് നടന്നു വരുന്നത് അവൾ കണ്ടു …

അവന്റെ കോലം കണ്ട് അവൾക്ക് നെഞ്ച് കടഞ്ഞു .. മുടിയൊക്കെ പാറി പറന്ന് …

അവൻ വന്ന് അവളുടെ മുന്നിൽ നിന്നു ..

” എന്താ മാഷേ .. ഇതെന്ത് കോലാ .. എന്തെങ്കിലും പ്രശ്നമുണ്ടോ ….. ?” അവൾ ആശങ്കയോടെ ചോദിച്ചു ..

” വാ ….. നമുക്ക് പോകാം ….” മറ്റൊന്നും പറയാതെ അവനവളുടെ കയ്യിലേക്ക് കടന്ന് പിടിച്ചു ….

(തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!