✍️💞… Ettante kanthari…💞 (Avaniya)
അപ്പോ മക്കളെ ഒന്നര മാസം ശടെ എന്ന് അങ്ങോട്ട് പോയി കേട്ടോ….. അപ്പോ ദാ വരുന്ന നമ്മുടെ നായിക ശ്രീ….. വയർ ഒക്കെ വീർത്ത് ഉന്തി പിടിച്ച് വരുന്നുണ്ട്…. മാസം 8 കഴിഞ്ഞേ അതിന്റെയാണ്…..
അല്ല എവിടെ നമ്മുടെ നായകൻ….. അതാ അവിടെ ശ്രീയുടെ പുറകിൽ…. അല്ലേലും ഇൗ ചെക്കൻ എപ്പോഴും എന്റെ ശ്രീയുടെ പുറകെ ആണ്…. പാവം പെണ്ണ് ഇച്ചിരി നേരം പോലും ഒറ്റക്ക് ഇരിക്കാൻ സമ്മതിക്കില്ല….. ബാകി ഒക്കെ അവള് തന്നെ പറയും…..
ഇതല്ല ഞാൻ ഇപ്പോ പറയാൻ വന്നത്…. ശേ മാറ്റെറിൽ നിന്ന് വിട്ട് പോയി…. അതായത് മക്കളെ ഒരാഴ്ച കഴിഞ്ഞാൽ നമ്മുടെ ഗായത്രി കുട്ടിയുടെയും സൂര്യ കുട്ടിയുടെയും കല്യാണം ആണ്….. കൂടെ രണ്ട് കൂടി ഉണ്ട്…. അതാരണെന്ന് നമുക്ക് മനസ്സിലാക്കാം കേട്ടോ….. സർപ്രൈസ് 😍
അപ്പോ ഞാൻ പോവ നിങ്ങൾക്ക് ഇഷ്ടമുള്ളവർ വരട്ടെ…. എന്നെ ഒന്നും നിങ്ങൾക്ക് വേണ്ട അല്ലോ🙁( ഫീലിംഗ് സെന്റി… ഒന്നു സെന്റി അടിക്കാൻ എങ്കിലും ശ്രമിക്കണം please🤭🤭 )
( ദേവൻ )
” എന്റെ പൊന്നു ദേവേട്ടാ ഒന്നു അപ്പുറത്തേക്ക് പോകുന്നുണ്ടോ….. ” – ശ്രീ
” ഇൗ പെണ്ണിന് എന്നോട് ഒരു സ്നേഹവും ഇല്ല… ” – ദേവൻ
എന്നും പറഞ്ഞു ചുണ്ട് കോട്ടി…..
” ആ എനിക് സ്നേഹം ഇച്ചിരി കുറവാണ്…. വെറുതെ സെന്റി അടിക്കണ്ട…. മാറി നിന്നോ അങ്ങോട്ട്…. ” – ശ്രീ
” ബാല കുട്ടി…. Please… ” – ദേവൻ
” No no no ” – ശ്രീ
” Why why why ” – ദേവൻ
” അച്ഛന്റെ മോന് അച്ഛൻ അടുത്ത് വരുമ്പോൾ ഒരു പ്രത്യേക ഇളക്കം ആണ്….. എനിക് വയ്യ ദേവേട്ടാ ചവിട്ട് കൊള്ളാൻ….. ” – ശ്രീ
ചിനുങ്ങി കൊണ്ട് പറയുന്ന കേട്ടപ്പോൾ സങ്കടം തോന്നി…. പെണ്ണ് തടിച്ച് വീർത്തു….. പാവം…. എന്റെ മോൻ ആയത് പറയുക അല്ല ഫുൾ ടൈം ചവിട്ട് ആണ്….. പാവം പെണ്ണ്…..
ഞാൻ വേഗം കുനിഞ്ഞു അവളുടെ വയറിലേക്ക് എന്റെ ചുണ്ടുകൾ ചേർത്തു അപ്പോ അവിടെ 2 കുഞ്ഞു കാലുകൾ തെളിഞ്ഞു…..
” ഔ ദാ വീണ്ടും….. ഏട്ടാ….. ” – ശ്രീ
” ദെ ചെക്കാ അവിടെ അടങ്ങി ഒതുങ്ങി കിടക്കണം…. എന്റെ പെണ്ണിനെ വേദനിപ്പിക്കരുത് കേട്ട…. ” – ദേവൻ
അതും പറഞ്ഞു വീണ്ടും ഉമ്മ വെച്ചെങ്കിലും ഇത്തവണ ചവിട്ട് ഉണ്ടായില്ല…..
” കണ്ട അതാ എന്റെ മോൻ എന്താ അനുസരണ….. ” – ദേവൻ
” പോ ദേവേട്ടാ…. ” – ശ്രീ
” കുശുമ്പി….. ഞാൻ എന്റെ മോനെ കൂടുതൽ സ്നേഹിക്കുന്ന കൊണ്ട് അല്ലേ ഇത്…. ” – ദേവൻ
” ആ അത് തന്നെയാ…. ഇപ്പോ മോനെ മതിയല്ലോ എന്നെ വേണ്ടല്ലോ….. ” – ശ്രീ
” അച്ചോട കുശുമ്പി പാറു…. എന്റെ പെണ്ണെ…. എനിക് എന്റെ പെണ്ണ് കഴിഞ്ഞു അല്ലേ ഉള്ളൂ ആരും…. ” – ദേവൻ
” ചുമ്മാതെ ആണ് എന്നെ ഇഷ്ടമല്ല….. ” – ശ്രീ
” എടി പെണ്ണെ എനിക് ഒരു മോൻ മതിയെന്ന് പറഞ്ഞ എന്ത് കൊണ്ടാണെന്ന് അറിയോ…. ” – ദേവൻ
” അത് ഏട്ടന് ഇഷ്ടം ആയത് കൊണ്ട്…. ” – ശ്രീ
” എടി പൊട്ടി പെണ്ണെ ആൺകുട്ടികൾക്ക് അവരുടെ അമ്മയോട് ആയിരിക്കും ഇഷ്ടം…. എന്റെ മോൻ അപ്പോ നിന്നെ ആവില്ലേ കൂടുതൽ സ്നേഹിക്കുക….. അതാ മോൻ മതി എനിക്…. ” – ദേവൻ
പറഞ്ഞു തീരുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
” ദെ എനിക് ഇഷ്ടമല്ല കേട്ട ഇൗ കണ്ണീർ….. ” – ദേവൻ
എന്നും പറഞ്ഞു ഞാൻ മുറിയിൽ നിന്ന് പുറത്തേക് പോയി….
താഴെ കല്യാണത്തിന്റെ ചടങ്ങുകൾ ഒക്കെ തകത്തികൃതി ആയി നടക്കുക ആണ്….. ഇൗ ഞായറാഴ്ച ആണ് കല്യാണം…. ഇന്ന് വെള്ളിയാഴ്ച ആയി…..
ജിത്തു സമ്മതിച്ചതോടെ പിന്നെ ആർക്കും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല…..
സൂര്യയുടെ കാര്യം അതുലിന്റെ വീട്ടിൽ എതിർപ്പ് ഒന്നും ഉണ്ടായില്ല…. ഒറ്റ കാര്യം മാത്രേ ഉണ്ടായോളു ചേട്ടൻ നിൽകുമ്പോൾ അനിയന്റെ വിവാഹം നടത്താൻ ആവില്ല എന്ന്….. എന്തെങ്കിലും ഇഷ്ടം ചോദിച്ചപ്പോൾ അവന് ആദിയുടെ അനിയത്തി ആമിയെ ഇഷ്ടം ആണെന്ന്…..
അത് കേട്ടിട്ട് ആണെങ്കിൽ ആമി ബോധം കെട്ട് വീണു😂😂😂 പക്ഷേ ഇപ്പോ അവർ സെറ്റ് ആയി കേട്ട…. അങ്ങനെ ആ പൊട്ടി പെണ്ണ് സ്ഥലം എസിപി യുടെ ഭാര്യ…..
പിന്നെ ആമിയുടെ കല്യാണാലോചന വന്നപ്പോൾ ആദി തന്റെ പ്രണയവും തുറന്നു പറഞ്ഞു….. അപ്പോ പറഞ്ഞത് ഒക്കെ മനസ്സിലായില്ലേ…..
ഇൗ വരുന്ന ഞായറാഴ്ച 4 കല്യാണങ്ങൾ ആണ് ഒന്നിച്ച് നടക്കുന്നത്…. ഇവിടെ വെച്ചാണ് കല്യാണം…. 3 പെൺകുട്ടികൾ ഇവിടെ തന്നെ ഉള്ളത് ആണല്ലോ കൂടാതെ ആമി ഞങ്ങൾക്ക് ഇവിടുത്തെ കുട്ടി തന്നെയാണ്…. ചെക്കന്മാർ ഒക്കെ അതുലിന്റെ വീട്ടിലാണ് അവിടെ അമ്മ ഒന്നും ഇല്ല…. അച്ഛനും മക്കളും മാത്രമല്ലേ ഉള്ളൂ… കൂടെ ഇപ്പോ ആദിയും ആനന്ദും….
ഇവിടെ അത്യാവശ്യം ബന്ധുക്കൾ ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്….
നാളെയാണ് ഹൽദിയും മൈലാഞ്ചിയും… എല്ലാവർക്കും ഉള്ള ഡ്രസ്സുകൾ ഒക്കെ നേരത്തെ എടുത്തു…. ജിത്തു ഒന്നു അടങ്ങിയ മട്ടാണ്…. പക്ഷേ എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പ് പോലെയാണ് അവന്റെ പെരുമാറ്റം…..
അത് ഞങ്ങളിൽ ചെറിയ ഒരു പേടി ഉണ്ടാക്കിയിട്ട് ഉണ്ട്…. അതിനാൽ എപ്പോഴും ഞങ്ങളുടെ കണ്ണ് ബാലക്ക് ചുറ്റും ഉണ്ട്….
__________________
( ശ്രീ )
ഇന്നാണ് അവരുടെ ഒക്കെ ഹൽദ്ധി…… രാവിലെ ഹൽദിയും വൈകിട്ട് മൈലാഞ്ചിയും ആണ്…..
4 പെൺകുട്ടികളും ഒരുങ്ങുന്ന തിരക്കിൽ ആണ്….. കസിൻസ് ഒക്കെ കൂടിയാണ് ഒരുക്കുന്നത്…. എന്നെ ആ ഭാഗത്തേയ്ക്ക് അടുപ്പിച്ചില്ല…. ഇൗ നിറവയറും കൊണ്ട് അങ്ങോട്ട് വരണ്ട എന്ന്….. ഇൗ അവസ്ഥ ആയത് കൊണ്ട് എനിക് സാരിയാണ് എടുത്തിരിക്കുന്നത്….
ഞാൻ കഷ്ടപ്പെട്ട് അതൊക്കെ ഉടുത്ത് അപ്പോഴാണ് ദേവേട്ടൻ മുറിയിലേക്ക് വന്നത്…. പാവം നല്ല ഓട്ടത്തിൽ ആണ്…. വിയർത്ത് കുളിച്ച് ആണ് വരവ്…. വേഗം പോയി കുളിച്ച് വന്നു…. എനിക് വിയർപ്പിന്റെ മണം പറ്റില്ല…. ഇൗ അവസ്ഥ ആയത് കൊണ്ടാണെന്ന് തോന്നുന്നു ഓക്കാനം വരും…..പെട്ടെന്ന് ഇറങ്ങി വന്നു…. അപ്പോഴും ഞാൻ സാരിയുമായുള്ള മല്പിടിതത്തിൽ ആണ്…..
വേഗം തന്നെ ദേവേട്ടൻ വന്നു ഞൊറി ഒക്കെ എടുത്ത് തന്നു….. മാലയും വളയും കമ്മലും ഒക്കെ ഇട്ട് തന്നു പൊട്ട് തൊടീച്ച് കണ്ണെഴുതി നെറ്റിയിൽ സിന്ദൂര വും ഇട്ടു…. എന്നിട്ട് കൺമഷി കൊണ്ട് ചെവിക്ക് പുറകിൽ ഒരു കുത്തും കുത്തി…..
” സുന്ദരി ആയിട്ടുണ്ട്… ആരുടെയും കണ്ണ് തട്ടണ്ട എന്റെ പെണ്ണിന്….. ” – ദേവൻ
തീ മഞ്ഞ നിറത്തിൽ ഉള്ളൊരു സാരിയാണ് എന്റെ വേഷം….. കാഞ്ചീപുരം സാരി ആയിരുന്നു…. നല്ല ഭംഗി ആയിരുന്നു അതിനു…. എനിക് നന്നായി ചേരുന്നുണ്ട്…. ദേവേട്ടന്റെ സെലക്ഷൻ അല്ലേ…. മോശം ആവില്ല….
ദേവെട്ടനും ഗോൾഡൺ നിറത്തിൽ ഉള്ളൊരു കുർത്ത ആണ് ഇട്ടിരിക്കുന്നത്…. എന്റെ ദേവിയെ പിടകോഴി ശല്യം കാരണം ഇൗ മനുഷ്യനെ ഞാൻ പൊതിഞ്ഞു നടക്കേണ്ടി വരും….
ഞങ്ങൾ 2 പേരും കൂടി പുറത്തേക് ചെന്നു…. ഇപ്പോ താഴത്തെ മുറിയിലാണ് താമസം….
അവിടം മുഴുവൻ ഒരു മഞ്ഞ മയം….. 4 പേരും മഞ്ഞ നിറത്തിൽ ഉള്ള ലേഹങ്ക ആണ് ഇട്ടിരിക്കുന്നത്….. അതിന് ചേർന്ന ഒരു ചോക്കറും….
4 കസേരകളിൽ ആയി അവർ ഇരുന്നു…. ബസുകൾ ഒക്കെ ചുറ്റും ഉണ്ട്…. അവർക്ക് മുന്നിൽ മഞ്ഞൾ കുഴമ്പ് രൂപത്തിലാക്കി വെച്ചിട്ട് ഉണ്ട്….. ആദ്യം മുത്തശ്ശി അവർക്കായി തേച്ച് കൊടുത്തു….. പിന്നെ ബാകി ഓരോരുത്തരും…..
ചെക്കന്മാർക്ക് ഇന്ന് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലാത്തത് കൊണ്ട് എല്ലാം ഇവിടെ ഉണ്ട്…. അത് കൊണ്ട് ആങ്ങള എന്ന നിലയിൽ ദേവേട്ടൻ പെങ്ങമാർക്ക് ചുറ്റും ഉണ്ട്….. പ്യാവം എന്റെ ചേട്ടന്മാർ…..
പരിപാടി മനോഹരമായി തന്നെ കഴിഞ്ഞു…..
ഇനി വൈകിട്ട് മയിലാഞ്ചി ആണ്….. എല്ലാ കല്യാണ പെണ്ണുങ്ങൾക്കും മൈലാഞ്ചി ഇട്ട് കൊടുക്കുന്നുണ്ട്…. എല്ലാവരുടെയും കൈകളിൽ തന്റെ ചെക്കന്മാരുടെ യും പേര് ഒക്കെ എഴുതി എല്ലാവരും ഹാപ്പി ആണ്….
എന്റെ കൈയിലും ഇട്ടു…. ഇന്ദ്രൻ എന്ന് നടുക്ക് എഴുതാൻ പറഞ്ഞപ്പോൾ അത് വേണ്ട
💙ഇന്ദ്രബാല 💙 എന്ന് മതിയെന്ന് പറഞ്ഞു…..
അങ്ങനെ അന്നത്തെ പരിപാടികൾ ഒക്കെ അവസാനിച്ചു….
നാളെയാണ് കല്യാണം…. ഒന്നല്ല 4 കല്യാണം…. അപ്പോ എല്ലാവരെയും 3 കൂട്ടം പായസം അടങ്ങുന്ന സദ്യക്ക് ക്ഷണിക്കുന്നു…..
ആനന്ദ് 💞 ഗായത്രി
അതുൽ 💞 സൂര്യ
ഋതിക് 💞 ആമി
ആദി 💞 നിതിക
അപ്പോ എല്ലാവരും വന്നേക്കണം കേട്ടോ….. നമുക്ക് പൊടി പൊടിക്കാം….🥳🥳🥳
____________
( ശ്രീ )
രാവിലെ 11.30ന് അമ്പലത്തിൽ വെച്ചാണ് കല്യാണം…. കല്യാണ ചടങ്ങ് ചെറിയ രീതിയിൽ ആണ് നടത്തുന്നത് എങ്കിലും 4 കല്യാണം ആയത് കൊണ്ട് ഒരുപാട് ആളുകൾ ആയി….
എനിക് ദേവെട്ടാൻ ആണ് ഡ്രസ്സ് എടുത്ത് തന്നത്….. ലൈറ്റ് റോസ് നിറം ആണ്…. സിമ്പിൾ ഓർണമെന്റ്സ് ഒപ്പം ശെരിക്കും നല്ല ഭംഗി ഉണ്ട്….
4 പെൺകുട്ടികൾക്കും പുടവ എടുത്തത് ഞങ്ങൾ ആയിരുന്നു…. അതായിരുന്നു വിവാഹ സമ്മാനം…. 4 പേരും കാഞ്ചീപുരം സാരിയിൽ സുന്ദരികൾ ആണ്….
ഗായത്രി ഒരു ചില്ലി റെഡ് സാരി ആയിരുന്നു…. അതിലെ ഗോൾഡൺ പട്ട് നൂലുകൾ അതിനു കൂടുതൽ മികവ് നൽകി….
സൂര്യ നീല നിറത്തിൽ ഉള്ളൊരു സാരിയായിരുന്നു…. ഗോൾഡനും സിൽവറും കൂടി കലർന്നുള്ള അതിമനോഹരം ആയ ഒന്നായിരുന്നു….
ആമിക്ക് പച്ചയും നിതികക്ക് മെറൂൺ നിറവും ആണ് എടുത്തത്…..
അവരുടെ ചെക്കന്മാർക്ക് ഒക്കെ അതേ നിറത്തിൽ ഉള്ള കുർത്ത ആയിരുന്നു…. കൂടെ സ്വർണ്ണ കരയുള്ള മുണ്ടും
ദേവേട്ടൻ പിങ്ക് നിറത്തിലുള്ള ഒരു കുർത്തയാണ്…. വയർ ഉള്ളകൊണ്ട് ഇപ്പോ മറ്റാരെങ്കിലും കൂടി ഉണ്ടെങ്കിൽ മാത്രേ സാരി ഉടുക്കാൻ പറ്റൂ….
ആരെ വിളിക്കും എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് അമ്മു മുറിയിലേക്ക് വന്നത്…. ദേവേട്ടൻ പറഞ്ഞു വിട്ടത് ആണത്രേ…..
അങ്ങനെ അവളുടെ സഹായത്തോടെ അത് നല്ല വൃത്തിക്ക് ഉടുത്തു…. അപ്പോഴേക്കും ദേവേട്ടൻ മുറിയിലേക്ക് വന്നു….. ഡ്രസ്സിംഗ് ഒക്കെ കഴിഞ്ഞു ഞങ്ങൾ പുറത്തേക് ചെന്നു….. ചെക്കനും പെണ്ണും ഒക്കെ ഇവിടെ തന്നെ ഉണ്ട്….. 4 കാറുകളിൽ ആയി അവർ പുറപെട്ടു….
ഞങ്ങളും പതിയെ പുറത്തേക് ചെന്നു….. വേഗം അമ്പലത്തിലേക്ക് ചെന്നു…. അവിടെ ആളുകൾ ഒക്കെ എത്തിയിരുന്നു…..
മുഹൂർത്തം ആയതും പൂജിച്ച താലി അവർക്ക് മുന്നിലേക്ക് കൊണ്ടുവന്നു…. ഇപ്പോ ചെറിയ രീതിയിൽ നടത്തിയിട്ട് റിസപ്ഷൻ നന്നായി നടത്താം എന്ന തീരുമാനം….. ശ്രീകൃഷ്ണ ഭഗവാന്റെ മുന്നിൽ വെച്ച് 4 പേരും സുമംഗലികൾ ആയി….. അവരുടെ സിന്ദൂരരേഖകൾ കുങ്കുമം കൊണ്ട് ചുവക്കപെട്ടു…..
എല്ലാവരുടെയും അനുഗ്രഹ ആശീർവാധങളോടെ അവർ മാലകൾ പരസ്പരം കൈ മാറി….
എല്ലാവരും അനുഗ്രഹങ്ങൾ വാങ്ങി….. ഒരു ചെറിയ സദ്യ ഒരുക്കിയിരുന്നു… അതിന് ശേഷം ഓരോ വീട്ടിലേക്ക് പുറപെട്ടു…. ആദ്യം അതുൽ ഏട്ടന്റെ വീട്ടിലേക്ക് ആണ് പോയത്…. നിലവിളക്ക് കൊളുത്തി ആമിയെയും സൂര്യായെയും അവിടേക്ക് വിളിച്ചു….
അവർ കയറിയതിനു ശേഷം അടുത്തത് ആദി ഏട്ടന്റെ വീട്ടിലേക്ക് പോയി….. നിതികയെ അകത്തേയ്ക്ക് കയറ്റി….
ആനന്ദ് ഏട്ടന്റെ വീട്ടിലേക്ക് ആയിരുന്നു അടുത്തത് ആരും കൈ പിടിച്ച് കയറ്റാൻ ഇല്ലാതിരുന്നത് കൊണ്ട് പെങ്ങൾ എന്ന സ്ഥാനത്ത് ഞാൻ തന്നെയാണ് കൈ പിടിച്ച് കയറ്റിയത്…
ഞാനും ദേവേട്ടനും ആനന്ദ് ഏട്ടന്റെ കൂടെയാണ് നിന്നത്…. വൈകിട്ടത്തെ റിസപ്ഷൻ കഴിഞ്ഞു വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു…..
റിസപ്ഷൻ ഒരു ഓഡിറ്റോറിയത്തിൽ ആയിരുന്നു…. വൈകിട്ടത്തെ പരിപാടിക്ക് ഗായുവിനെ ഒരുക്കാൻ ആൾ വന്നു…. അതൊക്കെ അപ്പുറം തകൃതി ആയി നടക്കുന്നു….
പക്ഷേ എന്തോ ആനന്ദ് ഏട്ടന്റെ പെരുമാറ്റത്തിൽ ഒക്കെ വല്ലാത്ത വ്യത്യാസം പോലെ…. പഴയ ആനന്ദ് എട്ടനിൽ നിന്ന് ഒരുപാട് മാറി പോയത് പോലെ…. ദേവേട്ടനോട് ആവശ്യത്തിന് അല്ലാതെ ഒരു വാക് പോലും മിണ്ടുന്നില്ല…. ചിലപ്പോ എന്റെ തോന്നലുകൾ ആവാം… തോന്നലുകൾ തന്നെയാണ് എന്നൊരു നിഗമനത്തിൽ ഞാൻ ആ കാര്യം വിട്ടു….
രാവിലത്തെ അലച്ചിൽ കൊണ്ട് തന്നെ കൈ കാലുകൾ ഒക്കെ നല്ല വേദന ഉണ്ട്…. പക്ഷേ ദേവെട്ടനോട് ഞാൻ പറഞ്ഞില്ല വെറുതെ എന്തിനാ വിഷമിപ്പിക്കുന്നത്…. സാരി മാറാൻ വയ്യാത്തത് കൊണ്ട് രാവിലത്തെ തന്നെ വൈകിട്ടും ഇട്ടു…. ഏട്ടൻ ഒരുപാട് നിർബന്ധിച്ച് എങ്കിലും എല്ലാം വേണ്ട എന്ന് പറഞ്ഞു അവസാനിപ്പിച്ചു….
____________________
( ദേവൻ )
രാവിലത്തെ പരിപാടികൾ കഴിഞ്ഞപ്പോൾ തന്നെ അവള് നന്നായി ക്ഷീണിച്ചിരക്കുന്നു…. പാവത്തിന്റെ നടപ്പ് കണ്ടാൽ തന്നെ സങ്കടം തോന്നും…. പക്ഷേ എനിക് ഒന്നും ചെയ്യാൻ ആവിലല്ലോ… ആവശ്യം ആയി പോയില്ലേ….
വൈകിട്ടത്തെ പരിപാടിക്ക് വധുമാർ എല്ലാവരും ലേഹംഗ ആണ് ഇട്ടത്…. വരന്മാർ കോട്ടും സ്യൂട്ടും…. എല്ലവരും നല്ല സ്റ്റൈൽ ആയിരുന്നു….
എല്ലായിടത്തും നല്ല തിരക്കുകൾ ആയിരുന്നു… ബിസിനസ് partners മറ്റും ഉണ്ടായിരുന്നു….
ഞാൻ ബിസി ആയത് കൊണ്ട് അന്നമ്മയെയും അമ്മുവിനെയും അവളെ നോക്കാൻ ഏൽപ്പിച്ചു… ജിത്തു അവിടെ ഇവിടെ ആയി ഒക്കെ ഉള്ളത് കൊണ്ട് ഞങൾ എല്ലാവരും ശ്രീയെ നല്ലോണം ശ്രദ്ധിച്ചിരുന്നു….
പെണ്ണ് നന്നായി തടിച്ച് ഇപ്പോ ചക്കാപോത്ത് പോലെ ആയിട്ടുണ്ട്….
ആത്മഗതം ആണെങ്കിലും ഇച്ചിരി ഉറക്കെ ആയി പോയി… അത് കേട്ട് ഇവിടെ ഒരുത്തി എന്നെ കണ്ണ് മിഴിച്ച് നോക്കുന്നുണ്ട്…. എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി….
” അളിയാ രക്ഷപെട്ടോ…. അല്ലെങ്കിൽ അവള് കൊല്ലും…. ” – ശരത്ത്
” ശെരിയാ ഇനി ഇവിടെ നില്കുന്നത് ആരോഗ്യത്തിന് ഹാനികരം ആണ്…. ” – ദേവൻ
ഞാൻ വേഗം ഇളിച്ച് കൊണ്ട് അവിടുന്ന് പോയി…..
അപ്പുറത്തേക്ക് ഒക്കെ പണി നോക്കാൻ പോയി എങ്കിലും ഇടക്ക് ഇടക്ക് അവളെ വന്നു നോക്കി….
അവരോട് ചിരിച്ച് കളിച്ച് സംസാരിച്ച് ഇരിക്കുന്ന അവളെ കാണുമ്പോൾ ഒരു മനസമാധാനം ആണ്…..
പരിപാടി ഇച്ചിരി വൈകിയാണ് കഴിഞ്ഞത്…. അപ്പോഴേക്കും നോക്കുമ്പോൾ അവള് അന്നമ്മയുടെ തോളിൽ ചാരി ഉറങ്ങിയിരുന്നു…..
” എന്താ ഡീ അന്നാമ്മെ പെണ്ണ് ഉറങ്ങിയോ…. ” – ദേവൻ
” ആ ദേവേട്ടാ…. പാവം ഒട്ടും വയ്യായിരുന്നു…. ” – അന്ന
” ഭക്ഷണം കഴിച്ച അവള്…. ” – ദേവൻ
” ആ ദേവേട്ടാ….. ഞങ്ങൾ നിർബന്ധിച്ച് കഴിപ്പിച്ച്…. ” – അന്ന
” എന്ന ഞാൻ കൊണ്ടു പോവാ പെണ്ണിനെ…. ” – ദേവൻ
എന്നും പറഞ്ഞു ഞാൻ അവളെ താങ്ങി പിടിച്ച് കാറിൽ കയറ്റി വീട്ടിലേക്ക് പോയി…. എന്റെ ദേവിയെ ഇൗ പെണ്ണ് ഉറങ്ങിയാൽ കുമ്പകർണി ആണലോ…..
ഇത്രേം നേരം ആയിട്ടും ഒന്നു എഴുന്നേറ്റത് പോലുമില്ല….
വേഗം വീട്ടിലേക്ക് ചെന്നു…. അവളെ വിളിച്ച് എഴുന്നേൽപ്പിച്ച് ബെഡിൽ കിടത്തി….
ഒന്നു കുളിച്ച് ഞാനും മയങ്ങി…. ശേരിക്ക് ഒന്നു ഉറക്കം പിടിച്ച് വന്നപ്പോൾ ആണ് അപ്പുറത്ത് എന്തോ ഞെരുക്കം കേട്ടത്…. നോക്കിയപ്പോൾ അവള് എഴുന്നേറ്റ് ഇരിപ്പുണ്ട്….
” എന്തുപറ്റി മോളെ…. ” – ദേവൻ
” ഏട്ടാ എനിക് കാൽ കഴകുന്ന്…. വയ്യ…. ആ…. ” – ശ്രീ
” കരയല്ലേ….. ഞാൻ നോക്കട്ടെ…. ” – ദേവൻ
” ഏട്ടാ….. ” – ശ്രീ
നോക്കിയപ്പോൾ അവളുടെ കാൽ മുഴുവൻ നീര് വന്നു ഇരിപ്പുണ്ട്…. ഇന്നത്തെ അലച്ചിൽ കൊണ്ടാവും…. ഞാൻ വേഗം ബാം എടുത്ത് കൊണ്ട് വന്നു….
താഴെ പോയി ഹോട്ട് ബാഗിൽ വെള്ളവും കൊണ്ട് വന്നു….
എന്നിട്ട് കാലിൽ ബാം ഇട്ട് കൊടുത്ത് ചൂട് ഒക്കെ പിടിച്ചപ്പോൾ ആണ് ഒന്നു മയങ്ങിയത്…. എന്തോ വല്ലാത്തൊരു വാത്സല്യം തോന്നും ഇൗ കിടപ്പ് കാണുമ്പോൾ….
അത് കണ്ട് പതിയെ ഞാനും മയങ്ങി……
___________________
3 ആഴ്ചകൾക്ക് ശേഷം….
( ശ്രീ )
എനിക് ഇപ്പോ ഒൻപതാം മാസം ആണ്…. അധികം പുറത്ത് ഒന്നും ഇറങ്ങാൻ ആവില്ല…. ദേവേട്ടൻ 2 3 ദിവസം ആയി എന്തോ ടെൻഷനിൽ ആണെന്ന് തോന്നുന്നു…. മുഖം ഒക്കെ വല്ലാതെ ഇരിപ്പുണ്ട്…..
എന്തൊക്കെയോ ഓർത്ത് ഇരുന്നപ്പോൾ ആണ് ദേവെട്ടന്റേ ഫോൺ റിംഗ് ചെയ്തത്….. അപ്പോഴേക്കും ദേവേട്ടൻ വന്നു എടുത്തു….
( ദേവന്റെ ഫോൺ സംഭാഷണം ആണ് നമ്മുടെ ശ്രീ കേൾക്കുന്നത് ആണ് കേട്ട…. )
” എന്താണ് രാജേഷ് ഇൗ പറയുന്നത്…. ആ ക്ലൈന്റ് കിട്ടിയില്ലേ…. അത് നമുക്ക് എത്ര important ആണെന്ന് അറിയില്ലേ….. ”
” Ok ok എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യു…. ”
എന്നും പറഞ്ഞു എനിക് നേരെ തിരിഞ്ഞു…
” ആരാ ദേവേട്ടാ ഫോണിൽ….. ” – ശ്രീ
” അത് ആ മാനേജർ ആണ്…. ഒരു ക്ലൈന്റിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് ആയി…. ഞാൻ നേരിട്ട് പോയാലെ ശെരി ആകു…. ” – ദേവൻ
” എപ്പോ പോവാൻ എവിടെ പോവാൻ…. ” – ശ്രീ
” നീ ഇങ്ങനെ tensed ആവല്ലേ…. ഒരു 2 days ബാംഗ്ലൂരിൽ ആണ്…. അയാളെ ഒന്ന് convenience ചെയ്യണം…. ” – ദേവൻ
” ഏട്ടാ… പക്ഷേ ഡേറ്റ് അടുത്ത ആഴ്‍ച്ച അല്ലേ… ഏട്ടൻ ഇല്ലാതെ…. ” – ശ്രീ
” ഞാൻ മറ്റനാളെ പോയി അത് കഴിഞ്ഞുള്ള ദിവസം രാത്രി എത്തുമല്ലോ…. നീ പേടിക്കണ്ട…. ഇവിടെ ആരോടും ഞാൻ പോകുന്നത് പറയേണ്ട…. അപ്പോ പ്രശ്നം ഇല്ലല്ലോ…. ” – ദേവൻ
” ദേവേട്ടാ എനിക് എന്തോ പേടി പോലെ….. ” – ശ്രീ
” പേടിക്കണ്ട പെണ്ണെ ഞാൻ പെട്ടെന്ന് ഇങ്ങ് വരില്ലേ….. ” – ദേവൻ
” മ്മ്…. ” – ശ്രീ
_____________________
ഇതേ സമയം മറ്റൊരു ഫോൺ കോൾ….
” എന്തായി രാജേഷ്…. ” – ജിത്തു
” സർ ദേവൻ സർ ബാംഗ്ലൂർ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഉണ്ട്…. മറ്റനാളെ ആണ് യാത്ര…. ” – രാജേഷ്
” ഒകെ കീപ് ഫോളോ അവൻ ദേവനാണ് അവന്റെ കളി ആണോ എന്ന് കൺഫേം ചെയ്യണം….. ” – ജിത്തു
” Ok സർ…. ” – രാജേഷ്
അതോടൊപ്പം അവൻ മധ്യസേവയിൽ ആയിരുന്നു കൂടെ ആനന്ദും….
” അളിയാ അവളുടെ സമയം അടുത്തു ആ ശ്രീബാലയുടെ…. ” – ജിത്തു
” ദേവൻ അവളുടെ അടുത്ത് നിന്ന് മാറുമോ…. ” – ആനന്ദ്
” യാ ഒരു ബാംഗ്ലൂർ ട്രിപ്പ്…. ” – ജിത്തു
” ദേവന്റെ പ്ലാൻ ആണോ…. ” – ആനന്ദ്
” അറിയില്ല….. അങ്ങനെ അല്ലെങ്കിൽ… അന്നതോടെ തീരും ദേവനും ശ്രീയും….. എന്നന്നേക്കുമായി…. ” – ജിത്തു
_____________
( ശ്രീ )
ഇന്ന് വൈകിട്ട് 3 മണിക്കാണ് ദേവെട്ടന്റെ ഫ്ലൈറ്റ്…. എനിക് എന്തോ ഒരു സമാധാനം ഇല്ല…. അത്രക്ക് അത്യാവശ്യം ആയത് കൊണ്ടാകും ഏട്ടൻ പോകുന്നത് എന്ന് എനിക് ഉറപ്പ് ആയിരുന്നു….
പക്ഷേ എങ്കിലും എന്തോ ഒരു തെറ്റ് സംഭവിക്കാൻ പോകുന്നത് പോലെ…. ഞാൻ ബെഡിൽ കിടക്കുന്ന നേരം ഏട്ടൻ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യുക ആയിരുന്നു….
” ദേവേട്ടാ ” – ശ്രീ
” എന്താ ബാലേ…. ” – ദേവൻ
” പോകണം എന്ന് നിർബന്ധം ഉണ്ടോ ദേവേട്ടാ…. ഇത് പോയെങ്കിൽ പോട്ടെ എന്ന് കരുതി കൂടെ…. ” – ശ്രീ
” ഇല്ലട ഇത് അങ്ങനെ മാറ്റി വെക്കാൻ ആവില്ല….. ” – ദേവൻ
” എന്നാലും…. ” – ശ്രീ
” കൂടി പോയ 2 ദിവസം അതിൽ കൂടുതൽ ഇല്ലല്ലോ…. ഡേറ്റ് 2 ആഴ്‌ച കഴിഞ്ഞു അല്ലേ…. അതിന് മുന്നേ ഞാൻ ഇങ്ങ് ഓടി എത്തില്ലെ…. ” – ദേവൻ
” മ്മ്…. ” – ശ്രീ
” എന്റെ പൊന്നു മോളെ ഇങ്ങനെ പേടികല്ലെ…. ഒന്നും ഉണ്ടാവില്ല…. ഞാൻ ഇല്ലെങ്കിൽ എന്ത് വേണം… നിന്റെ എല്ലാ ആങ്ങളമാരും ഉണ്ടല്ലോ…. ” – ദേവൻ
” അത് ദേവേട്ടനെ പോലെ ആവോ…. ” – ശ്രീ
എന്നും പറഞ്ഞു ഞാൻ മുഖം കൂർപ്പിച്ചു…
” എന്റെ ദേവിയെ ഇൗ പെണ്ണിനെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കും…. ” – ദേവൻ
” ആരും പറയണം എന്ന് ഇല്ല…. ” – ശ്രീ
” എന്റെ ഭാര്യേ ഞാൻ വേഗം ഇങ്ങ് വരും… ” – ദേവൻ
എന്നും പറഞ്ഞു ഏട്ടൻ കുനിഞ്ഞ് എന്റെ വയറിലേക്ക് മുഖം പൂഴ്ത്തി….. അവിടെ ഉമ്മ വെച്ചു….
” വാവേ…. അച്ഛ വേഗം വരാട്ടോ…. അത് വരെ അമ്മയെ വേദനിപ്പിക്കാതെ അവിടെ അടങ്ങി ഇരിക്കണം കേട്ടോ…. അമ്മയെ നോക്കണം…. ” – ദേവൻ
എന്നൊക്കെ പറഞ്ഞു ദേവെട്ടൻ….
__________________
( ദേവൻ )
പെണ്ണിന്റെ കണ്ണ് നിറഞ്ഞത് കാണുമ്പോൾ ചങ്ക് തകരുന്നുണ്ട്…. പക്ഷേ പോണം…. ഇൗ ഒരു യാത്ര അത് അത്ര അത്യാവശ്യം ആണ്…. എല്ലാത്തിനും…. എന്റെ കുഞ്ഞു ജനിക്കേണ്ടത് ഇങ്ങനെയൊരു പ്രശ്നങ്ങളിലേക്ക് അല്ല…. എല്ലാം ശെരി ആകണം….
കുഞ്ഞിനോട് സംസാരിച്ച് കഴിഞ്ഞു അവള് കേൾക്കാതെ മനസ്സിൽ എന്റെ കുഞ്ഞിനോട് മാത്രമായി മറ്റ് ചിലത് കൂടി പറഞ്ഞു…. ഞാൻ എഴുന്നേറ്റ്…. അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി….
” ഞാൻ പോട്ടെ…. ” – ദേവൻ
” പോയി വരാമെന്ന് പറ ഏട്ടാ…. ” – ശ്രീ
” എന്ന പോയി വരട്ടെ…. ബാല കുട്ടി…. ” – ദേവൻ
എന്നും പറഞ്ഞു നെറ്റികൾ തമ്മിൽ മുട്ടിച്ചു….
നിറഞ്ഞ മിഴികളോടെ അവള് എന്നെ അയച്ചു…. അധിക നേരം അത് കണ്ട് നിൽകാൻ ആകാതത് കൊണ്ട് ഞാൻ വേഗം ഇറങ്ങി…..
താഴെ അമ്മ നിൽപ്പുണ്ടായിരുന്നു…..
” മോനെ സൂക്ഷിക്കണം…. ഇൗ ഒരു യാത്ര ഒഴിവാക്കാൻ വഴി ഒന്നും ഇല്ലെ…. ഇൗ നേരം തന്നെ വേണമായിരുന്നോ….. ” – അമ്മ
” വേണം അമ്മേ…. എല്ലാം കലങ്ങി തെളിയാൻ ഇത് അത്യാവശ്യം ആണ്…. ” – ദേവൻ
” ഇൗ വൃദ്ധയുടെ ഹൃദയം പൊട്ടുക ആണ് എല്ലാവരും ഇങ്ങനെ നീറുന്ന കാണുമ്പോൾ ഞാൻ മാത്രം ഒന്നും അറിയാതെ…. ” – അമ്മ
” അമ്മ എല്ലാം അറിയാൻ സമയം ആയിരിക്കുന്നു…. ” – ദേവൻ
” ഒന്നേ ഉള്ളൂ പ്രാർത്ഥന എന്തും താങ്ങാൻ ഉള്ള മനശക്തി…. ” – അമ്മ
” എല്ലാം ശെരി ആകും അമ്മേ… ” – ദേവൻ
” മ്മ് ” – അമ്മ
” അമ്മേ…. ബാലയേ നോക്കികൊള്ളണം…. അമ്മയെ വിശ്വസിച്ചാണ് ഞാൻ പോകുന്നത്…. നോക്കണേ…. ” – ദേവൻ
” പറയണോ ദേവാ അവള് എന്റെ മോൾ തന്നെയല്ലേ…. ” – അമ്മ
” മ്മ് പോയി വരാം അമ്മേ…. ” – ദേവൻ
എന്നാല് ഇതൊക്കെ കേട്ട് കനലേരിയുന്ന പകയോടെ ഒരാള് മൃഗീയമായി ചിരിച്ചു…..
” പോ ദേവാ നിന്റെ അവസാന യാത്രക്ക്…. ”
ഞാൻ വേഗം പുറത്തേക് പോയി ശരൺ എന്നെ കൊണ്ട് വിടാൻ വന്നിരുന്നു….. പുറത്തേക്ക് ചെന്നു മുകളിലേക്ക് നോക്കിയപ്പോൾ ബാല ബാൽക്കണിയിൽ നോക്കി ഇരിപ്പുണ്ട്… എനിക് നേരെ കൈ വീശി കാണിച്ചു….
ഞാനും അങ്ങനെ ചെയ്ത് കാറിലേക് കയറി….
” ദേവാ…. ഇതൊക്കെ ഇപ്പോ വേണമായിരുന്നോ…. ” – ശരൺ
” വേണം നീ വണ്ടി എടുക്കു…. ” – ദേവൻ
വണ്ടി നേരെ എയർപോർട്ടിലേക്ക് പോയി….
____________________
ഇതേ സമയം മറ്റൊരിടത്ത്….
” ഇന്നത്തോടെ എല്ലാം അവസാനിക്കണം…. ഇൗ യാത്രയിൽ അവനും അവന്റെ സഹോദരനും എല്ലാം…. ” – ജിത്തു
” അവനുള്ള ടിപ്പർ റെഡി ആണ്…. എന്തായാലും എയർപോർട്ടിലേക്ക് ആ വഴി പോകണം…. അവിടെ വെച്ച് കാര്യങ്ങള് തീരുമാനം ആകും…. ” – ആനന്ദ്
” മ്മ് അത് മതി അളിയാ…. ദേവനാണ് അവൻ അവസാന ശ്വാസവും പോയെന്ന് ഉറപ്പ് വരുത്തണം…. എന്നിട്ട് എനിക് ഫോട്ടോ അയക്കണം…. ” – ജിത്തു
” Ok ജിത്തു അളിയാ…. ” – ആനന്ദ്
” എന്നിട്ട് അവളെ ഇങ്ങ് കൊണ്ടുവരണം…. ചില കണക്കുകൾ പറഞ്ഞു തീർക്കാൻ ഉണ്ട്…. സംസാര അവസാനം അവളുടെ മരണവും….. ” – ജിത്തു
എന്നും പറഞ്ഞു അവൻ അട്ടഹസിച്ചു….
________________________
( ശ്രീ )
ഏട്ടൻ പോയപ്പോൾ മുതൽ ഒരു സമാധാനവും. ഇല്ല…. ഞാൻ പതിയെ കട്ടിലിൽ ചാരി ഇരുന്നു… അപ്പോഴാണ് ഫോൺ ബെൽ അടിച്ചത്….
ആരാണെന്ന് നോക്കിയപ്പോൾ ആനന്ദ് ഏട്ടൻ ആണ്…. ഏട്ടൻ എന്താ ഇപ്പോ വിളിക്കുന്നത്….പതിവ് ഇല്ലാത്തത് ആണല്ലോ…. ഞാൻ വേഗം ഫോൺ എടുത്തു….
” ഹലോ എന്താ ഏട്ടാ…. ”
അപ്പുറത്ത് നിന്നും പറഞ്ഞ വാക്കുകൾ കേട്ട് എന്റെ ശരീരം കുഴഞ്ഞു….
” നോ…. ” അത് ഒരു അലർച്ച ആയിരുന്നു….
” എന്താ മോളെ എന്ത് പറ്റി…. ” – അമ്മ
” അമ്മേ ദേവെട്ടൻ…. ആക്സിഡന്റ്…. ” – ശ്രീ
” അയ്യോ എന്റെ മോനെ…. ” – അമ്മ
” അമ്മേ…. എനിക് കാണണം…. ” – ശ്രീ
” അച്ഛൻ ഇവിടെ ഇല്ലല്ലോ മോളെ…. ജിത്തു ഉണ്ട് അപ്പുറം ” – അമ്മ
” വേണ്ട…. ആനന്ദ് ഏട്ടൻ വരാമെന്ന് പറഞ്ഞു ഇപ്പോ…. ” – ശ്രീ
ഇതേ സമയം ദേവന്റെ നിശ്ചല ശരീരം കണ്ട് തകർന്നു തരിപ്പണമായ കാർ കണ്ട് ശ്രീയുടെ നിലവിളി കേട്ട് അപ്പുറത്ത് ഒരാള് ആർത്ത് ചിരിക്കുക ആയിരുന്നു…. അത് അവന്റെ അവസാന ചിരി ആണെന്ന് അറിയാതെ…..
( തുടരും )
_________________
മിക്കവാറും നെക്സ്റ്റ് പാർട്ട് ലാസ്റ്റ് പാർട്ട് ആവും…അഭിപ്രായം പ്ലീസ് ❤️
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
No… Last part akallaa… Eneeyum thudaranam ee kadhaa