Skip to content

ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 17

oru-snehakudakeezhil-novel

പത്രങ്ങൾ എല്ലാം കഴുകി മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്….

ലീന ഫോൺ എടുത്തു….

“ഹലോ….

“ലീന അല്ലേ….

“അതെ….

“ഞാൻ നിങ്ങൾക്ക് വേണ്ടപ്പെട്ട ഒരാൾ ആണ്…

ഞാൻ ഒരു കൊറിയർ അയച്ചിരുന്നു….?

അത്‌ കിട്ടിയോ….?

“ഇല്ല ആരാണ്…

“ആരാണ് എന്താണ് എന്നൊക്കെ കൊറിയറിൽ ഉണ്ട് മേഡം….

   അമ്മേ…..

പെട്ടന്ന് ജീനയുടെ ശബ്ദം കെട്ട് അവർ നോക്കി….

എന്താണ് എന്ന് കണ്ണുകൊണ്ട് ചോദിച്ചു….

  ഈ കവർ ഇന്നലെ അമ്മക്ക് വന്നതാ….

ജീന കവർ നീട്ടി….

‘”കൊറിയർ കിട്ടി….

ലീന ഫോണിൽ പറഞ്ഞു…

“എന്താണ് എന്ന് നോക്ക്…

“ആരാണ് ഇത്…

അതിന് മറുപടി പറയാതെ ഫോൺ കട്ട്‌ ആയി…

 അവർ അത്‌ തുറന്നു….

ആദ്യം കണ്ടത് സോനയോടൊപ്പം ചേർന്ന് നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ ആണ്…

പിന്നീട് അവളുടെ തോളിൽ കൈയ്യിട്ട് നിൽക്കുന്ന ചെറുപ്പകാരന്….

ലീനയ്ക്ക് തല ചുറ്റും പോലെ തോന്നി…

            അവർ കത്ത് തുറന്നു…

  പ്രിയപ്പെട്ട മേഡം….

   ഞാൻ ആരാണ് എന്ന് പറയുന്നില്ല….

പല പ്രാവിശ്യം നിങ്ങളെ വിളിക്കാൻ ശ്രേമിച്ചിട്ട് എനിക്ക് ലഭിക്കാത്ത കൊണ്ടാണ് ഇങ്ങനെ ഒരു കത്ത് എഴുതണ്ടി വന്നത്…..

ഒരുത്തനെ പ്രേമിച്ചു അവന്റെ കൂടെ എല്ലാ അർത്ഥത്തിലും കഴിഞ്ഞ ഒരു പെൺകുട്ടി ആണ് നിങ്ങളുടെ മകന്റെ ഭാര്യ…..

അവൻ മരിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് മാനസിക നില തെറ്റി…

കുറേ ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു….

ഇതൊക്കെ അറിഞ്ഞാണ് നിങ്ങൾ വിവാഹം ഉറപ്പിച്ചത് എങ്കിൽ നിങ്ങൾ വല്ല്യ മനസിന്റെ ഉടമകൾ ആണ്….

അതല്ല നിങ്ങൾ പറ്റിക്കപ്പെട്ടത് ആണ് എങ്കിൽ  വിവാഹത്തിന് ഇനിയും ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ തിരുത്താൻ കഴിയും….

   ലീന തളർന്നു പോയി….

“ഇത് എന്ന് വന്നതാടി….

ലീന ജീനയോട് ചോദിച്ചു…

“ഒരാഴ്ച ആയി….

    “എന്നിട്ട് ഇപ്പോഴാണോ തരുന്നേ….

“ഞാൻ മറന്നു പോയി…

.”എന്താടി അമ്മയും മോളും കൂടെ…

ജോൺസൻ ചോദിച്ചു….

“ഇച്ചായ….

അവർ വേദനയോടെ അയാളോട് ചേർന്ന് നിന്നു….

ശേഷം അയാളുടെ കയ്യിൽ കത്ത് നൽകി….

ജോൺസന് ഭയം തോന്നി….

“ആരേലും കല്ല്യണം മുടക്കികൾ ആയിരിക്കും

ജോൺസൻ പറഞ്ഞു….

“അപ്പോൾ ഈ ഫോട്ടോ….

“നമ്മുക്ക് നാളെ ചോദികാം…. അവർ ഉറങ്ങി കാണും…

ജോൺസൻ പറഞ്ഞു…

“നാളെയോ….?

എനിക്ക് അറിയണം ഇപ്പോൾ തന്നെ….

      ജീവാ……..

അവരുടെ ശബ്ദം വീടിനെ പ്രകമ്പനം കൊള്ളിച്ചു….

ശബ്ദം കേട്ട് രണ്ടുപേരും ഇറങ്ങി വന്നിരുന്നു…..

ജീവനു ഒപ്പം  സോനയും ഇറങ്ങി വന്നിരുന്നു…..

എന്തുപറ്റി അമ്മച്ചി….

ജീവൻ ചോദിച്ചു….

അവർ കയ്യിലിരുന്ന ഫോട്ടോസ് അവൻറെ കയ്യിലേക്ക് കൊടുത്തു….

ജീവന്റെ കയ്യിലെ ചിത്രങ്ങളിലേക്ക് സോനയുടെ നോട്ടം ചെന്നു…

ആ  നിമിഷം ഭൂമി പിളർന്നു താഴേക്ക് പോയിരുന്നു എങ്കിൽ എന്ന് സോന ആഗ്രഹിച്ചു….

എന്താടി ഇതിനൊക്കെ അർത്ഥം…..

ലീന സോനയുടെ അരികിലേക്ക് വന്നു നിന്ന്  ചോദിച്ചു…..

നീ ഒരുത്തനെ പ്രേമിച്ച അവൻറെ കൂടെ അഴിഞ്ഞാടി നടന്നതായിരുന്നോ….?

പിന്നെന്തിനാ എന്റെ കുഞ്ഞിന്റെ ജീവിതം തകർക്കാൻ വന്നത്…..

അവരുടെ സംസാരം കേട്ടപ്പോൾ സോനക്ക്  പൊട്ടിക്കരയാൻ ആണ് തോന്നിയത്…..

അമ്മേ…….

ജീവൻറെ ആ വെളിയിൽ ഒരു ശാസന നിറഞ്ഞിരുന്നു…..

കണ്ടില്ലേ മോനെ……

ഇവളും ഇവടെ വീട്ടുകാരും ചേർന്ന് നമ്മളെ വിഡ്ഢികളാക്കി….. കല്യാണത്തിന് മുൻപ് ഇവൾ  മിണ്ടാപൂച്ച കളിച്ചപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു പലവട്ടം…..

ഇപ്പോഴല്ലേ മനസ്സിലായത്…..

ഇവരുടെയൊക്കെ തനിസ്വഭാവം….

ഞാൻ ഇവൾടെ അമ്മയെ ഒന്ന് വിളിക്കട്ടെ…..

എല്ലാം അറിഞ്ഞു എന്റെ മോന്റെ ജീവിതം തകർത്തതിന് അവരോട് എനിക്ക് രണ്ട് വർത്താനം പറയണം…..

അമ്മയൊന്നു നിർത്തുന്നുണ്ടോ….?

ഒക്കെ എനിക്കറിയാമായിരുന്നു……

എന്നോട് എല്ലാം  പറഞ്ഞിട്ടുണ്ടായിരുന്നു…..

എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടു തന്നെയാണ് ഞാൻ സോനയെ  വിവാഹം കഴിച്ചത്……

അതും എന്റെ  ഒരാളുടെ നിർബന്ധത്തിൽ….

സോനയും  അവളുടെ അമ്മയും ഒരുപാട് എതിർത്തതാണ്…..

ഈ വിവാഹം വേണ്ടെന്ന് പറഞ്ഞതാണ്……

പക്ഷേ എനിക്ക് സോനയെ  അത്രയ്ക്ക് ഇഷ്ടം ആയിരുന്നു…..

അതുകൊണ്ടാണ് ഈ വിവാഹം ഞാൻ കഴിച്ചത്…..

   മകൻറെ ആ വെളിപ്പെടുത്തലിൽ  ലീനയിൽ  വല്ലാത്ത ഒരു  ഞെട്ടൽ ഉളവാക്കിയിരുന്നു…..

അതൊക്കെ അറിഞ്ഞിട്ടും ഈ ഭ്രാന്തിയെ  വിവാഹം കഴിക്കാൻ നിനക്ക് എന്തായിരുന്നു…..?

അമ്മേ……

ഒരിക്കൽ കൂടി അവളെ അങ്ങനെ വിളിച്ചാൽ ഞാൻ അത് കേട്ട് നിന്നു എന്ന്  വരില്ല…..

ജീവൻറെ വാക്കുകൾക്ക് ഉറപ്പുണ്ടായിരുന്നു…..

കണ്ടില്ലേ ഇച്ചായ വളർത്തി വലുതാക്കിയ നമ്മളെക്കാളും വലുത് ഇന്നലെ കണ്ട ഇവൾ ആണെന്ന്…..

“നീ ഒന്ന് നിർത്തു ലീനെ….

 ജോൺസൺ ഭാര്യയെ തടഞ്ഞു…

പള്ളിയും പട്ടക്കാരും ഒക്കെ അറിഞ്ഞു ഞാൻ ഇന്ന് മിന്നു  ചാർത്തിയ എൻറെ ഭാര്യയാണ് ഇവൾ…..

ഇവളെ വിവാഹം കഴിച്ച നിമിഷം മുതൽ ഇവളെ നോക്കേണ്ട ഉത്തരവാദിത്വം എൻറെതാണ്….

എൻറെ ഭാര്യക്ക് എന്തു കുറവുകൾ ഉണ്ടെങ്കിലും അത് സ്വീകരിക്കാൻ ഞാനൊരുക്കമാണ്….

പിന്നെ അമ്മച്ചി പറയുന്നത് പോലെ അവൾ ഒരു ഭ്രാന്തി  ഒന്നുമല്ല….

ഏതൊരാൾക്കും സംഭവിക്കുന്നത് അവൾക്കും സംഭവിച്ചുള്ളൂ…..

പിന്നെ ഒരു പ്രണയം ഉണ്ടാകുന്നത് ഒരു തെറ്റും അല്ല….

 ഈ പറഞ്ഞ എനിക്ക് പ്രണയം ഉണ്ടായിരുന്നു ഇല്ലയോ എന്ന് അമ്മയ്ക്ക് അറിയുമോ….

ഈ അവസ്ഥ എനിക്ക് ആണ് വരുന്നത് എങ്കിൽ ഇവൾ എന്നെ ഉപേക്ഷിച്ചു പോയാൽ അമ്മ സഹിക്കുമോ….?

ഇല്ലല്ലോ അതുകൊണ്ട് അതിനെപ്പറ്റി സംസാരിക്കേണ്ട……

 ലീന പെട്ടെന്ന് എന്ത് പറയണം എന്ന് അറിയാതെ നിന്നു….

ഇവളും  ഞാനും കൂടി ഇവിടെ ഒരുമിച്ച് ശരിയാവും എന്ന് നീ കരുതണ്ട…..

 ഏതായാലും ഞങ്ങളോടെ സത്യങ്ങളൊക്കെ മറച്ചുവെച്ച് നീ  കല്യാണം കഴിച്ചു കൊണ്ടുവന്ന   ലോകസുന്ദരി  അല്ലേ…..

അവളെ കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാൽ മതി….

ഇനി നിനക്ക് അമ്മച്ചി ഇല്ല…..

   അത്രയും പറഞ്ഞ് അവരുടെ മുറിയിലേക്ക് കയറിപ്പോയി…..

സോനയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു…

താൻ കാരണം ആണ് അവൾ ഈയൊരു അവസ്ഥയിൽ നിൽക്കുന്നത്….

ജീവൻ ഓർത്തു….

   താൻ വിവാഹത്തിനുമുൻപ് എങ്കിലും എല്ലാ കാര്യങ്ങളും വീട്ടിൽ പറയേണ്ടതായിരുന്നു…..

ഒരുപക്ഷേ എങ്ങനെയെങ്കിലും എല്ലാവരും അറിയും എന്ന് താൻ വിചാരിക്കേണ്ടത് ആയിരുന്നു……

സാരമില്ല മോളെ അവള് ആവേശത്തിന് പറഞ്ഞതാ…..

അതൊന്നും കാര്യമാക്കേണ്ട….

പ്രായമായ ആൾക്കാരല്ലേ…..

മോൾ ക്ഷമിക്ക്….

ജോൺസൺ മരുമകളെ ആശ്വസിപ്പിച്ചു….

അമ്മച്ചി പെട്ടന്ന് ദേഷ്യം വരുന്ന ടൈപ്പ് ആണ് ചേച്ചി….

വിഷമിക്കണ്ട….

ജീനയും പറഞ്ഞു…..

താൻ വാ ജീവൻ അവളുടെ കൈ പിടിച്ചു….

ജീവനോടെ ഒപ്പം നടക്കുമ്പോഴും സോനയുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകിക്കൊണ്ടേയിരുന്നു….

മുറിയിൽ ചെന്ന് വാതിലടച്ചപ്പോഴേക്കും അവളുടെ സങ്കടമണപൊട്ടിയിരുന്നു…..

      ഞാൻ പറഞ്ഞതല്ലേ ജീവൻ എല്ലാവരോടും എല്ലാം പറഞ്ഞിട്ട് മതിയെന്ന്……

പറയാൻ ഇരുന്നതാ….

പിന്നെ തോന്നി വേണ്ടന്ന്….

മറ്റൊന്നും കൊണ്ടല്ല സോന  ഒരു പക്ഷേ അറിയുമ്പോൾ എല്ലാവരും തന്നെ ഒരു സഹതാപകണ്ണോടെ  നോക്കുമല്ലോ….

അത് വേണ്ട എന്ന് കരുതിയാണ് ഞാൻ പറയാതിരുന്നത്…..

ഒരുപാട് വൈകാതെ എല്ലാവരോടും പറയണം എന്ന് കരുതി തന്നെയാണ് വിചാരിച്ചത്…..

പക്ഷേ സാധിച്ചില്ല…..

ഇപ്പോൾ അമ്മച്ചിയുടെ  മുൻപിൽ ഞാൻ തെറ്റുകാരി അല്ലേ….

താൻ ഒരു തെറ്റും ചെയ്തിട്ടില്ല…..

പിന്നെ എല്ലാവരെയും സന്തോഷിപ്പിച്ച ജീവിക്കാനും നമുക്ക് കഴിയില്ലല്ലോ…..

താൻ ജീവിക്കേണ്ടത് എന്നോടൊപ്പം ആണ്……

എനിക്ക് തന്നെ അറിയാം….

മറ്റാരും തന്നെ മനസ്സിലാക്കേണ്ട കാര്യമില്ല….

ജീവൻ അത് പറഞ്ഞപ്പോൾ അറിയാതെ അവൾ  ജീവന്റെ  നെഞ്ചിലേക്ക് ചാഞ്ഞു പോയിരുന്നു….

ആ നിമിഷം തന്റെ  തലോടലുകൾ  ആഗ്രഹിക്കുന്നുണ്ട് ജീവനും അറിയാമായിരുന്നു….

ജീവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു….

വിഷമിക്കേണ്ട….

ഞാൻ ഇല്ലേ…..

ഞാൻ ഉണ്ടാകും എന്നും….

  പെട്ടന്ന് അവൾ അവനിൽ നിന്ന് അടർന്നു മാറി…..

അവനെ നോക്കാൻ അവൾക്ക് മടി തോന്നി….

കിടന്നുറങ്ങാം സോന….

 അവളുടെ മുഖത്തെ ചമ്മൽ കണ്ടു ജീവൻ പറഞ്ഞു….

“ഞാൻ തറയിൽ കിടക്കാം….

“എന്തിനു….?

 ജീവന്റെ മുഖത്ത് ഗൗരവം കൂടി…

“സോന എന്നോട് അടുക്കില്ല എന്ന് വാശി പിടിക്കരുത്….

എന്റെ ഒപ്പം ഈ കട്ടിലിൽ കിടന്നാൽ നിനക്ക് എന്തേലും നഷ്ടം ആകും എന്ന് നിനക്ക് പേടിയുണ്ടോ…?

അത്രക്ക് ഒരു ചീപ്പ് മൈൻഡ് ഉള്ള ആൾ ആണ് ഞാൻ എന്നാണോ തോന്നുന്നത്….

അങ്ങനെ തോന്നുന്നു എങ്കിൽ അലമാരയിൽ ബെഡ്ഷീറ്റ് ഉണ്ട് വിരിച്ചു കിടന്നോ….,

  ഒന്നും പറയാതെ ജീവൻ കിടന്നു….

സോന അവന്റെ അരിക് ചേർന്ന് കിടന്നു…

ജീവനിൽ ഒരു ചിരി വിടർന്നു…..

         രാവിലെ സോന തന്നെയാണ് ആദ്യം ഉണർന്നത് അവൾ നോക്കുമ്പോൾ ജീവൻ കമന്നു കിടന്ന് ഉറങ്ങുകയാണ്…..

അവൻറെ ആ കിടപ്പ് കണ്ടപ്പോൾ അവൾക്ക് ചിരി  വന്നു  കൊണ്ടിരുന്നു…..

എങ്കിലും തലേദിവസത്തെ സംഭവങ്ങൾ ഓർത്തപ്പോൾ അവർക്ക് വീണ്ടും വേദന തോന്നി…..

എങ്ങനെ രാവിലെ അവരെയൊക്കെ ഫേസ് ചെയ്യും എന്ന് അവൾക്ക് മടിയുണ്ടായിരുന്നു…..

അവൾ പെട്ടെന്ന് എഴുന്നേറ്റ് കബോർഡിൽനിന്നും ഡ്രസ്സ് എടുത്ത് കുളിക്കാനായി പോയി……

കുളികഴിഞ്ഞു ഇറങ്ങിയപ്പോഴും ജീവൻ നല്ല ഉറക്കത്തിലാണ്…..

അവൾ അവനെ ഉണർത്താതെ അടുക്കളയിലേക്ക് ചെന്നു……

അപ്പോൾ ലീന  അവിടെ ഉണ്ടായിരുന്നു…..

അവളെ കണ്ടതും അവരുടെ  ഒന്നു കൂടി വലിഞ്ഞുമുറുകി….

ഹോ രാവിലെ കെട്ടിലമ്മ എഴുന്നേറ്റ് വന്നോ…..

അടുക്കളഭരണം  ഏറ്റെടുക്കാൻ വന്നതാവും അല്ലെ…..

പരിഹാസത്തോടെ ലീന ചോദിച്ചു….

നിന്നെപ്പോലെ കണ്ടമാനം നടക്കുന്ന പെൺപിള്ളേരെ ഒന്നും ഞാൻ എന്റെ  അടുക്കളയിൽ കയറ്റില്ല….

 അപ്പുറത്തേക്ക് പോ….

പിന്നെ നിനക്ക് വേണമെങ്കിൽ നിന്റെ  സ്നേഹമായനായ  ഭർത്താവിനോട് പറ എന്താണെന്ന് വെച്ചാൽ വാങ്ങിത്തരാൻ…..

 ലീന അങ്ങനെ പറഞ്ഞപ്പോൾ അറിയാതെ വീണ്ടും  അവളുടെ കണ്ണുകൾ നിറഞ്ഞു…..

അമ്മച്ചി….

പുറകിൽ നിന്നും ജീവൻറെ ശബ്ദം കേട്ടപ്പോഴാണ് സോനാ തിരിഞ്ഞുനോക്കിയത്…..

   ദേഷ്യത്താൽ വലിഞ്ഞുമുറുകിയ മുഖവുമായി പുറകിൽ നിൽക്കുന്ന ജീവനാണ് കണ്ടത്….

നീയെന്താടാ എന്നെ  നോക്കി പേടിപ്പിക്കുന്നത്……

നിൻറെ ഭാര്യക്ക് വേണ്ടി നീ എന്നെ തല്ലാൻ മടിക്കില്ലെന്ന് എനിക്കറിയാം…….

അത്രയ്ക്ക് ആണല്ലോ കുറച്ച് സമയം കൊണ്ട് ഇവളെ നിനക്ക് തന്നിരിക്കുന്ന  കൈവിഷം…..

അമ്മച്ചി എന്ന് മുതൽ ആണ്   ഇത്ര മോശമായി സംസാരിക്കാൻ പഠിച്ചത്…..?

ഇതിനുമുൻപ് ഇങ്ങനെയൊന്നും സംസാരിച്ചു ഞാൻ അമ്മയെ കണ്ടിട്ടില്ല…..

ഇതിനുമുൻപ് ഇങ്ങനെയുള്ള സംഭവങ്ങൾ ഒന്നും ഈ വീട്ടിൽ നടന്നിട്ടില്ല……

എന്താണെങ്കിലും ഇവളെ ഞാൻ ഇതിനകത്ത് വാഴിക്കില്ല…..

  ദേ  കൊച്ചേ…..

ഇവിടെ അധികകാലം താമസിക്കാൻ പറ്റില്ല…..

ഇവിടെ ഒരു പെൺകുട്ടി ഉള്ളതാണ് ഇവളുടെ സ്വഭാവങ്ങൾ ഒക്കെ കണ്ടു പഠിച്ചാൽ അവളെ കൂടി എനിക്ക് നഷ്ടമാകും…..

എൻറെ മകനെ എനിക്ക് നഷ്ടമായി….

ഇനി മകളെ കൂടി നഷ്ടപ്പെടുത്താൻ ഞാൻ സമ്മതിക്കില്ല…..

അതുകൊണ്ട് എത്രയും പെട്ടെന്ന് നീ ഇവളെ വിളിച്ച് എവിടെയെങ്കിലും മാറി താമസിച്ചോ….

അല്ലേൽ ഇവളെ കൊണ്ടു ഇവൾടെ വീട്ടിൽ വിട്….

ലീനയുടെ മറുപടികേട്ടപ്പോൾ സോനാ പൊട്ടിക്കരഞ്ഞു പോയിരുന്നു അവൾ കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടിപ്പോയി…..

നാളെ തന്നെ ഞാൻ  മറ്റൊരു വീട്ടിലേക്ക് മാറും….

ജീവൻറെ ആ മറുപടിയിൽ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയത് ലീന ആയിരുന്നു…..

തൻറെ മകൻ ഒരിക്കലും അങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് അവർ കരുതിയിരുന്നില്ല…..

വന്ന വിഷമം പുറത്തുകാണിക്കാതെ അവർ പറഞ്ഞു….

അതു തന്നെയാണ് ഞാനും പറഞ്ഞത്….

കുറച്ചു നേരം കൂടി അവിടെ നിന്നാൽ കരഞ്ഞു പോകും എന്ന് തോന്നിയത് കൊണ്ടാണ് അവർ അകത്തേക്ക് മാറി…..

      ജീവൻ അകത്തേക്ക് കയറി ചെല്ലുമ്പോൾ  കട്ടിലിൽ കിടന്ന് കരയുന്ന സോനയെ  ആണ് കണ്ടത്…..

ജീവൻ പതുക്കെ അവളുടെ തോളിൽ തൊട്ടു….

സോന….

 എൻറെ പേരിൽ ഇവിടെ ഒരു വഴക്ക് വേണ്ട ജീവൻ…..

എന്നെ തിരിച്ച് വീട്ടിൽ കൊണ്ടുപോയി വിട്ടേക്ക്…..

ഞാൻ വീട്ടിൽ നിന്നോളാം….

എൻറെ പേരിൽ അമ്മയുമായി ജീവൻ വഴക്ക് എടുക്കേണ്ട….

ഞാൻ തിരിച്ചുപോയിക്കോളാം  ആർക്കും ഒരു ശല്യം ആവാതെ…..

അങ്ങനെ വീട്ടിൽ കൊണ്ടുവിടാൻ ആണോ ഞാൻ തന്നെ വിവാഹം കഴിച്ചത്….

ഈ ജന്മം മുഴുവൻ എന്നോടൊപ്പം ചേർത്ത് പിടിക്കാൻ അല്ലേ….

.

ജീവൻറെ ആ വാക്കുകൾ കേട്ടപ്പോൾ അവൾ അറിയാതെ അവനെ നോക്കി….

അവൻ അവളെ  ചേർത്തു പിടിച്ചു അവൾ തടഞ്ഞില്ല…..

അവൾ ആ നെഞ്ചിൽ അവളുടെ ദുഃഖങ്ങൾ ഒക്കെ ഒഴുകി  കളഞ്ഞിരുന്നു…..

താൻ വേഗം റെഡി ആവു….

നമുക്കൊന്ന് പള്ളിയിൽ പോകാം….

അത്‌  കഴിഞ്ഞിട്ട് അവിടുന്ന് നേരെ തന്റെ  വീട്ടിലേക്ക് പോകാം….

 അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ….

വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് വീട്ടിലേക്ക് പോകേണ്ടത്….

നമ്മളെ കുറച്ചു നേരത്തെ പോകുന്നു എന്ന് കരുതിയാൽ മതി….

       അവൾ പെട്ടെന്ന് തന്നെ തയ്യാറായിരുന്നു…..

തിരിച്ചു ഇറങ്ങുമ്പോൾ ജീവൻ ആരോടും സംസാരിക്കാതെ കാറിൽ കയറി…..

ജീനയോടും ജോൺസനോടും യാത്ര പറഞ്ഞാണ് സോന ഇറങ്ങിയത്….

ലീനയെ നോക്കിയെങ്കിലും കണ്ടില്ല….

അവൾക്ക് വേദന തോന്നി….

               പള്ളിയിൽ ചെന്ന് കുർബാന കഴിഞ്ഞ് രണ്ടുപേരും നേരെ പോയത് കല്ലറയിലേക്ക് ആണ്….

     കല്ലറയിൽ ചെന്ന് സോനക് ഒപ്പം ജീവനും  മുട്ടുകുത്തി ഇരുന്നിരുന്നു….

പപ്പാ….. പപ്പയുടെ മോൾ  ഇന്ന് ഭയങ്കര സങ്കടത്തിലാണ് കേട്ടോ….

ഞാൻ ഒരു വിധത്തിൽ ഒക്കെ ആശ്വസിപ്പിച്ചുട്ടുണ്ട്….

  പെട്ടന്ന് തോളിൽ കൈ ചേർത്ത് ജീവൻ  പറഞ്ഞു….

പക്ഷേ ഇനി ഒരിക്കലും പപ്പാടെ മോളെ സങ്കടപ്പെടുത്താൻ ഞാൻ സമ്മതിക്കില്ല….

ഇത് ഞാൻ  പപ്പാക്കും മോൾക്കും തരുന്ന  വാക്കാണ്….

ജീവൻ അത് പറയുമ്പോൾ ഒരു നിമിഷം സോന അവന്റെ  കണ്ണുകളിലേക്ക് നോക്കി ഇരുന്നു  പോയിരുന്നു….

    അവിടെ നിന്നും അവർ നേരെ സോനയുടെ  വീട്ടിലേക്കാണ് പോകാൻ തയ്യാറായത്….

 വീട്ടിലേക്ക് വരുന്ന വിവരം സോന ആനിയെ  വിളിച്ച് പറഞ്ഞിരുന്നു…..

പെട്ടെന്ന് വിവാഹത്തിന്റെ  പിറ്റേന്ന് തന്നെ മകൾ വീട്ടിലേക്ക് വരുന്നത് എന്താണ് എന്ന്  ആശങ്ക  ഉണ്ടായെങ്കിലും…..,

       ജീവൻ നാലു ദിവസത്തിനു ശേഷം എന്തോ തിരക്കുണ്ട് അതുകൊണ്ട് വരാൻ സാധിക്കില്ലെന്ന ലീവ് പെട്ടെന്ന് ക്യാൻസൽ  ചെയ്യുമെന്നും ജീവൻ പറഞ്ഞതനുസരിച്ച് അവൾ ഒരു കള്ളം പറഞ്ഞിരുന്നു……..

   നമുക്ക് ഭക്ഷണം എന്തെങ്കിലും കഴിക്കണ്ടേ….?

പോകുന്ന വഴിയിൽ ജീവൻ ചോദിച്ചു…..

വീട്ടിലേക്ക് അല്ലേ പോകുന്നത് അവിടുന്ന് കഴിച്ചാൽ പോരെ…..

സോന ചോദിച്ചു…..

അപ്പൊ തന്നെ വീട്ടിൽ എല്ലാവർക്കും മനസ്സിലാവില്ലേ….

നമ്മുടെ വീട്ടിൽ നിന്ന്  ഒന്നും കഴിക്കാതെയാണ് ഇറങ്ങിയതെന്ന്…..

അത് ശരിയാ…..

തനിക്ക് കള്ളം ഒന്നും പറയാൻ അറിയില്ല അല്ലേ….

എന്തൊരു നിഷ്കളങ്കയായ ഭാര്യയെ  ആണ്  എനിക്ക് കിട്ടിയത്….

ചിരിയോടെ ജീവൻ പറഞ്ഞു….

ഞാൻ ഇന്നലെ ഒരു കാര്യം ചോദിക്കാം എന്ന് പറഞ്ഞില്ലേ….

എന്താടോ…..

ഇന്നലെ ജീവൻ പറഞ്ഞില്ലേ….

ജീവന്  ഒരാളെ ഇഷ്ടമായിരുന്നു എന്ന്…..

മനസ്സിൽ കുറെ കാലം കൊണ്ട് നടന്നിട്ടുണ്ടെന്ന്….

അതിനെപ്പറ്റി പിന്നീടൊന്നും ജീവൻ പറഞ്ഞില്ലല്ലോ….

ആ  കഥ പറയാമോ…

സോന  ആകാംക്ഷയോടെ അവൻറെ മറുപടിക്കായി കാതോർത്തു

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

എന്നെന്നും നിന്റേത് മാത്രം

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!