താൻ ഞെട്ടണ്ട ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നുമല്ല ഇത്രയും സുന്ദരിയായ പറയാൻ ഒരു പ്രശ്നങ്ങളും ഇല്ലാത്ത തന്നെ പോലെ ഒരു പെൺകുട്ടിയെ എനിക്ക് ഇഷ്ടമായില്ല എന്ന് ഞാൻ പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നാണ് ഉദ്ദേശിച്ചത്….
ജീവന്റെ മറുപടി കേട്ടപ്പോൾ അവൾക്ക് ഭയമാണ് തോന്നിയത്…
ഇയാൾ എന്തിനുള്ള പുറപ്പാടാണ്..
ഞാനിപ്പോൾ ഇഷ്ടമല്ലെന്ന് പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ ഇനിയും ഒരു ആലോചന വരും…
അവരോടും താൻ ഇങ്ങനെ പറയുമോ….?
അതിനു മുൻപ് ഞാൻ കാര്യം വീട്ടിൽ പറയും…
എൻറെ ഇഷ്ടത്തിന് അപ്പുറം മറ്റൊന്നിനും അമ്മ നിൽക്കില്ലെന്ന് തന്നെയാണ് എൻറെ വിശ്വാസം….
എങ്കിൽ ഈ ആലോചന വന്നപ്പോൾ അത് ചെയ്തൂടാരുന്നോ…?
വെറുതെ എന്റെ കുറച്ച് പെട്രോൾ കത്തിച്ചു കളഞ്ഞല്ലോ….
ഇപ്പോൾ പെട്രോളിന് ഒക്കെ തീ പിടിച്ച വിലയാണ് കൊച്ചേ….
അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ അറിയാതെ വിളറി പോയിരുന്നു….
ഞാൻപോലുമറിയാതെ പെട്ടെന്ന് വന്ന ഒരു വിവാഹാലോചന ആണ്…
ഇന്നലെ ആണ് അറിയുന്നത് ഇന്ന് വരുമെന്ന് പോലും..
എനിക്ക് അപ്പോൾ ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല…..
അവളുടെ നിസ്സഹായ അവസ്ഥ ആ വാക്കുകളിൽ നിന്ന് തന്നെ അവന് മനസ്സിലാകുമായിരുന്നു….
ഞാൻ പറയാം….,
എനിക്ക് കുഴപ്പമൊന്നുമില്ല….
തന്നെ എനിക്ക് ഇഷ്ടമായില്ല എന്ന് ഞാൻ അവരോട് കള്ളം പറഞ്ഞേക്കാം….
അവസാനം അവൻ പറഞ്ഞ “കള്ളം പറഞ്ഞേക്കാം ” എന്ന വാക്ക് അവളുടെ മുഖത്തേക്ക് നോക്കി ആണ് പറഞ്ഞത്….
അവൾക്ക് അത് കേട്ടപ്പോൾ എന്തോ വല്ലായ്മ തോന്നിയിരുന്നു…
താങ്ക്സ് മ്..
വരുത്തിവെച്ച ഒരു ചിരിയോടെ സോന അത് പറഞ്ഞപ്പോൾ…
അവൻ തിരിച്ചും ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു…
എനിക്കൊരു നിർബന്ധമുണ്ടായിരുന്നു ഞാൻ ആദ്യമായി പെണ്ണ് കാണുന്ന കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്ന്… എല്ലാ ആഗ്രഹങ്ങളും കർത്താവ് നടത്തി തരില്ലല്ലോ അല്ലേ…
ജീവൻ ആ പറഞ്ഞതിന് സോനയുടെ മുൻപിൽ മറുപടി ഉണ്ടായിരുന്നില്ല….
അവൾ അവനെ നോക്കി ഒരു നനഞ്ഞ ചിരി ചിരിച്ചു കാണിച്ചു…
ഈ കാര്യം ഞാൻ ഡീൽ ചെയ്തോളാം….
താൻ ആ പയ്യനോട് എത്രയും പെട്ടെന്ന് വീട്ടിൽ വന്ന് പ്രോസീഡ് ചെയ്യാൻ പറയു…..
അവൻ അങ്ങനെ പറഞ്ഞപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്….
ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി അവൻ അവൾക്ക് സമ്മാനിച്ചു…
ഇപ്പോഴാണ് സമാധാനമായത് അല്ലേ…
ആ പുഞ്ചിരി കാണുമ്പോൾ തന്നെ അത് മനസ്സിലാകും….
ജീവൻ സത്യം പറഞ്ഞപ്പോൾ അവൾ വല്ലാതെ ആയിപോയി…
എന്താണെങ്കിലും തൻറെ സിൻസിയാരിറ്റി എനിക്ക് ഒരുപാട് ഇഷ്ടമായി…
ഇപ്പോഴത്തെ പല പെൺകുട്ടികൾക്ക് ഇല്ലാത്ത ഒന്നാണത്….
ജീവന് ഒപ്പം അകത്തേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ ചെറിയൊരു പ്രതീക്ഷ നാമ്പിട്ടിരുന്നു…
ഇനി എത്രയും പെട്ടെന്ന് സത്യയെ വിളിച്ച് വീട്ടിൽ വന്ന് സംസാരിക്കാൻ പറയണം അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു…..
അകത്തേക്ക് കയറുമ്പോൾ എല്ലാവരും ഓരോ ചർച്ചയിലായിരുന്നു…
അപ്പോൾ ബാക്കി കാര്യങ്ങൾ ഞങ്ങൾ ഫോണിൽ അറിയിക്കാം….
ജോൺസൺ പറഞ്ഞു….
പോകുന്നതിനു മുൻപ് ലീന അവളുടെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ച് പറഞ്ഞു
മോളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി…..
ഞങ്ങൾ ഇപ്പോൾ പോകുന്നുവെന്നേയുള്ളൂ….
ഉടനെ തന്നെ തിരിച്ചു വരും….
മോളെ ഇവിടെ നിന്ന് കൂട്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ….
സോനയുടെ ഹൃദയം നിലച്ചുപോയി അത് കേട്ടപ്പോൾ…
പോട്ടെ ചേച്ചി….
ജീന അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു…
അവൾ തലയാട്ടി…
ഇറങ്ങുന്നതിനു മുൻപ് ജീവൻ അവൾക്ക് നേരെ ഒരു നോട്ടം നോക്കാനും മറന്നിരുന്നില്ല….
ആ നോട്ടം അവൾക്ക് അസഹ്യത ഉളവാക്കുന്നതായിരുന്നു…
അവർ പോയതിനു ശേഷവും ചർച്ച വിവാഹത്തെക്കുറിച്ച് തന്നെയായിരുന്നു….
നല്ല കൂട്ടരാണ്….
ചെറുക്കൻ കാണാൻ നല്ലതാണ്…
നല്ല ജോലി…
അതിന്റെ അഹങ്കാരം ഇല്ലാത്ത സ്വഭാവം….
അങ്ങനെ ചർച്ചകൾ നീണ്ടു….
ഇതെല്ലാം കേൾക്കുമ്പോൾ വല്ലാത്ത അസഹ്യത തോന്നുന്നതായി സോനക്ക് തോന്നിയിരുന്നു….
അവൾ മുറിയിലേക്ക് പോയി….
ഒരിക്കൽ കൂടി ഫോണെടുത്ത് സത്യയുടെ നമ്പറിലേക്ക് വിളിച്ചു…
സ്വിച്ച് ഓഫ് തന്നെ ആണ്….
ചേച്ചി എന്താ ആലോചിക്കുന്നത്….
അകത്തേക്ക് കയറി വന്ന സെറയുടെ ചോദ്യമാണ് മനസ്സിനെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്….
ഒന്നുമില്ല വെറുതെ…
എല്ലാവരും പറയുന്നത്…
ചേച്ചിയുടെ ഭാഗ്യമാണ് ഈ ആലോചന എന്നാണ്….
ആലോചിച്ചപ്പോൾ എനിക്കും തോന്നി…
അതാണ് സത്യം എന്ന്…
ആ ചേട്ടനെയും വീട്ടുകാരെയും ഒക്കെ കാണുമ്പോൾ തന്നെ അറിയാം നല്ല ആളുകളാണെന്ന്….
മാത്രവുമല്ല നല്ല ജോലിയും ഉണ്ട്…
കാണാനും സ്മാർട്ട്….
പിന്നെ ചേച്ചിക്ക് സമ്മതിക്കുന്നത് അല്ലേ നല്ലത്….
മനസ്സിൽ ഒരാളെ വെച്ച് മറ്റൊരാളെ വിവാഹം കഴിക്കാൻ അത്രയ്ക്ക് തരംതാണ പെൺകുട്ടി ഒന്നുമല്ല ഞാൻ…..
അവളുടെ മനസ്സിലെ ദേഷ്യം ആ വാക്കുകളിൽ നുരപൊങ്ങുന്നുണ്ടായിരുന്നു…
ആ ആലോചന ഞാൻ മുടക്കി വിട്ടിട്ടുണ്ട്…
എങ്ങനെ…?
അത്ഭുതത്തോടെ സെറ ചോദിച്ചു..
ഞാൻ ആ ചെറുക്കനോട് കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്….
അയാൾ മാന്യൻ ആയതുകൊണ്ട് കാര്യങ്ങളൊക്കെ മനസ്സിലായി….
ഇനി എത്രയും പെട്ടെന്ന് അടുത്ത ആലോചന വരും മുൻപ് വീട്ടിൽ അമ്മയോട് കാര്യങ്ങൾ അവതരിപ്പിക്കണം….
സോന അത് പറഞ്ഞ് പുറത്തേക്കിറങ്ങി പോകുമ്പോൾ എങ്ങനെയെങ്കിലും ഈ വിവാഹം നടന്നിരുന്നെങ്കിൽ എന്ന് അറിയാതെ സെറ മനസ്സുകൊണ്ട് ആഗ്രഹിച്ചു പോയിരുന്നു….
കാറിൽ പോകുമ്പോൾ മുഴുവൻ ജീനക്കും ലീനയ്ക്കും പറയാനുണ്ടായിരുന്നത് സോനയുടെ വിശേഷങ്ങൾ ആയിരുന്നു…
അവളുടെ മൂക്ക്, ചെവി,മുടി, അങ്ങനെ കുറെ കാര്യങ്ങളെ പറ്റി….
അങ്ങനെ വർണ്ണന നീണ്ടുപോയി….
കേൾക്കുമ്പോൾ ജീവന് ആദ്യം ചിരിയാണ് വന്നത്…..
എന്താണെങ്കിലും ആ കുട്ടി നിനക്ക് നന്നായി ചേരും….
കാണാൻ നല്ല സുന്ദരിയാണ്….
ഉത്സാഹത്തോടെ ലീന പറഞ്ഞു…
ജീവൻ മറുപടി ഒന്നും പറഞ്ഞില്ല….
നന്നായി ചേരും പക്ഷേ കർത്താവ് കൂട്ടിച്ചേർക്കുമോ എന്ന് മാത്രം അറിയില്ല….
അവൻ മനസ്സിൽ പറഞ്ഞു…
നമുക്ക് എത്രയും പെട്ടെന്ന് തന്നെ അവരോട് വിവാഹത്തിന് സമ്മതമാണെന്ന് പറയണം…
ലീന പറഞ്ഞു…
നിക്കട്ടെ…. കുറച്ചു കഴിയട്ടെ…
ജീവന്റെ മറുപടി എല്ലാവരിലും ഒരു ആശങ്ക ഉണർത്തി…
അതെന്താ നീ അങ്ങനെ പറഞ്ഞത്….
നിനക്ക് ആ കൊച്ചിനെ ഇഷ്ടമായില്ലേ….?
അങ്ങനെ കാണുന്ന മാത്രയിൽ ഇഷ്ടം ആവാൻ എനിക്ക് അവളെ വർഷങ്ങളുടെ പരിചയം ഒന്നും ഇല്ലല്ലോ…
മണിക്കൂറുകൾകൊണ്ട് ഒരാളെ മനസ്സിലാക്കാനുള്ള യന്ത്രം ഒന്നും നമ്മുടെ നാട്ടിൽ ഇറങ്ങിയിട്ടും ഇല്ല….
അതുകൊണ്ടാണ് കുറച്ച് പതുക്കെ പറയാം എന്ന് പറഞ്ഞത്…
പിന്നെ പെട്ടന്ന് പറഞ്ഞാൽ നമ്മുടെ വെയിറ്റ് പോകില്ലേ..?
അവർ എന്ത് കരുതും നമ്മൾ വിളിച്ചു പറയാം എന്ന് പറഞ്ഞതല്ലേ….
ലീന തന്റെ ആശങ്ക മറച്ചു വച്ചില്ല…
നമ്മളിന്നു തന്നെ വിളിച്ചുപറയാമെന്ന് ഒന്നും അവരോട് പറഞ്ഞിട്ടില്ലല്ലോ….
അത് പറഞ്ഞതും ഉള്ളിലെ സന്തോഷം എല്ലാവരുടെയും ചെറുതായി കെട്ടടങ്ങിയാതായി അവനറിഞ്ഞു…
അവൻറെ നെഞ്ചിലും ഒരു വേദന അനുഭവപ്പെട്ടു….
വൈകുന്നേരം കാതറിൻ മോളെയും കൊണ്ട് സോഫിയും ക്രിസ്റ്റിയും പോകാനിറങ്ങിയപ്പോൾ എല്ലാ മുഖങ്ങളും ഒരുപോലെ മങ്ങി…
സോന എല്ലാ വിഷമങ്ങളും മറന്നത് കാതറിൻ മോളുടെ നിഷ്കളങ്ക ചിരിയിൽ ആണ്…
അവൾ പോകാൻ ഇറങ്ങിയപ്പോൾ അവൾക്ക് സങ്കടം തോന്നി…..
ഇന്ന് ഒരു ദിവസം നിന്നിട്ട് പോയാൽ പോരെ മോനേ…
ആനി ക്രിസ്റ്റിയോട് ചോദിച്ചു…
ഒട്ടും സമയം ഇല്ലാത്തതുകൊണ്ടാണ് അമ്മയ്ക്ക് അറിയാമല്ലോ…
വീട്ടിൽ മമ്മി ഒറ്റക്ക് അല്ലേ…
വേണെങ്കിൽ ഇവളും മോളും ഇന്നിവിടെ നിൽക്കട്ടെ…
ശരിയാണ് വയ്യാതെ കിടക്കുന്ന ആളുകൾ ഉള്ളപ്പോൾ എങ്ങനെയാണ് എവിടെയെങ്കിലും നിൽക്കുന്നത്…
അത് വേണ്ട മോനേ…
നീ വരുന്നത് തന്നെ വല്ലപോഴും അല്ലേ…
ഇവളുടെയും കൊച്ചിന്റെയും കൂടെ നില്കാൻ ഓടി പിടിച്ചു വരുന്നത് അല്ലേ ..
ആനി സ്വയം പറഞ്ഞു…
പോകുന്നതിനു മുൻപ് കാതറിൻ മോൾക്കായി ആനി എന്തൊക്കെയോ പൊതിഞ്ഞുകെട്ടി നൽകിയിരുന്നു….
എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ വീട്ടിൽ വീണ്ടും സെറയും സോനയും ആനിയും മാത്രമായി….
എങ്ങനെ ആനിയോട് സത്യയെ പറ്റി പറഞ്ഞു തുടങ്ങുമെന്ന് സോനക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല…
എതിർക്കും എന്നുള്ള കാര്യം ഉറപ്പാണ്…
ഒന്നാമത്തെ മറ്റൊരു ജാതി…
പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്…
ഇരുന്നിടത്തുനിന്ന് ഓടുകയായിരുന്നു….
ആഗ്രഹിച്ച പേര് ഡിസ്പ്ലേയിൽ കണ്ടപ്പോൾ അല്പം മാറി നിന്നാണ് സംസാരിച്ചത്…
ഫോണെടുത്തു..
” ഇന്ന് നിന്റെ പെണ്ണുകാണൽ ആയിരുന്നോ?
ആദ്യം ചോദ്യം വന്നത് അതായിരുന്നു…
“സത്യ…..
” ഒരുവാക്കും നീ എന്നോട് ശബ്ദിച്ചു പോകരുത്….
ഏതോ ഒരുതൻറെ മുൻപിൽ കെട്ടി ഒരുങ്ങി നിന്നപ്പോൾ നീ എന്താ കരുതിയത്….
എന്നെ അങ്ങ് പൊട്ടനാക്കാം എന്നോ…?
ഇതുവരെ തനിക്ക് പരിചയമില്ലാത്ത ഒരു സ്വരത്തിൽ ആയിരുന്നു ആ നിമിഷം അവൻറെ വർത്തമാനം…
ഒരു നിമിഷം മനസ്സിൽ നുരപൊങ്ങിയ വികാരം എന്തായിരുന്നു എന്ന് സോനയ്ക്ക് മനസ്സിലായില്ല….
വേദനയാണോ ദേഷ്യം ആണോ എന്നൊന്നും തനിക്ക് അറിയില്ല….
ഇടയ്ക്കിടെ ദേഷ്യം വരുമ്പോൾ അവൻ ഉപയോഗിക്കുന്ന ചില വാക്കുകൾ തനിക്ക് അസഹ്യമായി തോന്നാറുണ്ട്….
പലപ്പോഴും അത് മാത്രമേ അവന്റെ ഒരു പോരായ്മയായി താൻ കണ്ടിട്ടുള്ളൂ….
ഇപ്പോൾ പറഞ്ഞ വാക്കും അതുപോലെതന്നെ അലോസരപ്പെടുത്തുന്ന ഒന്നാണ്….
ഈ ഒരു വിവാഹം നടക്കാതിരിക്കാൻ വേണ്ടി താൻ എത്രത്തോളം കഷ്ടപ്പെട്ടു എന്ന് തനിക്കും ഈശോയ്ക്കും മാത്രമേ അറിയൂ….
സോന മനസ്സിലോർത്തു….
നിൻറെ വായിൽ എന്താ പഴം പുഴുങ്ങി വച്ചേക്കുവാനോ….
അല്ലാത്തപ്പോൾ നൂറനാക്കാണല്ലോ….
ഇപ്പോൾ നിനക്ക് ഒന്നും പറയാനില്ലേ…
സ്ഥിരം കാമുകി ഡയലോഗ് പോലെ നിനക്ക് വേറെ പെണ്ണിനെ കിട്ടും എന്ന് പറയാനാണെങ്കിൽ എത്രയും പെട്ടെന്ന് ഫോൺ വെച്ചോ…
എനിക്ക് അത് കേൾക്കണ്ട…
സത്യ തുടരുകയാണ്….
എനിക്ക് അത്യാവശ്യമായി ഒന്ന് കാണണം….
നേരിട്ട് പറയാനുള്ള പുറപ്പാടിലാണ് അപ്പോൾ നീ….
ആ സംസാരം കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്….
എന്തൊരു കഷ്ടമാണ് ഇത്….
ഞാൻ ഇന്നലെയാണ് വിവാഹാലോചന യെ പറ്റി അറിയുന്നത് പോലും….
ഇന്ന് രാവിലെ മുതൽ ഞാൻ നിന്നെ വിളിക്കുകയാണ് സത്യ…
അപ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു….
പിന്നെ ഞാൻ എന്ത് ചെയ്യും….?
ഇവിടെ എല്ലാവരും വന്നിരുന്നു…?
ചേട്ടായിയും ചേച്ചിയും ഒക്കെ…
ഞാൻ എങ്ങനെയാണ് ഇറങ്ങിവന്നു നിന്നെ ഒന്ന് കാണുന്നത്….
ഫോൺ വിളിച്ച് സംസാരിക്കുക അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലായിരു ന്നു മുൻപിൽ….
ഫോൺ വിളിച്ചപ്പോൾ മുഴുവൻ ഓഫ്…
പിന്നെ ഞാൻ എന്ത് ചെയ്യും….?
അവരുടെ മുൻപിൽ പോയി നിൽക്കുക അല്ലാതെ ആ നിമിഷം എനിക്ക് മറ്റ് മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല….
എങ്കിലും നിനക്ക് എങ്ങനെ തോന്നി…
ആ ശബ്ദത്തിലെ ദേഷ്യം തെല്ലൊന്ന് ഒതുങ്ങിയിട്ടുണ്ട് എന്ന് സോനക്ക് മനസ്സിലായിരുന്നു…
സത്യ….
അതിനുശേഷമാണ് അവൾ വിളിച്ചത്…
താൽപര്യമില്ലെങ്കിലും ആ സ്വരത്തിൽ തന്നോടപ്പം ദേഷ്യം ഇല്ല എന്ന് അവൾക്ക് തോന്നിയിരുന്നു….
കുടിച്ചിട്ടുണ്ടോ നീ…
വേറൊരുത്തനെ മുൻപിൽ പോയി കെട്ടി ഒരുങ്ങി നിന്നു എന്നറിയുമ്പോൾ പിന്നെ ഞാൻ ഇവിടെ തുള്ളിച്ചാടി സന്തോഷിക്കണോ?
സത്യമായും എൻറെ അവസ്ഥ അത് ആയതുകൊണ്ടാണ്…
സമ്മതിച്ചു എനിക്ക് നാളെ ഒന്ന് കാണണം….
അല്ലെങ്കിലും ഞാൻ അങ്ങോട്ട് പറയാൻ തുടങ്ങുകയായിരുന്നു അത്….
നമുക്ക് നേരിൽ കാണണമെന്ന്…
നാളെ ക്ലാസ്സ് കഴിയുമ്പോൾ നീ ബസ്റ്റോപ്പിൽ നിന്നാൽ മതി…
ഞാൻ അവിടേക്ക് വരാം…
ശരി….
ബാൽക്കണിയിൽ ഇരുന്ന് നിലാവുള്ള നക്ഷത്രങ്ങളെ നോക്കി നിൽക്കുകയായിരുന്നു ജീവൻ…
” ആദ്യമായി കണ്ടപ്പോൾ തന്നെ ഇഷ്ടം തോന്നിയ ഒരു പെണ്ണ്….
അവളാണ് തന്നോട് പറഞ്ഞത് വേറൊരുത്തനെ ഇഷ്ടമാണെന്ന്….
അവനു വേണ്ടി അവളെ ഇഷ്ടമായില്ല എന്ന് താൻ പറയണം എന്ന്….
അടുക്കാൻ ശ്രമിക്കുന്തോറും തന്നിൽനിന്ന് അവൾ അകന്നു പോവുകയാണല്ലോ….
എങ്കിലും അവളുടെ ചിരിച്ച മുഖം മനസ്സിൽ ഓർത്തപ്പോൾ എവിടെയോ അവനൊരു സന്തോഷം തോന്നിയിരുന്നു….
പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞ് ബസ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് സത്യയുടെ ഫോൺകോൾ വന്നത്…..
അപ്പോൾ തന്നെ എടുത്തു….
ഞാനിപ്പോൾ വണ്ടിയും ആയിട്ട് വരും…
നീ കുറച്ചു നേരം കൂടി വെയിറ്റ് ചെയ്താൽ മതി…
ബൈക്കിലോ…
അതൊന്നും വേണ്ട സത്യ…
ശരിയാവില്ല…
ഞാൻ ആ കോഫി ഷോപ്പിന് ഉള്ളിൽ കാണും….
നീ അവിടേക്ക് വന്നാൽമതി….
ഒരുമിച്ച് ബൈക്കിലിരുന്ന് പോയത് ആരെങ്കിലും കണ്ടാൽ അതു മതി….
അവളുടെ മറുപടി കേട്ടപ്പോൾ അവന് ദേഷ്യമാണ് തോന്നിയത് പക്ഷേ അത് പുറത്തുകാണിക്കാതെ ശരി എന്ന് പറഞ്ഞ് അവൻ ഫോൺ വച്ചു….
അപ്പോൾ തന്നെ അടുത്ത് കണ്ട കോഫീ ഷോപ്പിലേക്ക് സോന കയറി ഇരുന്നു…
കുറച്ചു സമയങ്ങൾക്ക് ശേഷം അവിടേക്ക് കയറി വരുന്ന സത്യയെ അവർ കണ്ടിരുന്നു…
ഒരു ചെക്ക് ഷർട്ടും ജീൻസും ആണ് അവൻറെ വേഷം…
കണ്ണുകളിൽ തിരതല്ലുന്ന തന്നോടുള്ള പിണക്കം ആണെന്ന് കാണുമ്പോൾ തന്നെ അറിയാം….
എന്നിട്ടും ഒന്നും സംസാരിച്ചില്ല…
രണ്ട് ലൈം ജ്യൂസിന് സോന തന്നെ ഓർഡർ കൊടുത്തിരുന്നു….
എന്നോട് പിണക്കമാണോ….?
മൗനത്തിന് വിരാമമിട്ടുകൊണ്ട് അവൾ ചോദിച്ചു….
എൻറെ കൂടെ ബൈക്കിൽ കയറാൻ നിനക്ക് ബുദ്ധിമുട്ട് ഉള്ളൂ…
ആരാണെന്ന് പോലും അറിയാത്ത ഒരുതൻറെ മുൻപിൽ പോയി കെട്ടി ഒരുങ്ങി നിൽക്കാൻ നിനക്ക് ഒരു ബുദ്ധിമുട്ടുമില്ല….
മനസ്സിലെ പിണക്കമാ വാക്കുകളിലും അലയടിച്ചിരുന്നു….
അല്ലെങ്കിലും താൻ ഒരാളെ നോക്കുന്നതോ സംസാരിക്കുന്നതോ അവന് ഇഷ്ട്ടം അല്ല….
സ്നേഹത്താൽ ഉള്ള സ്വാർത്ഥത…
നേർത്ത ചിരിയോടെ ആണ് സോന അതിനു മറുപടി പറഞ്ഞത്…
വിവാഹം ഞാൻ മുടക്കി….
പെട്ടെന്ന് ആ മുഖത്തെ ആശങ്കകളെല്ലാം മാറി അവിടെ സമാധാനം തെളിയുന്നത് കണ്ടപ്പോൾ സോനക്ക് മനസ്സിൽ അവനോട് പ്രണയം വീണ്ടും തോന്നുകയായിരുന്നു….
എന്തിനാ സത്യ കാണണമെന്ന് പറഞ്ഞത്…
നിന്നോട് കുറച്ച് സീരിയസ് ആയിട്ട് സംസാരിക്കാൻ വേണ്ടി….
ഞാനും സീരിയസ് ആയിട്ട് സംസാരിക്കാൻ ഇരിക്കുക ആയിരുന്നു….
എങ്കിൽ ആദ്യം നീ തന്നെ പറ…
ഞാൻ ഇന്ന് തന്നെ അമ്മയോട് സംസാരിക്കാൻ പോവുകയാണ്…
അവനിൽ ഒരു ഞെട്ടൽ ഉടലെടുത്തത് പോലെ അവൾക്ക് തോന്നി….
“എന്ത്…
നമ്മുടെ കാര്യം അല്ലാതെ എന്ത്…
അങ്ങനെ പറഞ്ഞാൽ അമ്മ സമ്മതിക്കില്ലെന്ന് നീ തന്നെയല്ലേ പറഞ്ഞത്….
പക്ഷേ ഇനി ഇപ്പോൾ സമ്മതിക്കുന്നത് വരെ നോക്കിയിരിക്കാൻ പറ്റില്ലല്ലോ….
വീട്ടിൽ ഇനി വിവാഹാലോചനകൾ വന്നുകൊണ്ടിരിക്കും….
ഇങ്ങനെ എല്ലാം എനിക്ക് മടക്കി അയക്കാൻ കഴിയുമോ….?
സത്യ എന്തെങ്കിലും ചെറിയ രീതിയിൽ ഒരു ജോലി കണ്ടുപിടിക്കണം….
എഞ്ചിനീയറിംഗ് കഴിഞ്ഞതല്ലേ എന്തെങ്കിലും കിട്ടാതിരിക്കില്ല….
അധികം വൈകാതെ എനിക്ക് ജോലി കിട്ടും….
ഒന്ന് രണ്ട് ടെസ്റ്റ് ഒക്കെ എഴുതിട്ടുണ്ടല്ലോ….
നമുക്ക് ജീവിക്കാൻ അതൊക്കെ മതി….
ആദ്യമൊക്കെ എതിർക്കുമെങ്കിലും അമ്മ സമ്മതിക്കാതിരിക്കില്ല….
എങ്കിലും പെട്ടെന്ന് എന്നെപ്പറ്റി വീട്ടിൽ പറയണ്ട സോന…
ചിലപ്പോൾ അമ്മയ്ക്കത് സമ്മതിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഒരുപക്ഷേ നിൻറെ പഠനം പോലും നിർത്തി കളഞ്ഞാലോ…?
നമ്മൾ തമ്മിൽ കാണും എന്ന് വിചാരിച്ചു…
അവന് പറയുന്നതിൽ കാര്യമുണ്ടെന്ന് സോനക്ക് തോന്നിയിരുന്നു….
പക്ഷെ എത്രനാൾ….
ഇനി എത്രനാൾ ഇങ്ങനെ വീട്ടിൽ പറയാതിരിക്കും….
ചിലപ്പോ അമ്മ സമ്മതിചലോ
സമ്മതിക്കില്ലെന്ന് നമുക്ക് രണ്ടുപേർക്കും ഉറപ്പുള്ള കാര്യമാണ്….
ഒന്നാമത് മറ്റൊരു ജാതി…
പിന്നെ എനിക്ക് ജോലി പോലും ശരിയായിട്ടില്ല….
ഇങ്ങനെ ഒരാളുടെ കൂടെ ഒരു അമ്മയും മകളെ വിവാഹം കഴിച്ചു ഇടാൻ സമ്മതിക്കില്ല….
എങ്കിൽ പിന്നെ എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടുപിടിക്കണം….
അതിനുശേഷം വീട്ടിലേക്ക് വന്ന വിവാഹ ആലോചിക്കണം….
ജോലിയുടെ കാര്യങ്ങൾ തന്നെയാ ഞാൻ പറയാൻ വന്നത്….
എൻറെ ഒരു ഫ്രണ്ട് കൽക്കട്ടയിൽ ഒരു ജോലി റെഡി ആക്കിയിട്ടുണ്ട്….. ഞാൻ അവിടേക്ക് പോവാണ്…
പക്ഷേ നിന്നെ ഇവിടെ തനിച്ചു നിർത്തിയിട്ട് പോകാനുള്ള സമാധാനം ഒന്നും എനിക്കില്ല….
ഒരുപക്ഷേ ഞാൻ തിരിച്ചു വരുമ്പോഴേക്കും നിന്റെ വിവാഹം കഴിഞ്ഞിട്ട് ഉണ്ടാകുമോ എന്ന് എനിക്കൊരു പേടി….
നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല….
ഇന്നലത്തെ പോലെ നിനക്ക് പ്രതികരിക്കാൻ കഴിയാതെ പോയാൽ നഷ്ടം സംഭവിക്കുന്നത് നമുക്ക് മാത്രമായിരിക്കും….
നമ്മുടെ സ്വപ്നങ്ങൾക്ക് മാത്രമായിരിക്കും….
അതിനിപ്പോ എന്ത് വഴിയാണ് സത്യ കണ്ടിരിക്കുന്നത്….
എന്നോടൊപ്പം നീ വരുന്നു…
കൽക്കട്ടയിലേക്ക്….
കൽക്കട്ടയിലേക്ക് വരാനോ….
എന്നുവച്ചാൽ സത്യ എന്താ ഉദ്ദേശിക്കുന്നത്….
ഒളിച്ചോട്ടമോ…?
അങ്ങനെയാണ് നിനക്ക് അതിന് പേരിടാൻ തോന്നുന്നത് എങ്കിൽ അങ്ങനെ….
എന്താണെങ്കിലും നീ ഇല്ലാതെ ഞാൻ പോവില്ല….
സത്യ….
അറിയാതെ പരിസരം മറന്ന് അവൾ വിളിച്ചു പോയി….
അതിന് ആയിരുന്നെങ്കിൽ അത് മുൻപേ ആകാം ആയിരുന്നില്ലേ….
ഒരിക്കലും എൻറെ അമ്മയും അനുജത്തിയും വിഷമിപ്പിച്ച സത്യോടൊപ്പം ഞാൻ ഇറങ്ങി വരില്ല എന്ന് പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്….
അത് മാത്രമല്ല ഞാൻ നിന്റെ കൂടെ ഇറങ്ങി വന്നാൽ സെറയുടെ ഭാവി എന്താകും….?
അവളും ഒരു പെൺകുട്ടിയല്ലേ…?
ചേച്ചി ഒളിച്ചോടി പോയാൽ അതിന്റെ മാനക്കേട് ഉണ്ടാകുന്നത് അവൾക്കാണ്….
മാത്രമല്ല പപ്പാ കൂടി മരിച്ച സ്ഥിതിക്ക് ഞങ്ങൾ മൂന്നു സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അവൾക്ക് നല്ലൊരു ആലോചന പോലും വരില്ല….
എന്നെപ്പറ്റി മാത്രം ഞാൻ ആലോചിച്ച് പോരല്ലോ….
അപ്പോൾ നിന്റെ അമ്മ സമ്മതിച്ചില്ല എങ്കിലോ…
സമ്മതിക്കും…
ഇല്ലങ്കിൽ….
നീ എന്നെ വേണ്ടന്ന് വയ്ക്കുമോ?
അങ്ങനെ ഒന്നും സംഭവിക്കില്ല…
എൻറെ തീരുമാനം ഇതാണ് സോന…
അതിനോട് നിനക്ക് യോജിക്കാൻ കഴിയുന്നില്ല എങ്കിൽ അതിനർത്ഥം എന്നെക്കാൾ പെർഫെക്ട് ആയിട്ടുള്ള ആരെയോ നീ ആഗ്രഹിക്കുന്നുണ്ട് എന്ന് തന്നെയാണ്….
അത്രയും പറഞ്ഞു ദേഷ്യത്തിൽ ഓർഡർ ചെയ്ത വെള്ളം പോലും കുടിക്കാതെ അവൻ എഴുന്നേറ്റ് പോകുമ്പോൾ താനെന്തു ചെയ്യും എന്നറിയാതെ വിഷമിക്കുക ആയിരുന്നു സോന…
വീട്ടിലേക്ക് ചെല്ലുന്നത് കലങ്ങിയ മനസ്സോടെ തന്നെയാണ്….
കയറി ചെന്നപ്പോൾ തന്നെ കേൾക്കാം സോഫിയോട് ഫോണിൽ സംസാരിക്കുന്ന ആനിയുടെ ശബ്ദം….
അവർ ഇതുവരെ വിളിച്ചില്ല മോളെ…
അവരെ ഒന്നും പറഞ്ഞില്ല…
എന്താണെങ്കിലും താൽപര്യക്കുറവ് ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല….
ആദ്യമേ അങ്ങനെ പറഞ്ഞിട്ടാണ് പോയത്…
എന്താണെങ്കിലും അവർ വിളിച്ച് സമ്മതം പറഞ്ഞാൽ അപ്പോൾ തന്നെ ഉറപ്പിക്കാം…
അത് തന്നെയാണ് ഞാൻ കരുതുന്നത്….
അല്ലെങ്കിൽ വേറെ ഏതെങ്കിലും….
ഇനി ഒരുപാട് വച്ച് നീട്ടുന്നത് ശരിയല്ല…
അവൾക്ക് ഇപ്പോൾ തന്നെ വിവാഹപ്രായമായി…
ജോലിയൊക്കെ കിട്ടിയിട്ട് മതി എന്ന് വിചാരിച്ചിരുന്നാൽ അതൊന്നും ശരിയാവില്ല….
അമ്മയുടെ ആ സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായിരുന്നു ഇത് അല്ലെങ്കിൽ മറ്റൊരു ആലോചന അമ്മ ഉടനെ തന്നെ ഉറപ്പിക്കും എന്ന്…
എന്തൊക്കെ പറഞ്ഞാലും തന്റെ അനുജത്തിയുടെ ഭാവി കൂടി നോക്കാതെ ഇറങ്ങി പോകാൻ ഒന്നും തന്നെ കിട്ടില്ല….
പിന്നെയുള്ള ഒരു മാർഗ്ഗം എല്ലാം അമ്മയോട് തുറന്നു പറയുക എന്നുള്ളത് തന്നെയാണ്….
അത് തന്നെയാണ് ഏറ്റവും നല്ല തീരുമാനം….
പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കലും തനിക്ക് തോന്നാൻ പാടില്ല താൻ ഒരിക്കൽ സംസാരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ അമ്മ സമ്മതിച്ചേനെ എന്ന്…
അപ്പുറത്തെ ഫോൺവിളി അവസാനിച്ചു എന്ന് മനസ്സിലായപ്പോഴാണ് അമ്മയുടെ സംസാരിച്ചാലോ എന്ന് കരുതിയത്….
പെട്ടെന്ന് തന്നെ മുറിയിൽ പോയി കുളിച്ചു വന്നു….
സെറ എത്തിയിട്ടില്ല….
ഇതുതന്നെയാണ് അവസരം…
താനും അമ്മയും മാത്രമുള്ള സമയം….
ഈ സമയത്ത് സംസാരിക്കുന്നതാണ് നല്ലത് എന്ന് തോന്നി….
അമ്മയുടെ അരികിലേക്ക് നടന്നു….
അടുക്കളയിൽ തിരക്കിട്ട പണിയിലാണ് അമ്മ….
നീ കുളിച്ചോ….
ദാ ചായ …..
ചായ തന്റെ നേർക്ക് നീട്ടി കൊണ്ട് അമ്മ പറഞ്ഞു….
അത് കുടിച്ചിട്ട് നീ ആ തേങ്ങ ചിരകി വെക്ക്…
വൈകിട്ടത്തെ കൂട്ടാൻ ഉള്ളത്…
എനിക്ക് കുറച്ച് പണികൾ കൂടി ഉണ്ട്….
യാന്ത്രികമായി തലയാട്ടി….
എനിക്ക് അമ്മയോടെ ഒന്ന് സംസാരിക്കാണം ആയിരുന്നു….
വളരെ പണിപ്പെട്ടാണ് അത്രയും പറഞ്ഞത്…
എന്താ സോന…
സ്നേഹത്തോടെ അമ്മ അത് ചോദിച്ചപ്പോൾ മനസ്സിലുള്ളത് പറയാതിരിക്കാൻ കഴിഞ്ഞില്ല…
ഇപ്പോൾ ഈ വിവാഹം വേണ്ട അമ്മേ….
ജോലി കിട്ടുന്നത് ആണെങ്കിൽ അതൊക്കെ പതുകെ കിട്ടിക്കോളും വിവാഹം കഴിഞ്ഞാലും ജോലി നോക്കാം….
ജോലിയൊക്കെ നോക്കി കല്യാണം കഴിക്കാൻ ഇരുന്നാൽ നമ്മുടെ നല്ല സമയം അങ്ങ് പോകും…
ജോലിയല്ല അമ്മേ….
എൻറെ മനസ്സിൽ മറ്റൊരാളുണ്ട്….
ശക്തമായ ഒരു ഞെട്ടൽ ആനിയിൽ ഉണ്ടായിട്ടുണ്ട് എന്ന് ആ മുഖഭാവത്തിൽ നിന്ന് തന്നെ സോനക്ക് മനസ്സിലായിരുന്നു
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക