ഒരു തീഗോളത്തിനൊപ്പം ഉയർന്നു പൊങ്ങിയ ബോണറ്റ് ഇടി പൊട്ടുന്ന ശബ്ദത്തോടെ നിലം പതിച്ചു .. ആൾക്കൂട്ടം ചിതറിയോടി …. നഗരം വിറങ്ങലിച്ചു നിന്നു ….
* * * * * * * * * * * * * * * * * * * * * * *
അഹല്ല്യയെയും കൂട്ടി വീട്ടിലേക്ക് വന്നിറങ്ങിയതേയുണ്ടായിരുന്നുള്ളു അതുൽ .. അവന്റെ മനസാകെ തിളച്ച് മറിയുകയായിരുന്നു … വീട്ടിൽ എങ്ങനെ അവതരിപ്പിക്കും …. അക്കുവിന്റെ വിവാഹം മുടങ്ങുമെന്നുറപ്പാണ് …. അവൻ അഹല്ല്യയെ നോക്കി .. കാറിൽ നിന്നിറങ്ങി ശില പോലെ നിന്നതേയുള്ളു അവൾ …
ടാക്സി ഡ്രൈവർക്ക് പണം നൽകി തിരിഞ്ഞതും അവന്റെ ഫോൺ ശബ്ദിച്ചു ….
മിഥുൻ കാളിംഗ് ……………!
അവൻ ഫോണെടുത്തു …
” നീ വീട്ടിലെത്തിയോ …………..” അവന്റെ ശബ്ദത്തിലെ പരിഭ്രമം അതുൽ തിരിച്ചറിഞ്ഞു ….
” എന്താടാ …………”
” അത് ….. എടാ ….. നീയൊന്ന് വേഗം ഹോസ്പിറ്റലിലേക്ക് വാ ….” ആ ശബ്ദം ഒന്ന് വിറച്ചു ..
” എന്താ കാര്യം ……….”
” അത് … ” അയാൾ പൂർത്തിയാക്കും മുൻപ് വീടിനുള്ളിൽ നിന്ന് ഒരു കരച്ചിലുയർന്നു …….
പന്തൽ പണിക്കാരും മറ്റും കാര്യമറിയാതെ അകത്തേക്ക് ഓടി …..
” ഡാ … വൺ മിനിട്ട് …..” പറഞ്ഞിട്ട് അതുലും വീട്ടിലേക്ക് ഓടി …….
ഹാളിലെ ടീവിയിലേക്ക് ദൃഷ്ടിയൂന്നി വിയർത്തു കുളിച്ച് നിൽക്കുന്ന ശിവരാജൻ …. തൊട്ടടുത്ത് തറയിൽ അനവദ്യ ………. അവൾ അലറി കരയുകയായിരുന്നു …..
അവൻ ടിവിയിലേക്ക് നോക്കി ….. അതിലെ പ്രധാന ന്യൂസ് സ്ക്രോൾ ഇതായിരുന്നു ….
‘നഗരത്തിലുണ്ടായ വാഹനാപകടത്തിൽ കേദാരം ഗ്രൂപ്പ്സ് ഉടമ പ്രഭുലചന്ദ്രന്റെ മകൾ ഡോ . രശ്മി പ്രഭുലചന്ദ്രൻ കൊല്ലപ്പെട്ടു …… ‘
വലിയൊരു തിരമാല വന്ന് തന്നെ കടലിലേക്ക് എടുത്തെറിയും പോലെ നിന്നു പോയി അതുൽ ……….
* * * * * * * * * * * * * * * * * *
മെഡിക്കൽ കോളേജിന്റെ കവാടത്തിനു മുന്നിലും മതിലുകളിലും പഴയ കെട്ടിട ഭിത്തികളിലും രശ്മിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ഫ്ലക്സുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു …..
അതുലിനെ കൂട്ടികൊണ്ട് വന്നത് മിധുനും വരുണുമാണ് .. അവളെ അവസാനമായി കാണണമെന്ന അവന്റെ വാശിക്ക് മുന്നിൽ സുഹൃത്തുക്കൾ അടി പതറി …
കാണാൻ മാത്രം ആ ശരീരത്തിൽ ഒന്നുമില്ല .. പോസ്റ്റ് മോർട്ടം നടത്താനും ……
ഡെത്ത് കെയർ ചെയ്ത് , ശരീരം ഇപ്പോൾ തന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നാണ് ഫോറൻസിക്കിലുള്ള സുഹൃത്തുക്കളിൽ നിന്നറിഞ്ഞത് ..
കാറിനുള്ളിൽ കൂട്ടുകാർ അതുലിനൊപ്പം തന്നെയിരുന്നു …….
വഴിയരികിലെ പോസ്റ്റിൽ പതിപ്പിച്ചിരുന്ന അവളുടെ ചിരിക്കുന്ന മുഖമുള്ള പോസ്റ്ററിലേക്ക് അവന്റെ കണ്ണുകൾ നീങ്ങി … ഒരു ഡോക്ടറിന്റെ മനസാനിധ്യമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു അവനിൽ … ഏഴ് വർഷത്തെ പ്രണയ ബന്ധമായിരുന്നു രശ്മിയുമായി .. MBBS മൂന്നാം വർഷം പഠിക്കുമ്പോൾ മുതൽ തുടങ്ങിയ ഇഷ്ടം…… ഒരുമിച്ച് നടന്നും പഠിച്ചും സ്വപ്നങ്ങൾ നെയ്തും ഒടുവിൽ എങ്ങുമെത്താതെ അവൾ യാത്രയായി …
” പപ്പേടെ ബിസിനസിലൊന്നും നമുക്ക് കൂടണ്ട .. ഹോസ്പിറ്റലിന്റെ MD സ്ഥാനത്ത് നീയിരുന്നാൽ മതി .. ഞാനതിനുമില്ല … വീട്ടിലുള്ള കൺസൾട്ടേഷൻ പോലും നമുക്ക് വേണ്ട ….. ഡ്യൂട്ടി കഴിഞ്ഞാൽ നീയും ഞാനും പിന്നെ നമ്മുടെ മക്കളും മാത്രമുള്ള ഒരു ലോകം ………….” അവന്റെ തോളിൽ തല ചായ്ച്ചിരുന്ന് അവൾ പറഞ്ഞത് അവനോർത്തു …………
” ഡാ ………………..” മെഡിക്കൽ കോളേജിന്റെ നീണ്ട ഇടനാഴിയുടെ ഏതോ തൂണിൻ മറവിൽ നിന്ന് അവൾ വിളിച്ചത് പോലെ …… പിന്നെയൊരു പൊട്ടിച്ചിരി ….
അതുൽ ഞെട്ടിത്തിരിഞ്ഞു നോക്കി …
” എന്താടാ …………..” കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന മിഥുൻ ചോദിച്ചു …..
അതുൽ ഒന്നുമില്ലെന്ന് തല ചലിപ്പിച്ച് , സീറ്റിലേക്ക് തല ചായ്ച്ചു കണ്ണുകളടച്ചു ….
അവന്റെ അടഞ്ഞ കണ്ണിലൂടെ കണ്ണുനീർ ഇറ്റ് കവിളത്ത് കൂടിയൊഴുകുന്നത് മിഥുൻ കണ്ടു …. ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ കൂട്ടുകാരും തളർന്നിരുന്നു ….
മണിക്കൂറുകൾ കടന്നു പോയി ……. ഒടുവിൽ ഒരു ആംബുലൻസ് അവളുടെ ശരീരം വഹിച്ചുകൊണ്ട് , മെഡിക്കൽ കോളേജ് കവാടത്തിലൂടെ നഗര ഹൃദയം പിളർന്ന് ചീറി പാഞ്ഞു ………………..
* * * * * * * * * * * * * * * * * * * * * * *
രശ്മിയുടെ മരണം മൂലം വിചാരണ ചെയ്യപ്പെടാതെ രക്ഷപ്പെട്ടത് അഹല്ല്യയായിരുന്നു ….. വീട്ടിൽ അതുലല്ലാതെ മറ്റാരും ഇപ്പോഴും ഒന്നുമറിഞ്ഞിരുന്നില്ല ……
അതിനാൽ തന്നെ പിറ്റേ ദിവസത്തെ രശ്മിയുടെ ശവ സംസ്കാര ചടങ്ങിൽ അഹല്ല്യയെ കൂട്ടിയില്ല … രോഹിത്തുമായുള്ള അവളുടെ വിവാഹം മാറ്റി വക്കുമെങ്കിലും പിന്നീട് നടക്കേണ്ടതാണല്ലോ എന്നു കരുതിയാണ് അവളെ ഒഴിവാക്കിയത് …അവൾക്ക് കൂട്ടായി അനവദ്യയും വീട്ടിലിരുന്നു …
രണ്ട് വിവാഹങ്ങൾ നടക്കേണ്ടിയിരുന്ന വിവാഹ പന്തൽ കൊട്ടും കുരവയുമുയരാതെ അഴിക്കപ്പെട്ടു …. ആ വിവാഹങ്ങൾ നടക്കേണ്ടിയിരുന്ന മുഹൂർത്തം നിശബ്ദമായി നില വിളിച്ചു …
* * * * * * * * * * * * * * *
ഏഴ് ദിവസങ്ങൾ കടന്നു പോയി …….. ചില ദിവസങ്ങളിൽ അതുൽ വീട്ടിൽ വരാതെ കൂട്ടുകാർക്കൊപ്പം നിന്നു …
ഏട്ടാം ദിവസം കാപ്പി കുടി കഴിഞ്ഞ് സിറ്റൗട്ടിലിരുന്ന അതുലിനടുത്തേക്ക് ശിവരാജൻ വന്നു … ഇത്രയും ദിവസം അവരും അവനെ ശല്യം ചെയ്യാതെ ഇരിക്കുകയായിരുന്നു .. അവൻ എത്ര മാത്രം വേദനിക്കുന്നുണ്ടെന്ന് അവർക്കറിയാമായിരുന്നു …
” മോനേ ……..” ശിവരാജൻ മൃദുവായി വിളിച്ചു ……….
അവൻ അച്ഛനെ നോക്കി ….
” ഇപ്പോൾ ആ വീട്ടുകാരോട് നമ്മൾ ഒന്നും സംസാരിക്കുന്നത് ശരിയല്ല .. സമയം എത്ര വേണമെങ്കിലും എടുക്കട്ടെ …. എങ്കിലും …. ” അയാൾ ഒന്ന് നിർത്തി …
” എന്താണ്ച്ഛാ… “
” മോനേ .. ഒന്നല്ലല്ലോ രണ്ട് വിവാഹങ്ങൾ ആയിരുന്നില്ലെ നടക്കേണ്ടിയിരുന്നത് .. പ്രതീക്ഷയോടെ കാത്തിരുന്ന ഒരാൾ കൂടി ഈ വീട്ടിലുണ്ട് … നിന്റെ അനിയത്തി .. അവളോട് അച്ഛനിനി എന്താ പറയേണ്ടത് …….. “
അതുലിന്റെ മുഖത്ത് പരിഹാസം നിറഞ്ഞു ….
” പ്രതീക്ഷയോടെ കാത്തിരുന്ന ഒരാൾ … ” അവൻ പുശ്ചത്തോടെ മന്ത്രിച്ചു ….
” അച്ഛാ നിങ്ങളോട് എല്ലാവരോടും മറ്റൊരു കാര്യം കൂടി പറയാനുണ്ട് …. അകത്തേക്ക് വാ .. അമ്മയേയും അവരെ രണ്ട് പേരെയും കൂടി വിളിക്ക് …… ” പറഞ്ഞിട്ട് അവനെഴുന്നേറ്റ് അകത്തേക്ക് നടന്നു …. പിന്നാലെ ശിവരാജനും ……
ഹാളിൽ സോഫയിൽ ശിവരാജൻ ഇരുന്നു… അനവദ്യയും അഹല്യയും തങ്ങളുടെ റൂമിന് പുറത്ത് , വാതിലിൽ ചാരി നിന്നു … അടുക്കളയിലേക്കുള്ള ഡോറിനരികിൽ അമ്മയും …….
അഹല്യയുടെ നെഞ്ച് വിറച്ചു തുടങ്ങി … ഏട്ടൻ പറയാൻ പോകുന്നത് തന്റെ കാര്യമായിരിക്കും എന്നവൾക്ക് അറിയാമായിരുന്നു ….
തൊട്ടടുത്ത നിമിഷം ഗേറ്റിൽ ഒരു വാഹനത്തിന്റെ ഹോൺ കേട്ടു …… വിൻഡോ ഗ്ലാസിലൂടെ അവർ പുറത്തേക്ക് നോക്കി ……
ഒരലർച്ചയോടെ ഗേറ്റിൻ മുന്നിൽ പാർക്ക് ചെയ്തത് ഒരു പോലീസ് വാഹനമായിരുന്നു …..
നിമിഷങ്ങൾക്കകം കാക്കി ധാരികൾ ഗേറ്റ് തള്ളിത്തുറന്ന് മുറ്റത്തേക്ക് കയറി …..
ശിവരാജൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു … എല്ലാ മുഖങ്ങളിലും അമ്പരപ്പും ഭയവും കലർന്നു …
അതുൽ സിറ്റൗട്ടിലേക്ക് ചെന്നു .. പക്ഷെ അവനെ ഗൗനിക്കാതെ പോലീസ് വീടിനുള്ളിലേക്ക് ഇരച്ചു കയറി ……..
” എന്താ …. എന്താ സാർ ……..” ചോദിച്ചു കൊണ്ട് ഹാളിലേക്ക് വന്ന അതുലും മറ്റുള്ളവരും കാണുന്നത് ശിവരാജനു മുന്നിൽ നിൽക്കുന്ന SI യെയാണ് ….
” മിസ്റ്റർ ശിവരാജൻ ….. യു ആർ അണ്ടർ അറസ്റ്റ് ……….”
( തുടരും )
Nb: ബോർ ആയി തുടങ്ങി എങ്കിൽ പറയണേ.. എങ്കിൽ ഒന്ന് രണ്ട് പേർട്ടോടു കൂടി അവസാനിപ്പിച്ചേക്കാം..
അമൃത അജയൻ .
അമ്മൂട്ടി ..
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Chandranudikkunna Dikkil written by Amrutha Ajayan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Intresting aanu ttoo..