Skip to content

💙 ഇന്ദ്രബാല 💙 74

indrabaala novel aksharathalukal

✍️💞… Ettante kanthari…💞 (Avaniya)

( ശ്രീ )

നാളെയാണ് അച്ചായന്റെയും അന്നമ്മയുടെയും കല്യാണം…. അപ്പോ അന്നമ്മയുടെ നിർബന്ധം കൊണ്ട് എന്നെ ഇന്ന് രാവിലെ തന്നെ ദേവേട്ടൻ ഇങ്ങോട്ട് തട്ടി….

 

ദേവേട്ടനും മുഴുവൻ സമയവും തിരക്കിലാണ്…. എന്നെ അവിടെ നിറുത്താൻ ഏട്ടന് എന്തോ ഒരു പേടി….

 

 

അച്ചായന്റെ വീടും വീട്ടുകാരും ഒക്കെ അങ്ങ് കോട്ടയത്ത് ആയത് കൊണ്ടും അവരുമായി വലിയ അടുപ്പത്തിൽ അല്ലാത്തത് കൊണ്ടും ചടങ്ങുകൾ എല്ലാം ഇവിടെ തന്നെ ആയിരുന്നു….

 

 

മനസമ്മതം വളരെ ചെറിയൊരു ചടങ്ങ് ആയാണ് നടത്തിയത്…. അതിനു പകരം കല്യാണം ഗംഭീരം ആകാം എന്നാണ് പറഞ്ഞിരിക്കുന്നത്…..

 

 

ഇന്നാണ് മധുരം കൊടുക്കൽ…..

( കല്യാണത്തിന്റെ തലേ ദിവസത്തെ ചടങ്ങിനെ ആണ് ഇങ്ങനെ പറയുന്നത്…. )

 

 

 

2 പേരുടെയും പരിപാടി ഒന്നിച്ച് നടത്താം എന്നൊരു തീരുമാനത്തിൽ എത്തി…. കാരണം അച്ചായന് അധികം ബന്ധുക്കൾ ഒന്നുമില്ല…. അത് കൊണ്ട് തന്നെയാണ് അന്നമ്മയുടെ അച്ഛനും ചേട്ടായിയും 2 ഉം ഒന്നിച്ച് നടത്താം എന്ന് പറഞ്ഞത്….

 

 

ഇന്ന് വൈകിട്ടാണ് പരിപാടി…. അമ്മുവും നീതുവും ഗായുവും സൂര്യയും ആമിയും ഒക്കെ അന്നമ്മയുടെ വീട്ടിൽ ഉണ്ട്……

 

 

ആൺപടകൾ ഒക്കെ അച്ചായന്റെ വീട്ടിലും….. പരിപാടിക്ക് വേണ്ടി അന്നമ്മ ചട്ടയും മുണ്ടും ആണ് ഉടുത്തിരുന്നത്….. നല്ല രസം ഉണ്ടായിരുന്നു അവളെ…. ആ പഴയ വേഷത്തിൽ….

 

 

ബാകി ഞങ്ങൾ ഒക്കെ സെറ്റ് സാരി ആയിരുന്നു…… വെള്ളയും അതിന്റെ കരയായി നീല നിറവും ആയിരുന്നു എന്റേത് എങ്കിൽ അത് പോലെ തന്നെ വ്യത്യസ്ത നിറങ്ങൾ ആയിരുന്നു ഓരോരുത്തരുടെയും…. എല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും നല്ല സുന്ദരി കുട്ടികൾ ആയി ഇരുന്നിരുന്നു….. അത് കൊണ്ട് തന്നെ കോഴി ശല്യം കൂടുതൽ ആയിരുന്നു….. കെട്ട് കഴിയാത്ത അവള് മാർ ഒക്കെ കോഴികൾക്ക് തീറ്റ കൊടുത്തു എങ്കിലും ഓണേഴ്സ് വന്നപ്പോൾ എല്ലാവരും നല്ല കുട്ടികൾ ആയി…..

 

 

പിന്നെ വേറൊരു സന്തോഷ വാർത്ത പറഞ്ഞില്ലല്ലോ….. നീതു ആധിയോട് ഒകെ പറഞ്ഞു…. ആദ്യമൊക്കെ കൊറേ ഒഴിഞ്ഞു മാറി എങ്കിലും എല്ലാവരും ഒന്നിച്ച് പറഞ്ഞപ്പോൾ പെണ്ണ് ഒകെ പറഞ്ഞു….. ഇപ്പോ 2 ഉം നല്ല ഇണകുരുവികളെ പോലെ ആണ്…. എല്ലായിടത്തും റൊമാൻസ് ആണ്🙄🙄🙄

 

 

 

ഞങ്ങൾ എല്ലാവരും ഹാളിലേക്ക് പോയി….. ഞങ്ങൾ കൂട്ടുകാർ മാത്രേ ഉണ്ടായോള് ബാകി ഉണ്ടായിരുന്നവർ വരുന്നത് ഉണ്ടായിരുന്നു ഉള്ളൂ….. വീട്ടുകാർ ഒന്നും എത്താത്തത് കൊണ്ട് എല്ലാ couples ഉം അവരുടേതായ ലോകത്ത് ആണ്…. ആൾകാർ വന്നാൽ ഇതൊന്നും പറ്റില്ല അല്ലോ….

 

 

 

ഞാൻ ദേവെട്ടന്റെ കൂടെ നിൽക്കുക ആയിരുന്നു…. അത് പോലെ ഓരോ pairs ഉം നിൽപ്പുണ്ട്…..

 

 

” ബാലേ…. വയ്യായിക ഒന്നും ഇല്ലല്ലോ….. ” – ദേവൻ

 

 

 

” ഇല്ല ദേവേട്ടാ ഞാൻ ഒകെ ആണ്…. ” – ശ്രീ

 

 

 

” ക്ഷീണം ഉണ്ടെങ്കിൽ അപ്പോ തന്നെ പറയണം കേട്ടോ…. എനിക് നിന്നെ ശ്രദ്ധിക്കാൻ പറ്റുന്നില്ല….. ഇച്ചിരി തിരക്കിൽ ആണ് ഇതൊന്നു കഴിയട്ടെ….. പിന്നെ നിന്റെ കൂടെ തന്നെ ഉണ്ടാവും കേട്ടോ….. ” – ദേവൻ

 

 

 

” സാരമില്ല ദേവേട്ടാ…. എനിക് അറിയാം അല്ലോ….. ” – ശ്രീ

 

 

 

അപ്പോഴാണ് ഉച്ചത്തിൽ ഉള്ള ഒരു തല്ല് പിടിത്തം കേട്ടത്….. ഇതാരാ ഇങ്ങനെ സംസാരിക്കുന്നത് എന്നോർത്ത് നോക്കിയപ്പോൾ ആമി ആണ്…..

 

 

” ഇതാരോട് ആണ് ഇവൾ ഇങ്ങനെ ഒച്ച ഉണ്ടാകുന്നത്….. ” – ശ്രീ

 

 

 

” പുറകിൽ നിന്ന് കണ്ടിട്ട് ഋതിക്ക്‌ ആണെന്ന് തോന്നുന്നു….. വാ ചെന്ന് നോക്കാം അല്ലെങ്കിൽ അവിടെ ചോര പുഴ ഒഴുകും…. ” – ദേവൻ

 

 

 

ഞങ്ങൾ വേഗം അവരുടെ അടുത്തേക്ക് ചെന്നു….

 

 

” താൻ ആരാഡോ എന്നെ ഭരിക്കാൻ കൊറേ നേരം ആയല്ലോ….. ” – ആമി

 

 

 

” എടി എടി പെണ്ണ് ആയി പോയി…. അല്ലെങ്കിൽ നിന്നെ മതിലിൽ നിന്ന് വടിച്ച് എടുതാനെ….. ” – ഋതിക്ക്‌

 

 

” പിന്നെ താൻ ഇങ്ങ് വാടോ അപ്പോ കാണിച്ച് തരാം ഞാൻ ആരാണെന്ന്….. ” – ആമി

 

 

 

” ഡീ ചൂലെ….. അധികം കിടന്നു ചിലക്കല്ലെ….. ” – ഋതിക്ക്‌

 

 

 

” താൻ പോടോ മരത്തലയ ” – ആമി

 

 

 

” നീ പോടി മാങ്ങ അണ്ടി തലച്ചി….. ” – ഋതിക്ക്‌

 

 

 

” പോടാ….. ” – ആമി

 

 

 

” ദേവേട്ടാ ചെന്ന് അവളെ പിടിച്ച് മാറ്റ്…. അല്ലെങ്കിൽ കൊത്ത് കോഴികളെ പോലെ രണ്ടും അടിച്ച് പിരിയും…. ” – ശ്രീ

 

 

 

” ഇവിടെ എന്താ പ്രശ്നം…. ” – ദേവൻ

 

 

 

” ദേവേട്ടാ ഇയാള് എൻ കയറി പിടിക്കാൻ നോക്കി….. ” – ആമി

 

 

 

” ദേവാ ഞാൻ ഒന്നും ചെയ്തില്ല…. അവള് വീഴാൻ പോയപ്പോൾ പിടിച്ചത് ആണ്….. ” – ഋതിക്ക്‌

 

 

 

” പിന്നെ എല്ലാ പെൺകുട്ടികളുടെയും രക്ഷകൻ അല്ലേ നീ…. ” – ആമി

 

 

 

” ആമി മതി നീ ശ്രീയുടെ അടുത്തേയ്ക്ക് പോ….. ” – ദേവൻ

 

 

 

” ഏട്ടാ ഇവൻ…. ” – ആമി

 

 

 

” ആമി പോ…. ” – ദേവൻ

 

 

അവള് ഉടനെ ചവിട്ടി തുള്ളി എന്റെ അടുത്തേയ്ക്ക് വന്നു……

 

 

” ഏട്ടത്തി ഞാൻ ഏട്ടനോട് പിണക്കം ആണ്…. ” – ആമി

 

 

 

” നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ….. ” – ശ്രീ

 

 

 

” എന്താ ഏട്ടത്തി….. ” – ആമി

 

 

 

” നിനക്ക് അറിയോ അയാള് ആരാണെന്ന്….. ” – ശ്രീ

 

 

 

” അവൻ ആരായാലും എനിക് എന്താ….. ” – ആമി

 

 

 

” എടി അത് ഇവിടുത്തെ എസിപി ആണ്…. ” – ശ്രീ

 

 

 

” അയ്യോ ” – ആമി

 

 

” എന്ത് കയ്യോ…. അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഓർക്കണം ആയിരുന്നു….. ” – ശ്രീ

 

 

 

” ഏട്ടത്തി അയാള് ” – ആമി

 

 

 

” ഒരു സോറി പറഞ്ഞു നോക്ക്…. ചിലപ്പോ ഒകെ ആവും ” – ശ്രീ

 

 

 

” മ്മ്…. ” – ആമി

 

 

 

 

_________________________

 

 

 

 

( ആമി )

 

 

 

ഏട്ടത്തി പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി….. അയ്യോ അയാള് പോലീസ് ആയിരുന്നോ….. അയാള് പണി വെക്കുവോ……

 

 

എന്തായാലും ഒരു സോറി പറയാം….. പോയാൽ ഒരു വാക്ക്…. ഇപ്പോ ആരും ഇല്ലല്ലോ…. വേഗം പറയാം…..

 

 

 

ഞാൻ വേഗം അങ്ങോട്ട് ചെന്ന്….

 

 

” അതേ…. ശൂ….. ” – ആമി

 

 

 

” എന്താ ഡീ…. ” – ഋതിക്ക്‌

 

 

 

” അത്…. സോറി…. ” – ആമി

 

 

 

” എന്ത് കോറി….. ” – ഋതിക്ക്‌

 

 

 

” അത് ഞാൻ ആൾ അറിയാതെ…. ” – ആമി

 

 

 

” ഞാൻ എപ്പോഴാ ഡീ ചൂലേ നിന്നെ കേറി പിടിക്കാൻ വന്നത്….. ” – ഋതിക്ക്‌

 

 

 

” അത് എന്നെ പിടിച്ചപ്പോ ഞാൻ കരുതി ” – ആമി

 

 

 

” പിന്നെ കേറി പിടിക്കാൻ പറ്റിയ ഒരു മുതൽ കണ്ടാലും മതി ” – ഋതിക്ക്‌

 

 

 

” എനിക് എന്താ ഡോ കുഴപ്പം ” – ആമി

 

 

 

” അയ്യോ കുഴപ്പം ഒന്നും ഇല്ലെ….. 100 മീറ്റർ ഉള്ളൊരു നാക്ക്‌ ഉണ്ടെന്ന് ഉള്ളൂ….. ” – ഋതിക്ക്‌

 

 

 

” ഡോ… ഡോ…. ” – ആമി

 

 

 

എന്നും പറഞ്ഞു ഞാൻ അയാളുടെ നേർക്ക് കൈ ചൂണ്ടി….. പൊടുന്നനെ ആണ് അയാള് ആ കൈ പിടിച്ച് തിരിച്ച് അയാൾക്ക് നേരെ തിരിച്ചത്…..

 

 

” ഒൗ എടോ കാലമാട വിടടോ…… ” – ആമി

 

 

 

” ആണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും കേട്ടോ ഡീ….. ഇനിയും കിടന്നു വിളഞ്ഞാൽ കുറച്ച് നാൾ കഴിയുമ്പോൾ ഫുൾ ടൈം റെസ്റ്റ് എടുക്കേണ്ടി വരും…. ” – ഋതിക്ക്‌

 

 

 

” അയ്യേ ” – ആമി

 

 

 

” എന്ന മോൾ ചെല്ല്…. ചേട്ടനെ വെറുതെ പ്രലോഭിപ്പിക്കല്ലെ…… ” – ഋതിക്ക്‌

 

 

 

ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ അയാള് കൈ വിട്ടു ഞാൻ വേഗം അയാളുടെ വയറിനിട്ട്‌ ഒരു കുത്ത് കൊടുത്തു

 

 

 

” എടീ ” – ഋതിക്ക്‌

 

 

 

” നീ പോടാ കാലമാട….. ” എന്നും വിളിച്ച് പറഞ്ഞു ജീവനും കൊണ്ട് ഞാൻ ഓടി…..

 

 

 

 

അവള് പോയതും അവൻ വയറിൽ പതിയെ തടവി….. ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…..

 

 

” നിന്നെ ഞാൻ എടുത്തോളാം ഡീ കാന്താരി….. ” – ഋതിക്ക്‌

 

 

 

______________________

 

 

 

( ദേവൻ )

 

 

 

മധുരം കൊടുക്കൽ ചടങ്ങ് ഒക്കെ മനോഹരമായി തന്നെ നടന്നു…..

 

 

എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു….. ഒരു താലത്തിൽ തക്കാളി മുറിച്ച് അതിനു ഉള്ളിൽ പഞ്ചസാര വെച്ചിരിക്കുന്നു അതിൽ നിന്നുമാണ് മധുരം കൊടുത്തത്….

 

 

അതിനു ശേഷം ഭക്ഷണം അടിപൊളി ആയിരുന്നു…..

 

 

 

ചോറും ക്യാബേജ് തോരനും പോട്ടി കറിയും ചിക്കെൻ വറുത്തതും ബീഫ് വിന്താലുവും മഞ്ഞ ചാറും……

 

 

എന്റെ പൊന്നോ എല്ലാം കൂടി മേളം ആയിരുന്നു….. എല്ലാം കൂടി കഴിച്ച് കഴിഞ്ഞപ്പോൾ വയർ നറഞ്ഞ് എവിടെ എങ്കിലും കിടന്ന മതി എന്നായി……

 

 

ഇന്നാണ് ഇന്നാണ് ഇന്നാണ് ആ കല്യാണം….. ആരുടെ എന്നല്ലേ അച്ചായന്റെയും അന്നമ്മയുടെയും…

 

എന്റെ ഈശോയേ നാളെ തന്നെ ഡിവോഴ്‌സ് ആകാതെ ഇരുന്നാൽ മതി….. പറയാൻ പറ്റില്ല അമ്മാതിരി ടീംസ് ആണ്…..

 

 

_____________________

 

 

 

( ശ്രീ )

 

 

 

അല്ല നിങ്ങള് ആ കാന്താരിയുടെ വർത്തമാനം കേട്ട് അവിടെ നിന്നോ….. കല്യാണം ഇപ്പോ അങ്ങ് കഴിയും….. പിന്നെ ബിരിയാണി കിട്ടിയില്ല എന്ന് പറയരുത്….

 

 

” ശെരി എല്ലാവരും വേഗം പൊക്കൊ….. എന്നെ അല്ലെങ്കിലും ആർക്കും വേണ്ടല്ലോ…. ” – കാന്താരി

 

 

” അയ്യോട സെന്റി അടിക്കേണ്ട…. ” – ശ്രീ

 

 

” ഏറ്റില്ല അല്ലേ…. ” – കാന്താരി

 

 

” ഇല്ല…… ” – ശ്രീ

 

 

” അധികം പുചികല്ലെ ഞാൻ വിചാരിച്ച നീയൊക്കെ നാളെ പിരിയും….. ” – കാന്താരി

 

 

” അയ്യോ മോളെ ചക്കരെ….. വാ ബിരിയാണി തരാം…… ” – ശ്രീ

 

 

” അങ്ങനെ വഴിക്ക് വാ….. ” – കാന്താരി

 

 

 

ബുദ്ധി കൂടി പോയ കുട്ടി ആണ് അത് കൊണ്ട് ചിലപ്പോൾ പറഞ്ഞ പോൽ ചെയ്തു കളയും….. അത് കൊണ്ട് ഇവളോട് ഒരു തഞ്ചതിൽ നില്കുന്നത് ആണ് ബുദ്ധി…..

 

 

രാവിലെ 11 മണിക്ക് ഇടവക പള്ളിയിൽ വെച്ചാണ് മിന്ന് കെട്ട്….. അതിന് ശേഷം അതിനു അടുത്തുള്ള ഹാളിൽ വെച്ച്  പരിപാടി…..

 

 

ഞങ്ങൾക്ക് എല്ലാവർക്കും ഗൗൺ ആയിരുന്നു എടുത്തത്…….

 

 

അന്ന  വൈറ്റ്  ഓഫ് shoulder നെറ്റ് ഗൗൺ ആണ് എടുത്തത്….. Designed net ആയിരുന്നു….. ആ വസ്ത്രത്തിൽ അവളെ ഒരു മാലാഖയെ പോലെ തോന്നി….. തലയിൽ ക്രൗൺ വെച്ച് നെറ്റ് താഴെ വരെ മുട്ടി കിടന്നിരുന്നു….. കഴുത്തിൽ ഒരു diamond നെക്ലേസ് കിടപ്പുണ്ട്…..  ലൈറ്റ് make up ആണ് ചെയ്തിരുന്നത്…..

 

കൈകളിൽ ഓരോ diamond വളകളും… അവളുടെ റെഡ് റോസ് ബൊക്ക കൂടി പിടിച്ചപ്പോൾ എന്റെ പൊന്നോ പണ്ടത്തെ കൂതറ ലൂക് ഒന്നുമല്ല…. ആൾ കിടു ആയിരുന്നു….

 

 

ഞങ്ങൾ ബാകി എല്ലാ പെൺകുട്ടികളും ഗൗൺ തന്നെ ആയിരുന്നു…. ഞാൻ കൊറേ പ്രാവശ്യം സാരി മതി എന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല…. ഗൗൺ ഇട്ടപ്പോൾ ചെറുതായി വയർ ഉന്തി നിന്നിരുന്നു….

 

ഞങ്ങൾ ബാക്കി എല്ലാവരും ഒരേ മോഡൽ ഉള്ള നെറ്റ് ഗൗൺ ആണ് എടുത്തത്…. വ്യത്യസ്ത നിറങ്ങളിൽ ഉള്ള…. എന്നിട്ട് മുടി ഗജര സ്റ്റൈലിൽ കെട്ടി ഓരോ റോസാ പൂവും…. എല്ലാവരും നല്ല സുന്ദരി കുട്ടികൾ ആയിരുന്നു…..

 

 

ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞു താഴെ പ്രാർത്ഥന മുറിയിൽ വന്നു…. അവിടെ അവളുടെ അച്ഛനും അമ്മയും ചേട്ടനും ഉണ്ടായിരുന്നു….

 

 

അവർ എന്തൊക്കെയോ പ്രാർത്ഥനകൾ ഒക്കെ ചൊല്ലി മുതിർന്ന ആളുകൾക്ക് ഒക്കെ സ്തുതിയും കൊടുത്തു….

 

 

ഞങ്ങൾ പല കാറുകളിൽ ആയി പള്ളിയിലേക്ക് പുറപെട്ടു….

 

 

_________________

 

 

 

( ദേവൻ )

 

 

ഇവിടെയും നല്ല മേളം ആണ്…. നമ്മുടെ അച്ചായൻ കോട്ടും സ്യൂട്ടും ഒക്കെ ഇട്ട് നല്ല മൊഞ്ചൻ ആയി ഇരിപ്പുണ്ട്…. ചെക്കന് അത്യാവശ്യം പേടി ഉണ്ട്…. ബാകി ഞങ്ങൾ എല്ലാവരും പാന്റും ഷർട്ടും ആണ് എടുത്തത്….. അതും ഓരോരുത്തരുടെയും couples മാച്ച് ആയ കളർ…..

 

 

 

ചെറിയ പ്രാർത്ഥന ഒക്കെ കഴിഞ്ഞു ഞങ്ങളും പള്ളിയിലേക്ക് പുറപെട്ടു…..

 

 

കാറിന്റെ പുറത്ത് റെഡ് റോസ് കൊണ്ട് heart shape ആകി അലങ്കരിച്ചിട്ട്‌ ഉണ്ടായിരുന്നു….

 

 

ചെക്കന്റെയും പെണ്ണിന്റെയും കാറുകൾ ഒരേ സമയം വന്നു നിന്നു…. 2 പേരും ഇറങ്ങി ഒന്നിച്ച് പള്ളിയുടെ അകത്തേക്ക് കയറി…..

 

 

ഓരോരുത്തരും അവരവരുടെ പെണ്ണുങ്ങളെ ഒക്കെ കണ്ട് കണ്ണ് മിഴിച്ച് നോക്കുന്നുണ്ട്…. എന്റെ ദേവിയെ മിക്കവാറും ആ ബിരിയാണി വെക്കുന്ന ചേട്ടൻ എല്ലാത്തിനെയും വെട്ടി കീറി ബിരിയാണി ഉണ്ടാകും…. അമ്മാതിരി കോഴികൾ ആയി പോയി….

 

 

ഞാനും മോശം അല്ല… എങ്ങനെ നോക്കാതെ ഇരിക്കും എന്ത് ഭംഗി ആണ് ഇൗ പെണ്ണിനെ…. വാവയെ മറന്നു പോകും ഇങ്ങനെ ആണെങ്കിൽ അമ്മാതിരി ലൂക്ക് അല്ലേ….

 

 

എല്ലാവരും പള്ളിയുടെ അകത്തേക്ക് കയറി…. കെട്ട് കുർബാന ആയിരുന്നു….. അതിനിടയിൽ വെച്ച് അച്ചായൻ മിന്നു കെട്ടി അന്നയെ സ്വന്തമാക്കി…. സ്വന്തം കെട്ടിയോൾ ആയത് കൊണ്ട് അവൻ അവിടെ വെച്ച് കിസ്സും അടിച്ചു…. കൊച്ചു ഗള്ളൻ…..

 

 

പെങ്ങൾ എന്ന രീതിയിൽ ശ്രിയാണ് മിന്നു മുറുക്കിയത്…. കൂടാതെ മന്ത്രകോടിയും പൊതിപ്പിച്ചു….

 

 

ക്യാമറ ചേട്ടന്മാർ ഇരുത്തിയും കിടത്തിയും എടുത്തും ഒക്കെ ഫോട്ടോ എടുത്തു…. കൊറേ ആയപ്പോൾ അന്നമ്മ ഫോമിൽ ആയി….

 

 

” എന്റെ പൊന്നു ചേട്ടന്മാരെ ഞങ്ങൾ ഇപ്പോ കെട്ടിയത് ഉള്ളൂ… ഒളിച്ചോടി പോവില്ല…. ഞങ്ങളെ ഒന്നു വിട്…. ” – അന്ന

 

 

അത് എല്ലാവരിലും ഒരു ചിരി പടർത്തി….

 

 

ഹാളിലെ പരിപാടികൾ ഒക്കെ നന്നായി തന്നെ നടന്നു….  അതിന്റെ ഇടയിൽ പണി കൊടുക്കാനും എന്റെ പൊണ്ടാട്ടിയും കൂട്ടുകാരും ഒന്നിച്ച് ചേർന്നു….

 

 

അത്യാവശ്യം നല്ല കിടിലൻ പണികൾ തന്നെ ആയിരുന്നു…  പണി ഒക്കെ കഴിഞ്ഞപ്പോൾ അവർ ഇപ്പോ തന്നെ ഡിവോഴ്സ് ആകുമോ എന്ന് വരെ ഞങ്ങൾ സംശയിച്ചു….

 

 

സദ്യയും ബിരിയാണിയും ഉണ്ടായിരുന്നു…. എല്ലാത്തിനും അവസാനം കസേരകളിൽ എല്ലാവരും സ്ഥാനം പിടിച്ചു….

 

 

അപ്പോഴാണ് ഞങ്ങളുടെ ഗിഫ്റ്റ് കൊടുക്കണ്ടേ എന്നും ചോദിച്ച് ശ്രീ എന്റെ അടുത്തേയ്ക്ക് വന്നത്….

 

 

ഞങ്ങൾ ഇച്ചിരി variety ഗിഫ്റ്റ് ആണ് കൊടുത്തത്….

 

 

ഞങ്ങൾ ഗിഫ്റ്റും ആയി അവരുടെ അടുത്തേയ്ക്ക് പോയി…

 

 

” ഇത് എന്തുവാ ദേവാ…. ” – സാം

 

 

” എന്താ ഡീ…. ” – അന്ന

 

 

ഞാൻ വേഗം ഒരു പേപ്പർ അവന് നേരെ നീട്ടി….

 

 

” തുറന്നു നോക്ക്…. ” – ശ്രീ

 

 

അത് തുറന്നതും അവരുടെ കണ്ണുകൾ ചെറുതായി മിഴിഞ്ഞു….

 

 

 

” എന്തിനാ ദേവാ ഇത്…. ” – സാം

 

 

” 2 പേർക്കും ഉള്ള appointment ഓടർ ആണ്… കല്യാണ തിരക്ക് ഒക്കെ കഴിഞ്ഞു 2 പേരും വന്നു ജോയിൻ ചെയ്…. ” – ദേവൻ

 

 

” എന്തിനാ ശ്രീ ഇതൊക്കെ…. ” – അന്ന

 

 

” എടി ചുമ്മാ അല്ല നിങ്ങൾക്ക് 2 പേർക്കും അതിനു ഉള്ള ക്വാളിഫിക്കേഷൻ ഉണ്ട്…. ” – ശ്രീ

 

 

 

” എന്നാലും ” – സാം

 

 

 

” ഒരു എന്നാലും ഇല്ല…. ഞാൻ ഒരു ഫ്ലാറ്റ് ആണ് നിങ്ങൾക്ക് വേണ്ടി കൊടുക്കാം പറഞ്ഞത്…. പക്ഷേ ദെ ഇൗ നില്കുന്ന പെങ്ങൾ സമ്മതിച്ചില്ല….. ” – ദേവൻ

 

 

” അങ്ങനെ ഒന്നു തന്നാലും അത് ഒരു കടമായി തോന്നും നിങ്ങൾക്ക് … അങ്ങനെ ആവരുത് ഒരിക്കലും നിങ്ങൾക്ക് വേണ്ടത് ഒരു ജോലി ആണ്…  അത് എടുത്ത് സ്വന്തം വിയർപ്പിൽ വാങ്ങുന്ന ഒന്നിന് മാത്രേ വല്ലാത്ത മധുരം ഉണ്ടാവൂ…. ” – ശ്രീ

 

 

 

ഉടനെ അച്ചായൻ എന്റെ കൈകളിൽ പിടിച്ചു….

 

 

” നിന്റെ ഭാഗ്യം ആണ് ഡാ ഇൗ നില്കുന്നത്…. ” – സാം

 

 

” ശേരിക്ക്‌ സുഖിച്ച് കേട്ടോ…. ” – ശ്രീ

 

 

 

” പോടി കുരുട്ട്‌ അടക്കെ…  ” – സാം

 

 

 

” എടി കല്യാണത്തിന്റെ അന്ന് തന്നെ വിധവ ആകേണ്ട എങ്കിൽ നിന്റെ കണവനോട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞോ…. ” – ശ്രീ

 

 

 

” എന്റെ പൊന്നു മനുഷ്യ വെറുതെ എന്റെ പിള്ളേർക്ക് തന്ത ഇല്ലാതെ ആകല്ലെ…. ” – അന്ന

 

 

 

” ഏത് പിള്ളേർ…. ” – സാം

 

 

” അത് നമ്മുടെ കല്യാണം കഴിഞ്ഞു അല്ലോ…. അപ്പോ നമ്മുടെ ഇടയിൽ ഡിങ്ങോൾഫി നടകും അല്ലോ… അപ്പോ പിള്ളേർ ഉണ്ടാകും അല്ലോ….. ” – അന്ന

 

 

അവളുടെ പറച്ചിൽ കേട്ട് അച്ചായൻ തലയിൽ കൈ വെച്ചു….

 

 

” എന്നോട് ഇൗ ചതി വേണമായിരുന്നോ പെങ്ങളെ…. ” – സാം

 

 

” വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല ആങ്ങളെ…. ” – ശ്രീ

 

 

” വിധി സഹിക്കുക തന്നെ….. ” – സാം

 

 

 

അത് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു…. അത് കേട്ട് അന്നമ്മ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി…. ഇന്നത്തെ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി…..

 

 

 

________________

 

 

 

( ശ്രീ )

 

 

പരിപാടികൾ ഒക്കെ കഴിഞ്ഞു പെണ്ണിനെ ചെക്കന്റെ വീട്ടിൽ കൊണ്ടുപോയി ആകേണ്ട ഒരു ചടങ്ങ് ഉണ്ട്…. അതിനായി ഞങ്ങൾ എല്ലാവരും കൂടി അച്ചായന്റെ വീട്ടിലേക്ക് പോയി….

 

 

അവിടെ എത്തിയപ്പോൾ അമ്മച്ചി കൊന്ത കൊണ്ട് അന്നയുടെ നെറ്റിയിൽ കുരിശ് വരച്ച് അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തു…. അതിനൊപ്പം അച്ചായാനും അത് പോലെ ചെയ്തു…  എന്നിട്ട് ഒരു മെഴുകുതിരി കത്തിച്ച് അവളുടെ കൈയിൽ കൊടുത്തു….

 

 

” കയറി വാ മോളെ…. ” – അമ്മച്ചി

 

 

അവർ അകത്തേക്ക് കയറി ചെറു പ്രാർഥനക്ക് ശേഷം അന്നയുടെ അമ്മ അമ്മച്ചിയുടെ കൈയിൽ അന്നയുടെ കൈകൾ വെച്ച് കൊടുത്തു….

 

 

 

അപ്പോഴേക്കും പെയ്യാൻ വെമ്പി ഇരിക്കുന്ന കാർമേഘം പോലെയായി അവരുടെ മുഖങ്ങൾ….

 

 

അന്ന ഒരു പൊട്ടികരചിൽ ആയിരുന്നു… അതിനൊപ്പം അവളുടെ അമ്മയും അപ്പനും കരഞ്ഞു….

 

 

ചേട്ടായി അവളെ ചേർത്ത് പിടിച്ചു….

 

സ്വന്തം സങ്കടം മറച്ച് വെച്ച് ചേട്ടായി അവളെ സന്തോഷിപ്പിച്ചു….

 

 

അവിടുന്ന് ഇറങ്ങുമ്പോൾ ചേട്ടായി ആരും കാണാതെ കണ്ണുകൾ തുടച്ചു…. സന്തോഷത്തിന് അപ്പുറം ഒരു നോവ് കൂടി ഉണർത്തി അവളെ അച്ചായന്റെ വീട്ടിൽ ആകി ഞങ്ങൾ തിരിച്ച് പോന്നു…..

 

 

കല്യാണ ശേഷം ഉള്ള പരിപാടി ഗംഭീരം ആയി നടത്തിയത് കൊണ്ട് റിസപ്ഷൻ ചെറിയൊരു രീതിയിൽ ആയിരുന്നു….

 

 

( ദേവൻ )

 

 

കല്യാണ തിരക്കുകൾ ഒക്കെ കഴിഞ്ഞു….. വീണ്ടും എന്റെ ലോകം ബാലയും കുഞ്ഞിലേക്കും ഒതുക്കി…..

 

 

ജിത്തു വലിയ ശല്യത്തിന് ഒന്നും വരുന്നില്ല… പക്ഷേ അത് അവൻ അടങ്ങിയതാണ് എന്ന് ഞങ്ങൾ വിശ്വസിച്ചില്ല അറിയാമായിരുന്നു ഒരു അവസരം കിട്ടിയാൽ അവൻ തിരിച്ച് അടിക്കും എന്ന്…. ഞങ്ങളും അതിനായി കാത്തിരിക്കുക ആണ്… കാരണം അവനെതിരെ തെളിവുകൾ ഒന്നും കിട്ടിയില്ല…. ലക്ഷ്മിയുടെ ഫോൺ കൊറേ ഒക്കെ പരിശ്രമിച്ച് പക്ഷേ അത് ഓപ്പൺ ആയില്ല…

 

 

വീട്ടിലെ അനിഷ്ട സംഭവങ്ങൾ കൂടിയത് കൊണ്ട് അമ്മ ഞങ്ങളുടെ ഒക്കെ ജാത്തകവുംആയി ഒരു ജ്യോത്സ്യനേ കാണാൻ പോയി…..

 

 

തിരിച്ച് വന്നപ്പോൾ എന്തോ അമ്മയുടെ മുഖം ശെരി അല്ല….

 

” എന്താ മാലതി മുഖം വല്ലാതെ ഇരിക്കുന്നത് ” – ശ്രീ

 

 

” അത് തന്നെ എന്ത് പറ്റി അമ്മേ…. ” – ഗായത്രി

 

 

” ജ്യോത്സ്യൻ എന്തെങ്കിലും പറഞ്ഞോ അമ്മേ… ” – ദേവൻ

 

 

” നമ്മുടെ കുടുംബത്തിൽ എന്തോ അനർത്ഥം വരാൻ ഇരിക്കുന്നു…. കുടുംബത്തിന്റെ പരസ്പര സ്നേഹവും സാഹോദര്യവും ഒക്കെ താറു മാറായി കഴിഞ്ഞ് എന്നാണ് അയാള് പറഞ്ഞത്….” – അമ്മ

 

 

” വെല്ല കള്ള ജ്യോത്സനും ആയിരിക്കും…. താൻ അതോർത്ത് ഇങ്ങനെ വേവലാതി പെടേണ്ട മാലു ” – അച്ഛൻ

 

 

” അങ്ങനെ അല്ല ശ്രീയേട്ട…. അയാള് കള്ളൻ ഒന്നുമല്ല…. മൂത്ത പേരക്കുട്ടി ഗർഭാവസ്ഥയിൽ തന്നെ മരണമടഞ്ഞു എന്ന് അയാൾ പറഞ്ഞു…. ” – അമ്മ

 

 

” പിന്നെ…. ” – ദേവൻ

 

 

( ഇനി അമ്മ ഓർക്കുക ആണ് ജ്യോത്സ്യനേ കണ്ടത്…. ഇത് ഇവരുടെ സംഭാഷണം ആയി പറയാൻ ബുദ്ധിമുട്ട് ഉണ്ട് അത് കൊണ്ടാണ്…. )

 

 

വീട്ടിലെ എല്ലാവരുടെയും ജാതകവുംആയി അമ്മ ജ്യോത്സ്യനേ കാണാൻ ചെന്നു….

 

 

” ഇരിക്കു എന്താ പ്രശ്നം…. ” – ജ്യോത്സ്യൻ

 

 

” അത് എന്തോ മനസ്സിന് ഒരു സ്വസ്ഥത ഇല്ല… വീട്ടിലും എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളത് പോലെ… എന്തോ അനർത്ഥം നടക്കാൻ പോകുന്ന പോലെ…. ” – അമ്മ

 

 

” നിൽക്കു ഞാൻ ഒന്നു നോക്കട്ടെ…. ” – ജ്യോത്സ്യൻ

 

 

ഉടനെ അയാള് കവടിയിൽ എന്തൊക്കെയോ നോക്കി…. ( സത്യായിട്ടും എനിക് അറിയില്ല എന്താ അത് എന്ന്🙄 കാരണം സിനിമയിൽ അല്ലാതെ ഇന്നേവരെ അത് കണ്ടിട്ട് പോലുമില്ല…. )

 

 

” അമ്മേ അമ്മയുടെ ഉത്കണ്ഠ ശെരിയാണ്…. നിങ്ങളുടെ വീട്ടിൽ എന്തൊക്കെയോ അനർഥങ്ങൾ ഉണ്ട്…. അതിന്റെ ഒരു സൂചന മാത്രമാണ് മരണമടഞ്ഞ ആദ്യത്തെ പേര കുഞ്ഞു…. ” – ജ്യോത്സ്യൻ

 

 

” ജ്യോത്സ്യരെ എന്താ ഉണ്ടാകുന്നത് എന്ന് അറിയുമോ…. എനിക് പേടി ആവുന്നു…. ” – അമ്മ

 

 

” ഭയം കൊണ്ട് കാര്യമില്ല…. അമ്മ കാര്യങ്ങള് വിവേച്ചിച്ച് അറിയണം… അമ്മ ആണ് ഏറ്റം അധികം പരീക്ഷണത്തിൽ പെടുക…. വീട്ടിൽ ചേരി തിരിവ് ഉണ്ടാകും…. സത്യത്തിന് ഒപ്പം നിൽക്കണോ അല്ലെങ്കിൽ അസത്യത്തിന് മുന്നിൽ തല കുനിക്കണോ എന്നത് അമ്മയുടെ തീരുമാനം പോലെ ഇരിക്കും…. ” – ജ്യോത്സ്യൻ

 

 

” എനിക് ഒന്നും മനസിലായില്ല…. ഞാൻ എന്ത് ചെയ്യണം ” – അമ്മ

 

 

” കുരുന്നു ശാപം ദുർവിധിക്ക്‌ നിമിത്തം ആവും…. പൂർവിക പാപത്തിനാൽ ജീവൻ വെടിഞ്ഞ അവൻ പൂർവിക നന്മയാൽ സമ്പന്നൻ ആയ നിങ്ങളുടെ കൊച്ചുമകൻ ആയി തന്നെ ജനിക്കും പക്ഷേ നിങ്ങളുടെ ചോര ആവില്ല…. ” – ജ്യോത്സ്യൻ

 

 

” എനിക് മനസിലാകുന്നില്ല…. ” – അമ്മ

 

 

” ഇന്ന് ഇൗ പറഞ്ഞത് ഒക്കെ ഒരിക്കൽ അമ്മക്ക് മനസിലാവും അത് വരെ കാത്തിരികുക…. ” – ജ്യോത്സ്യൻ

 

 

” മ്മ് ” – അമ്മ

 

 

” രക്തത്താൽ പുത്രൻ ആയവനും ആത്മ ബന്ധത്താൽ പുത്രൻ ആയവനും തമ്മിൽ യുദ്ധം ഉണ്ടാകാം…. അതിൽ ഒരാളുടെ അന്ത്യം സുനിശ്ചിതം…. ” – ജ്യോത്സ്യൻ

 

 

” അന്ത്യമോ…. ” – അമ്മ

 

 

” അതേ…. ” – ജ്യോത്സ്യൻ

 

 

” ഞാൻ…. ഞാനെന്ത് ചെയ്യും തിരുമേനി ” – അമ്മ

 

 

” പ്രാർത്ഥിക്കുക അത്രമാത്രം…. അധർമ വാഹികൾ അറിയുന്നില്ല തൻ രക്തത്തെ തന്നെയാണ് ഇല്ലാതാകാൻ ശ്രമിക്കുന്നത് എന്ന്…. അതറിയുമ്പോൾ അധർമി ഒടുങ്ങും നെഞ്ച് നീറി…. ” – ജ്യോത്സ്യൻ

 

 

” പരിഹാര ക്രിയ എന്തെങ്കിലും ചെയ്ത് കൂടെ ” – അമ്മ

 

 

” ഇല്ല…. ഇതിന് പരിഹാരം മൃത്യു മാത്രം…. അധർമത്തിന് മേൽ ധർമ്മം ഭരണം നടത്തുന്ന സമയത്തിന് ആയി നമുക്ക് കാക്കാം…. ” – ജ്യോത്സ്യൻ

 

 

” ഇൗ അവസ്ഥ എപ്പോ മാറും…. ” – അമ്മ

 

 

” ആദ്യ കൺമണിയുടെ ജനനത്തോടെ…. ” – ജ്യോത്സ്യൻ

 

 

” എന്റെ രണ്ടാമത്തെ മരുമകൾ ഗർഭിണി ആണ്…. ” – അമ്മ

 

 

” ആ കുഞ്ഞു ഭൂമിയിൽ പിറന്നു വീഴുന്നതിന് മുമ്പ് നിങ്ങളുടെ കുടുംബത്തിലെ അനർഥങ്ങൾ അവസാനിക്കും… പക്ഷേ അനർത്ഥ സമാഗമത്തിന് മുമ്പ് കുടുംബത്തിൽ ഒരു മംഗള കാര്യം നടക്കണം…. ” – ജ്യോത്സ്യൻ

 

 

” തിരുമേനി എന്താ ഉദ്ദേശിക്കുന്നത്…. ” – അമ്മ

 

 

” ഒരു വിവാഹം എങ്കിലും നടക്കണം…. ” – ജ്യോത്സ്യൻ

 

 

” ഇത്ര പെട്ടെന്ന് വേണോ…. 2 പെൺകുട്ടികൾ ആണ് ഇനി വീട്ടിൽ ഉള്ളത്…. അവർക്കുള്ള ചെക്കന്മാരെ ഒക്കെ കണ്ട് പിടിക്കണം… ” – അമ്മ

 

 

” ചേരേണ്ടവർ കൂടി ചേർന്നിരിക്കും…. എത്രയും പെട്ടെന്ന് തന്നെ അമ്മ പൊക്കോ…. ” – ജ്യോത്സ്യൻ

 

 

അവിടുന്ന് കലങ്ങിയ മനസുമായാണ്‌ അമ്മ ഇറങ്ങിയത്…. ഒരുപാട് കാര്യങ്ങള് മനസിലായില്ല എങ്കിലും…. അറിഞ്ഞിടത്തോളം അവർ തകർന്നിരുന്നു….

 

 

( ഫ്ലാഷ് ബാക്ക് കഴിഞ്ഞു…. ഇനി നമുക്ക് വീട്ടിലേക്ക് വരാം )

 

 

” അമ്മ എന്താ പറഞ്ഞു വരുന്നത്…. കല്യാണം…. ” – ദേവൻ

 

 

” അതേ ദേവാ… എത്രയും പെട്ടെന്ന് ഇവിടെ ഒരു വിവാഹം നടക്കണം…. ” – അമ്മ

 

 

” പ്രായത്തിനു മൂത്തത് സൂര്യ അല്ലേ… ” – അച്ഛൻ

 

 

” അതേ അതിനു അപ്പചിയുടെ സമ്മതം കൂടി നോക്കണം…. ” – ദേവൻ

 

 

” അതേ വേണം…. ” – അമ്മ

 

 

” ഞാൻ അവളെ വിളിച്ച് നോക്കാം…. ” – അച്ഛൻ

 

 

” സൂര്യയുടെ മാത്രമല്ല നമുക്ക് ഗായത്രിയുടെ കൂടെ നടത്താം…. ഒന്നിച്ച് ” – അമ്മ

 

 

” അമ്മേ അവള് കുഞ്ഞല്ലെ…. ” – ദേവൻ

 

 

” അത് നീയൊക്കെ വലുത് ആയത് കൊണ്ട് തോന്നുക ആണ്… അവൾക്ക് ഇൗ വൃക്ഷികത്തിൽ വയസ്സ് 21 ആണ്…. ” – അമ്മ

 

 

” 21 അല്ലേ അമ്മേ… ” – ദേവൻ

 

 

” ഞാൻ പറഞ്ഞതിന് മാറ്റം ഒന്നുമില്ല…. അവർക്ക് എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ യോഗ്യൻ ആണെങ്കിൽ നടത്തി കൊടുക്കാം…. എന്താ ശ്രീയെട്ടന്റെ അഭിപ്രായം…. ” – അമ്മ

 

 

” എനിക് എതിരു അഭിപ്രായങ്ങൾ ഒന്നുമില്ല…. ” – അച്ഛൻ

 

 

” എങ്കിൽ ദേവാ… എല്ലാവരെയും വിളിക്ക് ഇപ്പോ തന്നെ ചോദിച്ചേക്കാം…. ” – അമ്മ

 

 

എന്റെ മനസ്സിൽ ചെറിയ ഒരു പേടി ഇല്ലാതെ ഇല്ല….. അച്ഛനും അമ്മയും അവരുടെ ബന്ധം സമ്മതിക്കുമോ…. ഇല്ലെങ്കിൽ എല്ലാവരും സങ്കടപെടും ഉറപ്പാണ്….

 

 

ഞാൻ വേഗം മുകളിൽ പോയി ഗായത്രിയെയും സൂര്യയെയും കൂട്ടി താഴേയ്ക്ക് വന്നു…. അപ്പച്ചിയും മുത്തശ്ശിയും ഇൗ ആഴ്ച കഴിയുമ്പോൾ വരുക ഉള്ളൂ…. അവർ തീർഥാടന യാത്രക്ക് പോയിരിക്കുക ആണല്ലോ….

 

 

 

മുകളിൽ അവരുടെ മുറിയിലേക്ക് ചെന്നു….

 

 

” എന്താ ഏട്ടാ…. ” – സൂര്യ

 

 

” അത് മോളെ താഴെ അച്ഛനും അമ്മയും വിളിക്കുന്നു 2 പേരെയും… ” – ദേവൻ

 

 

” എന്താ ഏട്ടാ…. ” – ഗായത്രി

 

 

” അത് മക്കളെ ഒരു ചെറിയ പ്രശ്നം ഉണ്ട്… ” – ദേവൻ

 

 

” ഏട്ടാ…… ” – സൂര്യ

 

 

 

” എന്ത് വന്നാലും ധൈര്യം കൈ വിടരുത്… ഏട്ടൻ കൂടെ ഉണ്ടാവും…. വാ ” – ദേവൻ

 

 

അവർ വേഗം എനിക്ക് ഒപ്പം താഴേയ്ക്ക് വന്നു….

 

 

” എന്താ അച്ഛാ…. ” – ഗായത്രി

 

 

 

” അത് മക്കളെ…. ” – അച്ഛൻ

 

 

” എന്താ അമ്മാവാ… ” – സൂര്യ

 

 

 

” നിങ്ങൾക്ക് വയസ്സ് 20 ഉം 21 ഉം ആയില്ലേ…. നിങ്ങളുടെ വിവാഹം നടത്തിയാലോ എന്ന് ആലോചിക്കുന്നു….. ” – അമ്മ

 

 

 

” അമ്മേ…. ” – ഗായത്രി

 

 

” നീ എന്തിനാടി എന്റെ മേലേ ഒച്ച ഉണ്ടാകുന്നത്…. ഞാൻ പറഞ്ഞത് കാര്യമല്ലേ…. പെണ്ണിന് വയസ്സ് ആകുമ്പോൾ നെഞ്ചിടിപ്പ് വീട്ടുകാർക്ക് ആണ്…. ഉടനെ തന്നെ വിവാഹം നടക്കും…. ” – അമ്മ

 

 

 

” എന്നേലും മൂത്തത് അല്ലേ സൂര്യ…. ” – ഗായത്രി

 

 

 

” അതിന് 2 പേരുടെയും ഒന്നിച്ച് ആണല്ലോ നടത്തുന്നത്…. പിന്നെന്താ…. എന്തായാലും വിവാഹം നടക്കും ഇത് ഉറപ്പാണ്” – അമ്മ

 

 

” അത് ചോദിക്കാൻ അല്ല നിങ്ങളെ ഇപ്പോ വിളിച്ചത്….. ” – അച്ഛൻ

 

 

 

ഇൗ സമയം കൊണ്ട് ഇവിടുത്തെ ശബ്ദം കേട്ട് ബാലയും വന്നിരുന്നു…..

 

 

 

” അതേ നിങ്ങളുടെ ഇഷ്ടം കൂടി ചോദിക്കാം എന്ന് കരുതി…. നിങ്ങൾക്ക് എന്തെങ്കിലും ആരോടെങ്കിലും അങ്ങനെ ഇഷ്ടം ഉണ്ടെങ്കിൽ പറയാം…. യോഗ്യമാണെങ്കിൽ നടത്തി തരാം…. സൂര്യയോടും കൂടി ആണ്… ഞാൻ നിന്റെ അമ്മയെ വിളിച്ചിരുന്നു…. ” – അച്ഛൻ

 

 

 

” നിങ്ങൾക്ക് ആരോടെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ പേടിക്കാതെ പറ…. ” – അമ്മ

 

 

ഉടനെ 2 പേരും എന്നെയും ബാലയെയും നോക്കി…. ഞങ്ങൾ കണ്ണികൾ അടച്ച് അവരോട് പറഞ്ഞു കൊള്ളാൻ പറഞ്ഞു…

 

 

 

” ഉണ്ട്….. എനിക് ഒരാളെ ഇഷ്ടം ആണ്…. ” – സൂര്യ

 

 

 

” ആരെയാണ് ” – അച്ഛൻ

 

 

” അത് അതുൽ ഏട്ടൻ…. ” – സൂര്യ

 

 

 

” അതാരാണ്‌ ” – അമ്മ

 

 

 

” അമ്മ അത് നമ്മുടെ അതുൽ ആണ്…. ” – ദേവൻ

 

 

 

” ഏത് മറ്റെ അച്ഛൻ മരിച്ച് പോയ… ” – അച്ഛൻ

 

 

 

” അത് തന്നെ….. ” – ദേവൻ

 

 

 

” അവന് ഒരു ചേട്ടൻ കൂടി ഇല്ലെ ഐപിഎസ് കാരൻ…. ” – അച്ഛൻ

 

 

 

” അതേ…. ” – ദേവൻ

 

 

 

” അപ്പോ സംഗതി സിമ്പിൾ ആണ്…. അവനെ നമുക്ക് ഗായത്രിക്ക്‌ വേണ്ടി ആലോചിക്കാം…. അപ്പോ ഇവർ ഒന്നിച്ച് തന്നെ ഉണ്ടാവും അല്ലോ….. ” – അച്ഛൻ

 

 

” ഇല്ല അച്ഛാ…. പറ്റില്ല…. ” – ഗായത്രി

 

 

 

” എന്താ പറ്റാത്തത്….. ” – അമ്മ

 

 

 

” എനിക്കും ഒരാളെ ഇഷ്ടം ആണ്…. ” – ഗായത്രി

 

 

 

” മ്മ് ആരെയാണ് ” – അച്ഛൻ

 

 

 

” അത് ആനന്ദ് ഏട്ടൻ…. ” – ഗായത്രി

 

 

 

” ഏത് ആ ഡോക്ടർ ചെക്കനോ…. ” – അമ്മ

 

 

 

” മ്മ് അതേ…. ” – ഗായത്രി

 

 

 

അപ്പോഴാണ് മുകളിൽ നിന്ന് ജിത്തുവിന്റെ ശബ്ദം കേട്ടത്….

 

 

” അത് നടക്കിലല്ലോ മോളെ….. അതും ഇൗ ജിത്തു ഇവിടെ ജീവനോടെ ഇരിക്കുമ്പോൾ ” – ജിത്തു

 

 

 

” എന്ത് കൊണ്ട് നടക്കില്ല….. ” – ഗായത്രി

 

 

 

” ജിത്തു അവള് പറയട്ടെ…. നീ മിണ്ടാതെ നിൽക്ക്… ” – അച്ഛൻ

 

 

 

” പറ്റില്ല അച്ഛാ… ഞാൻ അവളുടെ സഹോദരൻ ആണ്…. എനിക് ഇത് കേട്ട് നിൽകാൻ ആവില്ല…. ” – ജിത്തു

 

 

 

” ഇവനും സഹോദരൻ അല്ലേ അവൻ മിണ്ടാതെ നിൽക്കുന്നുണ്ട് അല്ലോ…. ” – അമ്മ

 

 

 

” വെറുതെ വാ കൊണ്ട് പറഞാൽ അത് ആവില്ല അല്ലോ…. രക്തത്തെ കിട്ടിയപ്പോൾ ഇതൊക്കെ വെറുതെ ആയിട്ട് ഉണ്ടാവും…. ” – ജിത്തു

 

 

 

” ജിത്തു…. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കു…. ” – അമ്മ

 

 

 

” എന്താണ് അമ്മേ ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്…. കണ്ണിൽ കണ്ട അനാധന് കൊടുക്കാൻ വേണ്ടി അല്ല പൊന്നു പോലെ ഇവളെ വളർത്തിയത്…. ഇവൻ കണ്ണിൽ കണ്ട തെണ്ടിക്ക്‌ വരെ കെട്ടിച്ച് കൊടുക്കും…. നാളെ വിൽക്കാൻ വരെ കൂട്ട് നിന്നെന്ന് വരും…. സ്വന്തം അല്ലല്ലോ…. ” – ജിത്തു

 

 

 

പറഞ്ഞു തീർന്നതും അവന്റെ കോളറിൽ ദേവൻ പിടിച്ചിരുന്നു…..

 

 

” അതിന് നിന്നെ പോലെ ഒരു ചെറ്റ അല്ലടാ ഇൗ ദേവൻ…. അവള് എന്റെ പെങ്ങൾ ആണ്…. ഞാൻ വളർത്തിയ എന്റെ പെങ്ങൾ….. ” – ദേവൻ

 

 

കോളറിൽ ചേർത്ത് പിടിച്ച് ജിത്തുവിനെ അവൻ മതലിനോട് ചേർത്തു….

 

 

 

” ഇനി നിന്റെ ഇൗ പിഴച്ച നാവ്‌ കൊണ്ട് എന്തെങ്കിലും പറഞ്ഞാല് കൊന്നു കുഴിച്ച് മൂടും ഞാൻ…. ” – ദേവൻ

 

 

” ദേവാ….അവനെ വിട്….. ” – അമ്മ

 

 

 

ഉടനെ ദേവൻ അമ്മയെ അനുസരിച്ചു….

 

 

 

” ശെരിയാണ് എന്റെ നാവ് പിഴച്ചത് ആണ്…. പക്ഷേ നല്ലവനായ നീ പുന്നാര പെങ്ങൾക്ക് ആയി കണ്ട് പിടിച്ചവന് പറയാൻ ഒരു മേൽവിലാസം എങ്കിലും ഉണ്ടോ…. ” – ജിത്തു

 

 

അതിന് ആരും ഒരു മറുപടിയും പറഞ്ഞില്ല….

 

 

 

” എന്തേ ഉത്തരം മുട്ടി പോയോ…. തന്ത ആരാ തള്ള ആരാ എന്നറിയാത്ത ഒരു തെണ്ടിക്ക് എന്റെ പെങ്ങളെ കൊടുക്കാൻ എനിക് ജീവൻ ഉള്ളപ്പോൾ ഞാൻ സമ്മതിക്കില്ല…. ” – ജിത്തു

 

 

 

” അച്ഛാ…. ആനന്ദ് ഏട്ടൻ പാവം ആണ്…. എന്നെ പൊന്നു പോലെ നോക്കും…. ” – അച്ഛൻ

 

 

 

പക്ഷേ അതിനു മറുപടി പറയാതെ അയാള് മുകളിലേക്ക് കയറി പോയി…. ഗായത്രി ഓടി മുറിയിൽ കയറി പൊട്ടി കരഞ്ഞു….

 

 

ഇതേ സമയം ജ്യോത്സനിൽ നിന്ന് കേട്ടത് ഒക്കെ സത്യമാകുന്നു എന്ന് മനസിലാക്കുക ആയിരുന്നു ആ അമ്മ…..

 

( തുടരും )

_____________________

സ്റ്റോറി കുറച്ച് കൂടി ഉള്ളൂ…. പിന്നെ ജ്യോത്സ്യൻ പറഞ്ഞത് നിങ്ങൾക്ക് മനസിലായില്ല എന്ന് എനിക് അറിയാം…. അത് കഥയുടെ അവസാനം മനസ്സിലാവും…. അപ്പോ എല്ലാവർക്കും ബൈ…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!