✍️💞… Ettante kaanthari…💞
പോകുന്ന വഴിക്ക് ആണ് പുറകിൽ നിന്ന് ഞങ്ങളെ വിളിക്കുന്ന ഒരു കൂട്ടം സീനിയർ സിനെ കണ്ടത്…… ഇത് ഞങ്ങൾ പ്രതീക്ഷിച്ചത് ആയിരുന്നു…..
പക്ഷേ അവരെ കണ്ടതും അമൃതയുടെ കൈകൾ എന്റെ കൈകളിൽ അമർന്നു…….
ഞാൻ ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ആവണം എനിക് വലിയ ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല…..
ഒരു കൂട്ടം ചേട്ടന്മാർ…. അതിൽ എന്റെ എക്സ് ലവർ ആയ ആദിയും ഉണ്ട്….😒
” എടാ അവിടെ ആദിഏട്ടൻ ഉണ്ട്… എന്ത് ചെയ്യും… പോണോ…. ” – അമ്മു
( അമൃതയെ അമ്മു എന്നാണ് വിളിക്കുന്നത് )
” പോകാതെ പിന്നെ…. അവർ വിളിച്ചത് അല്ലേ…. പിന്നെ നീ എന്തിനാ അവരെ പേടിക്കുന്നത്….. വാ…. ” – ശ്രീ
എന്നും പറഞ്ഞു ഞാൻ അവളെയും കൂട്ടി അവരുടെ അടുത്തേയ്ക്ക് പോയി……
” എന്താണ് മക്കളെ വരാൻ ഇത്ര താമസം…. ” – ഒരു സീനിയർ
” ഒന്നുമില്ല ചേട്ടാ…. ” – അമൃത
ഉടനെ തന്നെ ആ ചേട്ടൻ എനിക് നേരെ കൈ നീട്ടി കൊണ്ട് സ്വയം പരിചയപെടുത്തി..
” ഞാൻ അതുൽ…. തന്റെ പേര് എന്താണ്…. ” – അതുൽ
” ശ്രീബാല….. “
ശബ്ദം വന്ന ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ ദേവേട്ടൻ…… ശേ അത് ആരാണെന്ന് പറഞ്ഞില്ലലോ അല്ലേ…..
ദെ നമ്മുടെ മുമ്പിൽ നിൽക്കുന്ന 4 സീനിയർ മാരില് 3 പേരെ ഞങ്ങൾക്ക് നേരത്തെ അറിയാം…..
ഇവർ ഞങ്ങളുടെ ഡിഗ്രീ സീനിയർ ആയിരുന്നു….
ഒരാളെ നിങ്ങൾക്ക് അറിയാമല്ലോ അല്ലേ…. അവൻ തന്നെ ആ ചതിയൻ ആദി….. പിന്നെ ആദി ഏട്ടന്റെ കൂടെ ചെ വിളിച്ച് ശീലിച്ചു പോയി അത് കൊണ്ട് ആണ് കേട്ട😏 ദേവേട്ടനും പിന്നെ സാം അച്ചായനും…. സാം കോട്ടയം കാരൻ ആണ്…. ദേവേട്ടനും ആദിയും അയൽക്കാർ ആണ്….. ഇതൊക്കെ എനിക് എങ്ങനെ അറിയാം എന്ന് ചോദിക്കരുത്…. ഞാൻ അവരൊക്കെ ആയി നല്ല കൂട്ട് ആയിരുന്നു😊 പക്ഷേ ഇനി ഒന്നും ഉണ്ടാവില്ല…. വെറുത്ത് പോയി🙂
പെട്ടെന്ന് അമ്മുവിന്റെ പിച്ചൽ കിട്ടിയപ്പോൾ ആണ് ചിന്തയിൽ നിന്ന് ഉണർന്നത്…..
” നീ എന്ത് ആലോചിച്ച് നിൽക്കുക ആണ്…. ” – അമ്മു
” ഒന്നുമില്ല…. ” – ശ്രീ
” അല്ല നിനക്ക് എങ്ങനെ അറിയാം ഇവളെ…. ” – അതുൽ
അതിനു മറുപടി പറഞ്ഞത് ആദി ആണ്……
” അവളെ ഞങ്ങൾക്ക് അല്ലാതെ മറ്റാർക്ക് അറിയാൻ ആണ്…. ” – ആദി
എന്നും പറഞ്ഞു ഒരു വഷളൻ ചിരിയും…. ഞാൻ അവനെ നല്ല അന്തസായി പുച്ഛിച്ച് തള്ളി😒
” എടാ അതുലെ ഇവർ ഞങ്ങളുടെ ഡിഗ്രീ ജൂനിയർ ആണ്…. അങ്ങനെ അറിയാം…. ” – സാം
” വെറുതെ അല്ല….. ഞാൻ ഇവിടുന്നു വന്നത് അല്ലേ…. അതാ അറിയാതെ പോയത്…. ” – അതുൽ
ഞാൻ അപ്പോള് ഒന്നു ചിരിച്ചു എന്നിട്ട് എന്നെ തന്നെ പരിചയപെടുത്തി….
“ഞാൻ ശ്രീബാല… M.com ആണ്…. ഇവൾ അമൃത ” – ശ്രീ
” ഒകെ നിങ്ങള് പോയികൊളു…. ” – സാം
ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് പോയി….
നടുവിലെ ഒരു ബെഞ്ചിൽ പോയി ഇരുന്നു….. 3 പേർക്ക് ഇരിക്കാൻ പറ്റിയ ഒരു ബെഞ്ച് ആണ്….
ഞങ്ങൾ 2 പേരും ഇരുന്നു…. കുറച്ച് കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു കുട്ടി ഓടി വന്നു ഞങ്ങൾക്ക് അടുത്തേയ്ക്ക് ഇരുന്നത്…..
അവള് നന്നായി കിതകുന്നുണ്ടായിരുന്ന്…..
” ആർ യു ഒകെ ” – ശ്രീ
” അതേ…. സർ വന്നില്ലലോ അല്ലേ…. ” – ആ കുട്ടി
” ഇല്ല ഇല്ല… താൻ എന്തിനാ ഇങ്ങനെ ഓടിയത്… ” – അമൃത
” സമയം ആയല്ലോ അതാ…😁…. അയ്യോ പരിചയപ്പെടുത്താൻ മറന്നല്ലോ…. ഞാൻ അനീറ്റ… ” – അനീറ്റ
” ഞാൻ ശ്രീബാല…. ഇത് അമൃത…. ” – ശ്രീ
” ഒകെ ഫ്രണ്ട്സ്…. ” – അനീറ്റ
എന്നും പറഞ്ഞു അവള് ഞങ്ങൾക് നേരെ കൈ നീട്ടി…. ഞങ്ങൾ ഉടനെ തിരിച്ച് കൈ കൊടുത്തു…. അവിടെ തുടങ്ങുക ആയിരുന്നു അവരുടെ സൗഹൃദം❤️
അപ്പോളാണ് ക്ലാസ്സിലേക്ക് സർ കയറി വന്നത്…..
സർ ആണെന്ന് മനസ്സിലായത് പുള്ളി പറഞ്ഞപ്പോൾ ആണ് കേട്ട…. ഒരു ചുള്ളൻ ചേട്ടൻ😁
” Good morning I am Akash…. I will be incharge of your class for the next 2 years…. ” – sir
” എന്ന മൊഞ്ച് ആണല്ലേ ഇങ്ങേർക്ക്….” – അനീറ്റ
ശബ്ദം വന്ന ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ സാറിനെ നോക്കി വെള്ളം ഇറകുന്ന അനീറ്റ ഞങ്ങൾക്ക് 2 പേർക്കും ചിരി വന്നു…..
അതോടെ ഒരു കാര്യം മനസ്സിലായി അവള് ഞങ്ങൾക്ക് പറ്റിയ കമ്പനി ആണെന്ന്😁
” എടോ ഇങ്ങനെ നോക്കല്ലെ… സർ ദഹിച്ച് പോവും…. ” – അമ്മു
ഉടനെ അവള് ഞങ്ങൾക്ക് നേരെ ഒരു വളിച്ച ചിരി സമ്മാനിച്ചു😅
ക്ലാസ്സ് ഒന്നും എടുത്തില്ല…. പരിചയപ്പെടൽ ഒക്കെ കഴിഞ്ഞു സർ വേഗം പോയി…. അപ്പോഴേക്കും ഇന്റർവെൽ ആയി….
” അതേ ഇങ്ങനെ അനീറ്റ എന്ന് വിളിച്ച് ബുദ്ധിമുട്ടേണ്ട…. അന്ന എന്ന് വിളിക്കാം…. അമൃതയെ അമ്മു എന്ന് വിളിക്കാം…. ശ്രീബാല യേ ബാല എന്ന് വിളിക്കാം…. ” – അനീറ്റ
അത് കേട്ടതും ശ്രീയുടെ മുഖം മാറി കണ്ണുകൾ നിറഞ്ഞു…. അത് ഒഴുകുവാൻ തുടങ്ങി….
” അയ്യോ എന്ത് പറ്റി…. ” – അന്ന
” അനു… നീ അവളെ ശ്രീ എന്ന് വിളിച്ച മതി… ” – അമ്മു
” ഓ അതിനാണോ ഇങ്ങനെ കിടന്നു മോങ്ങുന്നത്🙄 ഞാൻ ശ്രീ എന്ന് വിലിച്ചോളാം…. ” – അന്ന
ശ്രീ അവളുടെ കണ്ണുകൾ എങ്ങനെ ഒക്കെയോ തുടച്ച് ഒകെ ആയത് പോലെ അഭിനയിച്ചു…..
പക്ഷേ അപ്പോഴും അവള് ആലോചനയിൽ ആയിരുന്നു…..
* എത്ര ജന്മം ഉണ്ടെങ്കിലും എന്റേത് മാത്രം ആകാമോ ബാലെ നിനക്ക്…. പ്രണയത്തിൻ മാധുര്യം ഞാൻ അറിഞ്ഞത് നിന്നിലൂടെ ആണ്….. അത് നിന്നിൽ മാത്രമായി ചുരുങ്ങി പോകുന്നു….. എന്റെ മാത്രം ബാലയിലേക്……❤️❤️*
പെട്ടെന്ന് ആണ് അനു അവളെ തട്ടിയത്…..
