ആളും ബഹളവും എല്ലാം കൊണ്ടു സോന ആകെ ക്ഷീണിത ആയിരുന്നു….
മോളെ നീ ഇവൾക്ക് മാറാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു കൊടുത്തെ…..
ആളും ബഹളവും എല്ലാം കണ്ടിട്ട് മോൾക്ക് വല്ലാതെ ബുദ്ധിമുട്ട് തോന്നുന്നുണ്ടാവും ഇല്ലേ….
ലീന ജീനയുടെ പറഞ്ഞു….
ലീന അങ്ങനെ പറഞ്ഞപ്പോൾ ഒരു വല്ലാത്ത ആശ്വാസമായിരുന്നു സോനയ്ക്ക് തോന്നിയിരുന്നത്…..
ആ ബഹളങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടാൻ അവൾ ആഗ്രഹിച്ചിരുന്നു…..
അവൾ ലീനയെ നന്ദിയോടെ നോക്കിയതിനുശേഷം ജീനയെ പിന്തുടർന്നു….
ചേച്ചി വരു…..
മുകളിൽ ആണ് ചേട്ടായിയുടെ ലോകം….
മുകൾനിലയിൽ ഉള്ള ഒരു ഭംഗിയുള്ള ഒരു മുറിയിലേക്കാണ് അവൾ കൊണ്ടുപോയത്…..
അവിടുത്തെ കർട്ടനുകൾക്ക് പോലും ഒരു പ്രത്യേക ഭംഗി ആയിരുന്നു….
ലൈറ്റ് കളറിലുള്ള ആ കർട്ടനുകൾ ഒരു പ്രതേക ഭംഗി ആയിരുന്നു ആ മുറിക്ക്….
ഭംഗി ആയി ആണ് ആ മുറി ഒരുക്കിയിരുന്നത്….
ലൈറ്റ് റോസ് നിറത്തിൽ ഉള്ള ഒരു ബെഡ്ഷീറ്റ് ആയിരുന്നു ആ കട്ടിലിൽ വിരിച്ചിരുന്നത്….
ആ മുറിക്ക് ഒരു പ്രതേക ഭംഗി ഉണ്ടെന്ന് അവൾക്ക് തോന്നി….
ഒറ്റനോട്ടത്തിൽ തന്നെ അവളെ ആ മുറി ആകർഷിച്ചു….
ഇതാണ് ചേട്ടായിയുടെ മുറി…..
ഇന്നുമുതൽ ചേച്ചിയുടെയും…..
ജീന ആവേശത്തോടെ പറഞ്ഞു…
ചേച്ചിക്ക് വേണ്ട ഡ്രസ്സുകൾ ഒക്കെ ആ കാബോർഡിൽ ഉണ്ട്….
ഞാൻ താഴേക്ക് പൊക്കോട്ടെ…..
ഒരുപാട് പേര് തിരക്കും….
ഇല്ലേൽ എല്ലാരും ഇങ്ങോട്ട് വരും…
പിന്നെ ചേച്ചിക്ക് പ്രൈവസി കിട്ടില്ല….
അതാണ് ബാത്റൂം…..
ജീന പൊയ്ക്കോ…..
.
എല്ലാം കാണിച്ചു കൊടുത്തതിനു ജീന പുറത്തേക്കിറങ്ങി….
അവൾ പോയതും സോന വാതിൽ ഒന്നു ചാരി…..
അതിനുശേഷം ആകമാനം ആ മുറി ഒന്നുകൂടി നോക്കി…..
ചെറിയ ഒരു ബുക്ക് ഷെൽഫ് ഉണ്ട്…..
അതിൽ നിറയെ പുസ്തകങ്ങളാണ്…..
മിനി ലൈബ്രറി….
പിന്നീടുള്ളത് ഒരു ഷെൽഫ് ആണ് അതിൽ നിറയെ എന്തൊക്കെയോ തടിച്ച പുസ്തകങ്ങളാണ്…..
അതൊക്കെ എംബിബിഎസ് പുസ്തകം ആണ് എന്ന് കാണുമ്പോൾ തന്നെ അറിയാം……
പിന്നീട് ഒരു മ്യൂസിക് പ്ലെയറും കുറെ സിഡികളും അടുക്കി വെച്ചിട്ടുണ്ട്….
ജനലുകൾ എന്നും തുറക്കാറുണ്ട് എന്ന് കാണുമ്പോൾ തന്നെ അറിയാം……
അതിനോട് ചേർന്ന ഒരു വാതിൽ അത് ബാൽക്കണിയിലേക്ക് ഉള്ളതാണ്…..
അത് തുറന്നപ്പോൾ അവിടെ നല്ല മനോഹരമായ ഒരു പൂന്തോട്ടം ആയിരുന്നു…..
പിന്നീട് രണ്ട് ചൂരൽ കസേരകളും ഒരു കുഞ്ഞ് ടിപ്പോയും ഇട്ടിട്ടുണ്ട്…..
മൊത്തത്തിൽ അവളുടെ മാനസികാവസ്ഥയെ തണുപ്പിക്കാനുള്ള ഒരു അന്തരീക്ഷം ആ മുറിക്ക് ഉണ്ടായിരുന്നു…..
അവൾ പെട്ടെന്ന് തന്നെ അകത്തേക്ക് കയറി……
ആഭരണങ്ങൾ എല്ലാം ഊരി അലമാരയിൽ വച്ചു….
കണ്ണാടിയിൽ നോക്കി ജീവൻ ചാർത്തിയ മിന്നും വാഴ്ത്തിയ മാലയും മാത്രേ ശരീരത്തിൽ ഉള്ളു….
കബോർഡിൽനിന്നും ഒരു പിങ്ക് ചുരിദാർ എടുത്തു ബാത്റൂമിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് മുറി തുറക്കുന്ന ശബ്ദം കേട്ടത്….
പെട്ടെന്ന് മുൻപിൽ ജീവനെ കണ്ടപ്പോൾ സോന വല്ലാതായി….
ജീവൻ മുറിയിലേക്ക് വന്നു….
താൻ നല്ല ടൈയെർഡ് ആയിരിക്കും അല്ലേ….
ഒന്ന് കുളിച്ചു ഫ്രഷ് ആയി കൊള്ളു….
അവൾ ഒന്ന് ചിരിച്ചു….
നന്നായി താൻ അഡ്ജസ്റ്റ് ചെയ്യുന്നുണ്ടാവും….
ഉണ്ടാവുമെന്ന് എനിക്കറിയാം….
പക്ഷേ ഒരു ദിവസമല്ലേ….
ഇന്നത്തെ പാർട്ടി കൂടെ കഴിയുമ്പോൾ നാളെ മുതൽ നമ്മൾ മാത്രമേ ഉണ്ടാവുള്ളു ഈ വീട്ടിൽ…..
ഞാനും താനും പിന്നെ പപ്പയും മമ്മിയും ഒക്കെ……
ഇന്ന് ഒരു ദിവസം ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യ്….
താൻ ഒരുപാട് ബുദ്ധിമുട്ടുയിട്ട് ഉണ്ടാകും എന്ന് കരുതിയാണ് ആ വാക്കുകൾ എന്ന് സോനക്ക് തോന്നിയിരുന്നു…..
കുഴപ്പമില്ല ജീവൻ….
ജീവൻ പറഞ്ഞപോലെ ഇതൊക്കെ ലൈഫിൽ ഒരു വട്ടം മാത്രം കിട്ടുന്ന എക്സ്പീരിയൻസ് അല്ലേ….
അവൾ ചിരിയോടെയാണ് പറഞ്ഞത്…..
എങ്കിൽ താൻ ഫ്രഷ് ആയിക്കൊള്ളു….
അപ്പോഴേക്കും ജീവന്റെ ഫോൺ ബെല്ലടിച്ചിരുന്നു….
എടൊ ഞാൻ തനിക്ക് പാർട്ടിക്ക് ഇടാൻ ഒരു ഡ്രസ്സ് സെലക്ട് ചെയ്തിട്ട് ഉണ്ട്….
ഒന്ന് നോക്കു…
കാബോർഡിൽ കവറിൽ ഉണ്ട്….
ഒരു ഊഹം വച്ചു വാങ്ങിയതാണ് ഇഷ്ട്ടം ആയില്ലങ്കിലോ സൈസ് കറക്റ്റ് അല്ലല്ലോ പെട്ടന്ന് മാറ്റി വാങ്ങാം…
അവൾ തലയാട്ടി….
അവൻ ഫോൺ കൊണ്ടു ബാൽക്കണി തുറന്ന് പുറത്തേക്ക് പോയി…..
ആ സമയം സോന കുളിക്കാനായി ബാത്റൂമിലേക്ക് കയറിയിരുന്നു….
ശരീരത്തിലേക്ക് തണുത്തവെള്ളം വീണപ്പോഴും സോനയുടെ മനസ്സ് തിളച്ചു മറിയുക തന്നെയായിരുന്നു….
ഇന്നുമുതൽ താനൊരു ഭാര്യയാണ്….
കുറെ ഉത്തരവാദിത്വങ്ങളുണ്ട്….
പഴയ ഓർമ്മകളിൽ നിന്നും ഇനി തനിക്ക് എന്നാണ് ഒരു മോചനം ലഭിക്കുന്നത്…..
ആത്മാർത്ഥമായി ജീവനെ സ്നേഹിക്കാൻ തനിക്ക് കഴിയുമോ….?
അവളുടെ മനസ്സിൽ ചിന്തകൾ മാറി മറിഞ്ഞു കൊണ്ടേയിരുന്നു…..
കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ മുറിയിൽ ആരുമുണ്ടായിരുന്നില്ല….
ജീവൻ പോയി എന്ന് സോനക്ക് ഉറപ്പായി….
അവൾക്ക് ഒരു അർത്ഥത്തിൽ സമാധാനമാണ് തോന്നിയത്….
ഇപ്പോൾ കഴുത്തിൽ ജീവൻ കെട്ടിയ താലി മാല മാത്രമേ ഉള്ളൂ….
അത് തന്റെ മാറോടു ഒതുങ്ങി കിടക്കുന്നു…..
ആ മുറിയിലിരുന്ന് മാതാവിൻറെ രൂപത്തിലേക്ക് നോക്കി…..
തനിക്ക് ഇനി ജീവിക്കാൻ ഉള്ള ശക്തി തരണമേ എന്ന് അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു….
അപ്പോഴേക്കും ഡോറിൽ മുട്ട് കേട്ടിരുന്നു….
അവൾ ചെന്നു തുറന്നപ്പോൾ ജീന ആണ്….
“ഡ്രസ്സ് നോക്കിയോ….
ഇല്ലേൽ മാറ്റണം….
ഞാൻ നോക്കിയില്ല ഇപ്പോൾ നോക്കാം…..
അവൾ കാബോർഡ് തുറന്ന് കവർ എടുത്തു….
ഒരു കരിമ്പച്ച നെറ്റ് വർക്ക് ഫുൾ സ്കർട്ടും ചില്ലി റെഡ് ഹെവി ഹാൻഡ് വർക്ക് ടോപ്പും ആയിരുന്നു അതിൽ….
തന്റെ പ്രിയപ്പെട്ട കളർ കോമ്പിനേഷൻ….
സോന ഓർത്തു….
ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് അത് ഇഷ്ട്ടം ആയി….
അവൾ ബാത്തൂറൂമിൽ പോയി ഇട്ടു നോക്കി…
കറക്റ്റ് ഫിറ്റ് ആയിരുന്നു….
സോനക്ക് അത്ഭുതം തോന്നി….
താൻ എടുക്കുമ്പോൾ പോലും ഇങ്ങനെ കിട്ടില്ല….
“കറക്റ്റ് ആണോ ചേച്ചി….
ജീന ചോദിച്ചു….
“അതെ ജീന….
“ഓക്കേ…. എങ്കിൽ ചേച്ചി കുറച്ച് നേരം റസ്റ്റ് എടുത്തോ….
6 മണിക്ക് ആണ് പാർട്ടി…
ജീന താഴേക്ക് പോയതും അവൾ ഓരോന്നു ആലോചിച്ചു ഇരുന്നു….
ഒറ്റക്ക് ഇരിക്കുമ്പോൾ തനിക്ക് ഭ്രാന്ത് വരും എന്ന് തോന്നിയപോൾ അവൾ താഴേക്ക് നടന്നു….
അപ്പോഴേക്കും അവിടെ ആളും ആരവങ്ങളും ഒക്കെ ഏതാണ്ട് ഒതുങ്ങിയിരുന്നു….
ഹായ്…..
തോളിൽ ഒരു കൈ ചേർന്നപ്പോഴാണ് സോന തിരിഞ്ഞുനോക്കിയത്….
ഓർമ ഉണ്ടോ….
ഡോക്ടർ പൂജ…..
ജീവൻറെ ബെസ്റ്റ് ഫ്രണ്ട് ആണ്….
കട്ട ചങ്ക് എന്നൊക്കെ പറയാവുന്ന പോലെ ഒരു ഫ്രണ്ട്….
ഡോക്ടറെ മറക്കാൻ പറ്റുമോ…
സോന പറഞ്ഞു….
എൻറെ ഹസ്ബൻഡ് അഭയ്….
ഞങ്ങൾ മൂന്നുപേരും ഒരു ഹോസ്പിറ്റലിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്….
എൻഗേജ്മെന്റിനു കണ്ടിരുന്നു….
പക്ഷേ തിരക്കിനിടയിൽ മറന്നിട്ടുണ്ടാവും….
പൂജ ചിരിയോടെ പറഞ്ഞു…..
ഭംഗിയുള്ള മുഖം ആണ്….
ഇരുനിറം എങ്കിലും നല്ല ചിരിയാണ് അവളുടെ….
സോന ഓർത്തു…
. ഹസ്ബൻഡ് ഓങ്കോളജി യിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്…..
അപ്പോഴേക്കും ചിരിയോടെ അഭയ് മുൻപിലേക്ക് വന്നിരുന്നു….
“ഹായ് സോന….
അം അഭയ്…
“ഹായ്…
സോന തിരിച്ചു ഒരു പുഞ്ചിരി നൽകി പറഞ്ഞു….
അപ്പോഴേക്കും ജീവനും അവിടേക്ക് വന്നു….
“സോന ഭയങ്കര ഷൈ ടൈപ്പ് ആണല്ലോ ജീവൻ…
അഭയ് പറഞ്ഞു….
പിന്നെ നിന്റെ കെട്ടിയോളെ പോലെ ബെല്ലും ബ്രെക്കും ഇല്ലാതെ സംസാരിക്കാനോ….
ജീവൻ ചോദിച്ചു….
. ഡാ…. ഡാ…
പൂജ ചിരിയോടെ വിളിച്ചു….
എന്റെ ഭാര്യ ഒരു മിതഭാഷി ആണ്…
സോനയെ ചേർത്തു പിടിച്ചു ജീവൻ പറഞ്ഞു….
പെട്ടന്ന് അവൻ അങ്ങനെ ചെയ്തപ്പോൾ അവൾ ഞെട്ടി പോയിരുന്നു….
അവൻ തന്നെ ചേർത്ത് പിടിച്ചിരിക്കുന്നു….
അവൾക്ക് വേദന തോന്നി….
അപ്പോൾ ജീവ….
നിങ്ങളെ സോനയുടെ വീട്ടിൽ പോയിട്ട് വന്നാൽ ഉടൻ അവിടേക്ക് വന്നിരിക്കണം….
ഞങ്ങൾ നിങ്ങളെ രണ്ടുപേരെയും നോക്കിയിരിക്കും…..
ഇവൻ ആളൊരു മടിയന് ആണ് കേട്ടോ സോനാ….
പിടിച്ചോണ്ട് വന്നേക്കണം…..
പൂജ ചിരിയോടെ പറഞ്ഞു…..
അത് കേട്ടപ്പോൾ സോനക്കും ചിരി വന്നിരുന്നു….
നിന്റെ പറച്ചിൽ കേട്ടാൽ നീ ഇപ്പോൾ പോകും എന്ന് തോന്നും…
നീ പാർട്ടി കഴിഞ്ഞല്ലേ പോകുന്നുള്ളു….
അഭയ് ചോദിച്ചു….
അവള് പാർട്ടിയും കഴിഞ്ഞു ഫുഡും പൊതിഞ്ഞു കെട്ടി അല്ലേ പോകു അളിയാ…
ജീവൻ പറഞ്ഞു….
അവരുടെ സംസാരത്തിൽ നിന്ന് തന്നെ അവരുടെ സൗഹൃദതിന്റെ ആഴം സോനക്ക് മനസിലായിരുന്നു….
വൈകുന്നേരം ജീന ആയിരുന്നു അവളെ ഒരുക്കിയത്….
സോനയുടെ ഡ്രെസ്സിനു ചേർന്ന സ്യൂട്ടുംകോട്ടും ആയിരുന്നു ജീവന്റെ വേഷം….
ഒരുങ്ങി കഴിഞ്ഞപ്പോൾ ജീനയുടെ നിർബന്ധപ്രകാരം ജീവനും സോനയും ഒരുമിച്ചു നിൽക്കുന്ന കുറേ ഫോട്ടോ എടുത്തിരുന്നു….
അപ്പോഴെല്ലാം ജീവൻ അവളെ ചേർത്തു പിടിച്ചു….
സോനക്ക് ബുദ്ധിമുട്ട് തോന്നി….
എങ്ങനെ ഒക്കെയോ പാർട്ടി ഒരുവിധം തീർന്നു….
പാർട്ടി കഴിയും വരെ ജീവൻ എല്ലാർക്കും മുന്നിൽ അവളെ ചേർത്ത് നിർത്തി ആണ് പരിചയപെടുത്തിയത്….
ആദ്യം ഉള്ള ജീവനോടെ ഉള്ള അപരിചതത്വം മാറി എന്ന് സോനക്ക് തോന്നി…..
എല്ലാവരും പോയി കഴിഞ്ഞപ്പോൾ വീണ്ടും ആ വീട്ടിൽ ആളും ആരവങ്ങളും ഒക്കെ ഒഴിഞ്ഞിരുന്നു…..
അപ്പോൾ ഒരു സമാധാന അന്തരീക്ഷം ആണ് എന്ന് സോനക്ക് തോന്നിയിരുന്നു…..
അവൾ പെട്ടന്ന് തന്നെ ജീനയുമായി കൂട്ടായിരുന്നു…..
അതുകൊണ്ടുതന്നെ അവൾക്ക് കുറേ പരിധിവരെ സങ്കടങ്ങൾ ഒക്കെ മറക്കാൻ കഴിഞ്ഞിരുന്നു……
തിരക്കുകൾ ഒഴിഞ്ഞതിനുശേഷം ജീവനെ കണ്ടിട്ടേയില്ല…..
മുകളിലേക്ക് പോകുന്നത് കണ്ടിരുന്നു പിന്നീട് തിരിച്ചിറങ്ങി വന്നില്ല……
താൻ അവിടേക്ക് പോയി അന്വേഷിച്ചതുമില്ല….
സോന മനസ്സിലോർത്തു….
മോളെ……
പുറകിൽനിന്നും ലീനയുടെ വിളി കെട്ട് അവൾ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് നടന്നു…..
മോൾക്ക് എന്താ വൈകുന്നേരം വേണ്ടത്…..
ഇഷ്ടപ്പെട്ട എന്താണെന്ന് വെച്ചാൽ അത് ഉണ്ടാക്കാം…..
അയ്യോ എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല അമ്മേ….
ഇവിടെ സാധാരണ വൈകിട്ട് ചപ്പാത്തിയാണ്….
ഇപ്പോൾ ഞാൻ അത് ഉണ്ടാക്കിയിട്ടുണ്ട്…..
പിന്നെ പള്ളിയിൽ ഒരുപാട് ഭക്ഷണം ബാക്കി വന്നിരുന്നു….
അതെല്ലാം ഇങ്ങോട്ട് എടുത്തോണ്ട് വന്നതാ….
ഞാൻ പറഞ്ഞു വേണ്ട ഏതെങ്കിലും ഓർഫനെജിൽ കൊടുക്കാൻ….
അവരൊക്കെ ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കൊതിക്കുവല്ലേ…..
നന്നായി അമ്മേ…..
എങ്കിൽ ഭക്ഷണം കഴിച്ചിട്ട് നേരത്തെ പോയി കിടക്കാൻ നോക്ക്….
എല്ലാവർക്കും ക്ഷീണം ഉണ്ടാവും….
നേരത്തെ എഴുന്നേറ്റു തുടങ്ങിയല്ലേ……
അതുകേട്ടപ്പോൾ സോനയുടെ നെഞ്ചിലൊരു വിലക്കം വീണത് പോലെ തോന്നി….
താൻ ഇന്നുമുതൽ ഉറങ്ങേണ്ടത് ജീവൻ ഒപ്പമാണ്…..
അത് ഓർത്തപ്പോൾ അവൾക്ക് ഒരു നേരിയ ഭയം തോന്നി….
രാത്രി ആകരുത് എന്നാണ് ഇത്രനേരവും പ്രാർത്ഥിച്ചത് കൊണ്ടിരുന്നത്…..
അമ്മേ….
എന്താ മോളെ….
ഞാൻ ഗോൾഡ് ഒക്കെ മുറിയിൽ വച്ചു…..
ഇങ്ങോട്ട് എടുത്തോണ്ട് വരണോ…..
എന്തിനു….
അതൊക്കെ അമ്മ വച്ചാൽ മതി….
മോൾടെ സ്വർണ്ണം എനിക്ക് എന്തിനാ…
അതൊക്കെ മോൾടെ കൈയ്യിൽ ഇരിക്കട്ടെ…
ഞാൻ അങ്ങനെ പേടിക്കണ്ട അമ്മായിഅമ്മ ഒന്നും അല്ല മോളെ…
മോള് പോയി അവനെ വിളിച്ചിട്ട് വാ….
അപ്പോഴേക്കും ഭക്ഷണം എടുത്തു വയ്ക്കാം…..
മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോൾ സോനയുടെ മനസ്സിൽ മറ്റൊരു ചിന്തകളും ഉണ്ടായിരുന്നില്ല….
മുറിയിലേക്ക് ചെല്ലുമ്പോൾ വാതിൽചാരിയിട്ട് ഉണ്ടായിരുന്നുള്ളു….
മുറിക്കകത്ത് ജീവൻ ഉണ്ടായിരുന്നില്ല….
എന്തൊരു ഒരു ഉൾപ്രേരണയാൽ ബാൽക്കണിയിലെ ഡോർ തുറന്നപ്പോൾ ജീവൻ വെളിയിൽ ഇരിക്കുന്നത് കണ്ടിരുന്നു……
ഒരു വൈറ്റ് കളർ ബനിയനും ഷോർട്ടുസും ആണ് വേഷം…..
മടിയോടെ ആണ് അടുത്തേക്ക് ചെന്നത്….
ജീവൻ….
പതിഞ്ഞ ശബ്ദത്തിൽ ആണ് വിളിച്ചത്….
കേട്ടതും ജീവൻ തിരിഞ്ഞു നോക്കി….
ഭക്ഷണം കഴിക്കാൻ വിളിക്കാൻ അമ്മ പറഞ്ഞു….
ഞാൻ വന്നോളാം സോന….
ഒരു ഇമ്പോര്ടന്റ്റ് കാൾ വരാനുണ്ട്….
ഒരു സർജറി….
ജീവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു….
അവൻ കോൾ ഫോണുമായി കുറച്ച് അല്പം മാറിനിന്നു….
അവന്റെ പ്രൈവസി ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി സോന താഴേക്ക് ചെന്നു…..
അവൻ എന്തിയെ മോളെ….
ലീന ചോദിച്ചു…
ഇപ്പോൾ വരാം എന്ന് പറഞ്ഞു….
ഹോസ്പിറ്റലിൽ നിന്ന് എന്തോ ഫോൺ വന്നു….
ഈ ചെറുക്കന്റെ കാര്യം….
ഇന്നെങ്കിലും ആ കുന്ത്രാണ്ടം ഒന്ന് ഓഫ് ചെയ്തൂടെ….
എങ്കിൽ മോളെ ഇരിക്ക്….
അവർ അങ്ങനെ പറഞ്ഞെങ്കിലും അങ്ങനെ ഇരിക്കുന്നത് ശരിയല്ലെന്ന് സോനക്ക് തോന്നി….
വേണ്ട അമ്മേ ജീവനും കൂടി വരട്ടെ….
അവൾ പറഞ്ഞു….
കണ്ടോ ഇങ്ങനെയാണ് സ്നേഹമുള്ള ഭാര്യമാര്…..
ഭർത്താവിനൊപ്പം മാത്രേ ഭക്ഷണം കഴിക്കു….
ജോൺസൺ തമാശയുമായി പറഞ്ഞു….
ഇവിടെ ഒരുത്തി ഉണ്ട്….
കഴിച്ചോ എന്ന് പോലും നോക്കില്ല….
അരി വെന്താൽ ഉടനെ ചോറ് അണ്ണാക്കിലേക്ക് കമിഴ്തും….
ജോൺസൺ വർത്തമാനം കേട്ടപ്പോൾ സോനക്ക് ചിരി വന്നിരുന്നു…..
ഓ പിന്നെ എല്ലാം ഉണ്ടാക്കുന്ന പാട് എനിക്കറിയാം…..
അപ്പോൾ ഞാൻ നിങ്ങളെ നോക്കിയിരിക്കാൻ പോവാ….
നിങ്ങൾ ആണെങ്കിൽ ടിവി കണ്ട് ഏതെങ്കിലും സമയത്ത് ഭക്ഷണം കഴിക്കുന്നത്….
എനിക്ക് അങ്ങനെ നോക്കി ഇരിക്കാനും പറ്റത്തില്ല….
പ്രായമായവരല്ലേ…..
അയ്യോ നിനക്ക് പ്രായമായോ…..
ആരാ പറഞ്ഞത്……
നീ എപ്പോഴും ബേബിശാലിനി അല്ലേ…..
ജോൺസന്റെ സംസാരം കേട്ടതും അറിയാതെ സോന ചിരിച്ചു പോയിരുന്നു…..
അത് കണ്ട് എല്ലാവരും ചിരിച്ചിരുന്നു…..
ചേച്ചി ഇതൊന്നും കാര്യമാക്കേണ്ട….
ഈ ടോം ആൻഡ് ജെറി യുദ്ധം ഇവിടെ എന്നുമുള്ളത് ആണ് അമ്മച്ചിയും അപ്പയും….
ഒരു കാര്യം ഇല്ലെങ്കിലും ചുമ്മാ വഴക്കുണ്ടാക്കാൻ ഇവരെ കഴിഞ്ഞേ ഉള്ളു ആൾ….
നമ്മൾ മൈൻഡ് ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്…..
വഴക്ക് അടിച്ചിട്ട് നമ്മൾ ആരുടെയെങ്കിലും പക്ഷം ചേർന്ന് കുറച്ചുകഴിയുമ്പോൾ ഇവര് രണ്ടുപേരും കൂടെ ഒരു പക്ഷതാവും….
അപ്പോ നമ്മൾ ആരായി….?
ശശിയുടെ ചേട്ടൻ സോമൻ….
ജീന അത് പറഞ്ഞപ്പോഴും സോന ചിരിച്ചു…..
അപ്പോഴേക്കും ജീവൻ വരുന്നത് കണ്ടു…..
ഇവിടെ എന്താ….
എന്തോ വലിയ ചർച്ച ആണെന്ന് തോന്നുന്നു…..
ജീവൻ പറഞ്ഞു….
ഒന്നുമില്ല മോനേ….
നിന്റെ ഭാര്യ നീ വന്നിട്ട് ഭക്ഷണം കഴിക്കു എന്ന് പറയുകയായിരുന്നു…..
അത് കേട്ടപ്പോ എൻറെ ഭാര്യക്ക് ഒരല്പം അസൂയ….
അത്രേയുള്ളൂ….
ജോൺസൺ വീണ്ടും ചിരിയോടെ പറഞ്ഞു….
ജീവൻ അവളെ ചിരിയോടെ നോക്കി….
അവൾക്ക് അവന്റെ കണ്ണുകളെ നേരിടാൻ കഴിഞ്ഞില്ല….
അമ്മ വന്നു കയറിയപ്പോൾ തന്നെ അമ്മായിയമ്മപ്പോര് തുടങ്ങിയോ….?
ചിരിയോടെ ജീവൻ ചോദിച്ചു….
പോടാ നിൻറെ പെണ്ണിനെ ഞാൻ ഇപ്പൊ പോരടുപ്പിക്കും…..
ഇവൾ എന്റെ മോൾ അല്ലേ….
ചിരിയോടെയാണ് അവർ പറഞ്ഞത്….
ആ സംസാരങ്ങൾക്കിടയിൽ വെച്ച് തന്നെ ആ വീട്ടിൽ എല്ലാവരും എത്രത്തോളം സ്നേഹത്തോടെയാണ് ഇടപെടുന്നത് എന്ന് സോനക്ക് തോന്നിയിരുന്നു…..
അവളെ സംബന്ധിച്ചിടത്തോളം അതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു…..
കർക്കശകാരിയായ അമ്മയോടൊപ്പം ജീവിച്ചുവളർന്ന അവൾക്ക് ഇത്തരം അനുഭവങ്ങൾ ഒക്കെ വളരെ വിരളമായ ഒന്നുമാത്രമായിരുന്നു…..
ഇങ്ങനെയൊക്കെ വീട്ടിൽ സംസാരിക്കാനും ഇടപെടാനും ഒക്കെ തങ്ങൾ ആഗ്രഹിച്ചിട്ടുണ്ട്……
പക്ഷേ ഒരിക്കൽ പോലും അമ്മ താങ്ങളോട് അങ്ങനെയൊന്ന് സംസാരിച്ചിട്ട് കൂടിയില്ല…..
ചിരിയോടെ സംസാരിക്കുന്ന അമ്മ ഓർമ്മകളിൽ പോലും ഇല്ല എന്ന് വേണം പറയാൻ……
താൻ ഇരിക്കഡോ….
ജീവൻ തന്നെയാണ് അവന്റെ അരികിലുള്ള കസേരയിലേക്ക് അവളെ ക്ഷണിച്ചത്…..
മറുത്തൊന്നും പറയാതെ അവിടെ തന്നെ ഇരുന്നു…..
ജീവൻതന്നെ ഒരു പ്ലേറ്റിൽ ചപ്പാത്തി എടുത്ത് കറിയും ഒഴിച്ചു കൊടുത്തു….
അമ്മ ഇരിക്കുന്നില്ലേ….
അവൾ ലീനയുടെ ചോദിച്ചു….
അവൾ നേരത്തെ അടുക്കളയിൽ വച്ചു ഒരു ട്രിപ്പ് കഴിച്ചു കാണും മോളെ…..
ജോൺസൺ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല….
ഈ മനുഷ്യൻറെ കാര്യം….
ചിരിയോടെ ജോൺസന്റെ അരികിലേക്ക് ഇരുന്ന് ലീന പറഞ്ഞു….
എല്ലാവരും സന്തോഷത്തോടെ തന്നെയാണ് ഭക്ഷണം കഴിച്ചത്….
ഭക്ഷണം കഴിച്ചു കഴിഞ്ഞതും ജീവൻ ഒരു ഫോൺകോൾ വരാൻ ഉണ്ടെന്നും പറഞ്ഞ് മുകളിലേക്ക് പോയിരുന്നു….
ഭക്ഷണം കഴിഞ്ഞ് പാത്രം കഴുകാനും മറ്റും ആയി അവൾ ലീനയോടൊപ്പം കൂടിയിരുന്നു…
കൂട്ടിന് ജീനയും അടുത്തുണ്ടായിരുന്നു….
ഒരു ഗ്ലാസ് പാൽ തിളപ്പിച്ച് അവളുടെ കയ്യിൽ വെച്ച് കൊടുത്തു….
ഇനി മോള് പോയി കിടന്നു ഉറങ്ങിക്കോ…..
ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കോളാം…..
അതെ ചേച്ചി പൊയ്ക്കോ….
ഇന്ന് നിങ്ങളുടെ ഫസ്നൈറ്റ് അല്ലേ….
ജീവിതത്തിൽ ഒരിക്കലേ ഇതൊക്കെ കിട്ടു….
നിൻറെ ഒരു നാക്ക്….
ലീന മകളെ ശാസിച്ചു….
എന്ത്…..
നാളെ ഇതൊക്കെ എനിക്ക് ഉണ്ടാവേണ്ട അല്ലേ….
അവൾ ചിരിയോടെ ചോദിച്ചു….
അമ്മയോട് ഇങ്ങനെയൊക്കെ അവൾ സംസാരിക്കുന്നത് കണ്ടിട്ട് അത്ഭുതമാണ് സോനക്ക് തോന്നിയത്…..
ഇങ്ങനെ സംസാരിച്ചാൽ തങ്ങളോട് പിന്നീട് അമ്മ മിണ്ടത്ത് പോലുമില്ല…..
അത്രയ്ക്ക് അങ്ങനെയാണ് തങ്ങളെ വളർത്തി ഇരിക്കുന്നത്…..
ഇവിടെ എത്ര കൂൾ ആയാണ് അച്ഛനും മക്കളും ഇടപെടുന്നത്…..
സത്യം പറഞ്ഞാൽ സോനക്ക് സന്തോഷം തോന്നിയിരുന്നു…..
ഇങ്ങനെ ഒരു കുടുംബത്തിലേക്ക് വന്നു കയറാൻ സാധിച്ചത്….
എങ്കിലും ഫസ്നൈറ്റ് എന്ന് ജീന പറഞ്ഞപ്പോൾ അത് അവളുടെ ഹൃദയത്തിനുമേൽ കരിങ്കല്ല് കയറ്റിവച്ചതുപോലെ ആയിരുന്നു….
ഒരു വിധത്തിൽ അവൾ മുകളിലേക്ക് നടന്നു…..
മുകളിൽ ചെന്നപ്പോൾ തന്നെ ലാപ്ടോപ്പിൽ നോക്കിയിരിക്കുന്ന ജീവനാണ് കണ്ടത്…..
താൻ എത്തിയോ…..
ഡോർ ലോക്ക് ചെയ്തേക്കൂ….
അവൾ ജീവൻ പറഞ്ഞതുപോലെ അനുസരിച്ചു…..
ഇതെന്താ പാലൊക്കെ….
അമ്മ തന്നത്…
ഓ ചടങ്ങ്…..
കുറച്ചുനേരം രണ്ടുപേരും ഒന്നും സംസാരിച്ചില്ല….
ഞാൻ പാല് കുടിക്കാറില്ല….
തനിക്ക് വേണമെങ്കിൽ കുടിച്ചോ….
നല്ല ക്ഷീണം ഉണ്ടാവുമല്ലോ…..
മാത്രമല്ല നമ്മൾ രണ്ടുപേരും ഇന്ന് പപ്പാതി പാലുകുടി ചടങ്ങ് നടത്താൻ പോകുന്നില്ലല്ലോ…..
അവൾ ഒന്നും മിണ്ടിയില്ല….
താൻ കുടിക്കഡോ….
തൻറെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്….
അതൊക്കെ മാറട്ടെ….
ആദ്യരാത്രി ഭാര്യയുടെ ആരോഗ്യം ശ്രെദ്ധിക്കുന്നവൻ അല്ലേ നല്ല ഭർത്താവ്…..
അതാണ് സ്നേഹം….
അല്ലേ
ചിരിയോടെ ജീവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് എന്തോ ചമ്മൽ തോന്നി….
ജീവൻ തന്നെ പാൽ എടുത്ത് അവൾക്കുനേരെ നീട്ടി….
അത് വേണ്ടെന്ന് പറയാൻ അവർക്ക് നിർവാഹം ഉണ്ടായിരുന്നില്ല….
അവൾ കുറച്ചു കുടിച്ച് അവിടേക്ക് വെച്ചു….
ജീവൻ…..
എനിക്കറിയാം എന്താ പറയാൻ വരുന്നത് എന്ന്….
കഴിഞ്ഞതൊക്കെ മറക്കാൻ എനിക്ക് കുറച്ച് സമയം വേണം…..
പെട്ടെന്ന് തന്നെ എന്നെ ഭർത്താവ് അംഗീകരിക്കാൻ പറ്റില്ല…..
ഇതൊക്കെ അല്ലേ…..
അതെ ജീവൻ….എനിക്കറിയാം ഞാൻ ഇപ്പോൾ ഒരു ഭാര്യയാണ്….
ഒരു നല്ല ഭാര്യയാവാൻ നന്നായി ശ്രമിക്കാം…..
ശ്രമിച്ചാൽ പോരേ സോനാ….
താനത് പ്രാവർത്തികമാക്കിയെ പറ്റൂ….
തനിക്ക് അതിനു ഞാൻ സമയം നൽകാം…..
ആവശ്യമുള്ള സമയം എടുക്കാം എന്നൊന്നും ഞാൻ പറയില്ല….
കാരണം അങ്ങനെ ഞാൻ പറഞ്ഞു താൻ അതൊരു സേഫ് സോണാക്കും….
ഒരു മൂന്നുമാസം ഞാൻ തരും….
അതിനുള്ളിൽ തൻറെ മനസ്സിലെ ഓർമ്മകൾ എല്ലാം ഉപേക്ഷിച്ച് തൻറെ മനസ്സിൽ ഞാൻ മാത്രമാകണം…..
വിവാഹത്തിനു മുൻപ് ഒരു പ്രണയം ഉണ്ടാവുക എന്ന് പറയുന്നത് ഒരു തെറ്റൊന്നുമല്ല സോനാ…..
അത് ഉണ്ടാവാത്തവരായി ആരുമുണ്ടാവില്ല…..
ചിലപ്പോൾ അത് സാക്ഷത്കരിക്കും ചിലപ്പോൾ നഷ്ടം ആകും…..
അത് സ്വാഭാവികമായ കാര്യമാണ്….
അത് വെച്ച് നമ്മുടെ ജീവിതം നഷ്ടപ്പെടുത്തി കളയാൻ ഒന്നും നമുക്ക് കഴിയില്ലല്ലോ…..
എപ്പോഴൊക്കെയോ ആഴത്തിൽ വേരൂന്നി പോയ ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു…..
എന്തുകൊണ്ടോ അവൻ അങ്ങനെ പറഞ്ഞപ്പോൾ സോനക്ക് ഒരു നൊമ്പരം അനുഭവപ്പെട്ടു….
ഒരു പ്രണയം അവനുണ്ടായിരുന്നു എന്നറിയുമ്പോൾ താൻ എന്തിനാണ് നൊമ്പരപ്പെടുന്നത്….?
അപ്പോൾ എത്രത്തോളം ജീവൻ തൻറെ കാര്യത്തിൽ വേദനിക്കുന്നുണ്ടാവും എന്ന് ഒരുവേള അവൾ മനസ്സിൽ ഓർത്തു…..
ജീവൻ തന്ന ആ കാലാവധിക്കുള്ളിൽ ഞാൻ എൻറെ മനസ്സിനെ ശരിയാക്കാൻ ശ്രമിക്കുക തന്നെയാണ്…..
ഞാൻ തനിക്ക് ഒരു ഡെഡ് ലൈൻ തന്നതൊന്നും അല്ല സോന….
എനിക്ക് സോനയോടുള്ള ഇഷ്ടം കൊണ്ടാണ്….
എനിക്ക് അറിയാം ജീവൻ….
സോന ജീവന്റെ മാത്രം ആകണം….
ജീവൻ അങ്ങനെ പറഞ്ഞപ്പോൾ സോനക്ക് ഒരു പിടച്ചിൽ തോന്നി….
അവന്റെ പ്രണയാർദ്രമായ കണ്ണുകളെ നേരിടാൻ അവൾക്ക് കഴിഞ്ഞില്ല…
ജീന മുറിയിൽ ചെന്ന് കിടക്കും മുൻപ് ക്രീം ഇടാൻ തുടങ്ങുമ്പോൾ ആണ് ഡ്രോയറിൽ ഇരുന്ന ലീനക്ക് വന്ന കവർ അവൾ കണ്ടത്….
കഴിഞ്ഞ ദിവസം ആണ് ഇത് കിട്ടിയത് അപ്പോൾ അമ്മ ഇവിടെ ഇല്ലാരുന്നു വിവാഹം ക്ഷണിക്കാൻ പോയതാരുന്നു….
അവൾ പെട്ടന്ന് കവറുമായി ലീനയുടെ മുറിയിലേക്ക് നടന്നു…..
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission