Skip to content

💙 ഇന്ദ്രബാല 💙 75

indrabaala novel aksharathalukal

✍️💞… Ettante kanthari…💞 (Avaniya)

 

( ശ്രീ )

 

മുന്നിൽ നടക്കുന്നത് ഒക്കെ കണ്ട് ആഗേ ഒരു വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ… ഗായത്രിയുടെ സങ്കടം കണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയി പോയി ഞങ്ങൾ…. ദേവെട്ടനും വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണ്…. ഒരിക്കലും പ്രതീക്ഷിച്ചില്ല അച്ഛനും അമ്മയും ഇതിനെ എതിർക്കും എന്ന്…..

 

 

” എന്ത് ചെയ്യും ദേവേട്ടാ…. ” – ശ്രീ

 

 

” അറിയില്ല ശ്രീ എനിക് ഒരു പിടിയും കിട്ടുന്നില്ല….. നമ്മൾ അല്ലേ ഗായുവിന് പ്രതീക്ഷ കൊടുത്തത്…. എന്നിട്ട് നഷ്ടപ്പെടും എന്ന് പറയുമ്പോൾ ആ പാവത്തിന് സഹിക്കില്ല….. ” – ദേവൻ

 

 

” ജിത്തു എന്താ ഇങ്ങനെ ഒന്നും ഇല്ലെങ്കിലും അവന്റെ സ്വന്തം സഹോദരി അല്ലേ…. ” – ശ്രീ

 

 

” എന്നോട് ഉള്ള ശത്രുത അവന്റെ കണ്ണുകളെ അന്തമാക്കി…. ” – ദേവൻ

 

 

” പുച്ഛം തോന്നുന്നു…. ഏട്ടൻ ഒന്നു അച്ഛനോടും അമ്മയോടും സംസാരിച്ച് നോക്ക്… ” – ശ്രീ

 

 

” മ്മ് സംസാരിക്കാം…. നീ ഗായത്രിയെ ആശ്വസിപ്പിക്കു…. ” – ദേവൻ

 

 

ഞാൻ വേഗം ഗായത്രിയുടെ മുറിയിലേക്ക് പോയി….

 

അവിടെ ചെന്നപ്പോൾ ഗായു ബെഡ്ഡിൽ കിടക്കുക ആയിരുന്നു സൂര്യ അവളുടെ അടുത്ത് ഇരുന്നു തലയിൽ തലോടി കൊണ്ടിരുന്നു…. എന്നെ കണ്ടതും സൂര്യ അവിടുന്ന് മാറി….

 

 

” ഏടത്തി ഇവൾ…. ” – സൂര്യ

 

 

” മ്മ് വഴി ഉണ്ടാക്കാം…. ” – ശ്രീ

 

 

ഞാൻ വേഗം അവളുടെ അടുത്തേക്ക് ഇരുന്നു…. അവളുടെ തലയിൽ തലോടി…. എന്നെ കണ്ടതും അവള് എന്നെ കെട്ടിപിടിച്ചു…

 

 

” ഏടത്തി എനിക് എന്റെ ഏട്ടനെ നഷ്ടപ്പെടുമോ… വയ്യ ഏടത്തി… ഞാൻ ഒരുപാട്…. ഒരുപാട് സ്നേഹിച്ച് പോയി…. ” – ഗായൂ

 

 

” ഇല്ല മോളെ നഷ്ടപ്പെടില്ല…. നീ ഇങ്ങനെ കരയല്ലേ…. ” – ശ്രീ

 

 

” ഇല്ല ഏടത്തി…. എനിക് വയ്യ ഏടത്തി…. പറ്റണില്ല…. എനിക് വേണം അവനെ…. ” – ഗായത്രി

 

 

” നിനക്ക് തന്നെ കിട്ടും ഒന്നു കരയാതെ ഇരിക്ക് മനസ്സ് കൈ വിടല്ലെ… എല്ലാം ശെരി ആവും… ” – ശ്രീ

 

 

____________________

 

 

 

( ദേവൻ )

 

 

ഞാൻ അച്ഛന്റെയും അമ്മയുടെയും മുറിയിലേക്ക് ചെന്നു…

 

” അച്ഛാ…. ” – ദേവൻ

 

 

” എന്താ ദേവാ കയറി വാ…. ” – അച്ഛൻ

 

 

” അച്ഛാ എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്…. ” – ദേവൻ

 

 

” നീ പറഞ്ഞോ…. ” അച്ഛൻ

 

 

” അച്ഛാ… ആനന്ദ് അവൻ നല്ലവൻ ആണ്… എനിക് ഉറപ്പ് ഉണ്ട്…. അവൻ ഗായത്രിയെ പൊന്നു പോലെ നോക്കുമെന്ന് ഉറപ്പുണ്ട്… സമ്മതിച്ച് കൂടെ” – ദേവൻ

 

 

” പക്ഷേ ദേവാ അവന് ആരുമില്ലല്ലോ…. ” – അച്ഛൻ

 

 

” അതിനെന്താ അച്ഛാ… അവന് നല്ലൊരു ഡോക്ടർ അല്ലേ… അത് പോരെ…. ” – ദേവൻ

 

 

 

” ദേവാ…. നീ അച്ഛനോട് എതിർത്ത് സംസാരിക്കേണ്ട…. എന്തൊക്കെ ആയാലും അവൻ ഒരു അനാഥനല്ലെ ” – അമ്മ

 

 

 

” അച്ഛാ അമ്മേ നിങ്ങള് എന്താ ഇങ്ങനെ ഒക്കെ പറയുന്നത്…. അവൻ അനാഥൻ ആയത് അവന്റെ കുറ്റം ആണോ…. ലോകത്ത് ഒരു കുഞ്ഞും അനാഥനായി ജനിക്കുന്നില്ല…. ഉറപ്പായും ഒരു അച്ഛനും അമ്മയും ഉണ്ടാവും അവരുടെ തെറ്റിന് അനാഥമായി പോയ മക്കളെ തെറ്റ് പറഞ്ഞിട്ട് എന്തിനാ…. ” – ദേവൻ

 

 

അതിന് അവർ മറുപടി ഒന്നും പറഞ്ഞില്ല….

 

 

” നമുക്ക് ഗായത്രിയുടെ സന്തോഷം അല്ലേ വലുത്…. അവൻ അവളെ പൊന്നുപോലെ നോക്കും… സ്നേഹിക്കാൻ ആരുമില്ലാത്തവരെ സ്നേഹിച്ചാൽ അത് 100 ഇരട്ടിയായി അവർ തിരിച്ച് തരും അമ്മ… ” – ദേവൻ

 

 

” ശെരി ഞങ്ങൾ സമ്മതിക്കാം…. പക്ഷേ ജിത്തു സമ്മതിക്കണം…. അവൻ സമ്മതിച്ചാൽ ഞങ്ങൾ സമ്മതിക്കാം…. ” – അച്ഛൻ

 

 

” അച്ഛാ പക്ഷേ അവൻ സമ്മതിക്കില്ല എന്ന് നമ്മൾക്ക് അറിയാമല്ലോ…. ” – ദേവൻ

 

 

” ദേവാ അച്ഛൻ പറഞ്ഞതാണ് ശെരി അവന്റെ തീരുമാനം നമ്മൾ മാനിച്ചെ പറ്റൂ…. അവന്റെ സമ്മതം കൂടി വേണം…. ” – അമ്മ

 

 

 

ഇനിയും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയ കൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി…. നേരെ ഗായത്രിയുടെ മുറിയിലേക്ക് പോയി…..

 

അവിടെ ശ്രീ അവളെ ആശ്വസിപ്പിച്ച് കൊണ്ടിരിക്കുക ആണ്… ഞാൻ വേഗം അവരുടെ അടുത്തേക്ക് പോയി…. എഴുന്നേൽക്കാൻ പോയ ശ്രീയോട് അവിടെ ഇരിക്കാൻ പറഞ്ഞു….

 

 

” എന്തായി ദേവേട്ടാ…. ” – ശ്രീ

 

 

” അത് അവർ സമ്മതിച്ചു…. പക്ഷേ ഒരു പ്രശ്നം ഉണ്ട്… ” – ദേവൻ

 

 

” എന്താ ഏട്ടാ… ” – സൂര്യ

 

 

” ജിത്തു സമ്മതിക്കണം…. അതാ കണ്ടീഷൻ…. ” – ദേവൻ

 

 

” പക്ഷേ ഏട്ടൻ സമ്മതിക്കില്ല…. ” എന്നും പറഞ്ഞു ഗായു വീണ്ടും കരയാൻ തുടങ്ങി….

 

 

” ഗായു…. ഏട്ടന്റെ കുട്ടി കരയല്ലേ….. ദേവേട്ടൻ അല്ലേ പറയുന്നത് എന്റെ മോളുടെ ആഗ്രഹം എന്ത് വില കൊടുത്തും നടത്തി തരും… ” – ദേവൻ

 

 

” ഏട്ടാ വേണ്ട…. വഴക്ക് ഒന്നും വേണ്ട…. ” – ഗായത്രി

 

 

” ശെരി വഴക്ക് ഒന്നും ഉണ്ടാകുന്നില്ല…. അല്ലാതെ ഒരു മാർഗം പറയട്ടെ…. നീ ജിത്തുവിനോഡ് ഒന്നു ചോദിച്ച് നോക്ക്…. ” – ദേവൻ

 

 

” ഗായത്രി പറഞ്ഞ ആ വെട്ടുപോത്ത് സ്വഭാവം മാറ്റുമോ ” – ശ്രീ

 

 

” സാധ്യത ഉണ്ട്… അവന് ദേഷ്യം എന്നോടാണ്…. ഇവളെ അവന് ജീവനാണ്…. അപ്പോ നീ ഒന്നുകൂടി പറഞ്ഞു നോക്ക് ” – ദേവൻ

 

 

” മ്മ് പറയാം…. ” – ഗായത്രി

 

 

” ഞാൻ പറഞാൽ അത് വഴക്കിൽ അവസാനിക്കും…. അത് കൊണ്ട് നീ ഒന്നു ചോദിച്ച് നോക്ക്…. നടന്നില്ലെങ്കിൽ നമുക്ക് പുതിയ വഴി പരീക്ഷിക്കാം…. ” – ദേവൻ

 

 

” മ്മ് ശെരി ഏട്ടാ…. ” – ഗായത്രി

 

 

 

ഞാൻ ശ്രീയെയും കൂട്ടി മുറിയിലേക്ക് പോയി…..

 

 

_____________________

 

 

( ശ്രീ )

 

 

 

ഏട്ടൻ എന്നെയും കൂട്ടി മുറിയിലേക്ക് പോയി…. മുറിയിൽ കയറി ഞാൻ വാതിൽ അടച്ച് തിരിഞ്ഞതും ദേവെട്ടനെ അവിടെങ്ങും കാണുന്നില്ല…. എന്റെ മഹാദേവ ഇൗ മനുഷ്യൻ ഇത് എങ്ങോട്ട് പോയി….

 

 

നോക്കിയപ്പോൾ ബാൽക്കണിയിലെ ഡോർ തുറന്നു കിടപ്പുണ്ട്…. ഞാൻ പതിയെ അങ്ങോട്ട് ചെന്നു…

 

 

അവിടെ ഞാനും ദേവെട്ടനും കൂടി അവിടെ ഒരു മുല്ല പടർത്തിയിട്ട്‌ ഉണ്ട്…

 

 

അതിനടുത്ത് നിൽക്കുക ആണ്….

 

 

” ദേവേട്ടാ….. ” – ശ്രീ

 

 

” പറയ്…. ” – ദേവൻ

 

 

” എല്ലാം ശെരി ആവും…. സങ്കടപെടാതെ ഇരിക്ക്” – ശ്രീ

 

 

” നാളെ പൊഴിയുമെന്ന് അറിഞ്ഞിട്ടും സൗരഭ്യം പടർത്തുന്ന ഇൗ പൂക്കൾ പോലെ അല്ലേ….. ” – ദേവൻ

 

 

” ദേവേട്ടാ….. ” – ശ്രീ

 

 

” ജിത്തു സമ്മതിക്കില്ല…. പക എന്ന മൂടൽ മഞ്ഞിനാൽ അവന്റെ കണ്ണ് മൂടപെട്ടിരികുന്നൂ….. അത് ഉരുകുവാൻ വെറും വേനൽ പോര…. എല്ലാത്തിനെയും ചുട്ട്‌ ചാംബലാകാൻ തക്ക കൊടും വേനൽ തന്നെ വേണം…. സൂര്യൻ അതിന്റെ ഏറ്റം ഉഗ്രരൂപത്തിൽ ശോഭികട്ടെ…. അവയിൽ എരിഞ്ഞു അടങ്ങും പലതും….. ” – ദേവൻ

 

 

” ഏട്ടാ…. സൂര്യ താപത്തിൽ എരിഞ്ഞു അടങ്ങുന്നത് മൂടൽ മഞ്ഞ് മാത്രമല്ല…. അതിനൊപ്പം പലതും വെന്ത് വെണ്ണീർ ആയി പോകാം….. ചിലപ്പോ എല്ലാം തന്നെ അതിൽ ഇല്ലാതെ ആവാം…. ” – ശ്രീ

 

 

 

” ഒരു സൂര്യ ഗ്രഹണത്തിലും നശിക്കാത്ത ഒന്നുണ്ട് ബാലേ….. സത്യം….. സത്യം ഏത് മിഥ്യ എന്ന ഗ്രഹണത്താൽ മൂടപെട്ടാലും അവ വീണ്ടും തെളിഞ്ഞു വരും…. സൂര്യ പ്രഭയോടെ തന്നെ….. ” – ദേവൻ

 

 

 

ദേവേട്ടന്റെ വാക്കുകളിൽ നിന്ന് മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി…..

 

 

” എന്ത് ചെയ്യാനാണ് ഉദ്ദേശം…. ” – ശ്രീ

 

 

 

” ഞാൻ ആണ് ഗായത്രിയെ വളർത്തിയത്….. ആ അവളുടെ ഇൗ ന്യായമായ ആവശ്യം നടത്തികോടുക്കും എന്ത് പ്രശ്നം ഉണ്ടായാലും….. ചിലത് ഒക്കെ ഉണ്ട് എന്റെ മനസ്സിൽ… ” – ദേവൻ

 

 

” എന്തായാലും ഇന്ദ്രന് ഒപ്പം ഉണ്ടാവും ഇൗ ബാലയും…. നമ്മുടെ മോനും….. ” – ശ്രീ

 

 

” വാ അകത്തേക്ക് പോവാം…. എന്റെ മോനെ അധികം കാറ്റ് കൊള്ളിക്കണ്ട…. ” – ദേവൻ

 

 

” ഓ മോൻ കാറ്റ് കൊള്ളുന്നതിന് ആണല്ലേ…. ഞാൻ ഇവിടെ കൊള്ളുന്നത് കാണില്ലല്ലോ…. ” – ശ്രീ

 

 

 

” എന്റെ ദേവിയെ ഇങ്ങനെ ഒരു കുശുമ്പ് റാണിയെ ആണല്ലോ എനിക് തന്നത്…. ” – ദേവൻ

 

 

 

” പോ ദേവേട്ടാ…. ” – ശ്രീ

 

 

 

______________________

 

 

 

( ഗായത്രി )

 

 

 

ദേവെട്ടന്റെ വാക്ക് അനുസരിച്ച് ഞാൻ ജിത്തു ഏട്ടനെ കാണാൻ പോയി….. ഞാൻ ചെല്ലുമ്പോൾ മുറിയിൽ കിടക്കുക ആണ്…. ഫോണിൽ എന്തോ നോക്കുക ആണ്…..

 

 

” ഏട്ടാ….. ” – ഗായത്രി

 

 

” എന്താ അകത്തേക്ക് വാ…. ” – ജിത്തു

 

 

” അത് എനിക് കുറച്ച് സംസാരിക്കാൻ ഉണ്ട്…. ” – ഗായത്രി

 

 

 

” ആനന്ദിന്റെ കാര്യമൊഴികെ വേറേ എന്ത് വേണമെങ്കിലും പറഞ്ഞോ ” – ജിത്തു

 

 

” ഏട്ടാ ആനന്ദ് ഏട്ടന് എന്താ കുഴപ്പം….. നല്ലൊരു ജോലി ഇല്ലെ പിന്നെന്താ….. ” – ഗായത്രി

 

 

” നല്ലൊരു കുടുംബം ഇല്ലെ അത് തന്നെയാ കാര്യം…. ” – ജിത്തു

 

 

” ഏട്ടാ എന്നെ പൊന്നു പോലെ നോക്കും അവൻ…. ” – ഗായത്രി

 

 

 

” നോക്കുമായിരിക്കാം…. പക്ഷേ അത് എന്റെ പെങ്ങൾക്ക് വേണ്ട…. ” – ജിത്തു

 

 

 

” ഏട്ടാ എന്തിനാ ഇൗ വാശി പിടിക്കുന്നത്…. ” – ഗായത്രി

 

 

 

” അതേ ഡീ വാശി തന്നെയാണ് അങ്ങനെ അവന്റെ ഒരു തെണ്ടി കൂട്ടുകാരന് നിന്നെ കെട്ടിച്ച് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല….. ” – ജിത്തു

 

 

” ഏട്ടാ സൂക്ഷിച്ച് സംസാരിക്കണം….. ” – ഗായത്രി

 

 

 

” എന്താ ഡീ പുല്ലേ അവനെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളുന്നു ഉണ്ടോ…. മര്യാധിക് ആണെങ്കിൽ നിന്നെ നല്ലൊരുത്തന്റെ കൈ പിടിച്ച് ഏൽപ്പിക്കും അല്ലെങ്കിൽ കൊന്നു മൂലക്ക് തള്ളും…. ” – ജിത്തു

 

 

” ഏട്ടന് ആനന്ദിനോട് വെറുപ്പ് അവൻ അനാഥനായത് കൊണ്ടാണോ അതോ ദേവെട്ടന്റെ കൂട്ടുകാരൻ ആയത് കൊണ്ടോ…… ” – ഗായത്രി

 

 

 

” അപ്പോ എല്ലാം അറിഞ്ഞു കൊണ്ടുള്ള ചോദ്യമാണ്….. അതെടി എനിക് ദേഷ്യം ആ തലതെറിച്ച വളർത്ത് പുത്രന്റെ സന്താനം ആയത് കൊണ്ടാണ്….. ” – ജിത്തു

 

 

 

” എങ്ങനെ പറ്റുന്നു നിങ്ങൾക്ക് ഇങ്ങനെ ഒരു ദുഷ്ടൻ ആവാൻ….. ” – ഗായത്രി

 

 

” ഇറങ്ങി പോടി…. ” – ജിത്തു

 

 

 

 

( ദേവൻ )

 

 

ജിത്തുവിന്റെ അലർച്ച കേട്ടാണ് ഞാൻ റൂമിൽ നിന്ന് പുറത്തേക് വന്നത്…. നോക്കിയപ്പോൾ ഗായത്രി കരഞ്ഞു കൊണ്ട് പുറത്തേക് വരുകയാണ്….. എന്നെ കണ്ടതും എന്നെ വന്നു കെട്ടിപ്പിടിച്ചു…..

 

 

” ഏട്ടാ…. ജിത്തു ഏട്ടൻ സമ്മതിക്കില്ല….. എനിക് എന്റെ ആനന്ദ് ഏട്ടനെ കിട്ടില്ല ഏട്ടാ…. ” – ഗായത്രി

 

 

” മോളെ ഏട്ടൻ വാക്ക് തന്നതല്ലെ ആനന്ദ് മോൾക്ക് ഉള്ളത് തന്നെയാണ്….. അവൻ സമ്മതിക്കില്ല എന്ന് ഉറപ്പായിരുന്നു…. നമുക്ക് മറ്റൊരു മാർഗം കാണാം…. ” – ദേവൻ

 

 

” ജിത്തു ഏട്ടന്റെ പ്രശ്നം അവൻ അനാഥനാണ് എന്നത് അല്ല…. ഏട്ടന്റെ കൂട്ടുകാരൻ ആണെന്നത് ആണ്…. ” – ഗായത്രി

 

 

” അറിയാം അത് തന്നെയാണ് അവന്റെ പ്രശ്നം…. വഴി ഉണ്ടാക്കാം…. ഞാൻ അളിയനെ ഒന്നു കാണട്ടെ….. നീ കരയണ്ട കേട്ടല്ലോ….. ” – ദേവൻ

 

 

” മ്മ് ശെരി ഏട്ടാ…. ” – ഗായത്രി

 

 

” പിന്നെ 2 പേരും ബാലയുടെ അടുത്ത് ഉണ്ടാവണം ഞാൻ പുറത്ത് പോയിട്ട് വരാം… അവളുടെ അടുത്ത് നിന്ന് മാറരുത് കേട്ടോ…. ജിത്തു ഞാൻ ഇല്ലാതെ ആകുന്ന ഒരു നേരം നോക്കി ഇരിക്ക…. ” – ദേവൻ

 

 

” ആ ഏട്ടാ ഞങ്ങൾ ഉണ്ടാവും ” – ഗായത്രി

 

 

ഞാൻ വേഗം പറഞ്ഞിരുന്ന സ്ഥലത്തേയ്ക്ക് പോയി…..

 

 

അവിടെ ചെന്നപ്പോൾ എന്നെ കാത്ത് അവരെല്ലാം ഉണ്ടായിരുന്നു….

 

 

 

___________________

 

 

 

( ശ്രീ )

 

 

ദേവേട്ടൻ പോയതും ഗായുവും സൂര്യയും കൂടി മുറിയിലേക്ക് വന്നു…. ഇപ്പോ ദേവേട്ടൻ ഇല്ലാത്ത സമയത്ത് അവർ എനിക് ഒരു സംരക്ഷണ കവചം തന്നെയാണ്….

 

 

 

കുറച്ച് കഴിഞ്ഞപ്പോൾ ആണ് താഴെ ആരോ കോളിംഗ് ബെൽ അടിച്ചത്…

 

” ഞാൻ ആരാ എന്ന് നോക്കിയിട്ട് വരാം ഏടത്തി ” – സൂര്യ

 

 

അതും പറഞ്ഞു അവള് പുറത്തേക് പോയി…. അതേ സ്പീഡിൽ തിരിച്ച് വന്നു….. നന്നായി കതച്ചിരുന്നു….

 

 

” എന്താ സൂര്യ എന്ത് പറ്റി…. ” – ശ്രീ

 

 

” ഏടത്തി അവിടെ….. ആനന്ദ് ഏട്ടൻ… ” – സൂര്യ

 

 

” ഏട്ടൻ എന്താ ഇവിടെ….. ” – ഗായത്രി

 

 

അവളുടെ മുഖത്തും ആകാംഷ ആയിരുന്നു…..

 

 

” നീ അവനോട് എന്തെങ്കിലും പറഞ്ഞോ….. ” – ശ്രീ

 

 

 

” മ്മ് ഇന്നലെ നടന്നത് പറഞ്ഞിരുന്നു….. ” – ഗായത്രി

 

 

” അതാകും വാ നോക്കാം…. ” – ശ്രീ

 

 

 

ഞങ്ങൾ വേഗം താഴേയ്ക്ക് ചെന്നു നോക്കിയപ്പോൾ ആനന്ദ് ഏട്ടൻ അച്ഛനോടും അമ്മയോടും സംസാരിക്കുക ആണ്….

 

 

 

” അച്ഛാ…. ഞാൻ അവളെ പൊന്നുപോലെ നോക്കിക്കോളാം എനിക് തന്നുടെ…. ” – ആനന്ദ്

 

 

ഗായത്രി ദയനീയമായി എന്നെ നോക്കി…..

 

 

” ഇത് എന്താ ഏട്ടത്തി….. ദേവേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ ” – സൂര്യ

 

 

 

” അതാ ഞാനും ഓർക്കുന്നത് വാ നമുക്ക് നോക്കാം…. ” – ശ്രീ

 

 

 

ഉടനെ ഞങ്ങൾ അവരെ ശ്രദ്ധിച്ചു…..

 

 

” ജിത്തു സമ്മതിക്കണം ഞങ്ങൾക്ക് നിർബന്ധം ആണ്…. ” – അച്ഛൻ

 

 

” അച്ഛാ പ്ലീസ് ജിതുവിനോട്‌ ഒന്നു പറഞ്ഞു കൂടെ….. Please എനിക് അത്രേം ഇഷ്ടം ആണ് അവളോട്….. ” – ആനന്ദ്

 

 

 

” ഞങ്ങൾക്ക് അവനെ ഫോഴ്സ് ചെയാൻ ആവില്ല…. അവൻ സമ്മതിക്കണം…. ആ ഒരൊറ്റ നിബന്ധന മാത്രമേ ഞങ്ങൾക്ക് ഉള്ളൂ….. ” – അച്ഛൻ

 

 

അപ്പോഴാണ് മുകളിൽ നിന്നും ഘനഗംഭീരമായ ശബ്ദം കേട്ടത്….

 

 

” നടക്കില്ല….. ഞാൻ ജീവനോടെ ഉള്ളപ്പോൾ അത് നടക്കില്ല….. ” – ജിത്തു

 

 

അതും പറഞ്ഞു കൊണ്ടാണ് അയാള് താഴേയ്ക്ക് വന്നത്…..

 

 

” ജിത്തു please ഞാൻ അവളെ പൊന്നുപോലെ നോക്കാം ഡാ….. എന്റെ ജീവനെ പോലെ കൊണ്ട് നടന്നോളാം….. ” – ആനന്ദ്

 

 

 

” നിന്നെപ്പോലെ ഒരു ലോ ക്ലാസ്സിനു ഞാൻ എന്റെ പെങ്ങളെ കൊടുക്കില്ല…… ” – ജിത്തു

 

 

അതും പറഞ്ഞു അവൻ ദേഷ്യത്തിൽ മുകളിലേക്ക് കയറി പോയി….

 

 

അതിന് പുറകെ ആനന്ദ് ഏട്ടനും കയറി പോയി….. ഉടനെ ഗായത്രി ഏട്ടന്റെ പുറകെ ചെന്നു….

 

 

” എന്തിനുള്ള പുറപാടാണ്….. അയാള് ഒരിക്കലും സമ്മതിക്കില്ല ഏട്ടാ ഇതിന്…. പകയാണ് അയാൾക്ക്…. ” – ഗായത്രി

 

 

 

” ഞാൻ ഒന്നു സംസാരിച്ച് നോക്കട്ടെ…. ” – ആനന്ദ്

 

 

എന്നും പറഞ്ഞു അവളുടെ കൈ മാറ്റി ആനന്ദ് ജിത്തുവിന്റെ മുറിയിലേക്ക് പോയി….

 

 

 

__________________

 

 

( ഇനി പറയുന്നത് നിങ്ങളുടെ കാന്താരി ആണ്…. ജിത്തുവിന്റെ മുറിയിലേക്ക് പോയതല്ലേ നമുകും പോവാം വരു….. വാ നമുക്ക് ഒളിഞ്ഞു നോക്കാം….എന്ത് ചെയ്യാനാണ് സ്വാഭാവം അതായി പോയി…. )

 

 

 

 

അകത്തേക്ക് കയറിയ ജിത്തു ദേഷ്യത്തിൽ ടേബിളിൽ ഇടിച്ചു….

 

 

” അവൻ എന്റെ പെങ്ങളെ നോക്കും പോലും… ” എന്നും പറഞ്ഞു അവൻ അവിടെ ഇരുന്നിരുന്ന ഗ്ലാസ്സ് നിലത്തേക്ക് എറിഞ്ഞു….

 

 

അത് പോയി വീണത് പുറകെ വന്ന ആനന്ദിന്റെ മുമ്പിൽ

 

 

ആനന്ദിനെ കണ്ടതും ജിത്തുവിന്റെ ദേഷ്യം കൂടി…..

 

 

” നീ എന്താടാ പുല്ലേ എന്റെ മുറിയിൽ….. ” – ജിത്തു

 

 

 

” ജിത്തു എനിക് കുറച്ച് സംസാരിക്കാൻ ഉണ്ട്…. പ്ലീസ്…. ” – ആനന്ദ്

 

 

” എനിക് ഒന്നും കേൾക്കണ്ട…. നിനക്ക് എന്റെ പെങ്ങളെ കിട്ടില്ല….. ” – ജിത്തു

 

 

 

” ജിത്തു please ഞാൻ പറയുന്ന ഒന്നു കേൾക്…. ” – ആനന്ദ്

 

 

” ഇറങ്ങി പോടാ…. ” – ജിത്തു

 

 

” ഇല്ല എനിക്ക് പറയാൻ ഉള്ളത് പറഞ്ഞിട്ട് ഞാൻ പോവു…. ” – ആനന്ദ്

 

 

ജിത്തു ദേഷ്യത്തിൽ പല്ലുകൾ കടിച്ചു….

 

 

” അറിയാം എന്നോട് ദേഷ്യം ആണെന്ന്… പക്ഷേ ഞാൻ പറയുന്ന ഒന്നു കേൾക്കൂ…. എനിക് അറിയാം…. ഞാൻ ഒരു അനാഥനാണ്…. എനിക് ഒരു അർഹതയും ഇല്ല എന്നും എനിക് അറിയാം…. പക്ഷേ നിന്റെ പ്രശ്നം അത് അല്ലല്ലോ…. ഞാൻ ദേവന്റെ സുഹൃത്ത് ആണ് എന്നതല്ലേ….. ” – ആനന്ദ്

 

 

 

” അതേ അത് തന്നെയാണ്…. ” – ജിത്തു

 

 

 

” ചിരിച്ച് കൊണ്ട് പുറകിൽ നിന്ന് കുത്തുന്ന കൂട്ടുകാരനെ എന്താണ് പറയേണ്ടത്…. സുഹൃത്ത് എന്നാണോ…. ” – ആനന്ദ്

 

 

ഒരു ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ ജിത്തു അവനെ അൽഭുധപെട്ട്‌ നോക്കി…..

 

 

” എന്താ ജിത്തു…. അമ്പരന്നു നോക്കുന്നത്…. സത്യം അറിയുമ്പോൾ ഇനിയും അമ്പരപ്പ് ഉണ്ടാവുമല്ലോ…. ” – ആനന്ദ്

 

 

” അതിനർത്ഥം….. ” – ജിത്തു

 

 

 

” അവൻ എന്റെ ശത്രു ആണ്…. നീ കൂടെ ഉണ്ടെങ്കിൽ അവനെ നമുക്ക് തകർക്കാം എന്നന്നേക്കുമായി….. ” – ആനന്ദ്

 

 

 

 

_____________________

 

 

 

 

( ശ്രീ )

 

 

 

മുകളിലേക്ക് പോയവർ കുറച്ച് നേരം ആയിട്ടും തിരികെ വന്നില്ല…..

 

 

അപ്പോഴാണ് ദേവേട്ടൻ വീട്ടിലേക്ക് വന്നത്….

 

 

 

” നിങ്ങള് ഒക്കെ എന്താ ഇവിടെ നില്കുന്നത്….. ” – ദേവൻ

 

 

ദേവേട്ടന്റേ മുഖത്ത് നിന്ന് അത് ദേവെട്ടൻ അറിഞ്ഞിട്ട് ഇല്ല എന്ന് ഞങ്ങൾക്ക് മനസിലായി….

 

 

” അത് അപ്പോ ദേവെട്ടനോട് പറഞ്ഞില്ലേ…. ” – ശ്രീ

 

 

 

” എന്ത് നിങ്ങള് എന്തൊക്കെയാണ് ഇൗ പറയുന്നത്….. ” – ദേവൻ

 

 

” ദേവേട്ടാ ഇവിടെ ആനന്ദ് ഏട്ടൻ വന്നിട്ട് ഉണ്ട്….. അച്ഛനോട് സംസാരിച്ചു… ഇപ്പോ ജിത്തു ഏട്ടന്റെ മുറിയിലേക്ക് പോയിട്ട് ഉണ്ട്…. ” – സൂര്യ

 

 

 

” എന്നിട്ട്…. ” – ദേവൻ

 

 

 

” കൊറേ നേരമായി താഴേയ്ക്ക് വന്നിട്ടില്ല…. ” – ശ്രീ

 

 

 

” ഞാൻ ഒന്നു ചെന്ന് നോക്കട്ടെ….. ജിത്തു എന്തും ചെയും…. ” – ദേവൻ

 

 

 

മുകളിലേക്ക് കയറാൻ പോയ ദേവേട്ടൻ എന്തോ കണ്ട പോലെ തറഞ്ഞു നിന്ന്…. മുകളിലേക്ക് നോക്കിയ ഞങ്ങളും ഞെട്ടി പോയി….

 

 

 

ആനന്ദ് ഏട്ടനും ജിത്തു ഏട്ടനും സ്റ്റെപ്പ് ഇറങ്ങി വരുന്നു….. ജിത്തു ഏട്ടൻ ആനന്ദ് ഏട്ടന്റെ തോളിലൂടെ കൈയിട്ടു ആണ് വരുന്നത്…..

 

 

 

” അച്ഛാ എനിക്ക് സമ്മതമാണ് ഇവനെ എന്റെ അളിയനാകാൻ…… കല്യാണം ഉറപ്പിച്ചോ….. ” – ജിത്തു

 

 

 

സന്തോഷമുള്ള വാർത്ത ആണെങ്കിൽ അത് ഒരു ഇടിത്തീ പോലെ തന്നെയാണ് ഞങ്ങളിലേക് വന്നു വീണത്….

 

( തുടരും )

______________

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!