” നീ ഇത് എന്ത് ആലോചിച്ച് കൊണ്ട് നിൽക്കുക ആണ് ശ്രീ…. ” – അന്ന
” ഒന്നുമില്ല🙂 ” – ശ്രീ
എന്റെ മനസ്സ് മനസിലായത് കൊണ്ട് ആവണം അമ്മു ഉടനെ വിഷയം മാറ്റി….
” അതേ നമുക്ക് കോളേജ് മൊത്തം ഒന്നു ചുറ്റിയിട്ട് വന്നാലോ…. ” – അമ്മു
” ഞാൻ എപ്പോ വന്ന് എന്ന് ചോദിച്ചാൽ പോരേ….. ” – അന്ന
” ഞാൻ വരുന്നില്ല…. ” – ശ്രീ
” കരണകുറ്റിക്ക് അടി കൊള്ളണ്ട എങ്കിൽ വാടി പുല്ലേ…. ” – അമ്മു
അമ്മു കലിപ്പ് ആയി… ഇനി ചെന്നില്ല എങ്കിൽ അവള് പറഞ്ഞത് പോലെ ചെയും….. അത്കൊണ്ട് ഞാൻ നല്ല കുട്ടി ആയി അവളുടെ പുറകെ ചെന്നു….
നടകുമ്പോഴും എന്റെ മനസ്സിൽ പഴയ കാര്യങ്ങള് ഒക്കെ ഒരു തിരമാല ഉണ്ടാകുന്നത് ഞാൻ അറിഞ്ഞു….. 🙂
എന്തിന് വേണ്ടിയായിരുന്നു….. അവളുടെ ഓർമ്മകൾ ഒരു 1 വർഷം പിന്നിലേക്ക് പോയി…..
അവളുടെ കോളേജ് കാലഘട്ടം…..
അമ്മുവുമായി ലൈബ്രറിയിൽ പോയത് ആണ്….
എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്ത് കാരൻ ആയ ബഷീറിന്റെ ബാല്യകാലസഖി എടുക്കാൻ ആണ് പോയത്…..
അത് എടുത്തപ്പോൾ ആണ് അതിൽ നിന്നും ഒരു കത്ത് ലഭിച്ചത്…..
വളരെ ഹൃദ്യവും സൗമ്യവും ആയ ഭാഷ…..
* ബാലേ…..
ബാല എന്നെ നിന്റെ നാമം എന്റെ ഹൃദയത്തില് പതിഞ്ഞു കിടക്കുന്നത് ഞാൻ അറിയുന്നു….. ഒരിക്കലും മായിച്ച് കളയാൻ പറ്റാത്ത അത്രയും ആഴത്തിൽ അതവിടെ തറഞ്ഞു കിടക്കുന്നു….. ഹൃദയം തുടിക്കുന്നത് പോലും നിന്റെ പേര് ഉചരിച്ച് കൊണ്ട് ആണെന്ന് തോന്നി പോവുക ആണ്……. അത്രാമേൽ നീ എന്നിലേക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു….. എന്റെ മാത്രം ബാല ആയി…..
എന്ന് ബാലയുടെ സ്വന്തം❤️*
അദ്യം അവള് അത് ഗൗനിച്ചില്ല….. കാരണം അവളെ ആരും ബാല എന്ന് വിളിക്കാറില്ല എന്നത് തന്നെ……
പെട്ടെന്ന് ആണ് അമ്മു അവളെ വലിച്ച് കൊണ്ട് മാറി നിന്നത്…..
അപ്പോഴാണ് അവള് ചിന്തയിൽ നിന്നും വ്യതിചലിച്ച ത്
” ഡീ നീ പഴയത് ഒക്കെ ആലോചിച്ച് നിൽക്കുക ആണോ…. ” – അമ്മു
” അത് ഡാ പറ്റുന്നില്ല…. ” – ശ്രീ
” ശ്രീ എല്ലാം കഴിഞ്ഞു…. ഇനി അവൻ ഇല്ല….. അത് മനസിലാകു…. നീ ഇനിയും അത് ഓർത്ത് ഇരിക്കുക അല്ല വേണ്ടത്…. അത് കാണുമ്പോൾ അവൻ ജയിക്കുക ആണ്…. അവൻ പോയാൽ നമുക്ക് ഒരു ചുക്കും ഇല്ല എന്ന രീതിയിൽ ആവണം നിന്റെ പെരുമാറ്റം…. മനസിലായോ ” – അമ്മു
” മ്മ് ഞാൻ ശ്രമിക്കാം…. ” – ശ്രീ
” നിങ്ങള് എന്താ അവിടെ പോയി നില്കുന്നത്…. ഞാൻ നിങ്ങളെ എവിടെ ഒക്കെ അന്വേഷിച്ച്….. പെട്ടെന്ന് 2 പേരും മിസ്സിങ് ആയി…. ” – അന്ന
” അത് അവൾക്ക് ചെറിയ ഒരു തലവേദന…. നമുക്ക് ക്ലാസ്സിൽ പോകാം അനു…. ” – അമ്മു
” ഒകെ ഡാ വയ്യേ നിനക്ക്….” – അന്ന
” കുഴപ്പം ഒന്നുമില്ല….. ” – ശ്രീ
ക്ലാസ്സിലേക്ക് പോകുന്ന വഴി വീണ്ടും ഞങ്ങൾ അവരുടെ മുന്നിൽ പോയി പെട്ടു😏 മനസിലായല്ലോ അല്ലേ…😒
” നിങ്ങള് എവിടെ പോയിരുന്നു….. ” – സാം
” അത്…. ഞങ്ങൾ ചുമ്മാ ഒന്നു കോളേജ് ഒക്കെ കാണാൻ…. ” – അമ്മു
” ഇത് ആരാ…. ” – അതുൽ
അനുവിന ചൂണ്ടി ആണ് ചോദ്യം…..
” ഞാൻ അനീറ്റ…. ” – അന്ന
” ആ ക്രിസ്ത്യാനി ആണോ… അയ്യോ നമ്മൾ ഇല്ലെ…. സാമെ നിനക്ക് പറ്റിയ ആൾ ആണ്…. ” – അതുൽ
അപ്പോ അവിടെ ഒരു ചിരി കേട്ട്… നോക്കിയപ്പോൾ അനു ആണ്…. ഇൗ പെണ്ണ്🙆🏻♀️
” എങ്ങനെയാ പുതിയ ആൾ ഒക്കെ സെറ്റ് ആയ…. ” – ആദി
ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു…. പക്ഷേ ഒന്നും മിണ്ടാതെ നടന്നു പോകാൻ പോയപ്പോൾ ആണ് ആ ചതിയൻ എന്റെ കൈയിൽ പിടിച്ചത്……
” കൈ എടുകടോ…. ” – ശ്രീ
” എന്താണ് മോളെ ഇത്രയും നാളും ഇല്ലാത്ത ഒരു പൊള്ളൽ…. ഇത്രയും നാളും തൊട്ടപ്പോൾ ഉണ്ടായില്ലാലോ…. ഇൗ പൊള്ളൽ ” – ആദി
എന്നും പറഞ്ഞു അവൻ വീണ്ടും ഒരു വഷളൻ ചിരി ചിരിച്ചു….
എനിക് എന്തോ പെട്ടെന്ന് നന്നായി ദേഷ്യം വന്നു…. ദേഷ്യം വന്നാൽ ഞാൻ എന്തും ചെയ്ത് പോകും…..
ദേഷ്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞാൻ കൈ നീട്ടി അവന്റെ കരണത്ത് ഒന്നു പൊട്ടിച്ചു…. അത് മാത്രമേ ഓർമ ഉള്ളൂ….. അപ്പോ തന്നെ എന്റെ കൈ വലിച്ച് എന്റെ കരണത്ത് കിട്ടി ഒരെണ്ണം….. ആരാണെന്ന് നോക്കിയപ്പോൾ കത്തുന്ന കണ്ണുകളോടെ എന്റെ മുന്നിൽ നിൽക്കുന്ന ദേവേട്ടൻ…..
അത് കണ്ടതും എന്നിൽ കണ്ണുനീർ തുള്ളികൾ ഒരു പ്രാവഹം നടത്തുന്നത് ഞാൻ അറിഞ്ഞു…..
കണ്ണുകളിൽ ഇരുട്ട് പടരുന്നത് പോലെ തോന്നി….. പക്ഷേ വീഴുന്നതിന് മുമ്പേ ഏതോ സുരക്ഷിത കരങ്ങൾ എന്നെ താങ്ങിയിരുന്നു……..💙
കണ്ണുകൾ തുറന്നപ്പോൾ ഞാൻ ഏതോ റൂമിൽ ആണ്…..
” നോക്കണ്ട…. റെസ്റ്റ് റൂം ആണ്…. ” – അമ്മു
നോക്കിയപ്പോൾ അന്നയുടെ മടിയിൽ ഞാൻ തലവെച്ച് കിടക്കുക ആണ്…..
മുന്നിൽ നോക്കിയപ്പോൾ അമ്മുവും സാം അച്ചായനും…..
” എങ്ങനെയുണ്ട് മോളെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ…. ” – സാം
അച്ചായൻ എനിക് എന്നും ഒരു സഹോദര സ്ഥാനി ആയിരുന്നു…. അങ്ങളമാർ ഇല്ലാത്ത എനിക് ദേവി ആയി തന്ന സഹോദരൻ…..
” ഇല്ല അച്ചായ…. ” – ശ്രീ
” മോൾ എന്തിനാ അവനെ തല്ലാൻ പോയത്…. നിങ്ങൾ തമ്മിൽ എന്തിനാ പിരിഞ്ഞത്….” – സാം
” അപ്പോ കൂട്ടുകാരൻ ഒന്നും പറഞ്ഞില്ലേ….😏 പിന്നെ തല്ല് അവന് കിട്ടേണ്ടത് തന്നെ ആയിരുന്നു അല്ലോ…. ” – അമ്മു
” അമ്മു മതി…. ” – ശ്രീ
എന്നിട്ട് ഞാൻ അച്ചായന് നേരെ തിരിഞ്ഞു…..
” അച്ചായാ…. അത്…. ഒരു പ്രശ്നം ഉണ്ട്… ഞാൻ പറയാം…. ” – ശ്രീ
” അറിയാം മോളെ…. നിനക്ക് അറിയാവുന്നത് അല്ലേ ദേവന്റെ സ്വഭാവം…. ദേവേന്ദ്രൻ എന്നാണ് പേര് എങ്കിലും അസുരന്റെ സ്വാഭാവം ആണ്…. ആദി എന്ന് വെച്ച അവന് ജീവൻ ആണ്…. പക്ഷേ അവൻ പാവം ആണ്…. ” – സാം
” എനിക് അറിയാം അച്ചായ…. ” – ശ്രീ
” അതേ അവൻ മാത്രം അല്ല കേട്ട ഞാനും ഉണ്ട് ഇവിടെ….. ” – അതുൽ
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ അതുൽ ഏട്ടൻ…..
” അതേ നിങ്ങള് എന്താ ഇങ്ങനെ ഒക്കെ പറയുന്നത്….🙄 ” – അതുൽ
” എന്താടാ….. ” – സാം
” അല്ല ഇവൾ ആരാ ശെരിക്കും….🙄 ” – അതുൽ
” ശ്രീ…. ഇവരെയൊക്കെ നിങ്ങൾക്ക് എങ്ങനെ ആണ് പരിചയം ” – അന്ന
ആ ചോദ്യത്തിന് മുന്നിൽ ഞാനും അച്ചായനും ഒരു ചിരി മാത്രം സമ്മാനിച്ചു….🙂
” ഞങ്ങൾ പോണ് മോളെ…. നീ റെസ്റ്റ് എടുക്ക്…. എന്തായാലും നല്ലതിന് ആവട്ടെ….. ” – സാം
എന്നും പറഞ്ഞു അച്ചായൻ അതുൽ ഏട്ടനെ യും കൊണ്ട് പോയി…..
അമ്മു ഉടനെ എന്റെ തലയിൽ തലോടിക്കൊണ്ട് സാരമില്ല എന്ന് പറഞ്ഞു…..
പക്ഷേ എന്നിട്ടും എനിക് വല്ലാത്ത സങ്കടം ആണ് തോന്നിയത്🙂 അത് ആ ചതിയൻ അങ്ങനെ പറഞ്ഞ കൊണ്ട് ആണോ….. അതോ…. ദേവേട്ടൻ എന്നെ തല്ലിയത് കൊണ്ടോ….🙄
ഒന്നിനും ഉത്തരം കണ്ടെത്താൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ആയി ഞാൻ…..
” മോളെ നീ പഴയത് ഒന്നും ഓർകണ്ട…. ” – അമ്മു
” മ്മ് ഇല്ല…. ആരാ എന്നെ ഇവിടെ എത്തിച്ചത്….. ” – ശ്രീ
” അത് ദേവേട്ടെന്റെ അടി കൊണ്ട് വീണത് അങ്ങേരുടെ കൈയിൽ തന്നെ ആയിരുന്നു….. ഏട്ടൻ തന്നെയാ നിന്നെ ഇവിടെ കൊണ്ടുവന്ന് കിടത്തിയത്….. എന്നിട്ട് സാം അച്ചായനെ ഇവിടെ നിർത്തിയിട്ട് പോയി…. ” – അമ്മു
” എടി മോളേ നിന്റെ സാം അച്ചായൻ കൊള്ളാം കേട്ട…. എന്ന ലുക് ആണ്…. പോരാത്തതിന് പാലാകാരൻ അച്ചായനും….. ” – അന്ന
” എടി എടി…. ഒരുത്തിക്ക് പ്രാണവേദന അപ്പോഴാണ് അവളുടെ വീണ വായന…. ” – അമ്മു
” അതേ അന്നാമേ ഒരു മയത്തിൽ ഒക്കെ നോക്ക് കേട്ട…. പുള്ളി പുലി ആണ്….. കൈ മടകി ഒന്നു തന്നാൽ പൊന്നു മോളുടെ പല്ല് ഒക്കെ ഊരി പോരും….. ” – ശ്രീ
” എടി പക്ഷേ അച്ചായനേലും ലുക്ക് നിന്റെ ആൾക്ക് ആണ്….. ” – അന്ന
” എന്റെ ആളോ…..😡 ” – ശ്രീ
എന്റെയും മനസ്സിൽ ആദിയുടെ മുഖം ആണ് വന്നത്….. അത് കേട്ടതും എനിക് അങ്ങ് ദേഷ്യം വന്നു….. 😡
” ആ ഡീ നിന്റെ ദേവേട്ടൻ 😁😁😁 പുള്ളി നല്ല ചുള്ളൻ ആണ് കേട്ട…. ” – അന്ന
” അതിനു ദേവേട്ടൻ ഇവളുടെ ആണെന്ന് നിന്നോട് ആരാ പറഞ്ഞത്…. ” – അമ്മു
” അതൊക്കെ ആരെങ്കിലും പറയണോ ഡീ മണ്ടി…. ഇവളുടെ ബോധം പോയപ്പോൾ അങ്ങേരുടെ വെപ്രാളം കണ്ടാൽ പോരെ…. എന്തായിരുന്നു…. അടികുന്ന് വീഴുന്നു….. പൊക്കുന്ന്…… ഊ എനിക് വയ്യ….. ഒരു ഹിന്ദി സീരിയൽ കണ്ട പോലെ😊😊🙈🙈🤩🤩 ” – അന്ന
അന്നയുടെ വർത്തമാനം കേട്ടിട്ട് വായും പൊളിച്ച് ഇരിക്കുക ആണ് ഞാനും അമ്മുവും…… 😳
” ഇങ്ങനെ മിഴിച്ച് നോക്കണ്ട….. എന്റെ ബുദ്ധി കണ്ടില്ലേ…. ഞാൻ എല്ലാം കണ്ട് പിടിക്കും…. ഡിറ്റക്ടീവ് മൈൻഡ് ആണ്….😎 ” – അന്ന
ഉടനെ ഞാനും അമ്മുവും മുഖത്തോട് മുഖം നോക്കി….. എന്തൊക്കെ ഇന്താടെ…. എന്ന രീതിയിൽ🙄
” സത്യത്തിൽ നീ എന്തിന്റെ കുഞ്ഞ് ആണ് ഡീ…. എന്തായാലും മനുഷ്യൻ അല്ല🙄 ” – അമ്മു
അപ്പോ തന്നെ അമ്മുവിനെ തല്ലാൻ ഓടി അന്ന…. 😅
സത്യത്തിൽ ഇതൊക്കെ എനിക് ഉപകാരം ആയിരുന്നു….. പഴയത് ഒക്കെ മറക്കാൻ……
വെറും നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അന്ന ഞങ്ങളിൽ ഒരാള് ആയി മാറി😊😊
____________________
എന്നെ അറിയോ…. നിങ്ങൾക്ക് ആർക്കെങ്കിലും🙄 എവിടെ എല്ലാവർക്കും അവളെ കേട്ടാൽ മതിയല്ലോ…..😕
ഞാൻ ദേവേന്ദ്രൻ….. നിങ്ങളുടെ നായകൻ ആകുമോ അറിഞ്ഞുകൂട…. അതിനു ദെ ആ കാന്താരി തന്നെ വിചാരിക്കണം……
ഞാൻ st Louis കോളജിലെ 2 ആം വർഷ പിജി വിദ്യാർത്ഥി ആണ്…..
ഞങ്ങളുടെ ഗാങ്ങ് ഇല് 4 പേര് ആണ്….. ആദിത്യൻ എന്ന ആദി , സാമുവൽ എന്ന സാം , അതുൽ പിന്നെ എന്നെ ദേവൻ എന്നും വിളിക്കും……
ആദി എന്റെ ചെറുപ്പം മുതൽ ഉള്ള കൂട്ട് ആണ്….. എന്റെ അയൽക്കാരൻ ആണ്….. അവനെ ആരു എന്ത് പറഞ്ഞാലും എനിക് സഹിക്കില്ല😡
ആ അവനെ ഇന്ന് അവള് അടിച്ചപ്പോൾ ആ ദേഷ്യം കൊണ്ട് തിരിച്ച് തല്ലി പോയത് ആണ്….. എന്നാലും ഞാൻ ഒരിക്കലും ബാലയെ….. അല്ല ശ്രീയെ അങ്ങനെ ഒരു പെൺകുട്ടി ആയല്ല കണ്ടത്….. എന്നാലും അവൾക്ക് ഇത്രയും തരം താഴാൻ പറ്റുമോ…..🙄
ഇതൊക്കെ കേട്ടത് കൂടാതെ ആണ് രാവിലെ അവള് അതുൽ നു കൈ ഒക്കെ കൊടുത്തത്…. അപ്പോഴേ ഒരെണ്ണം ഓങ്ങി വെച്ചത് ആണ്…. ഇപ്പോ പൂർണം ആയി😡
എന്തൊക്കെ ആയാലും അവള് ബോധം മറഞ്ഞു വീണപ്പോൾ പിടഞ്ഞത് എന്റെ ചങ്ക് ആണ്….. 💔 എന്തോ….. ഒരു തരം വെപ്രാളം ആയിരുന്നു അപോ💔💔
എന്തോ ഒന്നിനെ കൈവിട്ട് പോയത് പോലെ….. 💔💔💔💔
അവളെ റൂമിൽ ആകി…. സാമിനെ ഏൽപിച്ച പോന്നപ്പോൾ ആണ് ആശ്വാസം ആയത്….
എത്ര വെറുക്കാൻ ശ്രമിച്ചാലും എനിക് ആവില്ല….. കാരണം എന്തൊക്കെ പറഞ്ഞാലും അവള്…… എന്റെ….. എന്റെ മാത്രം….. അല്ല…. അത് എന്റെ വെറുമൊരു സ്വപ്നം മാത്രമാണ്…… അവള് ശെരി അല്ല…..
ഇല്ല എനിക്ക് കഴിയില്ല ഒന്നിനും💔😔
______________
( ശ്രീ )
ഞങ്ങൾ ക്ലാസ്സിൽ എത്തിയപ്പോൾ ക്ലാസ്സ് കഴിഞ്ഞിരുന്നു…..
ബാഗ് എടുത്ത് ഞങ്ങൾ നേരെ വീട്ടിലേക്ക് വിട്ടു…..
രാത്രി എല്ലാവരും ഒന്നിച്ച് ഇരികുന്നതിന്റെ ഇടക്ക് ആണ് അച്ഛൻ അത് പറഞ്ഞത്…..
” ലച്ചുവിന് ഒരു ആലോചന വന്നിട്ടുണ്ട്….. നല്ല കുടുംബം ആണ്….. എന്താ നിന്റെ അഭിപ്രായം അവരോട് വന്നോളാൻ പറയട്ടെ….. ” – അച്ഛൻ
” അത്…. ” – ലചു
” നിന്റെ പഠിത്തം ഒക്കെ കഴിഞ്ഞില്ലേ…. പിന്നെ എന്താ….. അതോ മോൾക് മറ്റേതെങ്കിലും ഇഷ്ടം ഉണ്ടോ…. ” – അമ്മ
” അതൊന്നും ഇല്ല അമ്മേ….. നിങ്ങളെ ഒക്കെ വിട്ട് പോവണ്ടേ എന്ന് ഓർക്കുമ്പോൾ എന്തോ ” – ലച്ചൂ
” എന്റെ മോളെ എന്നായാലും വേണം…. പിന്നെ നിനക്ക് താഴെ ഇവളുടെ കൂടി വേണ്ടെ…. അപ്പോ ” – അച്ഛൻ
” അച്ഛാ കുഴപ്പം ഒന്നുമില്ല…. അവരോട് വന്നൊളാൻ പറ…. ” – ലചൂ
ഭക്ഷണത്തിന് ശേഷം ഞാനും ചേച്ചിയും മുറിയിലേക്ക് പോയി……
” മോളെ…. കോളജിലെ വിശേഷം ഒക്കെ പറ….. ” – ലച്ചു
” അങ്ങനെ ഒന്നുമില്ല…. അമ്മു ഉണ്ട്… പിന്നെ പുതിയ ഒരു ഫ്രണ്ടിനെ കൂടി കിട്ടി…. അനീറ്റ ഞങ്ങൾ അന്ന എന്ന് വിളിക്കും…..” – ശ്രീ
” മോളെ… മുഖം എന്താ ചെറുതായി ചുവന്നു കിടക്കുന്നത്….. ” – ലച്ചു
എനിക് പെട്ടെന്ന് ദേവേട്ടന്റെ മുഖം ആണ് മനസ്സിലേക്ക് ഓടി വന്നത്…..
ഒന്നുമില്ല എന്നും പറഞ്ഞു ഞാൻ ചേച്ചിയെയും കെട്ടിപിടിച്ച് കിടന്നു……
ദിവസങ്ങൾ കടന്നു പോയി….
ഇതിനിടയിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല….. പിന്നീട് ഞങ്ങൾ അവരുടെ മുന്നിൽ പോകാതെ നോക്കി…. എന്തിനാ വെറുതെ പ്രശ്നങ്ങൾ….. അത്രേ ഉള്ളൂ……
” എടി പെണ്ണെ നീ അവിടെ കഥയും പറഞ്ഞു ഇരുന്നോ…. മുന്നിൽ നിക്കുന്നവരെ നോക്കിയേ….. എന്ന ഗ്ലാമർ ആണ് ഡീ….. ” – അന്ന
” എന്റെ പൊന്നോ…. ഇത് പോലെ ഒരു കോഴി…..” – അമ്മു
ഞാൻ മുമ്പിലേക്ക് നോക്കിയപ്പോൾ ദേവേട്ടനും സാം അച്ചായനും ഒട്ടുമിക്യ സീനിയർ സും ഉണ്ട്…..
” എന്താ ഡീ കാര്യം…. ” – ശ്രീ
” എടി നീ ഒന്നും കേട്ടില്ലേ…. നമ്മുടെ ഫ്രേഷേഴ്സ് ഡേ ആണ്…. അടുത്ത തിങ്കളാഴ്ച…. ” – അമ്മു
” ഓ അതാണോ…. ” – ശ്രീ
” എടി ചുമ്മാതെ അങ്ങ് തള്ളി കളയേണ്ട….. നല്ല പണി കിട്ടാൻ ഉള്ള എല്ലാ സാദ്ധ്യതയും ഉണ്ട്…. ” – അമ്മു
” എന്തായാലും കിട്ടിയതിനു വലുത് ഒന്നും വരാൻ ഇല്ല…. വരുന്നത് വരട്ടെ…… ” – ശ്രീ
അവർ പോയതും അന്നാമ്മ എന്നെ വാരാൻ തുടങ്ങി…. ഇത് ഇപ്പോ ഇവൾക്ക് എപ്പോഴും ഉള്ളതാണ്…. എന്നെയും ദേവേട്ടനെയും ഒന്നിച്ച് പറയുന്നത്….. സത്യങ്ങൾ അറിയുമ്പോൾ മാറും എല്ലാം🙂
” പിന്നെ വേറൊരു കാര്യം…. ഞായറാഴ്ച ലച്ചുവെച്ചിയെ പെണ്ണ് കാണാൻ വരുന്നുണ്ട് ആരോ….. അപ്പോ ഞാൻ ബിസി ആവും 2 ദിവസവും….. ” – ശ്രീ
” ആ ഡീ ഒകെ…. ” – അന്ന
🌛🌛🌛🌞🌞🌞
ഇന്നാണ് അവർ വരുന്നത്….. ചേച്ചിയെ കാണാൻ…..
ഞങ്ങൾ 2 പേരും കൂടി രാവിലെ അമ്പലത്തിൽ പോയി വന്നു…. ചേച്ചി ഒരു സെറ്റ് സാരിയും ഞാൻ ഒരു പട്ടുപാവാടയും ആണ് ഇട്ടത്…..
പെണ്ണ് കാണാൻ വരുമ്പോഴും അത് തന്നെ മതി എന്ന് അവൾ നേരത്തെ പറഞ്ഞിരുന്നു…..
അമ്പലത്തിൽ ചെന്ന് ദേവിയുടെ മുന്നിൽ നിന്നപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു…. മനസ്സിൽ മുഴുവൻ ഒരു വല്ലാത്ത ഭാരം….. ഒരുപാട് നേരം കണ്ണടച്ച് നിന്നതിനു ശേഷം ഞാൻ കണ്ണുകൾ തുറന്നു…. ഒരു ദൃഢ പ്രതിഞ്ജയോടെ ഇനി ഇതിനായി എന്റെ കണ്ണുകൾ നിറയുക ഇല്ല…….
അതിനു ശേഷം ചേച്ചികുട്ടിക്ക് വേണ്ടിയും പ്രാർഥിച്ചു….. എന്റെ പ്രാർത്ഥന കാരണം കുറച്ച് വൈകിയിരുന്നു…..
വീട്ടിൽ ചെന്നപ്പോൾ അവർ വന്നട്ടില്ല…..
ഞാനും ചേച്ചിയും കൂടി മുറിയിലേക്ക് കയറാൻ പോയപ്പോൾ ആണ് താഴെ നിന്നും മുത്തശ്ശി വിളിച്ചത്…..
” ശ്രീക്കുട്ടി….. ഇങ്ങ് വന്നെ….. ” – മുത്തശ്ശി
” എന്താ ദേവുട്ടി….. ” – ശ്രീ
നോക്കിയപ്പോൾ ഒരു പാത്രം ഒക്കെ ആയി നിൽക്കുക ആണ്….
” മോളെ ദെ ഇത്കൊണ്ട് ഒരു കോലം വരചെ മുറ്റത്ത്….. ” – മുത്തശ്ശി
” കോലമോ എന്തിനാ ദേവുട്ടി…. ” – ശ്രീ
” ചെക്കൻ വീട്ട്കാർ വരുന്നത് അല്ലേ…. അവരും വലിയ തറവാട്ടുകാർ ആണ്…. അപ്പോ ഒരു കോലം ഒക്കെ വരക്കണം…. ചെല്ല്…. ” – മുത്തശ്ശി
ഞാൻ ഉടനെ അതും വാങ്ങി മുറ്റത്തേക്ക് ചെന്നു……
പ്രൗഢി വിളിച്ചോതുന്ന ഒരു തറവാട് ആണ് ഞങ്ങളുടെ…. മുറ്റത്ത് തന്നെ ഒരു തുളസിത്തറ….. ഞാൻ അതിനു മുന്നിൽ ആയി താഴെ ഇരുന്നു കോലം വരച്ചു തുടങ്ങി……
അപ്പോഴാണ് പുറത്ത് ഒരു കാറിന്റെ ശബ്ദം കേട്ടത്…..
” മുത്തശ്ശി അവർ വന്നു എന്ന് തോന്നുന്നു…… ” – ശ്രീ
ഞാൻ ഉടനെ എഴുന്നേറ്റ് വന്നവരെ ഒക്കെ അകത്തേക്ക് കയറാൻ പറഞ്ഞു…..
ഐശ്വര്യം തുളുമ്പുന്ന ഒരു അമ്മ…. അച്ഛൻ…. ഒരു ചേട്ടനും… കല്യാണ ചെക്കൻ ആണെന്ന് തോന്നുന്നു…. പിന്നെ എന്നേലും ചെറിയ ഒരു പെൺകുട്ടിയും അനിയത്തി ആവാം…..
” കയറി വരു….. ” – ശ്രീ
” കുട്ടി…. ആരാ…. ” – വന്ന അമ്മ
” ഞാൻ പെണ്ണിന്റെ അനിയത്തി ആണ്…. അകത്തേക്ക് കയറി ഇരിക്കു…. ” – ശ്രീ
അപ്പോഴേക്കും അച്ഛൻ വന്നു….
അവരെയൊക്കെ അച്ഛൻ അകത്തേക്ക് ക്ഷണിച്ചു…..
ഞാൻ കോലം പൂർത്തിയാക്കി കൊണ്ട് ഇരുന്നു…..
പെട്ടെന്ന് ആണ് അതിനു മുന്നിൽ 2 കാലുകൾ പ്രത്യക്ഷപ്പെട്ടത്…..
മുകളിലേക്ക് നോക്കിയപ്പോൾ കണ്ടത് ആ മുഖം ആയിരുന്നു💙💙💙
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





