Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 5

Malayalam Novel Chandranudikkunna Dikkil

ഏട്ടനെയും ഏട്ടത്തിയെയും അവിടെ കണ്ടതിന്റെ ഞെട്ടലിൽ നിന്ന് മുക്തയാവാൻ അഹല്യക്ക് ഒരു പാട് സമയം വേണ്ടി വന്നു …

എന്നും തന്നോട് കൊഞ്ചി കുഴയുന്ന കുഞ്ഞു പെങ്ങളെ ഈ അവസ്ഥയിൽ കാണേണ്ടി വന്നത് അതുലിന്റെ സമനില തെറ്റിച്ചു …

ആ രംഗം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ രശ്മിയും ഒരു നിമിഷം പതറി ….

ഒരു ഞെട്ടലിനു ശേഷം അതുൽ അവൾക്കടുത്തേക്ക് പാഞ്ഞടുത്തു …

” എടീ………….. ” അഹല്ല്യയെ തല്ലാനുയർത്തിയ അതുലിന്റെ കൈകളിൽ പിടിവീണു …

” അതുൽ … വേണ്ട …കൂൾ ഡൗൺ ……… എല്ലാവരുമറിഞ്ഞാൽ ……” രശ്മി അവനെ തടഞ്ഞു വച്ചു ….

അപ്പോഴേക്കും രശ്മിയുടെ ഫോണിലേക്ക് കോൾ വന്നു …

” ഗോകുൽ ….. ഞങ്ങൾ 9 ൽ ഉണ്ട് .. ബട്ട് ഒരു പ്രോബ് .. ” അവൾ ഫോണുമായി അൽപം നീങ്ങി നിന്ന് സംസാരിച്ചു …..

അഹല്യയുടെ കണ്ണിൽ നിന്ന് കണ്ണുനീരടർന്നു വീണു .. ഒരു നിമിഷം മനസൊന്നു പതറിപ്പോയതിന്റെ ശിക്ഷ.. അതുലിന്റെ മുഖം കോപം കൊണ്ട് വിറക്കുന്നത് അവൾ കണ്ടു … എന്തും സംഭവിക്കാം … അവൾ വേഗം അവസാന അടവെടുത്തു …

” എട്ടാ ….. ഏട്ടാ മാപ്പ് … പറ്റിപ്പോയി .. ഏട്ടാ …. ന്നെ വേണേ തല്ലിക്കോ ..ന്നെ കൊന്നോ .ന്നെ വെറുക്കല്ലെ . .. എട്ടാ .. ന്നോട് പൊറുക്ക് …….” അവൾ അവന്റെ കാലിലേക്ക് വീണ് കെട്ടിപ്പിടിച്ച് കരഞ്ഞു …

ഇവിടുന്നെങ്ങനെ തടി തപ്പും എന്ന ചിന്തയിലായിരുന്നു റോബിൻ … ഒരു പാട് വട്ടം , പലരുമായും പ്ലാൻ ചെയ്ത് നടപ്പിലാക്കിയിട്ടുള്ള ഒരു കാര്യമാണ് ഇത്തവണ പാളിപ്പോയത് …

അപ്പോഴേക്കും രശ്മി ഫോൺ സംഭാഷണമവസാനിപ്പിച്ച് അവർക്കടുത്തേക്ക് വന്നു … ഇടനാഴിയുടെ മറ്റൊരു കോണിൽ ഒരു ഡോർ തുറന്ന് ഒരു സ്ത്രീയും പുരുഷനും ഇറങ്ങി അവർക്കരികിലേക്ക് വന്നു …

രശ്മി ആ സമയം അതുലിന്റെ കാൽക്കൽ നിന്ന് അഹല്ല്യയെ പിടിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു ….

അതുലിന്റെ നോട്ടം റോബിന്റെ മുഖത്തേക്ക് വീണു … കള്ളനെപ്പോലെ അവൻ നോട്ടം മാറ്റിക്കളഞ്ഞു ..

” പ്ടേ ……………” കൺചിമ്മി തുറക്കുന്ന വേഗത്തിലാണ് റോബിന്റെ ചെകിട്ടത്ത് അതുലിന്റെ കൈ ആഞ്ഞ് പതിഞ്ഞത് …..

അവന് ചുറ്റും നക്ഷത്രങ്ങൾ മിന്നി പറന്നു .. സമചിത്തത വീണ്ടെടുക്കും മുൻപേ മറുകരണത്തും വീണു ഒന്ന് …. റോബിന്റെ ബാലൻസ് തെറ്റി ….

” അതുൽ വേണ്ട ……….” ഗോകുലും രശ്മിയും അതുലിനെ തടയാൻ ശ്രമിച്ചത് വിഫലമായി … അതുലിന്റെ കരുത്തുറ്റ കരം , റോബിന്റെ മുഖമടച്ച് ഒരിക്കൽ കൂടി പതിഞ്ഞു … അയാളുടെ മൂക്കും ചുണ്ടും പൊട്ടി ചോരയൊഴുകി തുടങ്ങി ..

ഗോകുലിന്റെ ഭാര്യ വന്ന് രശ്മിയെ പിടിച്ചു …

” നമുക്ക് ഫ്ലാറ്റിലേക്ക് പോകാം ….. ” പുരുഷന്മാരെ അവിടെ വിട്ട് രശ്മി അഹല്ല്യയെ കൂട്ടിക്കൊണ്ട് ഗോകുലിന്റെ ഫ്ലാറ്റിലേക്ക് പോയി ……

രശ്മിയുടെ മനസും പുകയുകയായിരുന്നു … നാലു ദിവസം കഴിഞ്ഞാൽ തന്റെ ഏട്ടൻ താലികെട്ടേണ്ട പെണ്ണിനെയാണ് അന്യപുരുഷനോടൊപ്പം കാണേണ്ടി വന്നത് ..

ഹാളിൽ കുഷ്യൻ ചെയറിൽ അഹല്ല്യ അനങ്ങാതെയിരുന്നു … ബർത്ത്ഡേ പാർട്ടിക്ക് വേണ്ടി അലങ്കരിച്ച ഹാൾ തണുത്തുറഞ്ഞു നിന്നു ..

കുറച്ചു സമയം എന്തോ ആലോചിച്ച ശേഷം രശ്മി ഫോണെടുത്തു കൊണ്ട് കിച്ചൺ ഭാഗത്തേക്ക് നീങ്ങി …

* * * * * * * * * * * *

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു … ഒരോ നിമിഷവും ഒരോ യുഗം പോലെയാണ് അഹല്ല്യക്ക് തോന്നിയത് …

അൽപം കഴിഞ്ഞപ്പോൾ ഡോർ തുറന്ന് ഗോകുലും , അതുലും, മിധുനും, വരുണും വന്നു …

അതുൽ വന്നപാടെ അഹല്ല്യയെ വിളിച്ചു ..

” ഇറങ്ങി വാടി വീട്ടിൽ പോകാം …… ”

അഹല്യ അനുസരണയോടെ എഴുന്നേറ്റു ചെന്നു ..

രശ്മി അവനെ നോക്കി … അതുലിന് അവളെ ഫെയ്സ് ചെയ്യാൻ മടിയായിരുന്നു …

” ഞങ്ങളിറങ്ങാ .. പാർട്ടി മുടക്കണ്ട … ” പറഞ്ഞിട്ട് അതുൽ അഹല്യയുടെ കയ്യിൽ പിടിച്ചു കൊണ്ടിറങ്ങി …

” അതുൽ …….” രശ്മി പിന്നാലെ ചെന്നു ….

അവന്റെ വിഷമം അവൾക്ക് മനസിലാകുമായിരുന്നു … ജീവിതത്തിലൊരിക്കലും അവനിങ്ങനെ തലതാഴ്ത്തി നിന്നു കണ്ടിട്ടില്ല … അവൻ തളർച്ചയോടെ അവളെ നോക്കി …

” ഒന്ന് വന്നേ …….” രശ്മി അതുലിനെ മാറ്റി നിർത്തി …

” സംഭവിച്ചത് സംഭവിച്ചു … അതുലിനെയോ വീട്ടുകാരെയോ ഞാൻ കുറ്റപ്പെടുത്തില്ല .. അവൾക്കിങ്ങനെയൊരു ബന്ധമുള്ളത് നിനക്കറിയില്ലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട് .. നീ അറിഞ്ഞു കൊണ്ട് ഞങ്ങളെ വഞ്ചിക്കില്ല .. പക്ഷെ ഇതൊക്കെ മറച്ചു വച്ചു കൊണ്ട് എന്റെ ഏട്ടനെ ചതിക്കാൻ കഴിയില്ല .. എന്നാൽ ഇതിന്റെ പേരിൽ നമ്മുടെ ജീവിതം മുടങ്ങാനും പാടില്ല …” അവളുടെ തൊണ്ടയിടറി …

” എനിക്ക് എന്ത് വേണമെന്നറിയില്ല രശ്മി .. ഒക്കെ അറിയുമ്പോ അച്ഛനും അമ്മയും തകരും .. നിന്റെ വീട്ടിലറിയുമ്പോൾ വിവാഹം മുടങ്ങിയാൽ ….” അവൻ നിരാശയുടെ പടുകുഴിയിലെത്തി ….

” ഞാനൊരു വഴി കണ്ടിട്ടുണ്ട് …. ഞാനും ഇറങ്ങുകയാണ് .. പപ്പ നമ്മുടെ കമ്പനിയിലുണ്ട് .. പപ്പയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം …. പിന്നീട് ഏട്ടനെയും …… വിവാഹം മുടങ്ങാതിരിക്കാൻ വഴിയുണ്ട് …. നിങ്ങൾ കൂടി സമ്മതിച്ചാൽ ….. പക്ഷെ അതിനു മുൻപ് മറ്റൊരു കാര്യം നടക്കണം ……. റോബിന്റെയും അഹല്യയുടെയും കല്യാണം .. രജിസ്റ്റർ മരേജ് ആയാലും മതി ….”

അഹല്യയുടെയും രോഹിത്തിന്റെയും വിവാഹം ഇനി നടക്കില്ലെന്ന് അവൾ പറയാതെ പറഞ്ഞു കഴിഞ്ഞു എന്ന് അതുലിന് മനസിലായി … ആരും ഒന്നുമറിയരുതെന്നോ , കണ്ടതൊക്കെ തന്റെ പെങ്ങളുടെ ഭാവിക്കു വേണ്ടി മറക്കണമെന്നോ അവളോട് അപേക്ഷിക്കുവാനുള്ള അർഹതയില്ല … അല്ലെങ്കിൽ തന്നെ അതിലെന്ത് യുക്തിയാണുള്ളത്… തനിക്ക് തന്റെ കൂടപ്പിറപ്പ് എത്ര വലുതാണോ അത് പോലെ തന്നെയല്ലേ അവൾക്ക് അവളുടെ ഏട്ടനും …

” നമുക്ക് പോകാം …….. ഞാൻ കാര്യങ്ങൾ സംസാരിച്ചിട്ട് വിളിക്കാം … ശാന്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം …..” അവൾ അവനെ ഉപദേശിച്ചു ….

ചുവരോട് പറ്റിച്ചേർന്ന് നിന്ന അഹല്ല്യയുടെ കൈപിടിച്ചു കൊണ്ട് അതുൽ നടന്നു ..ഒപ്പം രശ്മിയും …… ആ നീണ്ട ഇടനാഴിയിലെ മൗനം പോലും പേടിപ്പെടുത്തുന്നതായിരുന്നു …

താഴെ അതുൽ ഒരു ടാക്സി വിളിച്ചിട്ടുണ്ടായിരുന്നു .. അഹല്യയെ പിന്നിൽ കയറ്റി അവനും കൂടെ കയറി .. രശ്മി തന്നെ ഡോറടച്ച് അവരെ യാത്രയാക്കി …

പിന്നെ അവൾ വന്ന് പാർക്കിംഗിൽ നിന്നും സാവധാനം തന്റെ കാറിറക്കി … രണ്ട് വിവാഹം നടക്കേണ്ട പന്തലിൽ രോഹിത്തേട്ടന്റെ വിവാഹം നടക്കാതെ തന്റെ മാത്രം വിവാഹത്തിന് തന്റെ പപ്പയും മമ്മയും സമ്മതിക്കുമോ, രോഹിത്തേട്ടനെ വഞ്ചിച്ച വീട്ടുകാരുടെയടുത്തേക്ക് പപ്പയിനി തന്നെ വിവാഹം ചെയ്തയക്കുമോ ,.. . പപ്പയെ കാണാനുള്ള ആ യാത്രയിൽ അവളുടെ മനസിൽ ഒന്നു മാത്രമേയുണ്ടായിരുന്നുള്ളു … എന്ത് വന്നാലും അതുലും താനും തമ്മിലുള്ള വിവാഹം മുടങ്ങരുത് … അവൻ പാവമാണ് ..

കാർ സിറ്റിയിലേക്ക് കടന്നപ്പോൾ അവൾ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു ..

* * * * * * * * * *

ഉച്ചകഴിഞ്ഞിട്ടും അഹല്ല്യയെ കാണാതെയായപ്പോൾ അനവദ്യക്ക് ടെൻഷൻ തുടങ്ങി … അവൾ അഹല്യയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും റിംഗ് ചെയ്തതല്ലാതെ ആരും എടുത്തില്ല ..

അവൾ അച്ഛന്റെ അരികിലേക്ക് വന്നു …. പന്തൽ പണിക്ക് വന്നവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു ശിവരാജൻ .. ഒപ്പം ഹർഷുമുണ്ട് ……..

അവൾ ഹർഷിനെ കണ്ണുകാട്ടി വിളിച്ചു …

വീടിന്റെ പിൻഭാഗത്തേക്ക് അവനെ മാറ്റി നിർത്തി അവൾ പറഞ്ഞു ..

” രാവിലെ ഫ്രണ്ട്സിന്റെ കൂടെയൊരു പാർട്ടിയുണ്ടെന്ന് പറഞ്ഞ് പോയതാ അക്കു .. ഇതുവരെ വന്നിട്ടില്ല … “

” ഏയ് .. അവളിങ്ങെത്തിക്കോളും … ” അനവദ്യയുടെ മുഖത്തെ പരിഭ്രമം കണ്ട് ഹർഷ് അവളെ ആശ്വസിപ്പിച്ചു ..

” എനിക്ക് പേടി തോന്നുന്നു മാഷേ …. ഇത്രം സമയം വേണോ ടൗണിൽ ഒരു മീറ്റിംഗിന് … മാഷ് ഒന്ന് അന്വേഷിക്യോ …..” അവൾ കരയും പോലെ ചോദിച്ചു ..

” ടൗണിലാണോ .. ചിലപ്പോ അവർ കോളേജിലേക്കോ മറ്റോ പോയിട്ടുണ്ടാകും … “

” ആകട്ടെ … മാഷ് ഒന്ന് പോയി നോക്വാ…… “

” പോകാം ……. ” അവൻ അവളുടെ സമാധാനത്തിനു വേണ്ടി പറഞ്ഞു ..

എങ്കിലും ഉള്ളിലൊരു ഭയം തോന്നാതിരുന്നില്ല … ഇപ്പോഴത്തെ കുട്ടികളാണ് .. എന്തെങ്കിലും മണ്ടത്തരം കാണിച്ചാൽ …….

* * * * * * * * * * * * * * * * * * * *

പപ്പയെ കണ്ട് സംസാരിച്ച ശേഷം , രോഹിത്തേട്ടനെ വിളിച്ച് ഹോസ്പിറ്റലിൽ നിന്ന് വേഗം വീട്ടിലെത്താൻ ആവശ്യപ്പെട്ടു രശ്മി … കാറിൽ വീട്ടിലേക്കുള്ള യാത്രയിലാണവൾ ….

ഒരു പൊട്ടിത്തെറി തടഞ്ഞു വക്കാനുള്ള പരിശ്രമത്തിലായിരുന്നു അവൾ … പപ്പയോട് വേണ്ട വിധത്തിൽ കാര്യങ്ങൾ അവതരിപ്പിച്ച് ഒരു സൊല്യൂഷനും മുന്നിൽ വച്ചിട്ടുള്ള വരവാണ് …. ഉടനെയൊന്നും അതുലിന്റെ വീട്ടുകാരെ വിളിച്ച് സംസാരിക്കുകയോ , ആക്ഷേപിക്കുകയോ ചെയ്യരുതെന്ന അപേക്ഷയും പപ്പയുടെ മുന്നിൽ വച്ചു .. ഇനി രോഹിത്തേട്ടനോട് സംസാരിക്കണം … താൻ വീട്ടിലെത്തി ഏട്ടനോട് സംസാരിക്കുമ്പോൾ പപ്പയും അങ്ങെത്തും .. പക്ഷെ അവിടെ നടക്കുന്ന കൂടിയാലോചനയിൽ കാര്യങ്ങൾ കീഴ്മേൽ മറിയാം … ഓർത്തിട്ട് അവൾക്ക് തല പെരുത്തു …..

തൊട്ടു മുന്നിൽ സിഗ്നലിൽ പച്ച മാറി റെഡ് ആയത് അവൾ ശ്രദ്ധിച്ചില്ല … കാർ മുന്നോട്ട് പാഞ്ഞു … എതിരെ വന്ന ലോറിയുടെ മുന്നിലേക്ക് അവളുടെ സ്വിഫ്റ്റ് കാർ പാഞ്ഞു കയറി …

( തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!