💙 ഇന്ദ്രബാല 💙 01

2546 Views

indrabaala novel aksharathalukal

✍️💞… Ettante kaanthari…💞

” നോക്ക് ശ്രീ… നിന്നെ ഞാൻ സ്നേഹിച്ചത് നിന്റെ ശരീരവും പണവും കണ്ട് തന്നെ ആണ്…. ആ എനിക് ഇനി നിന്നെ ചുമക്കാൻ ബുദ്ധിമുട്ട് ഉണ്ട്….. “

” എന്താ ആദി ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നത്….. കഴിഞ്ഞ 2 വർഷം ആയി പ്രണയിക്കുന്നവർ അല്ലേ നമ്മൾ…. “

” നീ പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട് ശ്രീ നമ്മൾ അല്ല നീ…. അങ്ങനെ തന്നെ പറയണം…. ഞാൻ പ്രണയിച്ചിട്ടില്ല….. അല്ലെങ്കിലും എനിക് നിന്നെക്കാൾ നല്ല ഒരു പെൺകുട്ടിയെ കിട്ടും….. നിന്നെപ്പോലെ ഒരുത്തിയെ പ്രണയികേണ്ട ഗതികേട് ഒന്നും എനിക് ഇല്ല….. ചിറ്റെടത്തെ പെങ്കൊച് ആയ കൊണ്ട്… നല്ല ചില്ലറ തടയുന്ന കാര്യം ആണ്…. അത്രയും ഉള്ളൂ…. “

” എന്താ ആദി ഇങ്ങനെ ഒക്കെ….😔 “

” കഴിഞ്ഞ 2 വർഷം കൊണ്ട് നടന്നതിനു എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞ മതി…. കൂലി….. “

പറഞ്ഞു തീരുന്നതിനു മുമ്പേ ശ്രീയുടെ കൈകൾ അവന്റെ കരണത്ത് പതിഞ്ഞിരുന്നു……

” മിണ്ടിപ്പോകരുത് നിങ്ങള്…… നിങ്ങള് കുറച്ച് നേരത്തെ പറഞ്ഞല്ലോ ചിറ്റെടത്തെ എന്ന്…. അതെടോ ഞാൻ ചിറ്റെടത്തെ സന്തതി തന്നെയാ നല്ല അന്തസുള്ള കുടുംബത്തിൽ പിറന്ന പെങ്കൊച്ച്‌…. ഇപ്പോ നീ എന്നോട് ചോദിച്ചത് നിന്റെ വീട്ടിലുള്ള പെങ്ങളോട് ചോദിക്ക്…. കാരണം നിന്റെ കുടുംബത്തിന് അതിന്റെ ആവശ്യം ഉള്ളൂ…. ഇട്ട് മൂടാൻ സ്വത്ത് ഉള്ള ചിറ്റെടത്തെ സന്തതിക് നിന്നെ പോലെ ഒരു വഞ്ചകന്റെ പൈസയുടെ ആവശ്യം ഇല്ല….. “

എന്നിട്ട് അവള് ബാഗിൽ നിന്ന് നോട്ട് കെട്ടുകൾ എടുത്ത് അവന് നേരെ എറിഞ്ഞു…..

” ഇത് നീ ഇത്രയും നാളും എന്റെ കൂടെ നടന്നതിനു….
ചിറ്റെടത്ത് കാർക് വാങ്ങി ശീലം ഇല്ല….. ദാനം ചെയ്തു ശീലം ഉള്ളൂ…. ഇതിപ്പോൾ ഞാൻ ഒരു പേപ്പട്ടിയുടെ ചികിത്സക്ക് കൊടുത്തത് ആയി കണ്ടോളാം….. “

” ഡീ ” എന്നും പറഞ്ഞു അവൻ അടിക്കാൻ കൈ ഓങ്ങി എങ്കിലും…. അവളുടെ ദഹിപ്പിക്കുന്ന നോട്ടത്തിനു മുമ്പിൽ അത് താഴ്‍ന്നു

” എന്തേ അടികുന്നില്ലെ….. യജമാനന്റെ മുന്നിൽ കൈ നീട്ടി പൈസ വാങ്ങി മാത്രമേ വാല്യകാർക് പരിചയം ഉള്ളൂ….. കൈ നീട്ടി അടിച്ചാൽ ഉണ്ടാകുന്നത് ഓർക്കണം….. ഇതിപ്പോൾ ഒരു ചെറിയ സംശയം നിങ്ങളോട് പറയാൻ വന്ന എന്നോട് ബന്ധം ഉപേക്ഷിക്കാം എന്ന് പറഞ്ഞതിന് നന്ദി….. ഇനി പ്രതീക്ഷിക്കേണ്ടത് ഇല്ലലോ…… “

ഇത്രയും പറഞ്ഞു അവന് നേരെ ഒരു പുചചിരിയും ചിരിച്ച് അവള് വീട്ടിലേക്ക് പോയി…..

കയറി ചെന്നതും കണ്ടത് മുത്തശ്ശിയെ ആണ്…..

ഒരു മങ്ങിയ ചിരി സമ്മാനിച്ച് അവള് അവളുടെ മുറിയിലേക്ക് പോയി….. കൈയ്യിൽ ഇരുന്നിരുന്നു ബാഗ് ഒകെ വലിച്ച് എറിഞ്ഞു നേരെ ബെടിലേക് വീണു…..

കുറച്ച് കഴിഞ്ഞപ്പോൾ തലയിൽ ആരോ തലോടുന്നത് പോലെ തോന്നി ആണ് അവള് കണ്ണുകൾ തുറന്നത്….. അവളുടെ പ്രതീക്ഷ പോലെ മുത്തശ്ശി ആയിരുന്നു……..

” എന്താ എന്റെ ശ്രീകുട്ടിക്ക്‌ പറ്റിയത് ” – മുത്തശ്ശി

” ഒന്നുമില്ല എന്റെ ദേവുട്ടിയെ…… ഒരു ചെറിയ തലവേദന….. അതിപ്പോ ഒന്നു കിടന്നാൽ അങ്ങ് മാറുമെന്നെ “

എന്നും പറഞ്ഞു അവള് മുത്തശ്ശിയുടെ മടിയിൽ തലവെച്ച് കിടന്നു…. അവർ അവളുടെ തലയിൽ കൊണ്ടിരുന്നു…..

മുത്തശ്ശിയുടെ മടിയിൽ കിടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു……

എന്തിനായിരുന്നു എന്നോട് ഇങ്ങനെ ഒരു ചതി…. സ്നേഹിക്കുക മാത്രം അല്ലേ ഞാൻ ചെയ്തിട്ട് ഉള്ളൂ…..🙂

കണ്ണുനീർ അവളുടെ ചെന്നിയിലൂടെ ഒലിച്ച് ഇറങ്ങി…..

അവള് അവരുടെ മടിയിൽ കണ്ണുകൾ അടച്ച് കിടന്നു….. അവളുടെ മനസ്സിൽ മുഴുവൻ അവൻ ആയിരുന്നു…. കുറച്ച് നിമിഷം മുമ്പ് വരെ അവളുടെ എല്ലാം ആയിരുന്നു ആദി….

ഇത്രയും നാളും അവളുടെ മനസ്സിൽ ഉണ്ടായിരുന്നത് പ്രണയം ആയിരുന്നെങ്കിൽ ഇന്ന് അത് പക ആണ്….. 🔥🔥

ഞാൻ ശ്രീബാല…. മാധവ് മേനോൻ ശ്രീദേവി ദമ്പതികളുടെ 2 മക്കളിൽ ഇളയ കുട്ടി….. എനിക് ഒരു ചേച്ചി ഉണ്ട്… പേര് ശ്രീലക്ഷ്മി…. പിന്നെ അച്ഛന്റെ അമ്മയും ഞങ്ങൾക്ക് ഒപ്പം ആണ്…. എന്റെ മുത്തശ്ശി….. ദേവൂട്ടി😊 നാട്ടിലെ തന്നെ അറിയപ്പെടുന്ന ചിറ്റെടത്തെ പെൺകുട്ടി… ഞങ്ങൾക്ക് ഒരുപാട് ബിസിനസ് സ്ഥാപനങ്ങളും മറ്റും ഉണ്ട്….

ചേച്ചിയെ ലച്ചു എന്നും എന്നെ ശ്രീക്കുട്ടി എന്നുമാണ് വീട്ടിൽ വിളിക്കുന്നത്…..

ചേച്ചി പഠിത്തം ഒക്കെ കഴിഞ്ഞു അച്ഛന്റെ കൂടെ ബിസിനെസ്സ് ഒക്കെ നോക്കി നടത്തുന്നു…. ഞാൻ പഠിക്കുക ആണ്….. ഡിഗ്രീ കഴിഞ്ഞ് പിജി ചെയ്യുന്നു….. ഇതൊന്നും അല്ലാതെ എനിക് മറ്റൊരു ചെറിയ കൂട്ട് ഉണ്ട്…. അത് എന്താണെന്ന് പിന്നെ പറയാം കേട്ടോ…..

പിന്നെ ഇന്ന് രാവിലെ കണ്ടില്ലേ….. അവൻ ആദി ദേവ് കുറച്ച് നാളത്തേക്ക് എങ്കിലും എന്റെ മാത്രം ആയിരുന്നു ശ്രീയുടെ ആദി…. പക്ഷേ ഇനി അങ്ങനെ പറയില്ല….. എനിക് അറപ്പ് ആണ് ആ പേരിനോട് പോലും……

ഡിഗ്രീ ചെയ്തപ്പോൾ ഞങ്ങൾ ഒരേ കോളജിൽ ആയിരുന്നു…. അങ്ങനെയാണ് അവന്റെ വലയിൽ വീണു പോയത്🙂 പിജി ചെയ്യാൻ പോകുന്നത് മറ്റൊരു കോളജിൽ ആണ്…..

പെട്ടെന്ന് ആണ് എന്റെ ചേച്ചി പെണ്ണ് വന്നത്…. അവള് വന്നാൽ പിന്നെ എല്ലാവരും ഔട്ട് ആണ്…. ഞങ്ങൾ തമ്മിൽ വെറും 2 വയസ്സിനു വ്യത്യാസം ഉള്ളൂ….. കുഞ്ഞിലെ മുതൽ എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നത് അവൾക്കു ആണ്….

പക്ഷേ ആളു എന്നെ പോലെ അല്ല കേട്ടോ ഒരു തൊട്ടാവാടി ആണ്…. വഴക്ക് പറഞ്ഞാല് അപ്പോ കരയും….. എനിക് സങ്കടം വന്നാലും അവള് ആവും അദ്യം കരയുന്നത്… അത് കൊണ്ട് തന്നെ അവളോട് എന്റെ സങ്കടങ്ങൾ ഒരു പരിധി വരെ ഞാൻ പറയില്ല…..

” എന്തുപറ്റി ശ്രീ… മോൾ എന്താ കിടക്കുന്നത്…. ” – ലക്ഷ്മി ( ചേച്ചി )

” ദെ വന്നപ്പോൾ മുതൽ തലവേദന ആണെന്ന് പറയുന്നുണ്ട്…. ” – മുത്തശ്ശി

ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ നമ്മുടെ ദേവു ആണ്…. പുള്ളിക്കാരി മോണ കാണിച്ച് ചിരികുന്നുണ്ട്…..

” മക്കൾ വേഗം കഴിക്കാൻ വാ…. ” – മുത്തശ്ശി

എന്നും പറഞ്ഞു പുള്ളിക്കാരി പോയി….

” എന്താ മോളെ എന്തുപറ്റി നിനക്ക്… മുഖം ഒക്കെ വല്ലാതെ ഇരിപ്പുണ്ട് അല്ലോ… ” – ലക്ഷ്മി

” ഒന്നുമില്ല എന്റെ ചേച്ചിയെ….. മുത്തശ്ശി പറഞ്ഞില്ലേ ഒരു ചെറിയ തലവേദന ” – ശ്രീ

” അത്രേം ഉള്ളോ ഉറപ്പാണോ…. ” – ലക്ഷ്മി

അവളുടെ ആ ചോദ്യത്തിന് മുന്നിൽ എനിക് പിടിച്ച് നിൽക്കാൻ ആയില്ല…. ഞാൻ അവളെ കെട്ടിപിടിച്ച് കരഞ്ഞു….

” കരയല്ലേ മോളെ…. കാര്യം പറ…. ” – ലക്ഷ്മി

പറയുമ്പോൾ നിറയുന്ന അവളുടെ കണ്ണുകൾ അവള് തുടക്കുന്നുണ്ടായിരുന്ന്…..

” അവൻ ആ ആദി ചതികുക ആയിരുന്നു ലച്ചുട്ടി…. അവന്റെ നോട്ടം എന്റെ പണത്തിലും ശരീരത്തിലും ആയിരുന്നു…. ” –   ശ്രീ

” ഇതിപ്പോൾ എങ്ങനെ മനസിലായി…. ” – ലക്ഷ്മി

” അത്….. ” – ശ്രീ

എന്റെ സംശയം ഇവൾ അറിഞ്ഞാൽ ശെരി ആവില്ല….. അത് ഇവളെ കൂടുതൽ സങ്കടപെടുത്തും…. ഒരു കള്ളം പറഞ്ഞു രക്ഷപെടാം… അതാണ് നല്ലത്

” എന്താ ശ്രീ ആലോചിക്കുന്നത് ” – ലക്ഷ്മി

” അത് അവനുമായി ഇന്ന് ഒരു ചെറിയ വഴക്ക് ഉണ്ടായി അപ്പോ ആണ് അവന്റെ ഉള്ളിലിരുപ്പ് അറിഞ്ഞത്…. ” – ശ്രീ

” ഇപ്പോ എങ്കിലും അറിഞ്ഞത് ഭാഗ്യം ആയില്ലേ മോളെ… നീ സങ്കടപെടരുത്…. നിനക്ക് അവനെ പോലെ ഒരുത്തനെ ചേരില്ല…. നിനക്കായി ഒരുത്തൻ ഉണ്ടാവും…. ” – ലക്ഷ്മി

ചേച്ചി പറയുന്നത് ഒക്കെ ഒരു കുഞ്ഞു കുട്ടിയെ പോലെ ഞാൻ കേട്ടിരുന്നു…. എന്റെ അമ്മ കഴിഞ്ഞാൽ എനിക് എല്ലാം അവള് ആണ്…..

” നീ വന്നെ… വാ ഭക്ഷണം കഴിക്കാം…. ” – ലക്ഷ്മി

താഴേയ്ക്ക് ചെന്നപ്പോൾ എല്ലാവരും ഉണ്ട് അവിടെ…. അച്ഛനും മുത്തശ്ശിയും ഒക്കെ ഇരുന്നു ഞങ്ങളെ നോക്കുക ആണ്….

” വേഗം വാ എന്റെ മക്കളെ വിശന്നിട്ട്‌ വയർ കത്തുന്നു…. ” – അച്ഛൻ

” എന്റെ മനുഷ്യ നിങ്ങള് അല്ലേ ഇപ്പോ ഒരെണ്ണം കഴിച്ചത്… എന്നിട്ടും വിശപ്പോ…. ” – അമ്മ

എന്നും ചോദിച്ച് അമ്മ ലാൻഡ് ആയി….

സന്തോഷമായ കുടുംബം…. എത്ര തിരക്ക് ആയാലും ഒന്നിച്ച് ഇരുന്നു ഭക്ഷണം കഴിക്കൂ…. അച്ഛനും അമ്മയും മുത്തശ്ശിയും എല്ലാവരും ഒന്നിച്ച് വന്നാൽ സ്വർഗം ആവുന്ന കുടുംബം…..

കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം എന്ന് പറയുന്നത്….. ഒന്നിച്ച് കൂടുമ്പോൾ മറ്റെല്ലാ പ്രശ്നങ്ങളും ഞങ്ങൾ എല്ലാവരും മറക്കുന്നു…..❤️❤️😊😊

പെട്ടെന്ന് ആണ് അച്ഛൻ അത് ചോദിച്ചത്….

” മോളെ നാളെ മുതൽ അല്ലേ കോളേജ് തുടങ്ങുന്നത്…. ” – അച്ഛൻ

” അതേ അച്ചെ…. ” – ശ്രീ

” എപ്പോഴാ പോകേണ്ടത്…. ” – അച്ഛൻ

” അത് 8.30 മുതൽ ആണ് പുതിയ കോളേജ് സമയം…. അപ്പോ 8.30ക്ക് എത്തണം…. ” – ശ്രീ

” ഞാൻ രാവിലെ പോകുന്ന വഴിക്ക് മോളെ ഡ്രോപ്പ് ചെയ്യാം ” – അച്ഛൻ

” ഒകെ അച്ചേ ….. ” – ശ്രീ

ഞാൻ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി മുറിയിലേക്ക് പോയി….. ഞാൻ കഴിക്കാതെ ഇരുന്നാൽ അവർക്കൊക്കെ സങ്കടം ആവും….

ചെന്നപാടേ ബെഡിൽ കയറി കിടന്നു…. ഉറക്കം വന്നില്ല….. മനസ്സ് മുഴുവൻ ഇന്നത്തെ അവന്റെ വാക്കുകൾ ആയിരുന്നു🙂

ഞാൻ ഉടനെ എഴുന്നേറ്റ് ബാൽക്കണി യില് പോയി അവിടുത്തെ ഊഞ്ഞാലിൽ ഇരുന്നു…..

ആകാശത്ത് പൂർണചന്ദ്രൻ അതിന്റെ എല്ലാ ശോഭയോടും കൂടെ നില്കുന്നു….. അവിടം മൊത്തം നിലാവിൽ കുളിച്ചു നിൽക്കുന്നു….. അവിടെ ഞാൻ വളർത്തിയ മുല്ല ചെടിയിൽ നിറയെ പൂക്കൾ വിടർന്നു നിൽക്കുന്നു….. അതിന്റെ ഗന്ധം എന്റെ നാസിക തുമ്പിലേക് ഇരച്ച് കയറുന്നു…. എന്തോ വല്ലാത്ത ഒരു കുളിർ😊

മനസ്സിലെ സങ്കടങ്ങൾ ഒക്കെ ഓടി ഒളികുന്ന പോലെ😊😊

🌛🌛🌛🌞🌞🌞

മുഖത്തേക്ക് സൂര്യവെളിച്ചം തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത്… അപ്പോഴാണ് എനിക് മനസിലായത് ഞാൻ ഇന്നലെ ഇവിടെ ഇരുന്നു ഉറങ്ങി പോയി…. പാവം എന്റെ ചേച്ചി കുട്ടി ഒറ്റക്ക് ഉറങ്ങിയിട്ട് ഉണ്ടാവും……

ഞാൻ വേഗം കുളിച്ച് ഡ്രസ്സ് ഒക്കെ മാറി ഭക്ഷണം കഴിച്ച് കോളേജിലേക്ക് പോയി…..

അച്ച അതിന്റെ വാതികേൽ കൊണ്ടുപോയി ആകി….. ഞാൻ അകത്തേക്ക് കയറാൻ പോയപ്പോൾ ആണ് അമൃതയെ കണ്ടത്……

അമൃത എന്റെ 8 മുതൽ ഉള്ള കൂട്ടുകാരി ആണ്… അന്ന് മുതൽ ഇന്ന് വരെ ഒന്നിച്ച് ആണ്…. +2 വും ഡിഗ്രിയും ഒക്കെ ഒന്നിച്ച് ആയിരുന്നു…. ഇപ്പോ പിജിയും….

അവള് എന്തിനും ഏതിനും എന്റെ കൂടെ നിൽക്കുന്ന കട്ട ചങ്ക് …❤️

ഞങ്ങൾ 2 പേരും കൂടി നേരെ ക്ലാസ്സ് തപ്പി പിടിക്കാൻ പോയി…..

പോകുന്ന വഴിക്ക് ആണ് പുറകിൽ നിന്ന് ഞങ്ങളെ വിളിക്കുന്ന ഒരു കൂട്ടം സീനിയർസിനെ കണ്ടത്…. ഇത് ഞങ്ങൾ പ്രതീക്ഷിച്ചത് ആയിരുന്നു….

പക്ഷേ അവരെ കണ്ടതും അമൃതയുടെ കൈകൾ എന്റെ കൈകളിൽ അമർന്നു…..

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply