അത് ഭയങ്കര ഇഷ്ടമായിരുന്നു….
ജീവനായിരുന്നു…..
പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് തോന്നിയ ഒരു ക്രഷ്….
അങ്ങനെ വേണമെങ്കിൽ പറയാം….
എംബിബിഎസിന്റെ ചൂട് ഒക്കെ തലയിൽ കയറിയപ്പോ അതൊക്കെ ഒരു സൈഡിലേക്ക് മാറിപ്പോയി…..
പിന്നെ തിരക്കിയില്ലേ….
സോന ചോദിച്ചു…
തിരക്കി…..പക്ഷെ….അവൾക്ക് ലവ് സെറ്റ് ആയി അപ്പോഴേക്കും…..
ജീവൻ അവളെ നോക്കി ചിരിച്ചു….
അവളുടെ മുഖത്ത് നേരിയ ഒരു പുഞ്ചിരി വിടർന്നു….
അടുത്ത് കണ്ട ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനു ശേഷമാണ് അവർ വീട്ടിലേക്ക് പുറപ്പെട്ടത്…..
ഇടക്ക് ഒരു തുണികടയിൽ കയറിസെറക്കും ആനിക്കും ഉള്ള വസ്ത്രവും ബേക്കറിയിൽ നിന്ന് സ്വീറ്റ്സും ജീവൻ വാങ്ങി….
രണ്ടുപേരുടെയും അപ്രതീക്ഷിതമായ വരവിൽ ആനിയ്ക്ക് നേരിയ ഭയം തോന്നിയിരുന്നു….
വന്നിറങ്ങിയ സോനയുടെ മുഖം കണ്ടപ്പോൾ ആനിയുടെ ഭയം ഒന്ന് ഇരട്ടിച്ചിരുന്നു….
ഉള്ളിലെ വേദന പുറത്തു കാണിക്കാതെ ചിരിയോടെയാണ് സോന ഇറങ്ങിയത്…..
വാ മക്കളെ….
ആനി ക്ഷണിച്ചു ….
സെറ ഓടി വന്നു സോനയുടെ കൈയിൽ പിടിച്ചു….
വിവാഹത്തിൻറെ പിറ്റേന്നുതന്നെ നിങ്ങൾ വരുമെന്ന് കരുതിയില്ല….
അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി കൊണ്ട് ആനി പറഞ്ഞു…..
ഈ അമ്മയുടെ കാര്യം അവര് വന്നു കയറുന്നതിനു മുൻപേ ഇതാണോ പറയുന്നത്….
സേറ ആനിയെ നോക്കി പറഞ്ഞു…
അങ്ങനെയല്ല വിവാഹത്തിൻറെ പിറ്റേദിവസം തന്നെ നിങ്ങൾ ഇവിടേക്ക് വരുമെന്ന ഞാൻ പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞത്…..
എനിക്ക് ഒരുപാട് ദിവസം ലീവ് എടുക്കാൻ പറ്റില്ല അമ്മേ…..
മനുഷ്യജീവൻ കയ്യിൽ വെച്ചുള്ള ജോലി അല്ലേ…..
അതുകൊണ്ട് തന്നെ ലീവ് തീരാറായി…..
എല്ലാകാര്യങ്ങളും പോസ്റ്റുപോണ്ട് ചെയ്തു വെച്ചിരിക്കുകയാണ്….
സോനയുടെ വീട്ടിലേക്കുള്ള വരവ് അങ്ങനെ മാറ്റി വെക്കാൻ പറ്റുന്ന ഒന്നും അല്ലല്ലോ…..
അതുകൊണ്ട് അത് മാത്രം ആകാം എന്ന് കരുതി….
ജീവൻ പറഞ്ഞു….
സോനയുടെ വീടല്ല….
മോൻറെ കൂടെ വീടാണ്….
ആനി പറഞ്ഞു….
ആയിക്കോട്ടെ അമ്മേ….
അറിയാതെ പറഞ്ഞതാ….
ജീവൻ തിരുത്തി…..
നിങ്ങളെ വല്ലതും കഴിച്ചോ….?
പെട്ടെന്ന് ആയതുകൊണ്ട് ഞാൻ എന്തൊക്കെയോ ഉണ്ടാക്കി വെച്ചു….
ഒന്നും ഭംഗിയായിട്ട് ഉണ്ടാവില്ല…..
ആനി പറഞ്ഞു….
ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടാണ് വന്നത്….
വീട്ടിൽ നിന്നും അമ്മ വയറു നിറച്ചു കഴിച്ചിട്ട് വിട്ടത് അല്ലേ സോന….
ചിരിയോടെ ജീവന് നോക്കുമ്പോൾ സോനയുടെ മുഖത്ത് ഒരു ചിരി മാത്രമായിരുന്നു ഉണ്ടായിരുന്നത്….
എത്ര സമർഥമായാണ് ജീവൻ കള്ളം പറയുന്നത് എന്ന് അത്ഭുതത്തോടെ അവളോർത്തു…..
നിങ്ങളെ എന്നാൽ ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ടു വാ ഞാൻ അപ്പോഴേക്കും കുടിക്കാൻ എടുക്കാം….
ആനി പറഞ്ഞു….
അകത്തേക്ക് പോകാൻ വരട്ടെ….
സെറ വട്ടം നിന്ന് ജീവനോടെ പറഞ്ഞു….
ജീവൻ എന്ത് എന്ന അർത്ഥത്തിൽ അവളെ നോക്കി….
വണ്ടിയുടെ ബാക്ക് സീറ്റിൽ കുറേ കവർ ഇരിക്കുന്നത് ഞാൻ കണ്ടു….
എനിക്ക് തരാനുള്ളത് ഇങ്ങ് തന്നിട്ട് അകത്തോട്ടു പോയാൽ മതി…
സെറ ചിരിയോടെ പറഞ്ഞു….
കവറിൽ നിനക്ക് ഉള്ളത് ആണ് എന്ന് ആരാണ് പറഞ്ഞത്….
ജീവൻ ചിരിയോടെ ചോദിച്ചു….
എനിക്ക് അറിയാം….
ചേട്ടായി എനിക്ക് എന്തേലും വാങ്ങും എന്ന്….
ജീവൻ ചിരിച്ചു….
അങ്ങനെ ആണേൽ സോന അത് പോയി എടുത്തിട്ട് വാ….
സോന ചിരിയോടെ പുറത്തേക്ക് പോയി….
ഈ പെണ്ണിന്റെ കാര്യം….
ആനി പറഞ്ഞു….
അവൾ പറയട്ടെ അമ്മേ….
ഇതൊക്കെ ഒരു രസമല്ലേ….
ജീവൻ പറഞ്ഞു…
സോന അകത്തേക്ക് വന്നതും അവൾ പാക്കറ്റുകൾ തട്ടിപ്പറിച്ചു….
ആക്രാന്തം കാണുകത്തേടി
സോന പറഞ്ഞു….
അവൾ ജീവനെ നോക്കി…
ആവേശം ഇത്തിരി കൂടിപ്പോയോ ചേട്ടായി….
സെറ ജീവന്റെ മുഖത്തേക്ക് നോക്കി….
ലേശം….
ജീവൻ ചിരിയോടെ പറഞ്ഞു….
ഈ കാഴ്ച്ചകൾ ഒക്കെ ആനിയുടെയും സെറയുടെയും മനസ്സ് നിറച്ചിരുന്നു….
നിങ്ങൾ വാ മുറിയൊക്കെ ഞാനൊരുകിട്ടുണ്ട്..
അല്ലേൽ ചേച്ചി തന്നെ ചേട്ടായിയെ മുറിയിലേക്ക് കൊണ്ടുപോക്കോ….
ഞാൻ ഇതൊക്കെ എന്താണ് എന്ന് നോക്കട്ടെ….
ചേച്ചി പോയിക്കഴിഞ്ഞു പിന്നെ ഞാൻ സോഫിചേച്ചിയുടെ റൂമിലാണ് കിടക്കുന്നത്….
ചേച്ചി ഇല്ലാതെ ആ മുറിയിൽ എനിക്ക് ഭയങ്കര വീർപ്പുമുട്ടൽ….
സോനാ ജീവനെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി….
സെറ നന്നായി അറേഞ്ച് ചെയ്തിരിക്കുമെന്ന് സോനയ്ക്ക് ഉറപ്പായിരുന്നു…..
അവളുടെ പ്രതീക്ഷ തെറ്റിയില്ല….
നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്…
ഇളം നീല നിറത്തിലുള്ള ബെഡ്ഷീറ്റും കർട്ടനും ആണ് ഇട്ടിരിക്കുന്നത്…..
അത് തന്നെ ഒരു ഭംഗിയാണ്….
ഇതാണ് തന്റെ മുറി…..
ജീവൻ പറഞ്ഞു….
അതെ…..
എന്റെയും സെറയുടെയും….
ജീവൻ മുറി മൊത്തത്തിൽ ഒന്ന് നോക്കി….
ചുവരിൽ ഇരിക്കുന്ന ഒരു ഫോട്ടോയിൽ അവന്റെ കണ്ണുകൾ പതിഞ്ഞു….
ഇത് താനല്ലേ…..
ജീവൻ ചോദിച്ചു…
അതെ…..
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എടുത്തതാ….
സോന ചമ്മലോടെ പറഞ്ഞു….
ജീവൻ കുറേനേരം ആ ഫോട്ടോയിൽ നോക്കി നിന്നു…..
മേശ പുറത്ത് കുറെ ബുക്സുകൾ അടക്കി വെച്ചിട്ടുണ്ടായിരുന്നു അതിലേക്ക് നോക്കി ജീവൻ ചോദിച്ചു….
സോന വായിക്കുമോ…..?
അങ്ങനെ ഒരു പതിവുണ്ടായിരുന്നില്ല….
സത്യയെ പരിചയപ്പെട്ടതിനു ശേഷമാണ് ആ പതിവ് തുടങ്ങിയത്…..
പെട്ടെന്ന് ജീവൻറെ മുഖത്തെ ചിരി മാറുന്നത് സോന കണ്ടിരുന്നു…..
ഇനിയും പരമാവധി അവനോട് സത്യയെ പറ്റി പറയാതിരിക്കാൻ ശ്രമിക്കണമെന്ന് സോന മനസ്സിൽ വിചാരിച്ചിരുന്നു……
തനിക്ക് വേണ്ടി സ്വന്തം വീട്ടുകാരോട് പോലും എതിർത്ത് സംസാരിച്ചവനാണ്…..
അവനെ ഇനിയും അകറ്റി നിർത്തുന്നത് ശരിയല്ല…….
എങ്ങനെയും ജീവനെ ഉൾക്കൊള്ളാൻ ശ്രമിക്കേണ്ടിയിരിക്കുന്നു….
തൻറെ താലിയുടെയും ജീവിതത്തിന്റെയും അവകാശി അവൻ മാത്രം ആണ്….
ഇനിയുള്ള തൻറെ ജീവിതം അവനെ ചേർത്താണ്….
അത് താൻ ഓർമയിൽ സൂക്ഷിക്കണ്ട ഒരു യാഥാർത്ഥ്യമാണ്……
ജീവനെ ഉൾകൊള്ളാൻ തനിക്ക് കഴിയണം……..
സത്യയെ പതിയെ മറക്കാൻ ശ്രമിച്ചാൽ മാത്രമേ അതിനു സാധിക്കുകയുള്ളൂ എന്ന് മനസ്സിൽ ഉറപ്പിക്കുകയായിരുന്നു സോന….
ബാത്റൂം ഉണ്ട്…..
ജീവൻ കുളിച്ചിട്ട് വരു…..
ഞാൻ അപ്പോഴേക്കും അമ്മയെ ഒന്ന് കണ്ടിട്ട് വരാം…..
അവൾ ബാഗ് എടുത്ത് ബെഡിലേക്ക് വെച്ചശേഷം അലമാരിയിൽനിന്നും ഒരു ടവ്വൽ എടുത്ത് ജീവൻ കൊടുത്തു…..
അങ്ങനെയാവട്ടെ…..
ജീവൻ പറഞ്ഞു…..
എന്ത് കാര്യങ്ങൾ പറഞ്ഞാലും സോന എല്ലാം കൊണ്ടുനിർത്തുന്നത് സത്യയിൽ ആണ്..
അത് ജീവന് വേദന ഉണ്ടാക്കി…..
ആത്മാർഥമായി സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പെൺകുട്ടി …..
ആരോടും ഒരു ശത്രുതയും ഇല്ലാത്ത ഒരു പെൺകുട്ടി….
ആരാണ് അവളുടെ ശത്രു….?
ആർക്കാണ് അവളോട് വിരോധം….?
അവളുടെ ജീവിതം തകർക്കാൻ ശ്രേമിക്കുന്നത് ആരാണ്….?
ജീവൻ ഓർത്തു….
കണ്ടുപിടിച്ചേ മതിയാകു…..
ജീവൻ മനസ്സിൽ ഉറപ്പിച്ചു……
സോന നേരെ അടുക്കളയിലേക്ക് ചെന്നു…..
അവിടെ ആനി എന്തൊക്കെ ഉണ്ടാക്കുന്ന തിരക്കിലാണ്….
സോനയെ കണ്ടപ്പോഴേക്കും അവരുടെ മുഖം വിടർന്നു….
വാ മോളെ…..
ജീവൻ എന്തിയെ….
കുളിക്കുവാ അമ്മേ….
എന്താ മോളെ പെട്ടെന്ന് വന്നത്….
എന്തെങ്കിലും കുഴപ്പമുണ്ടോ….?
അമ്മയ്ക്ക് എന്തോ ഒരു പേടി പോലെ….
സോനയുടെ മുഖത്തേക്ക് നോക്കി ആനി പറഞ്ഞു….
ആനിയുടെ മുഖത്തേക്ക് നോക്കാൻ അവൾക്ക് ഭയം തോന്നി….
നോക്കിയാൽ താൻ എല്ലാം പറഞ്ഞു പോകും….
എന്തു കുഴപ്പം…..?
ഒന്നുമില്ല അമ്മേ….
പറഞ്ഞില്ലേ ജീവന് ജോലി തിരക്കാണ് അതുകൊണ്ടാണ്…..
അവിടെ അമ്മയ്ക്കും അച്ഛനും ഒക്കെ നിന്നെ ഭയങ്കര ഇഷ്ടമാണോ….?
ആ ചോദ്യം ഹൃദയത്തെ കീറി മുറിക്കുന്ന ഒന്നായിരുന്നു….
ഒരുപാട് ഇഷ്ടമാണ്….
ഒരുപാട് എന്നുവച്ചാൽ ഒരുപാട് ഇഷ്ടമാണ്….
ഇന്ന് വീട്ടിലേക്ക് പോരുന്നു എന്നു പറഞ്ഞപ്പോൾ അമ്മയ്ക്കും അപ്പയ്ക്കും ജീനക്കും ഒക്കെ ഒരുപാട് സങ്കടം ആയിരുന്നു…..
സമാധാനമായി ഏതായാലും ജീവൻറെ ഒപ്പം എൻറെ മോള് സുരക്ഷിത ആയിരിക്കും….
എനിക്ക് ഉറപ്പാണ്…..
ആനി അത് പറഞ്ഞപ്പോൾ ആ സുരക്ഷിതത്വം ഇപ്പോൾ താൻ അനുഭവിക്കുന്നുണ്ട് എന്ന് ഒരു നിമിഷം സോനക്ക് തോന്നിയിരുന്നു…..
പക്ഷെ എന്തുകൊണ്ടോ ഹൃദയം തുറന്ന് സ്നേഹിക്കാൻ തനിക്ക് കഴിയുന്നില്ല….
ജീവനൊടു അടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം സത്യയുടെ ഓർമ്മകൾ തന്നെ വേട്ടയാടുകയാണ്……
കുറെ സംശയങ്ങൾ ആനിയുടെ മുഖത്ത് അപ്പോഴും ഉണ്ടാരുന്നു…..
സെറയും അപ്പോഴേക്കും എത്തിയിരുന്നു….
സേനയോട് ഒരുപാട് വിശേഷങ്ങൾ അവൾ പറഞ്ഞു…
സോനയും ഒരുപാട് സംസാരിച്ചു ആനിയോടും സെറയോടും ജീവന്റെ വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ച്….
പലതും സോന സ്വന്തമായി ഉണ്ടാക്കിഎടുത്ത വിശേഷങ്ങൾ ആയിരുന്നു…
അല്ലാതെ അവിടെ സംഭവിച്ച യാഥാർത്ഥ്യങ്ങൾ ഒക്കെ പറഞ്ഞു ഇവരെക്കൂടി വേദനിപ്പിക്കാൻ തനിക്ക് കഴിയില്ല…..
എല്ലാം തന്നെ വരുത്തി വെച്ചതാണ് താൻ തന്നെ അനുഭവിച്ചേ മതിയാവൂ…..
കുറച്ചു കഴിഞ്ഞപ്പോൾ അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ ജീവൻ കുളി ഒക്കെ കഴിഞ്ഞു ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു….
ജീവന് ബോറടിച്ചോ….
ഫോൺ നിർത്തിയ ഉടനെ സോനാ ചോദിച്ചു….
അല്ലെങ്കിലും സ്ത്രീകൾ മാത്രമുള്ള വീട്ടിലിരിക്കുമ്പോൾ ചെറിയ ബോറടി ഒക്കെ തോന്നും….
തനിക്കൊരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ….
അല്ലെങ്കിൽ പപ്പാ…..
എനിക്ക് കമ്പനി തരാൻ ഒരാൾ ആയേനെ…..
കമ്പനിയെന്ന് ജീവൻ ഉദ്ദേശിച്ചത് എന്താണ്…..?
ചെറുചിരിയോടെ സോന ചോദിച്ചു…
അതുതന്നെ…..
ഏത്…..
കല്യാണം കഴിഞ്ഞു ഭാര്യ വീട്ടിലേക്ക് ആദ്യമായി വരുമ്പോൾ അങ്ങനെ ചില ചടങ്ങ് ഉണ്ടല്ലോ….
മരുമകനെ സൽക്കരിക്കുക എന്ന്….
അപ്പോ ജീവൻ കുടിക്കും അല്ലേ…..
സോന ചോദിച്ചു…..
ഒന്നുമല്ലേലും ഞാനൊരു അച്ചായൻ അല്ലെടോ…..
ആ സ്വഭാവം കാണിക്കാതിരിക്കാൻ പറ്റുമോ…..
ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ കഴിക്കാറുണ്ട്…..
പിന്നെ ഓവർ ആയിട്ട് ടെൻഷൻ വരുന്ന സമയത്തും….
എന്നുവെച്ച് ഒരു ആൽക്കഹോളിക് അടിക്റ്റ് അല്ലാട്ടോ…..
ചെറുതായിട്ട് കഴിക്കുന്നു എന്ന് മാത്രം….
വലിക്കുമോ….
ഹേയ് ആ ശീലമില്ല പേടിക്കേണ്ട…..
അമ്മ ഭക്ഷണമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്…..
ഞാൻ ജീവനെ വിളിക്കാൻ വേണ്ടി വന്നതാ…..
ഇപ്പോഴോ….?
സമയം ഒരുമണി ആയല്ലോ….
അത്രേ അല്ലേ ഉള്ളൂ….
കുറച്ചുകൂടെ കഴിഞ്ഞിട്ട് മതി…..
അല്ലെങ്കിൽ വേണ്ട കഴിച്ചേക്കാം കഴിച്ചിട്ട് എനിക്ക് ഒരിടം വരെ പോകാനുണ്ട്…..
എവിടെ ആണ് ജീവൻ….
ഞാന് ഒരു വീട് നോക്കാൻ വേണ്ടി പോവാ…..
നമുക്ക് താമസികണ്ടേ…..
ഹോസ്പിറ്റൽ അടുത്ത് തന്നെ ഒരു വീട് എടുക്കാം…..
അതാകുമ്പോൾ എനിക്ക് ജോലിക്ക് പോകാനും എളുപ്പം…..
അവൻറെ ആ വർത്തമാനം കേട്ടപ്പോൾ സോന ഞെട്ടി പോയിരുന്നു…..
അപ്പോൾ ജീവൻ ഒക്കെ വെറുതെ പറഞ്ഞതാ ആയിരുന്നില്ലെന്….
വെറുതെ പറഞ്ഞതോ…..
അമ്മ പറഞ്ഞത് താനും കേട്ടതല്ലേ….
എനിക്ക് വേണ്ടി അമ്മയോട് പിണങ്ങി മറ്റൊരു വീട് എടുത്ത് താമസിക്കുക ഒന്നും വേണ്ട ജീവൻ….
അമ്മയെക്കാൾ വലുതാണോ ഞാൻ…..?
അല്ലല്ലോ…..
ജീവൻ എന്തെങ്കിലും കള്ളം പറഞ്ഞു എന്നെ ഇവിടെ നിർത്തിയിട്ട് പൊയ്ക്കോ…..
ഞാൻ പിന്നെ പതുക്കെ സമയം പോലെ അമ്മയോട് ഒക്കെ തുറന്നു പറഞ്ഞോളാം…..
തനിക്ക് എന്നെ അത്രക്ക് വെറുപ്പാണോ….?
ജീവൻ….
അങ്ങനെ പറയല്ലേ…..
തനിക്ക് ഇനിയും എന്നെ മനസ്സിലാകുന്നില്ലല്ലോ സോനാ…..
തന്നെ ഉപേക്ഷിച്ചു പോകാനാണോ ഞാൻ ഇത്രയൊക്കെ ബുദ്ധിമുട്ടി തന്നെ വിവാഹം കഴിച്ചത്…..?
ഒരിക്കലുമല്ല സോന എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായിരുന്നു…..
ആദ്യം കണ്ട നിമിഷം മുതൽ….
അതുകൊണ്ടാണ് എല്ലാ പ്രശ്നങ്ങളേയും തരണം ചെയ്ത് തന്നെ ഞാൻ സ്വന്തമാക്കിയത്…..
പാതിവഴിയിൽ ഉപേക്ഷിച്ചു പോകാൻ ഒന്നുമല്ല……
എൻറെ അമ്മയുടെ മനസ്സ് മറ്റാരെക്കാളും എനിക്കറിയാം……
ഒരുപാട് കാലം എന്നോട് പിണങ്ങി ഇരിക്കാനും അമ്മച്ചിക്ക് കഴിയില്ല…..
പെട്ടെന്ന് ഞാൻ ഒന്നും പറഞ്ഞില്ല എന്ന് അറിഞ്ഞപ്പോൾ ഉള്ള ദേഷ്യം…..
അതുകൊണ്ട് ആണ് അങ്ങനെ ഇടപെടുന്നത്…..
ഒരുപക്ഷേ ആ വീട്ടിൽ നിന്നാൽ എന്നോടുള്ള ദേഷ്യം കൂടെ തന്നോട് അമ്മച്ചി തീർക്കും…..
അതിനേക്കാൾ നല്ലത് നമ്മൾ മാറുന്നത് തന്നെ ആണ്…..
അമ്മ തന്നെ നമ്മളെ വന്നു വിളിക്കും ഉറപ്പാണ്……
പണ്ടുമുതലേ അമ്മച്ചി അങ്ങനെയാ ഞാൻ എന്തെങ്കിലും കാര്യം ഇഷ്ടപ്പെടാത്തത് ചെയ്താൽ ഒരു രണ്ടുമൂന്നു ദിവസം എന്നോട് മിണ്ടാതെ പിണങ്ങി നടക്കും…..
പിന്നീട് മിണ്ടുന്നത് ഒരുപാട് സ്നേഹത്തോടെ വന്ന് കെട്ടിപ്പിടിക്കും പക്ഷേ എന്നോടുള്ള ദേഷ്യം മുഴുവൻ അമ്മച്ചി തീർക്കുന്നത് അപ്പയോടും ജിനയോട് ആയിരിക്കും……
അതുകൊണ്ട് ഞാൻ പറഞ്ഞത് ഒരുപക്ഷേ എന്നോടുള്ള ദേഷ്യം തന്നോട് തീർക്കാൻ ചാൻസ് ഉണ്ട്……
അതിലും നല്ലത് നമ്മൾ മാറി താമസിക്കുന്നത് തന്നെയാണ്……
പിന്നെ തന്നെ അമ്മച്ചിക്ക് ഒരുപാട് ഇഷ്ട്ടം ആണ്…..
അതുകൊണ്ട് ആണ് അങ്ങനെ റിയാക്ട് ചെയ്തത് എനിക്കു അറിയാം….
ഒരുപാട് ഇഷ്ട്ടം ഉള്ളോരേടെ അമ്മ ദേഷ്യപ്പെടാറുള്ളു
എന്നെ ഇത്രത്തോളം സ്നേഹിക്കാൻ എന്ത് അർഹതയാണ് ജീവൻ എനിക്കുള്ളത്……
ഒരു വട്ടം പോലും സ്നേഹത്തോടെ ഒരു നോട്ടം പോലും ഞാൻ ജീവനു നേരം നൽകിയിട്ടില്ല……
എന്നിട്ടും എന്നെ വെറുക്കാതെ ഇത്രയും സ്നേഹിക്കാൻ ജീവൻ എങ്ങനെ കഴിയുന്നു എന്ന് എനിക്കറിയില്ല…..
താൻ ചോദിച്ച ചോദ്യം ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ചിട്ടുണ്ട്……
പക്ഷേ കാരണം എനിക്ക് അറിയില്ല……
ചില ഇഷ്ടങ്ങൾ അങ്ങനെയാണ് സോനാ നമുക്ക് അതിൻറെ കാരണം കണ്ടുപിടിക്കാൻ കഴിയില്ല…..
പക്ഷേ അത് നമുക്ക് അത്രത്തോളം പ്രിയപ്പെട്ടതും ആയിരിക്കും…..
ആ നിമിഷം അവനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ് സോനക്ക് തോന്നിയത്…..
പക്ഷേ സാധിക്കുന്നില്ല……
ആ രീതിയിൽ എന്തെങ്കിലും ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിൽ ആദ്യം തെളിയുന്നത് സത്യയുടെ മുഖമാണ്…..
താൻ ഇപ്പോഴാണ് ശരിക്കും ഒരു ത്രിശങ്കു സ്വർഗത്തിൽ ആയ അവസ്ഥയിൽ നിൽക്കുന്നത് എന്ന് സോനയ്ക്ക് തോന്നിയിരുന്നു…..
ഉച്ചഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിച്ചത്….
നല്ല അടിപൊളി ബീഫ് ഉലത്തിയത്……
അമ്മച്ചിയുടെ കൈപ്പുണ്യം സൂപ്പറാണ്……
ജീവൻ പറഞ്ഞു…..
ഇതൊന്നുമല്ല ചേട്ടൻ കാണാനിരിക്കുന്നതേയുള്ളൂ….
ഇത് ഇപ്പോൾ പെട്ടന്ന് തട്ടിക്കൂട്ടിയത് അല്ലേ….
പെട്ടെന്ന് നിങ്ങൾ വരുന്നു എന്ന് പറഞ്ഞേനെ….
അമ്മയുടെ കൈപ്പുണ്യം അതുപോലെ സോന ചേച്ചിക്ക് കിട്ടിട്ടുണ്ട്…..
വൈകിട്ട് അമ്മച്ചിയുടെ സ്പെഷ്യൽ താറാവ് കറി ഉണ്ട്……
അത് കൂടി കഴിയുമ്പോൾ ചേട്ടൻ ഇവിടുന്ന് സൂപ്പർ എന്നും പറഞ്ഞു ചട്ടിയോടെ എടുത്തോണ്ട് പോകും…..
സെറ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു…..
മതിയടി….
ആനി ചിരിയോടെ പറഞ്ഞു….
ഭക്ഷണം കഴിഞ്ഞതും ജീവൻ റെഡിയായി പുറത്തേക്ക് പോകാനായി വന്നു…..
ഞാൻ പോയിട്ട് വരാം വന്ന് വീട് ഇഷ്ടമായെങ്കിൽ തന്നെയും കൂടെ കൊണ്ടുപോകാം….
വീട് കാണിക്കാനായി…..
പോരെ…..
ചിരിയോടെ ജീവൻ പറഞ്ഞു….
അവൾ ചിരിയോടെ തലയാട്ടി….
ജീവൻ പോയി കഴിഞ്ഞപ്പോൾ ഒരു ഏകാന്തത തന്നെ വലയം ചെയ്യുന്നതായി സോനക്ക് തോന്നി….
എന്തോ ജീവന്റെ സാനിധ്യം താൻ ആഗ്രഹിക്കുന്നുണ്ട് അഥവാ തന്റെ മനസ്സ് ആഗ്രഹിക്കുന്നുണ്ട്…..
അവൾ ഓർത്തു……..
ജീവൻ തിരികെ വന്നത് വൈകുന്നേരത്തോടെ ആയിരുന്നു…..
ജീവൻ മുറിയിൽ വരുമ്പോൾ സോന കുളിക്കുവാരുന്നു….
അവൾ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ മുറിയിൽ ജീവൻ…..
അവൾ ഒരു ബ്ലാക്ക് കോട്ടൺ ഫുൾ പാവാടയും ലൈറ്റ് റെഡ് ടോപ്പും ആയിരുന്നു ധരിച്ചിരുന്നത്…..
അവൾ പുറത്തിറങ്ങിയതും അവിടെ ഒരു സുഗന്ധം നിറഞ്ഞു….
സോപ്പിന്റെയും ബോഡിലോഷൻറെയും ഷാംപൂവിന്റേയും ഒക്കെ ഇടകലർന്ന ഒരു ഗന്ധം….
ജീവൻ വന്നോ….
ഒരുപാട് നേരം ആയോ….
ഇല്ലെടോ വന്നേ ഉള്ളു…..
ഞാൻ കുറേ നേരം ജീവനെ വെയിറ്റ് ചെയ്തു….
എന്നിട്ടാണ് കുളിക്കാൻ പോയെ….
ഞാൻ ചായ കൊണ്ടുവരാം…..
വേണ്ടടോ അമ്മ തന്നു….
പോയ കാര്യം എന്തായി….
ഓക്കേ ആയി….
കുളിച്ചു വന്നു ഡീറ്റൈൽ ആയി പറയാം…..
ജീവൻ ഷർട്ടിന്റെ ബട്ടൺ അഴിച്ചു…
അവന്റെ രോമാവ്രതമായ നെഞ്ച് കാണാമായിരുന്നു…..
സോനക്ക് നാണം തോന്നി….
ആദ്യം ആയാണ് ഒരു പുരുഷനെ ഷർട്ട് ഇല്ലാതെ കാണുന്നത്…..
അവൾക്ക് ചമ്മൽ തോന്നി…….
അന്ന് വൈകിട്ട് ചപ്പാത്തിയും താറാവ് കറിയും ആയിരുന്നു ഉണ്ടാക്കിയിരുന്നത്…..
താറാവ് കറി വാനോളം ജീവൻ പുകഴ്ത്തി……
അത് രുചികരം ആയിരുന്നു….
കുറെ നാളുകൾക്കു ശേഷം ആ വീട്ടിൽ എല്ലാവരും ചിരിയോടെ സമാധാനത്തോടെ ഭക്ഷണം കഴിച്ചു…..
ഭക്ഷണം കഴിച്ചു കഴിഞ്ഞതും സോന മുറിയിലേക്ക് വന്നപ്പോൾ ജീവൻ ലാപ് നോക്കുക ആയിരുന്നു….
പോയ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ….
സോന ചോദിച്ചു….
കണ്ടു എനിക്കിഷ്ടപ്പെട്ടു….
ഇനി തൻറെ അഭിപ്രായം കൂടി നോക്കണം….
എന്നിട്ട് കൺഫോം ചെയ്യു….
ഇത്ര പെട്ടെന്ന് വീടൊക്കെ എങ്ങനെ ശരിയായി…..
അഭയ്യുടെ പരിചയത്തിലുള്ള ഒരാളുടെ വീടാണ്…..
നാളെ രാവിലെ താൻ എൻറെ കൂടെ വാ…..
നമുക്ക് പോയി വീട് കണ്ടിട്ട് തിരിച്ചു വരാം….
എന്നിട്ട് എത്രയും പെട്ടെന്ന് അവിടേക്ക് ഷിഫ്റ്റ് ചെയ്യാം…..
ഒന്നൂടെ ആലോചിച്ചു പോരെ ജീവൻ…..
ഇനി ഒന്നും ആലോചിക്കാൻ ഇല്ല….
താൻ കിടന്നു ഉറങ്ങാൻ നോക്ക്….
അത് പറഞ്ഞു ജീവൻ കിടന്നു….
എന്താ കിടക്കുന്നില്ലേ…..
സോനയുടെ ചിന്തിച്ചുള്ള നിൽപ്പ് കണ്ടു കൊണ്ട് ജീവൻ ചോദിച്ചു…..
ഉണ്ട്….
എങ്കിൽ കിടക്കഡോ…
ഞാനൊരു കാര്യം ജീവനോടെ ചോദിച്ചോട്ടെ….
ചോദിക്ക്……
ഞാനിങ്ങനെ ജീവനിൽ നിന്നും അകന്നു നിൽക്കുമ്പോൾ എന്നോട് ജീവന് ദേഷ്യം തോന്നുന്നില്ലേ….
എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നുന്നില്ല…..
അവൻ കുറച്ചു നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി….
ശേഷം പറഞ്ഞു…….
ദേഷ്യം ഒന്നും തോന്നുന്നില്ല….
വിഷമം തോന്നാറുണ്ട്….
സ്വന്തം ഭാര്യ അടുത്തു നിന്ന് അകന്നു നിൽക്കുമ്പോൾ ഏതൊരു ഭർത്താവിനെയും പോലെ എനിക്കും സങ്കടം തോന്നുന്നുണ്ട്…..
പക്ഷേ എനിക്ക് ദേഷ്യം ഒന്നും തോന്നുന്നില്ല……
തന്റെ മാനസികാവസ്ഥ എനിക്ക് അറിയാവുന്നത് കൊണ്ട് ആയിരിക്കും…..
പിന്നെ താൻ വിചാരിക്കുന്നതുപോലെ വിവാഹം കഴിച്ച അന്നുതന്നെ ആ പെണ്ണിന്റെ മേൽ എല്ലാ അർത്ഥത്തിലും ആധിപത്യം നേടാൻ ആഗ്രഹിച്ച ഒരു ഫ്യൂഡൽ ഹസ്ബൻഡ് ഒന്നുമായിരുന്നില്ല ഞാൻ…..
നമ്മൾ ഒരു പ്രശ്നവുമില്ലാതെ വിവാഹം കഴിച്ചെങ്കിലും തന്നെ ആ ദിവസം തന്നെ ഞാൻ സ്വന്തമാക്കാൻ ഒന്നും പോകുന്നില്ലയിരുന്നു….
പ്രത്യേകിച്ച് അറേഞ്ച് മാര്യേജ് ആകുമ്പോ പരസ്പരം മനസ്സിലാക്കാൻ സമയം ആവശ്യമാണ്….
അതിനു മുൻപേ ഒരുമിച് കിടക്ക പങ്കിടുന്നതിനോട് ഒട്ടും താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ….
പ്രത്യേകിച്ച് പെൺകുട്ടികൾക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം ആവിശ്യം ആണ്….
ഏറ്റവും കുറഞ്ഞത് 2 ദിവസം എങ്കിലും….
അവർക്ക് ഒരു സെക്യൂരിറ്റി ഫീൽ ചെയ്യണമെങ്കിൽ എപ്പോഴും ഭർത്താവിൽ നിന്ന് കെയർ കിട്ടണം….
വിവാഹം കഴിച്ച ഒരു താലിയുടെ ബലത്തിൽ വെറും കുറച്ചു ദിവസങ്ങൾ മാത്രം പരിചയമുള്ള ഒരുത്തന്റെ എല്ലാ ഇംഗിതത്തിനു വഴങ്ങി കൊടുക്കുന്ന ഒരു പെണ്ണിനെ ഭാര്യയാകണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല…..
ദാമ്പത്യ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം…..
പക്ഷേ അത് രണ്ടുപേരും ആഗ്രഹിക്കുന്ന സമയത്ത് ആയിരിക്കണം സംഭവിക്കേണ്ടത്…..
അല്ലാതെ ഒരാളുടെ മാത്രം പ്രത്യേക താൽപര്യങ്ങൾക്ക് അനുസരിച്ച് ആകരുത്……
നമ്മൾ രണ്ടുപേരും ആഗ്രഹിക്കുന്ന ഒരു സമയത്ത് മാത്രമേ അത് സംഭവിക്കാവുന്ന എനിക്ക് നിർബന്ധമുണ്ട്…..
എനിക്ക് വിഷമം ഉണ്ടാകുമോ എന്ന് ഒന്നും ചിന്തിക്കേണ്ട കാര്യമില്ല…..
അവൾക്ക് അവനോട് മതിപ്പ് തോന്നി….
ഇങ്ങനെ ചിന്തിക്കുന്ന എത്രപേർ കാണും….
കരുതിലല്ല കരുതലിൽ ആണ് കാര്യം…
പക്ഷേ എൻറെ വ്യക്തിപരമായ അഭിപ്രായം ഞാൻ പറയാം കുറച്ചു കൂടി എന്നെ ഉൾക്കൊള്ളാൻ സോന ശ്രമിക്കണം…..
ഒരുപാട് അകലം മനപ്പൂർവം നമുക്കിടയിൽ താൻ സൃഷ്ടിക്കുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്…..
ഒരിക്കലുമില്ല ജീവൻ……
ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നുണ്ട് ജീവനെ സ്നേഹിക്കാൻ……
എല്ലാ അർത്ഥത്തിലും…..
പക്ഷേ ജീവനെ ഒന്ന് ഹഗ്ഗ് ചെയ്യാൻ പോലും എനിക്ക് പറ്റുന്നില്ല…..
മനസ്സിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിലും പെട്ടെന്ന് എൻറെ മനസ്സിലേക്ക് സത്യയുടെ മുഖം വരുക ആണ്….
എന്നെ ചുട്ടുപൊള്ളിക്കുക ആണ്….
ഞാൻ ഇത് പറയുമ്പോൾ എത്രത്തോളം ജീവനു മനസ്സിലാകും എന്ന് എനിക്ക് അറിയില്ല…..
അവളുടെ നിഷ്കളങ്ക മറുപടി കേട്ടപ്പോൾ അവന് അവളോട് വാത്സല്യം തോന്നി……
അവളത് പറഞ്ഞപ്പോൾ അവൻറെ മനസ്സിൽ വല്ലാത്ത ഒരു തണുപ്പ് അനുഭവപ്പെട്ടിരുന്നു….
അവളുടെ ഉള്ളിൽ എവിടെയോ താൻ ഉണ്ട് എന്നത് ജീവനെ സന്തോഷിപ്പിക്കുന്ന ഒന്നാരുന്നു……
താൻ അത്രത്തോളം ആത്മാർത്ഥമായി അവനെ സ്നേഹിച്ചത് കൊണ്ടായിരിക്കാം….
സത്യം പറഞ്ഞാൽ എനിക്ക് അവനോട് അസൂയ തോന്നുന്നു സോനാ…..
ആ സ്നേഹത്തിൻറെ ഒരു അംശം എങ്കിലും എനിക്ക് കിട്ടിയില്ലല്ലോ എന്ന് വിചാരിച്ചു…..
ജീവൻ അത് പറഞ്ഞപ്പോൾ അവൾക്കും സങ്കടം തോന്നിയിരുന്നു….
അതിനെക്കാളും ജീവനെ സ്നേഹിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്…..
എൻറെ മനസ്സിൽ ഒരു പക്ഷേ സത്യയെക്കൾ മുകളിലാണിപ്പോൾ ജീവൻ…..
പക്ഷേ കഴിയുന്നില്ല…..
ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല……
മതി സോന…..
സ്നേഹമുണ്ടെന്ന് നിൻറെ ഒരു വാക്ക് മാത്രം മതി എനിക്ക്….
പിന്നെ ഹഗ്ഗ് ചെയ്യാൻ തോന്നുകയാണെങ്കിൽ ഇനി എന്നോട് പറയാൻ മടിക്കേണ്ട കേട്ടോ….
അന്നേരം വേണെങ്കിൽ ബോധം പോയതായി അഭിനയിച്ചോ….
ചെയ്തു കഴിഞ്ഞു ബോധം വന്നതാണെന്ന് പറഞ്ഞാൽ മതി….
ഞാൻ അങ്ങ് വിശ്വസിച്ചോളാം……
ജീവ….
സോന അവനെ കൂർപ്പിച്ചു നോക്കി….
പിന്നെ ഞാൻ പറഞ്ഞില്ലേ നമ്മൾ രണ്ടും ആഗ്രഹിക്കുന്ന ടൈം നമ്മൾ ഒന്നാവണം എന്ന്….
അങ്ങനെ പറഞ്ഞു എങ്കിലും ഞാൻ എപ്പോഴും റെഡി ആണ് കേട്ടോ….
ജീവൻ അത് പറഞ്ഞപ്പോൾ കട്ടിലിൽ കിടന്ന ഒരു തലയണ എടുത്തു സോന അവന് നേരെ എറിഞ്ഞു….
ആ നിമിഷം വളരെ അവർക്ക് പ്രിയപ്പെട്ടതായിരുന്നു
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission