✍️💞… Ettante kanthari…💞( Avaniya)
” നീ ഇത് എവിടെ പോയത് ആയിരുന്നു…. ” – ദേവൻ
അപ്പോഴാണ് ദേവെട്ടന്റെ ഫോൺ ബെൽ അടിച്ചത്….
” ആണോ സന്തോഷ വാർത്ത ആണല്ലോ…. പറയാൻ ഉണ്ടോ അളിയാ… ഞങ്ങൾ അവിടെ ഉണ്ടാവും…. ” – ദേവൻ
” ആരാ ദേവേട്ടാ ” – ശ്രീ
” അച്ചായൻ ആണ്… അവരുടെ കല്യാണം തീരുമാനിച്ചു ഇൗ മാസം 29നു ആണ്…. ” – ദേവൻ
” സന്തോഷ വാർത്ത ആണല്ലോ…. ” – ശ്രീ
” അതേ ” – ദേവൻ
” അന്നമ്മ മുട്ടൻ ഹാപ്പി ആവും… എന്റെ അച്ചായനെ അവള് കൊല്ലാതെ ഇരുന്ന മതിയായിരുന്നു….. അവർ 2 ഉം തീയും പടക്കവും പോലെയാണ്…. കൂട്ടി മുട്ടിയാൽ അപ്പോ പൊട്ടിത്തെറി ആണ്….. ” – ശ്രീ
” പോടി വെറുതെ എന്റെ പെങ്ങളെ കളിയാക്കണ്ട….. ” – ദേവൻ
” പെങ്ങളെ മാത്രം അല്ല എന്റെ ആങ്ങളയെ കൂടിയാണ് കളിയാക്കിയത്…. ” – ശ്രീ
” അല്ല പെണ്ണെ നീ ഇത് എവിടെ പോയത് ആയിരുന്നു…. ” – ദേവൻ
” അതോ… ഞാൻ ലച്ചു ചേച്ചിയുടെ അടുത്ത്…. ” – ശ്രീ
” നിന്നോട് ഞാൻ പറഞ്ഞിട്ട് ഇല്ലെ ഞാൻ ഇല്ലാതെ പോകരുത് എന്ന്…. ” – ദേവൻ
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി….
_________________
( ദേവൻ )
അവളോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ട് ഉണ്ട് ഞാൻ ഇല്ലാതെ ലചുവിന്റെ അടുത്ത് പോവരുത് എന്ന്…. അത് ജിത്തുവിനേ പേടിച്ച് അല്ല…. അവൻ അല്ലെങ്കിൽ തന്നെ ഇൗ കുഞ്ഞിനെ കൊല്ലും എന്നും പറഞ്ഞ നടപ്പ്… ലച്ചു കുഞ്ഞിനെ നഷ്ടപെട്ട ഡിപ്രഷനിൽ ഇവളെ എന്തെങ്കിലും ചെയ്താലോ…. അതെങ്ങനെയാ അനുസരണ തീരെ ഇല്ലല്ലോ….
അവള് തല കുനിച്ച് നില്കുന്ന കണ്ടപ്പോൾ സങ്കടം തോന്നി എങ്കിലും പറഞ്ഞത് കേൾക്കാതെ ഇരുന്നത് ഓർത്തപ്പോൾ ദേഷ്യം വന്നു….
ഞാനും ഒന്നും മിണ്ടിയില്ല…..
” ദേവേട്ടാ… ” – ശ്രീ
” മ്മ് എന്താ…. ” – ദേവൻ
” I love you…. ” എന്നും പറഞ്ഞു എന്റെ മുഖം താഴ്ത്തി എന്റെ ചുണ്ടിൽ കടിച്ചു…
” ആ ഡീ…. പട്ടികുട്ടി വേദനിച്ചു…. ” – ദേവൻ
” എന്നോട് ദേഷ്യപെട്ടാൽ ഇങ്ങനെ ഇരിക്കും…. ” എന്നും പറഞ്ഞു അവള് ചിരിച്ചു….
ആ ചിരിയിൽ ഇത്രേം നേരത്തെ പരാതിയും പരിഭവവും എല്ലാം പോയിരുന്നു….
എന്റെ നോട്ടം കണ്ടിട്ട് ആവണം പെണ്ണ് വേഗം പുറത്തേക് പോകാൻ പോയി… ഞാൻ വിടോ…. ഞാൻ വേഗം അവളെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു….
” ദേവേട്ടാ വിട്ടെ….. ” – ശ്രീ
” അയ്യടി…. വെല്ലയിടതും ഇരുന്നിരുന്ന എന്നെ വിളിച്ച് ഇരുത്തിയിട്ട് ചോർ ഇല്ല എന്നോ…. പറ്റില്ല മോളെ…. കൊറേ നാളായി പട്ടിണി ആണ്…. ഇന്ന് ചെറുതായി എന്തെങ്കിലും കിട്ടിയേ പറ്റൂ…. ” – ദേവൻ
” പൊയിക്കേ ദേവേട്ടാ…. കളികല്ലെ…. ” – ശ്രീ
” പ്ലീസ് ഡീ ഒരു ഉമ്മ….. ഒരെണ്ണം… എന്തിനാണ് എന്റെ പൊന്നല്ലെ…. ” – ദേവൻ
” ദേവേട്ടാ കൊഞ്ചല്ലെ… ” – ശ്രീ
” പോടി ഞാൻ വഴക്കാണ്…. മിണ്ടില്ല ഇനി…. ഒരു ഉമ്മ കൂടി തരില്ല അല്ലേ ദുഷ്ട…. ” – ദേവൻ
എന്നും പറഞ്ഞു ഞാൻ മുഖം കോട്ടിയത്തും അവള് എന്റെ ചുണ്ടുകൾ നുകർന്നതും ഒന്നിച്ച് ആയിരുന്നു….
ആദ്യം ഒന്നു അന്താളിച്ച് എങ്കിലും പെട്ടെന്ന് തന്നെ ഞാൻ അത് ആസ്വദിച്ച് തുടങ്ങിയിരുന്നു….. അവള് വിടാൻ ശ്രമിച്ചു എങ്കിലും ഞാൻ വിട്ടില്ല…..
അവൾക്ക് ശ്വാസം കിട്ടുന്നില്ല എന്ന് മനസ്സിലായതും ഞാൻ അവളെ പതിയെ മോചിപ്പിച്ചു…. അവള് നാണത്താൽ എന്റെ നെഞ്ചില് മുഖം പൂഴ്ത്തി….
” ഇനിയും നാണമോ…. വെറുതെ എന്നെ പ്രകോപിപ്പിക്കല്ലെ….. ” – ദേവൻ
എന്നും പറഞ്ഞു ഞാൻ ഒരു കള്ള ചിരി ചിരിച്ചു…..
” പോ ദേവേട്ടാ…. ” എന്നും പറഞ്ഞു അവള് എന്റെ നെഞ്ചില് കടിച്ചു….
” ഊ…. ഇൗ പെണ്ണ്…. എന്റെ തൊലി പൊട്ടി എന്ന തോന്നുന്നത്…. ” – ദേവൻ
” ഞ… ഞ… ഞ… ” അവള് എനിക് നേരെ കോക്രി കാട്ടി…. അത് കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….
” അല്ല മോളെ നീ നേരത്തെ എന്താ പറയാൻ വന്നത്…. നീ എന്തിനാ ലച്ചുവിന്റെ മുറിയിൽ പോയത്…. ” – ദേവൻ
” എന്റെ പ്ലാൻ അനുസരിച്ച് ആണ് ഗായത്രി വയ്യാതെ പോലെ അഭിനയിച്ചത്… ഇവിടെ മറ്റാരും ഇല്ലാത്തത് കൊണ്ട് ജിത്തു ഏട്ടൻ അവളും ആയി ഹോസ്പിറ്റലിൽ പോയി… അന്നേരം ഞാനും സൂര്യയും കൂടി ചേച്ചിയുടെ അടുത്ത് പോയി… അവളോട് കൊറേ നേരം സംസാരിച്ചു…. ” എന്ന് തുടങ്ങി അവള് റൂമിൽ നടന്ന സംഭവങ്ങൾ ഒക്കെ വിവരിച്ചു….
” അപ്പോ നീ പറയുന്നത് അവൾക്ക് കുഴപ്പമില്ല എന്നാണോ…. ” – ദേവൻ
” അതേ ഏട്ടാ…. അവൾക്ക് കുഴപ്പം ഒന്നുമില്ല…. കുഞ്ഞു നഷ്ടമായ വിവരം ഒക്കെ അവളുടെ മനസ്സ് അറിഞ്ഞു കഴിഞ്ഞു…. ” – ശ്രീ
” പിന്നെ എന്തിനാ അവള് ഇൗ മൗനം പാലിക്കുന്നത്…. ” – ദേവൻ
” എനിക് തോന്നുന്നത് ചേച്ചിക്ക് മിണ്ടാൻ സാധിക്കുന്നില്ല എന്നാണ്…. അവള് എന്നോട് കൊറേ മിണ്ടാൻ ശ്രമിച്ചു… പക്ഷേ അവളെ കൊണ്ട് ആവുന്നില്ല…. ” – ശ്രീ
” പക്ഷേ ഇതൊക്കെ നമ്മൾ എങ്ങനെ കണ്ട് പിടിക്കും…. ” – ദേവൻ
” വഴി ഉണ്ട്…. ” – ശ്രീ
” എന്ത് വഴി…. ” – ദേവൻ
” ദാ ഇത്…. ” എന്നും പറഞ്ഞു അവള് ഫോൺ കാണിച്ചു…
” ഇത് എന്താ പെണ്ണെ…. ” – ദേവൻ
” ദേവേട്ടാ ഇതൊക്കെ ചേച്ചി കഴിക്കുന്ന മെഡിസിൻ ആണ്…. ഇത് എന്തിനാണ് എന്ന് മനസ്സിലായാൽ ചേച്ചിയുടെ അസുഖം എന്താണെന്ന് അറിയാൻ പറ്റും…. ” – ശ്രീ
” മ്മ് ശെരിയാണ്… പക്ഷേ ആരോട് ചോദിക്കും… ” – ദേവൻ
” അതിനല്ലേ ഏട്ടാ ഡോക്ടർ അളിയൻ…. ” – ശ്രീ
” ആ അത് ശെരി ആണല്ലോ…. അവനെ തന്നെ വിളിക്കാം…. ” – ദേവൻ
” വേഗം വേണം… എനിക് എന്തോ ജിത്തു ഏട്ടന്റെ ഇൗ കേറിങ് ഒരു സംശയം പോലെ…. ” – ശ്രീ
” മ്മ് ദെ വിളിച്ചു…. ” – ദേവൻ
ഞാൻ വേഗം അവനെ വിളിച്ച് നാളെ രാവിലെ കാണാം എന്ന് ഉറപ്പ് വരുത്തി….
അപ്പോഴാണ് ഞാൻ അവള് പറഞ്ഞ മറ്റൊരു കാര്യത്തെ കുറിച്ച് ഓർത്തത്….
” അല്ല ആ പാസ്‌വേഡ് എന്തോ പറഞ്ഞല്ലോ…. ” – ദേവൻ
” ക്ലീയർ ആയി അറിയില്ല ദേവേട്ടാ…. അവള് പറഞ്ഞത് ഒക്കെ കൂട്ടി വായിച്ചപ്പോൾ അച്ച എന്ന മനസിലായത്…. ” – ശ്രീ
” പാസ്‌വേഡ് ചോദിച്ചപ്പോൾ അല്ലേ അങ്ങനെ പറഞ്ഞത്…. ” – ദേവൻ
” മ്മ് അതേ…. അവൾക്ക് അച്ഛനെ ഒരുപാട് ഇഷ്ടമാണ് അതാവും…. ” – ശ്രീ
“എന്ന അത് നോക്കാം…. ” – ദേവൻ
ഞാൻ വേഗം ഫോൺ എടുത്തു…. അതിലെ ആ ഫോൾഡർ എടുത്തു….
” ഏട്ടാ മാധവൻ എന്ന് അടിച്ച് നോക്ക്…. ” – ശ്രീ
ഞാൻ വേഗം അടിച്ച് നോക്കി പക്ഷേ ഇറർ കാണിച്ചു….
” ഇതല്ല…. ” – ദേവൻ
” അവളുടെ Birthday ഡേറ്റ് 15 ആണ്… Maadhavan15 എന്ന് കൊടുത്തു നോക്ക്…. ” – ശ്രീ
അതും error കാണിച്ചു….
” ഇതും അല്ല ഡാ…. ” – ദേവൻ
” മ്മ് ടെൻഷൻ ആവേണ്ട…. നമുക്ക് നോക്കാം ദേവേട്ടാ…. എനിക് വിശക്കുന്നു….. ” – ശ്രീ
” വാ കഴിക്കാം…. ” – ദേവൻ
ഞങ്ങൾ വേഗം താഴേയ്ക്ക് പോയി…..
______________
( ശ്രീ )
താഴേയ്ക്ക് പോകുമ്പോൾ ആണ് അവിടെ പോയിട്ട് എന്തായി എന്ന് പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്….
” ദേവേട്ടാ…. അവിടുത്തെ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ…. ” – ശ്രീ
” അത് എന്ത് പറയാൻ ആണ്…. അമ്മ അവിടുന്ന് പോന്നില്ല…. നീതു ഒറ്റക്ക് അല്ലേ… അവള് കരഞ്ഞു മുഴുവൻ വശകേട് ആയി…. അവളുടെ കണ്ണുകളിൽ ആ പഴയ തിളക്കം ഒന്നുമില്ല…. ഒരുതരം വിഷാദം…. ” – ദേവൻ
” മ്മ്….” – ശ്രീ
” എന്താടോ…. 2 ദിവസം കഴിയുമ്പോൾ അമ്മ വരുമെന്നെ… ” – ദേവൻ
” അയ്യോ ശെരി കെട്ടിയോനേ…. ” – ശ്രീ
___________________
( ദേവൻ )
അന്നത്തെ ദിനം വേറേ ഒന്നും ഉണ്ടാകാതെ കടന്നു പോയി……
🌙🌙🌙☀️☀️☀️
ഇന്നാണ് ആനന്ദിനെ കാണാൻ പോകേണ്ടത്…. ആ മരുന്നിന്റെ ഒക്കെ സത്യാവസ്ഥ അറിയണം….
ഞാൻ വേഗം അവന്റെ ഹോസ്പിറ്റലിലേക്ക് പോയി….
ചെന്നപ്പോൾ അവൻ അവിടെ വലിയ പണി ഒന്നും ഇല്ലാതെ ഇരിക്കുക ആണ്….
” എന്താ ദേവാ കാണണം പറഞ്ഞത്… ” – ആനന്ദ്
” എടാ ദെ ഇൗ മരുന്ന് ഒക്കെ എന്തിനാ എന്ന് അറിയണം…. ” – ദേവൻ
” നീ എന്താ mbbs എക്സാം നടത്താനാണോ വന്നത്….. ” – ആനന്ദ്
” പോടാ…. ഞാൻ ശരൺ ഫ്രീ ആണോ എന്ന് നോക്കട്ടെ…. “. – ദേവൻ
ഞാൻ വിളിച്ച് നോക്കിയപ്പോൾ അവൻ വരാം എന്ന് പറഞ്ഞു….
” എന്താ ദേവാ…. നീ ഇവിടെ… ” – ശരൺ
” ദെ പണി അവന്റെ കൈയിൽ കൊടുത്തിട്ട് ഉണ്ട്…. അതൊക്കെ ഒന്ന് നോക്കിയിട്ട് പറ…. ” – ദേവൻ
” ഓ ശെരി ചേട്ടാ…. ” – ശരൺ
” പോടാ…. ” – ദേവൻ
അവന്മാർ 2 ഉം കൂടി അതൊക്കെ നോക്കി….
” എടാ ഇതൊക്കെ ആരുടെ മരുന്ന് ആണ്…. ” – ശരൺ
” ലക്ഷ്മിയുടെ…. എന്താടാ…. ” – ദേവൻ
” എടാ അവൾക്ക് bp യുടെ പ്രശ്നം ഉണ്ടോ…. ” – ശരൺ
” എനിക് അറിയില്ല…. ജിത്തു ഞങൾ അവളോട് ഒന്നു മിണ്ടാൻ പോലും സമ്മതിക്കില്ല…. എന്തോ നിധി പൊതിഞ്ഞു പിടിക്കുന്ന പോലെയാണ്…. ” – ദേവൻ
” ദേവാ…. ഇപ്പോ ഇതൊക്കെ കൊണ്ടുവരാൻ കാരണം…. ” – ശരൺ
” ശ്രീയാണ് കാരണം…. അവള് പറയുന്നത് ലക്ഷ്മിക്ക് ഡിപ്രഷൻ പ്രോബ്ലം ഒന്നുമില്ല…. കാര്യം മറ്റെന്തോ ആണെന്നാണ്…. അവള് ഇന്നലെ ജിത്തുവിന്റെ കണ്ണ് വെട്ടിച്ച് ലക്ഷ്മിയെ കണ്ടു… അപ്പോ പറഞ്ഞതാണ്…. ” – ദേവൻ
” അവളുടെ സംശയം ശെരിയാണ്…. എന്തോ ഒരു mistake നടന്നിട്ട് ഉണ്ട്…. അവളെ നോക്കുന്ന ഡോക്ടറെ അറിയുമോ നിനക്ക്…. ” – ശരൺ
” മ്മ് അറിയാം… എന്താ പ്രശ്നം…. ” – ദേവൻ
” എടാ അത്…. ഇൗ ഗുളിക കണ്ടില്ലേ…. Metoprolol ഇത് ഒരു bp controlling medicine ആണ്…. അതും ഹൈ bp… അത്രേം intense ആയൊന്നിൽ മാത്രേ അത് ഉപയോഗിക്കു…. ” – ശരൺ
” ചിലപ്പോ അത് ഉണ്ടെങ്കിലോ…. ” – ദേവൻ
” ഏയ് നോ… ഒരിക്കലും ഉണ്ടാവില്ല…. പിന്നെ ഇൗ ഗുളികയുടെ മൈൻ സൈഡ് എഫക്റ്റ് ആണ് ഡിപ്രഷൻ…. ” – ശരൺ
” What… ” – ദേവൻ
” യെസ് I think so….. ” – ശരൺ
” അത് പോലെ ഇത് കണ്ടില്ലേ…. ” – ആനന്ദ്
” എന്താടാ…. ” – ദേവൻ
” ആസ്പിരിൻ ” – ആനന്ദ്
” അതെന്തിന ലക്ഷ്മിക്ക്…. അവൾക്ക് ബ്ലഡ് ക്ലോട്ടിങ് ഉണ്ടോ…. ” – ശരൺ
” എനിക് അറിയില്ല ശരാ…. ” – ദേവൻ
” ദേവാ…. ഇതിൽ ഒക്കെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്… ഞങ്ങൾ 2 പേരും leave എടുക്കാം…. ഇപ്പോ തന്നെ നമുക്ക് ആ ഡോക്ടറെ കാണണം….. ” – ശരൺ
” അതേ വേഗം വാ….. ” – ആനന്ദ്
ഞങ്ങൾ വേഗം ആ ഡോക്ടറെ കാണാൻ പോയി…..
ഉച്ച നേരം ആയിരുന്നത് കൊണ്ട് തിരക്ക് കുറവ് ആയിരുന്നു…. ആ ഡോക്ടറും ആയി നല്ലൊരു ബന്ധം ഉണ്ടായിരുന്നു…. കാരണം ബാലയെ നോക്കിയതും അയാള് ആയിരുന്നു…. ലക്ഷ്മിയുടെ ഫൈൽസ് ഒക്കെ വേഗം കിട്ടി…. ഹോസ്പിറ്റൽ ഞങ്ങളുടേത് ആയത് കൊണ്ട് അതിനു വലിയ പണി ഒന്നും ഉണ്ടായില്ല…..
” എന്താ ദേവാ…. ശ്രീക്ക് എന്തെങ്കിലും പ്രോബ്ലം…. ” – ഡോക്ടർ
” ഏയ് ഇല്ല ഡോക്ടർ…. She is fine…. ” – ദേവൻ
” പിന്നെന്താ ഇൗ നേരം…. ” – ഡോക്ടർ
” എന്റെ ബ്രദറിന്റെ wife ലക്ഷ്മിയെ നോക്കിയത് ഡോക്ടർ ആയിരുന്നില്ലേ…. ” – ദേവൻ
” ആ അതേ… മാധവൻ സാറിന്റെ മൂത്ത മകൾ അല്ലേ…. ” – ഡോക്ടർ
” ആ അത് തന്നെ…. ” – ദേവൻ
” അതേ അയാളെ നോക്കിയത് ഞാൻ ആയിരുന്നു…. Any പ്രോബ്ലം…. ” – ഡോക്ടർ
” അവൾക്ക് എന്തായിരുന്നു പ്രശ്നം… ഒന്നു clear ആകാമോ…. ” – ശരൺ
” അയാളുടെ files ഉണ്ടോ കൈയിൽ…. എന്റെ ഓർമയിൽ ആ കുട്ടിയുടെ കുട്ടി പോയി എന്നല്ലാതെ പ്രത്യേകിച്ച് കുഴപ്പം ഒന്നും ഉണ്ടായില്ല…. ഞാൻ വിചാരിച്ചിരുന്നത് അയാള് ഡിപ്രഷനിലേക് പോകും എന്നാണ്… പക്ഷേ അയാൾക്ക് നല്ല മനകരുത്ത് ഉണ്ടായിരുന്നു…. She survived…. ” – ഡോക്ടർ
” What ” – ശരൺ
” അപ്പോ അവൾക്ക് ഡിപ്രഷൻ പ്രോബ്ലം ഇല്ലെ….. ” – ആനന്ദ്
” No she is well ok… ” -. ഡോക്ടർ
” അപ്പോ ആ കുട്ടിക്ക് കൊടുത്ത മരുന്നുകൾ ” – ആനന്ദ്
” അതിനു അങ്ങനെ മരുന്നുകൾ ഒന്നും കൊടുത്തില്ല…. Miscarriage ആയി പോയതിനു ചെറിയ എന്തോ മരുന്ന് ഉണ്ടായിരുന്നു…. അതല്ലാതെ മറ്റൊന്നും ഇല്ല…. ” – ഡോക്ടർ
” അപ്പോ ഇതൊക്കെ എന്താ ഡോക്ടർ…. ” – ശരൺ
എന്നും പറഞ്ഞു അവൻ മരുന്നുകൾ ഒക്കെ അയാളുടെ മുന്നിൽ നിരത്തി….
അത് കണ്ടപ്പോൾ അയാളുടെ മുഖം ചുളിഞ്ഞു…. അവിടെ ഭയം നിറയുന്നില്ല എന്ന് ഞങ്ങൾ ശ്രദ്ധിച്ചു….
” ഇതൊക്കെ എന്താ…. ഞാൻ ഇൗ മരുന്നുകൾ ഒന്നും prescribe ചെയ്തിട്ട് ഇല്ല…. ” – ഡോക്ടർ
” ഇല്ലെ…. ” – ശരൺ
” നെവർ…. ഇത് എന്തൊക്കെ ഗുളികകൾ ആണ്…. അസ്പിരിനോ…. പിന്നെ ഇത് എന്താ Metoprolol…. ഇതൊക്കെ ആ കുട്ടിക്ക് എന്തിനാ…. ഇത് ഒരു ബ്ലഡ് തിന്നർ ആണ്…. പിന്നെ ഇത് bp tablet….. ഇതൊക്കെ ആ കുട്ടിക്ക് എന്തിനാ…. ആ കുട്ടിക്ക് മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല…. ” – ഡോക്ടർ
” ഡോക്ടർ be serious… ഇതൊക്കെ ലക്ഷ്മി കഴിക്കുന്ന ടാബ്‌ലറ്റ് ആണ്…. ” – ശരൺ
” ഞാൻ എന്തിന് കോമഡി പറയണം മിസ്റ്റർ…. പിന്നെ ആ കുട്ടി എന്തിനാ ഇൗ മരുന്നുകൾ കഴിക്കുന്നത്…. അയാൾക്ക് ഇങ്ങനത്തെ ഒരു അസുഖവും ഇല്ല…. ഇതൊക്കെ വെറുതെ കഴിച്ചാൽ സൈഡ് എഫക്റ്റ് ഉണ്ടാവും…. ” – ഡോക്ടർ
” ഡോക്ടർ ആ കുട്ടി ഡിപ്രഷൻ അവസ്ഥയിൽ ആണ് ഇപ്പോ…. ആരോടും ഒന്നും മിണ്ടുന്നില്ല…. ” – ശരൺ
” മിണ്ടുന്നില്ല എന്നല്ല ഡോക്ടർ…. അവൾക്ക് സംസാരിക്കാൻ പറ്റുന്നില്ല….. ” – ദേവൻ
” ദേവാ അത് ഇൗ കഴിക്കുന്ന ഗുളികകളുടെ സൈഡ് എഫക്റ്റ് തന്നെയാണ്….. ഇൗ bp tablet ഡിപ്രഷൻ ഉണ്ടാകാം…. പിന്നെ ഇത് സ്ട്രോക്ക് സംഭവിക്കാം…. ചിലപ്പോ അത് കിട്ടിയിരിക്കുന്നത് വോക്കൽ കോർഡിൽ ഇൽ ആയിരിക്കാം…. അതാകാം സംസാരിക്കാൻ സാധിക്കാത്തത്….. ദേവാ…. ഇനിയും ഇൗ ഗുളികകൾ കഴിച്ചാൽ ആ കുട്ടിയുടെ മരണം പോലും ഉടനെ സംഭവിക്കാം…. “. – ഡോക്ടർ
” ഒകെ താങ്ക്സ് ഡോക്ടർ…. ” – ദേവൻ
ഞങ്ങൾ വേഗം അവിടുന്ന് ഇറങ്ങി….. ഞങ്ങൾ 3 പേരും കേട്ടത്തിന്റെ ഷോക്കിൽ ആണ്…. ഇത്രക്ക് ദുഷ്ടൻ ആയിരുന്നോ അവൻ…. വിശ്വസിക്കാൻ ആവുന്നില്ല…. അവന് ഞങ്ങളോട് ദേഷ്യം ഉണ്ടെന്ന് ഉള്ളത് ശെരിയാണ്…. പക്ഷേ അതിന് അവളെ കരുവാകുമോ… എന്നിട്ട് അവൻ എന്തൊക്കെയാണ് അന്ന് പറഞ്ഞത്…..
” ദേവാ….. ” – ശരൺ
” എന്താ ശരാ….. ” – ദേവൻ
” കൊല്ലണം ആ പന്ന മോനെ…. എന്റെ പെണ്ണിനെ പൊന്നു പോലെ നോക്കുന്നു എന്ന് തോന്നിയ കൊണ്ടാണ് ഞാൻ അവളെ വിട്ട് തന്നത്….. പക്ഷേ….. ആ പുന്നാര മോൻ എന്റെ പെണ്ണിനെ വേദനിപ്പിക്കാൻ നോക്കുന്നു അല്ലേ…. കൊല്ലണം…. വെറുതെ കൊന്നാൽ പോര…. ഇഞ്ചിഞ്ചായി കൊല്ലണം….. എന്റെ പെണ്ണൂം പെങ്ങളും അനുഭവിച്ച എല്ലാ വേദനയും അവനെ കൊണ്ട് അനുഭവിപ്പിക്കും ഞാൻ…. ” – ശരൺ
” ഞാൻ ഉണ്ടാവും എന്റെ പെണ്ണിനെ വേദനിപ്പിച്ച അവനെ വെറുതെ വിടില്ല….. ” – ദേവൻ
” അളിയൻ ആണെങ്കിലും…. എന്റെ പെങ്ങൾ ആണ് ശ്രീ…. അത് പോലെ തന്നെയാണ് ലക്ഷ്മിയും…. മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും അവന് ഇല്ല…. ” – ആനന്ദ്
” ദേവാ….. ലക്ഷ്മിയെ എത്രയും പെട്ടെന്ന് ചികിത്സിക്കണം….. എനിക് വേണം ഡാ അവളെ….. ” – ശരൺ
” കൊണ്ട് തന്നിരിക്കും…. ജിത്തുവിന് ഒരു അവകാശവും ഇല്ല അവളെ നോക്കാൻ…. അവള് നിനക്ക് ഉള്ളതാണ്…. ഇത് ഇൗ ദേവന്റെ വാക്ക് ആണ്…. ” – ദേവൻ
” നീ വേഗം വീട്ടിലേക്ക് പൊക്കോ…. ശ്രീക്കുട്ടി സേഫ് അല്ല…. എത്രയും പെട്ടെന്ന് അവരെ 2 പേരെയും ചിറ്റെടത് കൊണ്ടുവരണം…. ” – ശരൺ
” ഉറപ്പായും….. ” – ദേവൻ
ഞാൻ വേഗം വീട്ടിലേക്ക് പോയി…..
_____________________
( ശ്രീ )
മുറിയിൽ ഇരിക്കുമ്പോൾ ആണ് സൂര്യ എന്നെ വന്നു വിളിച്ചത്….
” ഏടത്തി വാതിൽ തുറന്നേ….. ഏടത്തി…. ” – സൂര്യ
വാതിൽ തുറന്നതും മുന്നിൽ ഗായത്രിയും സൂര്യയും ഉണ്ട്…..
” എന്താ മക്കളെ…. ” – ശ്രീ
അവരുടെ മുഖത്ത് ഒരു ഭയം നിറഞ്ഞിരുന്നു….
” അത് ഏടത്തി…. ” – ഗായത്രി
” എന്താ കാര്യം പറ…. ” – ശ്രീ
” ഏടത്തി അവിടെ… ജിത്തു ഏട്ടന്റെ മുറിയിൽ ” – സൂര്യ
” അവിടെന്താ…. ” – ശ്രീ
എന്നും ചോദിച്ച് ഞാൻ വേഗം അവിടേക്ക് ചെന്നു…..
വാതിൽ അടഞ്ഞു കിടക്കുക ആണ്…. അകത്ത് നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാം….
എന്തൊക്കെയോ എടുത്ത് എറിയുന്ന ശബ്ദങ്ങൾ ഒക്കെ കേൾക്കുന്നു…. എനിക് പേടി ആയി…. ചേച്ചി….. അവള് അകത്ത് ഉണ്ടല്ലോ…..
ഞാൻ വേഗം വാതിലിൽ മുട്ടി…..
” വാതിൽ തുറക്കൂ…. തുറക്കാൻ ആണ് പറഞ്ഞത്….. വാതിൽ തുറക്കഡോ….. ” – ശ്രീ
” ഏടത്തി തുറക്കുന്നില്ല അല്ലോ…. ” – സൂര്യ
” ഇവിടെ മറ്റാരും എല്ലാ ഏടത്തി ഞങ്ങൾക്ക് പേടി ആവുന്നു…. ” – ഗായത്രി
______________________
ഇതേ സമയം അകത്ത്……
ജിത്തു കലി തുള്ളി നിൽക്കുക ആണ്….. ലക്ഷ്മി ഒന്നിനും വയ്യാതെ തളർന്നു ഇരിക്കുന്നു….
” എന്താ ഡീ പന്ന മോളെ നീ എന്നെ കുറിച്ച് കരുതിയത്….. എല്ലാം അവരോട് പോയി വിളമ്പാം എന്ന് കരുതി അല്ലേ….. ” – ജിത്തു
ലക്ഷ്മിയുടെ മറുപടി കനപ്പിച്ച് ഒരു നോട്ടം മാത്രം ആയിരുന്നു…..
” എന്താ ഡീ നോക്കി പേടിപ്പിക്കുന്നത്…. നീ എന്താ കരുതിയത് നിന്റെ അനിയത്തിയും അവളുടെ മറ്റവനും കൂടി എന്നെ അങ്ങോട്ട് ഉണ്ടാക്കി കളയും എന്നോ…. എന്തൊക്കെ ഒാതി കൊടുത്ത് കെട്ടിലമ്മ….. പൊന്നു അനിയത്തിക്ക്….. ” – ജിത്തു
അതിനും ദേഷ്യത്തിൽ ഉള്ളൊരു നോട്ടം ആയിരുന്നു മറുപടി….
അത് കണ്ട് കലി കയറി അവൻ അവളുടെ മുടികുത്തിൽ കയറി പിടിച്ചു….
അവള് വേദന എടുക്കുന്നു എന്ന രീതിയിൽ എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടവിച്ചു…..
” നിന്റെ ഇൗ വേദന കേൾക്കാൻ എനിക് തീരെ താല്പര്യം ഉണ്ടായില്ല ഇഷ്ടമായിരുന്നു നിന്നെ…. പക്ഷേ നീ ഒരു ഭാര്യയുടെ കടമകൾ നിർവഹിച്ചില്ല….. പകരം നീ ആ പന്ന മോളുടെ വക്കാലത്തും പിടിച്ച് വന്നു….. അതോണ്ട് മാത്രമാണ് നിനക്ക് ഇത്രയും നഷ്ടങ്ങൾ ഉണ്ടായത്…. ഇനിയും സമയം ഉണ്ട് നിനക്ക് എന്റെ ഭാര്യ മാത്രമായാൽ….. പൊന്നു പോലെ നോക്കും ഞാൻ ” – ജിത്തു
എന്നും പറഞ്ഞു അവൻ അവൾക്ക് നേരെ കൈ നീട്ടിയതും അവള് അതിൽ കാർകിച്ച് തുപ്പിയതും ഒന്നിച്ച് ആയിരുന്നു…..
ദേഷ്യം കൊണ്ട് വിറച്ച ജിത്തു അവളുടെ കരണകുറ്റി നോക്കി കൊടുത്തു….
( മക്കളെ എന്റെ കൈ തരിച്ച് വരുന്നുണ്ട്…. അവനിട്ട് ഒന്നു കൊടുക്കാൻ😡😡😡 എന്ന് കാന്താരി🙈 )
_____________________
( ശ്രീ )
” ഏടത്തി വാതിൽ തുറക്കുന്നില്ല…. ” – സൂര്യ
” നിൽക്ക് ഞാൻ ദേവെട്ടനേ വിളിക്കട്ടെ…. ” – ശ്രീ
വിളിച്ചതും റിംഗ് വീടിന്റെ അകത്ത് നിന്ന് കേട്ടു….
” ഏടത്തി ദേവേട്ടൻ വന്നിട്ടുണ്ട്….. ” – ഗായത്രി
” എന്താ ബാലേ എന്ത് പറ്റി…. ” – ദേവൻ
” ദേവേട്ടാ…. ജിത്തു ഏട്ടൻ വാതിൽ തുറക്കുന്നില്ല…. കൊറേ ആയി കൊട്ടി വിളിക്കുന്നത്….. ചേച്ചി ഉണ്ട് അകത്ത്…. എന്തൊക്കെയോ ഉടയുന്ന ശബ്ദങ്ങൾ കേട്ട്…. ” – ശ്രീ
ദേവേട്ടൻ വേഗം വാതിലിൽ മുട്ടി എങ്കിലും വാതിൽ തുറന്നില്ല…. ഉടനെ ദേവേട്ടൻ ഇടിച്ച് തുറന്നു അത്….
അകത്ത് കയറിയപ്പോൾ കണ്ട കാഴ്ച ഞങ്ങളുടെ ഒക്കെ രക്തം ചൂട് പിടിപ്പിച്ചു…..
പേടിച്ചിരണ്ട മാൻപേടയെ പോലെ ഇരിക്കുന്ന ചേച്ചി…. അവളെ ഉപദ്രവിച്ച് കൊണ്ടിരിക്കുന്ന ജിത്തു…. കണ്ടതും ഞങ്ങൾക്ക് ദേഷ്യം ഇരച്ച് കയറി…..
ദേവേട്ടൻ അത് കണ്ടതും അവനെ പിടിച്ച് മാറ്റി…..
ഞാൻ വേഗം ചേച്ചിയെ പോയി നോക്കി….. അവളുടെ മുഖം ഒക്കെ കരിനീലിച്ച് കിടക്കുന്നു….. വിരലുകളുടെ പാട് തെളിഞ്ഞു കാണാം…. അത് കണ്ടതും എനിക് അങ്ങോട്ട് ദേഷ്യം കയറി…..
എന്നെ വേദനിപ്പിച്ച സഹിക്കും….. പക്ഷേ ചേച്ചി… അവള് എന്ത് ദ്രോഹം ചെയ്ത് ഇവനോട്…. പാവമല്ലെ ലച്ചുട്ടി…..
ഞങ്ങളെ ഒക്കെ കണ്ട് പകച്ച് നില്കുന്ന ജിതുവിനെ കണ്ടതും ഞാൻ അവന്റെ കരണത്ത് കൈ വീശി ഒന്നു പൊട്ടിച്ചു…..
” എന്റെ ചേച്ചിയെ എങ്കിലും നീ നോക്കുമെന്ന് ഞാൻ കരുതി…. പക്ഷേ നീ അവളെ ഇത്രമാത്രം വേദനിപ്പിച്ചു…. പ്രായം കൊണ്ട് മൂത്തത് ആണ്…. അടിക്കാൻ പാടില്ല…. പക്ഷേ നീ ചെയ്ത പ്രവർത്തിക്ക് കൊല്ലണം നിന്നെ…. ” – ശ്രീ
ആദ്യത്തെ പകപ്പ് ഒന്നു മാറിയതും അവൻ എനിക് നേരെ ഡീ എന്നു വിളിച്ച് കടിച്ച് കീറുന്ന പോലെ വന്നു…..
” നീ എന്നെ തല്ലി അല്ലേ ഡീ…. ” എന്നും ചോദിച്ച് എനിക് നേരെ കൈകൾ ഉയർത്തി എങ്കിലും അണുവിട ഞാൻ പതറിയില്ല…. കാരണം…. അതിനു മുന്നേ അവൻ ദേവേട്ടന്റെ ചവിട്ട് ഏറ്റ് വീണിരുന്നു…..
ചവിട്ട് ഏറ്റ് വീണ അവന്റെ ചെകിടത്ത് ഒരു മൂന്നു നാലെണ്ണം ഒന്നിച്ച് കൊടുത്തു….
എന്നിട്ട് അവന്റെ കഴുത്തിൽ കുത്തി പിടിച്ചു…. അവൻ ശ്വാസത്തിന് ആയി പിടഞ്ഞു…. കണ്ണുകൾ ഒക്കെ മിഴിഞ്ഞ് വന്നു….. കാര്യങ്ങള് കൈ വിട്ട് പോകുക ആണെന്ന് മനസ്സിലായതും ഞാൻ ഏട്ടനെ പിടിച്ച് മാറ്റാൻ പോയി…
” ദേവേട്ടാ…. വേണ്ട മതി…. അയാള് ചത്ത് പോവും ദേവേട്ടാ…. ” – ശ്രീ
” കൊല്ലും ഞാൻ ഇന്ന് ഇവനെ…. ” – ദേവൻ
എന്നും പറഞ്ഞു കുറച്ച് കൂടി ശക്തി ആയി അമർത്തി…..
” ദേവേട്ടാ വേണ്ട ദേവേട്ടാ….. ഇത് പോലെ ഒരു ദുഷ്ടനെ കൊന്നിട്ട് എന്റെ ഏട്ടൻ നരകികാൻ ഞാൻ അനുവദിക്കില്ല…. വിട് ദേവേട്ടാ…. ” – ശ്രീ
എന്റെ കരച്ചിൽ കണ്ട കൊണ്ട് ആവണം ദേവേട്ടൻ പതിയെ വിട്ടു….
” ഇനിയും ഞങ്ങൾക്ക് നേരെ വന്നാൽ കൊന്നും കളയും നിന്നെ…. ” – ദേവൻ
അപ്പോഴും അയാള് ഒരു പുചചിരി ചിരിച്ചു…. അത് കണ്ടതും ദേവെട്ടനു എരിഞ്ഞു കയറി….
” ഡാ നായേ…. ദെ ഇൗ ഇരിക്കുന്ന പെണ്ണിനെ നോക്കുന്ന കൊണ്ട് മാത്രമാണ് ഞാൻ നിന്നെ ഒന്നും ചെയ്യാത്തത്… അല്ലെങ്കിൽ ഇപ്പോ നീ മുകളിൽ എത്തിയാനെ…. ” – ദേവൻ
ജിത്തു താഴെ നിന്ന് എഴുന്നേറ്റ് പതിയെ പൊടി ഒക്കെ തട്ടി കളഞ്ഞു ദേവെട്ടനു നേരെ വന്നതും ഗായത്രി ഇടയിൽ കയറി….
” തല്ല് 2 പേരും ഒന്നുകൂടി നന്നായി തല്ല്…. പക്ഷേ അതിന് മുമ്പ് എന്നെ ഒന്ന് കൊന്നു താ….. നിങ്ങള് 2 പേരും എന്റെ ഏട്ടന്മാർ അല്ലേ…. ഇങ്ങനെ തമ്മിൽ തല്ലുന്നത് കണ്ട് നിൽകാൻ വയ്യ എനിക്…. കൊല്ലു എന്നെ…. ” – ഗായത്രി
അത്രയും പറഞ്ഞപ്പൊഴേക്കും അവള് കരഞ്ഞു തളർന്നിരുന്നു….. അത് കേട്ടിട്ട് ആവണം ദേവേട്ടൻ വേഗം മുറിയിൽ നിന്ന് ഇറങ്ങി പോയി…..
അതിനു പുറകെ ഞാനും സൂര്യയും കൂടി ഗായത്രിയെ കൂട്ടി പുറത്തേക് പോയി…. പക്ഷേ അതിന് മുമ്പ് ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോയി….
” ലച്ചുട്ടി നീ പേടിക്കണ്ട…. ഇൗ ശ്രീക്ക് ജീവൻ ഉള്ളിടത്തോളം നിന്നെ ഒരു പട്ടിയും തൊടില്ല…. ഇത് ഇൗ ശ്രീയുടെ വാക്കാണ്…. ” – ശ്രീ
ഉടനെ അവള് എന്നെ പ്രതീക്ഷയോടെ നോക്കി…. ഞാൻ പതിയെ അവളുടെ തലയിൽ തലോടി…. കണ്ണുകൾ കൊണ്ട് ഞാൻ കൂടെ ഉണ്ടെന്ന് പറഞ്ഞു….
പുറത്തേക്ക് ഇറങ്ങി മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും ഗായൂവും സൂര്യയും കൂടി എന്നെ പിടിച്ച് നിറുത്തി….
” ഏടത്തി എന്താ ഇതൊക്കെ…. ഞങ്ങൾക്ക് അറിയണം… എന്താ പ്രശ്നം… എന്തിനാ ഇങ്ങനെ ഒക്കെ…. ” – സൂര്യ
” ദേവേട്ടനും ജിത്തുവേട്ടനും കൂടി എന്താ പ്രശ്നം… പറ ഏടത്തി… ” – ഗായത്രി
പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
അവർ അറിയേണ്ടത് ആണെന്ന് എനിക്കും തോന്നി…. ഞാൻ അവരോട് ആക്സിഡന്റ് ഒഴികെ ബാക്കി ഉള്ളതൊക്കെ പറഞ്ഞു…. ആക്സിഡന്റിന്റെ കാര്യം ഉറപ്പ് ഇല്ലാത്തത് കൊണ്ട് പറഞ്ഞില്ല….
പറഞ്ഞത് ഒക്കെ കേട്ട് തറഞ്ഞു നിൽക്കുക ആണ് 2 പേരും….
” എന്റെ ജിത്തു ഏട്ടൻ…. ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല ഏടത്തി…. ” – ഗായത്രി
അവളുടെ വിഷമം കണ്ട് എന്റെ പോലും കണ്ണ് നിറഞ്ഞു പോയി…
” ഞങ്ങളും വിശ്വസിച്ചില്ല മോളെ… പക്ഷേ അയാള്…. അയാളുടെ വായിൽ നിന്ന് കേട്ടത് ആണ് ഇതൊക്കെ… അല്ലാതെ മറ്റുള്ളവരിൽ നിന്നും അറിഞ്ഞത് ഒന്നുമല്ല…. ” – ശ്രീ
” ഏടത്തി എന്റെ ഏട്ടൻ…. ” – ഗായത്രി
” നിനക്ക് നിന്റെ ദേവെട്ടനേ ഇഷ്ടമാണോ വിശ്വാസം ആണോ… ആണെങ്കിൽ മാത്രം നീ ഇതൊക്കെ വിശ്വസിക്കുക…. എനിക് കൂടുതൽ ഒന്നും പറയാൻ ഇല്ല…. ” – ശ്രീ
” ഏടത്തി മുറിയിലേക്ക് പൊക്കോ അവള് കേട്ടതിന്റെ ഷോക്കിൽ ആണ്… ഞാൻ പറഞ്ഞു മനസിലാക്കി കൊള്ളാം…. ” – സൂര്യ
” മ്മ്…. ” – ശ്രീ
ഞാൻ വേഗം മുറിയിലേക്ക് ചെന്നു….
ദേവേട്ടൻ ബാൽക്കണിയിലെ റയിലിങ്ങിൽ കൈ താങ്ങി നിൽപ്പുണ്ട്… മുകളിലേക്ക് നോക്കിയാണ് നിൽപ്പ്…
ഞാൻ വേഗം ചെന്നു പുറകിലൂടെ കെട്ടിപ്പിടിച്ചു…. കൈകളിൽ ചുടു നീർ വീണപ്പോൾ ആണ് ഏട്ടൻ കരയുക ആണെന്ന് മനസിലായത്….
ഞാൻ വേഗം ഏട്ടനെ തിരിച്ച് നിറുത്തി….
” ഇന്ദ്രെട്ടാ….. എന്തിനാ കരയണേ ” – ശ്രീ
” സ്നേഹിച്ചിട്ട് അല്ലേ ഉള്ളൂ ഞാൻ അവനെ…. എന്റെ ഏട്ടൻ എന്ന് ആത്മാർഥമായി അല്ലേ വിളിച്ചത്…. എന്നിട്ടും അവൻ ഇത്രക്കും ദുഷ്ടൻ ആയി പോയല്ലോ…. ലക്ഷ്മി അമ്മയും ജഗചനും ഉണ്ടായിരുന്നു എങ്കിൽ ഇത്രേം ഒന്നും ഉണ്ടാവില്ലായിരുന്ന് അല്ലേ ബാലേ…. ” – ദേവൻ
” എന്താ ദേവേട്ടാ എന്തൊക്കെയാ ഇൗ പറയുന്നത്…. പോയ കാര്യങ്ങള് എന്തായി… അവളുടെ മരുന്നുകൾ…. ” – ശ്രീ
” നിന്റെ ഊഹം ശെരിയാണ്…. അതൊക്കെ അവളെ തളർത്താൻ കൊടുത്തിരുന്ന മരുന്നുകൾ ആണ്…. ഒന്നു ഡിപ്രഷനിൽ ആകാനും മറ്റൊന്ന് സ്ട്രോക്ക് വരുത്തികാനും…. ” – ദേവൻ
” ദേവേട്ടാ… അയാള്…. അയാളിത്ര ദുഷ്ടൻ ആയിരുന്നോ…. ” – ശ്രീ
” എനിക് അറിയില്ല മോളെ…. ഒന്നും…. അവന്റെ ലക്ഷ്മിയോട് ഉള്ള സ്നേഹം കണ്ടപ്പോൾ ഞാൻ കരുതിയത് അവൻ അവളെ എങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എന്നാണ്…. പക്ഷേ അവൻ അതിലും നമ്മളെ കോമാളി ആകി…. ” – ദേവൻ
” പിന്നെന്തിനാ ദേവേട്ടാ അവനോട് ചേച്ചിയെ നോക്കിയ കൊണ്ടാണ് വെറുതെ വിടുന്നത് എന്നൊക്കെ പറഞ്ഞത്…. ” – ശ്രീ
” അവന്റെ മനസ്സിൽ അങ്ങനെ ഒരു ധാരണ ഉണ്ട്… അത് അങ്ങനെ തന്നെ നിൽക്കട്ടെ… സത്യങ്ങൾ നമ്മൾ അറിഞ്ഞു എന്ന് അവൻ അറിഞ്ഞാൽ അവൻ അവളെ കൊല്ലാൻ പോലും മടിക്കില്ല…. അവന് ഒട്ടും സംശയം തോന്നാത്ത രീതിയിൽ അവളെ ഇവിടുന്നു മാറ്റണം…. അതിനു ശേഷം നിന്നെയും…. ഇനിയും അവന്റെ മുന്നിൽ ഇങ്ങനെ നിങ്ങളെ 2 പേരെയും ഇട്ട് കൊടുക്കാൻ എനിക് ആവില്ല…. ” – ദേവൻ
” അത് നന്നായി ദേവേട്ടാ…. ” – ശ്രീ
” നാളെ അമ്മ വരും…. കൂടെ അവള് ഉണ്ടാകും എന്ന് തോന്നുന്നു… നീ സൂക്ഷിക്കണം…. ഞാൻ പറഞ്ഞത് ആണ് അമ്മയോട് ഇങ്ങോട്ട് അവളെ കൊണ്ടുവരേണ്ട എന്ന്…. പക്ഷേ അവള് ഒറ്റക്ക് ആണ് അവൾക്ക് മറ്റാരും ഇല്ല…. 2 ദിവസത്തേയ്ക്ക് എങ്കിലും അവള് ഇവിടെ ഉണ്ടാവും…. 2 ശത്രുക്കളും ഒന്നിച്ച് ഉണ്ട്…. സൂക്ഷിക്കണം….. ” – ദേവൻ
” ഇൗ ഇന്ദ്രൻ ഉണ്ടല്ലോ….. കൂടാതെ കുഞ്ഞു ഇന്ദ്രനും ഉണ്ട്…. എനിക് ഒന്നും പറ്റില്ല എന്നെ…. ” – ശ്രീ
*💙 ഇൗ ഇന്ദ്രൻ ഉള്ളിടത്തോളം ഞാൻ ഉണ്ടാവും നിനക്ക് ഒരു സംരക്ഷണ കവചമായി…. കാറ്റിലോ മഴയിലോ മഞ്ഞിലോ പെട്ട് ഉലയാതെ നിന്നെ ഞാൻ നോക്കിക്കോളാം…. വേനലിലും വസന്തത്തിലും ഒന്നുപോലെ നിന്നെ ഞാൻ നോക്കാം…. നിന്നെ വിട്ടകലാൻ വയ്യ മോളെ…. മരണത്തിൽ പോലും ഒരേ മെയ്യായി അലിയാൻ ഞാൻ ഉണ്ടാവും…. മരണമെന്ന കോമാളി എന്നെ നേരത്തെ പുൽകിയാലും എന്നും ഉണ്ടാവും നിൻ കൂടെ ഒരു വിളിപ്പാട് അകലെ… ഒരു കുളിർ കാറ്റായി നിന്നെ പുൽകാൻ…. 💙*
ദേവേട്ടൻ എന്നെ ആഞ്ഞു പുണർന്നു….. ശരീരത്തിലെ ഓരോ ഞെരമ്പുകളെയും ഉണർത്താൻ തക്ക വിധമുള്ള പുണരൽ…. എന്നിട്ട് ദേവേട്ടൻ എന്റെ നെറ്റിയിൽ ചുംബിച്ചു…..
പ്രണയവും വാത്സല്യവും നിറഞ്ഞൊരു ചുംബനം….
പതിയെ അത് താഴേയ്ക്ക് ചലിച്ചു….. കണ്ണുകളിലേക്ക് ചുണ്ടുകൾ ചേർന്നു…. എതിർക്കാൻ ആവാത്ത വിധം ഞാൻ തളർന്നിരുന്നു…. കൈ കാലുകൾ ചുംബന ലഹരിയിൽ അലിഞ്ഞു ചേരുന്നു….
അത് അതിന്റെ ഇണയെ കണ്ടെത്തിയപ്പോൾ ആവേശത്തോടെ അതിലേക്ക് ആഴ്ന്നു ഇറങ്ങി…. ചെറു നോവ് പോലും എൽപിക്കാതെ പതിയെ ഏട്ടൻ എന്റെ ചുണ്ടുകളെ നുണഞ്ഞു കൊണ്ടിരുന്നു…. എന്റെ നഖങ്ങൾ ഏട്ടന്റെ പുറത്ത് പുതു വരികൾ മെനഞ്ഞു….
പതിയെ ഏട്ടന്റെ കൈകൾ താഴേയ്ക്ക് സഞ്ചരിച്ചു…
അതൊരു പ്രണയ കാവ്യമായി പരിണയിച്ചു…..
ബാലയിൽ ഇന്ദ്രൻ രചിച്ച ഒരു പ്രണയ കാവ്യം….
💙ഇന്ദ്രബാല💙
_____________________
🌙🌙🌙☀️☀️☀️
( ദേവൻ )
രാവിലെ ശ്രീയുമായാണ് ഞാൻ അമ്മയെ വിളിക്കാൻ പോയത്…. അവളെ വീട്ടിൽ നിറുത്താൻ എനിക് തീരെ താല്പര്യം ഇല്ലായിരുന്നു….
കൂടാതെ മനസ്സിൽ പല കാര്യങ്ങളും ഉറപ്പിച്ചിരുന്നു…. ശരണിനോട് അതൊക്കെ ഡിസ്കസ് ചെയ്താണ് രാത്രി കിടന്നത്… തെളിവുകൾ ഇല്ലാതെ ജിത്തുവിന്റെ ദുഷ്ടത്തരം അച്ഛനെയും അമ്മയെയും അറിയിക്കാൻ പറ്റില്ല…. അത് കൊണ്ട് ലക്ഷ്മിയെ ജിത്തു വിടില്ല എന്ന് പറഞ്ഞാല് ഞങ്ങൾക്ക് ഒന്നും ചെയാൻ ആവില്ല…. അതിനാണ് ഇന്നലെ ഒന്നും അറിയാത്ത പോലെ സംസാരിച്ചത്…. ശ്രീയുടെ അച്ഛനും അമ്മയും കൂടി ഇന്ന് വരും ലച്ചുവിനെ കൊണ്ട് പോവാൻ…. എങ്ങനെ എങ്കിലും അവളെ ഒപ്പം അയക്കണം… അതിനു ശേഷം അച്ചായന്റെ കല്യാണം കഴിഞ്ഞ് ബാലയെയും ചിറ്റെടത്തേക്ക് കൊണ്ടുപോകണം….
അധികം ദൂരം ഇല്ലാതിരുന്നത് കൊണ്ട് പെട്ടെന്ന് അവിടെ എത്തി….
ചെന്നപ്പോൾ പ്രതീക്ഷിച്ചിരുന്നത് പോലെ അമ്മ അവളുമായി നിൽപ്പുണ്ട്…. എനിക് കുറച്ച് എതിർപ്പുകൾ ഉണ്ടായിരുന്നു എങ്കിലും ബാല വേഗം സമ്മതിച്ചു….
എനിക് സത്യത്തിൽ അൽഭുതം തോന്നുക ആണ് ഇവളെ കാണുമ്പോൾ…. എത്ര മാത്രം വേദനിപ്പിച്ചു ആ നിതിക…. എന്നിട്ടും അവള് ഓരോ വട്ടവും ക്ഷമിക്കുന്നു…..
അമ്മയും ബാലയും ചിരിച്ച് കളിച്ച് കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നതും ഞാൻ നീതുവിനെ പിടിച്ച് നിറുത്തി…..
” നിന്നോട് അവള് ക്ഷമിക്കുമായിരിക്കും പക്ഷേ എനിക് ആവില്ല അതിനു… ഇനിയും നന്നാവാൻ ഉദ്ദേശം ഇല്ലെങ്കിൽ കൊന്നുതള്ളും ഞാൻ…. ഒരു പട്ടിയും ചോദിക്കാൻ വരില്ല എന്നോട്…. ” – ദേവൻ
അതിനു അവള് എനിക് നേരെ ഒരു ദയനീയ ചിരി ചിരിച്ചു…. ശെരിക്കും പഴയ നീതുവിനെ പോലെ അല്ലായിരുന്നു അത്….
ഞാൻ വേഗം വണ്ടിയിലേക്ക് കയറി…. എല്ലാവരും കയറി എന്ന് ഉറപ്പായതും ഞാൻ വണ്ടി വീട്ടിലേക്ക് വിട്ടു…..
വീട്ടിൽ ചെന്നപ്പോൾ മുറ്റത്ത് ചിറ്റെടത്തെ കാർ കിടപ്പുണ്ടായിരുന്നു….
അത് കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…..
അകത്ത് ചെന്നപ്പോൾ മാധവനച്ചനും അമ്മയും ശരണും ഒക്കെ ഉണ്ടായിരുന്നു…..
എന്നെ കണ്ടതും ശരൺ എന്നെ നോക്കി എല്ലാം ഒകെ എന്ന രീതിയിൽ ഒരു ചിരി ചിരിച്ചു…..
ജിത്തുവിന്റെ ചിതക്കുള്ള ആദ്യ വിറക് വെച്ച സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ…..
( തുടരും )
__________________
അഭിപ്രായങ്ങൾ പറയണേ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission